ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 16-07-2009 സമയദൈർഘ്യം: 111 മിനുട്സ് സംവിധാനം : ദിപു കരുണാകരൻ നിർമ്മാണം: കെ.രാധാ കൃഷ്ണൻ ബാനർ : ജയലക്ഷ്മി ഫിലിംസ് രചന : ദിപു കരുണാകരൻ ഛായാഗ്രഹണം: ജയകൃഷ്ണൻ ഗുമ്മടി ചിത്രസന്നിവേശം: അരുൺ കുമാർ അരവിന്ദ് കലാസംവിധാനം : സുനിൽ ബാബു ശബ്ദലേഖനം :എൻ.ഹരികുമാർ സംഗീതം : ബെന്നി ജോൺസൻ പ്രധാന അഭിനേതാക്കൾ: ജയറാം, ഭാവന, നാനോജ് കെ ജയൻ ,ടി.ജി.രവി
സിനിമ സംഗ്രഹം:
ഡോക്ടർ ശ്യാം, ഭാര്യ അവരുടെ രണ്ട് കുട്ടികൾ എന്നിവർ ഹൈദരാബാദിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സമാധാനപരമായ ജീവിതത്തിനായി മലമുകളിലെ ഒരു പഴയ ബംഗ്ലാവിലേക്ക് താമസം മാറുന്നു. അവർ അവിടെ എത്തുന്ന സമയത്ത് ആ പ്രദേശത്ത് ദൂരൂഹമായ ചില കൊലപാതകങ്ങൾ നടക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെടുന്നവരുടെ ശരീരഭാഗങ്ങൾ വികൃതമാക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടിരുന്നത്. ഇതൊരു കാട്ടുമൃഗത്തിന്റെ ആക്രമണമാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. ശ്യാമും കുടുംബവും താമസിക്കുന്ന വീടിന് ചുറ്റും അജ്ഞാതമായ ഒരു സാന്നിധ്യം അവർ തിരിച്ചറിയുന്നു. താമസിയാതെ അത് ഒരു മൃഗമല്ലെന്നും, മറിച്ച് അമാനുഷികമായ ശക്തിയുള്ള ഒരു ക്രൂരനായ മനുഷ്യനാണെന്നും അവർ മനസ്സിലാക്കുന്നു. വിജനമായ സ്ഥലത്ത്, പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ, ആ കൊലയാളിയിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്യാം നടത്തുന്ന പോരാട്ടമാണ് സിനിമയുടെ മുഖ്യ പ്രമേയം
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :26-05- 2000 സമയദൈർഘ്യം: 127 മിനുട്സ് സംവിധാനം : ജോർജ്ജ് കിത്തു നിർമ്മാണം: അക്കായ് ഫിലിംസ് വാണി വിശ്വനാഥ് രചന : ബി.ജയചന്ദ്രൻ, വ്യാസൻ എടവനക്കാട് ഛായാഗ്രഹണം: പ്രതാപൻ ചിത്രസന്നിവേശം:കെ.ആർ.ബോസ്,ബി.അജിത്കു മാർ കലാസംവിധാനം : ശശി പെരുമാനൂർ ശബ്ദലേഖനം : എൻ.ഹരികുമാർ സംഗീതം : ബെന്നി കണ്ണൻ പ്രധാന അഭിനേതാക്കൾ: നിഷാന്ത് സാഗർ, ലെന, വിക്രം ബോബൻ ആലുമ്മൂടൻ ,ശരത് , യദു കൃഷ്ണൻ
സിനിമ സംഗ്രഹം:
ഒരു കൂട്ടം കോളേജ് സുഹൃത്തുക്കൾ അവരുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഒരു വനപ്രദേശത്തേക്ക് യാത്ര പോകുന്നു. അവിടെയുള്ള പഴയ കൊട്ടാരത്തിലാണ് അവർ താമസിക്കുന്നു.വർഷങ്ങൾക്ക് മുമ്പ് ആ പ്രദേശത്ത് തിരുതാര എന്ന മന്ത്രവാദിനി ഉണ്ടായിരുന്നു. അവരെ ദ്രോഹിച്ച ഗ്രാമത്തിലെ പ്രമാണിമാരെ അവൾ ശപിച്ചിരുന്നു. ഒടുവിൽ പ്രമാണികൾ അവരെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. വനത്തിലെത്തിയ വിദ്യാർത്ഥികളിൽ ചിലർ ആ ഗ്രാമത്തിലെ പഴയ പ്രമാണിമാരുടെ പിൻഗാമികളായിരുന്നു. തിരുതാരയുടെ ആത്മാവ് അവരെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങുന്നു. കൊട്ടാരത്തിനുള്ളിൽ കുടുങ്ങിപ്പോയ അവർ ഭയവിഹ്വലരാകുന്നു. വന്യമായ ശക്തികളെയും ആത്മാവിനെയും എങ്ങനെ അവർ അതിജീവിക്കുന്നു , ആത്മാവിന്റെ പകയിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമോ എന്നതാണ് സിനിമയുടെ പ്രമേയം .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം: 02-04-2004 സമയദൈർഘ്യം: 156 മിനുട്സ് സംവിധാനം : വിനയൻ നിർമ്മാണം: ബാബു പണിക്കർ ബാനർ: ദേവപ്രിയ ക്രിയേഷൻസ് രചന : വിനയൻ ഛായാഗ്രഹണം: ഷാജി കുമാർ ചിത്രസന്നിവേശം: ജി.മുരളി കലാസംവിധാനം : സാലു .കെ. ജോർജ്ജ് ശബ്ദലേഖനം : എ.സ്.മുരുകേഷ് സംഗീതം : എം.ജയചന്ദ്രൻ പ്രധാന അഭിനേതാക്കൾ: പൃഥ്വിരാജ് സുകുമാരൻ ,തരുണി സച്‌ദേവ് ,ഷാർലി,ജഗതി ശ്രീകുമാർ ,കാർത്തിക
സിനിമ സംഗ്രഹം:
മീനാടൂർ കൊട്ടാരത്തിലെ ഇന്ദുചൂഡൻ തന്റെ ഗർഭിണിയായ ഭാര്യ അശ്വതിക്കൊപ്പം താമസിക്കുകയാണ്. പ്രസവത്തിനിടെ അശ്വതി മരിക്കുകയും കുട്ടിമാത്രം രക്ഷപ്പെടുകയും ചെയ്യുന്നു. കൊട്ടാരത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശാപമുണ്ട്. കുട്ടി ജനിച്ചതോടെ കൊട്ടാരത്തിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നു.ഇന്ദുചൂഡന്റെ മുൻതലമുറയിൽ കൊല്ലപ്പെട്ട ഭാനുമതി എന്ന രാജകുമാരിയുടെ ആത്മാവ് തന്റെ മകളിലൂടെ തിരിച്ചുവന്നിരിക്കുകയാണെന്ന് ഇന്ദുചൂഡൻ തിരിച്ചറിയുന്നു. ഭാനുമതിയെ കൊന്നവരോട് പ്രതികാരം വീട്ടാനാണ് ആത്മാവ് ശ്രമിക്കുന്നത്.ദുർമന്ത്രവാദിയായ മണവാളൻ നമ്പൂതിരിyude നേതൃത്വത്തിൽ ആത്മാവിനെ തളയ്ക്കാൻ ശ്രമിക്കുന്നതാണ് മുഖ്യ പ്രമേയം .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 11-03- 2021 സമയദൈർഘ്യം: 147 മിനുട്സ് സംവിധാനം : ജോഫിൻ .ടി. ചാക്കോ നിർമ്മാണം: ബി.ഉണികൃഷ്ണൻ ,ആന്റോ ജോസഫ് , വി.എൻ.ബാബു ബാനർ: ആർ.ഡി.ഇലൂമിനേഷൻ രചന : ജോഫിൻ .ടി.ചാക്കോ ,ദീപു പ്രദീപ്, ശ്യാം മേനോൻ ഛായാഗ്രഹണം:അഖിൽ ജോർജ്ജ് ചിത്രസന്നിവേശം: ഷമീർ മുഹമ്മദ് കലാസംവിധാനം :സുജിത് രാഘവ് സംഗീതം : രാഹുൽ രാജ് പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി ,മഞ്ജു വാര്യർ ,നിഖില വിമൽ ,ശ്രീനാഥ് ഭാസി ,സാനിയ അയ്യപ്പൻ,ജഗദീഷ്
സിനിമ സംഗ്രഹം:
ഫാദർ ബെനഡിക്റ്റിനെ തേടി ഒരു പെൺകുട്ടി എത്തുന്നു. തന്റെ കുടുംബത്തിലെ തുടർച്ചയായ ആത്മഹത്യകളിൽ സംശയമുണ്ടെന്നും അത് അന്വേഷിക്കണമെന്നും അവൾ ആവശ്യപ്പെടുന്നു. കേസ് അന്വേഷിക്കുന്നതിനിടയിൽ അലീന എന്ന അധ്യാപികയെയും അവരോടൊപ്പം എപ്പോഴും കാണപ്പെടുന്ന അമയ എന്ന കൊച്ചുപെൺകുട്ടിയെയും ബെനഡിക്റ്റ് പരിചയപ്പെടുന്നു. അമയ എന്ന പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവിക്കുന്ന ഫാദർ ബെനഡിക്റ്റ് അവളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നു. അമയയുടെ ചുറ്റും ചില അദൃശ്യശക്തികളുണ്ടെന്നും അത് അവളുടെ കൂടെയുള്ളവരുടെ ജീവന് ഭീഷണിയാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.അന്വേഷണം പുരോഗമിക്കുമ്പോൾ സൂസൻ ഫിലിപ്പ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുന്നു. സൂസന്റെ മരണവും അമയയുടെ ഇപ്പോഴത്തെ അവസ്ഥയും തമ്മിലുള്ള ബന്ധമാണ് സിനിമയിലെ ഏറ്റവും വലിയ ഉദ്വേഗം.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 25 -12 -1993 സമയദൈർഘ്യം :169 മിനുട്സ് സംവിധാനം : ഫാസിൽ നിർമ്മാണം : .അപ്പച്ചൻ ബാനർ: സ്വർഗ്ഗചിത്ര രചന : മധു മുട്ടം ഛായാഗ്രഹണം : വേണു ചിത്രസന്നിവേശം: ടി.ആർ.ശേഖർ കലാസംവിധാനം : മാണി സുചിത്ര ശബ്ദലേഖനം : ധനുഷ് നായനാർ സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, ശോഭന , സുരേഷ് ഗോപി
സിനിമ സംഗ്രഹം:
നകുലനും ഭാര്യ ഗംഗയും തങ്ങളുടെ തറവാടായ മാടമ്പള്ളിയിലേക്ക് താമസം മാറുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആ തറവാട്ടിലെ 'തെക്കിനി' എന്ന മുറി പൂട്ടിക്കിടക്കുകയാണ്. പണ്ട് അവിടെ ജീവിച്ചിരുന്ന നാഗവല്ലി എന്ന നർത്തകിയുടെ പ്രേതം അവിടെ അലയുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. എന്നാൽ ഗംഗ ആ മുറി തുറക്കുന്നതോടെ തറവാട്ടിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ നിഗൂഢതകൾ പരിഹരിക്കാനായി നകുലന്റെ സുഹൃത്തും പ്രശസ്ത മനോരോഗ വിദഗ്ധനുമായ ഡോക്ടർ സണ്ണി എത്തുന്നു. സംഭവങ്ങൾക്ക് പിന്നിൽ പ്രേതമല്ലെന്നും, ഗംഗയുടെ മനസ്സിനെ ബാധിച്ച മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ (Multiple Personality Disorder) എന്ന രോഗമാണെന്നും അദ്ദേഹം കണ്ടെത്തുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 13-04-2001 സമയദൈർഘ്യം: 170മിനുട്സ് സംവിധാനം : രാജസേനൻ നിർമ്മാണം : കെ.രാധാകൃഷ്ണൻ രചന : എം.സിന്ധുരാജ് ,സുരേഷ് പൊതുവാൾ ,സതീഷ് പൊതുവാൾ ഛായാഗ്രഹണം:വേണു ചിത്രസന്നിവേശം: ശ്രീകാർ പ്രസാദ് സംഗീതം : ഔസേപ്പച്ചൻ പ്രധാന അഭിനേതാക്കൾ: സുരേഷ് ഗോപി, സംയുക്ത വർമ്മ, നരേന്ദ്രപ്രസാദ്, രാജശ്രീ നായർ , ഹരിശ്രീ അശോകൻ
സിനിമ സംഗ്രഹം:
ബാല്യകാല സുഹൃത്തായിരുന്ന റോസിയെ പ്രണയിച്ചിരുന്ന ബാലചന്ദ്രൻ അവൾ മരിച്ചുപോയെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ വേദനയോടെ ജീവിക്കുകയാണ്. മനസ്സിന്റെ സമാധാനത്തിനായി ബാലചന്ദ്രൻ ഊട്ടിയിലെ ഒരു പഴയ ബംഗ്ലാവിലേക്ക് താമസം മാറുന്നു. ബംഗ്ലാവിലെത്തിയ ബാലചന്ദ്രൻ ഒരു അദൃശ്യ സാന്നിധ്യം അനുഭവിക്കുന്നു. എന്നാൽ അത് തന്നെ ദ്രോഹിക്കാനല്ല, മറിച്ച് പ്രണയിക്കാനാണ് ശ്രമിക്കുന്നതെന്ന് തിരിച്ചറിയുന്നു. ആ ആത്മാവ് മറ്റാരുമല്ല, മരിച്ചുപോയ തന്റെ കാമുകി റോസിയാണെന്ന് ബാലചന്ദ്രൻ വിശ്വസിക്കുന്നു.ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നുവരുന്നതോടെ കഥ മാറുന്നു. തന്റെ കാമുകനെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ തയ്യാറാവാത്ത ആത്മാവ് അക്രമാസക്തയാകുന്നു. റോസിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഈ ഘട്ടത്തിൽ വെളിപ്പെടുന്നു.ആത്മാവിന്റെ പ്രണയം പ്രതികാരമായി മാറുമ്പോൾ, അവളെ ശാന്തമാക്കി മോചിപ്പിക്കാൻ ബാലചന്ദ്രൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയിലുടനീളം.
പഠനങ്ങൾ / ലിങ്കുകൾ:
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല