ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 2021 ,ഏപ്രിൽ 8 സമയദൈർഘ്യം : 124 മിനുട്സ് സംവിധാനം :മാർട്ടിൻ പ്രാക്കാട്ട് നിർമ്മാണം:രഞ്ജിത്ത്,പി.എം.ശശിധരൻ,മാർട്ടിൻ പ്രാക്കാട്ട് ബാനർ: ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി,മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് രചന : ഷാഹി കബീർ ഛായാഗ്രഹണം :ഷൈജു ഖാലിദ് ചിത്രസന്നിവേശം :മഹേഷ് നാരായണൻ കലാസംവിധാനം: ദിലീപ് നാഥ് ശബ്ദലേഖനം :അജയൻ അടാട്ട് സംഗീതം :വിഷ്ണു വിജയ് പ്രധാന അഭിനേതാക്കൾ : ജോജു ജോർജ്ജ് ,കുഞ്ചാക്കോ ബോബൻ ,നിമിഷ സജയൻ ,ജാഫർ ഇടുക്കി
സിനിമ സംഗ്രഹം:
പിറവത്തെ ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മണിയനും പ്രവീണും സുനിതയും. മകളെ കലാപ്രതിഭയാക്കണമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ഇടത്തരം കുടുംബത്തിലെ ആളാണ് മണിയൻ.പ്രായമായ അമ്മയുമായി ഒറ്റയ്ക്കാണ് പ്രവീണിന്റെ ജീവിതം. അമ്മ മാത്രമുള്ള സുനിതയുടെ ജീവിതവും പ്രാരബ്ധങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി ഇവർ ഒരു കുരുക്കിലകപ്പെടുന്നു.അഴിയുന്തോറും വലിഞ്ഞുമുറുകുന്ന അധികാരകുരുക്കിൽ. നിമിഷങ്ങൾ കൊണ്ട് ഭരണകൂടവും അവർക്കെതിരാവുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
"ജാതി, മതം, ദേശം, ഭാഷാ,തുടങ്ങി ചെറുതും വലുതുമായ വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണതകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ഷാഹി കബീര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' പ്രശ്‌നവത്ക്കരിക്കുന്നത്".('നായാട്ട്നിങ്ങളെവേട്ടയാടും','സുധിസി.ജെ,Cuestudio, https://www.thecue.in/videos/entertainment/movie-review/nayattu-movie-review-sudhi-cj-the-cue Published on: 10 Apr 2021, 2:19 pm)
"പൊലീസ് ജോലി ചെയ്യുന്നവരുടെ ജീവിതത്തിന്റെ വശങ്ങള്‍, ജോലിയില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദം, സുരക്ഷിതത്വമില്ലായ്മ, യാദൃശ്ചികമായി പെട്ടു പോകുപോകുന്ന ഒരു പ്രശ്‌നത്തില്‍ ഭരണകൂടത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി അതേ പൊലീസ് തന്നെ അവരെ വേട്ടയാടുന്നത്, എന്നിവയൊക്കെ ചേരുന്നതാണ് ചേരുന്നതാണ് നായാട്ടിന്റെ പ്രമേയം"(വ്യവസ്ഥിതിയുടെ നായാട്ട്, അഥവാ സൂക്ഷ്മ രാഷ്ട്രീയത്തിെൻറ തിരക്കാഴ്ചക,മാധ്യമം ഓൺലൈൻ, sidharth, https://www.madhyamam.com/entertainment/movie-reviews/review-of-malayalam-movie-nayattu-a-tragic-thriller-about-815435
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
ദിനം : 1988 ഓഗസ്ററ് 19 സമയദൈർഘ്യം : 170 മിനുട്സ് സംവിധാനം :ഐ.വി.ശശി ബാനർ :സെവൻ ആർട്സ് നിർമ്മാണംപ്രദർശന :മുഹമ്മദ് മണ്ണിൽ രചന : ടി.ദാമോദരൻ ഛായാഗ്രഹണം :വി.ജയറാം ചിത്രസന്നിവേശം : കെ..നാരായണൻ കലാസംവിധാനം :ഐ.വി.സതീഷ് ബാബു ശബ്ദലേഖനം : ദീന ചന്ദ്രദാസ് സംഗീതം :ശ്യാം പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി, സീമ, സുരേഷ് ഗോപി, മധു,ഉർവ്വശി, ടി.ജി.രവി , ടോം ആൾട്ടർ
സിനിമ സംഗ്രഹം:
ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കേ വിരമിച്ച വിമുക്തഭടനായ കാളവണ്ടി ഡ്രൈവർ ഖാദറിനെയും, ഭൂവുടമകളുടെ കുടുംബത്തിൽ നിന്നും വരുന്ന കടുത്ത ദേശീയ വിപ്ലവകാരിയായ ഉണ്ണി കൃഷ്ണനെയും കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത് . 1921 ലെ മലബാർ കലാപത്തിലെ പ്രമുഖ നേതാക്കളിലൊരാളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സംഘത്തിൽ ഇരുവരും ചേരുന്നു .1920-കളിലെ ദക്ഷിണ മലബാർ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ചിത്രം ക്രമേണ പരിചയപ്പെടുത്തുന്നു . 1921 - കളിലെ കലാപത്തിലേക്ക് നയിച്ച വിവിധ സാമൂഹിക പ്രതിസന്ധികൾ, ബ്രിട്ടീഷ്-ഇന്ത്യൻ സൈന്യവും വിമതരും നടത്തിയ അതിക്രമങ്ങൾ, ഒടുവിൽ വിമതരുടെ ഐക്യത്തിനും സംഘടനയ്ക്കും സംഭവിച്ച തകർച്ച എന്നിവയും ഈ സിനിമ പ്രതിപാദിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1970 ,സെപ്റ്റംബർ 11 സമയദൈർഘ്യം : 155 മിനുട്സ് സംവിധാനം : തോപ്പിൽ ഭാസി നിർമ്മാണം: ബോബൻ കുഞ്ചാക്കോ ബാനർ : എക്സൽ പ്രൊഡക്ഷൻസ് രചന : തോപ്പിൽ ഭാസി ഛായാഗ്രഹണം : സി.രാമചന്ദ്രൻ ചിത്രസന്നിവേശം : എസ്.പി.എൻ.കൃഷ്ണൻ കലാസംവിധാനം : ജെ.ജെ.മിറാൻഡ ശബ്ദലേഖനം : അപ്പുകുട്ടൻ പ്രധാന അഭിനേതാക്കൾ :പ്രേം നസീർ,സത്യൻ ,ഷീല ,കെ.പി.ഉമ്മർ ,കെ.പി.എ.സി.ലളിത ,വിജയകുമാരി
സിനിമ സംഗ്രഹം:
പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘എന്ന നാടകരൂപത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണിത് .പരമുപിള്ള എന്ന ജന്മിയുടെ കാര്യസ്ഥൻ കമ്മ്യുണിസ്റ്റ് ആവുന്നതാണ് പ്രമേയം സിനിമയുടെയും കേന്ദ്രപ്രമേയം.കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കുന്നതോടൊപ്പം കീഴാളരുടെ ഉയർച്ചയെ കുറിച്ഛ് പ്രകടമായി തന്നെ സിനിമ ആഹ്വാനം ചെയ്യുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1999 സമയദൈർഘ്യം : 100 മിനുട്സ് സംവിധാനം :ശ്യാമപ്രസാദ് നിർമ്മാണം :വി.വി .ബാബു ബാനർ : ഫിലിം ഫോക് കഥ :ലളിതാംബിക അന്തർജ്ജനം തിരക്കഥ,സംഭാഷണം :ശ്യാമപ്രസാദ് ഛായാഗ്രഹണം :അഴകപ്പൻ ചിത്രസന്നിവേശം : ബീനാപോൾ കലാസംവിധാനം :പ്രേമചന്ദ്രൻ ശബ്ദലേഖനം :കൃഷ്ണനുണ്ണി സംഗീതം :കൈതപ്രം പ്രധാന അഭിനേതാക്കൾ : രജിത് കപൂർ ,ശോഭന ,മാടമ്പ് കുഞ്ഞുകുട്ടൻ ,ശ്രീവിദ്യ
സിനിമ സംഗ്രഹം:
ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയും ആയി മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത് 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ നോവൽ അതേപേരിൽ ദൃശ്യാവിഷ്കരിച്ചതാണ് സിനിമയും
പഠനങ്ങൾ / ലിങ്കുകൾ:
“തേതിയേ അഗ്നിയോട് ഉപമിക്കുന്ന പലസന്ദർഭങ്ങളുണ്ട് സിനിമയിൽ .അതുപോലെ തേതിയേ ആലിംഗനം ചെയ്തുനിൽക്കുന്ന ഉണ്ണിയുടെ രണ്ടു ദൃശ്യങ്ങളുമുണ്ട് .അവരണ്ടും കഥാപാത്രങ്ങളെ ഒരു ഉതിയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമാകാം “‘അഗ്നിസാക്ഷി നോവലും സിനിമയും ‘ഡോ ജി .ജെയിംസ് ,നോവലും സിനിമയും ഒരു ചിഹ്നശാസ്ത്ര പഠനം ,പാഠം പുബ്ലിക്കേഷൻസ് ,2009 ,കൊല്ലം )
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 12- 12-2002 സമയദൈർഘ്യം : 140 മിനുട്സ് സംവിധാനം :പ്രിയാനന്ദൻ ബാനർ : ഫിലിം പീപ്പിൾ നിർമ്മാണം : എസ്.എം.ദാസ് രചന : എൻ .ശശിധരൻ ഛായാഗ്രഹണം : ജെയിൻ ജോസഫ് ചിത്രസന്നിവേശം : എം.വേണുഗോപാൽ കലാസംവിധാനം :ബസന്ത് പെരിങ്ങോട് ശബ്ദലേഖനം : ജോൺ പി വർക്കി പ്രധാന അഭിനേതാക്കൾ : മുരളി,സോന നായർ, വിജയരാഘവൻ, ശാന്താദേവി, എം.ആർ.ഗോപകുമാർ
സിനിമ സംഗ്രഹം:
കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തെ അപ്പമേസ്ത്രി എന്ന വൃദ്ധന്റെ ഓര്‍മകളിലൂടെയും സമരങ്ങളിലൂടെയും രേഖപ്പെടുത്തുകയാണ് ഈ ചിത്രം. പി കൃഷ്ണപിള്ളയും, എ കെ ജിയുമടങ്ങുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്ന അപ്പമേസ്ത്രി ഇ.എം.എസ്സിന്റെ മരണ വാര്‍ത്തയുണ്ടാക്കുന്ന വേദനയില്‍ തന്റെ പഴയകാല സമര ജീവിതത്തിന്റെ ഓര്‍മകളിലേക്ക് പിന്‍വാങ്ങുന്നു. ആ മരണത്തിന്റെ വേദന അയാള്‍ അനുഭവിക്കുന്നത്ര ആഴത്തില്‍ കുടുംബത്തിലെ മറ്റാരെയും അലട്ടുന്നില്ല.പഴയ കാലത്തെ ഓര്‍ക്കുമ്പോള്‍ അയാളില്‍ സമരവീര്യം തിളക്കുന്നു. എന്നാല്‍ യാഥാര്‍ത്യങ്ങളുടെ വികൃതമുഖത്തെ നേരിടുമ്പോള്‍ അയാള്‍ തളര്‍ന്നു വീഴുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
''കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ ഇ. എം എസിനുള്ള പങ്ക് വളരെ വലുതാണ്. ചരിത്രത്തെ സൈദ്ധാന്തികമായി. നെയ്‌തെടുത്ത ആളാണ് അദ്ദേഹം. അപ്പ മേസ്തിരിയെ പോലുള്ള തൊഴിലാളികള്‍ ഈ ചരിത്ര നെയ്ത്തിലെ ഇഴകളാണ്.''(‘ഇ എം എസ് എന്ന നെയ്ത്തുകാരന്‍, അപ്പ മേസ്തിരി എന്ന ഇഴ’,ദേശാഭിമാനി ഓൺലൈൻ ,Monday 21, July 2025)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ അവാർഡ്
സംസ്ഥാന അവാർഡ്
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 07 -12 -1968 സമയദൈർഘ്യം : 110 മിനുട്സ് സംവിധാനം :കുഞ്ചാക്കോ
നിർമ്മാണം :കുഞ്ചാക്കോ രചന :എസ്.എൽ.പുരം സദാനന്ദൻ ഛായാഗ്രഹണം :പി.ദത്ത്
ചിത്രസന്നിവേശം : ഡി.രാമസ്വാമി കലാസംവിധാനം :ജെ.ജെ.മിറാൻഡാ ശബ്ദലേഖനം :കണ്ണൻ
സംഗീതം :കെ.രാഘവൻ പ്രധാന അഭിനേതാക്കൾ : പ്രേം നസീർ ,ഷീല ,അടൂർ ഭാസി ,ബഹാദൂർ ,ഉഷാ കുമാരി
സിനിമ സംഗ്രഹം:
1946 ഒക്ടോബർ 24നു പുന്നപ്രയിലും 27നു വയലാറിലുമുണ്ടായ സമര പോരാട്ടത്തിൽ ഭരണകൂടത്തിൻ്റെ കൊടുംക്രൂരതയിൽ എത്രപേർ കൊല്ലപ്പെട്ടെന്ന് ഇന്നും കൃത്യമായ കണക്കില്ല. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യർക്കെതിരെ 1946 ഒക്ടോബറിൽ നടന്ന സമരചരിത്ര പശ്ചാത്തലത്തിൽ ഫാക്ടറി തൊഴിലാളിയായ പ്രഭാകരന്റെയും ചെല്ലമ്മയുടെയും ജീവിതം കൂടി പരാമർശിതമാകുന്ന പ്രമേയമാണ് ഈ ചലച്ചിത്രത്തിന് ഒരുക്കിയിരിക്കുന്നത് .
പഠനങ്ങൾ / ലിങ്കുകൾ:
View Online
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല