ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 31 -03 -1995 സമയദൈർഘ്യം : 158 മിനുട്സ് സംവിധാനം : കമൽ നിർമ്മാണം : വി.പി.മാധവൻ ബാനർ: മുരളി ഫിലിംസ് രചന : ശ്രീനിവാസൻ ഛായാഗ്രഹണം : എസ്.കുമാർ ചിത്രസന്നിവേശം: കെ.രാജഗോപാൽ കലാസംവിധാനം : മണി സുചിത്ര ശബ്ദലേഖനം : കെ.ഡി.സതീശൻ സംഗീതം : എസ്.പി.വെങ്കിടേഷ് പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി, ആനി, ശോഭന, ശ്രീനിവാസൻ
സിനിമ സംഗ്രഹം:
കോളേജിലെ അധ്യാപകനായി എത്തുന്ന നന്ദകുമാറിന്റെ ജീവിതത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. വളരെ ഗൗരവക്കാരനായ നന്ദകുമാറിനെ പ്രകോപിപ്പിക്കുക എന്നത് അവിടുത്തെ വിദ്യാർത്ഥിനികൾക്ക് ഒരു വിനോദമാണ്. ഇതിന് നേതൃത്വം നൽകുന്നത് ശ്രുതി എന്ന വിദ്യാർത്ഥിയാണ്.തുടക്കത്തിൽ നന്ദകുമാറിനെ വെറുപ്പിച്ചിരുന്ന ശ്രുതി, പിന്നീട് അയാളുടെ സ്വഭാവത്തോട് ആകൃഷ്ടയാവുകയും നന്ദകുമാറിനെ പ്രണയിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തന്റെ പ്രണയം അവൾ പരസ്യമായി വെളിപ്പെടുത്തുന്നുണ്ടെങ്കിലും നന്ദകുമാർ അതിനെ സ്നേഹപൂർവ്വം നിരസിക്കുന്നു. ഇതിനിടയിലാണ് നന്ദകുമാറിന്റെ ഭൂതകാലം വെളിപ്പെടുന്നത്. നന്ദകുമാറിന് നാട്ടിൽ ഉമ എന്ന കാമുകിയുണ്ട്. പക്ഷെ ഒരു അപകടത്തെത്തുടർന്ന് തളർന്നുപോയ ഉമയുടെ ചികിത്സയ്ക്കും കുടുംബത്തിനും വേണ്ടിയാണ് നന്ദകുമാർ കഷ്ടപ്പെടുന്നത്.ഉമയുടെയും നന്ദകുമാറിന്റെയും ആഴത്തിലുള്ള ബന്ധം മനസ്സിലാക്കുന്ന ശ്രുതിയുടെ മാനസികമായ മാറ്റവും, തുടർന്നുണ്ടാകുന്ന ഹൃദയസ്പർശിയായ സംഭവങ്ങളുമാണ് സിനിമയുടെ കാതൽ.
പഠനങ്ങൾ / ലിങ്കുകൾ:
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 15 -03 -2018 സമയദൈർഘ്യം : 152 മിനുട്സ് സംവിധാനം : എബ്രിഡ് ഷൈൻ നിർമ്മാണം : പോൾ വർഗ്ഗീസ്, എബ്രിഡ് ഷൈൻ ബാനർ: ഡോ .പോൾസ് എന്റർടൈന്റ്‌മെന്റ് രചന : എബ്രിഡ് ഷൈൻ ഛായാഗ്രഹണം: ജ്ഞാനം സുബ്രഹ്മണ്യം ചിത്രസന്നിവേശം: കെ.ആർ.മിഥുൻ കലാസംവിധാനം : പയസ്‌മോൻ സണ്ണി ശബ്ദലേഖനം : അജയൻ അടാട്ട് സംഗീതം :ഗോപി സുന്ദർ പ്രധാന അഭിനേതാക്കൾ: കാളിദാസ് ജയറാം, നീത പിള്ള, മെറിൻ ഫിലിപ്, ജോജു ജോർജ്ജ്, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
സിനിമ സംഗ്രഹം:
മഹാത്മാഗാന്ധി സർവ്വകലാശാല കലോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു കലോത്സവത്തിന്റെ അഞ്ച് ദിവസങ്ങളിലെ ആവേശവും, മത്സരബുദ്ധിയും, വിദ്യാർത്ഥികളുടെ കലാപരമായ അധ്വാനവും വളരെ റിയലിസ്റ്റിക് ആയി ഈ ചിത്രം പകർത്തിയിരിക്കുന്നു.മഹാരാജാസ് കോളേജും സെന്റ് ആൽബർട്ട്‌സ് കോളേജും തമ്മിൽ കലോത്സവ കിരീടത്തിനായി നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രധാന പ്രമേയം. ഗൗതമൻ എന്ന കോളേജ് യൂണിയൻ ചെയർമാന്റെ കാഴ്ചപ്പാടിലൂടെ കലോത്സവ വേദികളിലെ സൗഹൃദങ്ങളും, ചെറിയ പിണക്കങ്ങളും, കലയോടുള്ള അഭിനിവേശവും സിനിമ ലളിതമായി അവതരിപ്പിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :29 -5-2015 സമയദൈർഘ്യം : 164 മിനുട്സ് സംവിധാനം : അൽഫോൻസ് പുത്രൻ നിർമ്മാണം : അൻവർ റഷീദ് ബാനർ : അൻവർ റഷീദ് എന്റർടൈൻമെന്റ് രചന : അൽഫോൻസ് പുത്രൻ ഛായാഗ്രഹണം : ആനന്ദ് സി.ചന്ദ്രൻ ചിത്രസന്നിവേശം: അൽഫോൻസ് പുത്രൻ കലാസംവിധാനം : സുനിൽ ബാബു ശബ്ദലേഖനം : വിഷ്ണു ഗോവിന്ദ് സംഗീതം : രാജേഷ് മുരുകേശൻ പ്രധാന അഭിനേതാക്കൾ: നിവിൻ പോളി ,സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ
സിനിമ സംഗ്രഹം:
പ്ലസ് ടുവിന് പഠിക്കുമ്പോൾ താൻ പ്രണയിച്ച പെൺകുട്ടിയെ തന്റെ അതേ പേരിലുള്ള മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു നിന്ന ജോർജ് എന്ന ചെറുപ്പക്കാരൻ. ഡിഗ്രിക്ക് കോളജിലെത്തുമ്പോൾ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോട് ജോർജിന് പ്രണയം തോന്നുന്നു. അതും ജോർജിന് വേദനയായി മാറുകയാണ്. ഒടുവിൽ ആദ്യത്തെ പ്രണയിനി മേരിയുടെ സഹോദരിമായുള്ള ജോർജിന്റെ പ്രണയം വിജയിക്കുന്നു
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന വർഷം : 1999 സമയദൈർഘ്യം : 170 മിനുട്സ് സംവിധാനം : കമൽ നിർമ്മാണം : കെ.രാധാകൃഷ്ണൻ ബാനർ : ജയലക്ഷ്മി ഫിലിംസ് രചന : ശത്രുഘ്നൻ ,ഇക്ബാൽ കുറ്റിപ്പുറം ഛായാഗ്രഹണം : പി.സുകുമാർ ചിത്രസന്നിവേശം: കെ. രാജഗോപാൽ കലാസംവിധാനം : എം.ബാബ ശബ്ദലേഖനം : കാർത്തിക് ഗാർഡൻസ് സംഗീതം : വിദ്യാസാഗർ പ്രധാന അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ , ശാലിനി , ബോബൻ ആലുമ്മൂടൻ, ജോമോൾ
സിനിമ സംഗ്രഹം:
എബിയും സോനയും അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ പിരിയാനാവാത്ത ഒരു സുഹൃത് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കേണ്ടി വന്നപ്പോഴാണ് സുഹൃത്ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് എബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്ധരിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നശിച്ചാലോ എന്ന് പേടിച്ച് എബി അത് തുറന്ന് പറയാൻ മടിക്കുന്നു. കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വാർത്തയും കൊണ്ടാണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ എബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന എബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 04 -08 -2017 സമയദൈർഘ്യം : 121 മിനുട്സ് സംവിധാനം : ഒമർ ലുലു നിർമ്മാണം : വൈശാഖ് രാജൻ ബാനർ: വൈശാഖ സിനിമ രചന : ജോസഫ് വിജീഷ് ,സനൂപ് തൈക്കൂടം ,അനീഷ് ഹമീദ് ഛായാഗ്രഹണം : ആൽബി ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ് കലാസംവിധാനം : ജോസഫ് നെല്ലിക്കൽ ശബ്ദലേഖനം : എ.ബി.ജുബിൻ സംഗീതം :ഗോപി സുന്ദർ പ്രധാന അഭിനേതാക്കൾ: ധർമ്മജൻ ,ബാലു വർഗ്ഗീസ്, ഗണപതി , വിശാഖ് നായർ ,ഹണി റോസ്, ലാൽ, സിദ്ധീഖ്,
സിനിമ സംഗ്രഹം:
എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ പഠിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണിത്. റോമി , യുദാസ്, റിയാസ് , ഷെറിൻ എന്നിവരാണ് ഈ 'ചങ്ക്‌സ്'. പെൺകുട്ടികളില്ലാത്ത മെക്കാനിക്കൽ ബാച്ചിൽ.റോമിയുടെ കുട്ടിക്കാലത്തെ സുഹൃത്തായ ഡയന മെക്കാനിക്കൽ എൻജിനീയറിംഗിന് ചേരുന്നതോടെ അവളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഓരോരുത്തരും നടത്തുന്ന രസകരമായ ശ്രമങ്ങളും, തുടർന്നുണ്ടാകുന്ന അബദ്ധങ്ങളുമാണ് പ്രമേയത്തിന്റെ കാതൽ . ഇവർ ഗോവയിലേക്ക് നടത്തുന്ന യാത്രയും അവിടെ വെച്ചുണ്ടാകുന്ന പല സംഭവവികാസങ്ങളും സിനിമയെ കൂടുതൽ രസകരമാക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 19-09-1980 സമയദൈർഘ്യം : 140 മിനുട്സ് സംവിധാനം : ഭരതൻ നിർമ്മാണം : അപ്പച്ചൻ ബാനർ : ജഗൻ പിക്ചേഴ്സ് രചന : ബാലകൃഷ്ണൻ മാങ്ങാട് .ജോൺ പോൾ ഛായാഗ്രഹണം : രാമചന്ദ്ര ബാബു ചിത്രസന്നിവേശം: എൻ.പി.സുരേഷ് കലാസംവിധാനം : ഭരതൻ ,പത്മനാഭൻ ശബ്ദലേഖനം : ഡി.രാജേന്ദ്രൻ സംഗീതം : എം.ജി.രാധാകൃഷ്ണൻ, രവീന്ദ്രൻ പ്രധാന അഭിനേതാക്കൾ: നെടുമുടി വേണു, പ്രതാപ് പോത്തൻ,സറീന വഹാബ് ,രതീഷ്
സിനിമ സംഗ്രഹം:
ഒരു വിദ്യാർഥിയും കോളേജ് അധ്യാപികയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. നാട്ടിൻപുറത്തുനിന്ന് നഗരത്തിലെ കോേളജിൽ അധ്യാപികയായെത്തിയതാണ് ഇന്ദു. ക്യാംപസിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭാഗമാകുന്ന യുവാവിന് ടീച്ചറായ ഇന്ദുവിനോട് പ്രണയം തോന്നുന്നു, അതവൻ തുറന്നു പറയുന്നു. തന്റെ വിവാഹം മുറച്ചെറുക്കനുമായിട്ടാണെന്നു ഇന്ദു യുവാവിനോട് വ്യക്തമാക്കുന്നു. അവൻ ഉറക്കെ വിളിച്ചുപറയുന്നു, ‘വാട്ടെവർ യൂ സേ...,സ്റ്റിൽ ഐ ലവ് യൂ,’-ആ വാക്കുകൾ ആ കോളേജ് മുഴുവൻ പ്രതിധ്വനിക്കുന്നതായി തോന്നി. ഒരു ടീച്ചറെ വിദ്യാർഥി പ്രണയിക്കുമോ എന്ന ധാർമിക/ അധാർമികതയല്ല സിനിമ കൈകാര്യം ചെയ്യുന്നത് പ്രണയത്തിന്റെ സൗന്ദര്യത്തെയാണ്
പഠനങ്ങൾ / ലിങ്കുകൾ:
“'പ്രേമ'ത്തിനും 'ചാമര'ത്തിനുമൊക്കെ മുമ്പും ഇവിടെ അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലും ശിഷ്യയും ഗുരുനാഥനും തമ്മിലുള്ള പ്രണയവും അതിനുമപ്പുറത്തേക്ക് വളർന്ന ബന്ധങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട് . പക്ഷേ അതിനൊക്കെ തികച്ചും സ്വകാര്യവും വസ്തുനിഷ്ഠവും വൈയക്തികവുമായ ജീവിതാനുഭവങ്ങളുടെ ഒരു തലമാണ് ഉണ്ടായിരുന്നത് . 'ചാമരം' എന്ന സിനിമ അവതരിപ്പിച്ചതും അത്തരം വൈയക്തികവും അതേസമയം സാർവ്വലൗകികവുമായ മനുഷ്യാവസ്ഥകളെയായിരുന്നു”.(‘ചാമരം വീശിനിൽക്കുന്ന വിലക്കപ്പെട്ട പ്രണയങ്ങൾ ‘,പ്രേം ലാൽ ,ക്യു സ്റ്റുഡിയോ ,Published on: 06 Sep 2020, 2:16 pm,https://www.thecue.in/videos/entertainment/filmy-features/chamaram-premam-malayalam-campus-movies-analysis)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല