മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ഭൂമിയിലെ രാജാക്കന്മാർ

പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : ജൂൺ 19 ,1987  സമയദൈർഘ്യം : 127 മിനുട്സ്  സംവിധാനം :തമ്പി കണ്ണന്താനം  നിർമ്മാണം :ജോയ് തോമസ്  ബാനർ : ജൂബിലി പ്രൊഡക്ഷൻസ്  രചന :ഡെന്നിസ് ജോസഫ്   ഛായാഗ്രഹണം :ജയാനൻ വിൻസെന്റ്   ചിത്രസന്നിവേശം :  കെ.ശങ്കുണ്ണി   കലാസംവിധാനം : രാജൻ വരാന്തരപ്പള്ളി ശബ്ദലേഖനം :  എം .ശിവ റാവു സംഗീതം :   എസ് .പി .വെങ്കടേഷ്പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ ,അടൂർ ഭാസി ,ബാലൻ കെ നായർ ,നളിനി ,സുരേഷ് ഗോപി 



 



സിനിമ സംഗ്രഹം:

തെക്കുംകൂർ രാജകുടുംബത്തിലെ വലിയ തമ്പുരാൻ  തന്റെ അനന്തരാവകാശിയായ മഹേന്ദ്ര വർമ്മയെ  രാഷ്ട്രീയത്തിലിറക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനായി തമ്പുരാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും മകനെ ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ മഹേന്ദ്ര വർമ്മയ്ക്കു പിന്നീട് മനംമാറ്റമുണ്ടാകുകയും സുഹൃത്തായ ജയനുമായി  ചേർന്ന് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



പഞ്ചാഗ്നി

പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 2023 മാർച്ച് 10  സമയദൈർഘ്യം :  175 മിനുട്സ്  സംവിധാനം :ടി ഹരിഹരൻ ബാനർ :സെവൻ ആർട്സ്    നിർമ്മാണം :ജി.പി.വിജയകുമാർ ,എം.ജി .ഗോപിനാഥ്  രചന :   എം.ടി .വാസുദേവൻ നായർ  ഛായാഗ്രഹണം :ഷാജി എൻ കരുൺ   ചിത്രസന്നിവേശം : എം.എസ് .മണി     കലാസംവിധാനം :സംഗീതം :ബോംബെ രവി  പ്രധാന അഭിനേതാക്കൾ :മോഹൻലാൽ ,ഗീത ,നെടുമുടി വേണു ,തിലകൻ ,മുരളി ,ചിത്ര ,ദേവൻ



സിനിമ സംഗ്രഹം:

ഒരു നക്സലൈറ്റ് പ്രവർത്തകയാണ് ഇന്ദിര.തന്റെ രാഷ്ട്രീയാഭിമുഖ്യത്തിന്റെ ഭാഗമായി തന്നെ നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ദിര കണ്ണൂർ സെൻട്രൽ  ജയിലിൽ കഴിയുന്നത് നിർദ്ദനയായ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന ജന്മിയും മുതലാളിയുമായ അവറാച്ചനെയാണ് ഇന്ദിര വധിക്കുന്നത് ഇന്ദിരയുടെ രണ്ടാഴ്ച്ചത്തെ പരോൾ ദിവസങ്ങളിൽ അവരനുഭവിക്കുന്ന ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും പ്രണയവും പ്രണയഭംഗവും സംഘട്ടനങ്ങളുമൊക്കെയായാണ് ‘പഞ്ചാഗ്നി’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്  .



പഠനങ്ങൾ / ലിങ്കുകൾ:


View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ




  • മികച്ച തിരക്കഥ - എം ടി വാസുദേവൻ നായർ

  • മികച്ച രണ്ടാമത്തെ നടൻ - തിലകൻ



 



സൈറ

പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : ആഗസ്റ്റ് 19 ,2006  സമയദൈർഘ്യം :  സംവിധാനം :ഡോ.ബിജു   നിർമ്മാണം:ബി.എൻ.രാധാകൃഷ്ണൻ ബാനർ : മൃണാളിനി ഫിലിംസ്  രചന :ഡോ.ബിജു    ഛായാഗ്രഹണം :എം.ജെ.രാധാകൃഷ്ണൻ ചിത്രസന്നിവേശം : വിജയകുമാർ ശബ്ദലേഖനം:വി.പി.കൃഷ്ണകുമാർ, എൻ.ഹരികുമാർ സംഗീതം :രമേശ് നാരായണൻ    പ്രധാന അഭിനേതാക്കൾ: നവ്യാ നായർ , നെടുമുടി വേണു ,രാജേഷ് ശർമ്മ ,ബൈജു .വി.കെ,കൂടൽ ഗോപൻ



 



സിനിമ സംഗ്രഹം:

പ്രസിദ്ധ ഗസൽ ഗായകനായ ഉസ്താദ് അലി ഹുസൈൻ, മകൾ സൈറ എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. കലയെയും സംഗീതത്തെയും ഇഷ്ടപ്പെടുന്ന സൈറ തന്റെ പിതാവിന്റെ പാത പിന്തുടരണ്ട എന്ന് തീരുമാനിക്കുന്നു. അവൾ ഒരു ജേർണലിസ്റ്റ് ആയി മാറുന്നു സമൂഹത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് അവളെ അവളുടെ ജോലി കൊണ്ടു ചെന്നെത്തിക്കുന്നു. തന്റെ ജീവൻ ബലി കഴിച്ചും താൻ ഉയർത്തിപ്പിടിക്കുന്ന ആശയത്തിനായി അവൾ നില കൊണ്ടു. ഒരു ദുരൂഹ സാഹചര്യത്തിൽ സൈറയെ കാണാതാകുന്നു. ഉസ്താദ് അലി ഹുസൈന്റെ മുന്നിൽ അവളുടെ തിരോധാനം ശേഷിപ്പിച്ചത് കുറെ ചോദ്യങ്ങൾ മാത്രം. ആ പിതാവിന്റെ, മകൾക്കായുള്ള കാത്തിരിപ്പാണ് ചിത്രം. ഒരു പിതാവിന്റെയും മകളുടേയും അഗാഥമായ സ്നേഹബന്ധത്തെക്കുറിച്ചും ഭീകരത സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രതിപാദിക്കുന്നതാണ് ഈ ചിത്രം. 



 



പഠനങ്ങൾ / ലിങ്കുകൾ:


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ


  • 2006:മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - നവ്യ നായർ



 മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - രമേശ് നാരായൺ




  • 2007



 സിംബാബ്‌വെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ - നെടുമുടി വേണു



 



 



നായാട്ട്

പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  2021 ,ഏപ്രിൽ 8  സമയദൈർഘ്യം : 124 മിനുട്സ്  സംവിധാനം :മാർട്ടിൻ പ്രാക്കാട്ട്  നിർമ്മാണം:രഞ്ജിത്ത്,പി.എം.ശശിധരൻ,മാർട്ടിൻ പ്രാക്കാട്ട്  ബാനർ: ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി,മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് രചന : ഷാഹി കബീർ  ഛായാഗ്രഹണം :ഷൈജു ഖാലിദ്  ചിത്രസന്നിവേശം :മഹേഷ് നാരായണൻ  കലാസംവിധാനം: ദിലീപ് നാഥ് ശബ്ദലേഖനം :അജയൻ അടാട്ട്  സംഗീതം :വിഷ്ണു വിജയ്   പ്രധാന അഭിനേതാക്കൾ  : ജോജു ജോർജ്ജ് ,കുഞ്ചാക്കോ ബോബൻ ,നിമിഷ സജയൻ ,ജാഫർ ഇടുക്കി  



 



സിനിമ സംഗ്രഹം:

പിറവത്തെ ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മണിയനും പ്രവീണും സുനിതയും. മകളെ കലാപ്രതിഭയാക്കണമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ഇടത്തരം കുടുംബത്തിലെ ആളാണ് മണിയൻ.പ്രായമായ അമ്മയുമായി ഒറ്റയ്ക്കാണ് പ്രവീണിന്റെ ജീവിതം. അമ്മ മാത്രമുള്ള സുനിതയുടെ ജീവിതവും പ്രാരബ്ധങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി ഇവർ ഒരു കുരുക്കിലകപ്പെടുന്നു.അഴിയുന്തോറും വലിഞ്ഞുമുറുകുന്ന അധികാരകുരുക്കിൽ. നിമിഷങ്ങൾ കൊണ്ട് ഭരണകൂടവും അവർക്കെതിരാവുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

"ജാതി, മതം, ദേശം, ഭാഷാ,തുടങ്ങി ചെറുതും വലുതുമായ വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണതകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ഷാഹി കബീര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' പ്രശ്‌നവത്ക്കരിക്കുന്നത്".('നായാട്ട്നിങ്ങളെവേട്ടയാടും','സുധിസി.ജെ,Cuestudio, https://www.thecue.in/videos/entertainment/movie-review/nayattu-movie-review-sudhi-cj-the-cue  Published on: 10 Apr 2021, 2:19 pm)​​​​​​



"പൊലീസ് ജോലി ചെയ്യുന്നവരുടെ ജീവിതത്തിന്റെ വശങ്ങള്‍, ജോലിയില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദം, സുരക്ഷിതത്വമില്ലായ്മ, യാദൃശ്ചികമായി പെട്ടു പോകുപോകുന്ന ഒരു പ്രശ്‌നത്തില്‍ ഭരണകൂടത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി അതേ പൊലീസ് തന്നെ അവരെ വേട്ടയാടുന്നത്, എന്നിവയൊക്കെ ചേരുന്നതാണ് ചേരുന്നതാണ് നായാട്ടിന്റെ പ്രമേയം"(വ്യവസ്ഥിതിയുടെ നായാട്ട്, അഥവാ സൂക്ഷ്​മ രാഷ്​ട്രീയത്തി​െൻറ തിരക്കാഴ്​ചക,മാധ്യമം ഓൺലൈൻ,  sidharth, https://www.madhyamam.com/entertainment/movie-reviews/review-of-malayalam-movie-nayattu-a-tragic-thriller-about-815435



 



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  • മികച്ച തിരക്കഥ -ഷാഹി കബീർ 



 



1921

പ്രാഥമിക വിവരങ്ങൾ:

ദിനം : 1988 ഓഗസ്ററ്  19 സമയദൈർഘ്യം :  170  മിനുട്സ്  സംവിധാനം :ഐ.വി.ശശി ബാനർ :സെവൻ ആർട്സ്   നിർമ്മാണംപ്രദർശന :മുഹമ്മദ് മണ്ണിൽ  രചന :   ടി.ദാമോദരൻ   ഛായാഗ്രഹണം :വി.ജയറാം    ചിത്രസന്നിവേശം : കെ..നാരായണൻ      കലാസംവിധാനം :ഐ.വി.സതീഷ് ബാബു ശബ്ദലേഖനം : ദീന ചന്ദ്രദാസ്  സംഗീതം :ശ്യാം   പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി, സീമ, സുരേഷ് ഗോപി, മധു,ഉർവ്വശി, ടി.ജി.രവി , ടോം ആൾട്ടർ 



 



സിനിമ സംഗ്രഹം:

ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കേ  വിരമിച്ച വിമുക്തഭടനായ   കാളവണ്ടി ഡ്രൈവർ ഖാദറിനെയും, ഭൂവുടമകളുടെ കുടുംബത്തിൽ നിന്നും വരുന്ന  കടുത്ത ദേശീയ വിപ്ലവകാരിയായ ഉണ്ണി കൃഷ്ണനെയും കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത് . 1921 ലെ മലബാർ കലാപത്തിലെ പ്രമുഖ നേതാക്കളിലൊരാളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സംഘത്തിൽ  ഇരുവരും ചേരുന്നു .1920-കളിലെ ദക്ഷിണ മലബാർ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ചിത്രം  ക്രമേണ പരിചയപ്പെടുത്തുന്നു . 1921 - കളിലെ  കലാപത്തിലേക്ക് നയിച്ച വിവിധ സാമൂഹിക പ്രതിസന്ധികൾ, ബ്രിട്ടീഷ്-ഇന്ത്യൻ സൈന്യവും വിമതരും നടത്തിയ അതിക്രമങ്ങൾ, ഒടുവിൽ വിമതരുടെ  ഐക്യത്തിനും  സംഘടനയ്ക്കും സംഭവിച്ച  തകർച്ച എന്നിവയും ഈ സിനിമ പ്രതിപാദിക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  1970 ,സെപ്റ്റംബർ 11    സമയദൈർഘ്യം : 155  മിനുട്സ് സംവിധാനം : തോപ്പിൽ ഭാസി  നിർമ്മാണം: ബോബൻ കുഞ്ചാക്കോ   ബാനർ : എക്സൽ പ്രൊഡക്ഷൻസ് രചന  : തോപ്പിൽ ഭാസി  ഛായാഗ്രഹണം : സി.രാമചന്ദ്രൻ    ചിത്രസന്നിവേശം : എസ്.പി.എൻ.കൃഷ്ണൻ   കലാസംവിധാനം : ജെ.ജെ.മിറാൻഡ ശബ്ദലേഖനം : അപ്പുകുട്ടൻ   പ്രധാന അഭിനേതാക്കൾ  :പ്രേം നസീർ,സത്യൻ ,ഷീല ,കെ.പി.ഉമ്മർ ,കെ.പി.എ.സി.ലളിത ,വിജയകുമാരി 



 



സിനിമ സംഗ്രഹം:

പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘എന്ന നാടകരൂപത്തിന്റെ അതേ പേരിലുള്ള  ചലച്ചിത്രാവിഷ്കാരമാണിത് .പരമുപിള്ള എന്ന ജന്മിയുടെ കാര്യസ്ഥൻ  കമ്മ്യുണിസ്റ്റ് ആവുന്നതാണ് പ്രമേയം സിനിമയുടെയും കേന്ദ്രപ്രമേയം.കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കുന്നതോടൊപ്പം    കീഴാളരുടെ ഉയർച്ചയെ കുറിച്ഛ് പ്രകടമായി തന്നെ സിനിമ   ആഹ്വാനം ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല