മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

സർവ്വകലാശാല


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :   21 -04 -1987  സമയദൈർഘ്യം :  158 മിനുട്സ്   സംവിധാനം : വേണു നാഗവള്ളി           നിർമ്മാണം :  ആനന്ദ്    ബാനർ : ആനന്ദ് മൂവി ആർട്സ്     രചന  : ചെറിയാൻ കല്പകവാടി ,വേണു നാഗവള്ളി   ഛായാഗ്രഹണം : വിപിൻ മോഹൻ      ചിത്രസന്നിവേശം: കെ.പി.ഹരിഹരപുത്രൻ        കലാസംവിധാനം : റോയ് പി തോമസ്    ശബ്ദലേഖനം : ഉണ്ണി   സംഗീതം : എം.ജി.രാധാകൃഷ്ണൻ  പ്രധാന അഭിനേതാക്കൾ: മോഹൻലാൽ  ,നെടുമുടി വേണു ,സന്ധ്യാ റാണി ,സുകുമാരൻ ,ശ്രീനാഥ് ,ലിസി,അടൂർ ഭാസി ,ജഗതി ശ്രീകുമാർ ,മണിയൻ പിള്ള രാജു ,ഇന്നസെന്റ്



സിനിമ സംഗ്രഹം:

യുവത്വത്തിന്റെ കഥയാണ് 'സർവ്വകലാശാല' പറഞ്ഞത്. തന്റെ മൂന്നാമത്തേ ബിരുദാനന്തര ബിരുദത്തിന്   പഠിക്കുന്ന ലാൽ, ജീവൻ , അയാളുടെ സഹോദരി ,,സ്പോർട്ട്സ് സാർ ലാലിൻറെ പഴയ സഹപാഠിയും  ഇപ്പോൾ കോളേജ് ലക്ച്ചററുമായ  സന്ധ്യ എന്നിവർ   ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരത്വത്തിലാണ് സിനിമയുടെ കാഴ്ച്ചകൾ ഒരുക്കിയിരിക്കുന്നത്  .കോളേജിലെ കലോത്സവത്തിന്റന്ന് ജീവന്റെ പെങ്ങളെ മാനഭംഗം ചെയ്തത്  ലാലാണെന്ന്  കരുതി  ലാലിനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുന്നു. അതിന്റെ ഭാഗമായി  കോളേജിൽ ലഹള നടക്കുന്നു. പോലീസ് ലാലിനെ അറസ്റ്റ് ചെയ്‌തെങ്കിലും  യഥാർത്ഥ പ്രതിയെ  കണ്ടെത്തുകയും ചെയ്യുന്നു.  കോളേജ് വിദ്യാർത്ഥികൾ  ലാലേട്ടന് വേണ്ടി  പോലീസ് സ്റ്റേഷന് മുന്നിൽ ഹാജരാകുന്നു. പ്രിൻസിപ്പലച്ചൻ ലാലിനോട് മാപ്പ് ചോദിക്കുമ്പോൾ വിദ്യാർത്ഥികളുടെ  ‘ലാലേട്ടാ മാപ്പ് ‘ എന്ന ബാനർ ചുരുൾ നിവരുന്നു. 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



യുവജനോത്സവം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 01-08 -1986     സമയദൈർഘ്യം :  136 മിനുട്സ്   സംവിധാനം :ശ്രീകുമാരൻ തമ്പി       നിർമ്മാണം : ശ്രീകുമാരൻ തമ്പി   ബാനർ : സൗപർണിക മൂവി ആർട്സ്  രചന  :  ശ്രീകുമാരൻ തമ്പി   ഛായാഗ്രഹണം:സി.രാമചന്ദ്രമേനോൻ  ചിത്രസന്നിവേശം  :  ജി.വെങ്കട്ടരാമൻ   കലാസംവിധാനം : വേലപ്പൻ     ശബ്ദലേഖനം : ഗോപാലകൃഷ്ണൻ  സംഗീതം :രവീന്ദ്രൻ പ്രധാന അഭിനേതാക്കൾ: മോഹൻ ലാൽ ,സുരേഷ് ഗോപി,ഉർവ്വശി,മേനക



സിനിമ സംഗ്രഹം:

യുവത്വത്തിന്റെ സ്വപ്‌നങ്ങളും സംഘർഷങ്ങളും സൗഹൃദവുമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. ദിലീപ് ജേക്കബ് , ജയമോഹൻ എന്നീ മൂന്ന് അടുത്ത സുഹൃത്തുക്കളുടെ ജീവിതമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒരു യുവജനോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ദിലീപ് ഒരു ഗായകനാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ്. കോളേജ് വിദ്യാർത്ഥിനിയായ സിന്ധുവിൽ ദിലീപ് പ്രണയം കണ്ടെത്തുന്നു. എന്നാൽ, ഈ പ്രണയം സുഹൃത്തുക്കൾക്കിടയിൽ ചില തെറ്റിദ്ധാരണകളും പ്രശ്നങ്ങളുമുണ്ടാക്കുന്നു. സൗഹൃദബന്ധങ്ങളിലെ കെട്ടുപാടുകൾ  ഈ സിനിമ ചർച്ച ചെയ്യുന്നു. ഒടുവിൽ, ഈ പ്രതിസന്ധികളെ മറികടന്ന് ദിലീപിന് തന്റെ ലക്ഷ്യത്തിൽ എത്താൻ കഴിയുമോ എന്നതാണ് ഇതിവൃത്തത്തിന്റെ  കാതൽ.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



തട്ടത്തിൻ മറയത്ത്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 21-06 -2012     സമയദൈർഘ്യം :  127  മിനുട്സ്   സംവിധാനം : വിനീത് ശ്രീനിവാസൻ       നിർമ്മാണം :  ശ്രീനിവാസൻ ,മുകേഷ്  ബാനർ : ലൂമിയർ   ഫിലിം കമ്പനി   രചന  : വിനീത് ശ്രീനിവാസൻ   ഛായാഗ്രഹണം : ജോമോൻ ടി ജോൺ      ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം         കലാസംവിധാനം : ഭരതൻ ,പത്മനാഭൻ   ശബ്ദലേഖനം : ഡി.രാജേന്ദ്രൻ  സംഗീതം : ഷാൻ റഹ്മാൻ   പ്രധാന അഭിനേതാക്കൾ: നിവിൻ പോളി, ഇഷ തൽവാർ, അജു വർഗ്ഗീസ് , ശ്രീനിവാസൻ ,മനോജ് കെ ജയൻ  



 



സിനിമ സംഗ്രഹം:

ഒരു സാധാരണ  കുടുംബത്തിൽപ്പെട്ട വിനോദ്, യാഥാസ്ഥിതികവും സമ്പന്നവുമായ കുടുംബത്തിലെ അംഗമായ ആയിഷയെ  കാണുന്നതോടെ പ്രണയത്തിലാകുന്നു.  തൻ്റെ സുഹൃത്തുക്കളുടെ പ്രധാനമായും അബ്ദുവിന്റെ  സഹായത്തോടെ ആയിഷയുടെ ശ്രദ്ധ ആകർഷിക്കാനും അവളോട് അടുക്കാനും വിനോദ് പല ശ്രമങ്ങളും നടത്തുന്നു. മതപരമായ വേർതിരിവുകളും, ആയിഷയുടെ കുടുംബത്തിൻ്റെ എതിർപ്പും അവരുടെ പ്രണയത്തിന് വലിയ വെല്ലുവിളിയാകുന്നു. ആയിഷയുടെ വീട്ടിൽ  അതിക്രമിച്ചു കയറിയതിന് പോലീസ് വിനോദിനെ ആയിഷയുടെ വീട്ടുകാർ  പോലീസിൽ ഏൽപ്പിക്കുകയും ആയിഷയെ വീട്ടിൽ തടഞ്ഞുവെക്കുകയും ചെയ്യുന്നു. എന്നാൽ എസ്.ഐ. പ്രേംകുമാർ ഉൾപ്പെടെയുള്ള  പോലീസ് ഉദ്യോഗസ്ഥർ വിനോദിൻ്റെ പ്രണയം തിരിച്ചറിഞ്ഞ് അവർക്ക് സഹായവുമായി എത്തുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



ആനന്ദം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 261 -10  -2016      സമയദൈർഘ്യം :  134  മിനുട്സ്   സംവിധാനം : ഗണേഷ് രാജ്       നിർമ്മാണം :വിനീത് ശ്രീനിവാസൻ    ബാനർ : ഹാബിറ്റ്   ഓഫ് ലൈഫ് ,കാസറ്റ് ആൻഡ് ക്രൂ      രചന  : ഗണേഷ് രാജ്    ഛായാഗ്രഹണം : ആനന്ദ് സി ചന്ദ്രൻ ചിത്രസന്നിവേശം: അഭിനവ് സുന്ദർ നായക്     കലാസംവിധാനം : ഡിനോ ശങ്കർ ,അജയൻ ചാലിശ്ശേരി    ശബ്ദലേഖനം : രാജ് കുമാർ .പി  സംഗീതം :സച്ചിൻ വാരിയർ പ്രധാന അഭിനേതാക്കൾ: വിശാഖ് നായർ ,ആണ് ആന്റണി ,അനാർക്കലി മരക്കാർ ,റോഷൻ മാത്യു, സിദ്ധി മഹാജൻ ,അരുൺ കുര്യൻ



 



സിനിമ സംഗ്രഹം:

കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ഏഴ് സുഹൃത്തുക്കളുടെ ജീവിതമാണ് സിനിമയുടെ പ്രധാന വിഷയം. വരുൺ, അക്ഷയ്, ഗൗതം, കുപ്പി എന്നീ ആൺകുട്ടികളും ദിയ, ദേവിക, ദർശന എന്നീ പെൺകുട്ടികളുമടങ്ങുന്നതാണ് പ്രധാന കഥാപാത്രങ്ങൾ.ഇവരുടെ നാല് ദിവസത്തെ ഇൻഡസ്ട്രിയൽ വിസിറ്റ് (IV) ടൂറുമായി ബന്ധപ്പെട്ടാണ് പ്രമേയം  മുന്നോട്ട് പോകുന്നത്. മൈസൂർ, ഹംപി, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഈ യാത്ര വിദ്യാർത്ഥികൾക്ക് പഠനയാത്രയേക്കാൾ ഉപരി വിനോദയാത്രയാണ്. യാത്രയ്ക്കിടയിൽ, ഓരോ കഥാപാത്രങ്ങളുടെയും വ്യക്തിപരമായ ഇഷ്ടങ്ങളും, സ്വപ്നങ്ങളും, ഭയങ്ങളും, പ്രണയങ്ങളും പുറത്തുവരുന്നു.ഈ യാത്രയിലൂടെ, അവർ പരസ്പരം കൂടുതൽ മനസ്സിലാക്കുകയും, ചെറിയ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ച് നേരിടുകയും ചെയ്യുന്നു. ഒടുവിൽ, സൗഹൃദം കൂടുതൽ ദൃഢമാവുകയും, പ്രണയങ്ങൾ തുറന്നുപറയുകയും , ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മാറുകയും ചെയ്യുന്നു. കോളേജ് ജീവിതത്തിന്റെ സന്തോഷവും നിഷ്കളങ്കതയും സൗഹൃദത്തിന്റെ ഊഷ്മളതയും മനോഹരമായി ഈ ചിത്രത്തിൽ  ആവിഷ്കരിക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



സുഖമോ ദേവി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 12-09-1986    സമയദൈർഘ്യം :  133  മിനുട്സ്   സംവിധാനം : വേണു നാഗവള്ളി      നിർമ്മാണം : ബാലൻ    ബാനർ : ഗാന്ധിമതി      രചന  : വേണു നാഗവള്ളി    ഛായാഗ്രഹണം : എസ്.കുമാർ      ചിത്രസന്നിവേശം: കെ.പി.പുത്രൻ        കലാസംവിധാനം : കൃഷ്ണൻ കുട്ടി     ശബ്ദലേഖനം : ചിത്രാഞ്ജലി സ്റ്റുഡിയോ സംഗീതം : എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ: മോഹൻ ലാൽ ,ഉർവ്വശി ,ശങ്കർ ,ഗീത



സിനിമ സംഗ്രഹം:

നന്ദൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ദുഃഖവുമാണ് ദേവിയോടുള്ള പ്രണയം. എന്നാൽ ചില സാഹചര്യങ്ങൾ കാരണം ദേവിക്ക് നന്ദനെ വിവാഹം കഴിക്കാൻ സാധിക്കാതെ വരികയും മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്യുന്നു.നന്ദൻ്റെ അടുത്ത സുഹൃത്തുക്കളാണ് സണ്ണിയും താരയും. ഇരുവരും പ്രണയിത്തിലാണ്.  ഒരു കാർ അപകടത്തിൽ സണ്ണി മരിക്കുന്നു. സണ്ണിയുടെ വിയോഗം താരയെ വല്ലാതെ തളർത്തുന്നു.തൻ്റെ പ്രണയം നഷ്ടപ്പെട്ടതിൻ്റെ വേദനയിൽ കഴിയുന്ന നന്ദനും, കാമുകൻ നഷ്ടപ്പെട്ടതിൻ്റെ ദുഃഖത്തിൽ കഴിയുന്ന താരയും, പരസ്പരം ആശ്വാസവും സാന്ത്വനവും കണ്ടെത്തുന്നു.കാലക്രമേണ, നന്ദനും താരയും തങ്ങളുടെ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുകയും, പരസ്പരം കൂടുതൽ അടുക്കുകയും ചെയ്യുന്നു. നഷ്ടപ്പെട്ട പ്രണയത്തിൻ്റെയും പ്രിയപ്പെട്ടവരുടെ വിയോഗത്തത്തിൽനിന്നും   പുതിയ സൗഹൃദവും പ്രത്യാശയും കണ്ടെത്തുന്ന മനുഷ്യബന്ധങ്ങളുടെ തീവ്രമായ ആവിഷ്കാരമാണ്  'സുഖമോ ദേവി'. 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



പടക്കളം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 08 -05  -2025  സമയദൈർഘ്യം :  123  മിനുട്സ്  സംവിധാനം : മനു സ്വരാജ്           നിർമ്മാണം : വിജയ് ബാബു,വുജയ് സുബ്രഹ്മണ്യം    ബാനർ :ഫ്രൈഡേ ഫിലിം ഹൌസ്      രചന  : മനു സ്വരാജ്, നിതിൻ സി ബാബു    ഛായാഗ്രഹണം : അനു മൂത്തേടത്ത്       ചിത്രസന്നിവേശം: നിധിൻ രാജ് അരോൾ             ശബ്ദലേഖനം : രംഗനാഥ് രവി  സംഗീതം : രാജേഷ് മുരുകേശൻ പ്രധാന അഭിനേതാക്കൾ: സൂരജ് വെഞ്ഞാറമൂട് ,ശറഫുദ്ധീൻ ,സന്ദീപ് പ്രദീപ്  



 



സിനിമ സംഗ്രഹം:

കോമിക് പുസ്തകങ്ങളെയും സൂപ്പർഹീറോകളെയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെയും  അവരുടെ പ്രൊഫസർമാരുടെയും ജീവിതമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം പ്രൊഫസർ രഞ്ജിത്തിൻ്റെ അസാധാരണമായ പെരുമാറ്റരീതികൾ വിദ്യാർത്ഥികൾക്കിടയിൽ സംശയങ്ങളുണ്ടാക്കുന്നു.ഒരു പ്രത്യേക മാന്ത്രിക ഡൈസ് ബോർഡ് ഉപയോഗിച്ച് അയാൾ ആളുകളുടെ ശരീരങ്ങൾ പരസ്പരം മാറ്റുന്നു എന്ന്  വിദ്യാർത്ഥികൾ കണ്ടെത്തുന്നു. ഈ കണ്ടെത്തലോടെ വിദ്യാർത്ഥികളുടെ കോളേജ് ജീവിതം പൂർണ്ണമായും മാറിമറിയുന്നു. അവരുടെ കാമ്പസ് ഒരു യഥാർത്ഥ 'പടക്കളം' അഥവാ യുദ്ധക്കളമായി മാറുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല