മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

അജഗജാന്തരം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 23 -12-2021    സമയദൈർഘ്യം : 122 മിനുട്സ്  സംവിധാനം : ടിനു     പാപ്പച്ചൻ    നിർമ്മാണം : ഇമ്മാനുവൽ ജോസഫ് ,അജിത്ത് തലപ്പള്ളി , മനു ടോണി   ബാനർ :സിൽവർ ബേ സ്റ്റുഡിയോസ്    രചന  : കിച്ചു ടെല്ലസ് ,വിനീത് വിശ്വം ഛായാഗ്രഹണം : ജിന്റോ ജോർജ്ജ്      ചിത്രസന്നിവേശം: ഷമീർ മുഹമ്മദ്    കലാസംവിധാനം :ഗോകുൽ ദാസ് ശബ്ദലേഖനം :രംഗനാഥ് രവി   സംഗീതം : ജസ്റ്റിൻ വർഗ്ഗീസ്   പ്രധാന അഭിനേതാക്കൾ:ആന്റണി വർഗ്ഗീസ് ,അർജുൻ അശോകൻ ,ലുക്മാൻ അവറാൻ   



 



സിനിമ സംഗ്രഹം:

ഒരുനാടും അവിടത്തെ ഉത്സവവുമാണ് കഥാപരിസരം. ലാലിയും സുഹൃത്ത് അമ്പിയുമാണ്  അവിടത്തെ പ്രധാന പ്രാദേശിക ഗുണ്ടകൾ.അവിടേക്ക് ആദ്യമായാണ് ഉത്സവത്തിന് ഒരു ആന എത്തുന്നത്   .ഉത്സവപ്പറമ്പിൽ  ചെറിയ തോതിൽ  കശപിശയുണ്ടാകുന്നു. കശപിശ അടിപിടി ആവുന്നതും, അടിപിടി മൂത്ത് കൂട്ടത്തല്ല് ആവുന്നതും അതിനവസാനമുള്ള കലാശക്കൊട്ടുമാണ് സിനിമയുടെ മുഖ്യ പ്രമേയം  .



 



പഠനങ്ങൾ / ലിങ്കുകൾ:



രണ്ടാം ഭാവം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :14 -04 -2001         സമയദൈർഘ്യം :  160         മിനുട്സ്   സംവിധാനം : ലാൽ ജോസ്         നിർമ്മാണം :കെ.മനോഹരൻ  ബാനർ :ജയതാരാ  രചന  : രഞ്ജൻ പ്രമോദ് ഛായാഗ്രഹണം : എസ്.കുമാർ ,വിപിൻ മോഹൻ ചിത്രസന്നിവേശം: രഞ്ജൻ എബ്രഹാം   കലാസംവിധാനം : മുത്തുരാജ്     സംഗീതം :വിദ്യാസാഗർ     പ്രധാന അഭിനേതാക്കൾ: സുരേഷ് ഗോപി ,പൂർണ്ണിമ ,ബിജു മേനോൻ,ലെന ,തിലകൻ 



 



സിനിമ സംഗ്രഹം:

ജീവൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ മംഗലാപുരം സിറ്റി പോലീസിന്റെ ചുമതല ഏറ്റെടുക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ കീഴുദ്യോഗസ്ഥനായ സുധാകരൻ നായരിൽനിന്ന് നഗരം ഇപ്പോഴും അധോലോക കുറ്റവാളി ഗോവിന്ദ്ജിയാണ് ഭരിക്കുന്നതെന്ന് ജീവൻ  മനസ്സിലാക്കുന്നു. നവനീത് കൃഷ്ണൻ അഥവാ കിഷൻജി ഗോവിന്ദ്ജിയുടെ പ്രധാന സഹായിയാണ്. കിഷനും ജീവനും തമ്മിൽ ഒപല  ഏറ്റുമുട്ടലുകളുണ്ടാവുന്നു . ഒരു ട്രെയിൻ യാത്രയ്ക്കിടെ കിഷനെ കണ്ട് ജീവൻ അത്ഭുതപ്പെടുന്നു, പക്ഷേ അത് അനന്തകൃഷ്ണൻ അഥവാ കിഷന്റെ ഇരട്ട സഹോദരനാണെന്ന്  മനസ്സിലാക്കുന്നു. വസ്തുതകൾ സ്ഥിരീകരിക്കാൻ ജീവൻ കേരളത്തിലെ അവരുടെ കുടുംബവീട്ടിലേക്ക് പോകുന്നതോടെ ചലച്ചിത്രത്തിന്റെ ദിശ മറ്റൊന്നാകുന്നു.



 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



സെക്കൻഡ് ഷോ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :03 -02 -2012     സമയദൈർഘ്യം :  126       മിനുട്സ്  സംവിധാനം : ശ്രീനാഥ് രാജേന്ദ്രൻ          നിർമ്മാണം :എ.ഓ.പി.എൽ.എന്റർടൈന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്  ബാനർ : എ.ഓ.പി.എൽ.എന്റർടൈന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്    രചന  : വിനി വിശ്വലാൽ ഛായാഗ്രഹണം : പപ്പു  ചിത്രസന്നിവേശം: പ്രവീൺ കെ.എൽ ,ശ്രീകാന്ത് എൻ.വി കലാസംവിധാനം :ജസ്റ്റിൻ ആന്റണി  ശബ്ദലേഖനം :രംഗനാഥ് രവി സംഗീതം :റെക്സ് വിജയൻ   പ്രധാന അഭിനേതാക്കൾ: ദുൽഖർ സൽമാൻ ,ഗൗതമി നായർ ,സണ്ണി വെയിൻ ,വിപിൻ 



 



സിനിമ സംഗ്രഹം:

നഗരത്തിന്റെ ഒരു  പ്രദേശത്ത് മണൽ കടത്തും ക്വൊട്ടേഷനും അടിപിടിയുമായി കൃത്യമായൊരു ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഹരിലാലുവെന്ന ലാലുവിന്റേയും സുഹൃത്ത് കുരുടിയുടെയും മറ്റു കൂട്ടുകാരുടേയും അലക്ഷ്യ ജീവിതത്തിന്റെ കഥ.



 



പഠനങ്ങൾ / ലിങ്കുകൾ:



മഴ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :  2000      സമയദൈർഘ്യം : 140 മിനുട്സ്   സംവിധാനം : ലെനിൻ രാജേന്ദ്രൻ                  നിർമ്മാണം : ജി.ഹരികുമാർ          ബാനർ : മില്ലേനിയം സിനിമ     രചന  : മാധവികുട്ടി  ഛായാഗ്രഹണം: എസ്.കുമാർ                  ചിത്രസന്നിവേശം: ബീനാപോൾ ,ബി.അജിത് കുമാർ           കലാസംവിധാനം :സാബു ശിവൻ,ടി.എസ് .ഹരി                ശബ്ദലേഖനം : എൻ.ഹരികുമാർ  സംഗീതം : ബൈജു പൗലോസ് പ്രധാന അഭിനേതാക്കൾ: ബിജു മേനോൻ ,സംയുക്ത വർമ്മ, ലാൽ, തിലകൻ ,ലക്ഷ്മി രത്തൻ ,ഊർമ്മിള ഉണ്ണി 



 



സിനിമ സംഗ്രഹം:

ഭദ്ര  സംഗീത അധ്യാപകനായ രാമാനുജ  ശാസ്ത്രികളുമായി പ്രണയത്തിലാകുന്നു. സംഗീതത്തോടുള്ള ആരാധനയിൽ നിന്നാണ് ആ പ്രണയം ജനിക്കുന്നത്. എന്നാൽ സാമൂഹിക സാഹചര്യങ്ങളും ജാതി ബന്ധങ്ങളും കാരണം അവർക്ക് ഒന്നിക്കാൻ സാധിക്കുന്നില്ല. ഭദ്ര പിന്നീട് തിരക്കുള്ള ഡോക്ടറാവുകയും   ചന്ദ്രശേഖരനെ  വിവാഹം കഴിക്കുകയും ചെയ്യുന്നു. ചന്ദ്രശേഖരനുമായുള്ള ജീവിതം  സമാധാനപരമായിരുന്നില്ല. ഭദ്രയുടെ  ഉള്ളിലെ സംഗീതവും പ്രണയവും  അടഞ്ഞുപോകുന്നു. ശാസ്ത്രികളെ  കാണാനുള്ള ആഗ്രഹം അവളിൽ ശക്തമാകുന്നു.ചന്ദ്രശേഖരന്റെ മരണശേഷം,വർഷങ്ങൾക്ക് ശേഷം തന്റെ മകൾക്കൊപ്പം ഭദ്ര പഴയ നഗരത്തിലേക്ക് തിരിച്ചുപോകുന്നു. പ്രണയത്തിലായിരുന്നവർ  കാണുമ്പോൾ നേരിടുന്ന ഓർമ്മകളിലും  മുറിവുകളിലുമാണ്  സിനിമയുടെ പരിസമാപ്തി.



 



പഠനങ്ങൾ / ലിങ്കുകൾ:

“ ‘മഴ’ എന്ന സിനിമ, ആധുനിക കാലത്ത് അസാദ്ധ്യമായിക്കൊണ്ടിരിക്കുന്ന സ്നേഹ സാമീപ്യത്തിന്റെയും പ്രണയത്തിന്റെയും നഷ്ടവ്യാകുലതകളെ അനാവരണം ചെയ്യുന്നു. പ്രണയം എന്താണെന്നതും, സ്നേഹം എന്താണെന്നതും, അത് എപ്രകാരമാണ് നിറവേറ്റപ്പെടേണ്ടതെന്നും അതിനുവേണ്ടി എന്തൊക്കെ നഷ്ടപ്പെടുത്താമെന്നും അഥവാ ജീവിതത്തിലെ മറ്റു ഘടകങ്ങൾക്കു വേണ്ടി സ്നേഹത്തെയും പ്രണയത്തെയും ഉപേക്ഷിക്കാനാവുമോ എന്നുമുള്ള അടിസ്ഥാനപരമായ സമസ്യകൾ ഉന്നയിക്കപ്പെടുന്നു എന്നതാണ് മഴയുടെ പ്രമേയത്തെയും അവതരണത്തെയും ശക്തമാക്കുന്ന ഘടകം.”



(പേ: 95, ജി.പിരാമചന്ദ്രൻ, സിനിമയുടെ വേനലും മഴയും, ’സ്നേഹോപാസനയുടെ തത്വശാസ്ത്രവുമായി,  ‘,കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി, 2018 )



 



View Online



തച്ചോളി വർഗീസ് ചേകവർ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 07-04- 1995     സമയദൈർഘ്യം : 157 മിനുട്സ്   സംവിധാനം : ടി,കെ.രാജീവ് കുമാർ        നിർമ്മാണം : ജി.പി.വിജയകുമാർ    ബാനർ : സെവൻ ആർട്സ് ഇന്റർനാഷണൽ   രചന  : പി.ബാലചന്ദ്രൻ    ഛായാഗ്രഹണം: വേണു      ചിത്രസന്നിവേശം: വേണു ഗോപാൽ                     കലാസംവിധാനം : പ്രകാശ് മൂർത്തി ശബ്ദലേഖനം : അരുൺ ബോസ്     സംഗീതം : ശരത്   പ്രധാന അഭിനേതാക്കൾ: മോഹൻലാൽ,വിനീത് ,ഊർമിള മാതോന്ഥകർ ,നിരോഷ



സിനിമ സംഗ്രഹം:

കളരിപ്പയറ്റിൽ അഗ്രഗണ്യനും ധീരനുമായ തച്ചോളി വർഗീസ് എന്ന കളരി ഗുരുക്കളുടെ കഥയാണിത്. തന്റെ തറവാടിന്റെയും കളരിയുടെയും പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വർഗീസ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. വടക്കൻ പാട്ടുകളിലെ നായകന്മാരെപ്പോലെ നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്ന ഒരാളാണ് വർഗ്ഗീസ് .ഒരു ഘട്ടത്തിൽ വർഗീസിന്റെ ജീവിതത്തിലേക്ക് മായ  എന്ന പെൺകുട്ടി എത്തുന്നു. ച പ്രത്യേക സാഹചര്യങ്ങളിൽ അവളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വർഗീസ് ഏറ്റെടുക്കുന്നു. മായയെ അപായപ്പെടുത്താൻ ശ്രമിക്കുന്ന ശത്രുക്കളിൽ നിന്നും അവളെ രക്ഷിക്കാൻ വർഗീസ് നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം . കളരിപ്പയറ്റിനെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്തു നിർത്തുന്നുണ്ട് ..



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



പ്രേംപൂജാരി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 1999     സമയദൈർഘ്യം : 160 മിനുട്സ്   സംവിധാനം : ടി.ഹരിഹരൻ                        നിർമ്മാണം : ഭവാനി ഹരിഹരൻ   ബാനർ : ഗായത്രി സിനിമ എന്റർപ്രൈസസ്   രചന  : ഡോ.ബാലകൃഷ്ണൻ         ഛായാഗ്രഹണം: കെ.പി.നമ്പ്യാതിരി                          ചിത്രസന്നിവേശം: എം.എസ്.മണി                    കലാസംവിധാനം : മക്കട ദേവദാസ്  ശബ്ദലേഖനം :രമേശ്,അൻപ്    സംഗീതം : ഉത്തം സിംഗ്  പ്രധാന അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ, ശാലിനി, വിനീത്, മനോജ് കെ ജയൻ  



 



സിനിമ സംഗ്രഹം:

സംഗീതത്തെ പ്രാണനായി കാണുന്ന പ്രേം എന്ന യുവാവിന്റെ കഥയാണിത്. ഒരു ഗായകനായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന പ്രേം, അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രേം തന്റെ സുഹൃത്തായ ഹേമയെ പ്രണയിക്കുന്നത്. ഇവരുടെ പ്രണയത്തിന് കൂട്ടായി നിൽക്കുന്നത് അവരുടെ സൗഹൃദവലയമാണ് .എന്നാൽ, ഹേമയുടെ കുടുംബം ഈ ബന്ധത്തിന് എതിരാകുന്നു. ഹേമയ്ക്ക് മറ്റൊരു വിവാഹാലോചന വരുന്നതും പ്രേമിന്റെ സംഗീത ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രണയവും സംഗീതവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുന്ന പ്രേമിന്റെയും ഹേമയുടെയും പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല