ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 30 -04 -1982 സമയദൈർഘ്യം : 147 മിനുട്സ് സംവിധാനം :കെ.ജി.ജോർജ്ജ് നിർമ്മാണം :ഹെൻട്രി ബാനർ :കരോലിന ഫിലിംസ് രചന :കെ.ജി.ജോർജ്ജ് സംഭാഷണം: എസ്.എൽ.പുരം സദാനന്ദൻ ഛായാഗ്രഹണം :രാമചന്ദ്രബാബു ചിത്രസന്നിവേശം : എം.എൻ.അപ്പു കലാസംവിധാനം :ജി.ഒ .സുന്ദരം ശബ്ദലേഖനം : എൻ .ഹരികുമാർ സംഗീതം :എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി ,ഭരത് ഗോപി നെടുമുടി വേണു ,ജലജ ,വേണു നാഗവള്ളി ,തിലകൻ ,ജഗതി ശ്രീകുമാർ
സിനിമ സംഗ്രഹം:
ഭാവനാ തിയേറ്റർസ് എന്ന നാടക സമിതിയിലെ തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം അന്വേഷിക്കാൻ ഉടമ വക്കച്ഛൻ നൽകിയ പരാതിയിന്മേൽ നടപടി കൈകൊള്ളുന്ന പോലീസിന് അയാളുടെ മൃതദേഹം ലഭിക്കുന്നു. തുടർന്ന് ചോദ്യം ചെയ്യലിലൂടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി ദുരൂഹതയുടെ യവനിക നീക്കപ്പെടുന്നു
പഠനങ്ങൾ / ലിങ്കുകൾ:
“കേൾക്കുമ്പോൾ ഏത് കുറ്റാന്വേഷണകഥയും പോലെ ഒന്ന് .എന്നാൽ അവതരണത്തിലെ പാടവം നിമിത്തം ഇതൊരു സാധാരണാനുഭവമായി മാറുന്നു .മിഴിവുറ്റ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചുകൊണ്ടും യാഥാർഥ്യം നിറഞ്ഞ ജീവിതമുഹൂർത്തങ്ങളൊരുക്കികൊണ്ടുമാണ് ജോർജ്ജ് ഇത് സാധ്യമാക്കുന്നത് “(പു : 57 ,’യവനിക’,’മറക്കാനാവാത്ത മലയാള സിനിമകൾ’,വിജയകൃഷ്‌ണൻ ചിന്ത ,2010 )
“ആഖ്യാനം കൊണ്ടും നിരർഗ്ഗള ഗതികൊണ്ടും ആവേശം നിറഞ്ഞ ആവിഷ്കാര രീതികൊണ്ടും കുറസോവയുടെയും ഹിച്ച്കോക്കിന്റെയും പടം കാണുന്ന അനുഭവത്തിന് സമാനമായ അനുഭമാണ് ഈ കുറ്റാന്വേഷണ ചിത്രം നമ്മിലുളവാക്കുന്നത് “(പു:21 ,’ഒരു നാടകട്രൂപ്പിന്റെ അനുഭവങ്ങൾ’,കോഴിക്കോടൻ ,’മലയാള സിനിമ എക്കാലത്തെയും പത്തു ചിത്രങ്ങൾ ,പൂർണ്ണ ബുക്ക്സ് ,കോഴിക്കോട് )
“സാങ്കേതികമികവാണ് യവണികയെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം .പിൽക്കാലത്തു അനുകരണീയമായി മാറിയ നിരവധി സങ്കേതങ്ങൾ യവനികയിൽ വിജയകരമായി പരീക്ഷിച്ചു .പുരുഷന്റെ ശരീരത്തിന്റെ കരുത്തിന് മുന്നിൽ തോൽക്കുന്നവരല്ല സ്ത്രീയെന്ന് പറയാതെപറയുന്നു ഈ സിനിമ “(പു: 55 ,’കെ.ജി.ജോർജ്ജിന്റെ സിനിമകളിലെ വ്യക്തി,ജീവിതം,സിനിമ ‘,രാജേഷ് കെ.എരുമേലി ,കുതറുന്ന കറുത്ത ശരീരങ്ങൾ ,പാപ്പാത്തി പുസ്തകങ്ങൾ ,തൊടുപുഴ )
“കുറ്റവും ശിക്ഷയും എന്ന നൈതിക പ്രതിസന്ധി കെ.ജി.ജോർജ് ചിത്രങ്ങളിൽ ആവർത്തിക്കുന്ന ആന്തരഘടനയാണ്. ’യവനിക‘ എന്ന കുറ്റാന്വേഷണ ശീലുള്ള സിനിമ നോക്കുക. പൊട്ടിയ കുപ്പിയിൽ നിന്നും അടർന്ന ഒരു ചില്ലു കണ്ടെത്തുമ്പോൾ കുറ്റവാളിയെ പിടി കിട്ടും.അതായത് കുപ്പി എന്ന നിർമ്മിതിയുടെ പൂർത്തീകരണത്തിലൂടെ ചലച്ചിത്രം പരിഹാരം തേടുന്നു.എന്തൊരു സൂക്ഷ്മചാതുരിയാണ് ആ നിർമ്മിതി എന്ന അന്തംവിടൽ കാണിയിൽ ഉളവാക്കുന്നു. മറ്റൊന്ന്കൂടി നമ്മെ അത്ഭുതപ്പെടുത്തും.കുറ്റാന്വേഷണവും നാടകത്തിന്റെ പശ്ചാത്തലവും എങ്ങനെ സമ്മേളിക്കുന്നു എന്ന വസ്തുത.നാടകത്തിന്റെ ക്ലൈമാക്സ് ഇവിടെ ജീവിതത്തിന്റെ സമസ്യകൾക്ക് ഉത്തരം കൂടിയായി മാറുന്നു .”(സംവിധായകന്റെ മരണം -കെ.ജി.ജോർജ്ജിന്റെ വിധി തീർപ്പുകൾ”,നൗഫൽ മറിയം ബ്ലാത്തൂർ ,മലബാർ ജേർണൽ ,25 sept 2023, https://themalabarjournal.com/post/tmj-cinema-death-of-director-kg-george-judgments-naufal-mariam-blathur?fbclid=IwZnRzaANAbpxleHRuA2FlbQIxMQABHtHMc_uNRinOiNGDDkrRFh-QLbPMqetFubDJTMW6CLRFhNvhipHJmuNie4Sg_aem_jqyOM5gt0xk7AkUF-GXfdQ )
“മധ്യവർത്തിസിനിമയുടെ കരുത്തും സൗന്ദര്യവും ‘യവനിക’ യിൽ കാണാം .കുറ്റാന്വേഷണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും അന്വേഷണത്തിന്റെ പാർശ്വങ്ങളിൽ കഥാപാത്രങ്ങളെ വാർപ്പ്മാതൃകകളാക്കി നിർത്തുകയുംചെയ്യുന്ന ആഖ്യാനപരിചരണ രീതിയല്ല ‘യവനിക’ യുടേത് “
(എസ്.ഗോപു .ഡോ ,സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങൾ ,.പു:58-59, ലോഗോസ് ബുക്ക്സ് ,2021 )
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 27 -08 -1955 സമയദൈർഘ്യം : 170 മിനുട്സ് സംവിധാനം :എം.കൃഷ്ണൻ നായർ നിർമ്മാണം : പി.സുബ്രഹ്മണ്യം ബാനർ :നീലാ പ്രൊഡക്ഷൻസ് രചന :ടി.എൻ.ഗോപിനാഥൻ നായർ ഛായാഗ്രഹണം :എൻ.എസ് .മണി ചിത്രസന്നിവേശം :കെ.ഡി.ജോർജ്ജ് സംഗീതം :ബ്രദർ ലക്ഷ്മണൻ പ്രധാന അഭിനേതാക്കൾ :പ്രേം നസീർ ,മിസ്സ് കുമാരി ,കൊട്ടാരക്കര ശ്രീധരൻ നായർ ,ജോസ് പ്രകാശ്
സിനിമ സംഗ്രഹം:
വലിയ എസ്റ്റേറ്റുടമയായ മുകുന്ദമേനോന്റെ കൊലപാതകം അന്വേഷിക്കാനായി സി.ഐ.ഡി സുധാകരൻ നിയമിതനാക്കുന്നു. കൊലപാതകത്തിനു കാരണക്കാരായവരെ സുധാകരൻ കണ്ടുപിടിക്കുന്നു. ഒടുവിൽമുകുന്ദമേനോന്റെ മകളെ സുധാകരൻ വിവാഹം കഴിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“നായകൻ, നായിക,പ്രതിനായകൻ ,പ്രതിബന്ധങ്ങൾ ഒടുവിൽ പ്രണയസാഫല്യം ഈ നിലയിൽ പരിശോധിച്ചാൽ എൺപതുകളിലെ ഒരു സാധാരണ പ്രണയചിത്രംകൂടിയാണ് സി.ഐ.ഡി ആഖ്യാനത്തിലും പരിചരണത്തിലും വിപണിയുടെ ഒരുക്കു ശീലങ്ങൾക്കപ്പുറത്തേക്ക് കടക്കാൻ ചിത്രം ശ്രമിക്കുന്നില്ല .”
(എസ്.ഗോപു .ഡോ ,സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങൾ ,.പു:16,ലോഗോസ് ബുക്ക്സ് ,2021 )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 07 -09 -1989 സമയദൈർഘ്യം : 150 മിനുട്സ് സംവിധാനം :കെ.മധു നിർമ്മാണം :എം.മണി രചന :എസ്.എൻ.സ്വാമി ഛായാഗ്രഹണം : വിപിൻദാസ് ചിത്രസന്നിവേശം : വി.പി.കൃഷ്ണൻ കലാസംവിധാനം : രാജൻ വരന്തരപ്പള്ളി സംഗീതം :ശ്യാം പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി ,മുകേഷ് ,ജഗതി ശ്രീകുമാർ ,പാർവ്വതി ,ജനാർദ്ദനൻ ,പ്രതാപചന്ദ്രൻ
സിനിമ സംഗ്രഹം:
പ്രശസ്ത നടിയായ അശ്വതിയെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നു. . ഡിവൈഎസ്പി ദേവദാസ് കേസ് അന്വേഷിക്കുകയും മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പൊതുജന സമ്മർദ്ദം കാരണം, കേസ് സിബിഐക്ക് കൈമാറാൻ കേരള സർക്കാർ നിർബന്ധിതരാകുന്നു. തന്റെ രണ്ട് ജൂനിയർമാരായ വിക്രമിന്റെയും സിബിഐയിലേക്ക് ഡെപ്യൂട്ടേഷനിൽ വന്ന മുൻ പോലീസ് കോൺസ്റ്റബിൾ ചാക്കോയുടെയും സഹായത്തോടെ, കേസ് ഒരു ചെറിയ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സേതുരാമ അയ്യരെ ചുമതലപ്പെടുത്തുന്നതുമാണ് സിനിമയുടെ പ്രമേയം
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 11 -04 -2024 സമയദൈർഘ്യം : 161 മിനുട്സ് സംവിധാനം : ജിത്തു മാധവൻ നിർമ്മാണം : നസ്രിയ നസീം ,അൻവർ റഷീദ് ബാനർ :എന്റർടൈന്റ്‌മെന്റ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് രചന : ജിത്തു മാധവൻ ഛായാഗ്രഹണം : സമീർ താഹിർ ചിത്രസന്നിവേശം: വിവേക് ഹർഷൻ കലാസംവിധാനം : ഔസെഫ് ജോൺ ,നിധിൻ മുരളീധരൻ ശബ്ദലേഖനം :വിഷ്ണു ഗോവിന്ദ് സംഗീതം : സുഷിന് ശ്യാം പ്രധാന അഭിനേതാക്കൾ: ഫഹദ് ഫാസിൽ ,മിഥുൻ ജയശങ്കർ ,ഹിപ്സ്റ്റർ ,റോഷൻ ഷാനവാസ്, സജിൻ ഗോപു ,മിഥൂട്ടി
സിനിമ സംഗ്രഹം:
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി അജു,ബിപി,ശാന്തൻ എന്നീ മൂന്ന് കൗമാരക്കാർ ഏയറനോട്ടിക് എഞ്ചിനീയറിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ എത്തിയെങ്കിലും റാഗിങ്ങിൻ്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് ഇരയാകുന്നു.ഇതിൽനിന്നും രക്ഷനേടാൻ രംഗ എന്നയാൾ നേതാവായ ഒരു പ്രാദേശിക ഗുണ്ടാസംഘത്തെ അവർ കണ്ടെത്തുന്നു
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :20-05-2016 സമയദൈർഘ്യം : 177 മിനുട്സ് സംവിധാനം : രാജീവ് രവി നിർമ്മാണം : പ്രേം മേനോൻ ബാനർ : ഗ്ലോബൽ യുണൈറ്റഡ് മീഡിയ രചന : പി.ബാലചന്ദ്രൻ ഛായാഗ്രഹണം : മധു നീലകണ്ഠൻ ചിത്രസന്നിവേശം: ബി.അജിത് കുമാർ കലാസംവിധാനം : ഗോകുൽ ദാസ് ശബ്ദലേഖനം :കുനാൽ ശർമ്മ സംഗീതം :ജോൺ .പി.വർക്കി പ്രധാന അഭിനേതാക്കൾ: വിനായകൻ, മണികണ്ഠൻ, ദുൽഖർ സൽമാൻ , ഷോൺ റോമി , അനിൽ നെടുമങ്ങാട്
സിനിമ സംഗ്രഹം:
എഴുപതുകളിൽ തുടങ്ങി 2015-ലേക്കെത്തുന്ന,വ്യത്യസ്ത കാലഘട്ടങ്ങളിൽ വികസിക്കുന്ന പ്രമേയം .കൊച്ചിയിലെ കമ്മട്ടിപ്പാടം എന്ന വിശാലമായ വയൽപ്രദേശവും അവിടുത്ത ജനങ്ങളും നാഗരികതയുടെ ഭാഗമാവുന്നതും ഒരു മൃതദേഹം ചുമന്ന് കൊണ്ട് പോവാൻ പോലുമാവാത്ത വിധം ചുരുങ്ങുന്ന വഴികളുള്ള പുത്തൻ നഗരത്തിന്റെ വികസനവുമാണ് സിനിമയുടെ പ്രതിപാദ്യവിഷയം. കമ്മട്ടിപ്പാടത്തും കൊച്ചിയുടെ പരിസരങ്ങളിലെയും ചതുപ്പിൽ താഴ്ത്തപ്പെട്ട, പാവപ്പെട്ടവന്റെ ചോര വീണ സ്ഥലങ്ങളിലാണ് എറണാകുളം എന്ന നഗരവും കെട്ടിടങ്ങളും പടുത്തുയർത്തിയിരിക്കുന്നതെന്ന വിഷയം പല കാലഘട്ടങ്ങളിലൂടെയും പാവപ്പെട്ടവന്റെയും, അധോലോക, റിയൽ എസ്റ്റേറ്റ് മാഫിയാ രാജാക്കന്മാരുടെയും ഒക്കെ കഥകളിലായി അതിഭാവുകത്വമില്ലാതെ പറയുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“എറണാകുളം കെട്ടിപ്പൊക്കിയിരിക്കുന്നത് ഈ കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാണ്. അത് തകരാൻ അധികനാളുകളൊന്നും വേണ്ട...’കമ്മട്ടിപ്പാടത്തിലെ കൃഷ്ണനും ഗംഗനും ബാലൻ ചേട്ടനുമെല്ലാമൊപ്പം സഞ്ചരിക്കുന്ന ഏതൊരു പ്രേക്ഷകനും തിരിച്ചറിയാനാകും ഈ വാക്കുകളിലെഭീകരത”...നവീൻ മോഹൻ, ’കലഹമാണ് കമ്മട്ടിപ്പാടം’, Wednesday 25 May 2016 10:45 AM IST. മനോരമ ഓൺലൈൻ https://www.manoramaonline.com/movies/movie-news/kammattipadam-special-story.html
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 23 -08 -2019 സമയദൈർഘ്യം : 150 മിനുട്സ് സംവിധാനം : ജോഷി നിർമ്മാണം : റെജി മോൻ ബാനർ : ഡേവിഡ് കാച്ചപ്പളി പ്രൊഡക്ഷൻസ്, കീർത്തന മൂവീസ് രചന : അഭിലാഷ് എൻ ചന്ദ്രൻ ഛായാഗ്രഹണം : അജയ് ഡേവിഡ് കാച്ചപ്പള്ളി ചിത്രസന്നിവേശം: ശ്യാം ശശിധരൻ കലാസംവിധാനം :ദിലീപ് നാഥ് ശബ്ദലേഖനം :രാഹുൽ ജോസഫ് ,ബാലു തങ്കച്ചൻ സംഗീതം : ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ: ജോജു ജോർജ്ജ് , നൈല ഉഷ ,ചെമ്പൻ വിനോദ്, വിജയരാഘവൻ,രാഹുൽ മാധവ്
സിനിമ സംഗ്രഹം:
സ്ഥലത്തെ പ്രധാന പലിശക്കാരൻ ആലപ്പാട്ട് വർഗീസിൻറെ മകളാണ് മറിയം. സാമൂഹികമായി താഴേത്തട്ടിലുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് പൊറിഞ്ചുവും ജോസും. പക്ഷേ അത്തരത്തിലുള്ള വേർതിരിവുകൾ തങ്ങൾക്കിടയിലുള്ള സൗഹൃദത്തിൽ കാണാത്തവരാണ് മൂവരും. പെരുന്നാളിനോടനുബന്ധിച്ച് തന്റെ ഭാര്യയ്ക്കും മകൾക്കും പുതിയ വസ്ത്രങ്ങളും വാങ്ങി ഒരു സുഹൃത്തിനോടൊപ്പം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ജോസിനെ ഐപ്പ് മുതലാളിയുടെ കൊച്ചുമകൻ പ്രിൻസും കൂട്ടാളികളും ചേർന്ന് വെട്ടുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആത്മസുഹൃത്തായ പൊറുഞ്ചുവിൻറ്റെ കൺമുന്നിൽ വച്ച് ജോസ് മരണത്തിനു കീഴടങ്ങുന്നു. ഇതിന് പ്രതികരണമെന്നോണം പള്ളിപെരുന്നാളിന് പ്രിൻസിനെ പൊറിഞ്ചു കൊല്ലുന്നു.പൊറിഞ്ചുവിനെ കൊല്ലാൻ ഇറങ്ങി തിരിക്കുന്ന ഐപ്പ് മുതലാളിയുടെ മക്കളടക്കമുള്ള ഗുണ്ടാ സംഘത്തെ പൊറിഞ്ചു നേരിടുന്നതാണ് ചലച്ചിത്രത്തിന്റെ മുഖ്യപ്രമേയം
പഠനങ്ങൾ / ലിങ്കുകൾ:
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല