മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ഫോറൻസിക്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  28  -02   -2020    സമയദൈർഘ്യം : 134   മിനുട്സ്   സംവിധാനം :അഖിൽ പോൾ ,അനസ് ഖാൻ    നിർമ്മാണം : നേവിസ് സേവിയർ ,സിജി മാത്യു  ബാനർ :ജൂവിസ് പ്രൊഡക്ഷൻ ,രാഗം മൂവീസ്  രചന  :അഖിൽ പോൾ ,അനസ് ഖാൻ  ഛായാഗ്രഹണം :അഖിൽ ജോർജ്ജ്   ചിത്രസന്നിവേശം :ഷമീർ മുഹമ്മദ്  കലാസംവിധാനം :അനീഷ് ഗോപാൽ  ശബ്ദലേഖനം :വിഷ്ണു ഗോവിന്ദ് സംഗീതം :ജേക്സ് ബിജോയ്     പ്രധാന അഭിനേതാക്കൾ  :ടോവിനോ തോമസ്,മംമ്ത മോഹൻദാസ് ,രഞ്ജി പണിക്കർ ,സൈജു കുറുപ്പ് 



 



സിനിമ സംഗ്രഹം:

ദിവ്യ എന്ന പെൺകുട്ടിയെ നൃത്ത വിദ്യാലയത്തിൽ നിന്നും കാണാതാകുന്നതോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാനെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യർ ആണ്. കാണാതായ ദിവ്യയുടെ മൃതദേഹം കിട്ടുന്നതോടെ കേസന്വേഷണത്തിലേക്ക് സാമുവൽ ജോൺ കാട്ടൂക്കാരൻ  എന്ന ഫോറൻസിക് വിദഗ്ധനും എത്തുന്നു.എന്നാൽ സാമുവിലിൻറ്റെ സാന്നിധ്യം റിതികക്ക് തുടക്കത്തിൽ അസ്വസ്ഥത ഉളവാക്കുന്നു. വിഹാഹമോചിതയായ റിതികയുടെ മുൻ ഭർത്താവിന്റെ സഹോദരൻ ആണ്​ സാമുവൽ. എന്നാൽ, റിതികക്ക് അന്വേഷണം ശരിയായ ദിശയിലേക്ക് കൊണ്ട് പോകാൻ സാമുവിലിൻറ്റെ സഹായത്തോടെ സാധിക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



ഉത്തരം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  04  -05 -1989  സമയദൈർഘ്യം : 130  സംവിധാനം :പവിത്രൻ     നിർമ്മാണം : അക്ബർ ബാനർ :ശ്രുതി കംബൈൻസ്  രചന  :എം.ടി .വാസുദേവൻ നായർ ഛായാഗ്രഹണം :രാമചന്ദ്രബാബു  ചിത്രസന്നിവേശം :രവി കിരൺ കലാസംവിധാനം :ശ്രീനി   ശബ്ദലേഖനം :എം.ശിവറാവു സംഗീതം :ജോൺസൻ    പ്രധാന അഭിനേതാക്കൾ  :മമ്മൂട്ടി ,സുകുമാരൻ ,സുപർണ്ണ ,പാർവ്വതി



സിനിമ സംഗ്രഹം:

പത്രപ്രവർത്തകനായ ബാലചന്ദ്രൻ  സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ  ഭാര്യയും കവയിത്രിയുമായ സെലീനയുടെ  ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം  അന്വേഷിക്കുന്നു . ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ  കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.ഇംഗ്ലീഷ് സാഹിത്യകാരന്‍ ഡാഫ്‌നെ ഡു മോറിയന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ അസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



രേഖാചിത്രം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  09 -01  -2025    സമയദൈർഘ്യം : 140  മിനുട്സ്   സംവിധാനം :ജോഫിൻ .ടി.ചാക്കോ     നിർമ്മാണം: വേണു കുന്നിപ്പിള്ളി    ബാനർ :കാവ്യാ ഫിലിം കമ്പനി ,ആൻ മേഘ മീഡിയ     രചന  :ജോൺ മന്ത്രിക്കിൽ ,രാമു സുനിൽ ഛായാഗ്രഹണം :അപ്പു പ്രഭാകർ   ചിത്രസന്നിവേശം :ഷമീർ മുഹമ്മദ്    കലാസംവിധാനം :ഷാജി മുകുന്ദ്  ശബ്ദലേഖനം :ജയദേവൻ ചക്കാടത്ത്  സംഗീതം :മുജീബ് മജീദ്       പ്രധാന അഭിനേതാക്കൾ  :ആസിഫ് അലി ,അനശ്വര രാജൻ ,മനോജ് കെ ജയൻ ,സലീമ 



 



സിനിമ സംഗ്രഹം:

സസ്പെന്ഷൻ  ലഭിച്ചു  പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി മലക്കപ്പാറയിലേക്ക് പോകുന്ന പോലീസുകാരന്  എത്തിയ ആദ്യദിവസം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് അയാൾക്ക് നേരിടേണ്ടിവരുന്നത് . അയാളെത്തുന്നത് നിഗൂഢതകൾ ഒളിപ്പിച്ച ഒരു ചുഴിയിലാണ് .ഓരോ ഘട്ടത്തിലും പുതിയതായി എത്തുന്ന കഥാപാത്രങ്ങൾ .അവരിലൂടെ വികസിക്കുന്ന സൂചനകൾ. ഒടുവിൽ ഒരു കൊലപാതകം ചുരുളഴിയുന്നു .നല്ലവരായി അഭിനയിച്ചവരുടെ പൊഴിമുഖം നീക്കപ്പെടുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

വെറുമൊരു കുറ്റാന്വേഷണ ചിത്രത്തിന്റെ രൂപം പേറുന്നെങ്കിലും, 'രേഖ'യുടെ സാങ്കൽപ്പിക ജീവചരിത്രത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ ജോഫിൻ ടി ചാക്കോയും സംഘവും അടയാളപ്പെടുത്താൻ ശ്രമിക്കുന്നത് സെല്ലുലോയ്ഡിൽ നിന്നും ചരിത്രഹത്യ ചെയ്യപ്പെട്ട അനേകം നായികമാരുടെ ജീവിതങ്ങളാണ്. മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി മുതൽ റാണി പദ്മിനിയും സിൽക്ക് സ്മിതയും ശോഭയുമടക്കം ആട്ടിയോടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്ത അനേകം നഷ്ടനായികമാർക്കുള്ള ആദരമാണ് 'രേഖാചിത്രം'.



(“നിഗൂഢതയ്ക്കും ആകാംക്ഷയ്ക്കും ശേഷം രേഖാചിത്രം അവശേഷിപ്പിച്ച ചിന്തകൾ”,പി.ജിംഷാർ ,ട്രൂ കോപ്പി തിങ്ക് ,14 Jan 2025, https://truecopythink.media/movies/rekhachithram-movie-review-by-p-jimshar)



 




ദൃശ്യം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  19-12-2013    സമയദൈർഘ്യം : 164 മിനുട്സ്  സംവിധാനം :ജിത്തു ജോസഫ്     നിർമ്മാണം : ആന്റണി പെരുമ്പാവൂർ  ബാനർ :ആശിർവാദ് സിനിമാസ്   രചന  :ജിത്തു ജോസഫ്  ഛായാഗ്രഹണം :  സുജിത്ത് വാസുദേവ് ചിത്രസന്നിവേശം :അയൂബ് ഖാൻ  കലാസംവിധാനം :സജി അമരവിള ശബ്ദലേഖനം :അരുൺ രാമ വർമ്മ സംഗീതം :അനിൽ ജോൺസൻ      പ്രധാന അഭിനേതാക്കൾ  :മോഹൻലാൽ ,മീന,കലാഭവൻ ഷാജോൺ ,സിദ്ധീഖ് ,ആശാ ശരത്ത്,അൻസിബ



സിനിമ സംഗ്രഹം:

കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി . ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായി വളർന്ന  ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും  മക്കളായ അഞ്ജുവും അനുവുമാണ്. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ പ്രമേയം.



 



പഠനങ്ങൾ / ലിങ്കുകൾ:

“സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങളും പോസിറ്റീവ് കഥാപാത്രങ്ങളുമുണ്ട് ,പ്രേക്ഷകർ എപ്പോഴും പോസിറ്റീവ് കഥാപാത്രത്തിനൊപ്പമാവും ,എന്നാൽ എവിടെയാണ് ന്യായം എന്ന് തിരിച്ചറിയാതെ ,ഒരുപക്ഷത്തും പോകാൻ കഴിയാതെ പ്രേക്ഷകന് ആശയകുഴപ്പമുണ്ടാക്കുന്ന ഒരവസ്ഥയെകുറിച്ചതാണ് ഞാനാദ്യം ചിന്തിച്ചത് “(ജിത്തു ജോസഫ് ,ദൃശ്യം -തിരക്കഥ ,ഡി.സി.ബുക്ക്സ് ,2014 ,കോട്ടയം )



 




വേട്ട


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  26 -02 -2016    സമയദൈർഘ്യം : 120  മിനുട്സ്    സംവിധാനം : രാജേഷ് പിള്ള        നിർമ്മാണം:ഹനീഫ് മുഹമ്മദ്,രാജേഷ് പിള്ള   ബാനർ: റെഡ് ക്രോസ്സ് ക്രിയേഷൻസ് രചന: അരുൺലാൽ രാമചന്ദ്രൻ  ഛായാഗ്രഹണം: അരുൺ ലാൽ  ചിത്രസന്നിവേശം: അഭിലാഷ് രാമചന്ദ്രൻ   കലാസംവിധാനം :സിറിൾ കുരുവിള ,വിൻസെന്റ് ആന്റണി     ശബ്ദലേഖനം :ഫ്രാൻസിസ് ഡി ഡേവിഡ് സംഗീതം :ഷാൻ റഹ്മാൻ  പ്രധാന അഭിനേതാക്കൾ: മഞ്ജു വാരിയർ ,കുഞ്ചാക്കോ ബോബൻ ,ഭാമ,വിജയരാഘവൻ,പ്രേം പ്രകാശ് 



 



സിനിമ സംഗ്രഹം:

നടി ഉമ സത്യമൂർത്തിയുടെ തിരോധാനം അന്വേഷിക്കാൻ കമ്മീഷണർ ശ്രീബാല, അസിസ്റ്റന്റ് കമ്മീഷണർ സൈലക്സ് എബ്രഹാം എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഉമയുടെ സഹപാഠിയായിരുന്ന മെൽവിനെ അറസ്റ്റ് ചെയ്യുന്നു. ചോദ്യം ചെയ്യലിൽ, മെൽവിൻ തന്റെ ഭാര്യ ഷെറിനെ  കൊലപ്പെടുത്തിയെന്നും, തന്നെ വഞ്ചിച്ചതിന് പ്രതികാരം ചെയ്യുന്നതിനായി മയക്കുമരുന്ന് ഉപയോഗിച്ചുള്ള ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചതായും സമ്മതിക്കുന്നു. ഉമ്മയുടെയും ഷെറിന്റെയും  മൃതദേഹങ്ങൾ എവിടെയാണ് ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്താൻ മെൽവിൻ  വിസമ്മതിക്കുന്നതിൽ നിന്നും സിനിമ മറ്റു ഉൾപ്പിരിവുകളിലേക്ക് നീങ്ങുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“വേട്ടയുടെ ആദ്യപകുതി പതിഞ്ഞ താളത്തിലാണ് ആരംഭിക്കുന്നത്. നാടകീയതകളോ, സസ്‌പെന്‍സുകളോ ഇല്ലാതെ ചിത്രം മുൻപോട്ട് നീങ്ങുന്നു ഉദ്യോഗസ്ഥരെ നിരന്തരം കുഴക്കുന്ന പ്രതി ഒടുവിൽ അവരുടെ വ്യക്തിജീവിതത്തിൽ ഇടപെട്ട് തുടങ്ങുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു “ പ്രണവ് പ്രകാശ് , 26 February 2016, 10:16 AM IST , ’വ്യത്യസ്തമായ വേട്ട ‘https://archives.mathrubhumi.com/movies/review/vettahmalayalammovie-livefilmreview-manjuwarrier-kunchakoboban-indrajith-rajeshpillai-6f3079ba?clientId=678628e52da52b55fd8b84a3&mobileView=false



 




ഈ കണ്ണികൂടി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  23 -12 -1990      സമയദൈർഘ്യം : 138  മിനുട്സ്   സംവിധാനം : കെ.ജി.ജോർജ്ജ്      നിർമ്മാണം :  അവുസേപ്പച്ചൻ     ബാനർ: വാളക്കുഴി ഫിലിംസ്     രചന: കെ. എസ്. ഭാസുരചന്ദ്രൻ കെ.ജി.ജോർജ്ജ്  ഛായാഗ്രഹണം:രാമചന്ദ്രബാബു ചിത്രസന്നിവേശം : എം.എൻ.അപ്പു      കലാസംവിധാനം :മണി സുചിത്ര   ശബ്ദലേഖനം : എൻ.ഹരികുമാർ സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ: സായ് കുമാർ, തിലകൻ , അശ്വിനി ,ശ്യാം മോഹൻ



സിനിമ സംഗ്രഹം:

ലൈംഗിക തൊഴിലാളിയായ കുമുദം ഒരു ദിവസം അവരുടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നു. സി ഐ രവീന്ദ്രൻ ആണ് കേസ് അന്വേഷിക്കുന്നത്. കുമുദത്തിനു നാട്ടിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലരെയും ചോദ്യം ചെയ്തുവെങ്കിലും  കുമുദത്തിന്റെ വീട്ടുകാരെ കുറിച്ചോ ശരിയായ പേരോ ആർക്കും അറിയില്ല. നല്ല വിദ്യാഭ്യാസമുള്ള സ്ത്രീ ആയിരുന്നുവെന്നും കലകളെക്കുറിച്ചും മറ്റും നന്നായി സംസാരിക്കുമായിരുന്നെന്നും മാത്രം പലരിൽ നിന്നായി അറിയുന്നു. ഇതിനേത്തുടർന്നുണ്ടാവുന്ന തിരച്ചിലുകളും കണ്ണികൾ ഒന്നൊന്നായി യോജിപ്പിച്ചെടുക്കുന്ന ഒരു പോലീസ് കുറ്റാന്വേഷണമാണ് ഈ ചിത്രത്തിന്റെ പ്രമേയം.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല