ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 25 -08 -2023 സമയദൈർഘ്യം : 151 മിനുട്സ് സംവിധാനം : നഹാസ് ഹിദായത്ത് നിർമ്മാണം : സോഫിയ പോൾ ബാനർ : വീക്കെൻഡ് ബ്ലോക്ക് ബ്ലസ്റ്റേഴ്സ് രചന : ആദർശ് സുകുമാരൻ ,ഷഹബാസ് റഷീദ് ഛായാഗ്രഹണം : അലക്സ് ജെ പുളിക്കൽ ചിത്രസന്നിവേശം: ചമൻ ചാക്കോ കലാസംവിധാനം : ജോസഫ് നെല്ലിക്കൽ ശബ്ദലേഖനം :സച്ചിൻ സുധാകരൻ ,ഹരിഹരൻ എം സംഗീതം : സാം സി.എസ് പ്രധാന അഭിനേതാക്കൾ: ഷൈൻ നിഗം ആന്റണി വർഗ്ഗീസ് , നീരജ് മാധവ്
സിനിമ സംഗ്രഹം:
റോബർട്ട് ,ഡോണി ,സേവിയർ എന്നതിന്റെ ചുരുക്കപേരിലുള്ള ചലച്ചിത്രം 19997 കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് യുവാക്കളുടെ ജീവിതമാണ് .കൊച്ചിൻ കാർണിവലിനിടയിൽ നടക്കുന്ന സംഘട്ടനത്തിൽ ജെയ്സൺ എന്ന എതിരാളിയുടെ കാല് തല്ലിയൊടിക്കുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്.കായികമായ അടികളിലൂടെയും തിരിച്ചടികളിലൂടെയുമാണ് പ്രമേയം പ്രശ്നപരിഹാരങ്ങളെ സാധൂകരിക്കുന്നത്
പഠനങ്ങൾ / ലിങ്കുകൾ:
“കോളനികളിൽ താമസിക്കുന്ന മനുഷ്യരെ സമൂഹം ‘പരിഗണിക്കുന്ന’ രീതിയിൽ ഇന്നും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. നവമാധ്യമങ്ങളുടെ കാലത്ത്, അത്തരം അധിക്ഷേപങ്ങൾ ഈ പ്ലാറ്റ്ഫോമുകളിലേക്കുകൂടി വ്യാപിച്ചു എന്നുമാത്രം. അവിടെ, ഏറ്റവുമധികം വംശീയ അധിക്ഷേപത്തിന് വിധേയരാകുന്നത് കോളനി നിവാസികളാണ്. “(കാർത്തിക പെരുംചേരിൽ ,ട്രൂ കോപ്പി തിങ്ക് ,sept 03 ,2023 )https://truecopythink.media/movies/rdx-movie-and-representation-of-colonies-in-malayalam-films-karthika-perumcheril
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 06 -03 -2015 സമയദൈർഘ്യം : 142 മിനുട്സ് സംവിധാനം : മിഥുൻ മാനുവൽ തോമസ് നിർമ്മാണം : വിജയ് ബാബു, സാന്ദ്രാ തോമസ് ബാനർ : ഫ്രൈഡേ ഫിലിം ഹൗസ് രചന : മിഥുൻ മാനുവൽ തോമസ് ഛായാഗ്രഹണം : വിഷ്ണു നാരായണൻ ചിത്രസന്നിവേശം: ലിജോ പോൾ കലാസംവിധാനം : ത്യാഗു തവനൂർ ശബ്ദലേഖനം :മഞ്ജിത് പോൾ സംഗീതം : ഷാൻ റഹ്മാൻ പ്രധാന അഭിനേതാക്കൾ: ജയസൂര്യ ,ധർമ്മജൻ ,സണ്ണി വൈയിൻ ,വിനായകൻ ,ശ്രിന്ദ ,ഷൈജു കുറുപ്പ്
സിനിമ സംഗ്രഹം:
മലയോര ഗ്രാമത്തിൽ വടംവലി മൽസരം നടത്തുന്ന വിന്നേഴ്സ് ക്ലബ്ബിന്റെ ഉടമസ്ഥനും മാനേജരുമൊക്കെയാണ് ഷാജി പാപ്പൻ. നാട്ടിൽ നടക്കുന്ന ഒരു വടംവലി മൽസരത്തിൽ ഷാജി പാപ്പന്റെ വിന്നേഴ്സ് ക്ലബ്ബും പങ്കെടുക്കുന്നു. സമ്മാനമായി 22,222 രൂപയും ഒരു മുട്ടനാടുമാണ് സമ്മാനം. ഈ മൽസരത്തിൽ വിജയിച്ചത് ഷാജി പാപ്പന്റെ ടീമാണ്. സമ്മാനമായി മുട്ടനാനിട് പകരം പെണ്ണാടിനെയാണ് ലഭിക്കുന്നത്. സ്ത്രീ വിരോധിയായ പാപ്പൻ ഈ ആടിനെ കൊല്ലാൻ തീരുമാനിച്ച് പുറപ്പെടുന്നു. യാത്രയ്ക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടെ രസകരമായ ചലച്ചിത്രാവിഷക്കാരമാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചലച്ചിത്രം.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 27 -08 -1996 സമയദൈർഘ്യം : 145 മിനുട്സ് സംവിധാനം :സുരേഷ് കൃഷ്ണ നിർമ്മാണം : കൊച്ചുമോൻ ബാനർ :കാസിനോ രചന : സുരേഷ്കൃഷ്ണ ,ടി.എ.റസാഖ് ഛായാഗ്രഹണം :പ്രതാപ് പി നായർ ചിത്രസന്നിവേശം: ഗണേഷ് കുമാർ കലാസംവിധാനം : വി.പ്രേമചന്ദ്രൻ സംഗീതം : ദേവ പ്രധാന അഭിനേതാക്കൾ : മോഹൻലാൽ പ്രേമ, ഗിരീഷ് കർണാട് , പ്രകാശ് രാജ് , ശ്രീവിദ്യ
സിനിമ സംഗ്രഹം:
അധോലോകം അടക്കിവാഴുന്ന ഒരു അച്ഛന്റെയും, മകന്റെയും കഥയാണ് ചിത്രം പറയുന്നത്. അധോലോക നായകൻ വിശ്വനാഥിന്റെ മകൻ ജീവ, പ്രശസ്ത ഗായികയുടെ മകളായ സ്വർണ്ണയുമായി പ്രണയത്തിലാകുന്നു. അവളുടെ പ്രണയപാത്രമാകാൻ അയാൾ തന്റെ കുടുംബ പശ്ചാത്തലം അവളിൽ നിന്ന് മറച്ചുവെക്കുന്നു. എന്നാൽ സ്വർണ്ണ ഇത് മനസ്സിലാക്കുന്നു .ഒരുവശത്ത് പ്രണയാതുരനായും മറുവശത്ത് മാഫിയലോകങ്ങങ്ങളുടെ നിയമാവലിക്കകത്തും സമ്മർദ്ദം അനുഭവിക്കുന്നവനായി ജീവ കടന്നുപോകുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 22 -06 -1990 സമയദൈർഘ്യം : 122 മിനുട്സ് സംവിധാനം : ജോമോൻ നിർമ്മാണം : അജ്മൽ ഹസൻ ബാനർ : അരീഫ പ്രൊഡക്ഷൻസ് രചന : ജേക്കബ് ജോമോൻ ,ഷിബു ചക്രവർത്തി ഛായാഗ്രഹണം : ജയനൻ വിൻസെന്റ് ചിത്രസന്നിവേശം: കെ.പി.ഹരിഹരപുത്രൻ കലാസംവിധാനം : സന്തോഷ് കൈപ്പള്ളി ശബ്ദലേഖനം : പ്രസാദ് സംഗീതം : ഇളയരാജ പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി ,മധു ,ശ്രീവിദ്യ , പ്രതാപ ചന്ദ്രൻ
സിനിമ സംഗ്രഹം:
ലക്ഷ്മി എന്ന പെൺകുട്ടിക്ക് വിവാഹത്തിനു മുൻപു വിനുവെന്ന കുട്ടിയുണ്ടാകുന്നു . തന്തയില്ലാത്തവൻ എന്ന പരിഹാസമായിരുന്നു എന്നും അവൻ്റെ കാതിൽ മുഴങ്ങിയത്, വീട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയ വിനു നഗരത്തിലെത്തുന്നു. അവിടെ വച്ച് വിശപ്പും ദാഹവും സഹിക്കാനാവാതെ വഴിയിൽ തളർന്നുവീണ അവനെ ഷാ എന്നൊരാൾ പള്ളിവക അനാഥാലയത്തിലാക്കുന്നു. അലക്സാണ്ടറായി മാറിയ വിനു വൈകാതെ അവിടെ നിന്നു രക്ഷപ്പെട്ട് ഒരു തെരുവുഗുണ്ടയായി വളരുന്നു. ഒരു അധ്യാപകനും അദ്ദേഹത്തിൻ്റെ മകളും മാത്രമാണ് അലക്സാണ്ടറുടെ ആകെ അടുപ്പക്കാർ.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 24 -10 -2024 സമയദൈർഘ്യം : 143 മിനുട്സ് സംവിധാനം : ജോജു ജോർജ്ജ് നിർമ്മാണം : റിയാസ് ആദം ,സിജോ വടക്കൻ ബാനർ : എഡി സ്റ്റുഡിയോസ് ,അപ്പു പാത്തു പപ്പു രചന : ജോജു ജോർജ്ജ് ഛായാഗ്രഹണം : വേണു ,ജിന്റോ ജോർജ്ജ് ചിത്രസന്നിവേശം: മനു ആന്റണി കലാസംവിധാനം :സന്തോഷ് രാമൻ ശബ്ദലേഖനം :അജയൻ അടാട്ട് സംഗീതം :വിഷ്ണു വിജയ് ,സാം സി.എസ് ,സന്തോഷ് നാരായണൻ പ്രധാന അഭിനേതാക്കൾ: ജോജു ജോർജ്ജ്, അഭിനയ, സാഗർ സൂര്യ , ജുനൈസ് വി.പി
സിനിമ സംഗ്രഹം:
തൃശൂരിൽ എല്ലാവരും സ്നേഹ ബഹുമാനത്തോടെയും ഭയത്തോടെയും കാണുന്ന ഗിരിയുടെ സാമ്രാജ്യത്തിലേക്ക് ഒരിക്കൽ ക്ഷണിക്കപ്പെടാത്ത രണ്ട് അതിഥികൾ എത്തിച്ചേർന്നു. വർക്ക്ഷോപ്പിലെ മെക്കാനിക്കുകളായ ഡോൺ സെബാസ്റ്റ്യനും സിജുവും. തൃശൂർ നഗരത്തെ നടുക്കി പട്ടാപ്പകൽ നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ആ കൊലപാതകത്തിന്റെ പിന്നാലെ പോയ പൊലീസുകാരും ഗിരിയുടെ ഗാങ്ങും ഒടുവിൽ എത്തിയത് ഒരേ ദിശയിലായിരുന്നു.പിന്നീട് ഗിരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ‘പണി’ തുടങ്ങുന്നത്.
.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :21-12-1991 സമയദൈർഘ്യം : 122 മിനുട്സ് സംവിധാനം : പ്രിയദർശൻ നിർമ്മാണം : വി.ബി.കെ.മേനോൻ ബാനർ : അനുഗ്രഹ സിനി ആർട്സ് രചന : ടി.ദാമോദരൻ ഛായാഗ്രഹണം : ജീവ ചിത്രസന്നിവേശം: എൻ.ഗോപാലകൃഷ്ണൻ കലാസംവിധാനം :തോട്ടാ ധരണി ശബ്ദലേഖനം : ദീപൻ ചാറ്റർജി സംഗീതം :ജോൺസൻ പ്രധാന അഭിനേതാക്കൾ : മോഹൻലാൽ ,ഗീത,ശങ്കർ ,കൊച്ചിൻ ഹനീഫ,ജഗദീഷ്
സിനിമ സംഗ്രഹം:
മുംബൈയിലെ ഒരു ചെറിയ ഫാക്ടറിയിലെ വെൽഡററും മലയാളിയുമായ ഹരി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനും കൊലപാതകത്തിനും സാക്ഷ്യം വഹിക്കുന്നു. അബദ്ധവശാൽ ഹരി അധോലോകവുമായി ബന്ധപ്പെടുന്നു . ഒരു പ്രാദേശിക ഗുണ്ടാത്തലവന്റെ കൊലപാതകം ഹരി താമസിക്കുന്ന ചേരിയിലെ ജീവിതത്തെ സങ്കീർണ്ണമാക്കുന്നു, ഇത് ഹരിയെ കുറ്റകൃത്യങ്ങളുടെ ജീവിതത്തിലേക്ക് രൂപാന്തരപ്പെടുത്തുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പുരസ്കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല