ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 06 -09 -1984 സമയദൈർഘ്യം : 142 മിനുട്സ് സംവിധാനം : എ.വിൻസെന്റ് ,പി.ഭാസ്കരൻ നിർമ്മാണം : മണി മല്യത് ബാനർ: രാഗം മൂവീസ് രചന : പി.വി.തമ്പി ഛായാഗ്രഹണം: അജയൻ വിൻസെന്റ്, പി.ഭാസ്കര റാവു ചിത്രസന്നിവേശം: എസ്.മണി കലാസംവിധാനം : എസ് .കൊന്നനാട്ട് സംഗീതം :കെ.രാഘവൻ പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, ജഗതി ശ്രീകുമാർ,പവിത്ര, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബാലൻ കെ നായർ, അരുണ
സിനിമ സംഗ്രഹം:
മാന്ത്രികവിദ്യയിലും തന്ത്രവിദ്യയിലും അഗാധപാണ്ഡിത്യമുള്ള ഒരു കുടുംബത്തിലാണ് കുമാരൻ ജനിച്ചത്. എന്നാൽ ചെറുപ്പത്തിൽ കുമാരൻ ഒരു അലസനും സ്ത്രീലമ്പടനുമായിരുന്നു. തന്റെ വല്യപ്പന്റെ മരണശേഷം, കുടുംബത്തിലെ മാന്ത്രിക ശക്തികളും ആചാരങ്ങളും നിലനിർത്താൻ കുമാരൻ നിർബന്ധിതനാകുന്നു. കുടുംബത്തിന്റെ മാന്ത്രിക വിദ്യകൾ അഭ്യസിക്കുന്നതോടെ കുമാരൻ കഠിനമായ ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ട്. ബ്രഹ്മചര്യം തെറ്റിച്ചാൽ സിദ്ധികൾ നഷ്ടപ്പെടുമെന്നും ആപത്തുണ്ടാകുമെന്നും അയാൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നു. എന്നാൽ കുമാരന്റെ പഴയ സ്വഭാവവും ബലഹീനതകളും അയാൾക്ക് തന്നെ വിനയാകുന്നു. ഇതിനിടയിൽ പ്രതികാരദാഹിയായ ഒരു യക്ഷിയും മറ്റു ദുഷ്ടശക്തികളും കുമാരനെ നശിപ്പിക്കാൻ ശ്രമിക്കുന്നു. മാന്ത്രിക ശക്തിയും വ്യക്തിപരമായ ബലഹീനതകളും തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ കാതലായ ഭാഗം.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 08-12-1978 സമയദൈർഘ്യം : 160മിനുട്സ് സംവിധാനം : ബേബി നിർമ്മാണം : മുരളി, രഘു കുമാർ ബാനർ: ധന്യ പ്രൊഡക്ഷൻസ് രചന : വിജയൻ ഛായാഗ്രഹണം : പി.എസ് .നിവാസ് ചിത്രസന്നിവേശം: കെ.ശങ്കുണ്ണി സംഗീതം : കെ.ജെ.ജോയ് പ്രധാന അഭിനേതാക്കൾ: വിധുബാല, പ്രേം നസിർ , ജയൻ ,സീമ ,സത്താർ ,പ്രതാപ ചന്ദ്രൻ
സിനിമ സംഗ്രഹം:
കോളേജ് വിദ്യാർത്ഥിനിയായ ലിസ എന്ന പെൺകുട്ടിയുടെ ജീവിതവും മരണവുമാണ് സിനിമയുടെ കേന്ദ്രം. സമ്പന്ന കുടുംബാംഗമായ ലിസ, യുവാവുമായി പ്രണയത്തിലാകുന്നു. എന്നാൽ അയാൾ അവളെ വഞ്ചിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ അവിചാരിതമായ മരണം ലിസയെ ഒരു 'യക്ഷി'യായി മാറ്റുന്നു.തുടർന്ന്, തന്റെ മരണത്തിന് ഉത്തരവാദികളായ യുവാവിനെയും അവന്റെ കൂട്ടാളികളെയും ഓരോരുത്തരെയായി തേടിപ്പിടിച്ച് ലിസ പ്രതികാരം ചെയ്യുന്നു. സിനിമയുടെ അവസാന ഭാഗങ്ങളിൽ ലിസയുടെ ആത്മാവിനെ തളയ്ക്കാനായി നടത്തുന്ന തന്ത്രിക വിദ്യകളും, ആത്മാവും മനുഷ്യരും തമ്മിലുള്ള പോരാട്ടവുമാണ് ഉദ്വേഗജനകമായി ചിത്രീകരിച്ചിരിക്കുന്നത്. പകയും സ്നേഹവും ഇഴചേർന്ന ഒരു വൈകാരിക തലം കൂടി ഈ ഹൊറർ സിനിമയ്ക്കുണ്ട്.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :1933 മെയ് 12 സമയദൈർഘ്യം : 118 മിനുട്സ് സംവിധാനം :പി വി റാവു നിർമ്മാണം :ആർ.സുന്ദർ രാജ് രചന : പി.വി.റാവു ഛായാഗ്രഹണം :പാണ്ഡുരംഗ് ഇ. നായിക് പ്രധാന അഭിനേതാക്കൾ :ജയ് ദേവ് ,ആണ്ടി , എ.വി.പി.മേനോൻ , വി.നായിക്, പദ്മിനി, ദേവകി
സിനിമ സംഗ്രഹം:
സി.വി .രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം, കിരീടാവകാശി മാർത്താണ്ഡവർമ്മയുടെ സാഹസികതകളും, തിരുവിതാംകൂർ രാജ്യത്തിന്റെ സിംഹാസനത്തിലേക്ക് കയറുന്നതിനായി അദ്ദേഹം തന്റെ മുഖ്യ എതിരാളികളെ ഒന്നൊന്നായി എങ്ങനെ ഇല്ലാതാക്കുന്നുവെന്നും ചിത്രം വിവരിക്കുന്നു .1706-58 കാലഘട്ടത്തിൽ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ (ഇപ്പോൾ കേരളം) സ്ഥാപകനുമാണ് മാർത്താണ്ഡവർമ്മ. അനന്തപത്മനാഭനും പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയം ഇതിൽ ആവിഷ്കരിക്കുന്നുണ്ട് . പദ്മനാഭ തമ്പിയുടെ ജീവിതവും ഇതിൽ പരാമർശിതമാകുന്നുണ്ട് . മാർത്താണ്ഡവർമ്മയ്‌ക്കെതിരായ എട്ട് നായർ കുടുംബങ്ങളുടെ തലവന്മാരുടെയും രാഷ്ട്രീയ ഗൂഢാലോചനയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാളിന്റെ ആനകൾ, കുതിരപ്പട, നായർ ബ്രിഗേഡ് എന്നിവയുൾപ്പെടെയുള്ള ആറാട്ടു ഘോഷയാത്രയുടെ ന്യൂസ് റീൽ കവറേജോടെയാണ് ചിത്രം ആരംഭിക്കുന്നത്, തുടർന്ന് രാജാവിന്റെ പൂർവ്വികരുടെ കഥയിലേക്ക് കടക്കുന്നു. യുവ മാർത്താണ്ഡവർമ്മയുടെ ചെറുപ്പകാലത്തെ രംഗങ്ങൾ കൂടി ചലച്ചിത്രം പറയുന്നു
പഠനങ്ങൾ / ലിങ്കുകൾ:
"1933 മേയ് 12ന് ആഘോഷപൂർവം വെള്ളിത്തിരയിലെത്തിയ ചിത്രം ഒരാഴ്ചത്തെ പ്രദർശനത്തോടെ അവസാനിപ്പിക്കേണ്ടി വന്നു. സിവി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയുടെ പകർപ്പവകാശം തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോയ്ക്കായിരുന്നു.ചിത്രമെടുക്കുന്നതിന് മുൻപ് അവരിൽ നിന്നും അനുവാദം വാങ്ങിയില്ല എന്ന അവകാശത്തർക്കത്തിനൊടുവിൽ കോടതി ഉത്തരവിലൂടെ ചിത്രത്തിന്റെ പ്രിന്റ് പെട്ടിയിലടക്കപ്പെടുകയായിരുന്നു."(പ്രദീപ് കുമാരപിള്ള,'ആദ്യ സിനിമയിൽ മഹാരാജാവ്; ജീവിതം ദുരിതപൂർണം, ഒടുവിൽ ആരുമറിയാതെ മരണം: ‘മാർത്താണ്ഡവർമ്മ’യിലെ നായകന് സംഭ....'.UBLISHED: NOVEMBER 16, 2025 09:09 AM IST ,malayala manorama,https://www.manoramaonline.com/movies/movie-news/2025/11/08/forgotten-hero-of-malayalam-cinema-jayadev-marthandavarma-movie-hero.html)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 2023 മാർച്ച് 10 സമയദൈർഘ്യം : 175 മിനുട്സ് സംവിധാനം :രാജീവ് രവി നിർമ്മാണം :സുകുമാർ തെക്കേപ്പാട്ട് ,ജോസ് തോമസ് രചന : ഗോപൻ ചിദംബരം ഛായാഗ്രഹണം :രാജീവ് രവി ,അഷൂർ അയാസ് ചിത്രസന്നിവേശം : ബി.അജിത് കുമാർ കലാസംവിധാനം : ഗോകുൽ ദാസ് ശബ്ദലേഖനം : അജയൻ അടാട്ട് സംഗീതം :ഷഹബാസ് അമൻ ,കെ .കൃഷ്ണകുമാർ പ്രധാന അഭിനേതാക്കൾ :നിവിൻ പോളി ,ജോജു ജോർജ്ജ്,പൂർണ്ണിമ ഇന്ദ്രജിത്ത് ,ഇന്ദ്രജിത്ത് സുകുമാരൻ ,അർജുൻ അശോകൻ ,സുദേവ് നായർ
സിനിമ സംഗ്രഹം:
1940 കളിലും 50 കളിലും കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയിരുന്ന കുപ്രസിദ്ധമായ 'ചാപ്പ' സമ്പ്രദായത്തിനും പ്രാകൃതമായ "ജോലി ഗ്യാരണ്ടി" പദ്ധതിക്കുമെതിരായ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണുകൾ തൊഴിലിനുവേണ്ടി കൂടിനിൽക്കുന്ന തൊഴിലാളികളുടെ കൂട്ടത്തിലേക്ക് ഏറിയും . ആർക്കൊക്കെയാണോ അത് ലഭിക്കുന്നത് ,അവർക്ക് ഒരു ദിവസത്തേക്ക് ഉള്ള ജോലി നൽകും. ഈ സംവിധാനത്തിനെതിരായ പ്രതിഷേധങ്ങൾ പോലീസ് വെടിവയ്പ്പിലും മൂന്ന് തൊഴിലാളികളുടെ മരണത്തിലും കലാശിച്ചു. മുതലാളികൾക്കെതിരെ തൊഴിലാളികളുടെ സമരം നയിച്ച രണ്ടുസഹോദരന്മാരടക്കം അനേകം തൊഴിലാളികളുടെ ജീവിതം പറയുന്ന ചലച്ചിത്രമാണ് ‘തുറമുഖം’ .
പഠനങ്ങൾ / ലിങ്കുകൾ:
“പോരാട്ടങ്ങളിൽ മക്കളെ നഷ്ടപ്പെടുന്ന നൂറായിരം ഉമ്മമാർ തെരുവിലെ ചോരപ്പാടുകളിലൂടെ കരഞ്ഞുകൊണ്ട് ഓടിവരുന്ന ആ നിസ്സഹായതയിലേക്കാണ് രാജീവ് രവിയുടെ ക്യാമറ കണ്ണുതുറക്കുന്നത്.മാക്സിം ഗോർക്കിയുടെ അമ്മയെയാണ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച, കെ.എസ്.ചിദംബരന്റെ ഉമ്മ ഓർമപ്പെടുത്തുന്നത്” ,വി .മിത്രൻ ,’കാലം കാത്തുവെച്ച കാവ്യനീതി ‘, മനോരമ ഓൺലൈൻ,MARCH 10 , 2023 02:39 PM IST..
https://www.manoramaonline.com/movies/movie-reviews/2023/03/10/thuramukham-movie-review.html
അനേകരുടെ കരങ്ങൾ ഒത്തുചേർന്നപ്പോൾ, ആയിരം കണ്ഠങ്ങളിൽനിന്ന് ആകാശത്തോളം ഉയരത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയപ്പോൾ, തെരുവുകളിൽ മാത്രമല്ല തുറമുഖങ്ങളിലും ചരിത്രം സൃഷ്ടിക്കപ്പെട്ടിരുന്നു. ഒഡേസ എന്ന തുറമുഖനഗരവും പ്രിൻസ് പൊട്ടെംകിൻ താവ്റിച്ചെസ്കി എന്ന പടക്കപ്പലും ഓർമയുടെ തിരശീലയിൽ കാളം മുഴക്കിയെത്തുന്നു.ഏതു ചലച്ചിത്രപ്രേമിക്കാണ് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മറക്കാനാവുക....”വിപിൻ ചന്ദ്രൻ ,’മട്ടാഞ്ചേരി മറക്കാമോ ‘മനോരമ ഓൺലൈൻ ,MARCH 09 , 2023 03:53 PM IST...Read more at: https://www.manoramaonline.com/movies/movie-news/2023/03/09/bipin-chandran-about-thuramukham-movie-and-history.html
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1991 സമയദൈർഘ്യം : 115 മിനുട്സ് നിർമ്മാണം :തിരുപ്പതി ചെട്ടിയാർ സംവിധാനം :സത്യൻ അന്തിക്കാട് രചന : ശ്രീനിവാസൻ ഛായാഗ്രഹണം :വിപിൻ മോഹൻ ചിത്രസന്നിവേശം : കെ.രാജഗോപാൽ കലാസംവിധാനം : സി.കെ.സുരേഷ് ശബ്ദലേഖനം :മുരുകേഷ് സംഗീതം : ജോൺസൺ പ്രധാന അഭിനേതാക്കൾ: ശ്രീനിവാസൻ, ജയറാം, തിലകൻ, മാതു , ശങ്കരാടി, കെ.പി.എ.സി.ലളിത, കവിയൂർ പൊന്നമ്മ , ഒടുവിൽ ഉണ്ണികൃഷ്ണൻ സിദ്ധീഖ്
സിനിമ സംഗ്രഹം:
രാഘവൻ നായരുടെയും ഭാനുമതിയുടേയും മക്കളായ എൽ.എൽ.ബി.ക്കാരനായ മൂത്തമകൻ പ്രഭാകരനും ബി.എസ്.സി.ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധിയും,കെ.ആർ.പി. എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രതിനിധിയുമാണ്.മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നതാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം . ചിത്രത്തിലുടനീളം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ ആക്ഷേപഹാസ്യ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഒടുവിൽ അന്ധമായ രാഷ്ട്രീയത്തിൽ നിന്ന് രണ്ടുപേരും വിടുതൽ നേടുന്നു .
പഠനങ്ങൾ / ലിങ്കുകൾ:
“പോളണ്ടിൽ എന്തു സംഭവിച്ചു എന്ന പ്രഭാകരന്റെ ചോദ്യത്തിന് ''സോളിഡാരിറ്റിയും ലെ വലേസയും (Lech Walesa) കൂടി കുതിച്ചുകയറി അടിയറവു പറയിപ്പിച്ചില്ലേ'' എന്നാണ് …” ‘സത്യത്തിൽ പോളണ്ടിലെന്താ സംഭവിച്ചത് ?; 'സന്ദേശ'ത്തിന്റെ 30 വർഷങ്ങൾ’സി .കരുണാകരൻ ,മാതൃഭൂമി ,Thursday, 10 July 2025......
‘സന്ദേശം’ ,’വരവേൽപ്പ്’ ,’അറബിക്കഥ’ തുടങ്ങിയവ കേരളത്തെ അപഹസിച്ച മലയാള സിനിമകൾ ‘മലയാള സിനിമയിലെ ഇടത് ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് നിരൂപകൻ ജി.പി .രാമചന്ദ്രൻ ,ഡൂൾ ന്യൂസ് Tuesday,30th May 2025,9:39 PM
“ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ പിന്‍ബലം കുറച്ചുകാലമാണെങ്കിലും അഭിഭാഷകന്‍ എന്ന നിലയില്‍ പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്”.‘സന്ദേശം കണ്ടതിന്റെ പിറ്റേന്ന് ഞാന്‍ ജോലിക്ക് പോയി:വിഡി സതീശന്‍,സമകാലീന മലയാളം വാരിക , Dec 2023, 3:34 pm
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1976 ജൂലൈ 16 സമയദൈർഘ്യം : 82 മിനുട്സ് സംവിധാനം :പി .എ .ബക്കർ ബാനർ : സാഗാ മൂവി മേക്കേഴ്‌സ് നിർമ്മാണം :പവിത്രൻ രചന : പി .എ .ബക്കർ ഛായാഗ്രഹണം :വിപിൻ ദാസ് ചിത്രസന്നിവേശം : കല്യാണസുന്ദരം സംഗീതം :ജി .ദേവരാജൻ പ്രധാന അഭിനേതാക്കൾ : ടി.വി .ചന്ദ്രൻ ,രവീന്ദ്രൻ ,ശാലിനി ,കോഴിക്കോട് സിദ്ധീഖ് ,സലാം കാരശ്ശേരി
സിനിമ സംഗ്രഹം:
ഗോപി ഒരു വിപ്ലവകാരിയാണ്. പൊലീസ് വേട്ടയാടുന്ന ഗോപി നാടുവിട്ട് നഗരത്തിലെത്തി തന്റെ പൂർവ്വകാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം സംവാദാത്മകമാവുന്നത്. ഒടുവിൽ പൊലീസിനെ ഭയന്ന് കാമുകിയുടെ വീട്ടിൽനിന്നും രക്ഷപ്പെടുന്ന നായകൻ പൊലീസിന്റെ വെടിയേറ്റു മരിക്കുന്നു. പ്രണയവും വിമോചനസ്വപ്‌നങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഘർഷഭരിതമാകുന്ന വ്യക്തിജീവിതത്തിന്റെ സവിശേഷമായൊരന്തരീക്ഷം ഈ ചിത്രത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് ‘കബനീനദി ചുവന്നപ്പോൾ’ പുറത്തു വരുന്നത്. ഇടതുപക്ഷ തീവ്രവാദമായിരുന്നു കബനീനദിയുടെ അടിസ്ഥാനപ്രമേയം
പഠനങ്ങൾ / ലിങ്കുകൾ:
"എങ്ങനെയാണ് സിനിമയില്‍ കഥ പറയേണ്ടത് എന്നു ചോദിക്കുന്നവരോട് പറയുക: കബനീനദി കാണുക. എങ്ങനെയാണ് സിനിമയില സംഗീതം പ്രയോഗിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട് കബനീനദി കാണുക എന്ന് പറയുക എങ്ങനെയാണ് അശ്ലീലം ഇല്ലാതെ പ്രണയം ചിത്രീകരിക്കേണ്ടത് എന്ന് ചോദി ക്കുന്നവരോടെ പറയുക കബനീനദി കാണുക “ചലചിത്ര ചരിത്രത്തില്‍ കബനീ നദിയെ ഈ രീതിയില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് പിജിയുടെ കുറിപ്പ് അവസാനിക്കുന്നത് “ധീര പരീക്ഷണമായി ‘കബനീനദി ചുവന്നപ്പോള്‍’,സാജു ഗംഗാധരൻ ,Jul 17, 2021, 12:36 PM
https://www.deshabhimani.com/cinema/news_67/957325
“മലയാളത്തിലെ കലാസിനിമയുടെ, സാമൂഹികപ്രശ്‌നങ്ങളോടുള്ള പരാങ്മുഖതയെയും വരേണ്യതയെയും തിരസ്‌കരിച്ചുകൊണ്ട് സിനിമയ്ക്ക് രാഷ്ട്രീയമായ ഉള്ളടക്കം നൽകിയെന്നതാണ് കബനീനദിയുടെ ചരിത്രപരമായ പ്രസക്തി. കലയും കാലവും മുഖാമുഖം നിൽക്കുന്ന ഒരു സൗന്ദര്യദർശനമായിരുന്നു ബക്കറിന്റെ ചലച്ചിത്രപ്രവർത്തനത്തെ നിർണയിച്ചത്. ദന്തഗോപുര കലാകാരന്മാർക്ക് അസാധ്യമായ ധീരമായൊരു നിലപാടാണത്.”,കബനീ നദി ചുവന്നപ്പോൾ ,ഒ.കെ .ജോണി ,ട്രൂ കോപ്പി തിങ്കേഴ്സ് ,26 Nov 2020,https://truecopythink.media/film-studies/o-k-johnny-about-p-a-backer-and-his-movies
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല