ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 08 -08 -1988 സമയദൈർഘ്യം : 173 മിനുട്സ് സംവിധാനം : പ്രിയദർശൻ നിർമ്മാണം : കൊച്ചുമോൻ ബാനർ : ചിയേർസ് സിനിമ രചന : ടി.ദാമോദരൻ ഛായാഗ്രഹണം : എസ്.കുമാർ ചിത്രസന്നിവേശം: എൻ.ഗോപാലകൃഷ്ണൻ കലാസംവിധാനം :കൃഷ്ണൻ കുട്ടി ശബ്ദലേഖനം :സതീഷ് സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ:മോഹൻലാൽ,രമ്യ കൃഷ്ണൻ ,ബോബ് ക്രിസ്റ്റോ ,ബാലൻ കെ നായർ
സിനിമ സംഗ്രഹം:
കേരളത്തിലെ നാട്ടിൻപുറത്തെ ഒരു സാധാരണ പൂജാരിയായ ദേവനാരായണൻ തിരുവാഭരണം മോഷ്ടിച്ചു എന്ന വ്യാജാരോപണത്തിന്റെ ഭാഗമായി ജയിൽശിക്ഷ അനുഭവിക്കുകയും തുടർന്ന് നാട്ടിൽനിന്നും വീട്ടിൽനിന്നും രക്ഷപെട്ട് അന്നത്തെ ബോംബെയിൽ എത്തുന്നതും അവിടെ ഏറ്റവും പ്രബലമായ ഗുണ്ടാസംഘത്തിലെ പ്രധാനിയായി മാറുകയും ചെയ്യുന്നു.ദേവനാരായണൻ എന്ന കഥാപാത്രത്തിലൂടെ അധോലോക പോരാട്ടത്തിന്റെയും കുടുംബ ബന്ധത്തിന്റെയും പ്രമേയമാണ് ആര്യൻ പറയുന്നത്.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 15 -07 -2021 സമയദൈർഘ്യം : 162 മിനുട്സ് സംവിധാനം :മഹേഷ് നാരായണൻ നിർമ്മാണം : ആന്റോ ജോസഫ് ബാനർ :കാർണിവൽ മൂവി നെറ്റ്‌വർക്ക് രചന : മഹേഷ് നാരായണൻ ഛായാഗ്രഹണം : സാനു ജോൺ വർഗീസ്സ് ചിത്രസന്നിവേശം:മഹേഷ് നാരായണൻ കലാസംവിധാനം :സന്തോഷ് രാമൻ ശബ്ദലേഖനം :വിഷ്ണു ഗോവിന്ദ് സംഗീതം : സുഷിൻ ശ്യാം പ്രധാന അഭിനേതാക്കൾ: ഫഹദ് ഫാസിൽ ,വിനയ് ഫോർട്ട് ,നിമിഷ സജയൻ ,ജലജ ,സലിം കുമാർ ,ദിലീഷ് പോത്തൻ ,ജോജു ,സനൽ അമൻ
സിനിമ സംഗ്രഹം:
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ചു താമസിക്കുന്ന തിരുവനന്തപുരത്തെ കടലോര പട്ടണമായ റമദപള്ളിയുടെ ഗോഡ്ഫാദറാണ് അഹമ്മദലി സുലൈമാൻ.ഭാര്യ റോസ്‌ലിന്റെ നിർബന്ധത്തിനു വഴങ്ങി മധ്യവയസ്സിൽ ഹജ്ജ് തീർത്ഥാടനം നടത്താൻ അലി തയ്യാറെടുക്കുന്നു . തുറമുഖ പദ്ധതിക്കായി നാട്ടുകാരിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അലിയും സുഹൃത്തും രാഷ്ട്രീയ നേതാവുമായ അബൂബക്കറും തർക്കത്തിലേർപ്പെടുന്നതിനിടയിൽ വിമാനത്താവളത്തിൽ വെച്ച് പോലീസ് അലിയെ തീവ്രവാദ, പ്രവർത്തനം ആരോപിച്ച് ടാഡ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുന്നതോടെയാണ് ചലച്ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത് . 2009ൽ ഭീമാപള്ളിയിൽ നടന്ന വർഗ്ഗീയകലാപങ്ങളുടെ സൂചനകൾ ചലച്ചിത്രത്തിലുടനീളം കാണാം.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 23 -12-2021 സമയദൈർഘ്യം : 122 മിനുട്സ് സംവിധാനം : ടിനു പാപ്പച്ചൻ നിർമ്മാണം : ഇമ്മാനുവൽ ജോസഫ് ,അജിത്ത് തലപ്പള്ളി , മനു ടോണി ബാനർ :സിൽവർ ബേ സ്റ്റുഡിയോസ് രചന : കിച്ചു ടെല്ലസ് ,വിനീത് വിശ്വം ഛായാഗ്രഹണം : ജിന്റോ ജോർജ്ജ് ചിത്രസന്നിവേശം: ഷമീർ മുഹമ്മദ് കലാസംവിധാനം :ഗോകുൽ ദാസ് ശബ്ദലേഖനം :രംഗനാഥ് രവി സംഗീതം : ജസ്റ്റിൻ വർഗ്ഗീസ് പ്രധാന അഭിനേതാക്കൾ:ആന്റണി വർഗ്ഗീസ് ,അർജുൻ അശോകൻ ,ലുക്മാൻ അവറാൻ
സിനിമ സംഗ്രഹം:
ഒരുനാടും അവിടത്തെ ഉത്സവവുമാണ് കഥാപരിസരം. ലാലിയും സുഹൃത്ത് അമ്പിയുമാണ് അവിടത്തെ പ്രധാന പ്രാദേശിക ഗുണ്ടകൾ.അവിടേക്ക് ആദ്യമായാണ് ഉത്സവത്തിന് ഒരു ആന എത്തുന്നത് .ഉത്സവപ്പറമ്പിൽ ചെറിയ തോതിൽ കശപിശയുണ്ടാകുന്നു. കശപിശ അടിപിടി ആവുന്നതും, അടിപിടി മൂത്ത് കൂട്ടത്തല്ല് ആവുന്നതും അതിനവസാനമുള്ള കലാശക്കൊട്ടുമാണ് സിനിമയുടെ മുഖ്യ പ്രമേയം .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :14 -04 -2001 സമയദൈർഘ്യം : 160 മിനുട്സ് സംവിധാനം : ലാൽ ജോസ് നിർമ്മാണം :കെ.മനോഹരൻ ബാനർ :ജയതാരാ രചന : രഞ്ജൻ പ്രമോദ് ഛായാഗ്രഹണം : എസ്.കുമാർ ,വിപിൻ മോഹൻ ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം കലാസംവിധാനം : മുത്തുരാജ് സംഗീതം :വിദ്യാസാഗർ പ്രധാന അഭിനേതാക്കൾ: സുരേഷ് ഗോപി ,പൂർണ്ണിമ ,ബിജു മേനോൻ,ലെന ,തിലകൻ
സിനിമ സംഗ്രഹം:
ജീവൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ മംഗലാപുരം സിറ്റി പോലീസിന്റെ ചുമതല ഏറ്റെടുക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ കീഴുദ്യോഗസ്ഥനായ സുധാകരൻ നായരിൽനിന്ന് നഗരം ഇപ്പോഴും അധോലോക കുറ്റവാളി ഗോവിന്ദ്ജിയാണ് ഭരിക്കുന്നതെന്ന് ജീവൻ മനസ്സിലാക്കുന്നു. നവനീത് കൃഷ്ണൻ അഥവാ കിഷൻജി ഗോവിന്ദ്ജിയുടെ പ്രധാന സഹായിയാണ്. കിഷനും ജീവനും തമ്മിൽ ഒപല ഏറ്റുമുട്ടലുകളുണ്ടാവുന്നു . ഒരു ട്രെയിൻ യാത്രയ്ക്കിടെ കിഷനെ കണ്ട് ജീവൻ അത്ഭുതപ്പെടുന്നു, പക്ഷേ അത് അനന്തകൃഷ്ണൻ അഥവാ കിഷന്റെ ഇരട്ട സഹോദരനാണെന്ന് മനസ്സിലാക്കുന്നു. വസ്തുതകൾ സ്ഥിരീകരിക്കാൻ ജീവൻ കേരളത്തിലെ അവരുടെ കുടുംബവീട്ടിലേക്ക് പോകുന്നതോടെ ചലച്ചിത്രത്തിന്റെ ദിശ മറ്റൊന്നാകുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :03 -02 -2012 സമയദൈർഘ്യം : 126 മിനുട്സ് സംവിധാനം : ശ്രീനാഥ് രാജേന്ദ്രൻ നിർമ്മാണം :എ.ഓ.പി.എൽ.എന്റർടൈന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബാനർ : എ.ഓ.പി.എൽ.എന്റർടൈന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് രചന : വിനി വിശ്വലാൽ ഛായാഗ്രഹണം : പപ്പു ചിത്രസന്നിവേശം: പ്രവീൺ കെ.എൽ ,ശ്രീകാന്ത് എൻ.വി കലാസംവിധാനം :ജസ്റ്റിൻ ആന്റണി ശബ്ദലേഖനം :രംഗനാഥ് രവി സംഗീതം :റെക്സ് വിജയൻ പ്രധാന അഭിനേതാക്കൾ: ദുൽഖർ സൽമാൻ ,ഗൗതമി നായർ ,സണ്ണി വെയിൻ ,വിപിൻ
സിനിമ സംഗ്രഹം:
നഗരത്തിന്റെ ഒരു പ്രദേശത്ത് മണൽ കടത്തും ക്വൊട്ടേഷനും അടിപിടിയുമായി കൃത്യമായൊരു ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഹരിലാലുവെന്ന ലാലുവിന്റേയും സുഹൃത്ത് കുരുടിയുടെയും മറ്റു കൂട്ടുകാരുടേയും അലക്ഷ്യ ജീവിതത്തിന്റെ കഥ.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 2000 സമയദൈർഘ്യം : 140 മിനുട്സ് സംവിധാനം : ലെനിൻ രാജേന്ദ്രൻ നിർമ്മാണം : ജി.ഹരികുമാർ ബാനർ : മില്ലേനിയം സിനിമ രചന : മാധവികുട്ടി ഛായാഗ്രഹണം: എസ്.കുമാർ ചിത്രസന്നിവേശം: ബീനാപോൾ ,ബി.അജിത് കുമാർ കലാസംവിധാനം :സാബു ശിവൻ,ടി.എസ് .ഹരി ശബ്ദലേഖനം : എൻ.ഹരികുമാർ സംഗീതം : ബൈജു പൗലോസ് പ്രധാന അഭിനേതാക്കൾ: ബിജു മേനോൻ ,സംയുക്ത വർമ്മ, ലാൽ, തിലകൻ ,ലക്ഷ്മി രത്തൻ ,ഊർമ്മിള ഉണ്ണി
സിനിമ സംഗ്രഹം:
ഭദ്ര സംഗീത അധ്യാപകനായ രാമാനുജ ശാസ്ത്രികളുമായി പ്രണയത്തിലാകുന്നു. സംഗീതത്തോടുള്ള ആരാധനയിൽ നിന്നാണ് ആ പ്രണയം ജനിക്കുന്നത്. എന്നാൽ സാമൂഹിക സാഹചര്യങ്ങളും ജാതി ബന്ധങ്ങളും കാരണം അവർക്ക് ഒന്നിക്കാൻ സാധിക്കുന്നില്ല. ഭദ്ര പിന്നീട് തിരക്കുള്ള ഡോക്ടറാവുകയും ചന്ദ്രശേഖരനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ചന്ദ്രശേഖരനുമായുള്ള ജീവിതം സമാധാനപരമായിരുന്നില്ല. ഭദ്രയുടെ ഉള്ളിലെ സംഗീതവും പ്രണയവും അടഞ്ഞുപോകുന്നു. ശാസ്ത്രികളെ കാണാനുള്ള ആഗ്രഹം അവളിൽ ശക്തമാകുന്നു.ചന്ദ്രശേഖരന്റെ മരണശേഷം,വർഷങ്ങൾക്ക് ശേഷം തന്റെ മകൾക്കൊപ്പം ഭദ്ര പഴയ നഗരത്തിലേക്ക് തിരിച്ചുപോകുന്നു. പ്രണയത്തിലായിരുന്നവർ കാണുമ്പോൾ നേരിടുന്ന ഓർമ്മകളിലും മുറിവുകളിലുമാണ് സിനിമയുടെ പരിസമാപ്തി.
പഠനങ്ങൾ / ലിങ്കുകൾ:
“ ‘മഴ’ എന്ന സിനിമ, ആധുനിക കാലത്ത് അസാദ്ധ്യമായിക്കൊണ്ടിരിക്കുന്ന സ്നേഹ സാമീപ്യത്തിന്റെയും പ്രണയത്തിന്റെയും നഷ്ടവ്യാകുലതകളെ അനാവരണം ചെയ്യുന്നു. പ്രണയം എന്താണെന്നതും, സ്നേഹം എന്താണെന്നതും, അത് എപ്രകാരമാണ് നിറവേറ്റപ്പെടേണ്ടതെന്നും അതിനുവേണ്ടി എന്തൊക്കെ നഷ്ടപ്പെടുത്താമെന്നും അഥവാ ജീവിതത്തിലെ മറ്റു ഘടകങ്ങൾക്കു വേണ്ടി സ്നേഹത്തെയും പ്രണയത്തെയും ഉപേക്ഷിക്കാനാവുമോ എന്നുമുള്ള അടിസ്ഥാനപരമായ സമസ്യകൾ ഉന്നയിക്കപ്പെടുന്നു എന്നതാണ് മഴയുടെ പ്രമേയത്തെയും അവതരണത്തെയും ശക്തമാക്കുന്ന ഘടകം.”
(പേ: 95, ജി.പിരാമചന്ദ്രൻ, സിനിമയുടെ വേനലും മഴയും, ’സ്നേഹോപാസനയുടെ തത്വശാസ്ത്രവുമായി, ‘,കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി, 2018 )
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല