ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 11 -11 -2004 സമയദൈർഘ്യം : 120 മിനുട്സ് സംവിധാനം :ടി.വി.ചന്ദ്രൻ നിർമ്മാണം :ദിലീപ് ,അനൂപ് ബാനർ : ഗ്രാൻഡ് പ്രൊഡക്ഷൻസ് രചന :ടി.വി.ചന്ദ്രൻ ഛായാഗ്രഹണം :കെ.ജി.ജയൻ ചിത്രസന്നിവേശം : വേണുഗോപാൽ കലാസംവിധാനം : നേമം പുഷ്പരാജ് ശബ്ദലേഖനം : കെ.ലക്ഷ്മി നാരായണൻ,വി.പി.കൃഷ്ണകുമാർ സംഗീതം : ഐസക് തോമസ് കൊട്ടുകാപ്പിള്ളി ,എം.ജയചന്ദ്രൻ പ്രധാന അഭിനേതാക്കൾ :ദിലീപ് ,ജ്യോതിർമയി ,പാണ്ട്യ രാജൻ ,ഇന്ദ്രൻസ് ,കൊച്ചിൻ ഹനീഫ ,ബിന്ദു പണിക്കർ ,നിത്യ ദാസ്
സിനിമ സംഗ്രഹം:
ഏതൊരാളെയും ജീവിക്കുന്നതില്‍ നാണക്കേട് തോന്നിപ്പിക്കുന്ന തരത്തില്‍ അസഹിഷ്ണുതയും വെറുപ്പും നിലനില്‍ക്കുന്ന സമകാലീന ഇന്ത്യയിലൂടെ നടത്തുന്ന യാത്രയാണ് ഈ ചിത്രം. യുവാവായ ഗോപിനാഥമേനോന് മനുഷ്യത്വരഹിതവും പൈശാചികവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. അയാള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രേണുക എന്ന യുവതി ഗോപിനാഥ മേനോന്റെ ഭൂതകാലത്തെ പിന്തുടരാൻ ശ്രമിക്കുന്നു. അയാളുടെ ജീവിതത്തിലൂടെ കടന്നുപോയവരിലൂടെ ഗോപിനാഥമേനോന്റെ ജീവിത ശകലങ്ങള്‍ വെളിവാക്കപ്പെടുന്നതോടൊപ്പം അയാളുടെ രാഷ്ട്രീയ നിലപാടുകളും വ്യക്തമാക്കുന്നു .
പഠനങ്ങൾ / ലിങ്കുകൾ:
“അയഥാർത്ഥവും അസംഭവ്യവുമായ ഒരു കഥാപാത്ര നിർമ്മിതിയുടെ യാഥാർഥ്യത്തിന്റെ ബീഭത്സകതയെ നാടകീയമായി തുറന്നു കാട്ടുകയാണ് ‘കഥാവശേഷൻ “,പു : 137 ,ജി.പി.രാമചന്ദ്രൻ ,’ആത്മഹത്യയുടെ നിർമ്മാണം ‘
“പുഴുവരിച്ച ഇന്ത്യൻ ജനാധിപത്യത്തോടുള്ള നിശ്ശബ്ദമായ ഒരു പ്രതിഷേധമായിരുന്നു ഗോപിനാഥന്റെ ആത്മഹത്യ .ഡൂ ഓർ ഡൈ എന്ന അരമാർക്ക് ചോദ്യം ഗോപിനാഥൻ മുഴുമാർക്ക് ഉത്തരമാക്കി മാറ്റി “പു : 144 ,’ആത്മഹത്യയും ഒരു രാഷ്ട്രീയപ്രവർത്തനമാണ് ‘,
“പലരും മാറ്റിനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അതീവഗൗരവ്വതോടെ ചിത്രീകരിക്കുന്ന ടി.വി.ചന്ദ്രന്റെ കഥാവശേഷൻ ആണ് അന്പതുവര്ഷത്തെ മികച്ച സിനിമ “,പു: 145 ,’അരനൂറ്റാണ്ടിലെ ശ്രദ്ധേയമായ മലയാള സിനിമ ‘മൂന്ന് പരാമർശങ്ങളും ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ,’ടി.വി.ചന്ദ്രൻ സിനിമ,ജീവിതം,ദർശനം ‘ എന്ന പുസ്തകത്തിൽ നിന്ന് .
“ലോകത്ത് അറിയപ്പെടുന്ന ഒരുപാട് സൂയിസൈഡുകൾ ഉണ്ട് .ആത്മഹത്യകളിലൂടെ പലതും നേടിയിട്ടുണ്ട് .ആ വകുപ്പിൽ പെടുത്താവുന്ന ഒരാളാണ് ഗോപിനാഥൻ .ലജ്ജയിൽനിന്നുണ്ടാകുന്ന സൂയിസൈഡ് ആണത് “(പുറം :49 ,ടി.വി.ചന്ദ്രൻ (കെ.ബി .വേണു ),നവംബർ 24 -30 )
“സമകാലികമായ അഥവാ ഉത്തരാധൂനികമായ സർവ്വവികാസങ്ങളെയും സാമൂഹികാവസ്ഥകളെയും വിമർശനപരമായി വീക്ഷിക്കുന്ന ഇന്ത്യൻ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ‘കഥാവശേഷൻ ‘ തിരക്കഥയുടെ കാര്യത്തിലും സംവിധാനത്തിന്റെ കാര്യത്തിലും പോസ്റ്റ് മോഡേൺ ആണ് “(പുറം :53 ,’കഥാവശേഷൻ പ്രാഞ്ചിയേട്ടൻ ‘,ഡോ :പ്രഭാകരൻ പഴശ്ശി ,ന്യൂ ജനറേഷൻ മലയാള സിനിമ ,2013 ,സൈൻ ബുക്ക്സ് ,തിരുവനന്തപുരം )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1984 സെപ്റ്റംബർ 28 സമയദൈർഘ്യം : 140 മിനുട്സ് സംവിധാനം :കെ.ജി.ജോർജ്ജ് നിർമ്മാണം :ഗാന്ധിമതി ബാലൻ ബാനർ : ഗാന്ധിമതി ഫിലിംസ് അവലംബം :വേളൂർ കൃഷ്ണൻ കുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന കഥ തിരക്കഥ,സംഭാഷണം :കെ ജി ജോർജ്ജ്,യേശുദാസൻ (സംഭാഷണം) ഛായാഗ്രഹണം :ഷാജി എൻ കരുൺ ചിത്രസന്നിവേശം : എം .എൻ .അപ്പു സംഗീതം :എം .ബി .ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ : ഭാരത് ഗോപി ,ശ്രീവിദ്യ ,നെടുമുടി വേണു,തിലകൻ,ശ്രീനിവാസൻ ,വേണു നാഗവല്ലി ,സുകുമാരൻ ,ജഗതി ശ്രീകുമാർ
സിനിമ സംഗ്രഹം:
1984-ൽ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പഞ്ചവടി പാലം.ഈ സിനിമ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കാരിക്കേച്ചർ ചെയ്യാൻ ശ്രമിക്കുകയും രാഷ്ട്രീയക്കാരുടെ അഴിമതി ചിത്രീകരിക്കുകയും ചെയ്യുന്നു.ദുശ്ശാസന കുറുപ്പ് ഗ്രാമത്തിന്റെ പ്രസിഡന്റാണ്. തന്റെ വലംകൈയായ ശിഖണ്ഡി പിള്ളയുടെ ഉപദേശപ്രകാരം അദ്ദേഹം മറ്റ് അംഗങ്ങളോടൊപ്പം പാലം പൊളിക്കാൻ ശ്രമിക്കുന്നു.പുതിയ പാലം നിർമ്മിക്കുമ്പോൾ തന്റെ പേര് അതിനിടാം എന്നാണ് കുറുപ്പിന്റെ ആലോചന ഇത് പരാജയപ്പെടുത്തി ഗ്രാമ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാൻ പ്രതിപക്ഷ നേതാവ് ഇസ്‌ഹാക്ക് തരകൻ നീക്കങ്ങൾ നടത്തുന്നു. ഒരു ഒത്തുതീർപ്പെന്ന നിലയിൽ, പാലം വിദൂര സ്ഥലത്തേക്ക് മാറ്റാൻ ഇരു കൂട്ടരും തീരുമാനിക്കുന്നു , അങ്ങനെ പാലത്തിലെത്താൻ ഒരു പുതിയ പാലം മാത്രമല്ല, പുതിയ റോഡും ആവശ്യമായി വരും.ഇങ്ങനെ കഥാപരിസരത്തെ വിശദീകരിച്ചുകൊണ്ടാണ് ചലച്ചിത്രം മുന്നോട്ട് പോകുന്നത് .മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായി ഈ സിനിമ കണക്കാക്കപ്പെടുന്നു
പഠനങ്ങൾ / ലിങ്കുകൾ:
“നർമ്മരസപ്രധാനമായി രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ സമീപിച്ച ‘പഞ്ചവടിപ്പാല‘ത്തിൽ കാർട്ടൂൺ സ്വഭാവമുള്ള ആഖ്യാനരീതി പരീക്ഷിച്ച ജോർജ്ജ് അധികാരരാഷ്ട്രീയത്തിന്റെ ഭീതിതവും ദാരുണവും അക്രമാസക്തവും ദുരന്താത്മകവുമായ അവസ്ഥാപരിണിതികൾ ‘ഇരകളിൽ ‘ അന്യോപദേശരീതിയും വ്യംഗഭംഗിയുംകൊണ്ട് പൊതിഞ്ഞുവെച്ചു “(പുറം : 44 ,’യവനിക വീഴാത്ത ദൃശ്യമഹിമ ‘,മാധ്യമം ,2023 ,ഒക്ടോബർ 02 -09 )
“രാഷ്ട്രീയക്കാരും രാഷ്ട്രീയപ്രവർത്തനവും പശ്ചാത്തലമായിവരുന്ന സിനിമകളെയെല്ലാം ,രാഷ്ട്രീയസിനിമകളായി തെറ്റിദ്ധരിക്കുന്ന മലയാളികൾക്കുമുന്നിൽ യഥാർത്ഥ രാഷ്ട്രീയ സിനിമ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു ‘പഞ്ചവടിപ്പാലം ‘“(പുറം : 12 ,’മലയാളി മനസ്സിന്റെ ഉൾക്കാഴ്ചകൾ ‘,കെ.ബി.വേണു ,’ചലച്ചിത്രസമീക്ഷ ‘ഒക്ടോബർ 2023 )
“The film raises, both tangible and symbolic consequences, endeavors to erase existing historical narratives, and replaces them with what is currently perceived and relevant and authoritative. “(p.no:22,The bridge and the state as symbolic representation of power in ‘Panchavadippalam’, Dr.Archana Vasudev,ചലച്ചിത്ര സമീക്ഷ,2023, October)
“മലയാളത്തിൽ സറ്റയർ എന്ന് പറയാവുന്ന സിനിമകൾ വളരെ കുറച്ചുമാത്രമേ ഉണ്ടായിട്ടുള്ളൂ .പലതും ചിത്രങ്ങൾ മാത്രമായിരുന്നു .അതുകൊണ്ടായിരിക്കണം മലയാളത്തിലെ അവസാനത്തെ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയെന്ന് പോലും ചിലർ പഞ്ചവടിപ്പാലത്തെ പുകഴ്ത്തിയത്” .ഡോ.ജോസ് തങ്കച്ചൻ ,പു:83 ,’കെ .ജി .ജോർജ്ജ് : സിനിമാ ജീവിതവും ജീവിത സിനിമയും ‘,കാഴ്ച്ചയുടെ കല ,റായ്‌വാൻ പബ്ലിക്കേഷൻ ,2018 ,തിരുവനന്തപുരം )
“പഞ്ചവടിപ്പാലത്തില്‍ പാലം ഒരു കഥാപാത്രമായും ഒരു വിഷ്വല്‍ മെറ്റഫര്‍ ആയും ഉപയോഗിച്ചിരിക്കുന്നതായി കാണാം. വളരെ ലളിതമായി കഥ പറഞ്ഞു പോകുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും പ്രതീകാത്മകമായ ദൃശ്യങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രത്തിന്റെ അവസാനത്തില്‍ തകര്‍ന്ന് കിടക്കുന്ന ഈ പാലം കെടുകാര്യസ്ഥതയുടെ പ്രതീകമാണ്”(‘സംഗീത സുബ്രമണ്യൻ,പഞ്ചവടിപ്പാലം പഴകുംതോറും പ്രസക്തിയേറുന്ന സിനിമ‘Sep29202409:18AMഅഴിമുഖം)https://azhimukham.com/40-years-of-panchavadi-palam-malayalam-movie-directed-by-kg-george/
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 10 -03 -2022 സമയദൈർഘ്യം : 123 മിനുട്സ് സംവിധാനം :കമാൽ കെ .എം നിർമ്മാണം :മുകേഷ് മെഹ്ത ,എ .വി .അനൂപ് ,സി.വി.സാരഥി ബാനർ : എവിഎ പ്രൊഡക്ഷൻസ് രചന : കമൽ കെ .എം ഛായാഗ്രഹണം :സമീർ താഹിർ ,വിനോദ് ഇല്ലംപള്ളി ,മധു നീലകണ്ഠൻ ,രണദിവെ ,ഗിരീഷ് ഗംഗാധരൻ ചിത്രസന്നിവേശം : ഷാൻ മുഹമ്മദ് ശബ്ദലേഖനം :വിഷ്ണു വിജയ് പ്രധാന അഭിനേതാക്കൾ : കുഞ്ചാക്കോ ബോബൻ ,വിനായകൻ ,ദിലീഷ് പോത്തൻ ,ജോജു ജോർജ്ജ് ,ഇന്ദ്രൻസ് ,പ്രകാശ് രാജ്,ഉണ്ണിമായ പ്രസാദ് ,അർജുൻ രാധാകൃഷ്ണൻ
സിനിമ സംഗ്രഹം:
1996ൽ അന്നത്തെ പാലക്കാട് കളക്ടർ ബന്ദിയാക്കപ്പെട്ട ഒരു യഥാർത്ഥ സംഭവത്തെ ആടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഒരു വിപ്ലവത്തിന് കാരണമായേക്കാവുന്ന തരത്തിൽ അഞ്ച് ആളുകൾ വിവിധ സ്ഥലങ്ങളിൽ ആസൂത്രണം ചെയ്യുന്നത് കാണിക്കുന്നതിലൂടെയാണ് പട ആരംഭിക്കുന്നത്. സംഘം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തി, കളക്ടർ വരുന്നതുവരെ കാത്തിരിക്കുന്നു. ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം, അവർ കളക്ടറുടെ ചേമ്പറിൽ കയറി, ചുറ്റുമുള്ളവരെ പുറത്താക്കി കളക്ടറെ ബലമായി ഘൊരാവോ . കളക്ടറുടെ നിർബന്ധത്തിനു വഴങ്ങിയാണ് ‘അയ്യങ്കാളി പട’ എന്ന് അവർ സ്വയം നാമകരണം ചെയ്യുന്നത് . ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവർത്തകരാണവർ , കലക്ടറെ ബന്ദിയാക്കുകവഴി നിലവിലെ ആദിവാസി ഭൂ ഭേദഗതി ബിൽ റദ്ദാക്കാൻ സർക്കാരുമായി വിലപേശുക എന്നതാണ് പടയുടെ ലക്ഷ്യം . കളക്ടറും അഞ്ചുപേരും തമ്മിലുള്ള ചർച്ചകളിലൂടെ ആദിവാസി സമൂഹത്തിന്റെ ദയനീയമായ ദുരവസ്ഥ അക്ഷരാർത്ഥത്തിൽ സ്‌ക്രീനിൽ വരച്ചുകാട്ടുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“I thought that making a film like Pada may not be possible in any other part of India. I definitely have a discourse, but I would say that our political scenario is going more and more mature.”(p.no:36,kamal K.M. (H.shaji),’ The political edge is always there in the films i make as it is …ചലച്ചിത്രസമീക്ഷ, October2022)
https://indianexpress.com/article/entertainment/malayalam/mollywood-movie-review/pada-movie-review-kunchacko-boban-joju-george-7814949/" എഴുത്തുകാരനും സംവിധായകനുമായ കമൽ കെ എം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഭവം ഉപയോഗിക്കുകയും അത് ഒരു നല്ല സിനിമയാക്കി മാറ്റുകയും ചെയ്തു.പ്രകോപനപരമായ തിരക്കഥ, തികച്ചും വ്യത്യസ്തമായ സമീപനം മാത്രമല്ല, നമ്മുടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അറിയിക്കുന്ന രംഗങ്ങൾ, മികച്ച അഭിനയം. എല്ലാവർക്കും ശുപാർശ ചെയ്യുന്ന ചിത്രമാണിത്"(ഗൗതം .വി .എസ്.’An Enraged first rated at apewthetic state regiment’ ഇന്ത്യൻ എക്സ്പ്രസ്സ് , March 11, 2022 15:15 IST))
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം: സെപ്റ്റംബർ 16-1984 സമയദൈർഘ്യം :104 മിനുട്സ് സംവിധാനം:അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം:രവി ബാനർ :ജനറൽ പിക്ചേഴ്സ് രചന :അടൂർ ഗോപാലകൃഷ്ണൻ ഛായാഗ്രഹണം :മങ്കട രവിവർമ്മ ചിത്രസന്നിവേശം : എം .എസ് .മണി ശബ്ദലേഖനം : ദേവദാസ് സംഗീതം :എം.ബി .ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ : പി. ഗംഗാധരൻ നായർ, ബാലൻ കെ. നായർ,കവിയൂർ പൊന്നമ്മ ,അശോകൻ,അടൂർ ഭവാനി
സിനിമ സംഗ്രഹം:
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിലവിലുണ്ടായിരുന്ന കാലം , അന്ന് ഓട് ഫാക്ടറി സമരം നയിക്കുന്നത് സഖാവ് ശ്രീധരനായിരുന്നു. സമരത്തിനിടയിൽ ഉടമ കൊല്ലപ്പെടുന്നു. ഇതേ തുടർന്നു ശ്രീധരൻ പ്രതിയാക്കപ്പെടുകയും ഒളിവിൽ പോകുകയും ചെയ്യുന്നു. മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ എല്ലാവരും ഒളിവിൽനിന്നു പുറത്തു വന്നെങ്കിലും ശ്രീധരൻ മാത്രം വന്നില്ല. അയാൾ മരിച്ചുവെന്ന വിശ്വാസത്തിൽ പാർട്ടി ശ്രീധരനെ രക്തസാക്ഷിയായി കാണുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ഒരു മുഴുക്കുടിയനും നിശ്ശബ്ദനുമായി ശ്രീധരൻ തിരിച്ചു വരുന്നു. ആ തിരിച്ചുവരവ് പാർട്ടികൾക്ക് ശ്രീധരൻ ഇടപെടുന്ന മറ്റുള്ളവർക്കും ബാദ്ധ്യതയാവുന്നു. ഒരു ദിവസം ശ്രീധരൻ കൊല്ലപ്പെടുന്നു. വീണ്ടും ശ്രീധരനെ പാർട്ടിക്കാർ രക്തസാക്ഷിയാക്കാൻ ഒരുങ്ങുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“അടൂർ ചിത്രങ്ങളിൽ ഘടനാപരമായി ഏറ്റവും സങ്കീർണ്ണത പ്രകടിപ്പിക്കുന്നവയാണ് ‘മുഖാമുഖ’വും ‘അനന്തര’വും .വ്യത്യസ്തമായ തലങ്ങൾ ഇഴപിരിഞ്ഞുകിടക്കുകയാണ് ‘മുഖാമുഖ’ത്തിൽ..’മുഖാമുഖ’ത്തിലെ ശ്രീധരന്റെ തിരിച്ചുവരവ് ഒരു യാഥാർഥ്യമാകാം .അല്ലെങ്കിൽ ആളുകൾ കൂട്ടായി കാണുന്ന ഒരു സ്വപ്നമായിരിക്കാം “പു:26,മധു ഇറവങ്കര ’അടൂരിന്റെ ചലച്ചിത്രലോകം’ ,കാലത്തിന്റെ അടരുകൾ ,സാഹിത്യപ്രവർത്തക സഹകരണ സംഘം ,2012 ,കോട്ടയം
“ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള അനിവാര്യ സംഘട്ടനത്തിലേക്കാണ് പ്രമേയം നയിക്കപ്പെടുന്നത് .യാഥാർഥ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള ഇമേജും തമ്മിലുള്ള ബന്ധവൈരുധ്യങ്ങളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്ന കഥാപാത്രമായി സഖാവ് ശ്രീധരൻ മാറുകയാണ് .അവസാനത്തിൽ പ്രമേയവും നായകകഥാപാത്രവും നമ്മോടുതന്നെയുള്ള ചോദ്യങ്ങളായി മാറുന്നു “(പു .70 ,’അടൂർ ഗോപാലകൃഷ്‍ണന്റെ നായകകഥാപാത്രങ്ങൾ ‘,ജോൺ സാമുവൽ ,ചലച്ചിത്ര സമീക്ഷ ,2022 ,ഒക്ടോബർ )
“അടൂർ ഗോപാലകൃഷ്ണന്റെ ,കലാപരമായി ഏറ്റവും ഔന്നത്യം ഉദ്ദേശിച്ച ചിത്രമായിരിക്കണം മുഖാമുഖം ധൈഷണികതയുടെ അതിപ്രസരം തന്നെ നടക്കുന്നുണ്ടതിൽ .അതാകട്ടെ വേണ്ടത്ര വൈകാരിക പിന്തുണ ലഭിക്കാത്തതിനാൽ പുഷ്ട്ടിപ്പെടുന്നുമില്ല “(പു .88 ,’മുഖാമുഖം ‘,കെ,വി.രാമൻകുട്ടി ,ആധുനിക മലയാളം സിനിമ ,1989 ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം )
“The film is full of major historical inaccuracies. When a party leader goes underground, he maintains his links with the party.” (p.no.97,’ Mughamugham’, Parthajith Barah,Face to Face cinema of Adoor Gopala Krishnan,2016, Harper Collins Publishers, New Delhi)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
1984 ഫിപ്രസി പ്രൈസ് (New Delhi)
1984 ദേശീയ ചലച്ചിത്രപുരസ്കാരം
1984 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1995 നവംബർ 11 സമയദൈർഘ്യം :198 മിനുട്സ് സംവിധാനം:ഷാജി കൈലാസ് നിർമ്മാണം:എം .അലി ബാനർ : മാക് പ്രൊഡക്ഷൻസ് രചന:രഞ്ജി പണിക്കർ ഛായാഗ്രഹണം :രവി കെ ചന്ദ്രൻ, ദിനേശ് ബാബു ചിത്രസന്നിവേശം: എൽ.ഭൂമിനാഥൻ സംഗീതം: രാജാ മണി പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി,വാണി വിശ്വനാഥ്, മുരളി, വിജയരാഘവൻ, ദേവൻ, ഗണേഷ് കുമാർ
സിനിമ സംഗ്രഹം:
കോഴിക്കോട് നഗരത്തിലെ ചേരികളിലൊന്ന് ഒരു വലിയ വർഗീയ കലാപത്തിന് ഇരയാകുകയും പന്ത്രണ്ട് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിക്കപ്പെടുകയും ചെയ്തു . കലാപത്തിന് മുമ്പ് മധു കുമാർ എന്ന വന്യജീവി ഫോട്ടോഗ്രാഫർ പ്രാദേശിക ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് വഴി സ്ഫോടകവസ്തുക്കൾ കടത്തുന്ന ഒരു കൂട്ടം കുറ്റവാളികളെ കാണുന്നു , അവിടെ നിന്നും അദ്ദേഹം ലോക്കൽ പോലീസ് കമ്മീഷണർ ശങ്കറിനെ വിളിച്ച് വിവരങ്ങൾ കൈമാറുന്നുണ്ടെങ്കിലും, കലാപം ആരംഭിക്കുന്നതിന് മുമ്പ് കുറ്റവാളികൾ മധുവിനെ പിടികൂടി കൊലപ്പെടുത്തുന്നു .കലാപകാരികൾക്കെതിരെ പോരാടാൻ പോലീസിനെ സജ്ജമാക്കുന്നതിനിടയിൽ ,ജില്ലാ കളക്ടർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിന് സ്ഥലം എം പി അടക്കമുള്ള രാഷ്ട്രീയക്കാരെ കലാപത്തിലും സ്ഫോടകവസ്തു കടത്തലിലും സംശയം തോന്നുകയും, തന്റെ കീഴുദ്യോഗസ്ഥരായ എ .എസ്.പി പ്രസാദിന്റെയും അസിസ്റ്റന്റ് കളക്ടർ അനുര മുഖർജിയുടെയും സഹായത്തോടെ വ്യക്തിപരമായ രീതിയിൽ കേസ് അന്വേഷിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“കിംഗ് എന്ന ഇംഗ്ലീഷ് പദത്തിന്റെ വ്യാപ്തി വലുതാണ് .കോളോണിയൽ അധീശത്വത്തിന്റെ അധൃഷ്യത ഈ പദത്തിനുണ്ട് .ബ്രിടീഷ് സാമ്രാജ്യത്വത്തിന്റെ പരമാധികാരത്തിന്റെ ധ്വനി “(പു.158 ,’ദി കിംഗ് ‘,നാദിർഷ ,സിനിമ കളിയും കാര്യവും ,കറന്റ് ബുക്ക്സ് , 2002 ,തൃശ്ശൂർ)
“Mammootty and Suresh Gopi reprise two popular characters they breathed life into on the silver screen, as the successful team of Shaji Kailas and Renji Panicker reunite to bring ‘The King and the Commissioner' to theatres on Friday.”(Day of the Action Heroes, Saraswathy Nagaraajan, The Hindu, March 22, 2012, 05:19 pm IST) https://www.thehindu.com/features/cinema/day-of-the-action-heroes/article3117294.ece
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 2025 മെയ് 23 സമയദൈർഘ്യം : 138 മിനുട്സ് സംവിധാനം :അനുരാജ് മനോഹർ നിർമ്മാണം :ടിപ്പുഷാൻ, ഷിയാസ് ഹസ്സൻ ബാനർ : ഇന്ത്യൻ സിനിമാ കമ്പനി രചന :അബിൻ ജോസഫ് ഛായാഗ്രഹണം :വിജയ് ചിത്രസന്നിവേശം : ഷമീർ മുഹമ്മദ് ശബ്ദലേഖനം : രംഗനാഥ് രവി സംഗീതം :ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ : ടോവിനോ തോമസ്,ആര്യ സലിം .സുരാജ് ,ചേരൻ, പ്രിയംവദ കൃഷ്ണൻ
സിനിമ സംഗ്രഹം:
കേരളത്തിലെ ആദിവാസി ഹൃദയഭൂമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നരിവേട്ട, 2003-ലെ മുത്തങ്ങ ആദിവാസി പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഹൃദ്യമായ ആഖ്യാനം വികസിപ്പിക്കുന്നു.ഭൂമിയുടെ അവകാശങ്ങൾ, സംസ്ഥാന അധികാരം, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രതിരോധശേഷി എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ഇറങ്ങുന്ന ചിത്രമാണിത് .
പഠനങ്ങൾ / ലിങ്കുകൾ:
“2003 ഫെബ്രുവരിയിൽ വയനാട്ടിലെ മുത്തങ്ങയിലെ ആദിവാസി സമൂഹത്തിനെതിരെ നടന്ന വെടിവെപ്പിന് ആസ്പദമാക്കിയ സിനിമ എന്ന വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത് “ (പു .19 ,’ഓർമ്മയും മറവിയും ‘,ജി.പി.രാമചന്ദ്രൻ ,പച്ചക്കുതിര ,ജൂൺ ,2025 )
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല