ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 21 -03 -1986 സമയദൈർഘ്യം : 138 മിനുട്സ് സംവിധാനം : പദ്മരാജൻ നിർമ്മാണം :തങ്കച്ചൻ ബാനർ: വിശുദ്ധി പ്രൊഡക്ഷൻസ് രചന: പദ്മരാജൻ, സുധാകർ.പി.നായർ ഛായാഗ്രഹണം: വേണു ചിത്രസന്നിവേശം :ബി.ലെനിൻ സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, മമ്മൂട്ടി, റഹ്മാൻ, കാർത്തിക, സുപ്രിയ
സിനിമ സംഗ്രഹം:
പ്രസിദ്ധ സിനിമാ സംവിധായകനായ ഹരികൃഷ്ണൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഡി .വൈ .എസ്. പി അച്യുതൻകുട്ടിയെ എത്തിക്കുന്നു. ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും , അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും അച്യുതൻകുട്ടി ചോദ്യം ചെയ്യുന്നു. പക്ഷേ അവരിൽ നിന്നും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടുന്നില്ല. ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും പഴയ ഫോട്ടോയും അച്യുതൻകുട്ടിക്കു ലഭിക്കുന്നു. അവ മുൻനിർത്തി നടത്തുന്ന അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവ്വതിയിലേക്ക് സംശയം നീളുന്നു. അവരെ ചില വെളിപ്പെടുത്തലുകൾ നടത്തുന്നതിലൂടെ അന്വേഷണത്തിന് അപ്രതീക്ഷിതമായ മുന്നേറ്റങ്ങൾ ഉണ്ടാവുന്നു .
പഠനങ്ങൾ / ലിങ്കുകൾ:
“മലയാള സിനിമാ മേഖലയിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ വേരുകള്‍ തേടി പോയാല്‍ കുറെ പുറകോട്ട് സഞ്ചരിക്കേണ്ടി വരും. 80കളില്‍ തന്നെ വന്ന പദ്മരാജന്റെ ‘ഒരു കരിയിലക്കാറ്റു പോലെ’ കെജി ജോര്‍ജിന്റെ ‘യവനിക’ ഒക്കെ ഇഷ്ടപ്പെട്ട മുന്‍ഗാമികളാണ്. പോപ്പുലര്‍ ആയ ‘ഒരു സിബിഐ ഡയറിക്കുറുപ്പ്’ സീരീസ് അതിനു പുതിയ മുഖം കൊണ്ടുവന്നിരിക്കാം. പക്ഷേ സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുമ്പോള്‍ എല്ലാത്തിനും ഒരേ മുഖമാണോ, അതോ ഒരു മുഖത്തിന്റെ പല ആംഗിളുകള്‍ ആണോ എന്ന് സംശയം കൂടിക്കൂടി വരുന്നു.”,’മലയാള സിനിമയുടെ ‘ത്രിൽ’ കളയല്ലേ ‘, സുമി ബാഹുലേയൻ , അഴിമുഖം ,dJan 20 2025 04:05 PM” ,https://azhimukham.com/do-not-lose-the-thrill-of-malayalam-cinema/ )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 30 -11 -1990 സമയദൈർഘ്യം : 146 മിനുട്സ് സംവിധാനം :ജോഷി നിർമ്മാണം : ഗാന്ധിമതി ബാലൻ ബാനർ :ഗാന്ധിമതി ഫിലിംസ് രചന :പി.പത്മരാജൻ ഛായാഗ്രഹണം:ജയാനൻ വിൻസെന്റ് ചിത്രസന്നിവേശം :കെ.ശങ്കുണ്ണി ശബ്ദലേഖനം :എൻ.ഹരികുമാർ സംഗീതം :ശ്യാം പ്രധാന അഭിനേതാക്കൾ :മമ്മൂട്ടി ,സുമലത ,സുരേഷ് ഗോപി ,മുരളി
സിനിമ സംഗ്രഹം:
ജസ്റ്റിസ് വാസുദേവിന്റെ കൊലപാതകം അന്വേഷണം നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കൂട്ടുകാരനായ കുവൈറ്റ് മണി കൊല്ലപ്പെടുന്നു. രണ്ട് കൊലപാതകത്തിലും വായിൽ തിരുകിയ ചകിരി തുരുമ്പാകുന്നു. ഒരു വർഷം മുമ്പ് ബോംബയിൽ രൊസാരിയൊ എന്നയാളൂടെ മരണത്തിലും ഈ ചകിരി ബന്ധം കാണുന്നു. അയാളൂം മലയാളീയാണെന്നറിയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹരിദാസ് അയാളുടെ കുടുംബബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു.തുടർന്ന് ഉദ്വേഗജനകമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 28 -09 -2023 സമയദൈർഘ്യം : 160 മിനുട്സ് സംവിധാനം :റോബി വർഗീസ് രാജ് നിർമ്മാണം : മമ്മൂട്ടി ബാനർ :മമ്മൂട്ടി കമ്പനി രചന :മോഹൻ നായർ, റോബി വർഗീസ് രാജ് ഛായാഗ്രഹണം:മുഹമ്മദ് റഹീം ചിത്രസന്നിവേശം :പ്രവീൺ പ്രഭാകർ കലാസംവിധാനം :ഏസ്തെറ്റിക് കുഞ്ഞമ്മ ശബ്ദലേഖനം :ടോണി ബാബു സംഗീതം :സുഷിന് ശ്യാം പ്രധാന അഭിനേതാക്കൾ :മമ്മൂട്ടി ,അസീസ് നെടുമങ്ങാട് ,വിജയ രാഘവൻ ,സണ്ണി വെയിൻ ,റോണി ഡേവിഡ് രാജ്
സിനിമ സംഗ്രഹം:
എ.എസ്.ഐ ജോർജ് മാർട്ടിനും സിപിഒ ഓഫീസർമാരായ ജോസ്, ജയൻ, ഷാഫി എന്നിവരടങ്ങുന്ന സംഘം കണ്ണൂർ - വിരാജ്പേട്ട് വനമേഖലയിലെ ഒരു ഒളിത്താവളത്തിൽ കഴിയുന്ന രാഷ്ട്രീയ ഗുണ്ടകളെ അന്വേഷിക്കാൻ പോകുന്നു . അവരെ പിടികൂടുന്നു, അതേസമയം കാട്ടിൽ ഒരു അപരിചിതന്റെ തൂങ്ങിമരിച്ച മൃതദേഹം കണ്ടെത്തുന്നു. ആത്മഹത്യയാണെന്ന് കരുതിയ കേസ് , പക്ഷെ കൊല്ലപ്പെട്ടതാണെന്ന് ജോർജ്ജും ടീമും വിശ്വസിക്കുകയും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ പുറപ്പെടുകയും ചെയ്യുന്നതാണ് ചലച്ചിത്രത്തിന്റെ പ്രമേയം .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 22 -09 -2014 സമയദൈർഘ്യം : 112 മിനുട്സ് സംവിധാനം : വേണു നിർമ്മാണം : രഞ്ജിത്ത് ബാനർ: ഗോൾഡ് കോയിൻ മോഷൻ പിക്ചർ രചന: ഉണ്ണി.ആർ ഛായാഗ്രഹണം:വേണു ചിത്രസന്നിവേശം : ബീനാ പോൾ കലാസംവിധാനം :ജ്യോതിഷ് ശങ്കർ ശബ്ദലേഖനം : അജേഷ് കെ ബാബു സംഗീതം : ബിജി ബാൽ പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി,അപർണ്ണ ഗോപിനാഥ് ,പൃഥ്വിരാജ് ,നെടുമുടി വേണു
സിനിമ സംഗ്രഹം:
ജേർണലിസം പഠിച്ചിറങ്ങി കരിയർ പതിയെ തുടങ്ങി വരുന്ന യുവതിയാണ് ജേർണലിസ്റ്റ് അഞ്ജലി അറക്കൽ.സ്വന്തം ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഘവൻ പക്ഷേ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ നിന്നും പോയില്ല. താനാരെയും കൊന്നിട്ടില്ല എന്ന് രാഘവൻ അഞ്ജലിയോട് പറയുന്നു.ബോബെ കേന്ദ്രമാക്കിയ ഒരു പ്രസാധക കമ്പനി രാഘവന്റെ കഥയെഴുതുവാനായി അഞ്ജലിയെ സമീപിക്കുന്നു. താമസിയാതെ രാഘവൻ ജയിലിൽ നിന്നും മോചിതനാകുന്നു. ജയിൽ മോചിതനായ രാഘവനെ അഞ്ജലി, എഴുതാനായി എല്ലാ സൗകര്യങ്ങളും കൊടുത്ത് ഒളിവിൽ പാർപ്പിക്കുന്നു. അവിടെ വച്ച് അയാൾ തനിക്ക് ഭക്ഷണം എത്തിക്കുന്ന പയ്യനുമായി സൗഹൃദത്തിലാവുന്നു. അവനൊപ്പം കറങ്ങുന്ന രാഘവൻ പക്ഷേ ഒന്നും എഴുതുന്നില്ല. പുസ്തകം പൂർത്തിയാക്കാനുള്ള സമയപരിധി അടുക്കും തോറും അഞ്ജലിയിൽ കൂടുതൽ സമ്മർദ്ദമേറുന്നു . അഞ്ജലി രാഘവനെ കൊണ്ട് എഴുതിക്കാനായി സമ്മർദ്ദം തുടങ്ങുന്നു. കടുത്ത മാനസിക സംഘർഷത്തിലേക്കാണ് ഈ സാഹചര്യം അവർ ഇരുവരേയും തള്ളി വിടുന്നത്. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു യാത്രയാണ് ഈ ചിത്രം.
പഠനങ്ങൾ / ലിങ്കുകൾ:
“അലസനായ പ്രേക്ഷകനെയല്ല ,സ്വയം സൃഷ്ടാവാക്കാൻ തയ്യാറാവുന്ന പ്രേക്ഷകനെയാണ് ഈ സിനിമ തേടുന്നത് “(പു:110 ,മാഞ്ഞുപോകുന്ന പുറംപൂച്ചുകൾ ,രാധാകൃഷ്ണൻ ചെറുവല്ലി ,’നവ സിനിമ ‘.മൈത്രി ബുക്ക്സ് ,2020 ,തിരുവനന്തപുരം )
“മലയാള സാഹിത്യരംഗത്ത് ഭാവുകത്വവിച്ഛേദം നടത്തിയ അനുഭവമെഴുത്തിന്റെ ലോകത്ത് നിന്ന് വരുന്ന ഒരു എഴുത്താളനാണ് വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പ് ‘ എന്ന സിനിമയിലെ രാഘവൻ എന്ന കഥാപാത്രം.അയാൾക്ക് ഒരു എഴുത്തുകാരന്റെ സാംസ്കാരിക പരിവേഷം ലഭ്യമാകുന്നില്ല. ദീർഘമായ തടവ് ജീവിതത്തിന്റെ അനുസ്മൃതി എന്നോണം അയാൾ വളരെ ഫിലോസഫിക്കലായിട്ടാണ് സംസാരിക്കുന്നത്.റിപ്പർ മോഡൽ കൊലപാതക പരമ്പരയിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കിടന്ന രാഘവൻ എഴുത്തുകാരന്റെ ധാർമ്മികതയ്ക്ക് എതിരെ നിൽക്കുന്ന ഒരാളാണ്. “(“മമ്മൂട്ടി : അക്ഷരവിധേയൻ “,നൗഫൽ മറിയം ബ്ലാത്തൂര് ,മലബാർ ജേർണൽ ,07 sep 2023 ,https://themalabarjournal.com/post/tmj-outlook-mammootty-aksharavidheyan-noufal-mariyam-blathur?fbclid=IwZnRzaANAandleHRuA2FlbQIxMQABHnNdn32NqhcOeIL0chbZe0l3E48PyUfQ-_ha_WXQpqgI44dGXhqQLtiu1iQv_aem_YU1q7kA2xhaeJ2buK5yn7g )
“സത്യമെന്നത് അശോക സ്തംഭത്തിലെ നാലാമത്തെ സിംഹമാണ്. ആരും അത് അന്വേഷിക്കുന്നുമില്ല കണ്ടെത്തുന്നുമില്ല”- സി കെ രാഘവന്റെ ഈ നിര്‍വചനം മാത്രം മതി ആ വ്യക്തിയുടെ ചിന്താശേഷി അടുത്തറിയാന്‍. മറ്റുള്ളവരുടെ കണ്ണില്‍ അസ്വതന്ത്രനാണെങ്കിലും. ഒരാളുടെ സ്വാതന്ത്ര്യമല്ല മറ്റൊരാളുടേത്- ജയില്‍ ജീവിതത്തെക്കുറിച്ചുള്ള രാഘവന്റെ നിരീക്ഷണം. ‘സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴാണ്
കലഹം ഉണ്ടാകുന്നത്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും‘- രാഘവന്റെ തത്ത്വങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ബിംബകല്‍പ്പനകള്‍ ഒരുപാട് ഉണ്ട് ചിത്രത്തില്‍. അതും പതിവ് ശൈലിയില്‍ നിന്ന് വേറിട്ട് ഒരു പക്ഷേ പ്രേക്ഷകന് പോലും പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധം.”-വി.ഹരികൃഷ്ണൻ ,വെബ് ദുനിയ ,25 ഓഗസ്റ്റ് 2014 (14:05,IST),https://malayalam.webdunia.com/film-review-in-malayalam/chemistry-of-munnariyippu-aka-language-of-cinema-114082500021_2.html )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 03 -02 -2023 സമയദൈർഘ്യം : 112 മിനുട്സ് സംവിധാനം : രോഹിത് എം.ജി.കൃഷ്ണൻ നിർമ്മാണം : ജോജു ജോർജ്ജ് ,മാർട്ടിൻ പ്രാക്കാട്ട്, ജിജോ കൃഷ്ണൻ ബാനർ: അപ്പു പാത്തു രചന : രോഹിത് എം.ജി.കൃഷ്ണൻ ഛായാഗ്രഹണം: വിജയ് ചിത്രസന്നിവേശം : മനു ആന്റണി കലാസംവിധാനം :ഔസേപ് ജോൺ ശബ്ദലേഖനം : പി.എസ് .ചാൾസ് സംഗീതം : ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ: ജോജു ജോർജ്ജ് ,അഞ്ജലി ,സൃന്ദ ,ശ്രീകാന്ത് മുരളി ,
സിനിമ സംഗ്രഹം:
ഡി.വൈ.എസ്.പി പ്രമോദിന്റെ ഇരട്ട സഹോദരനായ 52 വയസ്സുള്ള എ.എസ്.ഐ വിനോദ് കുമാറിന്റെ കൊലപാതകത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വിനോദിനൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യത്യസ്ത സന്ദർഭങ്ങളിൽ വിനോദിനോട് ശത്രുത പുലർത്തിയിരുന്നു. മൂവരും വ്യക്തിഗതമായി വിവരിക്കുന്ന സംഭവങ്ങളിലൂടെയാണ് പ്രമേയം വികസിക്കുന്നത്
പഠനങ്ങൾ / ലിങ്കുകൾ:
“Iratta does two things effectively: 1) keeping us guessing through a Rashomon-style procedural examining the testimonies of multiple suspects, and 2) exploring the backgrounds and personalities of Pramod and Vinod in the hope of finding a crucial clue that could solve the above case. It’s both a compelling mystery and a character study.”,Sajitth shrijith ,’Joju’s dual act leaves a haunting impression’,The new Indian Express,04 Feb 2023, 9:59 am,https://www.newindianexpress.com/entertainment/review/2023/Feb/04/iratta-movie-review-jojus-dual-act-leavesa-hauntingimpression-2544088.html )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 03 -31 -2006 സമയദൈർഘ്യം : 137 മിനുട്സ് സംവിധാനം : ഷാജി കൈലാസ് നിർമ്മാണം :എം.രഞ്ജിത്ത് ബാനർ: രജപുത്ര രചന : എ.കെ.സാജൻ ഛായാഗ്രഹണം: എ.രാജരത്നം ചിത്രസന്നിവേശം : ഡോൺ മാക്സ് ശബ്ദലേഖനം :മുരുകേഷ് സംഗീതം : ഷാൻ പ്രധാന അഭിനേതാക്കൾ: സുരേഷ് ഗോപി,ഭാവന ,തിലകൻ ,കലാഭവൻ മണി ,സായി കുമാർ ,ബിജു മേനോൻ
സിനിമ സംഗ്രഹം:
റസിയ എന്ന തന്റെ അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസിൽ വിചാരണ നേരിടുന്ന ഇസ്ര ഖുറേഷിയെ കോടതി നിരപരാധിയായി പ്രഖ്യാപിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തനിക്കുവേണ്ടി കേസ് വാദിച്ച അഡ്വ. ലാൽകൃഷ്ണ വിരാടിയാരോടൊപ്പം വിജയം ആഘോഷിക്കുവാൻ ഖുറേഷി തീരുമാനിക്കുന്നു. ഖുറേഷിയുടെ ക്ഷണം സ്വീകരിച്ച് ആഗതനായ ലാൽ കൃഷ്ണ തന്റെ ദൗത്യത്തെക്കുറിച്ച് അയാളോടു പറയുന്നു. പ്രപഞ്ചനിയമം പരിപാലിക്കുന്നതിനായി ദുഷ്ടന്മാരെ നിഗ്രഹിക്കുകയാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലാൽകൃഷ്ണ ഖുറേഷിയെ വധിക്കുന്നു. കുറ്റവാളികളെ കോടതിയിൽ നിന്ന് രക്ഷിച്ചതിനുശേഷം അവർക്കു മരണശിക്ഷ നൽകി നീതി നടപ്പിലാക്കുന്നതാണ് ലാൽകൃഷ്ണയുടെ രീതി.ഇത്തരം കൊലകളുടെ അന്വേഷകനായി ജഗന്നിവാസൻ എന്ന പോലീസ് ഓഫീസർ എത്തുന്നതോടെ പ്രമേയത്തിന് മറ്റ് ഉൾപ്പിരിവുകൾ കൂടിയുണ്ടാകുന്നു .
പഠനങ്ങൾ / ലിങ്കുകൾ:
“സാമൂഹിക വ്യവസ്ഥയിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട വ്യക്തിയുടെ നിയമാതീത പരിഹാരത്തെയാണ് സിനിമ പിന്തുണയ്ക്കുന്നത് .ജനാധിപത്യത്തിലധിഷ്ഠിതമായ നമ്മുടെ ഭരണ/ നീതിന്യായ സംവിധാനങ്ങളെയാകെ അസ്ഥിരപ്പെടുത്തുന്ന അരാഷ്ട്രീയ ദര്ശനമാണിത് “ (പു:16, സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങൾ ,എസ്.ഗോപു .ഡോ ,ലോഗോസ് ബുക്ക്സ് ,2021 )
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല