മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ആർട്ടിസ്‌റ്റ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 30-08-2013     സമയദൈർഘ്യം : 165 മിനുട്സ്   സംവിധാനം :ശ്യാമപ്രസാദ്                 നിർമ്മാണം :എം.മണി  ബാനർ : സുനിത പ്രൊഡക്ഷൻസ്        രചന  : പാരിതോഷ്ഉ ത്തം ,ശ്യാമ പ്രസാദ്  ഛായാഗ്രഹണം: ഷാംദത്ത് സൈനുദ്ധീൻ         ചിത്രസന്നിവേശം: വിനോദ് സുകുമാരൻ  ശബ്ദലേഖനം :ജിയോ പയസ്   സംഗീതം : ബിജി ബാൽ പ്രധാന അഭിനേതാക്കൾ: ഫഹദ് ഫാസിൽ,ആൺ അഗസ്റ്റിൻ , ശ്രീറാം രാമചന്ദ്രൻ  



 



സിനിമ സംഗ്രഹം:

 



 മൈക്കൽ, ഗായത്രി  എന്നിവർ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ്. കലയെ ലോകത്തെക്കാളും സ്നേഹിക്കുന്ന പ്രകൃതക്കാരനാണ് മൈക്കൽ. ഗായത്രി മൈക്കലിന്റെ കലയെയും അയാളെയും ഒരുപോലെ പ്രണയിക്കുന്നു. അവർ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്  ജീവിതം ആരംഭിക്കുന്നു. ഒരു അപകടത്തിൽ മൈക്കലിന് തന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുന്നു. ചിത്രകാരനെ സംബന്ധിച്ചിടത്തോളം മരണം പോലെ തുല്യമായ അവസ്ഥയാണിത്. എന്നാൽ, കാഴ്ചയില്ലാത്ത അവസ്ഥയിലും തന്റെ ഉള്ളിലെ ചിത്രങ്ങൾ കാൻവാസിൽ പകർത്താൻ മൈക്കൽ ശ്രമിക്കുന്നു. മൈക്കലിന്റെ സ്വപ്നങ്ങൾക്കായി ഗായത്രി കലയും കരിയറും മാറ്റിവെക്കുന്നു. ഗായത്രി  മൈക്കലിന്റെ കണ്ണുകളായി മാറുന്നു. എന്നാൽ മൈക്കലിന്റെ സ്വഭാവത്തിലെ സങ്കീർണ്ണതകളും തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അമിതമായ ബോധവും അവർക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. തന്റെ ചിത്രങ്ങൾ പൂർത്തിയാക്കി പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുമ്പോഴും, മൈക്കൽ അറിയാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.



 



പഠനങ്ങൾ / ലിങ്കുകൾ:


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച സംവിധായകൻ  

  • മികച്ച നടൻ -ഫഹദ് ഫാസിൽ 

  • മികച്ച നടി -ആൻ അഗസ്റ്റിൻ



സോപാനം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 27-01-1994      സമയദൈർഘ്യം :? മിനുട്സ്   സംവിധാനം : ജയരാജ്                നിർമ്മാണം : ജഗൻ  അപ്പച്ചൻ  ,ആന്റണി,ശ്രീനിവാസ ഷേണായി   ബാനർ : സാഗാ ഫിലിംസ്       രചന  : കൈതപ്രം   ഛായാഗ്രഹണം: പി.സുകുമാർ          ചിത്രസന്നിവേശം: ബി.ലെനിൻ ,വി.ടി.വിജയൻ കലാസംവിധാനം : നേമം പുഷ്പരാജ്        ശബ്ദലേഖനം : എ.വി.ബോസ്  സംഗീതം :എസ്.പി.വെങ്കിടേഷ് പ്രധാന അഭിനേതാക്കൾ:മനോജ് കെ ജയൻ ,സോമയാജലു ,ചിപ്പി



സിനിമ സംഗ്രഹം:

ഒരു കലാകാരന്റെ സംഗീതത്തോടുള്ള അന്ധമായ അഭിനിവേശവും, ഗുരുവിന്റെ പ്രീതിക്കും അംഗീകാരത്തിനുമായി അയാൾ നടത്തുന്ന ശ്രമങ്ങളുമാണ്  സിനിമയുടെ ഇതിവൃത്തം. ഭക്തിയും പ്രണയവും സംഗീതവും ഇതിൽ ഇഴചേർന്നു കിടക്കുന്നു.സോപാന സംഗീതജ്ഞനായ അനന്തകൃഷ്ണൻ  മികച്ച ഒരു ഗായകനാണ്. വിഖ്യാത സംഗീതജ്ഞനായ വർമ്മജി  തന്റെ ശിഷ്യനായി അനന്തകൃഷ്ണനെ  സ്വീകരിക്കുന്നു. ഗുരുവിന്റെ ശിക്ഷണത്തിൽ അയാൾ  സംഗീതത്തിന്റെ ആഴങ്ങൾ തേടി യാത്ര ചെയ്യുന്നു. വർമ്മജിയുടെ മകളായ സേതുലക്ഷ്മിയുമായി  ശങ്കരൻ പ്രണയത്തിലാകുന്നു. എന്നാൽ തന്റെ ഗുരുവിനോടുള്ള ബഹുമാനവും ഭക്തിയും കാരണം ഈ പ്രണയം പുറത്തുപറയാൻ മടിക്കുന്നു. സംഗീതത്തിലുള്ള അനന്തകൃഷ്ണന്റെ  കഴിവ് വളരുന്നതോടെ അയാൾക്ക് വലിയ പ്രശസ്തി ലഭിക്കുന്നു.ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുകയും അനന്തകൃഷ്ണൻ  വലിയ മാനസിക വേദന അനുഭവിക്കുകയും ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ  ചലച്ചിത്ര പുരസ്കാരം 




  • യേശുദാസ് -മികച്ച ഗായകൻ 



വാനപ്രസ്ഥം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 1999   സമയദൈർഘ്യം :  119 മിനുട്സ്   സംവിധാനം :ഷാജി എൻ.കരുൺ             നിർമ്മാണം : മോഹൻ ലാൽ പിയറെ അസോലിൻ,സുരേഷ് ബാലാജി,ഗയ് മാറിഗ്നേൻ   ബാനർ : പ്രണവം ആർട്സ്  ,യൂറോ അമേരിക്കൻ ഫിലിംസ്     രചന  : പിയർ അസൂളിൻ, ഷാജി എൻ.കരുൺ,രഘുനാഥ് പാലേരി    ഛായാഗ്രഹണം :സന്തോഷ് ശിവൻ ,റെനെറ്റോ ബർത്തോ       ചിത്രസന്നിവേശം: ശ്രീകാർ പ്രസാദ്,ജോസഫ് ഗെയിൻ വാർച്ച്‌          കലാസംവിധാനം : പ്രകാശ് മൂർത്തി     ശബ്ദലേഖനം : ലക്ഷ്മി നാരായണൻ , ബ്രൂണോ താലിയർ സംഗീതം : സാക്കിർ ഹുസൈൻ പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, സുഹാസിനി, കലാമണ്ഡലം ഗോപി,വെണ്മണി ഹരിദാസ് ,ബിന്ദു പണിക്കർ, കുക്കു പരമേശ്വരൻ  ,മട്ടന്നൂർ ശങ്കരൻകുട്ടി 



 



സിനിമ സംഗ്രഹം:

കഥകളി എന്ന കലയെയും, കലാകാരൻ വ്യക്തിജീവിതത്തിൽ അനുഭവിക്കുന്ന തീവ്രമായ സംഘർഷങ്ങളുമാണ് സിനിമയുടെപ്രമേയം. വേഷവും വ്യക്തിയും (Person and the Persona) തമ്മിലുള്ള വേർതിരിവ് ഇല്ലാതാകുന്നതിന്റെ ദുരന്തം വാനപ്രസ്ഥം കാഴ്ചപ്പെടുത്തുന്നു .താഴ്ന്ന ജാതിയിൽ ജനിച്ച അതിപ്രഗത്ഭനായ കലാകാരനാണ് കുഞ്ഞിക്കുട്ടൻ . അച്ഛൻ ഉയർന്ന ജാതിക്കാരനാണെന്ന തിരിച്ചറിവും, എന്നാൽ അദ്ദേഹം തന്നെ അംഗീകരിക്കുന്നില്ല എന്ന വേദനയും കുഞ്ഞിക്കുട്ടനെ എപ്പോഴും വേട്ടയാടുനന്നു. കുഞ്ഞിക്കുട്ടൻ വേദിയിൽ അവതരിപ്പിക്കുന്ന 'അർജ്ജുനൻ'ന്റെ  കഥാപാത്രത്തെ കണ്ട് സുഭദ്ര തമ്പുരാട്ടി അനുരക്തയാകുന്നു. എന്നാൽ സുഭദ്ര  പ്രണയിക്കുന്നത് കുഞ്ഞിക്കുട്ടൻ എന്ന മനുഷ്യനെയല്ല, കെട്ടിയാടുന്ന 'അർജ്ജുനൻ' എന്ന വീരനായകനെയാണ്. അവർക്കിടയിൽ ഒരു കുട്ടി ജനിക്കുന്നുണ്ടെങ്കിലും, കുഞ്ഞിക്കുട്ടനെ ജീവിത പങ്കാളിയായി  കാണാൻ സുഭദ്ര തയ്യാറാകുന്നില്ല. സുഭദ്രയ്ക്ക് കുഞ്ഞിക്കുട്ടൻ  എപ്പോഴും അർജ്ജുനൻ മാത്രമാണ്. തന്റെ വ്യക്തിത്വത്തെ ആരും സ്നേഹിക്കുന്നില്ലെന്നും എല്ലാവർക്കും വേണ്ടത് തന്റെ വേഷത്തെ മാത്രമാണെന്നും കുഞ്ഞിക്കുട്ടൻ തിരിച്ചറിയുന്നു. അവഗണനകളും പ്രണയ  പരാജയവും കുഞ്ഞിക്കുട്ടനെ മാനസികമായി തകർക്കുന്നു. മകൾക്ക് മുന്നിൽ അവസാനത്തെ വേഷം ആടിത്തീർത്ത്ക ഞ്ഞിക്കുട്ടൻരംഗം വിട്ടൊഴിയുന്നു  .



 



പഠനങ്ങൾ / ലിങ്കുകൾ:

 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ  ചലച്ചിത്ര പുരസ്കാരം 




  •  മികച്ച ചിത്രം,

  • മികച്ച നടൻ- മോഹൻലാൽ

  • മികച്ച എഡിറ്റിംഗ് 



സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച സംവിധായകൻ 

  • മികച്ച നടൻ - മോഹൻലാൽ

  • മികച്ച ചിത്രസംയോജനം

  • മികച്ച ശബ്ദലേഖനം 

  • മികച്ച ലാബ് - പ്രസാദ് കളർ ലാബ്

  • മികച്ച മേക്കപ്പ് - എം. ഒ. ദേവസി, സലിം



കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി  ,1999 AFI Fest (യു.എസ്.എ ൽ  Grand Jury Prize ,2000 ഇസ്താബുൾ അന്താരാഷ്ട്ര ചലച്ചിത്ര മേള (തുർക്കി) യിൽ ജൂറിയുടെ പ്രത്യേക പുരസ്ക്കാരം,2000 ബോംബേ അന്താരാഷ്ട്ര ചലച്ചിത്ര മേള FIPRESCI പുരസ്ക്കാരം 



പ്രശസ്ത സംഗീതജ്‍ഞൻ  സക്കീർ ഹുസൈനാണ് ചിത്രത്തിന് സംഗീതം നൽകിയത്



ഭരതം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :21-03- 1991     സമയദൈർഘ്യം :  147 മിനുട്സ്   സംവിധാനം : ലോഹിത ദാസ്              നിർമ്മാണം : മോഹൻ ലാൽ   ബാനർ : പ്രണവം ആർട്സ്      രചന  : എ.കെ.ലോഹിത ദാസ്  ഛായാഗ്രഹണം: ആനന്ദക്കുട്ടൻ        ചിത്രസന്നിവേശം: എൽ.ഭൂമിനാഥൻ കലാസംവിധാനം : കെ.കൃഷ്ണൻ കുട്ടി      സംഗീതം : ജോൺസൻ ,രവീന്ദ്രൻ പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, ഉർവ്വശി ,നെടുമുടി വേണു ,ലക്ഷ്മി ,മുരളി 



 



സിനിമ സംഗ്രഹം:

കർണ്ണാടക സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ രണ്ട് സഹോദരന്മാർ തമ്മിലുള്ള ബന്ധവും, കലയോടുള്ള അവരുടെ സമീപനവും, അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തവും  ആ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. രാമായണത്തിലെ ഭരതന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ കഥാതന്തു ഒരുക്കിയിരിക്കുന്നത്.അറിയപ്പെടുന്ന  സംഗീതജ്ഞനായ കല്ലൂർ രാമനാഥനും അദ്ദേഹത്തിന്റെ അനുജനായ കല്ലൂർ ഗോപിനാഥും സംഗീതത്തെ ജീവനായി കാണുന്നവരാണ്. രാമനാഥൻ ഒരു വലിയ ഗായകനാണെങ്കിലും മദ്യപാനശീലം അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും ബാധിക്കുന്നു. രാമനാഥന്റെ അമിത  മദ്യപാനം കച്ചേരികൾ മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. പകരം  ഗോപിനാഥിന് വേദിയേറേണ്ടി വരുന്നു. ഗോപിനാഥിന്റെ വളർച്ചയിൽ രാമനാഥന് അസൂയയും അപകർഷതാബോധവും ഉണ്ടാകുന്നു. സഹോദരങ്ങൾക്കിടയിൽ വലിയ മാനസിക അകലമുണ്ടാകുന്നു.ഒരു തീർത്ഥാടനത്തിന് പോയ രാമനാഥൻ അവിടെ വെച്ച് മരണപ്പെടുന്നു. സഹോദരന്റെ മരണം കുടുംബത്തിൽ വലിയ തകർച്ചയുണ്ടാക്കുമെന്ന് ഭയന്ന് ഗോപിനാഥൻ  സത്യം എല്ലാവരിൽ നിന്നും മറച്ചുവെക്കുന്നു. സത്യം വെളിപ്പെടുമ്പോഴുണ്ടാകുന്ന വൈകാരികമായ നിമിഷങ്ങളാണ് സിനിമയുടെ കേന്ദ്ര പ്രമേയം 



 



പഠനങ്ങൾ / ലിങ്കുകൾ:

“പാട്ടുകാരനായും സംഗീതജ്ഞനായും സംഗീതസംവിധായകനായും ലാൽ തിരശീലയിൽ പലകുറി പകർന്നാടിയിട്ടുണ്ട്. 'ഭരത'ത്തിലെ കല്ലൂർ ഗോപിനാഥനെ ഈ ശ്രേണിയിലെ പ്രധാന കഥാപാത്രമായി ഞാൻ കരുതുന്നു.”(‘മോഹൻലാൽ രാഗങ്ങളുടെ അനുരാഗി ‘,മധു വാസുദേവൻ ,മനോരമ ഓൺലൈൻ ,MARCH 29, 2022 08:03 ...Read more at: https://www.manoramaonline.com/music/features/2022/03/29/31th-anniversary-of-bharatham-movie-and-musical-journey-of-mohanlal.html



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ  ചലച്ചിത്ര പുരസ്കാരം 




  • മികച്ച നടൻ- മോഹൻലാൽ

  • ഗായകൻ  -യേശുദാസ്  

  • സംഗീത സംവിധാനം (പ്രത്യേക പരാമർശം )-രവീന്ദ്രൻ 



സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച നടൻ- മോഹൻലാൽ

  • മികച്ച നടി   -ഉർവ്വശി  

  • സംഗീത സംവിധാനം -രവീന്ദ്രൻ

  •  ജൂറി അവാർഡ് -നെടുമുടി 



അക്ഷരങ്ങൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 09-03-1984    സമയദൈർഘ്യം :  132 മിനുട്സ്   സംവിധാനം : ഐ.വി.ശശി             നിർമ്മാണം : റോസമ്മ ജോർജ്ജ്   ബാനർ : ജെ.എം.ജെ.ആർട്സ്      രചന  : എം.ടി. വാസുദേവൻ നായർ ഛായാഗ്രഹണം :ജയാനൻ വിൻസെന്റ്        ചിത്രസന്നിവേശം: കെ.നാരായണൻ കലാസംവിധാനം : ഐ.വി.സതീഷ്  ബാബു      ശബ്ദലേഖനം : കൊട്ടീശ്വര റാവു  സംഗീതം : ശ്യാം  പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി, ഭരത് ഗോപി, സീമ ,സുഹാസിനി  



 



സിനിമ സംഗ്രഹം:

വിജയവും പരാജയവും മാറിമറിയുന്ന ഒരു എഴുത്തുകാരന്റെ ജീവിതയാത്രയാണിത്. കലയും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ ഒരു കലാകാരൻ നേരിടുന്ന ഏകാന്തതയും നിരാശയും സിനിമ വരച്ചുകാട്ടുന്നു. ജയദേവൻ  വളർന്നുവരുന്ന എഴുത്തുകാരനാണ്. തന്റെ സർഗ്ഗാത്മകമായ കഴിവുകളിൽ അയാൾക്ക് വലിയ വിശ്വാസമുണ്ട്. ജീവിതത്തിൽ മുന്നേറാനുള്ള ശ്രമത്തിനിടയിൽ അയാൾ മൂന്ന് സ്ത്രീകളെ  ജീവിതത്തിലേക്ക് ചേർക്കുന്നു .ഗീത  ജയദേവനെ ആത്മാർത്ഥമായി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു  എന്നാൽ അയാളുടെ വിജയങ്ങളിൽ ഗീത  തടസ്സമാകുമോ എന്ന ഭയം ജയദേവനുണ്ട് . നർത്തകിയായ ഭാരതിയുമായുള്ള ബന്ധം ജയദേവന്റെ ജീവിതത്തിൽ പുതിയ ഭാവങ്ങൾ നൽകുന്നു. ശ്രീദേവിയുമായുള്ള   ബന്ധവും  ജയദേവന്റെ ജീവിതത്തെ സ്വാധീനിക്കുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുമ്പോഴും തന്റെ സ്വകാര്യ ജീവിതം താറുമാറാകുന്നത് ജയദേവൻ തിരിച്ചറിയുന്നു. മദ്യപാനവും അലച്ചിലും അയാളെ മാനസികമായി തളർത്തുന്നു. തന്റെ അക്ഷരങ്ങൾക്കും വാക്കുകൾക്കും തന്നെ രക്ഷിക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവ് അയാളെ വേട്ടയാടുന്നു.ജീവിതത്തിന്റെ സായന്തനത്തിൽ തനിക്ക് ചുറ്റുമുള്ള ബന്ധങ്ങളെയും നഷ്ടങ്ങളെയും ജയദേവൻ നോക്കിക്കാണുന്നു 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  •  മികച്ച നടി -സീമ 

  • മികച്ച ഗാനരചന - ഓ.എൻ.വി



ക്ലാസ്സ്‌മേറ്റ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 25-08-2006  സമയദൈർഘ്യം :  150 മിനുട്സ്  സംവിധാനം : ലാൽ ജോസ്     നിർമ്മാണം : പ്രകാശ് ഹരികൃഷ്ണൻ ,പി.കെ.മുരളീധരൻ  ബാനർ : ആര്യ ഫിലിംസ്   രചന  : ജെയിംസ് ആൽബർട്ട്  ഛായാഗ്രഹണം : രാജീവ് രവി    ചിത്രസന്നിവേശം: രഞ്ജൻ അബ്രഹാം      കലാസംവിധാനം :  ഗോകുൽ ദാസ്   ശബ്ദലേഖനം : എം.ആർ.രാജകൃഷ്ണൻ സംഗീതം :അലക്സ് പോൾ പ്രധാന അഭിനേതാക്കൾ: പൃഥി രാജ് ,ജയസൂര്യ ,കാവ്യ മാധവൻ ,രാധിക ,ഇന്ദ്രജിത്ത് ,നരേൻ ,വിജീഷ് 



 



സിനിമ സംഗ്രഹം:

കോളേജ് കാമ്പസിലെ വ്യക്തിത്വമുള്ളയാളും പാട്ടുകാരനായ  മുരളിയെ  ചുറ്റിപ്പറ്റിയാണ് ക്ലാസ്മേറ്റ്സ് സിനിമ. ഇടത്പക്ഷ  തീപ്പൊരി വിദ്യാർത്ഥി നേതാവായ പി. സുകുമാരൻ, എതിർ വിഭാഗത്തെ നയിക്കുന്ന സതീശൻ.  വിശ്വസ്ത കൂട്ടാളിയായ വാസു.  സമ്പന്നനും ക്യാമ്പസ് റോമിയോയുമായ   പയസ്. തന്റെ പ്രകടനത്തിലൂടെ കോളേജിന് നിരവധി അവാർഡുകൾ നേടിക്കൊടുത്ത തദ്ദേശ എംഎൽഎയുടെ മകളും നർത്തകിയുമായ താര കുറുപ്പ്, മുരളിയുടെ കാമുകിയായ റസിയ . ഹോസ്റ്റൽ വാർഡനായ എസ്തപ്പനച്ചൻ. ബിരുദം നേടി പത്ത് വർഷത്തിന് ശേഷം ഈ സഹപാഠികൾ വീണ്ടും ഒന്നിക്കണമെന്ന് മുരളിയുടെ സ്വപ്നമായിരുന്നു. പക്ഷേ, ദുരൂഹ സാഹചര്യത്തിൽ മുരളി മരിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ പ്രൊഫ. അയ്യങ്കാർ, ലക്ഷ്മി ടീച്ചർ എന്നിവർ തങ്ങളുടെ വേർപിരിഞ്ഞ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാനും സഹപാഠികളെ ഒരുമിച്ചുകൂട്ടാനും തീരുമാനിക്കുന്നു. ചലച്ചിത്ര ആഖ്യാനത്തിന്റെ ഭൂരിഭാഗവും ഫ്ലാഷ്ബാക്കിലാണ് പറഞ്ഞുപോകുന്നത് . സുകുമാരൻ ഇപ്പോൾ മുംബൈയിൽ ഒരു വജ്ര വ്യാപാരിയാണ്. സതീശൻ എംഎൽഎയാണ്. വാസു സതീശന്റെ സഹായിയായി  ഇപ്പോഴും തുടരുന്നു. പയസ് ഗൾഫിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. അവിവാഹിതയായ താര ഒരു നൃത്ത വിദ്യാലയം നടത്തുന്നു. ഈ സഹപാഠികളുടെ ഒത്തുചേരൽ പ്രേക്ഷകർക്ക് അവരുടെ ക്യാംപസ്  ഭൂതകാലത്തിന്റെ  ഗൃഹാതുരത്വം അനുഭവിക്കാനുമുള്ള ഒരു അവസരമായി മാറുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല