മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

അടി കപ്യാരെ കൂട്ടമണി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 25 -12  -2015    സമയദൈർഘ്യം :  131  മിനുട്സ്   സംവിധാനം : ജോൺ വർഗ്ഗീസ്   നിർമ്മാണം : വിജയ് ബാബു ,സാന്ദ്ര തോമസ്    ബാനർ :കാർണിവൽ പിക്ചേഴ്സ്      രചന  : അഭിലാഷ് എസ് നായർ ,ജോൺ വർഗ്ഗീസ് ഛായാഗ്രഹണം : അജയ് ഡേവിഡ് കാച്ചപ്പിള്ളി       ചിത്രസന്നിവേശം: ലിജോ പോൾ         കലാസംവിധാനം : ബിജു ജെയിംസ്    ശബ്ദലേഖനം : വർഗ്ഗീസ് തോമസ്   സംഗീതം : ഷാൻ റഹ്മാൻ പ്രധാന അഭിനേതാക്കൾ: മുകേഷ്,ധ്യാൻ ശ്രീനിവാസ്, നമിത പ്രമോദ് ,അജു വർഗ്ഗീസ് , നീരജ് മാധവ്  



 



സിനിമ സംഗ്രഹം:

തിരുവനന്തപുരത്തെ  ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഭാനു പ്രസാദ്, ബ്രൂണോ, റെമോ, കോശി എന്നിവരാണ് ഹോസ്റ്റലിലെ പ്രധാന കൂട്ടുകാർ. ഫാദർ ആൽഫ്രഡ് കാട്ടുവിളയിൽ ആണ് ഹോസ്റ്റൽ വാർഡൻ. പണത്തിന് അത്യാവശ്യമുള്ള ഭാനു പ്രസാദിനെ, അതേ കോളേജിലെ വിദ്യാർത്ഥിനിയായ അദിഷ്ട ലക്ഷ്മി സമീപിക്കുന്നു. തന്റെ കാമുകനോടുള്ള ഒരു പ്രതികാരം തീർക്കാൻ വേണ്ടി ഒരു രാത്രി മാത്രം ഹോസ്റ്റലിനുള്ളിൽ ഒളിപ്പാർക്കാൻ, അവൾ ഭാനുവിന് വലിയൊരു തുക വാഗ്ദാനം ചെയ്യുന്നു. ഭാനു പണം വാങ്ങി അവളെ രഹസ്യമായി അകത്ത് കടത്തുന്നു.അദിഷ്ടയുടെ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ ശേഷം, അവളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ചില അവിചാരിത സംഭവങ്ങൾ കാരണം ഹോസ്റ്റലിന്റെ പ്രധാന വാതിലും, രഹസ്യമായി പുറത്തുകടക്കാനുള്ള ജനലുകളും അടയ്ക്കപ്പെടുന്നു. കോളേജിൽ ഒരു പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ ഹോസ്റ്റൽ തുറക്കാനുള്ള സാധ്യതയുമില്ലാതാകുന്നു.ഹോസ്റ്റൽ വാർഡൻ അറിയാതെ, അദിഷ്ടയെ ഒളിപ്പിക്കാനുള്ള ഭാനുവിന്റെയും കൂട്ടുകാരുടെയും ശ്രമങ്ങളാണ് പിന്നീട് ഹാസ്യ രൂപത്തിൽ അരങ്ങേറുന്നത്. വാർഡൻ്റെ പരിശോധനകളും, മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യവും എല്ലാം ചേർന്ന് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇതിനിടയിൽ, ഹോസ്റ്റലിനുള്ളിൽ പ്രേതബാധ ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ പരക്കുകയും, ചില അമാനുഷിക സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതോടെ പ്രമേയം  ഹൊറർ ട്രാക്കിലേക്ക് മാറുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



ഹൃദയം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 21  -01   -2022      സമയദൈർഘ്യം :  172  മിനുട്സ്   സംവിധാനം :വിനീത് ശ്രീനിവാസൻ    നിർമ്മാണം : വിശാഖ് സുബ്രഹ്മണ്യം    ബാനർ : മെരിലാൻഡ് സിനിമാസ്  രചന  :  വിനീത് ശ്രീനിവാസൻ    ഛായാഗ്രഹണം: ഒടുക്കത്തിൽ വിശ്വജിത്ത്   ചിത്രസന്നിവേശം  :  രഞ്ജൻ അബ്രഹാം     ശബ്ദലേഖനം : ഹരിഹരൻ   സംഗീതം :ഹിഷാം അബ്ദുൽ വഹാബ് പ്രധാന അഭിനേതാക്കൾ:പ്രണവ്, ദർശന രാജേന്ദ്രൻ,കല്യാണി പ്രിയദർശൻ



സിനിമ സംഗ്രഹം:

അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരൻ്റ കലാലയാവിഷ്കാരമാണ് മുഖ്യപ്രമേയം . ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശിക്കുന്ന അരുൺ ഹോസ്റ്റൽ ജീവിതത്തിലൂടെ സൗഹൃദങ്ങളുടെ ഊഷ്മളതയും, ദർശനയുമായുള്ള  പ്രണയബന്ധത്തിൻ്റെ മനോഹാരിതയും തകർച്ചയും അറിയുന്നു.ചെന്നൈയിലെ കോളേജ് ഹോസ്റ്റൽ ജീവിതം, പരീക്ഷാ കാലത്തെ സമ്മർദ്ദം, കൂട്ടുകാരുമായുള്ള വഴക്കുകൾ, കാമ്പസിലെ  കറക്കങ്ങൾ എന്നിവയെല്ലാം സിനിമയിൽ കാഴ്ചപ്പെടുത്തുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളെയും തിരിച്ചടികളെയും അതിജീവിച്ച്, പക്വത നേടുന്നതിലൂടെ അരുൺ   നിത്യയെ  ജീവിതസഖിയായി കണ്ടെത്തുന്നു; യുവത്വത്തിലെ കാമ്പസ് ഓർമ്മകളും, വളർച്ചയുടെ വിവിധ ഘട്ടങ്ങളും, ഒടുവിൽ വിവാഹ ജീവിതത്തിലേക്കുള്ള പ്രവേശനവുമാണ് ഈ ചിത്രം  അവതരിപ്പിക്കുന്നത്.



 



പഠനങ്ങൾ / ലിങ്കുകൾ:



നമ്മൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 20 -12 -2002       സമയദൈർഘ്യം :152 മിനുട്സ്   സംവിധാനം : കമൽ           നിർമ്മാണം : ഡേവിഡ് കാച്ചപ്പിള്ളി    ബാനർ : ചിങ്കു അച്ചു സിനിമാസ്      രചന  : കലവൂർ രവികുമാർ ,ബലമുരളീ കൃഷ്ണ    ഛായാഗ്രഹണം : വേണുഗോപാൽ      ചിത്രസന്നിവേശം:രാജഗോപാൽ         കലാസംവിധാനം : സുരേഷ് കൊല്ലം    ശബ്ദലേഖനം : ലക്ഷ്മി നാരായണൻ  സംഗീതം :എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ: ജിഷ്ണു രാഘവൻ ,സിദ്ധാർഥ് ,രേണുക മേനോൻ,ഭാവന ,സുഹാസിനി 



 



സിനിമ സംഗ്രഹം:

കോളേജ് പശ്ചാത്തലത്തിൽ, സമ്പന്നരായ വിദ്യാർത്ഥികളും ദാരിദ്ര്യത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളും തമ്മിലുള്ള വർഗ്ഗ വ്യത്യാസങ്ങളെയും  സൗഹൃദത്തെയും കേന്ദ്രീകരിച്ചാണ് പ്രമേയം  വികസിക്കുന്നത്. അഹങ്കാരിയായ ശ്യാം എന്ന പണക്കാരനായ വിദ്യാർത്ഥിയും, സത്യസന്ധനും പാവപ്പെട്ടവനുമായ ശിവൻകുട്ടി എന്ന വിദ്യാർത്ഥിയും തമ്മിലുള്ള വൈരാഗ്യമാണ്  സിനിമയിലെ പ്രധാന സംഘർഷം. ഇവരുടെ ജീവിതത്തിലേക്ക് പാർവതി എന്ന  പെൺകുട്ടിയും അനു എന്ന  പെൺകുട്ടിയും കടന്നുവരുന്നു. എന്നാൽ, ശിവൻകുട്ടിയുടെ ജീവിതം അവൻ പുറമേ കാണിക്കുന്നതുപോലെയല്ല. കഥയുടെ വഴിത്തിരിവിൽ, ശിവൻകുട്ടിക്ക് കോളേജ് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുണ്ടെന്നും, അവൻ മുന്നേചെയ്ത  തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതിനും കോളേജിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി മനഃപൂർവം പാവപ്പെട്ട വിദ്യാർത്ഥിയായി വേഷമിടുകയാണെന്നും വെളിപ്പെടുന്നു. ഈ വെളിപ്പെടുത്തലോടെ എല്ലാവരും ഒത്തുചേരുന്നതുമാണ്  ഈ ചിത്രത്തിൻ്റെ പ്രമേയം.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച ജനപ്രിയ ചിത്രം 



സീനിയേർസ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 07 -05 -2011    സമയദൈർഘ്യം :  150  മിനുട്സ്   സംവിധാനം : വൈശാഖ്         നിർമ്മാണം : വൈശാഖ് രാജൻ  ബാനർ: വൈശാഖ സിനിമാസ്     രചന  : സച്ചി സേതു    ഛായാഗ്രഹണം : ഷാജി കുമാർ      ചിത്രസന്നിവേശം: മഹേഷ് നാരായണൻ         കലാസംവിധാനം : ജോസഫ് നെല്ലിക്കൽ     ശബ്ദലേഖനം : മിഥുൻ ആനന്ദ്   സംഗീതം : ഗോപി സുന്ദർ പ്രധാന അഭിനേതാക്കൾ: ജയറാം,  കുഞ്ചാക്കോ ബോബൻ , ബിജു മേനോൻ , മനോജ് കെ ജയൻ 



 



സിനിമ സംഗ്രഹം:

പന്ത്രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന പത്മനാഭൻ  തന്റെ പഴയ സുഹൃത്തുക്കളായ റെക്സ്, ഫിലിപ്പോസ്, മുന്ന  എന്നിവരെ വീണ്ടും കാണുന്നു. തന്റെ യൗവനകാലത്ത് ക്യാമ്പസിൽ വെച്ച് നടന്ന ഒരു കൊലപാതകത്തിന് പത്മനാഭൻ അന്യായമായി ശിക്ഷിക്കപ്പട്ടിരുന്നു.  തന്റെ ജീവിതം തകർത്തതിന്റെ കാരണവും അതിന് പിന്നിലെ യഥാർത്ഥ പ്രതിയെയും കണ്ടെത്തുക എന്നതാണ് പത്മനാഭന്റെ ലക്ഷ്യം. ഇതിനായി, പ്രായം മറന്ന് നാലുപേരും ചേർന്ന് വീണ്ടും തങ്ങൾ പഠിച്ചിരുന്ന പഴയ കോളേജിൽ തന്നെ വിദ്യാർത്ഥികളായി അഡ്മിഷൻ എടുക്കുന്നു. ഒരുവശത്ത് കോമഡി നിറഞ്ഞ ക്യാമ്പസ് ജീവിതം നയിക്കുമ്പോഴും, മറുവശത്ത് അവർ തങ്ങളുടെ പഴയ ജീവിതം തകർത്ത നിഗൂഢതകൾ ഒന്നൊന്നായി അഴിച്ചെടുക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കോളേജിൽ നടക്കുന്ന പുതിയ ചില സംഭവങ്ങളും ഇവരുടെ അന്വേഷണത്തെ സ്വാധീനിക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



ചോക്ലേറ്റ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 12 -10  -2007     സമയദൈർഘ്യം :  121   മിനുട്സ്   സംവിധാനം : ഷാഫി          നിർമ്മാണം : പി.കെ.മുരളീധരൻ ,ശാന്ത മുരളി  ബാനർ: അനന്താ വിഷൻസ്      രചന  : സച്ചി സേതു    ഛായാഗ്രഹണം : അളഗപ്പൻ       ചിത്രസന്നിവേശം: കെ.പി.ഹരിഹര പുത്രൻ         കലാസംവിധാനം : സാലു കെ.ജോർജ്ജ്      ശബ്ദലേഖനം :അനൂപ് തിലക്    സംഗീതം : അലക്സ് പോൾ  പ്രധാന അഭിനേതാക്കൾ: പൃഥിരാജ് , ജയസൂര്യ ,റോമ ,സംവൃത സുനിൽ ,രമ്യ നമ്പീശൻ



സിനിമ സംഗ്രഹം:

മൂവായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് വനിതാ കോളേജിലേക്ക് അപ്രതീക്ഷിതമായി ഒരു ആൺകുട്ടി അഡ്മിഷൻ എടുക്കുന്നതാണ് സിനിമയുടെ പ്രമേയം. കോളേജിലെ പി.ജി കോഴ്സുകൾക്ക് ഒരു സീറ്റ് പുരുഷന്മാർക്കായി മാറ്റിവെക്കണമെന്ന നിബന്ധന ഉപയോഗപ്പെടുത്തി, അവിടെത്തെ പ്രൊഫസറായ വനജ  തന്റെ മകൻ ശ്യാമിനെ  അതേ കോളേജിൽ തന്നെ ചേരാൻ നിർബന്ധിക്കുന്നു. അടിച്ചുപൊളിച്ചു നടന്നിരുന്ന ശ്യാമിനെ മെരുക്കാനാണ് അമ്മ ഇത്തരമൊരു വഴി കണ്ടെത്തുന്നത്. ആയിരക്കണക്കിന് പെൺകുട്ടികൾക്കിടയിൽ ഒറ്റപ്പെട്ടുപോയ ശ്യാമിനെ അവിടെത്തെ  വിദ്യാർത്ഥിനികൾ ചേർന്ന് കളിയാക്കാനും പുറത്താക്കാനും ശ്രമിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് പി.ടി.എ പ്രസിഡന്റിന്റെ മകളായ ആൻ ആണ്. ആൻ ശ്യാമിനെ നിരന്തരം കുഴപ്പങ്ങളിൽ ചാടിക്കുന്നു. അതിനിടയിൽ ശ്യാമിന്റെ സുഹൃത്തായ രഞ്ജിത്ത് വഴി ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത് .



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



വാഴ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 15 -08 -2024   സമയദൈർഘ്യം :  125      മിനുട്സ്   സംവിധാനം : ആനന്ദ് മേനോൻ      നിർമ്മാണം : വിപിൻ ദാസ്, ഹാരിസ് ദേശം, ആദർശ് നാരായണൻ    ബാനർ: WBTS പ്രൊഡക്ഷൻ, ഇമാജിൻ സിനിമാസ് , സിഗ്നേച്ചർ സ്റ്റുഡിയോസ്  രചന : വിപിൻ ദാസ്    ഛായാഗ്രഹണം : അരവിന്ദ് പുതുശ്ശേരി     ചിത്രസന്നിവേശം: കണ്ണൻ മോഹൻ   കലാസംവിധാനം : ബാബു പിള്ള        ശബ്ദലേഖനം : അരുൺ എസ് മണി സംഗീതം : ഇലക്ട്രോണിക് കിളി, ആർക്കേഡോ, ആസ്വിൻ ആര്യൻ, അങ്കിത് മേനോൻ, പാർവതി പ്രദീപ്   പ്രധാന അഭിനേതാക്കൾ: അമിത് മോഹൻ രാജേശ്വരി ,സാഫ് ബോയ്സ് ,അൻഷിദ ആണ്,സിയാ വിൻസെന്റ് ,ജോമോൻ ജ്യോതിർ ,അനുരാജ് ഒബി ചെറായി 



 



സിനിമ സംഗ്രഹം:

 



 സമൂഹത്തിന്റെയും വീട്ടുകാരുടെയും കാഴ്ചപ്പാടിൽ 'ഒന്നിനും കൊള്ളാത്തവർ' എന്ന് മുദ്രകുത്തപ്പെട്ട അഞ്ച് സുഹൃത്തുക്കളുടെ കഥയാണിത്. അജു, വിഷ്ണു, മൂസ, കലാം  എന്നിവരും അവരുടെ മറ്റൊരു കൂട്ടുകാരനും ഉൾപ്പെടുന്ന ഈ സംഘം പഠനത്തിൽ പിന്നാക്കമാണ്. എപ്പോഴും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും "വാഴകൾ" (ഉപയോഗശൂന്യർ) എന്ന വിളിപ്പേര് കേൾക്കേണ്ടി വരുന്നവരാണ് ഇവർ.സാധാരണക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. എന്നാൽ ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാത്ത ഈ യുവാക്കൾ നേരിടുന്ന സമ്മർദ്ദവും, പരിഹാസങ്ങളും തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു ‘വാഴയിൽ’. മുതിർന്നവർക്കിടയിൽ സ്വത്വം കണ്ടെത്താൻ ഇവർ നടത്തുന്ന ശ്രമങ്ങളും, ഒടുവിൽ തങ്ങളുടേതായ രീതിയിൽ ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.



 



പഠനങ്ങൾ / ലിങ്കുകൾ:



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല