മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

കൗരവർ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം :12 -02  -1992    സമയദൈർഘ്യം : 127  മിനുട്സ്  സംവിധാനം :ജോഷി     നിർമ്മാണം : ശശിധരൻ പിള്ള  ബാനർ :ചാന്ദിനി ഫിലിംസ്  രചന  : ലോഹിത ദാസ് ഛായാഗ്രഹണം :ജയാനൻ വിൻസെന്റ്     ചിത്രസന്നിവേശം: ശങ്കുണ്ണി .കെ  കലാസംവിധാനം : ശ്രീഹരി ശബ്ദലേഖനം :എം.ശിവറാവു സംഗീതം : എസ്.പി .വെങ്കിടേഷ്      പ്രധാന അഭിനേതാക്കൾ  : മമ്മൂട്ടി ,തിലകൻ, വിഷ്ണുവർദ്ധൻ ,അഞ്ജു ,ബാബു ആന്റണി  



 



സിനിമ സംഗ്രഹം:

തങ്ങളുടെ  കുടുംബങ്ങളെ ഇല്ലാതാക്കിയ പൊലീസ് ഓഫീസറെയും മക്കളെയും വകവരുത്താൻ, കടുത്ത പ്രതികാരദാഹവുമായി ജയിൽശിക്ഷ കഴിഞ്ഞിറങ്ങുന്ന  നാൽവർ സംഘത്തിലെ ഒരാൾ, പോലീസ് ഓഫീസർ പറയുന്ന രഹസ്യത്തെത്തുടർന്ന് മറ്റു മൂന്നു പേരുടെയും ശത്രുവാകുന്നതാണ് ചലച്ചിത്രത്തിന്റെ പ്രമേയം



പഠനങ്ങൾ / ലിങ്കുകൾ:


View Online



മാഫിയ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :13 -11 -1993  സമയദൈർഘ്യം : 157     മിനുട്സ്  സംവിധാനം : ഷാജി കൈലാസ്       നിർമ്മാണം : സജി തോമസ്  ബാനർ : ജൂബിലന്റ് ഫിലിംസ്  രചന  : രഞ്ജി പണിക്കർ ഛായാഗ്രഹണം : രവി കെ.ചന്ദ്രൻ  ചിത്രസന്നിവേശം: എൽ .ഭൂമിനാഥൻ    കലാസംവിധാനം : ബോബൻ, സുചിത്ര മണി   സംഗീതം :സി.രാജാമണി  പ്രധാന അഭിനേതാക്കൾ  :സുരേഷ് ഗോപി ,ജനാർദ്ദനൻ ,ബാബു ആന്റണി ,വിക്രം, വിജയരാഘവൻ,  ടൈഗർ പ്രഭാകർ , ഗീത



സിനിമ സംഗ്രഹം:

പത്രപ്രവർത്തകനായ രവിശങ്കർ  പോലീസ് ഐ.പി.എസ് പരീക്ഷ എഴുതി കാത്തിരിക്കുന്നയൊരാളാണ്  അങ്ങനെയിരിക്കെ തന്റെ സഹോദരൻ ഗുണ്ടാകുടിപ്പകയുടെ ഭാഗമായി കൊല്ലപെട്ടതാണെന്ന് മനസ്സിലാക്കുന്നു., കൊലപ്പെടുത്തിയവരുടെ എതിരാളികളുമായി  കൂട്ട് ചേർന്ന്  രവിശങ്കർ  പ്രതികാരം ചെയ്യുന്നതാണ്  സിനിമയുടെ ഇതിവൃത്തം .



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



ഭീഷ്മ പർവ്വം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :03 -03  -2022  സമയദൈർഘ്യം :  144        മിനുട്സ്   സംവിധാനം : അമൽ നീരദ്      നിർമ്മാണം :അമൽ നീരദ് ,അൻവർ റഷീദ്  ബാനർ : അമൽ നീരദ് പ്രൊഡക്ഷൻ കമ്പനി രചന  : അമൽ നീരദ് ,ദേവദത്ത് ഷാജി  ഛായാഗ്രഹണം : ആനന്ദ് സി ചന്ദ്രൻ  ചിത്രസന്നിവേശം: വിവേക് ഹർഷൻ  കലാസംവിധാനം : വിഷ്ണു രവി റെഡ്ഢി    ശബ്ദലേഖനം :തപസ് നായക് സംഗീതം :സുഷിൻ  ശ്യാം    പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി ,നദിയ മൊയ്തു,ശ്രീനാഥ് ഭാസി ,ലെന ,ഷൈൻ ടോം ചാക്കോ  ,സൗബിൻ ഷാഹിർ



സിനിമ സംഗ്രഹം:

1980-കളിലെ ഫോർട്ട് കൊച്ചി പശ്ചാത്തലമാണ് സിനിമയുടെ പ്രമേയം . മൈക്കിൾ  അയാളുടെ  സഹോദരങ്ങളും അവരുടെ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ രക്ഷിതാവാണ്‌  വിധവയായ അനിയത്തി ഫാത്തിമയും  മക്കളായ അജാസും ആമിയും  സഹോദരി സൂസനും തമ്മിൽ മൈക്കിൾ നല്ല ബന്ധത്തിലാണ്  എന്നാൽ മറ്റ് സഹോദരന്മാരും മരുമക്കളുമായി  നല്ല ബന്ധത്തിലല്ല. മൈക്കിളിന്റെ പഴയ ശത്രുക്കളായ ഇരവിപ്പിള്ള, ഭാര്യ, കൊച്ചുമകൻ രാജൻ എന്നിവരോടൊപ്പം അവർ  മൈക്കിളിനെതിരെ കൈകോർക്കുകയും  കാര്യങ്ങൾ മറ്റൊരു വഴിത്തിരിവിലേക്ക് എത്തുകയും ചെയ്യുന്നു.



 



 



പഠനങ്ങൾ / ലിങ്കുകൾ:



ഫോർ ദി പീപ്പിൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 20  -02    -2004       സമയദൈർഘ്യം : 136       മിനുട്സ്   സംവിധാനം :ജയരാജ്        നിർമ്മാണം : സബ് ചെറിയാൻ  ബാനർ :ജോണി സാഗരിക  രചന  : ഇഖ്‌ബാൽ കുറ്റിപ്പുറം ഛായാഗ്രഹണം : ആർ.ഡി.ചന്ദ്രശേഖർ     ചിത്രസന്നിവേശം: അന്തോണി          കലാസംവിധാനം :വി.എം.അനിൽ  ശബ്ദലേഖനം :വജ്രവേൽ വരുൺ     സംഗീതം : ജെസി ഗിഫ്റ്റ് ,പ്രവീൺ മണി     പ്രധാന അഭിനേതാക്കൾ: അരുൺ, ഭാരത് , ഗോപിക , നരേൻ , അർജുൻ ബോസ് 



 



സിനിമ സംഗ്രഹം:

വിവേക്, അരവിന്ദ് , ഈശ്വർ, ഷെഫീഖ് എന്നീ നാല്  എൻജിനീയറിങ് വിദ്യാർത്ഥികൾ സമൂഹത്തിലെ അഴിമതികളുടെ ഇരകളായ, സാമ്പത്തിക പരാധീനതകളുള്ള കുടുംബ പശ്ചാത്തലമുള്ളവരാണ്. ചുറ്റിലും പല വിധത്തിലുള്ള അനീതികൾ നേരിട്ടപ്പോൾ ഇവർ നാലുപേരും നിയമം കയ്യിലെടുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് 4 ദി പീപ്പിൾ എന്ന രഹസ്യ ഗ്രൂപ്പ് സൃഷ്ടിക്കുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഒരാളെ തെരഞ്ഞെടുത്ത് ശിക്ഷവിധിക്കുന്നു മറ്റു അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കൂടി ശക്തമായ സന്ദേശം നൽകുന്നതോടൊപ്പം തെളിവുകൾ ശേഖരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുക കൂടി ചെയ്യുന്നു. 4 ദി പീപ്പിൾ ഗ്രൂപ്പിന് പൊതുസമൂഹത്തിൽ ശക്തമായ പിന്തുണയും വീരപരിവേഷവും ലഭിക്കുന്നു. അഴിമതിക്കാരനായ  മഹാദേവൻ എന്ന മന്ത്രിയെ ഉന്നം വെയ്ക്കുന്നതോടെ പ്രമേയം മറ്റൊരു നിലയിലേക്ക് വികസിക്കുന്നു .



 



പഠനങ്ങൾ / ലിങ്കുകൾ:



കിംഗ് ഓഫ് കൊത്ത


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 24 -08 -2023        സമയദൈർഘ്യം : 174   മിനുട്സ്  സംവിധാനം : അഭിലാഷ് ജോഷി         നിർമ്മാണം :ദുൽഖർ സൽമാൻ ,സീ സ്റ്റുഡിയോ ബാനർ : വേഫേർസ് ഫിലിംസ്  ,സീ  സ്റ്റുഡിയോ     രചന  :അഭിലാഷ് എൻ ചന്ദ്രൻ    ഛായാഗ്രഹണം : നിമിഷ് രവി    ചിത്രസന്നിവേശം: ശ്യാം ശശിധരൻ      കലാസംവിധാനം : മനോജ് അറക്കൽ       ശബ്ദലേഖനം : വിക്കി ആർ കെ സംഗീതം : ജേക്സ് ബിജോയ് പ്രധാന അഭിനേതാക്കൾ: ദുൽഖർ സൽമാൻ, പ്രസന്ന, ഷബീർ കല്ലറക്കൽ ,ഐശ്വര്യ ലക്ഷ്മി ഗോകുൽ സുരേഷ് 



 



സിനിമ സംഗ്രഹം:

1996 കാലഘട്ടം   സിഐ ഷാഹുൽ ഹസൻ കേരള  തമിഴ്നാട് അതിർത്തിയിൽ   സ്ഥിതി ചെയ്യുന്ന കോത എന്ന കുറ്റകൃത്യങ്ങൾ നിറഞ്ഞ സാങ്കൽപ്പിക പട്ടണത്തിലേക്ക് സ്ഥലം മാറി എത്തുന്നു. . ഷാഹുൽ നഗരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമ്പോൾ പൗരന്മാർ, പ്രത്യേകിച്ച് കൗമാരക്കാർ മയക്കുമരുന്നിന് അടിമകളാണെന്ന് മനസ്സിലാക്കുന്നു. മയക്കുമരുന്നിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ, കോത ഭരിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവൻ  കണ്ണൻ ഭായിയെക്കുറിച്ച് ഷാഹുൽ അറിയുന്നു. അന്വേഷണം കണ്ണൻ ഭായിയിൽ നിന്നും  രാജുവിലേക്ക്  എത്തുന്നു  രാജുവിന്റെ ഭൂതകാലം വെളിപ്പെടുത്തുന്നതിന്റകത്താണ്  പ്രമേയത്തിന്റെ പരിചരണയുക്തി .



പഠനങ്ങൾ / ലിങ്കുകൾ:



രാജാവിന്റെ മകൻ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 16 -06 -1986          സമയദൈർഘ്യം : 132  മിനുട്സ്  സംവിധാനം : തമ്പി കണ്ണന്താനം       നിർമ്മാണം :സാബു കണ്ണന്താനം  ബാനർ : ഷാരോൺ പിക്ചേഴ്സ്    രചന  : ഡെന്നിസ് ജോസഫ്   ഛായാഗ്രഹണം : ജയാനൻ വിൻസെന്റ്   ചിത്രസന്നിവേശം: കെ.ശങ്കുണ്ണി     കലാസംവിധാനം : സാബു പ്രവദ      സംഗീതം : എസ് .പി.വെങ്കടേഷ് പ്രധാന അഭിനേതാക്കൾ: മോഹൻലാൽ, രതീഷ്,  അംബി, സുരേഷ് ഗോപി   



 



സിനിമ സംഗ്രഹം:

കേന്ദ്ര ആഭ്യന്തരമന്ത്രി കൃഷ്ണദാസിനെ പ്രതികാരം ചെയ്ത് ഒതുക്കാൻ ആഗ്രഹിക്കുന്ന കുപ്രസിദ്ധഗുണ്ടാസംഘത്തിന്റെ തലവനാണ് വിൻസെന്റ് ഗോമസ് .കൃഷ്ണദാസ് മുൻപ് വിസെന്റിന്റെ കൂടെ ജോലി ചെയ്തിരുന്നു . ഇവർ തമ്മിലുള്ള പകയുടെയും തിരിച്ചടികളുടെയും പരമ്പരയാണ് ഈ ചിത്രം . 



 



പഠനങ്ങൾ / ലിങ്കുകൾ:


View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല