ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 27-05-1994 സമയദൈർഘ്യം : 160 മിനുട്സ് സംവിധാനം : സത്യൻ അന്തിക്കാട് നിർമ്മാണം : മോഹൻ ലാൽ ബാനർ : പ്രണവം ആർട്സ് രചന : രഘുനാഥ് പാലേരി ഛായാഗ്രഹണം : വിപിൻ മോഹൻ ചിത്രസന്നിവേശം : കെ.രാജഗോപാൽ കലാസംവിധാനം :പ്രേമചന്ദ്രൻ സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ : മോഹൻലാൽ ,ജഗതി ശ്രീകുമാർ, തിലകൻ, പുനീത് ഇസ്സാർ , കനക , ശാന്തി കൃഷ്ണ , ഇന്നസെന്റ്
സിനിമ സംഗ്രഹം:
അനാഥനായ സൈനിക ഉദ്യോഗസ്ഥനാണ് ക്യാപ്റ്റൻ വിജയ് മേനോൻ . മാതാപിതാക്കളുടെയും അനുജത്തിയുടെയും അകാല മരണത്തെത്തുടർന്ന് തന്നെയും അനുജത്തിയെയും വളർത്തിയ അമ്മായിയുടെയും അമ്മാവന്റെയും കൂടെ താമസിക്കാൻ വാർഷിക അവധിയിൽ വിജയ് നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഒരു ദിവസം, ഒരു അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നു സഹായത്തിനായി വിലപിക്കുന്ന കുമാരൻ എന്ന സാമൂഹിക പ്രവർത്തകനെ വിജയ് കാണുന്നു . കുമാരനെ ആശുപത്രിയിൽ എത്തിക്കുന്നുണ്ടെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല. കുമാരന്റെ അപകടം ചെയ്ത കൊലപാതകമാണെന്ന് വിജയ് കണ്ടെത്തുന്നു. സുഹൃത്ത് കുട്ടി ഹസ്സന്റെ സഹായത്തോടെ, കൊലപാതകത്തിന് പിന്നിലെ നിഗൂഢത കണ്ടെത്തുന്നതിനായി വിജയ് ഒരു യാത്ര ആരംഭിക്കുന്നു, അതിനിടയിൽ, സ്വന്തം ജീവിതത്തിലെ നഷ്ടപ്പെട്ട കണ്ണികൾ കൂടി അദ്ദേഹം കണ്ടെത്തുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 12 -02 -2021 സമയദൈർഘ്യം : 146 മിനുട്സ് സംവിധാനം : തരുൺ മൂർത്തി നിർമ്മാണം : ഉദയ് രാമചന്ദ്രൻ ,പദ്മ ഉദയ് ബാനർ : വി സിനിമാസ് ഇന്റർനാഷണൽ രചന :തരുൺ മൂർത്തി ഛായാഗ്രഹണം : ഫൈസ് സിദ്ധീക്ക് ചിത്രസന്നിവേശം : നിഷാദ് യൂസുഫ് കലാസംവിധാനം : ദുന്ദു രാജീവ് ശബ്ദലേഖനം : ശ്രീ ശങ്കർ സംഗീതം :ജയ്ക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ : ബാലു വർഗീസ് , മമത ബൈജു ബിനു പപ്പു,ലുക്മാൻ, ഇർഷാദ് , വിനായകൻ
സിനിമ സംഗ്രഹം:
സൈബർ സെല്ലിൽ താൽക്കാലിക ജീവനക്കാരായി ചേരുകയും കഴിവുകൾ ഉപയോഗിച്ച് കേസുകൾ പരിഹരിക്കാൻ ടീമിനെ സഹായിക്കുകയും ചെയ്യുന്ന യുവാക്കളാണ് ആന്റണി ജോർജും വിനയ് ദാസനും. ഇവരുടെ സഹായത്തോടെ കൊച്ചിയിലെ ഒരു സൈബർ സെൽ പോലീസ് സ്റ്റേഷൻ ഒന്നര വർഷക്കാലം നടത്തിയ അന്വേഷണങ്ങളെ ചിത്രീകരിക്കുന്നതാണ് സിനിമയുടെ പ്രമേയം .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 13 -04 -1995 സമയദൈർഘ്യം : 146 മിനുട്സ് സംവിധാനം : കെ .മധു നിർമ്മാണം : എം.അലി ബാനർ : മാക് പ്രൊഡക്ഷൻ രചന :എസ് .എൻ .സ്വാമി ഛായാഗ്രഹണം : റഷീദ് മൂപ്പൻ ചിത്രസന്നിവേശം : വി.പി.കൃഷ്ണൻ കലാസംവിധാനം : ശ്രീനി സംഗീതം : രാജാമണി പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി ,ജഗതി ശ്രീ കുമാർ ,ഹീര ,കാവേരി ,നരേന്ദ്ര പ്രസാദ്
സിനിമ സംഗ്രഹം:
കൊലക്കേസിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലീസും പബ്ലിക് പോസിക്യൂട്ടറും ചേർന്ന് വ്യാജസാക്ഷികളെ നിരത്തി ഒരു യുവാവിനെ കുടുക്കുന്നു. ജീവപര്യന്തം ശിക്ഷ കിട്ടിയ അയാളെ രക്ഷിക്കാൻ ഒരു വക്കീൽ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. .
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 22-11 -2024 സമയദൈർഘ്യം : 142 മിനുട്സ് സംവിധാനം : എം.സി.ജിതിൻ നിർമ്മാണം : എ.വി.അനൂപ്, ഷൈജു ഖാലിദ്, സമീർ താഹിർ ബാനർ: എ.വി.എ.പ്രൊഡക്ഷൻസ്, ഹാപ്പി ഹാവേഴ്സ് എന്റർടൈന്റ്‌മെന്റ് രചന :അതുൽ രാമചന്ദ്രൻ, ലിബിൻ .ടി.ബി ഛായാഗ്രഹണം : ശരൺ വേലായുധൻ നായർ ചിത്രസന്നിവേശം : ചാമൻ ചാക്കോ കലാസംവിധാനം : വിനോദ് രവീന്ദ്രൻ ശബ്ദലേഖനം : വിഷ്ണു ഗോവിന്ദ് സംഗീതം : ക്രിസ്റ്റോ സേവിയർ പ്രധാന അഭിനേതാക്കൾ : നസ്രിയ നസിം, ബേസിൽ ജോസഫ് , അഖില ഭാർഗവൻ , സിദ്ധാർഥ് ഭരതൻ , മെർലിൻ ഫിലിപ്
സിനിമ സംഗ്രഹം:
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 12 -09 -2024 സമയദൈർഘ്യം : 125 മിനുട്സ് സംവിധാനം :ദിൽജിത്ത് അയ്യത്താൻ നിർമ്മാണം : ബോബി ജോർജ്ജ് തടത്തിൽ ബാനർ :ഗുഡ്‌വിൽ എന്റർടൈന്റ്‌മെന്റ് രചന :ബാഹുൽ രമേശ് ഛായാഗ്രഹണം :ബാഹുൽ രമേശ് ചിത്രസന്നിവേശം :സൂരജ് ഇ.എസ് കലാസംവിധാനം :സജീഷ് താമരശ്ശേരി ശബ്ദലേഖനം :രഞ്ജു രാജു മാത്യു സംഗീതം :മുജീബ് മജീദ് പ്രധാന അഭിനേതാക്കൾ :ആസിഫ് അലി ,വിജയരാഘവൻ ,അപർണ മുരളി
സിനിമ സംഗ്രഹം:
ഒരു മുൻ സൈനികൻ തന്റെ ഓർമ്മക്കുറവ് കുറവ് ദിവസവും ഇടപഴകുന്ന ആളുകളിൽ നിന്നും മറച്ചുവെക്കുന്നു. മകന്റെ ഭാര്യയ്ക്ക് അയാളുടെ വിചിത്രമായ പെരുമാറ്റത്തിലും അസാധാരണമായ രീതിയിലുംസംശയം തോന്നുന്നു . കൂടുതൽ അന്വേഷിക്കുമ്പോൾ, ഭർത്താവിന്റെ മുൻ വിവാഹത്തിലെ കാണാതായ കുട്ടിയുടെ രഹസ്യം അവൾ കണ്ടെത്തുന്നു. ലളിതമായ ജീവിതങ്ങൾക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന സത്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം
പഠനങ്ങൾ / ലിങ്കുകൾ:
“എന്ത് പരിമിതിയാണോ ഒരാളെ വേട്ടയാടുന്നത്, അതേ പരിമിതിയുടെ ശകലിതമായ ചിറക് തണലായി വിരുത്ത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കാവലാകുന്നതിൻ്റെ, അതിൻ്റെ നെരിപ്പോടിൽ അവരിരുവരും ഉരുകി ജീവിക്കുന്നതിൻ്റെ, ആ ഉരുക്കത്തിൽ ഉതിർന്ന് വീഴുന്ന വിശുദ്ധമായ കരുതലിൻ്റെ, സ്നേഹത്തിൻ്റെ ഗാഥയാണ് കിഷ്കിന്ധ. മറ്റൊരു സന്ദർഭത്തിൽ 'മതിലുകളി'ൽ ബഷീർ ചോദിക്കുന്നുണ്ട്, വൈ ഷുഡ് ഐ ബി ഫ്രീ / ഹൂ വാണ്ട്സ് ഫ്രീഡം എന്ന്. സമാനമായൊരു തത്വദർശനമാണ് കിഷ്കിന്ധയിലെ സ്നേഹകാണ്ഡത്തിൻ്റെ ' കാതൽ.”(‘കിഷ്കിന്ധാ കാണ്ഡം, വിശുദ്ധമായ കരുതലിന്‍റെ, സ്നേഹത്തിന്‍റെ ഗാഥ’,കെ.സി.ഷൈജൽ ,Published on:21 Sep 2024, 9:56 pm,THE CUE ,https://www.thecue.in/videos/entertainment/film-review/kishkindha-kaandam-movie-review)
“ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കപ്പുറം അവർ വൈയക്തികമായി നേരിടുന്ന അന്യതാബോധവും അതിനെ തരണം ചെയ്യാൻ നടത്തുന്ന നിരന്തര അന്വേഷണങ്ങളും അതിനടിത്തറയാകുന്ന ശരികളുടെയും കഥയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.വാനരന്മാരുടെ അധിവാസമേഖലയെ പശ്ചാത്തലാമാക്കിയുള്ള കഥാഗതിക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രകഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കുമപ്പുറം രാമായണഭാഗവുമായി ഈ ചലച്ചിത്രത്തിനെ ചേർത്തുവയ്ക്കത്തക്ക യാതൊരു ബന്ധവും പ്രത്യക്ഷവായനയിൽ കണ്ടെത്താനാവില്ല. “(‘കിഷ്കിന്ധാകാണ്ഡം; മനസ്സിന്റെ ഇരുൾവനങ്ങളിലൂടെ ഒരു ത്രില്ലിങ് യാത്ര’,വിനയ് പി.ദാസ്,ട്രൂ കോപ്പി,19 Sep 2024,https://truecopythink.media/movies/kishkindha-kandam-movie-review-vijayaraghavan-asif-ali-aparna-balamurali )
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 28 -02 -2020 സമയദൈർഘ്യം : 134 മിനുട്സ് സംവിധാനം :അഖിൽ പോൾ ,അനസ് ഖാൻ നിർമ്മാണം : നേവിസ് സേവിയർ ,സിജി മാത്യു ബാനർ :ജൂവിസ് പ്രൊഡക്ഷൻ ,രാഗം മൂവീസ് രചന :അഖിൽ പോൾ ,അനസ് ഖാൻ ഛായാഗ്രഹണം :അഖിൽ ജോർജ്ജ് ചിത്രസന്നിവേശം :ഷമീർ മുഹമ്മദ് കലാസംവിധാനം :അനീഷ് ഗോപാൽ ശബ്ദലേഖനം :വിഷ്ണു ഗോവിന്ദ് സംഗീതം :ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ :ടോവിനോ തോമസ്,മംമ്ത മോഹൻദാസ് ,രഞ്ജി പണിക്കർ ,സൈജു കുറുപ്പ്
സിനിമ സംഗ്രഹം:
ദിവ്യ എന്ന പെൺകുട്ടിയെ നൃത്ത വിദ്യാലയത്തിൽ നിന്നും കാണാതാകുന്നതോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാനെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യർ ആണ്. കാണാതായ ദിവ്യയുടെ മൃതദേഹം കിട്ടുന്നതോടെ കേസന്വേഷണത്തിലേക്ക് സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് വിദഗ്ധനും എത്തുന്നു.എന്നാൽ സാമുവിലിൻറ്റെ സാന്നിധ്യം റിതികക്ക് തുടക്കത്തിൽ അസ്വസ്ഥത ഉളവാക്കുന്നു. വിഹാഹമോചിതയായ റിതികയുടെ മുൻ ഭർത്താവിന്റെ സഹോദരൻ ആണ് സാമുവൽ. എന്നാൽ, റിതികക്ക് അന്വേഷണം ശരിയായ ദിശയിലേക്ക് കൊണ്ട് പോകാൻ സാമുവിലിൻറ്റെ സഹായത്തോടെ സാധിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല