മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

പിറവി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  26-12 - 1988 or 1989  സമയദൈർഘ്യം : 110 മിനുട്സ്  സംവിധാനം :ഷാജി (എൻ കരുൺ)  നിർമ്മാണം :നാഷണൽ ഡെവലപ്‌മെന്റ് ഫിലിം കോർപ്പറേഷൻ,ഫിലിം ഫോക്ക്  ബാനർ : ഫിലിം ഫോക്  കഥ :എസ് .ജയചന്ദ്രൻ നായർ  തിരക്കഥ,സംഭാഷണം  :എസ് .ജയചന്ദ്രൻ നായർ ,രഘുനാഥ് പാലേരി ,ഷാജി ഛായാഗ്രഹണം :സണ്ണി ജോസഫ്  ചിത്രസന്നിവേശം : വേണുഗോപാൽ  കലാസംവിധാനം :ദേവൻ  ശബ്ദലേഖനം :കൃഷ്ണനുണ്ണി  സംഗീതം :ജി.അരവിന്ദൻ ,മോഹൻ സിത്താര  പ്രധാന അഭിനേതാക്കൾ  : പ്രേംജി,അർച്ചന ,ലക്ഷ്മി കൃഷ്ണമൂർത്തി



 



സിനിമ സംഗ്രഹം:

രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള പട്ടണത്തിൽ എഞ്ചിനീറിങ്ങിനു  പഠിക്കുകയാണ്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള രഘു പക്ഷേ എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ കാത്തിരിപ്പ്  തുടരുന്നു. രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് പത്രങ്ങളിൽ നിന്നും മനസ്സിലാക്കുന്ന രാഘവചാക്യാർ സഹായത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളേയും പോലീസ് ഉന്നതോദ്യോഗസ്ഥരേയും സമീപിക്കുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തുന്നു. രഘുവിന്റെ സഹോദരിയടക്കം മിക്കവർക്കും രഘു പോലീസ് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിലായെങ്കിലും  പിതാവിനോടത്  പറയാനാകുന്നില്ല.  രഘു തന്റെ ഒപ്പമുണ്ടെന്ന് സങ്കല്പിച്ച് രാഘവ ചാക്യാർ ജീവിതം തുടരുന്നു . അടിയന്തരാവസ്ഥയിലെ  കേരളാന്തരീക്ഷത്തിൽ രാജൻ എന്ന വിദ്യാർത്ഥിയുടെ തിരോധാനവും പോലീസ് കസ്റ്റഡിയിലുള്ള മരണവുമായി സിനിമയ്ക്കുള്ള സാദൃശ്യവും പ്രേംജിയുടെ അഭിനയ വൈഭവവും ചിത്രത്തെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“മൗലികങ്ങളായ പൗരാവകാശങ്ങൾ പോലും റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഖഡ്കം സാധാരണ ജീവിതത്തെ ഭീതിയിലായതിയതിനെതിരെ ചെറുവിരലനക്കാൻ പോലും ആർക്കും അപ്പോൾ കഴിയുമായിരുന്നില്ല “



(പുറം : 44 ,’സപ്തസ്വരങ്ങളുടെ സൗരഭ്യം ‘,എസ് .ജയചന്ദ്രൻ നായർ ,ചലച്ചിത്രസമീക്ഷ ,ഒക്ടോബർ 2022 )



 



“‘പിറവി ‘ അസംഖ്യം മോട്ടീഫുകളാൽ സമ്പന്നമാണ് .അവയ്ക്ക് കഥാപാത്രങ്ങളുടെ മാനം കൈവരുന്നു .ചിത്രത്തിന്റെ അടിസ്ഥാനഭാവം വിഷാദമാണ് .വിഷാദത്തെ ദൃശ്യവൽക്കരിക്കുന്നതിൽ പിറവിയിലെ മോട്ടീഫുകൾ വഹിക്കുന്ന പങ്ക് അനിതാസാധാരണമാണ് “,’സങ്കടൽത്തീരത്തുനിന്നുള്ള നിലവിളികൾ ‘,മധു ഇറവങ്കര ,ചലച്ചിത്രസമീക്ഷ ,2025 ,മെയ് 9 )



 



 



മനുഷ്യന്റെ  സ്വയം നഷ്ടപെടലുകൾ, ഏകാന്തതകൾ, സമ്പാദ്യനഷ്ടങ്ങൾ, ജീവിതത്തിനുമേലുള്ള ഭരണകൂട-പൗരോഹിത്യ സംവിധാനങ്ങളുടെ കാണാച്ചരടുകൾ ഇങ്ങനെ അധികാരം ശേഷിപ്പിക്കുന്ന ചില ഇരുണ്ടമേഖലകൾ  ഷാജി.എൻ. കരുണിന്റെ ഫ്രയിമുകളിൽ ലീനവിഷാദമായി നിറയുന്നു. “.‘ഓർമ്മയും ചിതയും എരിഞ്ഞ സെല്ലുലോയിഡുകൾ.’ ഡോ .നൗഫൽ മറിയം ബ്ലാത്തൂര് , പുറം ;56 -57 .ഷാജി എൻ കരുൺ യാത്രയാകുമ്പോൾ  .മെയ്‌ 18 ,2025 ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ്  



 



“പിറവി സിനിമയിൽ നായകനോളം പ്രാധാന്യവും നിരന്തര സാന്നിധ്യമുള്ളതുമാണ് മഴ .ഒരുപക്ഷെ ഒരു ഷോട്ടിൽ പോലും ഫയർ എൻജിന്റെ സഹായമില്ലാതെ എല്ലാ മഴരംഗങ്ങളുടെ ദൃശ്യവത്കരണത്തിനും പ്രകൃതിയെ ആശ്രയിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയായിരിക്കും പിറവി “ കെ.ആർ.വിനയൻ ,’’പിറവി’യുടെ മുഹൂർത്തങ്ങൾ,പുറം ,30 -47 ഷാജി എൻ കരുൺ യാത്രയാകുമ്പോൾ  .മെയ്‌ 18 ,2025 ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ്  



 



.festival De’canes Piravi https://web.archive.org/web/20121003194210/http://www.festival-cannes.com/en/archives/ficheFilm/id/275/year/1989.html'



 



  



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  •  മികച്ച ചിത്രം

  •   മികച്ച സംവിധായകൻ 

  •  മികച്ച നടൻ 

  • മികച്ച ശബ്ദലേഖകൻ 



കാൻസ് ഫിലിം ഫെസ്റ്റിവൽ 




  • കാമറ ഡോർ 



 എഡിൻബർഗ്ഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 




  •  സർ ചാൾസ് ചാപ്ലിൻ അവാർഡ് 



 ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 




  • എക്യുമെനിക്കൽ ജൂറി അവാർഡ് 

  •  സിൽവർ ലിയോപാർഡ് അവാർഡ് 

  •  ഗോൾഡൻ ലിയോപാർഡ് അവാർഡ് 



ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ 




  • മികച്ച ചിത്രം 



 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ 




  •  സിൽവർ ഹ്യൂഗോ അവാർഡ് 



 ബെർഗമോ ഫിലിം മീറ്റിങ്ങ് 




  • ബ്രോൺസ് റോസ കാമുന അവാർഡ് 



 ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ 




  • ഡിസ്ട്രിബ്യൂഷൻ ഹെൽപ്പ് അവാർഡ്  



1991 ഫജ്‌ർ ഫിലിം ഫെസ്റ്റിവെൽ 




  • ക്രിസ്റ്റൽ സിമോർഗ് - ഇന്റർനാഷണൽ കോമ്പെറ്റീഷൻ: സൂപ്പർബ് ഫിലിം അവാർഡ് 



ഉത്തരായനം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  11 -04 -1975  സമയദൈർഘ്യം : 118  മിനുട്സ്  സംവിധാനം :അരവിന്ദൻ  നിർമ്മാണം :പട്ടത്തുവിള കരുണാകരൻ  ബാനർ : ഗണേഷ് മൂവീസ്  കഥ :തിക്കോടിയൻ  തിരക്കഥ :തിക്കോടിയൻ ,ജി.അരവിന്ദൻ  ഛായാഗ്രഹണം :മങ്കട രവി വർമ്മ  ചിത്രസന്നിവേശം : രമേശ്  കലാസംവിധാനം :ആർട്ടിസ്റ്റ് നമ്പൂതിരി   സംഗീതം :എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ  : സുകുമാരൻ ,അടൂർ ഭാസി ,ടി.ജി.രവി ,ഡോ.മോഹൻ ദാസ്,കുഞ്ഞാണ്ടി ,ബാലൻ .കെ.നായർ ..



 



സിനിമ സംഗ്രഹം:

സ്വാതന്ത്ര്യസമര സേനാനികളായ കുമാരൻ മാസ്റ്ററും സേതുവും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ സമര സഖാവിന്റെ മകനാണ് രവി .തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് കേന്ദ്ര പ്രമേയം. അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്നു.



പഠനങ്ങൾ / ലിങ്കുകൾ:

“ഭൂതകാല ദേശീയവാദ പ്രസംഗങ്ങളുടെ ഉപാഖ്യാനവേളകളിൽ സ്വരം വളരെ കർക്കശമാകുന്നു .സ്വാതന്ത്ര്യസമരകാലത്തെ വിപ്ലവപ്രവർത്തനങ്ങൾക്ക് അകമ്പടിയായി സംഗീതം ഉപയോഗിച്ച് അതിനെ കാല്പനികവൽക്കരിക്കുകയും ,അങ്ങനെ ബോധപൂർവ്വമുള്ള കൂട്ടാഴ്മപ്രവർത്തനം എന്നതിനേക്കാൾ ഒരു ആഘോഷത്തിന്റെ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു “(പു ;90 ,’ഉത്തരായനം ‘,കെ.വി.രാമൻ കുട്ടി ,ആധുനിക മലയാള സിനിമ ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 1989,തിരുവനന്തപുരം, ) 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  •  മികച്ച പ്രാദേശിക ചിത്രം 

  • സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.



സംസ്ഥാന ചലച്ചിത്ര പുരസ്കാരം 




  • മികച്ച ചിത്രം 




  • മികച്ച സംവിധായകൻ 

  • മികച്ച തിരക്കഥ 

  • മികച്ച ഛായാഗ്രാഹണം (ബ്ലാക്ക് ആൻഡ് വൈറ്റ് )

  • മികച്ച രണ്ടാമത്തെ നടൻ -ബാലൻ.കെ.നായർ 

  • മികച്ച കലാസംവിധാനം 



ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 2013  ജൂൺ 14  സമയദൈർഘ്യം :  163   മിനുട്സ് സംവിധാനം :അരുൺ കുമാർ അരവിന്ദ്  ബാനർ :രജപുത്ര വിശ്വൽ മീഡിയ     നിർമ്മാണം :എം.രഞ്ജിത്ത്   രചന :   മുരളി ഗോപി    ഛായാഗ്രഹണം :ഷേംനാദ് ജലാൽ   ചിത്രസന്നിവേശം : അരുൺ കുമാർ അരവിന്ദ്      സംഗീതം :ഗോപി സുന്ദർ   പ്രധാന അഭിനേതാക്കൾ :മുരളി ഗോപി ,ഹരീഷ് പേരടി,ഇന്ദ്രജിത്ത്‌ ,ലെന ,രമ്യ നമ്പീശൻ  



 



സിനിമ സംഗ്രഹം:

'വട്ടു' (ഭ്രാന്തൻ) ജയൻ എന്ന പി.കെ. ജയൻ, 'ചെഗുവേര ' റോയ് എന്ന റോയ്, കൈതേരി സഹദേവൻ എന്ന രാഷ്ട്രീയപ്രവർത്തകൻ   എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സഹദേവനും റോയിയും എതിരാളികൾ ഏർപ്പാടാക്കിയ ഗുണ്ടകളാൽ അച്ഛന്മാരെ നഷ്ടപ്പെട്ടവരാണ് . ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ രോഗിയായ തന്റെ സഹോദരിയെ ജയന് നഷ്ടപ്പെടുന്നതു മുതലുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ജയൻ വളർന്നുവരുമ്പോൾ അഴിമതിക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടറാവുന്നു ,റോയി  ഭാര്യ അനിതയോടൊപ്പം ഒരു സ്കൂളിൽ പഠിപ്പിക്കുന്നു ,അയാൾ  കമ്മ്യൂണിറ്റ്കാരനാവുന്നു ,   സഹദേവൻ അഴിമതിക്കാരനും കൊലപാതകിയുമായ രാഷ്ട്രീയക്കാരനായി മാറുന്നു   എന്നിങ്ങനെയാണ് ചലച്ചിത്രത്തിന്റെ  ഇതിവൃത്തം വികസിക്കുന്നത്  .



 



പഠനങ്ങൾ / ലിങ്കുകൾ:

“ചെങ്കണ്ണിലൂടെയല്ലാതെ ഈ ചലച്ചിത്രം വീക്ഷിച്ചാൽ ഏറ്റൊരാൾക്കും മനസ്സിലാകുന്ന ഒരുന കാര്യമുണ്ട് .പെന ആരുടേയും പക്ഷം ചേരുന്നില്ല എന്നതാണ് ആ കാര്യം .ഇതിലെ കഥാപാത്രങ്ങൾക്ക് എന്തോ പറയാനുണ്ട് ,അത് കണ്ണടയ്ക്കാതെ ,ചെവി പൊത്താതെ ,കാണുകയും കേൾക്കുകയും കേൾപ്പിക്കുകയും എന്നതൊഴിച്ചാൽ മനുഷ്യരെ നായകനോ നായികയോ വില്ലനോ വില്ലത്തിയോ ആക്കി മാറ്റി നിങ്ങൾ ഇവനെ/ ഇവളെ സ്നേഹിക്കൂ ഇവനെ/ഇവളെ വെറുത്തുകൊള്ളൂ എന്ന രീതിയിൽ ചൂണ്ടിക്കാട്ടാൻ എവിടെയുമില്ല “(left right left-തിരക്കഥ  ,മുരളീ ഗോപി ,മാതൃഭൂമി ബുക്ക്സ് ,2014 )



 



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ


  • മികച്ച രണ്ടാമത്തെ നടി - ലെന



ഒഴിവു ദിവസത്തെ കളി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :  20016  ,ജൂൺ 17   സമയദൈർഘ്യം : 106 മിനുട്സ്  സംവിധാനം :സനൽകുമാർ ശശിധരൻ നിർമ്മാണം :അരുണ മാത്യു ,ഷാജി മാത്യു  ബാനർ : നിവ് ആർട്ട് &കൾച്ചറൽ സൊസൈറ്റി കഥ :ഉണ്ണി.ആർ  ഛായാഗ്രഹണം :ഇന്ദ്രജിത്ത് .എസ്   ചിത്രസന്നിവേശം : അപ്പു ഭട്ടതിരി  ശബ്ദലേഖനം : സന്ദീപ് കുറിശ്ശേരി ,കൃഷ്ണനുണ്ണി സംഗീതം : ബേസിൽ സി.ജെ പ്രധാന അഭിനേതാക്കൾ  :നിസ്താർ അഹമ്മദ് ,അരുൺകുമാർ ,അഭിജ ,പ്രദീപ് കുമാർ ,ബൈജു നെറ്റോ ,റെജു പിള്ള 



 



സിനിമ സംഗ്രഹം:

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു ദിവസത്തിൽ  നഗരത്തിലെ അഞ്ച് സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി ഒരു കാട്ടിനകത്തെ  ഒഴിഞ്ഞ വീട്ടിലേക്ക് മാറുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങൾ  ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും ചർച്ചയ്ക്കിടയിൽ  പല ആശയ പ്രശ്നങ്ങളും  അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. അവസാനം  കൂട്ടത്തിൽ ഒരാളുടെ മരണത്തിനിടയാക്കുന്നു. പുരോഗമന സംവാദങ്ങളിൽ  ഏർപ്പെടുന്നവരുടെ  മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.



പഠനങ്ങൾ / ലിങ്കുകൾ:

“സൂക്ഷ്മത കൈവിടാതെ ഏറെക്കുറെ നിശ്ചലമായ ക്യാമറയിലൂടെയാണ് ചിത്രീകരണം .ദീർഘമായ ഷോട്ടുകൾ ഉദ്യോഗം കൈവിടാതെ നമ്മെ കൂടെ കൂട്ടുന്നു .സംഭാഷണങ്ങൾ തത്സമയം രേഖപെടുത്തിയതാണ് .അത്യന്തം സ്വാഭാവികമാണ് അഭിനയവും സംഭാഷണങ്ങളും .നമ്മുടെ സമൂഹത്ത്തിൽ വളർന്നുവരുന്ന അരാഷ്ട്രീയതയും ജാതീയതയും ഫാസിസ്റ് പ്രവണതകളും ദളിത്‌വിരുദ്ധതയും സിനിമയുടെ ആദ്യാവസാനം സൂചനകളിലൂടെ പുറത്തുവരുന്നു “



(പുറം : 19 ,’മാഞ്ഞുപോകുന്ന പുറംപൂച്ചുകൾ “രാധാകൃഷ്ണൻ ചെറുവല്ലി ,’നവസിനിമ ‘,മൈത്രി ബുക്ക്സ് ,2020 ,തിരുവന്തപുരം )



 



“ഉണ്ണി.ആർ.എഴുതിയ കഥയെ അതുപോലെ ചലച്ചിത്രമാക്കുന്നതിനു പകരം സിനിമയിലെത്തുമ്പോൾ സൂക്ഷ്മമായ ചില രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്താൻ സനൽകുമാർ ശശിധരൻ ശ്രമിച്ചിട്ടുണ്ട് .സ്ത്രീ ഇല്ലാത്ത കഥയിൽ സ്ത്രീയെ സൃഷ്ടിക്കുകയും ദാസന് കർതൃത്വവും നൽകുകയും ചെയ്യുന്നതിലൂടെ സംവിധായകൻ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരിക്കുകയാണ് “(പു: 74 ,’കാഴ്ചകളിലെ ഒളിഞ്ഞിരിക്കൽ ‘അജേഷ് കെ എരുമേലി ,കുതറുന്ന കറുത്ത ശരീരങ്ങൾ ,പാപ്പാത്തി ബുക്ക്സ് ) 



‘ഒഴിവു ദിവസത്തെ വധശിക്ഷ ‘സനൽകുമാർ ശശിധരൻ (മനില സി മോഹനൻ ),പുറം :8 ,മാതൃഭൂമി , 2016 മാർച്ച് 27 -ഏപ്രിൽ 2 )



"കഥയുടെ ഒരു സ്വതന്ത്രാവിഷ്കാരമാണ് സനൽകുമാർ ശശിധരന്റെ സിനിമ. വെറും നാല് പേജുള്ള കഥയിൽ ചില  കൂട്ടിച്ചേർക്കലുകൾ നടത്തി രാഷ്ട്രീയമാനങ്ങളുള്ള സിനിമയാക്കി വളർത്തിയെടുത്തിരിക്കുന്നു. ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ചടുലമായ ക്ലൈമാക്സ് ചിത്രത്തിന്റെ സവിശേഷതയാണ്. (ഒഴിവു ദിവസത്തെ കളി- സിനിമയും കഥയും യാഥാർത്ഥ്യവും ,അജിത് തോമസ് .Saturday 19 March 2016 03:21 PM IST ,manorama online,https://www.manoramaonline.com/literature/literaryworld/ozhivu-divasathe-kali-story-review.html)

 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ


  • കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) മികച്ച മലയാള ചിത്രത്തിനുള്ള FIPRESCI അവാർഡ് 



 




  • മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - 2015



 




  •  മികച്ച ശബ്ദലേഖകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്



 



 



ഭൂമിയിലെ രാജാക്കന്മാർ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : ജൂൺ 19 ,1987  സമയദൈർഘ്യം : 127 മിനുട്സ്  സംവിധാനം :തമ്പി കണ്ണന്താനം  നിർമ്മാണം :ജോയ് തോമസ്  ബാനർ : ജൂബിലി പ്രൊഡക്ഷൻസ്  രചന :ഡെന്നിസ് ജോസഫ്   ഛായാഗ്രഹണം :ജയാനൻ വിൻസെന്റ്   ചിത്രസന്നിവേശം :  കെ.ശങ്കുണ്ണി   കലാസംവിധാനം : രാജൻ വരാന്തരപ്പള്ളി ശബ്ദലേഖനം :  എം .ശിവ റാവു സംഗീതം :   എസ് .പി .വെങ്കടേഷ്പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ ,അടൂർ ഭാസി ,ബാലൻ കെ നായർ ,നളിനി ,സുരേഷ് ഗോപി 



 



സിനിമ സംഗ്രഹം:

തെക്കുംകൂർ രാജകുടുംബത്തിലെ വലിയ തമ്പുരാൻ  തന്റെ അനന്തരാവകാശിയായ മഹേന്ദ്ര വർമ്മയെ  രാഷ്ട്രീയത്തിലിറക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനായി തമ്പുരാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും മകനെ ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ മഹേന്ദ്ര വർമ്മയ്ക്കു പിന്നീട് മനംമാറ്റമുണ്ടാകുകയും സുഹൃത്തായ ജയനുമായി  ചേർന്ന് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:



പഞ്ചാഗ്നി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 2023 മാർച്ച് 10  സമയദൈർഘ്യം :  175 മിനുട്സ്  സംവിധാനം :ടി ഹരിഹരൻ ബാനർ :സെവൻ ആർട്സ്    നിർമ്മാണം :ജി.പി.വിജയകുമാർ ,എം.ജി .ഗോപിനാഥ്  രചന :   എം.ടി .വാസുദേവൻ നായർ  ഛായാഗ്രഹണം :ഷാജി എൻ കരുൺ   ചിത്രസന്നിവേശം : എം.എസ് .മണി     കലാസംവിധാനം :സംഗീതം :ബോംബെ രവി  പ്രധാന അഭിനേതാക്കൾ :മോഹൻലാൽ ,ഗീത ,നെടുമുടി വേണു ,തിലകൻ ,മുരളി ,ചിത്ര ,ദേവൻ



സിനിമ സംഗ്രഹം:

ഒരു നക്സലൈറ്റ് പ്രവർത്തകയാണ് ഇന്ദിര.തന്റെ രാഷ്ട്രീയാഭിമുഖ്യത്തിന്റെ ഭാഗമായി തന്നെ നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ദിര കണ്ണൂർ സെൻട്രൽ  ജയിലിൽ കഴിയുന്നത് നിർദ്ദനയായ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന ജന്മിയും മുതലാളിയുമായ അവറാച്ചനെയാണ് ഇന്ദിര വധിക്കുന്നത് ഇന്ദിരയുടെ രണ്ടാഴ്ച്ചത്തെ പരോൾ ദിവസങ്ങളിൽ അവരനുഭവിക്കുന്ന ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും പ്രണയവും പ്രണയഭംഗവും സംഘട്ടനങ്ങളുമൊക്കെയായാണ് ‘പഞ്ചാഗ്നി’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്  .



പഠനങ്ങൾ / ലിങ്കുകൾ:


View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ




  • മികച്ച തിരക്കഥ - എം ടി വാസുദേവൻ നായർ

  • മികച്ച രണ്ടാമത്തെ നടൻ - തിലകൻ



 



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല