മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

സൂസന്ന


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 2000  സമയദൈർഘ്യം :125 മിനുട്സ്  സംവിധാനം : ടി.വി.ചന്ദ്രൻ   നിർമ്മാണം : ടി.വി.ചന്ദ്രൻ  ബാനർ : ഫിലിം കമ്മ്യൂൺ, ഏഷ്യാനെറ്റ്  രചന : ടി.വി.ചന്ദ്രൻ  ഛായാഗ്രഹണം കെ.ജി.ജയൻ   ചിത്രസന്നിവേശം : എം.വേണുഗോപാൽ      കലാസംവിധാനം : രാധാകൃഷ്ണൻ മംഗലത്ത്    ശബ്ദലേഖനം :  കൃഷ്ണനുണ്ണി    സംഗീതം :ജോൺസൻ  പ്രധാന അഭിനേതാക്കൾ  : വാണി വിശ്വനാഥ്, ഭാരത് ഗോപി, നെടുമുടി വേണു , നരേന്ദ്ര പ്രസാദ്, ചാരു ഹാസൻ ,പി.ശ്രീകുമാർ 



 



സിനിമ സംഗ്രഹം:

സൂസന്ന എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സമൂഹത്തിലെ ധാർമ്മിക സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് സൂസന്ന ജീവിക്കുന്നത്. ഒരേസമയം അഞ്ച് പുരുഷന്മാരുമായി അവർക്ക്  ഗാഢമായ ബന്ധമുണ്ട്. എന്നാൽ ഇത് ശാരീരികമായ ഒന്നല്ല, ആ അഞ്ച് പേരും സൂസന്നയെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്രയമായും സ്നേഹമായും കരുതുന്നു.വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഈ പുരുഷന്മാർ അവരുടെ സങ്കടങ്ങളിലും പ്രതിസന്ധികളിലും സൂസന്നയെ തേടിയെത്തുന്നു. സൂസന്ന അവർക്കെല്ലാം ഒരേസമയം കാമുകിയും അമ്മയും സുഹൃത്തുമായി മാറുന്നു. സൂസന്നയുടെ മരണശേഷം ഈ അഞ്ചുപേരും ഒന്നിക്കുന്നതും അവർക്കിടയിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും ലൈംഗികതയെയും കുറിച്ചുള്ള പൊതുബോധത്തെ ഈ സിനിമ അട്ടിമറിക്കുന്നു



 



പഠനങ്ങൾ / ലിങ്കുകൾ:

ടി.വി. ചന്ദ്രന്റെ ‘സൂസന്ന’ എന്ന സിനിമയോട് ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന ചർച്ചകൾ മലയാളിയുടെ ചിന്ത ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളെയും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ട ഒന്ന് കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ ഏറ്റവും പുതിയ മുഖമായ സ്ത്രീ സ്വാതന്ത്ര്യവാദം എവിടെയെത്തിനിൽക്കുന്നുവെന്ന് ഈ ചർച്ചകൾ വെളിപ്പെടുത്തുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ആ പ്രസ്ഥാനത്തിന് അതിന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള ഒരു സന്ദർഭം ‘സൂസന്ന’യെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പറയാം.



(പേജ് :98,വി കെ എന്നും സൂസന്നയും ,ബി രാജീവൻ ,ടി.വി ചന്ദ്രൻ ചന്ദ്രൻ ജീവിതം സിനിമ ദർശനം ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി )



 



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം




  • മികച്ച സംവിധായകൻ

  • • മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം: വാണി വിശ്വനാഥ് 

  • • മികച്ച രണ്ടാമത്തെ നടൻ: നെടുമുടി വേണു



ആദാമിന്റെ മകൻ അബു


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 24-06-2011  സമയദൈർഘ്യം :113 മിനുട്സ്  സംവിധാനം : സലിം അഹമ്മദ്  നിർമ്മാണം : സലിം അഹമ്മദ് ,സമീർ ബേഡി  ബാനർ : അല്ലൻസ് മീഡിയ   രചന :സലിം അഹമ്മദ്  ഛായാഗ്രഹണം :മധു അമ്പാട്ട്  ചിത്രസന്നിവേശം :വിജയ് ശങ്കർ     കലാസംവിധാനം :ജ്യോതിഷ് ശങ്കർ   ശബ്ദലേഖനം :  ബിനൂപ് എസ് ദേവൻ   സംഗീതം :   ഐസക് തോമസ് കൊട്ടുകപിള്ളി പ്രധാന അഭിനേതാക്കൾ  :സലിം കുമാർ, സറീന ബഹാബ് , നെടുമുടി വേണു, മുകേഷ്, കലാഭവൻ മണി



സിനിമ സംഗ്രഹം:

മലപ്പുറത്തെ ഒരു ഗ്രാമത്തിൽ അത്തർ വിൽപന നടത്തി ജീവിക്കുന്ന അബുവിന്റെ കഥയാണിത്. അബുവിനും ഭാര്യ ഐശുമ്മയ്ക്കും  ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേയുള്ളൂ ജീവിത സമ്പാദ്യം കൊണ്ട് ഒരിക്കലെങ്കിലും 'ഹജ്ജ്' കർമ്മം നിർവ്വഹിക്കുക. ദാരിദ്ര്യത്തിനിടയിലും പത്തു രൂപയും ഇരുപതു രൂപയും മാറ്റിവെച്ചാണ് അവർ ഇതിനായി പണം കണ്ടെത്തുന്നത്.തങ്ങളുടെ ഏക മകൻ വിദേശത്താണെങ്കിലും അവനിൽ നിന്ന് പണം വാങ്ങാതെ സ്വന്തം അധ്വാനം കൊണ്ട് പുണ്യയാത്ര പോകണമെന്നത് അബുവിന്റെ നിർബന്ധമാണ്. യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ അബു തന്റെ അയൽവാസികളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കുന്നതും, താൻ അറിയാതെ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പിരക്കുന്നതും വളരെ വൈകാരികമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ യാത്രയ്ക്ക് തൊട്ടുമുമ്പ് പണത്തിന്റെ കാര്യത്തിൽ ചില തടസ്സങ്ങൾ നേരിടുന്നു. തന്റെ ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ആ പ്രതിസന്ധിയെ അബു എങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ കാതൽ.



 



പഠനങ്ങൾ / ലിങ്കുകൾ:

 



“ആദാമിന്റെ മകൻ അബു ദേശീയവും പ്രാദേശികവുമായ പൊതുമണ്ഡലങ്ങളിൽ വേറിട്ടുനിൽക്കുകയും അംഗീകാരലബ്ധിയിലൂടെ ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നത്, ഉത്പാദന-ഉപയോഗങ്ങളിലെ സാംസ്കാരികവ്യതിയാനങ്ങൾ വഴിയാണ്. ഉത്പാദകരുടെയും പ്രേക്ഷകരുടെയും സാംസ്കാരികതയിൽനിന്നും വേറിട്ട് സഞ്ചരിക്കുന്ന പ്രമേയവും കഥാപശ്ചാത്തലവും അതിനു ബലം പകരുന്ന അഭിനയ-നിർമ്മാണ ശ്രമങ്ങളുമാണ് ഈ ചലച്ചിത്രത്തെ പെട്ടെന്ന് ആകർഷണീയമാക്കിയത്. പൊതുബോധത്തിന്റെ സാംസ്കാരികതയെ മറികടന്ന്, സ്വതന്ത്രമായ പശ്ചാത്തലങ്ങളിൽ വ്യവഹൃതമാകുന്ന ജീവിതങ്ങളെയും ബോധങ്ങളെയുമാണ് സലീം അഹമ്മദ് ചിത്രീകരിച്ചിരിക്കുന്നത്. അത്തരമൊരു ശ്രമം വ്യവസ്ഥാപിതമായ ധാരണകൾ അധീശത്വം സ്ഥാപിച്ച പൊതുമണ്ഡലത്തിലെത്തുമ്പോൾ, സ്വാഭാവികമല്ലാത്ത പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു. നിർമ്മാണാത്മകമായി അവാർഡുകളായും വിശകലനങ്ങളായും അവ പ്രതിഫലിക്കുമ്പോൾത്തന്നെ, പൊതുമണ്ഡലത്തിന്റെ നടപ്പുരീതികൾക്കകത്ത് ‘ശക്തമായ അനാഥത്വം അനുഭവിക്കുക’യും ചെയ്യുന്നുണ്ട് ആദാമിന്റെ മകൻ അബു. പൊതുമണ്ഡലത്തിന്റെ ആൾക്കൂട്ടബോധത്തെ നേരാംവണ്ണം അഭിമുഖീകരിക്കാനോ അതിനെ തൃപ്തിപ്പെടുത്താനോ ബാഹ്യമായ അഭിനന്ദനങ്ങൾക്കപ്പുറത്ത് വിശദമായ വിശകലനങ്ങളിലേക്ക് പ്രവേശിക്കാനോ സാധിക്കാതെ, ഈ ചിത്രം വേറിട്ടുനിൽക്കുമ്പോൾ അത് സ്വയം പേറുന്ന ഒരനാഥത്വമുണ്ട്. അതിനെ മുൻനിർത്തുന്നു താഴെയുള്ള വിശകലനങ്ങൾ”



(ആദാമിന്റെ മകൻ അബു ദൃശ്യ ദർശനങ്ങളിലെ  കാലവും ദേശവും ,പേജ് :8,മഹ്മൂദ് കൂരിയ ,മാതൃഭൂമി ,2012)



 






പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം




  • മികച്ച ചിത്രം

  • മികച്ച നടൻ - സലിം കുമാർ

  • മികച്ച ഛായാഗ്രാഹകൻ - മധു അമ്പാട്ട്

  • മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി



കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം




  • മികച്ച ചിത്രം

  • മികച്ച നടൻ - സലിം കുമാർ

  • മികച്ച തിരക്കഥ - സലീം അഹമ്മദ്

  • മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി



അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഗോവ ) 




  • രജതമയൂരം.



മതിലുകൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 1989  സമയദൈർഘ്യം : 120 മിനുട്സ്  സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ  നിർമ്മാണം : അടൂർ ഗോപാലകൃഷ്ണൻ  ബാനർ : അടൂർ ഗോപാല കൃഷ്ണൻ പ്രൊഡക്ഷൻ   രചന :അടൂർ ഗോപാലകൃഷ്ണൻ , വൈക്കം മുഹമ്മദ് ബഷീർ  ഛായാഗ്രഹണം : മങ്കട രവി വർമ്മ  ചിത്രസന്നിവേശം : എം.എസ് .മണി     കലാസംവിധാനം :ശിവൻ   ശബ്ദലേഖനം :  ഹരികുമാർ   സംഗീതം :  വിജയ ഭാസ്കർ പ്രധാന അഭിനേതാക്കൾ  : മാമൂട്ടി, മുരളി,  ബാബു നമ്പൂതിരി, തിലകൻ, കെ.പി.എ.സി.ലളിത, അസീസ്  



സിനിമ സംഗ്രഹം:

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന ബഷീറിന്റെ ജയിൽ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ജയിലിനുള്ളിലെ ഏകാന്തതയും വിരസതയും ബഷീർ സ്വതസിദ്ധമായ നർമ്മത്തിലൂടെയും നിരീക്ഷണങ്ങളിലൂടെയും നേരിടുന്നു. മറ്റ് തടവുകാരുമായും ജയിൽ ഉദ്യോഗസ്ഥരുമായും അദ്ദേഹം പുലർത്തുന്ന ബന്ധം സിനിമയിൽ  രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ജയിലിലെ സ്ത്രീ/പുരുഷ തടവുകാരെ  വേർതിരിക്കുന്ന ഉയർന്ന മതിലിന് അപ്പുറത്തുള്ള നാരായണി എന്ന തടവുകാരിയുമായി ബഷീർ പ്രണയത്തിലാകുന്നു. അവർ ഒരിക്കലും പരസ്പരം കാണുന്നില്ല; മതിലിലെ  വിടവിലൂടെയുള്ള സംസാരത്തിലൂടെയും മതിലിന് മുകളിലൂടെ പരസ്പരം എറിയുന്ന പൂക്കളിലൂടെയും മണത്തിലൂടെയുമാണ് അവരുടെ പ്രണയം വളരുന്നത്. കാണാതെയുള്ള ആ പ്രണയവും , ഒടുവിൽ ബഷീർ മോചിതനാകുമ്പോൾ ഉണ്ടാകുന്ന വിരഹവുമാണ് സിനിമയുടെ അന്തസ്സത്ത.



 



പഠനങ്ങൾ / ലിങ്കുകൾ:

മതിൽ ഇവിടെ പ്രതീകം മാത്രമല്ല യാഥാർത്ഥ്യവുമാണ് — ബഷീറിനെയും റസാക്കിനെയും അനുജൻ ജയിലറെയും ഒക്കെപ്പോലെ ചിത്രം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം. ഇരുണ്ടമുഖം കാട്ടി ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മതിലുകൾക്ക് ഓരം ചേർന്ന്, വളവും തിരിവും കടന്നുവരുന്ന ആദ്യരംഗത്തിൽത്തന്നെ അതുസ്ഥാപിക്കപ്പെടുന്നുണ്ട്... പിന്നെയും എത്ര എത്ര രംഗങ്ങളിൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം കടന്നുവരുന്ന സന്ദർഭങ്ങളിൽ മതിൽ പ്രത്യക്ഷപ്പെടുന്നു വാചാലമായി.”(മണ്ണാർക്കാട് മാത്യു,’കാലത്തിൽ കൊത്തിയെടുത്ത ദർശനം’  )



"വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിന് അടൂർ ദൃശ്യസാക്ഷാത്കാരം  നൽകിയ മതിലുകൾ നോക്കുക.തടവിലും  വാതിലും ജനലും ലോകത്തേയ്ക്ക് തുറന്നിടുന്ന ബഷീറിയൻ പ്രസന്നതയാണ് ‘മതിലുകളിലെ’ആദ്യരംഗത്തിൽ തന്നെ കണ്ടുമുട്ടന്നത്. എഴുത്തും ജീവിതവും ഇവിടെ  വേറിടുന്നില്ല. കഥാപാത്രം എഴുത്തുകാരനായ ബഷീർ തന്നെയാണ്.പുരുഷാധികാരം വെടിഞ്ഞു തന്റെ തന്നെ ഉള്ളിലെ   സ്ത്രീത്വത്തെ(anima)  തേടുന്ന ബഷീറിന്റെ വിചാരഭാഷയ്ക്ക് തന്റെ ശരീര ഭാഷയിലൂടെ നടൻ അർത്ഥം കൊടുക്കാൻ  ശ്രമിക്കുന്നു.മമ്മൂട്ടി എന്ന സഹൃദയനായ എഴുത്തുകാരന്റെ  അനുഭാവം പ്രേക്ഷകന് കാണിച്ചുകൊടുക്കുന്നു.ഇത്  എഴുത്തുകാരൻ എന്ന മലയാളഭാവനയെ   കീഴ്മേൽ മറിക്കുന്ന വിനീതമായ അഭിനയപാഠമായി തീരുന്നു."(നൗഫൽ മറിയം ബ്ലാത്തൂര് ,മമ്മൂട്ടി : അക്ഷരവിധേയൻ,https://themalabarjournal.com/post/tmj-outlook-mammootty-aksharavidheyan-noufal-mariyam-blathur?fbclid=IwY2xjawSGNcZleHRuA2FlbQIxMQBzcnRjBmFwcF9pZBAyMjIwMzkxNzg4MjAwODkyAAEeAfI8BkB3cIx7C-feXixGJ-aiGZrtxG82D-vw3MexxM7HckMy1rTxcBeWZDg_aem_8szylU8wIscKcUUTge39yg,2026,MAY29,Malabar journal)



 



 



 






View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

അന്താരാഷ്ട്ര പുരസ്‌കാരം 



1990 വെനീസ് ചലച്ചിത്ര മേള (ഇറ്റലി)




  • FIPRESCI പുരസ്കാരം - അടൂർ ഗോപാലകൃഷ്ണൻ

  • യൂണിസെഫ് പുരസ്കാരം ( Unicef Award) - അടൂർ ഗോപാലകൃഷ്ണൻ



 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ

  •  മികച്ച നടൻ - മമ്മൂട്ടി

  •  ശബ്ദലേഖനം - ഹരികുമാർ

  • മികച്ച ഭാഷാ ചിത്രം (മലയാളം) 



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച കഥ - വൈക്കം മുഹമ്മദ് ബഷീർ



ജോസഫ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  16-11-2018    സമയദൈർഘ്യം : 142     മിനുട്സ്   സംവിധാനം :എം.പദ്മകുമാർ  നിർമ്മാണം : ഷൗക്കത്ത് പ്രസൂൺ  ബാനർ : മാക് പ്രൊഡക്ഷൻ   രചന  :ഷാഹി കബീർ  ഛായാഗ്രഹണം : മനേഷ് മാധവൻ   ചിത്രസന്നിവേശം : കിരൺ ദാസ്    കലാസംവിധാനം :ജ്യോതിഷ് ശങ്കർ  ശബ്ദലേഖനം : ടോണി ബാബു  സംഗീതം : രഞ്ജിൻ രാജ്   പ്രധാന അഭിനേതാക്കൾ  : ജോജു ജോർജ്ജ് , ആത്മീയ രാജൻ , ദിലീഷ് പോത്തൻ , സുധി കോപ്പ , മാളവിക മേനോൻ 



 



സിനിമ സംഗ്രഹം:

സര്‍വ്വീസില്‍ നിന്നും വിരമിച്ച സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.  പോലീസ് കോൺസ്റ്റബിളാണെന്ന്  റാങ്കുകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും ക്രൈം സ്‌പോട്ട് നിരീക്ഷിച്ച് കുറ്റവാളിയിലേക്കും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളിലേക്ക് എത്താനുള്ള അസാധാരണമായ  കഴിവ് ജോസഫിനുണ്ട്. കേവലം വാക്കുകളിലൂടെ പറയാതെ  ജോസഫിന്റെ പോലീസ് ബുദ്ധി  പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്..



പഠനങ്ങൾ / ലിങ്കുകൾ:


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം 




  • മികച്ച സ്വഭാവ നടൻ -ജോജു ജോർജ്ജ് 

  • മികച്ച ഗായകൻ -വിജയ് യേശുദാസ് 

  • മികച്ച ഗാനരചന -ബി.കെ.ഹരിനാരായണൻ  



ദേശീയ  ചലച്ചിത്ര പുരസ്കാരം 




  • പ്രത്യേക ജൂറിപരാമർശം -ജോജു ജോർജ്ജ് 



മുഖം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  1990  സമയദൈർഘ്യം : 118 മിനുട്സ്   സംവിധാനം : മോഹൻ  നിർമ്മാണം : അനുപമ മോഹൻ  ബാനർ : അപ്പു സിനി ആർട്  തിരകഥ :മണി സ്വാമി    കഥ :മോഹൻ ,അനന്തു   സംഭാഷണം: ജോസഫ് മടപ്പള്ളി    ഛായാഗ്രഹണം :സരോജ് പാഡി  ചിത്രസന്നിവേശം : രവി കിരൺ   കലാസംവിധാനം : എസ്.കൊന്നനാട്ട്  ശബ്ദലേഖനം : ശിവ റാവു സംഗീതം :ജോൺസൻ  പ്രധാന അഭിനേതാക്കൾ  : മോഹൻലാൽ, നാസർ, രഞ്ജിനി 



 



സിനിമ സംഗ്രഹം:

നഗരത്തില്‍ തുടരെ നടക്കുന്ന മൂന്ന് വീട്ടമ്മമാരുടെ കൊലപാതകങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കേസ് അന്വേഷിക്കുന്ന യുവ പോലീസ് ഓഫീസര്‍ക്ക് തന്റെ ഭാര്യയേയും സംശയദൃഷ്ടിയില്‍ കാണേണ്ടി വരുന്നു. സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്ന സീരിയല്‍ കില്ലര്‍ തന്റെ നാലാം കൊലപാതകത്തിനായി ശ്രമിക്കുന്നതാണ് ചലച്ചിത്രത്തിന്റെ പ്രമേയം.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



പുരുഷപ്രേതം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  24 -04 -2023  സമയദൈർഘ്യം :  151 മിനുട്സ്   സംവിധാനം : കൃഷ്ണന്ദ്   നിർമ്മാണം :  അഗസ്റ്റിൻ, ജോമോൻ ജേക്കബ് , ഏയ്ൻസ്റ്റീൻ സ്റ്റാക് പോൾ , വിഷ്ണു രാജൻ, സജിൻ രാജ്, പ്രശാന്ത് അലക്‌സാണ്ടർ ബാനർ  : മാൻകൈൻഡ് സിനിമാസ്  രചന  :അജിത്ത് ഹരിദാസ്  ,മനു തൊടുപുഴ   ഛായാഗ്രഹണം : കൃഷാന്ദ്  ചിത്രസന്നിവേശം : സുഹൈൽ ബേക്കർ   കലാസംവിധാനം :  അലോക്ജിത്ത്  ശബ്ദലേഖനം : അഞ്ജു മനയിൽ  സംഗീതം :  അജ്മൽ ഹസ്ബുള്ള പ്രധാന അഭിനേതാക്കൾ  : അലക്‌സാണ്ടർ പ്രശാന്ത് , ദർശന രാജേന്ദ്രൻ , ജഗദീഷ്



സിനിമ സംഗ്രഹം:

ഒരുപാട് ആരാധകരുള്ള ധൈര്യശാലിയായ സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായകന്‍. ഒരു അഞ്ജാത മൃതദേഹം കാണാതാവുന്നതും പിന്നീട് സെബാസ്റ്റ്യന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട്  പോവുന്നത്.



 



പഠനങ്ങൾ / ലിങ്കുകൾ:

“സാമാന്യ കാഴ്ചാശീലങ്ങളെ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത മികച്ച സിനിമയാണ്. സിനിമയ്ക്ക് സാധ്യമായ ട്രിക്കുകൾ കൃത്യമായി ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത മിസെൻ സീനുകൾക്കടിയിൽ വളരെ ആഴത്തിലാണ് കഥയുടെ ഒഴുക്ക്. ക്ലീഷേ ഡയലോഗുകൾ പറയുന്ന ഒരു ടി.വി സീരിയൽ സ്‌ക്രീനിൽ നിന്നാണ് സിനിമ തുടങ്ങുന്നത് (അവസാനിക്കുന്നതും അത്തരമൊരു സ്‌ക്രീനിലാണ്)”(‘പുരുഷപ്രേതങ്ങളുടെ ആവാസവ്യൂഹം’,ലെനിൻ സുഭാഷ്,ട്രൂ കോപ്പി,19 Apr 2023, https://truecopythink.media/movies/purusha-pretham-film-review-lenin-subhash )



 




© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല