ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 13 -04 -2007 സമയദൈർഘ്യം : 130 മിനുട്സ് സംവിധാനം :അമൽ നീരദ് നിർമ്മാണം : ശാഹുൽ ഹമീദ് മരക്കാർ ,ആന്റോ ജോസഫ് ബാനർ :മരിക്കാർ ഫിലിംസ് രചന : അമൽ നീരദ് ,ഉണ്ണി ആർ ഛായാഗ്രഹണം : സമീർ താഹിർ ചിത്രസന്നിവേശം: വിവേക് ഹർഷൻ കലാസംവിധാനം : ജോസഫ് നെല്ലിക്കൽ ശബ്ദലേഖനം : തപസ് നായക് സംഗീതം : അൽഫോൻസ് ജോസഫ് ,ഗോപി സുന്ദർ പ്രധാന അഭിനേതാക്കൾ : മമ്മൂട്ടി, നഫീസ അലി ,മനോജ് കെ ജയൻ ,ബാല , സുമിത് നവൽ, ലെന
സിനിമ സംഗ്രഹം:
കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് മേരി ജോൺ കുരിശിങ്കലിന്റെ കൊലപാതകത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാലാണ് മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നിരുന്നു . രണ്ടാമനായ എഡ്ഡിയാണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറൻറ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തെയാൾ മുരുഗൻ സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 03 -03 -2017 സമയദൈർഘ്യം : 132 മിനുട്സ് സംവിധാനം :ലിജോ ജോസ് പെല്ലിശ്ശേരി നിർമ്മാണം : വിജയ് ബാബു ബാനർ :ഫ്രൈഡേ ഫിലിം ഹൗസ് രചന : ചെമ്പൻ വിനോദ് ഛായാഗ്രഹണം :ഗിരീഷ് ഗംഗാധരൻ ചിത്രസന്നിവേശം: ഷമീർ മുഹമ്മദ് കലാസംവിധാനം : ഗോകുൽ ദാസ് ശബ്ദലേഖനം : രംഗനാഥ് രവി സംഗീതം : പ്രശാന്ത് പിള്ളൈ പ്രധാന അഭിനേതാക്കൾ : ആന്റണി വർഗ്ഗീസ് ,അണ്ണാ രാജൻ ,കിച്ചു ടെല്ലസ് ,ഉല്ലാസ് ജോസ് ചെമ്പൻ ,സിനോജ് വർഗ്ഗീസ് ,ശരത് കുമാർ
സിനിമ സംഗ്രഹം:
വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളിൽ ലീഡർ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പഠനങ്ങൾ / ലിങ്കുകൾ:
“ഫെർണാണ്ടോ മോറയിൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ‘സിറ്റി ഓഫ് ഗോഡ് ‘ എന്ന ബ്രസീലിയൻ സിനിമയുടെ സാങ്കേതിക സന്നിവേശത്തോട് അങ്കമാലി ഡയറീസ് പല രീതിയിലും ഐഖ്യപ്പെടുന്നുണ്ട് .ആധുനികതയുടെയോ ചരിത്രത്തിന്റെയോ പാരമ്പര്യത്തിന്റെയോ അസ്‌തിത്വഭാരങ്ങൾ ഇല്ലാതെ ഒരു നാട്ടുവീരനായകൻ എങ്ങനെയാണ് പ്രാദേശികജീവിത ആഖ്യാനങ്ങളിൽ രൂപപ്പെട്ട് വരുന്നത് എന്നുള്ള അതിശയോക്തിപരമല്ലാത്ത ആഖ്യാനമാണ് രണ്ടുസിനിമകളും നിർവ്വഹിക്കുന്നത് “
(പു:73 ,’സിനിമ എന്ന ദൃശ്യപാഠം :ചിഹ്നജനാധിപത്യം മുൻനിർത്തി ചില അന്വേഷണങ്ങൾ’,നൗഫൽ.കെ ,KKTM Cognizance,february 2022,VOL-1,ISSUE 4)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 26 -03 -2009 സമയദൈർഘ്യം : 140 മിനുട്സ് സംവിധാനം : അമൽ നീരദ് നിർമ്മാണം : ആന്റണി പെരുമ്പാവൂര് ബാനർ : ആശിർവാദ് സിനിമാസ് രചന :എസ്.എൻ.സ്വാമി ഛായാഗ്രഹണം : അമൽ നീരദ് ചിത്രസന്നിവേശം: വിവേക് ഹർഷൻ കലാസംവിധാനം :ജോസഫ് നെല്ലിക്കൽ ശബ്ദലേഖനം :തപസ് നായക് സംഗീതം : ഗോപി സുന്ദർ പ്രധാന അഭിനേതാക്കൾ: മോഹൻ ലാൽ ,നെടുമുടി വേണു ,മനോജ് കെ ജയൻ,ശോഭന ,പ്രയാഗ മാർട്ടിൻ ,ഭാവന
സിനിമ സംഗ്രഹം:
കേരളമുഖ്യമന്ത്രിയുടെ മകൾ ഇന്ദുവിന്റെ ഭർത്താവ് മനുവിനെ ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അധോലോക നേതാവും മനുവിന്റെ സുഹൃത്തുമായ സാഗർ ഏലിയാസ് ജാക്കിയുടെ സഹായം തേടുന്നു. സാഗർ മനുവിനെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കമായി മാറുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 9 -08 -2024 സമയദൈർഘ്യം : 125 മിനുട്സ് സംവിധാനം : രതീഷ് ശേഖർ നിർമ്മാണം : ശിവേഷ് കുമാർ ,വർത്തിക കുമാർ ബാനർ : മേരി മാതാ ക്രീയേഷൻസ് രചന :രതീഷ് ശേഖർ ഛായാഗ്രഹണം : രതീഷ് ശേഖർ ചിത്രസന്നിവേശം: പ്രജീഷ് പ്രകാശ് കലാസംവിധാനം :സ്വപ്നീൽ ബത്ര ശബ്ദലേഖനം :ധനുഷ് നായനാർ സംഗീതം : സ്റ്റീവൻ ഷൂമാൻ പ്രധാന അഭിനേതാക്കൾ: അനൂപ് മേനോൻ, ലാൽ, രേഖ ഹരീന്ദ്രൻ ,സ്വപ്നീൽ ബത്ര,സൗമ്യ രാജൻ
സിനിമ സംഗ്രഹം:
ഒരുപാട് പേരുടെ കഥയാണ് ചെക്ക്മേറ്റ് പറയുന്നത്. ചക്ര എന്ന ഫാർമസ്യൂട്ടിക്കൽ സാമ്രാജ്യത്തിന്റെ ഉടമയായ ഫിലിപ്പ് കുര്യന്റെ കഥയാണ് അതിൽ പ്രധാനം. ഇതിനുസമാന്തരമായി ‘കോച്ച്’ എന്നുവിളിക്കുന്നയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിന്റെ കഥയും കടന്നുവരുന്നു. മായ, ജെസി, അറ്റോർണി ജനറൽ ആകാൻ ആഗ്രഹിക്കുന്ന അഞ്ജലി മേനോൻ, മകൾ നഷ്ടപ്പെട്ട ചെറുപ്പക്കാരൻ എന്നിവരുടെയെല്ലാം ജീവിതങ്ങൾ ഉപകഥകളായും കടന്നു വരുന്നു. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളും ഉപകഥകളും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നതരത്തിലാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത് .
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 23 -04 -2011 സമയദൈർഘ്യം : 143 മിനുട്സ് സംവിധാനം :ലിജോ ജോസ് പെല്ലിശ്ശേരി നിർമ്മാണം : അനിത അനിൽ മാത്യു ബാനർ : മേരി മാതാ ക്രീയേഷൻസ് രചന :ബാബു ജനാർദ്ദനൻ ഛായാഗ്രഹണം : സുജിത്ത് വാസുദേവ് ചിത്രസന്നിവേശം: മനോജ് കലാസംവിധാനം :സാലു കെ ജോർജ്ജ് ശബ്ദലേഖനം :രംഗനാഥ് രവി സംഗീതം : പ്രശാന്ത് പിള്ള പ്രധാന അഭിനേതാക്കൾ: പൃഥ്വിരാജ് ,ഇന്ദ്രജിത്ത് ,രോഹിണി,രഘുവരൻ,പാർവതി തിരുവോത്ത് ,റിമ കല്ലിങ്കൽ ,സ്വേതാ മേനോൻ
സിനിമ സംഗ്രഹം:
കൊച്ചി നഗരത്തിൽ തമിഴ് തൊഴിലാളി ദമ്പതികൾ, നടി, കെട്ടിട നിർമ്മാതാവ്, കുറ്റവാളി, ബിസിനസുകാരന്റെ ഭാര്യ എന്നിവരുടെ വ്യത്യസ്തമായ ജീവിതാവിഷ്കാരങ്ങളെ ഒറ്റനൂലിൽ ബന്ധിപ്പിക്കുകയും എല്ലാവർക്കും പ്രാധാന്യം കൊടുക്കുന്ന നിലയ്ക്ക് അവരുടെ സംഘർഷങ്ങളെ കാഴ്ചപ്പെടുത്തുന്നതുമായ പ്രമേയമാണ് ചലച്ചിത്രത്തിന്റേത് .
പഠനങ്ങൾ / ലിങ്കുകൾ:
“ലിജോജോസ് പെല്ലിശ്ശേരി, ആൾക്കൂട്ടത്തിൽ നിന്ന് യാദൃച്ഛികമായി ശ്രദ്ധയിൽപ്പെട്ട ചലച്ചിത്രരചയിതാവാണ്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ ശീർഷകം കേട്ടുശീലിച്ചതാണെങ്കിലും ‘ഗോഡ്‌സ് ഓൺ കൺട്രി’യിൽ അതിനു സവിശേഷ സാംഗത്യമുണ്ടെന്നു തോന്നി. ‘വയലൻസ്’ എക്കാലവും സിനിമയുടെ ഒരു ഭാഗമായിരുന്നു. ദുഷ്ടസംഹാരം നടത്തുന്ന നായകവീര്യം സമർത്ഥിക്കപ്പെടാൻ അത്യാവശ്യമായി വരുന്ന ഈ ചലച്ചിത്ര ഘടകം, വലിയൊരളവോളം ഭുജബലപ്രയോഗവീര്യത്തിന്റെ ആസ്വാദനമാണ്. ബലവാനിൽ നിന്നു മധുരമുണ്ടാകുന്നു എന്നുള്ളതുകൊണ്ട് പ്രണയത്തിന്റെയും ലൈംഗികതയുടെയും ചൂഷണസാധ്യതകളോട് അനുരഞ്ജനപ്പെടാനും, നായകവീര്യത്തിലൂടെ ഫാസിസത്തിന്റെ പരോക്ഷ സൗന്ദര്യാത്മകത അവതരിപ്പിക്കാനും ചലച്ചിത്രങ്ങൾ ശ്രമിച്ചിട്ടുണ്ട്.”(പേ:141,എസ്.സുധീഷ്,മലയാളസിനിമന്യൂസ്പേപ്പർബോയ്മുതൽന്യൂജനറേഷൻവരെ ,പാഠംബുക്ക്സ് ,2019)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 08 -08 -1988 സമയദൈർഘ്യം : 173 മിനുട്സ് സംവിധാനം : പ്രിയദർശൻ നിർമ്മാണം : കൊച്ചുമോൻ ബാനർ : ചിയേർസ് സിനിമ രചന : ടി.ദാമോദരൻ ഛായാഗ്രഹണം : എസ്.കുമാർ ചിത്രസന്നിവേശം: എൻ.ഗോപാലകൃഷ്ണൻ കലാസംവിധാനം :കൃഷ്ണൻ കുട്ടി ശബ്ദലേഖനം :സതീഷ് സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ:മോഹൻലാൽ,രമ്യ കൃഷ്ണൻ ,ബോബ് ക്രിസ്റ്റോ ,ബാലൻ കെ നായർ
സിനിമ സംഗ്രഹം:
കേരളത്തിലെ നാട്ടിൻപുറത്തെ ഒരു സാധാരണ പൂജാരിയായ ദേവനാരായണൻ തിരുവാഭരണം മോഷ്ടിച്ചു എന്ന വ്യാജാരോപണത്തിന്റെ ഭാഗമായി ജയിൽശിക്ഷ അനുഭവിക്കുകയും തുടർന്ന് നാട്ടിൽനിന്നും വീട്ടിൽനിന്നും രക്ഷപെട്ട് അന്നത്തെ ബോംബെയിൽ എത്തുന്നതും അവിടെ ഏറ്റവും പ്രബലമായ ഗുണ്ടാസംഘത്തിലെ പ്രധാനിയായി മാറുകയും ചെയ്യുന്നു.ദേവനാരായണൻ എന്ന കഥാപാത്രത്തിലൂടെ അധോലോക പോരാട്ടത്തിന്റെയും കുടുംബ ബന്ധത്തിന്റെയും പ്രമേയമാണ് ആര്യൻ പറയുന്നത്.
പഠനങ്ങൾ / ലിങ്കുകൾ:
View Online
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല