ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |

| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | തുളസിവെള്ളം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ഭാർഗ്ഗവി കുഞ്ഞയപ്പൻ, തൃശ്ശൂർ.

സുഭദ്ര അനിരുദ്ധൻ, തൃശ്ശൂർ

"മതപരമായ ഒരു ചിഹ്നമായി തുളസി ആരാധിക്കപ്പെടുമ്പോഴും അതിന്റെ പുറകിലെ നാട്ടറിവ് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്ന...
"മതപരമായ ഒരു ചിഹ്നമായി തുളസി ആരാധിക്കപ്പെടുമ്പോഴും അതിന്റെ പുറകിലെ നാട്ടറിവ് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്ന് കാണാൻ പ്രയാസമില്ല. അമ്പലത്തിലെ തീർത്ഥത്തിൽ പ്രധാനം തുളസിയിലതന്നെ. തലേ ദിവസം തുളസിയില ഇട്ട വെള്ളം രാവിലെ കുടിക്കുന്നത് നിരവധി അസുഖങ്ങൾക്ക് പ്രതിവിധിയാണ്. ചെറിയ കുട്ടികൾക്ക് ചുമയും പനിയും വരുമ്പോൾ, തുളസിയിലയും പനികൂർക്കയിലയും വാട്ടിപ്പിഴിഞ്ഞ് അല്പം തേൻ ചേർത്ത് കൊടുക്കുന്നത് കേരളീയരുടെ നാട്ടറിവുതന്നെയാണ്. വലിയവർക്കാണെ ങ്കിൽ പനിക്ക്, ചുക്കും കുരുമുളകും തുളസിയുമിട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുന്നതും കുടിക്കുന്നതും പതിവ് ശീലമാണ്. തുളസിയിൽ സ്വർണ്ണത്തിന്റെ അംശമുണ്ട് എന്നാണ് പറയുന്നത്. ഇതുതന്നെ തൃത്താവ്, കാട്ടുതുളസി, രാമതുളസി എന്നിങ്ങനെ പലവിധമുണ്ട്. തൃത്താവിനാണ് ഔഷധവീര്യം കൂടുതലുള്ളത്. കാട്ടുതുളസി പുകയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും. 'തുളസി എന്നാൽ തുലനാ അതീതാ ഇതി!' അതായത് തുല്യമായി യാതൊന്നും ഇല്ലാത്തത് എന്നാണ് പറയപ്പെടുന്നത്. ഹൈന്ദവമായ ആരാധനകളിൽ തുളസിക്ക് ലഭിച്ച പ്രാധാന്യം മഹാവിഷ്‌ണുവിൻ്റെ കഥയുമായി ബന്ധപ്പെടുന്നു. ആ പുരാവൃത്തം സത്യത്തിൽ തുളസിയെ നിത്യ ജീവിതത്തിലേക്ക് അനുഷ്‌ഠാനത്തിലൂടെ പ്രവേശിപ്പിക്കുവാൻതന്നെ ആയിരുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല. തുളസിയില പതിവായി കഴിക്കുന്നത് കുടൽസംബന്ധമായ രോഗങ്ങൾക്കും ആസ്ത്‌മ, ജലദോഷം എന്നിവയ്ക്കും ശമനം നല്‌കും. "

..Link |
| 2 | ചുക്കുകാപ്പി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |

നാണിയമ്മൂമ്മ കാരാഞ്ചിറ, തൃശൂർ.

പട്ടാലി ശങ്കരനാരായണവൈദ്യർ, കാട്ടൂർ.

കൃഷ്ണേട്ടൻ, കാട്ടൂർ.

അബ്ദുൾ ഖാദർ, ഇരിങ്ങാലക്കുട.

കുഞ്ഞിക്കാളി അമ്മൂമ്മ, ഇരിങ്ങാലക്കുട.

ഉണ്ണിക്കുറുപ്പ് മാസ്റ്റർ, മുക്കം

കെ.കെ. നാരായണൻ മാസ്റ്റർ, മുക്കം

എം.പി. ശങ്കരനാരായണൻ നമ്പൂതിരി, തൃക്ലയൂർ

കെ.എം. ജോസ്, പത്തനാപുരം

പി.എസ്. ലാലി, പത്തനാപുരം

കെ.വി. ഹസീന, കീഴുപറമ്പ്

"ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കുവാൻ ചുക്കുകാപ്പി നല്ലൊരു ഔഷധമാണ്. കുരുമുളക്, ചുക്ക്, തുളസിയി...
"ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കുവാൻ ചുക്കുകാപ്പി നല്ലൊരു ഔഷധമാണ്. കുരുമുളക്, ചുക്ക്, തുളസിയില, കാപ്പിപ്പൊടി എന്നിവയിട്ട് തിളപ്പിച്ചാണു ചുക്കുകാപ്പി ഉണ്ടാക്കുന്നത്. ചിലപ്പോൾ കാപ്പിപ്പൊടി ചേർക്കാതെയും ഈ ഔഷധപാനീയം ഉണ്ടാക്കാറുണ്ട്. "
"ആയുർവേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചിയുണക്കിയെടുക്കുന്നതാണ്. ത്രികടു എല്ലാ ഔഷധക്കൂട്ടുകളിലും ഉൾപ്പെടുന്നു. മിക്ക ഭക്ഷണപദാർത്ഥങ്ങളിലും ഇഞ്ചി സാധാരണയായി ഉപയോഗിച്ചുവരുന്നു. ദഹനക്കേട്, ഗ്യാസ്ട്രബിൾ, പുളിച്ചുതികട്ടൽ, അരുചി, നീരിളക്കം, നീര്, ചുമ, ശ്വാസംമുട്ടൽ, ഉദരശൂല, കണ്ഠരോഗം, അർശസ്സ്, ശരീരപുഷ്ടിക്ക്, ഹൃദ്രോഗം, വാതസംബന്ധമായ രോഗങ്ങൾക്ക്, തലവേദന, തുമ്മൽ, പനി, വായു ക്ഷോഭം, വിളർച്ച, ദഹനക്കേട്, ഛർദ്ദി ഇവയ്ക്കെല്ലാം ഇഞ്ചി ഉപയോഗിക്കുന്നു. " "നമ്പൂതിരിഭവനങ്ങളിൽ ധാരാളമായി ഉപയോഗിക്കാറുള്ള ഒന്നാണ് ചുക്കുകാപ്പി. ചുക്കും അല്പം ജീരകവും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കാപ്പിപ്പൊടി ഇട്ട് ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ചുക്കുകാപ്പി സ്ഥിരമായി ചൂടാറാതെ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. കഫക്കെട്ട്, ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് ഏറെ ആശ്വാസം നൽകുന്ന ഈ പാനീയം ഇന്നും പലയിടത്തും ഉപയോഗത്തിലുണ്ട്. അതുപോലെ ശർക്കര, ജീരകം, ചുക്കുപൊടി ഇവ ഇട്ട് വെള്ളം തിളപ്പിച്ച് ഉണ്ടാക്കുന്ന പാനകം നമ്പൂതിരിമാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്നും സപ്‌താഹം വായനയ്ക്ക് (ഭാഗവതം) നരസിംഹാവതാരത്തിന് നിവേദ്യമായി ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ഏറെ ഉന്മേഷം പകരുന്ന ഈ പാനീയം തൊണ്ടയ്ക്കും കഫക്കെട്ടിനും നല്ല ഔഷധമാണ്. മൺകൂജയിൽ ശുദ്ധമായ പച്ചവെള്ളം എടുത്ത് രാമച്ചം, തുളസി തുടങ്ങിയവ ഇട്ട് വെച്ച് ആവശ്യത്തിന് ഉപയോഗിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഇന്നും ചുരുക്കം ചില ഇടങ്ങളിലെങ്കിലും നിലനിൽക്കുന്ന ഈ കുടിനീർ കുളിർമ്മ നൽകി മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരാൻ ഉപയുക്തമാണ്. മല്ലി, ചുക്ക്, ഏലം, ഗ്രാമ്പൂ, ജീരകം, നന്നാറി ഇവയിലേതെങ്കിലും ഒന്ന് ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി ഉപയോഗിക്കുന്ന പതിവും ധാരാളമായി കാണുന്നു. കിണറ്റിൽനിന്നും കോരിയെടുത്ത നല്ല തണുത്ത പച്ചവെള്ളം അതേപടി ഉപയോഗിക്കുന്ന പതിവും കാണാവുന്നതാണ്. പാഷൻ ഫ്രൂട്ട് മുറിച്ച് പിഴിഞ്ഞ് നീര് പഞ്ചസാരചേർത്ത് നന്നായി ഇളക്കി എടുത്ത് പാഷൻഫ്രൂട്ട് വെള്ളം, നാരങ്ങാനീര്, തണുത്ത പച്ചവെള്ളത്തിൽ പഞ്ചസാരചേർത്ത് ഇളക്കിയതിനുശേഷം നന്നായി കലക്കിയെടുത്ത നാരങ്ങാവെള്ളം ഇവ ലഭ്യമായ സ്ഥലങ്ങളിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ഇതിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേർത്ത് 'ഉപ്പുനാരങ്ങ' ഉണ്ടാക്കാം. ഇത് ദാഹത്തിനും ക്ഷീണത്തിനും വളരെ നല്ലതാണ്. പാലുവെള്ളം, തേൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവയും ഇന്നും നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്നു. കൂടാതെ കൂവപ്പൊടി വെള്ളത്തിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കി അത് അടുപ്പത്ത് തിളച്ച വെള്ളത്തിൽ ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുന്ന കൂവവെള്ളം അങ്ങനെതന്നെയോ പാകത്തിന് ഉപ്പ് ചേർത്തോ ഉപയോഗിക്കാറുണ്ട്. ഇതിൽ പാല്, പഞ്ചസാര ഇവ ചേർത്തും ഉപയോഗിക്കുന്ന പതിവുണ്ട്. കൂവത്തെളി എന്നുകൂടി പറയപ്പെടുന്ന ഈ പാനീയം മുസ്‌ലിം വീടുകളിൽ നോമ്പുതുറക്കൽ സമയങ്ങളിൽ നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ്. ക്ഷീണം അകറ്റി ഉന്മേഷം പകരാൻ കഴിവുള്ള ഈ നാട്ടുകുടി കുറേനേരം ആഹാരം കഴിക്കാതെ അസിഡിക് ആയ ആമാശയത്തെ ശുദ്ധീകരിക്കാനും ഉപകരിക്കുന്നു. ഇതുപോലെ തരിപ്പായസം അഥവാ തരിക്കഞ്ഞി എന്നറിയപ്പെടുന്ന ഒരു പാനീയവും നോമ്പുതുറക്കൽ ചടങ്ങിൽ ഉണ്ടാക്കാറുണ്ട്. അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്കാ, ഉള്ളി ഇവ നെയ്യിൽ വറുത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ഇതിലേക്ക് അല്പം റവ ഇട്ട് ഇളക്കി പാലും ചേർത്ത് വേവിച്ചെടുക്കുന്നു. ഒരുകല്ല് ഉപ്പിട്ട് പാകത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കി ചൂട് പാകത്തിന് എടുത്ത് ഉപയോഗിക്കാം. " |
..Link |
| 3 | താംബൂല - കരിങ്കൽ ലക്ഷണങ്ങൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" താംബൂലലക്ഷണം എന്നൊരു താന്ത്രികവിദ്യയും കിണർ കുഴിക്കുമ്പോൾ പ്രയോഗിക്കാറുണ്ട്. ഒരുകൂട്ടം വെറ്റില ഉടമസ്ഥൻ്റെ കൈയിൽ ക...
" താംബൂലലക്ഷണം എന്നൊരു താന്ത്രികവിദ്യയും കിണർ കുഴിക്കുമ്പോൾ പ്രയോഗിക്കാറുണ്ട്. ഒരുകൂട്ടം വെറ്റില ഉടമസ്ഥൻ്റെ കൈയിൽ കൊടുക്കുന്നു. എന്നിട്ട് വരച്ചുകാട്ടുന്ന 12 രാശികളിലേതിലെങ്കിലും വയ്ക്കാൻ പറയുന്നു. വെറ്റില വയ്ക്കപ്പെടുന്ന രാശിക്കനുസരിച്ച് ലക്ഷണം പറയുന്നു. രാശി മീനം മുതലാണ് നോക്കുക. വെറ്റില ഓരോന്നായെടുത്ത് ലക്ഷണം പറഞ്ഞുതുടങ്ങുന്നു. വെറ്റിലയുടെ തുമ്പ്, ഓട്ട, കട തുടങ്ങിയതെല്ലാം നിരീക്ഷിച്ച് ലക്ഷണങ്ങൾ പറയുന്നു. പണിക്കന്മാർ കവടിനിരത്തിയും ലക്ഷണം പറയുന്നു. തച്ചുശാസ്ത്രത്തിലെ എല്ലാ ഘടകങ്ങളും ഒരുപോലെ വഴങ്ങുന്നവന് ജ്യോത്സ്യവും മന്ത്രവാദവും വശമായിരിക്കും. എന്നാൽ ജ്യോത്സ്യനും മന്ത്രവാദിക്കും തച്ചുശാസ്ത്രകാരനാകാൻ കഴിയില്ല. മുണ്ടോർക്കരമനയിൽ ശങ്കരൻ നമ്പൂതിരി: കിണർ സ്ഥാനനോട്ടത്തിനായി ഒന്നരയോ രണ്ടോ ഇഞ്ചു വലിപ്പമുള്ള ഒരു കരിങ്കല്ല് ചരടിൽ കെട്ടിയുണ്ടാക്കുന്നു. പുരയുടെ ദർശനത്തിനനുസരിച്ച് കിണറിനു സ്ഥാനങ്ങൾ ആകാവുന്ന ഭാഗങ്ങളിൽ ഈ കരിങ്കല്ലുചരടിൽ തൂക്കിപ്പിടിച്ച് മെല്ലെ നടക്കുന്നു. വെള്ളമുള്ള ഭാഗത്തെത്തുമ്പോൾ ഈ കല്ല് കാന്തത്താലെന്നപോലെ ആകർഷിക്കപ്പെടുന്നു. ആകർഷണം അനുഭവപ്പെട്ട സ്ഥലത്തു നില്പുറപ്പിച്ചാൽ ചരടിൽകെട്ടിയ കല്ല് കറങ്ങിത്തുടങ്ങും. കല്ലു കറങ്ങിത്തുടങ്ങിയാൽ ചരടിൻ്റെ അഗ്രം ബലമായി പിടിക്കണം. അല്ലെങ്കിൽ ചരടുമായുള്ള കല്ലിൻ്റെ കറക്കത്തിൽ കല്ല് തെറിച്ചുപോകും. അടിനീരൊഴുക്ക് കുറഞ്ഞയിടങ്ങളിൽ കല്ലിൻറെ കറക്കം കുറവായിരിക്കും. കല്ലിൻ്റെ കറക്കമനുസരിച്ച് ചരടുയർത്തിപ്പിടിക്കണം. കൈവിരലുകൾ വേദനിച്ച്, ചിലപ്പോൾ തൊലി അടരുകയും ചെയ്യുമെന്ന് അനുഭവമുണ്ട്. കല്ലിനുപകരം ഉപയോഗിക്കാവുന്ന ഒന്ന് സ്വർണ്ണമാണ്. നമ്പൂതിരി സ്ഥാനം നോക്കി കുഴിച്ച കിണറുകൾ പരിചയമുണ്ട്. മറ്റൊരു വിസ്‌മയകരമായ കാര്യം ഇത്തരത്തിൽ സ്ഥാനനിർണ്ണയം ചെയ്യുന്നവരുടെ ശരീരത്തിൽ അതിനു കഴിയാത്തവർ സ്‌പർശിച്ചാൽ കല്ലിന്റെ കറക്കം നിലയ്ക്കുന്നുവെന്നതാണ്. ദേഹസ്‌പർശത്തിനു പകരം ദർഭപ്പുല്ലുകൊണ്ട് തട്ടി വിളിച്ചപ്പോഴും കറക്കം നിന്ന അനുഭവമുണ്ട്. ഇത്തരത്തിൽ സ്ഥാനംനോക്കുന്ന മറ്റൊരാൾ പാറശ്ശേരി മുണ്ടോർക്കര മനയിൽ ശങ്കരൻനമ്പൂതിരി. ഇതെങ്ങനെ കഴിയുന്നുവെന്നതിൻ്റെ യുക്തിയെക്കുറിച്ച് ഇവർ അജ്ഞരാണ്. എല്ലാപേർക്കും ഈ വിദ്യ പ്രയോഗിക്കാൻ ശ്രമിക്കാവുന്നതാണ്. എന്നാൽ ചിലർക്കു മാത്രമേ വിജയം വരിക്കാനാവൂ. "

..Link | |
| 4 | കൂപശാസ്ത്രം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
കിണറിൻ്റെ സ്ഥാനം കാണൽ
" കിണർ സ്ഥാനനിർണ്ണയരീതികൾ സ്ഥലത്തിനും വ്യക്തിക്കുമനുസരിച്ച് വ്യത്യസ്‌തമായിരിക്കുന്നു....
കിണറിൻ്റെ സ്ഥാനം കാണൽ " കിണർ സ്ഥാനനിർണ്ണയരീതികൾ സ്ഥലത്തിനും വ്യക്തിക്കുമനുസരിച്ച് വ്യത്യസ്‌തമായിരിക്കുന്നു. രാമൻ ആശാരിയുടെ ചെറുമകൻ രാമകൃഷ്‌ണന്റെ നാട്ടുരീതി, ആറാട്ടുപുഴയിലെ മുരളി ആശാരിയുടെ രീതി, മുണ്ടോർക്കര മനയിൽ ശങ്കരൻനമ്പൂരി കീഴില്ലം ചരടും കരിങ്കല്ലുമുപയോഗിക്കുന്ന രീതി ഇങ്ങനെ വ്യത്യസ്‌ത രീതികൾ ഓരോന്നായി നമുക്കു നോക്കാം. രാമകൃഷ്ണൻ, കിണർ സ്ഥാനം നോക്കുന്ന ആശാരി. മുത്തച്ഛനിൽ നിന്നും അച്ഛനിൽനിന്നും വിദ്യപഠിച്ചു. കൂപശാസ്ത്രം തച്ചുശാസ്ത്രത്തിൽ പെടുന്നു. ദേവാലയശാസ്ത്രം, മനുഷ്യാലയശാസ്ത്രം, ഗോശാലശാസ്ത്രം, കൂപശാസ്ത്രം, ശില്പശാസ്ത്രം എന്നിങ്ങനെയാണ് തച്ചു ശാസ്ത്രശാഖകൾ. അതിൽ കുഭ (കൂപ) ശാസ്ത്രം ഭൂമിശാസ്ത്രത്തെയും തച്ചുശാസ്ത്രത്തെയും ഒരുമിപ്പിക്കുന്നു. രാമകൃഷ്‌ണൻ ആശാരി ഇങ്ങനെ കിണർ സംബന്ധിയായ നാട്ടറിവുകൾ പങ്കുവയ്ക്കുന്നു. "കിണർസ്ഥാനം നോക്കിക്കൊണ്ടിരിക്കുന്ന രീതിയിൽ ഉറച്ചുനിൽക്കുന്നു. ഒരു വട്ടപ്പാത്രത്തിൽ, അല്ലെങ്കിൽ ഒരു കിണ്ണത്തിൽ തിരു താളിയുടെ നീര് (പിഴിഞ്ഞെടുത്തത്) പകുതിയിലധികം ഒഴിക്കുന്നു. കിണർ കുത്തുവാൻ ഉദ്ദേശ്യമുള്ള പറമ്പിന്റെ ഭാഗങ്ങളിൽ വച്ചുനോക്കുന്നു. വെള്ളമുള്ള ഇടമാണെങ്കിൽ തിരുതാളിനീര് ഒരു ഭാഗത്തേക്ക് ആകർഷിക്കപ്പെടുന്നു. വെള്ളമില്ലാത്ത സ്ഥലമാണെങ്കിൽ താളി നീരിൽനിന്ന് കുമിളകൾ പൊന്തുന്നു. അപ്പോൾ അവിടെ പാറയാണെന്നു സാരം (ലക്ഷണം), കിണ്ണം എന്നാൽ കിണർ. അതിലെ വെള്ളം കിണറ്റിലെ വെള്ളം തിരുതാളിനീര് അങ്ങനെ കിണറിൻ്റെ സാധ്യതയെ നമുക്കു പറഞ്ഞുതരുന്നു.' വലിയവീട്ടിൽ മുരളി (ആറാട്ടുപുഴ): കൂപശാസ്ത്രത്തിലെ ഒരു ശ്ലോകം ചൊല്ലലോടെയാണ് സ്ഥാനംനോക്കൽ തുടങ്ങുക. നിമിത്തങ്ങളുടെ രൂപഭാവങ്ങളും ആകാരവടിവുകളും ഇനഭേദങ്ങളും നോക്കുന്നു. ദേവീദേവന്മാരെ ധ്യാനിച്ച് വടക്കുകിഴക്കുനിന്ന് ആരംഭിക്കുന്നു. മീനമാസത്തിലാവും സാധാരണ കിണർസ്ഥാനനോട്ടം നടത്തുക. കിണറുടമയും ബന്ധുകാരണവരും അവിടെ ഉണ്ടാകും. പൂജയ്ക്കുശേഷമാണ് കുറ്റിയടിക്കുക. ആദ്യത്തെ കുറ്റി ഉടമസ്ഥനെക്കൊണ്ടാവും തറപ്പിക്കുക. നിമിത്തം നോക്കി ദോഷഗുണങ്ങൾ പറയുന്നത് അപ്പോഴായിരിക്കും. ആറാട്ടുപുഴ ഭാഗങ്ങളിൽ കിണർസ്ഥാനം കണ്ടെത്തിക്കഴിഞ്ഞാൽ ഉടമസ്ഥൻ, ആശാരിയെ ആറാട്ടുപുഴ കുന്നത്തുകടവിനപ്പുറത്തുള്ള കാവിലേക്കു കൂട്ടുന്നു. വാസ്‌തുപുരുഷനും ആശാരിയുംകൂടി അവിടെ കാളിക്കായി കോഴിയെ കുരുതി കൊടുക്കുന്നു. വീടുപണിയുമ്പോൾ അന്യർക്ക് അസൂയയും ഈർഷ്യയും ഉണ്ടാകാതിരിക്കാനാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ ഈ കാളീപൂജ ഇല്ലാതായിക്കൊണ്ടി രിക്കുന്നു. സാധാരണയായി കിണർ കുത്തിയാൽ വെള്ളം കാണാൻ സാധ്യതയുള്ളിടത്ത് വാഴ, ചീര, പുല്ലുകൾ, ചെടികൾ, വൃക്ഷങ്ങൾ എന്നിവയെ നോക്കിയാൽ അറിയാൻ സാധിക്കും. വാഴ സമൃദ്ധമായുള്ളിടത്ത് വെള്ളം ഉണ്ടെന്നുറപ്പാണ്. മണ്ണിനടിയിൽ ജലത്തിൻ്റെ പാതകൾ ഉണ്ടാവും. അവ ഉയർന്നും താഴ്ന്നും വളഞ്ഞും തിരിഞ്ഞും കാണപ്പെടുന്നു. കിണർസ്ഥാനനിർണ്ണയത്തിനു പോകുമ്പോൾ ശകുനം നോക്കാറുണ്ട്. വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ വിറക്, പാറ, തീ, കല്ല് എന്നിവ കണ്ടാൽ അശുഭം, മണൽ, മത്സ്യം എന്നിവ കണ്ടാൽ ശുഭം. കൂപ(കുട) ശാസ്ത്രത്തിൽ സ്ഥാനനിർണ്ണയത്തിന് കാലാവസ്ഥ ബാധകമല്ല. "

..Link | |
| 5 | കിണറുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കേരളത്തിൽ കിണറുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഇല്ലതന്നെ. വീടിന്റെ സുപ്രധാനമായ ഒരു ഘടകം അതാണുതാനും. വെള്ളത്തിന്റെ ലഭ്യത പരി...
"കേരളത്തിൽ കിണറുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഇല്ലതന്നെ. വീടിന്റെ സുപ്രധാനമായ ഒരു ഘടകം അതാണുതാനും. വെള്ളത്തിന്റെ ലഭ്യത പരിഗണിക്കാതെയുള്ള പുരനിർമ്മാണം കേരളത്തിൽ സാധാരണമല്ല. കുടിക്കാനും കുളിക്കാനും യഥാക്രമം കിണറിനെയും കുളത്തെയും ആശ്രയിക്കുന്ന രീതിയാണ് പൊതുവിൽ കണ്ടുവരുന്നത്. കിണറുകൾ വീടുകളെ ആശ്രയിച്ചും കുളങ്ങൾ ആരാധനാലയങ്ങളെ ആശ്രയിച്ചുമാണ് പരിഗണിക്കപ്പെട്ടത്. പള്ളികൾക്ക് കിണറുകളുണ്ടെങ്കിൽതന്നെയും 'ഹൗളുകൾ' വേണ്ടിവന്നു. കിണറിൻ്റെ സ്ഥാനനിർണ്ണയവും നിർമ്മാണപരിപാലനവും ഒരു നാട്ടുശാസ്ത്രമായി വികസിച്ചു നിന്നിരുന്നു. ഓരോ നാടിനും കിണറിൻ്റെ നാട്ടറിവുകൾ വ്യത്യസ്തതതകളോടെ നിലനിന്നു. കുളം നിർമ്മാണത്തിനും അതിന്റേതായ തച്ചുശാസ്ത്രം ഉണ്ടായിരുന്നു. കുളങ്ങളും കിണറുകളും പുത്തൻ ജീവിതമുറകൾ വന്നതോടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ മാറ്റങ്ങൾക്കു വിധേയമാകുകയോ ചെയ്യുന്നു. ദൂരെനിന്ന് പൈപ്പ്‌ലൈൻവഴിയോ, വാഹനത്തിൽ 'പാക്ക്' ചെയ്‌തു വരുന്നതോ ആയ ഒന്നായി വെള്ളം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കിണർ - കുളം നിർമ്മിതികളുടെ നാട്ടുശാസ്ത്രങ്ങൾ മറവിയിലെത്തിനിൽക്കുന്നു. ഇവിടെ ശേഖരിക്കപ്പെട്ടിട്ടുള്ള കിണർനിർമ്മിതിയുടെ വ്യത്യസ്‌താനുഭവങ്ങളും അറിവുകളും അതിൻ്റ ബഹുസ്വഭാവങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു. കിണർ പരിപാലനത്തിനും നാടൻ മുറകളുണ്ട്. നെല്ലിപ്പടി ഒരുദാഹരണമാണ്. "കിണറിൻ്റെ അടിത്തട്ട് നിരപ്പാക്കിയതിനുശേഷം, അടിയിൽ നിന്നും കിണറിൻ്റെ വശങ്ങൾ കല്ലിൻ്റെ വീതിക്ക് കുറേശ്ശയായി തുരന്നുമാറ്റുന്നു. പിന്നെ തുരന്നുമാറ്റിയ വിടവിലേക്ക് നെല്ലിപ്പടി വയ്ക്കുകയും കിണറിൻ്റെ ആകൃതിയിൽ നല്ല ബലത്തിൽ യോജിപ്പിയ്ക്കുകയും ചെയ്യുന്നു. നെല്ലിപ്പടിയുടെ എല്ലാ ഭാഗങ്ങളും ഉറച്ചിരിക്കത്തക്ക വിധത്തിലാണ് നെല്ലിപ്പടി ഉറപ്പിക്കുന്നത്. പിന്നെ മുകളിലേക്ക് കിണറിന്റെ വശങ്ങൾ തുരന്നുമാറ്റുന്നതിനോടൊപ്പം വെട്ടുകല്ലുകൾ വച്ച് നെല്ലിപ്പടിയുടെ മുകളിൽനിന്ന് കെട്ടിയുയർത്തിക്കൊണ്ടിരിക്കും. മണ്ണിൻ്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ കിണറിന് മുകൾഭാഗംവരെ കല്ല് കെട്ടേണ്ടി വന്നേക്കാം. കല്ലുകൾ കിണറിൻ്റെ ആകൃതിയിൽ അടുക്കി വയ്ക്കുക മാത്രമേ പതിവുള്ളൂ. ആണികൾ എന്നു വിളിക്കുന്ന കല്ലിൻ്റെ തന്നെ ചീളുകൾ ഇടയിൽ തിരുകിയാണ് അവ ഉറപ്പിക്കുന്നത്. കിണറുകൾ വൃത്താകൃതിയിലാണെങ്കിൽ വശങ്ങളിൽനിന്നുള്ള സമ്മർദ്ദങ്ങളെ വളരെ നന്നായി അതിജീവിക്കുവാൻ സാധിക്കും. അതുകൊണ്ടാണ് കിണറുകൾ കൂടുതലും വൃത്താകൃതിയിൽ പണിയുന്നത്. ഇന്ന് നെല്ലിപ്പടി കെട്ടുന്നതിനുപകരം കോൺക്രീറ്റ് റിങ്ങുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. വിങ്ങുകളിറക്കിയ കിണറുകളിലെ വെള്ളത്തിന് കാര്യമായ തണുപ്പുണ്ടാകാറില്ല. മാത്രമല്ല വെള്ളത്തിൻ്റെ സ്വാദിന് കാര്യമായ വ്യത്യാസവുമുണ്ടായിരിക്കും. " |
..Link | |
| 6 | ഭഗവതിയാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം.

"നായർ, തിയ്യർ, വണ്ണാൻ സമുദായക്കാരുടെ ആരാധനാകേന്ദ്രങ്ങളായ തറ, മണ്ടകം, കോട്ട എന്നിവയാണ് തണ്ണീർ ഭഗവതിയുടെ ആവാസകേന്ദ്രങ...
"നായർ, തിയ്യർ, വണ്ണാൻ സമുദായക്കാരുടെ ആരാധനാകേന്ദ്രങ്ങളായ തറ, മണ്ടകം, കോട്ട എന്നിവയാണ് തണ്ണീർ ഭഗവതിയുടെ ആവാസകേന്ദ്രങ്ങൾ. 'തറ' വെറും സ്ഥാനം മാത്രമാണ്. പാല, ആൽ എന്നീ വൃക്ഷങ്ങളിൽ ഏതെങ്കിലും ഒന്ന് 'തറ' യിൽ ഉണ്ടായിരിക്കും. 'തറ'യുടെ മുന്നിൽ ഒരു കൽവിളക്കു കാണാം. 'തറ' യിൽ പീഠംവെച്ച് അതിനുമീതെ ചുവന്ന പട്ടുവിരിച്ച്, വാൽക്കണ്ണാടിവയ്ക്കുന്നു. തണ്ണീർ ഭഗവതിയുടെ സാന്നിദ്ധ്യസൂചകമാണ് വാൽക്കണ്ണാടി. മേൽക്കൂര (ഒറ്റക്കൂട്ട്) യോടുകൂടിയ സ്ഥാനമാണ് 'മണ്ടകം'. വിഗ്രഹപ്രതിഷ്ഠ കാണില്ല. കൽവിളക്കോ നിലവിളക്കോ ഉണ്ടായിരിക്കും. അതിന്നടുത്ത് പീഠത്തിൽ ചുവന്ന പട്ടുവിരിച്ച് അതിൽ വാൽക്കണ്ണാടിയും വാളും ചിലമ്പും വെച്ചു പൂജിക്കുന്നു. മണ്ടകത്തോടനുബന്ധമായി ഒരല്പം അകലെ ഒരു 'തറ'യും ഉണ്ടായിരിക്കും. ശ്രീകോവിലിനോടുകൂടിയ ഭഗവതിയുടെ സ്ഥാനമാണ് 'കോട്ട'. ഇവിടേയും ബിംബപ്രതിഷ്ഠ പതിവില്ല. മറ്റു സ്ഥാനങ്ങളിലെപ്പോലെതന്നെ ചുവന്ന പട്ടുവിരിച്ച് വാൽക്കണ്ണാടി വെച്ചു പൂജിക്കുകയാണ് പതിവ്. തണ്ണീർ ഭഗവതിക്ക് കടലുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഭാഗം, ഭഗവതിയാട്ടിൻ്റെ തോറ്റംപാട്ടിൽ കാണാം. വെട്ടത്തുനാട്ടിലേക്കു രാജാവിനോടൊപ്പമുള്ള യാത്രയിൽ, ദേവി കടലുവഴിയും സഞ്ചരിക്കുന്നുണ്ട്. പഴയകാല തുറമുഖമായിരുന്ന 'പന്തലായനികൊല്ല'ത്തെ തോറ്റംപാട്ടിൽ പരാമർശിക്കുന്നതുതന്നെ ഇതിനു തെളിവാണ്. "വരിക എൻ്റെ വരി വടക്കും താമിദേവരെ, ദേവർ തന്നോരു താമര തണ്ണീർ, 'വടക്കും കൊല്ലം' മണവാളൻ നായന്മാരെ തന്നെ" എന്നും, “എരവരിനല്ലോര്, മതിലകം പന്തലായനി വടക്കും കൊല്ലം' മണവാളൻ നായന്മാരെ..." എന്നും ആട്ടുണർത്തൽ തോറ്റത്തിൽ കാണുന്നുണ്ട്. കടലിലെ സാന്നിധ്യത്തിൽനിന്നാണ് 'തണ്ണീർ ഭഗവതി' സങ്കല്പം ഉണ്ടാകുന്നത്. അതിനെ സൂചിപ്പിക്കുന്ന വരികളും തോറ്റംപാട്ടിൽ കാണാം. “അപ്പൊ... വരിക എൻ്റെ ഭഗവതി... വന്നിട്ടൊ... അപ്പൊ... നിറവരുമാറെ... അഴകിതുപോലവർക്കെ അപ്പൊ... ചെങ്കാറ്റിൻമേവം നേർവഴിനോക്കിയോ... അപ്പൊ... കപ്പൽ വെച്ചവരേ... കടലോടുന്നതേ... അപ്പൊ... ഉപ്പുകടലേയും... ഓടി കണ്ടുതേ... അപ്പൊ... ഓർക്കടലിലേ... വഴിപുറപ്പെട്ടുതേ... അപ്പൊ... താമരകടലേ.... ഓടി കണ്ടുതേ... അപ്പൊ... തണ്ണീർ കടലിലേ... വഴിപുറപ്പെട്ടുതേ..." വെട്ടത്തുനാടിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുംവേണ്ടി 'ഭഗവതിയാട്ട്' നടത്തുന്നത്, തണ്ണീർഭഗവതിയെ പരദേവതയായി കണക്കാക്കി വരുന്നതുകൊണ്ടാണ്. കടലുമായി ബന്ധപ്പെട്ട സാന്നിദ്ധ്യമാണ് ഈ ദേവതയുടെ സവിശേഷത. "

..Link |
| 7 | തണ്ണീർഭഗവതി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം

" 'തണ്ണീർഭഗവതി' വെട്ടത്തുനാടിൻ്റെ പരദേവതയായി തീർന്നതിന്നാസ്‌പദമായി ഒരു ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. നാട്...
" 'തണ്ണീർഭഗവതി' വെട്ടത്തുനാടിൻ്റെ പരദേവതയായി തീർന്നതിന്നാസ്‌പദമായി ഒരു ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. നാട്ടുരാജാക്കന്മാർ തമ്മിൽ പരസ്‌പരം യുദ്ധംചെയ്‌ത്, ദേശങ്ങൾ കീഴടക്കിക്കൊണ്ടിരുന്ന കാലത്ത്, ഒരിക്കൽ വെട്ടത്തുരാജാവ്, നാടിൻ്റെ ഐശ്വര്യത്തിനും ശ്രേയസ്സിനുംവേണ്ടി, മൂകാംബികയിൽ പോയി തപസ്സനുഷ്ഠിക്കുന്നു. രാജാവിൻ്റെ ഭക്തിയിൽ സംതൃപ്‌തയായ ദേവി പ്രത്യക്ഷമായി, എന്തുവരമാണ് വേണ്ടതെന്നു ചോദിച്ചു. 'ഭാര്യയായി കൂടെവരണം' എന്ന വരമാണ് രാജാവ് ചോദിച്ചത്. ദേവി സമ്മതിച്ചു. 'ഭർത്താവ് മുന്നിലും ഭാര്യ പിന്നിലുമായി നടക്കണം. ഒരിക്കലും തിരിഞ്ഞുനോക്കുകയുമരുത്' എന്ന നിബന്ധനയോടുകൂടി. അതു പ്രകാരം രാജാവ് മുന്നിലും ദേവി പിന്നിലുമായി, വെട്ടത്തുനാട്ടിലേക്കു യാത്രയാരംഭിച്ചു. കരവഴിയും കടൽവഴിയുമുള്ള യാത്രയ്ക്കൊടുവിൽ, ചിലമ്പണിഞ്ഞ കാൽ, ദേവി വെട്ടത്തുനാട്ടിൽ വെച്ചപ്പോൾ ഉണ്ടായ ശബ്ദംകേട്ട് രാജാവ് പെട്ടെന്ന് തിരിഞ്ഞുനോക്കി. നിബന്ധന ലംഘിക്കപ്പെട്ടതു കാരണം, 'ഇനി വരാൻ നിവൃത്തിയില്ല, എന്നെ ഭജിച്ചതു കാരണം ഞാനെപ്പോഴും കൂടെ ഉണ്ടാകും' എന്നുപറഞ്ഞു ദേവി തിരിച്ചുനടന്നു. ആ നിമിഷത്തിൽ കടലിൽ ഒരു ചൈതന്യം കാണുകയും രാജാവിന്റെ ഇടതുകൈയിന് വിറയൽ (എപ്പോഴും ഇളകുക) അനുഭവപ്പെടുകയും ചെയ്തു. പിന്നീട് പല്ലക്കിലേറി, പൂരപ്പുഴയും കടന്ന് രാജാവ്, വെട്ടത്തുനാട്ടിൽ തിരിച്ചെത്തി. പല്ലക്ക് (പള്ളിത്തണ്ട്) ആദ്യം ഇറക്കിവയ്ക്കുന്നത് 'ബുധാകുളങ്ങര' എന്ന സ്ഥലത്താണ്. പല്ലക്കിൽ നിന്നും ഇറങ്ങി, രാജാവ് തൻ്റെ അവസ്ഥയ്ക്കുള്ള പ്രതിവിധി തേടി, പ്രശ്നം വെപ്പിച്ചപ്പോൾ പെരുവണ്ണാൻ സമുദായക്കാർക്കുമാത്രമേ കൂടെ കൂടിയ ദേവിയെ ആവാഹിച്ചെടുക്കുവാൻ കഴിയുകയുള്ളൂ എന്നു ബോധ്യപ്പെടുന്നു. ആ ദേശത്തെ പെരുവണ്ണാൻ സമുദായക്കാരെ അന്വേഷിച്ച് രാജാവിൻ്റെ ആൾക്കാർ പോകുന്നു. ഒടുവിൽ അമ്മയും മകനും മാത്രമുള്ള ഒരു പെരുവണ്ണാൻ കുടിൽ കണ്ടെത്തുകയും രാജാവിൻ്റെ ആവശ്യം മകനെ അറിയിക്കുകയും ചെയ്യുന്നു. ദേവിയെ ആവാഹിച്ചെടുക്കേണ്ട രീതി അമ്മ, മകന് പറഞ്ഞുകൊടുക്കുന്നുണ്ട്. അതുപ്രകാരം അഞ്ചുതിരിയും അഞ്ചുനറുക്കും വെച്ച് 'തിരുമേനി യിൽനിന്നും പഴമേനിയിലേക്കു വരട്ടെ' എന്നുപറഞ്ഞ് ആവാഹിക്കണം. വന്നവരോടൊപ്പം യാത്രതിരിച്ച മകൻ്റെ ഭാവം, രാജാവിന്റെ അടുത്തെത്തിയപ്പോഴേക്കും മാറി. 'തിരുമേനിയുടെ ഇടത്തിരിക്കുന്നത് അടിയനു തന്നാട്ടേ' എന്നുപറയുകയും ഉടനെതന്നെ മടങ്ങുകയും ചെയ്യുന്നു. കുടിലിൽ തിരിച്ചെത്തിയ ആ പെരുവണ്ണാൻ കിടപ്പിലാകുന്നു. തുടർന്ന് തണ്ണീർഭഗവതിയെ കുടിയിരുത്തി, തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി 'ആട്ട് നടത്തണമെന്നും പെരുവണ്ണാൻ കോലം കെട്ടി ആടണമെന്നും നിശ്ചയിക്കുന്നു. ഈ പെരുവണ്ണാൻ 'കോന്തൻ ചാത്തൻ അടിയൻ' എന്ന പേരിൽ അറിയപ്പെടുകയും 'ചാത്തൻകുന്നൻ' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്യുന്നു. വെട്ടത്തു രാജാവുതന്നെ വാളും ചിലമ്പും കൊടുത്ത്, യഥാവിധി 'ഭഗവതി ആട്ട് നടത്തി തണ്ണീർ ഭഗവതിയെ സന്തോഷിപ്പിക്കണമെന്ന് കല്പിക്കുന്നു. രാജാവ് ഇരുന്ന 72 സ്ഥാനങ്ങളിലും ഭഗവതിയെ കുടിയിരുത്തി ഈ അനുഷ്‌ഠാനം നടത്തണമെന്നാണ് തീരുമാനം. വെട്ടത്തുനാട്ടിൽ ഇടതുഭാഗം വിറയലോടുകൂടി വന്ന രാജാവിനെ പരിചരിച്ചത് ഒരു മുക്കുവ സ്ത്രീയായിരുന്നു. അതിനാൽ കടലിൽ കാണപ്പെട്ട ചൈതന്യത്തെ എതിരേറ്റ് കരയിലേക്കു കൊണ്ടുവരാനുള്ള അവകാശവും ഈ മുക്കുവ സ്ത്രീക്കായിരുന്നു. ഇതു സൂചിപ്പിക്കുംവിധം 'ഭഗവതിയാട്ടി' ന് താലമെടുക്കാനുള്ള അവകാശം ഇന്നും മുക്കുവസ്ത്രീകൾക്കുള്ളതാണ്. "

..Link |
| 8 | വെട്ടത്തുനാട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം.

"ഏറെ സാംസ്‌കാരികപാരമ്പര്യമുള്ള ഒരു ചെറിയ നാട്ടു രാജ്യമായിരുന്നു 'വെട്ടത്തുനാട്.' കേരളത്തിൽ നാട്ടുരാജ്യ...
"ഏറെ സാംസ്‌കാരികപാരമ്പര്യമുള്ള ഒരു ചെറിയ നാട്ടു രാജ്യമായിരുന്നു 'വെട്ടത്തുനാട്.' കേരളത്തിൽ നാട്ടുരാജ്യങ്ങൾ ഉണ്ടായത്, കുലശേഖരസാമ്രാജ്യത്തിൻ്റെ തകർച്ചയോടുകൂടിയാണ്; എ.ഡി. 12-ാം ശതകത്തിൽ. ഏകഭരണത്തിൻകീഴിൽ ഏകീകരിക്കപ്പെട്ടിരുന്ന ഈ ഭൂവിഭാഗത്തിന്റെ ശിഥിലീകരണം വളരെ ദ്രുതഗതിയിലായിരുന്നു. അതിന്റെ ഫലമായി വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തു നാട് എന്നിങ്ങനെ നാലു പ്രധാനപ്പെട്ട രാജ്യങ്ങൾ വളർന്നുവന്നു. മറ്റു ചെറുകിട നാട്ടുരാജ്യങ്ങളെല്ലാംതന്നെ ഈ നാലു രാജാക്കന്മാരിൽ ആരുടെയെങ്കിലും മേൽക്കോയ്‌മ അംഗീകരിച്ചുപോന്നു. വെട്ടത്തു നാട്, സ്വതന്ത്രമായ നാട്ടുരാജ്യമായിരുന്നെങ്കിലും സാമൂതിരിയുടെ പടയോട്ടത്തോടുകൂടി ആ മേൽക്കോയ്‌മ അംഗീകരിക്കുകയാണുണ്ടായത്. 'വെട്ടം എട്ടുകാതം' എന്നൊരു ചൊല്ലുണ്ട്. 'ഒരു കാതം' എന്നത് 4 നാഴികയാണ്. അതിനാൽ 8 കാതം = 4x 8 = 32 നാഴിക. അതായത് വെട്ടത്തുനാടിൻറെ ചുറ്റളവ് 32 നാഴികയാണെന്ന് പഴമക്കാർ കണക്കാക്കുന്നു. വെട്ടം, തലക്കാട്, തൃക്കണ്ടിയൂർ, തൃപ്രങ്ങോട്, പുറത്തൂർ, കന്മനം, കല്പകഞ്ചേരി, താനാളൂർ, ക്ലാരി എന്നീ ദേശങ്ങൾ വെട്ടത്തുനാട്ടിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ ആദ്യകാല ആസ്ഥാനം തൃപ്രങ്ങോട് ആയിരുന്നു. പിന്നീട് അത് 'താന്നൂർ' (കേരളാധീശപുരം) ആയി. വൈവിധ്യമാർന്ന ആരാധനാമൂർത്തികളും ആരാധനാരീതികളും വെട്ടത്തുനാടിൻ്റെ സവിശേഷതയാണ്. പൊതുവേ ശൈവസാന്നിധ്യത്തിനാണ് മുൻതൂക്കം. തുഞ്ചത്താചാര്യൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കണ്ടിയൂർ ശിവക്ഷേത്രവും മാർക്കണ്ഡേയപുരാണത്തിൽ പരാമർശിക്കപ്പെടുന്ന തൃപ്രങ്ങോട് ശിവക്ഷേത്രവും ഏറെ പ്രസിദ്ധങ്ങളാണ്. സുബ്രഹ്മണ്യനും അയ്യപ്പനും ഏറെ ആരാധിക്കപ്പെടുന്ന ദേവന്മാരാണ്. അയ്യപ്പപ്രതിഷ്ഠയുള്ള ചമ്രവട്ടത്തുകാവ്, നിളയുടെ തീരത്തു സ്ഥിതിചെയ്യുന്നു. ഹനുമാനും ഗരുഡനും പ്രാധാന്യമുള്ള ഓരോ കാവുകളുണ്ട്. അമ്മദൈവസങ്കല്പത്തിൽ 'കാളി'യെ പൂജിക്കുന്ന വെട്ടത്തുകാവും ഭയങ്കാവും പ്രധാനപ്പെട്ടതുതന്നെ. എന്നാൽ വെട്ടത്തുനാടിൻ്റെ ഇഷ്ടമൂർത്തി 'ഭഗവതി'യാണ്. ഇതും 'കാളി'യുടെതന്നെ മറ്റൊരു രൂപമാണ്. കരിങ്കാളി, ഭദ്രകാളി, ചുടലകാളി, കുറുമ്പ, ചീർമ്മ, പോതി, ചാമുണ്ഡി, രക്തേശ്വരി എന്നിങ്ങനെയുള്ള സങ്കല്പഭേദങ്ങൾ 'കാളി'ക്കുണ്ടെങ്കിലും മൂകാംബികാദേവിയുടെ അംശമായി കണക്കാക്കിവരുന്ന 'തണ്ണീർഭഗവതി സങ്കല്പമാണ് ഇവിടെ പ്രചരിച്ചിട്ടുള്ളത്. ശാന്തസ്വരൂപിണിയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി 'ഭഗവതി ആട്ട്' എന്ന അനുഷ്‌ഠാനവും നടത്തിവരുന്നു. "

..Link |
| 9 | കേരളീയ ആഭരണങ്ങൾ | ![]() | ഡോ. വിനിത വിജയൻ | പുസ്തകങ്ങൾ |
കേരളീയ ആഭരണങ്ങൾ
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത...
കേരളീയ ആഭരണങ്ങൾ
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്‌തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ളമണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീകളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്‌തവ സ്ത്രീകളുടെ കഴുത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്‌ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്‌തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്‌താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്‌ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്‌ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
“നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളുകൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
2. കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്‌ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്‌ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുരുവും പലയിനം പൂക്കളും കർണാഭരണങ്ങളായി ഉപയോഗിച്ചിരുന്നു. കേരളത്തിലെ സ്ത്രീകൾ കാതിലണിഞ്ഞിരുന്ന 'തോട'കൾ പലതരത്തിലുണ്ടായിരുന്നു. പണ്ടു കാലത്ത് കാത് നീട്ടിവളർത്തുന്ന സമ്പ്രദായമായിരുന്നു. കാതിന്റെ നീണ്ട ഭാഗം ഊഞ്ഞാൽപോലെ നീണ്ടു കിടക്കും. അതിൽ അണി ഞ്ഞിരുന്ന ആഭരണമാണ് തോട. നടുവിൽ തോടുപോലെ കാതിന്റെ വളയം ഒതുങ്ങി ഇരിക്കുന്ന ആഭരണമാണ് തോട. ഇത് തനി സ്വർണ ത്തിൽ പണിയുവാൻ നല്ല ധനശേഷിയുള്ളവർക്കേ പറ്റൂ. അതുകൊ ണ്ടുതന്നെ സാധാരണക്കാർ കൈതയോല ചുരുട്ടിയാണു കാതിൽ ഇടുന്നത്. കരി ചേർത്തരച്ച അരക്കോ, തേനീച്ചക്കൂട്ടിൽനിന്നെടു ക്കുന്ന മെഴുകോ, കൈതയോല ചുരുളിനകത്തുവച്ച് അതിന്റെ ഒരു വശത്ത് കുന്നിക്കുരുക്കൾ പതിച്ചുവച്ചാൽ ഈ തോടയ്ക്ക് 'ചൂതുമണി' എന്നു പേർ. കാഴ്‌ചയിൽ ചുവന്ന കല്ലുവച്ച ആഭരണംപോലെയായി രിക്കും. പ്രായം ചെന്നവരാണിതു ധരിക്കുക. ഇതിൽതന്നെ 'ഉള്ളാട' വിഭാഗത്തിലുള്ള സ്ത്രീകൾ, ഓലച്ചുരുളോ, ലോഹച്ചുരുളോ ധരി ക്കുന്നു. പണ്ട് നമ്പ്യാർ 'കാതിലോല, നല്ലതാളി' എന്നു പറഞ്ഞതിന്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത് കാതിലണിയുന്ന ഈ 'ഓല'യുടെ അറിവുംകൂടിയാണ്. ഇങ്ങനെ അണിയുന്ന 'ഓല'യിൽതന്നെ നമ്പൂ തിരി സ്ത്രീകൾക്കിടയിൽ 'പനയോല' കൊണ്ടുള്ള ആഭരണമാണ് പ്രധാനം. പനയോല വെൺകളിമണ്ണിൽ മുക്കി (അതിനെ ചേടി എന്ന് പറയും) വെളുപ്പുനിറം വരുത്തിയാണ് അണിയുന്നത്. മറ്റു ജാതി ക്കാരുടെ ഓലയ്ക്ക് ചുവന്ന നിറമാണ് വിധി. ഇതിൽതന്നെ കുറിച്യർ
കാതിൽ 'പിച്ചളത്തോട'യാണ് അണിയുക. തോടയുടെ മറ്റൊരു പണിയർ എന്നിങ്ങനെ ഗോത്രസംസ്കൃതിയുമായി ബന്ധപ്പെട്ടവർ, പേരാണ് 'തക്ക'
കാതിൽ അണിയുന്ന ആഭരണങ്ങളിൽ മേക്കാത്കുത്തി അണിയുന്നവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ചിറ്റ്' എന്ന പേരിലാണിത് അറിയുന്നത്. 'മനച്ചിറ്റ്', 'ചെറുചിറ്റ്' എന്നിവയ്ക്ക് നമ്പൂതിരിമാർക്കിട യിലാണ് പ്രചാരം. ക്രിസ്ത്യാനികൾക്കിടയിൽ മേയ്ക്കാത് കുത്തന്ന രീതിയുണ്ട്. അതിന് 'മേയ്ക്കാ മോതിരം' എന്നു പേർ. അതിൽത്തന്നെ ഒരു പവൻ തൂക്കത്തിൽ ചതുരവടിവിൽ നിർമ്മിക്കുന്ന കാതിലയ്ക്ക് കുന്നംകുളം ഭാഗത്ത് 'അന്തോണിക്കാതില' എന്നൊരു ദേശപ്പേരുണ്ട്. പൊതുവേ മറ്റു ജാതിക്കാർക്കിടയിൽ ചിറിന് പ്രചാരം കുറവാണ്. കുറുമർ, ഉള്ളാടർ, പണിയർ തുടങ്ങിയഗോത്രവർഗ്ഗക്കാർക്കിടയിലുംമേക്കാത് കുത്തുന്ന രീതിയുണ്ട്. ചുവന്ന മഞ്ചാടി പിടിപ്പിച്ച മെഴുകു 'തോടകൾ' ആണ് അവർ അണിയുന്നത്.
കഴുത്തും കാതും കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വൈവിധ്യമുള്ളത് 'വള'കളിലാണ്. വളകളിൽ നിരവധി ഭേദങ്ങളുണ്ട്. നമ്പൂ തിരിസ്ത്രീകൾ പൊതുവേ, സ്വർണവളകളല്ല ഉപയോഗിക്കുക. ഓട്ടുവളകളാണ് അവർക്കു പറഞ്ഞിട്ടുള്ളത്.
വളകളിൽ കാണുന്ന പ്രത്യേക ഇനങ്ങൾ, ഒഴുക്കൻവള, ഒറ്റവള, പൂട്ടുവള, തരിവള, കൊത്തുവള ഇങ്ങനെയുള്ള സാധാരണ വളകളാണ്. ഇതുകൂടാതെ സവിശേഷമായ ഒരു ഇനമാണ് 'രാമായണം' കൊത്തിയ വള. സ്ത്രീകൾ മാത്രമാണിത് ഉപയോഗിക്കുന്നത്. അതും പ്രായമാ യവർ. ഈശ്വരസങ്കല്പവുമായി ഇഴചേർന്നതിനാൽ ശുദ്ധാശുദ്ധസ കല്പങ്ങൾ ഇതിലുണ്ട്. സീതാസ്വയംവരം, ലക്ഷ്മണോപദേശം, വന യാത്ര, സീതാപഹരണം, ഹനുമദ്സംഗമം, അശോകവനം, മൃതസഞ്ജീ വനി, രാവണവധം, പട്ടാഭിഷേകം ഇത്രയും രാമായണ സന്ദർഭങ്ങളാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. ഇതുപോലെതന്നെ പ്രധാനമാണ് അഷ്ടലക്ഷ്മി, ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി, വിജയലക്ഷ്മി, ധനലക്ഷ്മി, ആദിലക്ഷ്മി, ധാന്യലക്ഷ്‌മി, സന്താനലക്ഷ്‌മി, ഗജലക്ഷ്‌മി ഈ ദേവത കളെ കൊത്തിയ വള. ആഭരണം എന്ന സൗന്ദര്യസങ്കല്പത്തിനപ്പുറത്ത് ഒരു 'ദൈവികക്യപ' തേടൽ കൂടിയാണത്. ദശാവതാരം കൊത്തിയ വളയും ഈ കൂട്ടത്തിൽപെടുന്നു. ഈ വളകളിൽ പ്രത്യേകരീതിയി ലുള്ള കൊത്തുപണികൾ ചെയ്യാറുണ്ട്. മുന്തിരി 'കൊത്തിയ വള' ആ കൂട്ടത്തിൽപെടുന്നു.
വള കഴിഞ്ഞാൽ പ്രധാനപ്പെട്ട ആഭരണമാണ് മോതിരം. 'പത്തു വിരലിലും പൊന്മോതിര'മണിഞ്ഞവരെക്കുറിച്ച് പാട്ടുകളിലും കാവ്യ ങ്ങളിലും പരാമർശം ഉണ്ട്. മോതിരങ്ങളുടെ പേരുകൾ അവയുടെ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പീഠമോതിരം പീഠത്തിന്റെ ആകൃതിയിലുള്ള മുകൾഭാഗത്തോടുകൂടിയതാണ്. തടമോതിരം എന്നാൽ പ്രധാന മോതിരം ഊരിപ്പോകാതിരിക്കാൻ തടയായിട്ട്, ഇരുവശത്തും ഇടുന്ന ചെറിയ മോതിരംതന്നെ. കാവറുമോതിരം, അതിൻ്റെ ക്ലാവർ രൂപത്തിനാലാണ് ആ പേരിന് അർഹമായത്. ഒഴുക്കൻ മോതിരം അഥവാ കണ്ണ് മോതിരത്തിന് മോതിരത്തിൻ്റെ കട്ട കണ്ണിൻ്റെ ആക്യ പ്രത്യേകിച്ച് കൊത്തുപണികളില്ലാത്തതുതന്നെ. മുതിരപ്പുറം മോതിരം സവിശേഷതയുള്ളതാണ്. ഒൻപത് കല്ലുകളുള്ള മോതിരത്തിൻ്റെ തിയിലായിരിക്കും. ഇതുകൂടാതെ നവരത്നമോതിരം വളരെയധികം കേന്ദ്രസ്ഥാനത്ത് വൈരമാണ്. വൈരക്കല്ലിൻ്റെ വലത്തുവശത്തായി മുത്ത്, മറുവശത്ത് ജാതിനീല (ഇന്ദ്രനീലം) ചുമപ്പ് പവിഴം, വെള്ള പച്ചക്കല്ല്. തുടർന്ന് തൊട്ട് വലത്തുതന്നെ വെള്ളക്കല്ല്, അതിനടുത്ത് താണ് (മത്സ്യമാംസങ്ങൾ കഴിക്കുന്നവർ ഇടതുകൈയിൽ ഉപയോഗി ക്കല്ല് എന്നിങ്ങനെ ക്രമീകരിക്കുന്നു. സമയദോഷത്തിന് പരിഹാരമാ യിട്ടാണീ മോതിരം ധരിക്കുന്നത്. അത് വലതുകൈയിൽ ധരിക്കേണ്ട ക്കുന്നതാണുത്തമം എന്ന് തട്ടാന്മാർക്കിടയിൽ അഭിപ്രായഭേദം കാണു ന്നുണ്ട്).
സമയദോഷത്തിനണിയുന്ന ഈ മോതിരം എപ്പോഴും ഉപയോ ഗിക്കുന്നതു ശരിയല്ല. വൈരക്കല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഇതുപോലെ വിശ്വാസതലവുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരം. സാധാരണപവിത്രക്കെട്ടിൽനിന്ന് വ്യത്യസ്തമായി വലതുവശം കെട്ടാണ് പവിത്രമോതിരത്തിന്. അതി ൽത്തന്നെ പയ്യന്നൂർ പെരുമാൾ ക്ഷേത്രത്തിൽ പൂജിച്ചു വാങ്ങുന്ന മോതിരത്തിന് മഹത്ത്വം കൂടും. പൊതുവേ നമ്പൂതിരിമാരാണ് ഇതണിയുക. ഇതുകൂടാതെ 'പുലിനഖ' മോതിരം, ആനവാൽ മോതിരം എന്നിവയും പ്രചാരത്തിലുള്ളവയാണ്. 'ആനവാൽ' കെട്ടിച്ചാൽ രാത്രി യിൽ ഭയന്നു കരയുന്നതിന് ഒറ്റമൂലിയായി. പുലിനഖവും ഇത്തരം ഗുണം ചെയ്യും. വീരശൂരപരാക്രമികൾക്കു ചേർന്നതാണല്ലോ അത്. പഴയ നായാട്ടുകാലത്തിൻ്റെ ഓർമ്മകൾ ഇതിലടങ്ങുന്നുണ്ടാകണം. ഇതിൽത്തന്നെ ചെറിയ 'നഖ'മാണെങ്കിൽ 'കീരിപ്പല്ല്' എന്നാണു പറ യുക. താന്ത്രികാവശ്യങ്ങൾക്കായി പവിത്രമോതിരം ഉപയോഗിക്കുന്നു.
ആഭരണങ്ങളിൽ മൂക്കുത്തിക്കും സ്ഥാനമുണ്ട്. മുതുവന്മാർക്കി ടയിൽ, വിവാഹത്തിന് വധു, വരൻ്റെ മുമ്പിലെത്തിയാൽ വരൻ ഒരു മോതിരവും മൂക്കുത്തിയും ചീപ്പും സമ്മാനിക്കുമത്രേ. മൂക്കിൻറെ രണ്ടുവശത്തും തുളച്ച് ഇടുന്ന രീതി ഉള്ളാടന്മാർക്കിടയിൽ കാണുന്നു. വലതുമൂക്കും ഇടതുമൂക്കും കുത്തുന്നതിൽ ജാതീയമായ വേർതി രിവുണ്ട്. കമ്മാളർ, ശില്പാചാരി, ചെട്ടി, കൊങ്ങിണി, വാണിയൻ, തീയൻ, പുലയൻ എന്നിവർ മൂക്കുത്തി ധരിക്കുന്നതിൽ ശ്രദ്ധിച്ചു പോന്നു. 'മൂക്കുവള'യും ഇവരിൽ പ്രചാരത്തിലുണ്ട്.
മെയ്യഴക്' കൂട്ടുന്ന ആഭരണങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നല്കുന്ന സമുദായം മുസ്‌ലിങ്ങളുടേതാണ്. അവരുടെ ആഭരണങ്ങ ൾക്കു പ്രത്യേക പേരുകളുണ്ട്. 'മണിയൻ മാട', അതിലൊന്നാണ്. രണ്ടറ്റത്തും കുഴൽപോലുള്ള ആഭരണമാണിത്. ചങ്കിൽ അടക്കിക്കെ ട്ടുന്ന 'കാറ', കാഴ്‌ചയിൽ നാഗപടത്തോടടുത്ത് നില്ക്കും. പൊതുവേ മുസ്‌ലിംആഭരണങ്ങളിൽ കാണുന്ന അലുക്കുണ്ടാവില്ല നാഗപടത്തിന്. 'ചങ്കേലസ്സ്' നീളത്തിൽ വരിയായി ചിട്ടപ്പെടുത്തിയാൽ പരത്തിൻകൂ ട്ടമായി. അണ്ടിയേലസ്സ്, കശുമാങ്ങയണ്ടിയുടെ രൂപത്തിലുള്ള മാല യാണ്. കഴുത്തിൽ എന്നപോലെ കാതിലും അലുക്കുകളുള്ള കമ്മലാണ് ഉപയോഗിക്കുക. കാതില അഥവാ മിന്നിപ്പടി എന്നു പറയുന്നത് കാഴ്‌ചയിൽ വലുതായിരിക്കും. പത്താക്ക്, പതക്കം, തൊരട്, പൊള്ള മണി, പവിഴേലസ്സ്, ആമാടക്കൂട്ടം, മടിയേലസ്സ് ഇവയൊക്കെ മുസ്ലി ങ്ങൾക്കിടയിൽ പ്രചാരമുള്ളവയാണ്. ചങ്കേലസ്സ് കോവയ്ക്കയുടെ ആകൃതിയിൽ ചരടിൽ കോർത്തിടുന്ന മാലയാണ്. 'ഉറുക്ക്' എന്നൊരു ആഭരണം പെൺകുട്ടികളുടെ കൈയിൽ കെട്ടുമ്പോൾ 'കൈയുറുക്ക്' എന്നറിയപ്പെടുന്നു. അണ്ടിയേലസ്സ് ആൺകുട്ടികളും ധരിക്കുന്നു.
മെയ്യാഭരണങ്ങൾക്ക് ചരിത്രപരവും വംശപരവുമായ ബന്ധങ്ങ ളുണ്ട്. പാരമ്പര്യത്തനിമയും കാണാം. ജനിച്ച് 90 ദിവസം കഴിഞ്ഞാൽ-ചിലേടത്ത് 28-നുതന്നെ കുട്ടിയുടെ കാത് കുത്തുന്നു. നാരകമുള്ളു കൊണ്ട് കാതു തുളച്ച് (കാരമുള്ളും ഉപയോഗിക്കും) ആഭരണം ഇടു വിക്കും.
പേരിടലിന് 'പേരുമണി'യും ചാർത്തുന്നു. തിരണ്ടുകല്യാണം കഴിഞ്ഞാൽ കഴുത്തിലും കാതിലും മൂക്കിലും കൈയിലും കൈവി രലുകളിലും അരക്കെട്ടിലും ആഭരണങ്ങൾ അണിയുന്നു. വെള്ളിയ രഞ്ഞാണം, സ്വർണ അരഞ്ഞാണം ഏലസ്സുകളും കാൽത്തളകളും വഴിപോലെ ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ ആഭരണഭ്രമം അവൻ സ്യഷ്ടിച്ച ദേവീദേവന്മാർക്കും ആഭരണമണിയിക്കുന്നതിൽ കാണാം. 'മണിത്താലി' 108 മണി, 101 മണി, 51 മണി എന്നിങ്ങനെ അളവുകളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയാണ്-ദേവീദേവന്മാർക്കു കിരീടവും കാപ്പും പതിവാണ്. 'ഗൗരീശങ്കരം' ക്ഷേത്രച്ചടങ്ങിനുപയോഗിക്കുന്ന മോതിരമാണ്. വീരന്മാരുടെ കാതിൽ നാഗകുണ്ഡലവും കുട്ടിക്കാപ്പും സ്വർണ അരപ്പട്ടയും കച്ചേലസ്സും കാണാം. 'വീരത്തണ്ട്' വീരപരാക്ര മികൾക്കുള്ളതാണ്. അംഗദവും മണികാഞ്ചിയും പഴയ നാടോടി പാരമ്പര്യത്തിൽ തന്നെയുള്ള ആഭരണങ്ങളാണ്.
ഇതുകൂടാതെ വ്രതാനുഷ്‌ഠാനങ്ങളുടെ കാലത്ത് തുളസിമാലയും രുദ്രാക്ഷമാലയും പളുങ്കുമാലയും ധരിക്കുന്നു. രക്ഷായന്ത്രങ്ങളും ഉറുക്കുകളും ഏലസ്സുകളും 'താന്ത്രിക' വിദ്യയുമായി ബന്ധപ്പെട്ടവ യാണ്.ആഭരണങ്ങളിലെ ശ്രദ്ധേയമായ ഒരുകാര്യം മുസ്‌ലിങ്ങൾക്കിടയിലെ 'കാതുകുത്തും' തട്ടാന്മാർക്കിടയിലെ അവകാശമാണ് എന്നതാണ്. 'ചിറ്റും' ക്രിസ്‌ത്യൻ സമുദായത്തിലെ 'താലി'യും ഹിന്ദുക്കൾക്കിടയിലെ വിവാഹത്തിനുള്ള 'ചിറ്റ്' കൊണ്ടുവരുന്ന തട്ടാനെ വിളക്കും നിറയും വച്ച് സ്വീകരിച്ച്, വധുവിൻ്റെ അറയിൽ കടന്നുചെന്ന് ചിറ്റ് കാതിലിട്ട് കൊളുത്തുറപ്പിക്കാനുള്ള അവകാശം തട്ടാനുണ്ട്. അതിന് പ്രതിഫ ലമായി അരിയും നെല്ലും പഴവുമൊക്കെയാണു നല്‌കുക. അതുപോലെ ക്രിസ്‌ത്യാനികൾക്കിടയിലെ 'താലി' കെട്ടിന്റെയന്ന് തട്ടാൻ തന്നെ താലി നല്കി അവകാശം വാങ്ങുന്നു. ഹിന്ദുക്കളുടെ കുട്ടിയുടെ 'കാതു കുത്തും' ഇതുപോലെ പ്രതിഫലം വാങ്ങാതെ 'അവകാശം' വാങ്ങി നടത്തുന്ന ചടങ്ങായിരുന്നു. ആഭരണങ്ങൾ ആവശ്യക്കാരൻ്റെ വീട്ടിൽ ചെന്നിരുന്ന് പണിഞ്ഞിരുന്ന പഴയകാലത്ത്, കവളപ്പാറയിലെ രാമനും കോന്തനും ചേർന്ന്, ഒരിക്കൽ അമ്പലം പണിയും കഴിഞ്ഞു വരുന്ന സമയത്ത് ദക്ഷിണയായി കിട്ടിയ മുണ്ടും നാളികേരവും ആലിൻചോ ട്ടിൽവച്ച് വിശ്രമിക്കവേ, രാമൻതട്ടാൻ തൻ്റെ കൈയിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് നാളികേരം കൊത്തിയെടുത്തു. അതു കണ്ട കോന്തൻ മുത്തപ്പൻ രാമനെ കൊന്നുകളഞ്ഞുവത്രേ. നാട്ടാ ചാരപ്രകാരം കോന്തൻ മുത്തപ്പനെ നാടുകടത്തി. ആ സമയത്തു കൊടുങ്ങല്ലൂരമ്പലത്തിൽ വിദഗ്ദ്ധനായ തട്ടാനെ ആവശ്യം വന്നെന്നും അങ്ങനെ കോന്തൻ മുത്തപ്പനെ വെള്ളാങ്കല്ലൂർ പടിഞ്ഞാറുഭാഗത്ത് വിളിച്ചിരുത്തിയെന്നും പറയുന്നു. ഈ കുടുംബക്കാർ പിന്നീട് 'തൃപ്രയാർ' എന്ന വീട്ടുപേരിനർഹരായത്രേ. പൊതുവേ തട്ടാന്മാർ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. പണ്ടത്തെ സാമൂഹികഘടനയിൽ അവർക്കുണ്ടാ യിരുന്ന പ്രാധാന്യം, ആഭരണങ്ങളുടെ പ്രസക്തിയിലേക്കുകൂടി വെളിച്ചം വീശുന്നു.
ഓടും ചകിരിയും ഉപയോഗിച്ച് സ്‌ഫുടം ചെയ്തെടുത്ത തനി തങ്കത്തിൽ ആഭരണങ്ങൾ നെയ്തെടുത്ത കരവിരുത് ഇന്ന് യന്ത്ര ങ്ങൾക്കു വഴിമാറിയെങ്കിലും, മെയ്യഴകിലെ പാരമ്പര്യത്തിളക്കം ഒളി മങ്ങാതെ നിലനില്ക്കുന്നു എന്നതാണ് സത്യം. “
1.കേരളീയ ആഭരണങ്ങൾ
കേരളീയ ആഭരണങ്ങൾ
1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത്തെയും ആചാരവിശേഷങ്ങളെയും സൂചിപ്പിക്കും. മാനവസംസ്കാര ത്തിന്റെയും സൗന്ദര്യബോധത്തിൻ്റെയും വികാസ പരിണാമങ്ങളെ കാണിക്കുന്നതാണ് വിവിധ ആഭരണങ്ങൾ കഴുത്ത്, കാത്, കൈ, കാല്, മൂക്ക്, അര, തല തുടങ്ങിയ ശരീരഭാഗങ്ങൾ പലതരം വസ്‌തുക്കൾ/ആഭരണങ്ങൾകൊണ്ട് അലങ്കരിക്കുകയെന്നത് ആദി മകാലം തൊട്ടേ ആരംഭിച്ചതാണ്. കാട്ടുകായകൾ, പൂക്കൾ, ഇലകൾ, തൂവലുകൾ, ജീവികളുടെ തോടുകൾ, കല്ലുകൾ തുടങ്ങിയവ ആഭരണങ്ങളായി ആദിമകാലങ്ങളിൽ ഉപയോഗിച്ചിരുന്നിരിക്കണം. അന്നത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡം അതായിരിക്കണം. ആ സൗന്ദര്യബോ ധത്തിന്റെ അതിജീവനം ആദിമവർഗക്കാർക്കിടയിൽ ഇന്നും കണ്ട ക്കാം. കല്ലുമാലകൾ, പിച്ചളമാലകൾ, പലനാണയങ്ങൾ കോർത്തു ണ്ടാക്കുന്ന മാലകൾ തുടങ്ങിയവ ആദിവാസികൾ ഇന്നും അണിഞ്ഞു കാണാറുണ്ടല്ലോ. കുന്നിക്കുരുകൊണ്ടോ, മഞ്ചാടികൊണ്ടോ ഉള്ള കർണാഭരണങ്ങൾ ധരിക്കുകയെന്നത് ചില ആദിവാസികളിൽപ്പെട്ട സ്ത്രീകളുടെ സൗന്ദര്യബോധത്തെയാണു സൂചിപ്പിക്കുന്നത്. ചെടിനാ ദുകളും വർണനൂലുകളും ആഭരണമായി ഉപയോഗിക്കുന്നവരുമുണ്ട്.
ഓരോ വംശ/സമുദായക്കാരും ഓരോ തരത്തിലുള്ള ആഭരണ ങ്ങളാണു ധരിച്ചു വന്നിരുന്നത്. സൗന്ദര്യവർദ്ധകങ്ങളായ ചമയങ്ങൾ അണിയുന്നതിൽ സ്ത്രീ-പുരുഷഭേദവും കാണാം. ഹൈന്ദവ സ്ത്രീകൾ താലി, കാശ്, പത്താക്ക് തുടങ്ങിയവ കഴുത്തിൽ ധരിക്കാറുണ്ടായി രുന്നു. താലിക്കൂട്ടം, കാശുകുഴ, മണിച്ചുറ എന്നിവ അന്തർജ്ജനങ്ങൾ കഴുത്തിൽ ധരിക്കാറുള്ള ആഭരണങ്ങളാണ്. ഇളക്കത്താലി, പൊള്ളമണി, പവിഴമാല, ആമാടക്കൂട്ടം, മുല്ലമാല തുടങ്ങിയവ മുസ്ലിംസ്ത്രീകളുടെ കഴുത്തിലെ ആഭരണങ്ങളാണ്. കാശുമാല, പണമാല, പവൻമാല, കുരിശുമാല എന്നിവ ക്രൈസ്‌തവ സ്ത്രീകളുടെ കഴുത്തിലെ പഴയ ആഭരണങ്ങളിൽപ്പെടും.'താലി' കെട്ടുകയെന്നത് ഹൈന്ദവസ്ത്രീകളുടെയെല്ലാം പതിവാ ണെങ്കിലും താലിയുടെ ആകൃതിക്കും വലിപ്പത്തിനും വ്യത്യാസമു ണ്ടായിരിക്കും. കവണത്താലി, മലത്തിത്താലി, ഇളക്കത്താലി. പപ്പടത്താലി, നാഗപടത്താലി, കുമ്പളത്താലി, പൊക്കൻ താലി, ചെറുതാലി എന്നിങ്ങനെ താലികൾ പലവിധമുണ്ട്. ആദിവാസികൾ പലരും കല്ലുമാലയാണ് താലിയായി കരുതിപ്പോരുന്നത്. പെൺകു ട്ടികൾ പത്താക്ക്, പതക്കം തുടങ്ങിയ ആഭരണങ്ങൾ ധരിച്ചു വന്നിരുന്നു. കീരിപ്പല്ല്, പുലിനഖം എന്നീ പേരുകളിലുള്ള ആഭരണ ങ്ങൾ ഹിന്ദുക്കളായ ആൺകുട്ടികളുടെ കഴുത്തിൽ കെട്ടാറുണ്ടാ യിരുന്നു. വ്രതമെടുത്തവർ തുളസിമാല, പളുങ്കുമാല, രുദ്രാക്ഷമാല എന്നിവ ധരിക്കുന്നതു കാണാം.
സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങളിൽ മറ്റൊരിനമാണ് കർണാഭരണങ്ങൾ. കാതിലോല, ഈയത്തോല, തക്ക തുടങ്ങിയവ ഹിന്ദു സ്ത്രീകൾ ധരിക്കാറുണ്ടായിരുന്ന അലങ്കാരങ്ങളാണ്. പുലയ സ്ത്രീകൾ മേക്കാത് കുത്തി, 'പുല്യ' എന്ന ആഭരണം ധരിക്കുമായിരുന്നു. മുസ്‌ലിം സ്ത്രീകൾ കാതുകളിൽ അനേകം തുളകളുണ്ടാക്കി സ്വർണാഭരണങ്ങൾ ധരിക്കും. ക്രൈസ്‌തവ സ്ത്രീകളും കാതിലയും മേയ്ക്കാമോതി രവും ധരിക്കും. മൂക്കുകുത്തി ധരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തമിഴു-കർണാടക പ്രദേശങ്ങളിൽനിന്നു വന്നുചേർന്നവരത്രേ. ചെട്ടികൾ, കൊങ്ങിണികൾ, കമ്മാളർ, ചോയികൾ, തീയൻ, വാണിയൻ തുടങ്ങിയ ദുർല്ലഭം ചില സമുദായങ്ങളിൽ പെട്ട സ്ത്രീകൾ ഇന്നും മൂക്കുത്തി (നാസികാഭരണം) ധരിച്ചു കാണാറുണ്ട്.
സ്ത്രീകളുടെ ആഭരണങ്ങളിൽ വളകൾ മുഖ്യമാണ്. കട്ടിക്കാപ്പ്, ഇരട്ടവള, രൂപം കൊത്തു വള, രാമായണം കൊത്തുവള, തരിവള, ഒഴുക്കൻ വള, ചതുക്കുവള എന്നിങ്ങനെ പലതരം സ്വർണാഭരണങ്ങൾ അന്തർജ്ജനങ്ങൾ അടക്കമുള്ള ഹിന്ദു സ്ത്രീകൾ ധരിക്കുക പതി വായിരുന്നു. കഴിവില്ലാത്തവർ വെള്ളിവളകളും പിച്ചള/ഓട്ടു വളകളും ധരിക്കുമായിരുന്നു. മറ്റു മതസ്ഥരും വളകൾ ധരിക്കാറുണ്ട്.
പഴയ നാടൻ പാട്ടുകളിലും നമ്പ്യാരുടെ തുള്ളൽപാട്ടുകളിലും മറ്റും പലവിധം ആഭരണങ്ങളെക്കുറിച്ചുള്ള പ്രസ്‌താവന അടങ്ങുന്നു.
"അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാൻ മോഹം"
എന്ന് കുഞ്ചൻ പാടിയത് സൗന്ദര്യവർദ്ധകങ്ങളായ ആഭരണങ്ങൾ അണിയുന്നതിലുള്ള അമിതമായ മോഹത്തെ പരിഹസിക്കുവാനാണ്.നായർ സമുദായത്തിൽപ്പെട്ട കന്യകമാരെ അലങ്കാരങ്ങൾകൊണ്ട് അഴകു വരുത്തുന്നതെപ്രകാരമെന്ന് 'മാക്കത്തോറ്റ'ത്തിലെ
*പിറ്റേന്ന് പൊലച്ചെ കുഞ്ഞൊലിയാടവളെടുത്തുടുത്തു കൊല്ലാൻ വരിമുണ്ടൊന്ന് കയ്ത്തണ്ടമേലിട്ടോ കാതിലടക്കത്തിൽ പൊന്നിൻ്റെ മിന്നോലയ്ന്നോ മാറിലടക്കം എളക്കത്താലിക മണത്താലി കെട്ട്ന്നോ ചക്രത്താലി പൂത്താലി പതപ്പ് കോയ കെട്ട്ന്നോ അഞ്ചുവിരൽക്കും അയ്മ്പൻ മോതിരമണിയ്‌ക്കോ പുറമുടിക്കഴകിയപൊൻ ചെന്താമരപ്പൂ ചൂട്‌ന്നോ നെറ്റിക്കഴകിയ പൊൻ തൊടുകുറിയും പറ്റിക്ക്ന്നോ പെറ്റോരമ്മ ചമത പൂത്തപോലെ മകളെ ചമയിച്ചോ"
എന്നീ ഭാഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ആഭരണഭ്രമം കുറവാണ്. എന്നിരുന്നാലും മോതിരം, കടുക്കൻ തുടങ്ങിയവ ധരിക്കുന്നവരുണ്ട്. ഹിന്ദുക്കളിൽ ചില വിഭാഗക്കാർ കാതിൽ കടുക്കൻ ധരിക്കും. കാവു കളിലും മറ്റും സ്ഥാനികരായ അന്തിത്തിരിയൻ, കോമരം, വെളിച്ച പ്പാട് തുടങ്ങിയവർ കാതിൽ 'കുണ്ഡലം' ധരിച്ചു കാണാം. അങ്കച്ചേകോൻമാരും പടവീരന്മാരുമൊക്കെ പ്രത്യേക തരത്തിലാണ് ചമഞ്ഞൊ രുങ്ങിയിരുന്നത്.
“ഏലസ്സരഞ്ഞാൺ അരമുറുക്കി നാടുവാഴികൊടുത്തൊരു പൊന്നും തൊപ്പി തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു."
എന്നിങ്ങനെ തച്ചോളികുഞ്ഞിച്ചന്തുവിൻ്റെ പുറപ്പാടിനെ വർണിക്കുന്ന ഭാഗം അതിനു തെളിവാണ് .”
“നാഗപടം, കിങ്ങിണി, പാലയ്ക്കാമോതിരം, നവഗ്രഹവള എന്നിവ അതിൽപെടുന്നു. നാഗപടം, സർപ്പത്തിയുടെ ആകൃതിയിലുള്ള ഇതളുകൾ സ്വർണച്ചരടിന്മേൽ കോർത്തുകെട്ടുന്ന രീതിയാണ്. പാലയ്ക്കാ മോതിരം, നാഗപടവുമായി ചെറിയ സാമ്യമുണ്ട്. അതിന്റെ രൂപം സ്വല്പം വ്യത്യാസപ്പെടുമെന്ന് മാത്രം. ഇങ്ങനെ ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപട ത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കു ന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതി ക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.
2. കത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറു താലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമു ഉള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.
പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻ താലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവസ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലി കൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താര തമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാര ത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട് കൊട' യുമായിരുന്നു വിവാഹരീതി.
'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്ന ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.
പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതി യിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്‌ഠാഭരണങ്ങൾക്കിട യിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങ ളുണ്ട്.
പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആക്യതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തി ടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്തൊലി കയ്പ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർപ്പു നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്‌ഠാഭരണങ്ങൾ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു.
കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭരണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിട യിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുര |
..Link | |
| 10 | മലിക്കുവിലെ നീർക്കളികൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
കടൽ മലിക്കുവിലെ നിവാസികൾക്ക് 'വെള്ളം' മാത്രമാണ് കടലിലിറങ്ങുമ്പോൾ. കടലിൽ കുളിയില്ല, കളിയാണുള്ളത്. കുളി കടലിൽ നിന്...
കടൽ മലിക്കുവിലെ നിവാസികൾക്ക് 'വെള്ളം' മാത്രമാണ് കടലിലിറങ്ങുമ്പോൾ. കടലിൽ കുളിയില്ല, കളിയാണുള്ളത്. കുളി കടലിൽ നിന്നു തിരികെ കയറിയശേഷം വീട്ടിൽ ചെന്നിട്ട് ശുദ്ധജലത്തിലുള്ളതാണ്. കടലിലെ നീർക്കളികൾ പലതാണ്. ഇവിടെയുള്ളതുപോലെ വെള്ളത്തിലൊളിച്ചുകളികൾ പലതുണ്ട്; തൊട്ടുകളികളും. എന്തെങ്കിലും വസ്തുക്കൾ മുങ്ങിയെടുത്തുകൊണ്ടുള്ള കളികൾ വേറെ. സള്ളിജഹാങ്: കുട്ടികൾ നീളമുള്ള മരക്കഷണങ്ങൾ കൊണ്ടുവരുന്നു. പല കൂട്ടമായി തിരിയുന്ന അവർ ആ മരക്കഷണങ്ങളിൽ ഇരുന്നുകൊണ്ട് മത്സരിച്ച് കടലിനുള്ളിലേക്ക് കൈകൾകൊണ്ടു തുഴയുന്നു. അത്തത്തെയ്യാ, അത്തത്തെയ്യാ എന്ന ആർപ്പുവിളികൾ. പവിഴപ്പുറ്റുപ്രദേശത്തിനപ്പുറത്തേക്ക് കുട്ടികൾക്ക് വിലക്കുണ്ട്. ഈ തുഴച്ചിൽ 'സള്ളി'യുടെ തുഴച്ചിൽപോലെയാണ്. സള്ളിയെന്നാൽ ഒരുതരം ജലജീവിയാണ്. ഇവയ്ക്ക് രണ്ടുകാൽ മാത്രമേയുള്ളൂ. ശുദ്ധ ജലത്തിലാണ് ഈ ജീവി കാണപ്പെടുന്നത്. ആകെയുള്ള ഇരുകൈകൾ/കാലുകൾകൊണ്ടാണ് ഇവ തുഴഞ്ഞുപോവുക. കുട്ടികളുടെ ഈ ജഹാദോണി (തോണിയോട്ടം) യിൽ തുഴകൾ രണ്ടു കൈകളാണല്ലോ. മൂദുഹാല: ഈ നീർക്കളിയും ആഴംകുറഞ്ഞ് പ്രശാന്തമായ കടൽത്തീരത്താണ്. ഇത് ഒരുതരം തൊട്ടുകളിയാണ്. അരയോളമുള്ള വെള്ളം തെളിമയോടെ കാണപ്പെടുന്ന ഈ പ്രദേശത്ത് ഒരാൾ മറ്റുള്ളവരെ തൊടുന്നു. തൊട്ടുകഴിഞ്ഞാൽ ഇരുവർ, മൂവർ എന്നിങ്ങനെ ഒരുമിച്ചു ചേർന്ന് ബാക്കിയുള്ളവരെ തൊടുന്നു. അവശേഷിക്കുന്ന ഒരാള് ജേതാവാകുന്നു. ആദ്യം ആരെയാണോ തൊടുന്നത് അയാൾ രണ്ടാംകളി തുടങ്ങണം. കഴുത്തിനപ്പുറം വെള്ളമുള്ളിടങ്ങളിൽ കുട്ടികൾക്ക് ഗോത്രവിലക്കുണ്ട്. ജഹാദോണി: പവിഴപ്പുറ്റുകൾ വർഷത്തിൽ ഒരിക്കൽ വൃത്തിയാക്കുന്ന ദിവസം പൊതു അവധിയായിരിക്കും. നവംബർ ഡിസംബർ മാസങ്ങളിൽ കടൽ ശാന്തമാകുന്നു. വേലിയിറക്കം വരുമ്പോൾ വെള്ളമിറങ്ങി ലഗൂൺ തെളിയുന്നു. ലാഞ്ചിൽനിന്ന് ചെറുബോട്ടുകൾ വഴിയാണ് കരയിലെത്തുക. അതിന് യാത്രചെയ്യാൻ പ്രത്യേകം മാർഗ്ഗങ്ങളുണ്ട് (ചാലുകൾ). ഈ ചാലുകളാണ് പ്രതിവർഷം അഴുക്കുകൾ മാറ്റി വൃത്തിയാക്കുക. മുതിർന്നവർ തോണികളിൽ വന്ന് വെള്ളത്തിൽനിന്ന് കല്ലും മണ്ണും മറ്റും മാറ്റുമ്പോൾ കുട്ടികൾക്ക് അന്ന് ആഘോഷംതന്നെയാണ്. മുതിർന്നവരെ സഹായിച്ചുകൊണ്ട് അവർ തോണികുലുക്കി വെള്ളത്തിലേക്ക് ചാടുകയും തിരികെ കയറുകയും ചെയ്യുന്നു. പണി തീർന്നതായി മൂപ്പൻ പ്രഖ്യാപിച്ചാൽ പിന്നെ തോണികൾ പരസ്പരം മത്സരിച്ച് കരയിലേക്ക് പായുന്നു. മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന ഈ അനൗപചാരിക തോണിയോട്ടത്തിലെ ജേതാക്കൾ ആദ്യം കരയിലെത്തുന്നവരായിരിക്കും. അടുത്തവർഷം വരെ ജേതാക്കൾക്ക് ഗോത്രത്തിൽ പ്രത്യേകം പരിഗണനയുണ്ടാവുന്നു. ഇവിടെ കാര്യവും കളിയും ഒരുമിക്കുന്നു, കടൽത്തീരജലവും ജീവിതവും ഒന്നിക്കുന്നു.

..Link | |
| 11 | കാച്ചിയ പാൽ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ശ്രേഷ്ഠമായ ഒരു പാനീയമാണ് കാച്ചിയ പശുവിൻപാൽ. ഇത് എല്ലാ രംഗത്തും ഉപയോഗിക്കുന്ന സന്ദർഭങ്ങളുണ്ട്. കുറച്ചുകാലം മുമ്പ്, മദ്യനി...
ശ്രേഷ്ഠമായ ഒരു പാനീയമാണ് കാച്ചിയ പശുവിൻപാൽ. ഇത് എല്ലാ രംഗത്തും ഉപയോഗിക്കുന്ന സന്ദർഭങ്ങളുണ്ട്. കുറച്ചുകാലം മുമ്പ്, മദ്യനിരോധനം കർശനമായിരുന്നപ്പോൾ, മദ്യം കഴിക്കാറുള്ള തെയ്യങ്ങൾക്കെല്ലാം പാലമ്യതാണു നൽകി വന്നിരുന്നത്. കാമപൂജയ്ക്കു വിധിക്കപ്പെട്ടതാണ് കാച്ചിയ പാൽ. “മൂന്നാലെ മുക്കുറ്റിപാൽ കറന്നു വെള്ളിക്കലത്തിലേ പാൽ കാച്ചുന്നേൻ വെള്ളിക്കയിൽകൊണ്ട് പാലിളക്കി പൊന്നിൻ തളികേല് പാൽ തണീച്ചു ചീനപ്പഞ്ചാരയും പാറ്റി പാലിൽ ചിങ്ങൻ കദളി ഞരടിച്ചേർത്തു പൊന്നും തളിക കൊണ്ടേരം മൂടി കാമനു കാച്യപാൽ കാഴ്‌ച വെച്ചു." എന്നിങ്ങനെ, പശുവിൻപാൽ കാച്ചി, പഞ്ചസാര ചേർത്തു കാമദേവന് നിവേദിക്കുന്നതിനെപ്പറ്റി കോലത്തുനാട്ടിലെ മലയസമുദായക്കാരുടെ കോതാമൂരിപ്പാട്ടിൽ (4 : 50) പ്രസ്‌താവിക്കുന്നുണ്ട്. 'മാക്കത്തോറ്റ'ത്തിൽ മാക്കത്തെയും മക്കളെയും കൂട്ടി അവളുടെ സഹോദരന്മാർ കോട്ടയത്തു വിളക്കുമാടം കാണുവാനെന്ന വ്യാജേന പോകുന്നുണ്ട്. നടന്നുള്ള യാത്രയാണ്. കുട്ടികൾക്ക് ദാഹിക്കുന്നു. ചാല എന്ന സ്ഥലത്തെത്തിയപ്പോൾ, സഹോദരന്മാരുടെ സമ്മതത്തോടെ മാക്കവും മക്കളും ചാല പുതിയ വീട്ടിൽ കയറി. കടാങ്കോട്ടു മാക്കമാണതെന്നറിഞ്ഞപ്പോൾ അവർക്കു വളരെ സന്തോഷമായി. ദാഹം തീർക്കുവാനുള്ള വെള്ളത്തിനു ചോദിച്ചപ്പോൾ, കാച്ചി തണീച്ച പാലാണ് അവർക്കു കുടിക്കുവാൻ കൊടുത്തത്. കടാങ്കോട്ട് മാക്കം ഭഗവതിയുടെ തോറ്റംപാട്ടിൽ, “കാച്ചിത്തണീച്ച പാലിൻ്റെ പാട നീക്കം ചെയ്തോ പൊൻമക്കൾക്ക് വയറ് നിറയെ പാല് കൊടുത്തോ മാക്കത്തിന്നു ദാഹം മാറുവോളം പാല് കൊടുത്തോ." എന്നിങ്ങനെ (1 : 218) അതൊക്കെ വിസ്‌തരിച്ച് ആഖ്യാനം ചെയ്യുന്നുണ്ട്. കാച്ചിയ പാൽ ലൗകിക പാനീയമായി ഉപയോഗിക്കാറുണ്ടെന്നാണ് മാക്കത്തോറ്റം വ്യക്തമാക്കുന്നത്. വടക്കൻപാട്ടുകഥകളിൽ പലതിലും അതിഥികൾക്കു കുടിക്കുവാൻ കൊടുക്കുന്നത് കാച്ചിയ പാലാണെന്നു കാണുന്നു. വീരപുരുഷന്മാർ ജാരസംഗമത്തിനും മറ്റുംവേണ്ടി കന്നിമാരുടെ അടുത്തെത്തിയാൽ അവർക്കു കാച്ചിയ പാല് കൊടുക്കുമായിരുന്നു. “തായിച്ചും ദാഹം പെരുതെനിക്ക് തായിച്ചെ വെള്ളം തരണെനിക്ക് ആ വാക്കു കേട്ടുവല്ലോ കുഞ്ഞിക്കന്നി വേഗത്തിലാട്ന്നെയിറ്റവള് കാച്ചിയ പാലിൻ്റെ മീട് തുറന്നു പാടയൂതി പാല് പകരുകയും കിണ്ടിക്കൊരുകിണ്ടി പാലെടുത്തു പാലി നടക്കുള്ള പനസാരയും ഇട്ടിട്ടെടുത്തിങ്ങ് വന്നവള് അനന്തരം കൊണ്ടുക്കൊടുത്തോള്‌ന്നു പാല് കുടിച്ചവൻ ക്ഷീണം തീർത്തു." എന്നിങ്ങനെ, 'ചേണിച്ചേരി അനന്തൻ്റെ പാട്ടുകഥ'യിൽ വർണിക്കുന്ന ഭാഗം അതിനൊരു ഉദാഹരണമാകുന്നു. 'നാടാറ് കോട്ടയിൽ കുഞ്ഞിക്കുങ്കൻ്റെ പാട്ടുകഥ'യിലും കാച്ചിയപാൽ കൊടുക്കുന്ന രംഗം കാണാം. "നേരത്തെ കാച്ചി തണീച്ചെ പാല് കിണ്ടി നുറയതൊഴിച്ചവള് പനസാര മേൽപ്പൊടി ചേർത്തവള് കദളിക്കുലയിന്നു പഴമിരിഞ്ഞു ഉമ്രപ്പടി താത്തു വെച്ചവള്." ഇത്തരം സൽക്കരണമുറകൾ ഇവിടെ സർവ്വസാധാരണമായി നിലവിലുണ്ടായിരുന്നുവെന്ന് നിശ്ചയമായും കരുതാം. കാച്ചിയ പാലിൻ്റെ പ്രസക്തി വ്യക്തമാകുന്ന ഒരു സന്ദർഭമാണ് ഗൃഹപ്രവേശം. പുതിയ ഭവനം പണിതു താമസം തുടങ്ങുന്ന സന്ദർഭത്തിൽ മുഹൂർത്തം നോക്കി പാല് കാച്ചുകയും ബന്ധുമിത്രാദികൾക്കു കുടിക്കുവാൻ കൊടുക്കുകയും ചെയ്യും. വിവാഹാനന്തരം വധൂവരന്മാർ ഗൃഹപ്രവേശം ചെയ്‌താൽ, അവരെ പലകയിട്ടിരുത്തി, കാച്ചിയ പാല് കുടിക്കുവാൻ കൊടുക്കും. ലൗകികപാനീയമെന്ന നിലയിൽ അതിന് എത്രമാത്രം വ്യാപ്‌തിയും പ്രാമുഖ്യവുമുണ്ടെന്നാണ് മേല്പറഞ്ഞ ചടങ്ങുകളെല്ലാം വ്യക്തമാക്കുന്നത്. "

..Link | |
| 12 | നാട്ടുഭക്ഷണരീതികൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ആദ്യകാലത്തെ ഭക്ഷണങ്ങൾ പാടത്തും പറമ്പിലും നിന്നു ലഭിക്കുന്നവ പാകപ്പെടുത്തി എടുക്കുന്നവയായിരുന്നു.
1. പയറിൻ്റെ ഇല നുള്ള...
ആദ്യകാലത്തെ ഭക്ഷണങ്ങൾ പാടത്തും പറമ്പിലും നിന്നു ലഭിക്കുന്നവ പാകപ്പെടുത്തി എടുക്കുന്നവയായിരുന്നു. 1. പയറിൻ്റെ ഇല നുള്ളിയെടുത്ത് അരിഞ്ഞുവേവിച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് ഉപ്പും മുളകും നാളികേരവും ഇട്ട് കഴിച്ചിരുന്നു. 2. കട്ടം പയർ പച്ച പൊട്ടിച്ച് പുഴുങ്ങി തൊലികളഞ്ഞ് 3 ദിവസം വെള്ളത്തിലിട്ട് മൂന്നാം ദിവസം കഴിക്കും. 3. പുളിങ്കുരു വറുത്തു വെള്ളത്തിലിട്ട് ശർക്കരയും നാളികേരവും ഇട്ട് പുഴുങ്ങിത്തിന്നും. 4. കട്ടംപയറിന്റെ ഉണക്കമണി വറുത്ത് വെള്ളത്തിലിടും. മൂന്നാം ദിവസം എടുത്ത് ഉപ്പേരിവെച്ചു കഴിക്കും. 5. അയ്നിച്ചക്ക പൊട്ടിച്ച് പഴുക്കാൻ വെക്കും. പഴുത്ത് കഴിഞ്ഞാൽ അതിന്റെ തോട് കളഞ്ഞു തിന്നും. എന്നിട്ട് അതിൻ്റെ കുരു വറുത്ത് നാഴികൊണ്ട് തരങ്ങി ചേറ്റി മൊരി കളഞ്ഞ് തിന്നും. 6. വരിനെല്ല് ഊരിക്കൊണ്ടുവന്ന് കൂട്ടിവച്ചു കൊടഞ്ഞ് ഓവുകളഞ്ഞ് ചവിട്ടി ചേറ്റി പുഴുങ്ങി കുത്തി ചോറ് തിന്നും. 7. ഇല്ലിനെല്ല് അടിച്ചെടുത്തു ചേറ്റി നന്നാക്കി കുത്തി ഉമി കളഞ്ഞ് അരി ഇടിച്ച് പൊരുത്തലടയും പുട്ടും ഉണ്ടാക്കി തിന്നിരുന്നു. 8. പന ഇടിച്ച് കലക്കി വെള്ളം ഊറിവരുമ്പോൾ വെള്ളം കളഞ്ഞ് പൊടി എടുത്ത് അട ചുടും. 9. മൂക്കാത്ത അയ്നിച്ചക്കയെടുത്ത് തൊലി ചെത്തി പുഴുങ്ങി നാളികേരം ഇട്ടു കഴിക്കും. 10. പരികുരു നുള്ളിയെടുത്ത് വൃത്തിയാക്കി കറിവെച്ചുതിന്നും. 11. കട്ടം കാവത്ത് പറിച്ചെടുത്തു പുഴുങ്ങി അരിഞ്ഞ് വെള്ളത്തിലിടും, അത് 3 ദിവസം കഴിഞ്ഞ് എടുത്ത് കറിവെച്ചുതിന്നും. 12. മാങ്ങയുടെ അണ്ടി തല്ലിപ്പൊട്ടിച്ച് വെള്ളത്തിലിടും. അതിന്റെ കട്ടു പോകുമ്പോൾ കഴമ്പ് എടുത്ത് അരിയും കൂട്ടി ഇടിച്ച് അട ഉണ്ടാക്കും. 13. കുട്ടികൾക്കു പനിയും ജലദോഷവും വന്നാൽ പനിക്കൂർക്കയുടെ ഇലയും തളിരുവെറ്റില 5 എണ്ണവും ആടലോടകത്തിന്റെ ഇലയും തുളസിയിലയും വാട്ടിപ്പിഴിഞ്ഞ് ഗോപിചന്ദനാദി ഗുളിക ചേർത്ത് കൊടുത്തിരുന്നു. 15. ചെറുവർളാടി വാട്ടിപ്പിഴിഞ്ഞ് തേനിൽ ചേർത്ത് വയറിളക്കത്തിന് കൊടുത്തിരുന്നു. 16. പണ്ട് പ്രസവിച്ചു കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ഉരമരുന്ന് ഉരച്ചുകൊടുത്തിരുന്നു, വയറ്റിൽനിന്നും പോകുന്നതിന്. 17. പ്രസവിച്ച സ്ത്രീകൾക്കു ചോന്നുള്ളിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് തേങ്ങപ്പാലിൽ വിരകിക്കൊടുക്കും. 18. പ്രസവിച്ച് 28 ദിവസം കഴിഞ്ഞതിനുശേഷം അമ്മയ്ക്ക് ചതകുപ്പ, ഉലുവ, ജീരകം, ആശാളി, എള്ള് എല്ലാം കൂട്ടി ഇടിച്ച് ശർക്കരയും കൂട്ടി ഉണ്ട പിടിച്ച് കൊടുക്കും. അതു കഴിഞ്ഞ് തെങ്ങിൻപൂക്കില അരിയും കൂട്ടി ഇടിച്ചു കൊടുക്കും. " |
..Link | |
| 13 | കടവും തോടും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"നദി (പുഴ) കൾക്കും തോടുകൾക്കും പ്രാദേശികമായി പറഞ്ഞുവരുന്ന പേരുകൾ പഠനാർഹങ്ങളാണ്. പല പുഴകളും പ്രാദേശികമായി കടവ്എന്നാണ...
"നദി (പുഴ) കൾക്കും തോടുകൾക്കും പ്രാദേശികമായി പറഞ്ഞുവരുന്ന പേരുകൾ പഠനാർഹങ്ങളാണ്. പല പുഴകളും പ്രാദേശികമായി കടവ്എന്നാണ് വ്യവഹരിക്കപ്പെടാറുള്ളത്. യാത്രക്കാരെ തോണിയിൽ കയറ്റി അക്കരയും ഇക്കരയും കടത്തിവിടുന്ന ദിക്കുകളിലാണ് പുഴകൾക്ക് ഈ പേരുള്ളത്. നാടൻപാട്ടുകളിൽ ഇത്തരം പുഴകളെയും തോടുകളെയും കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. "മഞ്ചുച്ചിറപ്പാലം കണ്ടു കുറത്തി അരയാക്കടവ് കടന്നുകുറത്തി" "കുറ്റൂപ്പുഴ കണ്ടു കുറത്തി ഒളോറക്കട് കടന്നുകുറത്തി" (പുള്ളിക്കുറത്തിത്തോറ്റം) “പൂരക്കടവാലെ ശേഷിപെട്ടു വടുകുന്ന് പുഴ കടന്നുകരകയറി അങ്ങാടിക്കടവാലെ ശേഷിപെട്ടു കങ്കണനദികടന്നു കരയേറി" (കുഞ്ഞാർ കുറത്തിത്തോറ്റം) "പെരുമ്പുഴയാറ്റാലെ നീരാടിറ്റോ" (കേളംകുളങ്ങര ഭഗവതിത്തോറ്റം) “കേളൂനയല്ലേയങ്ങ് കേറ്റുന്നത് പുളിക്കാൻ കടവ് കടത്തിയോനും” (മുരിക്കഞ്ചേരി കേളുവിൻ്റെ പാട്ടുകഥ) തുടങ്ങിയ ഭാഗങ്ങൾ പുഴകളെക്കുറിച്ചുള്ള സൂചനകൾ അടങ്ങുന്നവയാണ്. 'കതുവനൂർ വീരൻതോറ്റ'ത്തിൽ മാങ്ങാട്ടുപറമ്പിൽനിന്ന് കതുവനൂരിലേക്കുള്ള വഴിയിൽ കാണപ്പെടുന്ന പുഴകളുടെ പേരുകൾ പറയുന്നുണ്ട്. 'വണ്ണായ്ക്കടവ് പുഴ ചുങ്കസ്ഥാനം കഴികപ്പോയി' 'മോതിരക്കടവ് ചതുരൻപുഴ കൈകപ്പോയി', 'ഇടുമ്പക്കടവ് നിരവിന് കൊണ്ട് ചടങ്ങുംമറിച്ചു' 'തുണിയാറ് കടവ് കടന്നുകയറിക്കൊണ്ട്' 'അത്തിക്കടവ് നരിയന്താറ്റിൽ പുഴകടന്നു' 'വന്താർമുടി പുഴയിലതാ വെള്ളമെടോ' 'വേളാർകോട്ട് പുഴയരികെ വഴിപോകുമ്പോൾ' എന്നിങ്ങനെ ആ ഒരൊറ്റ പാട്ടിൽനിന്നുതന്നെ നിരവധി പുഴകളെപ്പറ്റി അറിയുവാൻ കഴിയുന്നു. 'അഴുക്കാണിയകംപുക്കു നീരുമാടിവിരവിൽ' (പൂരക്കളിപ്പാട്ട്)
(തോട്ടുംകര ഭഗവതിത്തോറ്റം) 'ചങ്കൂരിച്ചാല് പാടിച്ചു പുന്നക്ക പുഴ പെരിഞ്ചെല്ലൂര് മുഖം നാരങ്ങാത്തോട്' (കുണ്ഡോറച്ചാമുണ്ഡിത്തോറ്റം) 'ആനാടിത്തോട് കടന്നു കുറത്തി' (പുള്ളിക്കുറത്തി) തുടങ്ങിയ വരികളിൽ അഴുക്കാണിത്തോട്, കാക്കാത്തോട്, നാരങ്ങാത്തോട്, ആനാടിത്തോട് എന്നിവയുടെ പേരുകളാണുള്ളത്. പരപ്പത്തോട്, തോന്തോട്, കല്ലടത്തോട്, ആണിത്തോട് എന്നിങ്ങനെ ഇനിയും എത്രയോ തോടുകളുടെ പരാമർശങ്ങൾ ഉണ്ട്. 'തേഴന്തോട്ടിലെ വെള്ളംകുടിക്കാൻ വാരണക്കോട്ടോറെ സമ്മതം വേണ്ട' എന്ന പഴഞ്ചൊല്ല് ഉത്തരകേരളത്തിൽ പ്രശസ്‌തമാണ്. ഇത്തരത്തിലുള്ള തോടുകളെയും പുഴകളെയും കുറിച്ചുള്ള പഠനം ഭാഷയിലെ 'നാമപഠന'ത്തിന് ഒരു മുതൽക്കൂട്ടായിത്തീരും."

..Link | |
| 14 | ഇലഞ്ഞിയും കൈതപ്പൂവും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പെർഫ്യൂമിൻ്റെ പ്രചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാലത്ത് പെർഫ്യൂമിൻ്റെ ഉപയോഗം ഇലഞ്ഞിപ്പൂവും കൈതപ്പൂവും നിർവ്വഹിച്ചി...
"പെർഫ്യൂമിൻ്റെ പ്രചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാലത്ത് പെർഫ്യൂമിൻ്റെ ഉപയോഗം ഇലഞ്ഞിപ്പൂവും കൈതപ്പൂവും നിർവ്വഹിച്ചിരുന്നു. സൗന്ദര്യശാസ്ത്രം അവർ പ്രകൃതിയിൽനിന്ന് പഠിച്ചിരുന്നു. അതിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളും വിശ്വാസങ്ങളും സമൂഹത്തിൽ നിലനിന്നിരുന്നു. ഇരഞ്ഞി (പൂവിലഞ്ഞി)-എരഞ്ഞി-വീടിൻ്റെ കിഴക്കുവശത്ത് വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇലഞ്ഞിയുടെ ഏഴ് ഇലയും തിരിയും ചേർത്ത് കുഞ്ഞുങ്ങളുടെ നന്മയ്ക്കായി സന്ധ്യാവേളയിൽ 'ഗുരുതി ഉഴിഞ്ഞ്' ഇടയ്ക്ക് കളയാറുണ്ട്. കുറച്ചുവെള്ളത്തിൽ മഞ്ഞപ്പൊടിയും അല്പം നൂറും കലക്കി ഗുരുതിയുണ്ടാക്കി, 21 വട്ടം കുഞ്ഞിനെ ഉഴിഞ്ഞ് തിരിയും ഇലയും വെള്ളത്തിൽ മുക്കിപ്പിടിച്ച് പുറത്തുകളയും. കണ്ണുദോഷം അകറ്റുന്നു എന്ന ചെറിയ വിശ്വാസമാണ് ഇതിന്റെ പിന്നിൽ. ഇലഞ്ഞിപ്പൂമാല കൃഷ്‌ണന് പ്രിയങ്കരമാണെന്ന് കരുതുന്നു. സുന്ദരിമാരുടെ കവിൾകൊണ്ട ജലം ഏറ്റാൽ ഇലഞ്ഞി പൂക്കുമെന്ന കവി കാളിദാസൻ്റെ കല്പനയും ഇലഞ്ഞിയെക്കുറിച്ച് മനോഹരമായ ചിത്രം നൽകുന്നുണ്ട്. പണ്ടുള്ളവർ പ്രത്യേകിച്ചും സ്ത്രീകൾ ഇലഞ്ഞിപ്പൂവ് കണ്ണൻചിരട്ടയിലടച്ച് (കുടുക്കപോലെ) മുണ്ടുപെട്ടിയിൽ തുണികൾക്കിടയിൽ സൂക്ഷിച്ചു വെച്ചിരുന്നു. കണ്ണൻചിരട്ടയുടെ ദ്വാരത്തിലൂടെ മണം കുറേശ്ശ പുറത്തേക്ക് വ്യാപിക്കുന്നു. തുണികൾക്ക് നല്ല മണം. പാറ്റയോ കൂറയോ കുത്തുകയില്ല. മാത്രമല്ല ഇലഞ്ഞിപ്പൂവിൻ്റെ ഗന്ധം മനുഷ്യമനസ്സിനെ വശീകരിക്കുകയും ചെയ്യുന്നു. “പടിക്കൽ പൂവരെത്തി" എന്ന ചൊല്ലു തന്നെയുണ്ട്. അതേപോലെ കൈതപ്പോളയും മുണ്ടുപെട്ടിയിൽ തുണികൾക്കിടയിൽ സൂക്ഷിച്ചു വെച്ചിരുന്നു. കൈത പല വിധത്തിലുണ്ട്. തോട്ടിൻ വക്കത്തും പുഴയുടെ ഓരങ്ങളിലും ധാരാളമായി കൈത വളർന്നു നിൽക്കുന്നത് കാണാം. കുളക്കോഴിയും പാമ്പുമെല്ലാം ഇവയ്ക്കിടയിൽ വാസമുറപ്പിച്ചിരിക്കും. പ്രായമുള്ളവർ താക്കീതുരൂപത്തിൽ കൈതക്കാട്ടിലേക്ക് പോകുന്നതിനെ വിലക്കാറുണ്ട്. കാരണം നല്ല വിഷമുള്ള പാമ്പുകൾ പ്രത്യേകിച്ച് കൈതമൂർഖൻ അവയ്ക്കിടയിൽ ഉണ്ടാകുമത്രേ. നല്ല മണമുള്ള പൂക്കളുടെ സമീപത്ത് വിഷമുള്ള പാമ്പുകളെ കാണാം എന്നത് സത്യമാണുതാനും. കൈതയോല മുറിച്ച് വെയിലത്തിട്ട് വാട്ടി പായയും വട്ടിയും നെയ്യാറുണ്ട്. അപൂർവ്വമായി കിട്ടുന്ന കൈതപ്പോള സ്വകാര്യതയോടെ സ്ത്രീകൾ സൂക്ഷിച്ച് വെക്കുന്നു. ബ്രാഹ്മണ പെൺകുട്ടികൾ പലപ്പോഴും തലമുടിയിൽ കൈതപ്പോള വെച്ച് മുറുക്കി മെടഞ്ഞ് സ്‌കൂളിൽ പോവാറുണ്ട്. താഴംപൂ മടക്കി ക്ലിപ്പുപോലെ തലമുടിയിൽ സ്ലൈഡ് കുത്തിവയ്ക്കാറുണ്ട്. അതും സൗന്ദര്യത്തിൻ്റെ ഒരു ചിഹ്നംതന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും കൈതപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കാറില്ല. അതിൻ്റെ പിന്നിലൊരു കഥയുണ്ട്. ശിവൻ്റെ ആദിയും അന്തവും കാണാൻ ബ്രഹ്മാവും വിഷ്‌ണുവും തയ്യാറായി. ബ്രഹ്മാവ് മേലോട്ടും വിഷ്ണു താഴോട്ടും യഥാക്രമം അരയന്നമായും ആമയായും യാത്ര തിരിച്ചു. അരയന്നമായ ബ്രഹ്മാവ് കുറേ നേരം ഉയർന്നപ്പോൾ ഒരു കൈതപ്പൂ ശിവൻ്റെ ശിരസ്സിൽനിന്നും താഴേക്ക് വരുന്നുണ്ടായിരുന്നു. ശിവൻ്റെ ശിരസ്സിൽനിന്നും വരുന്ന ആ പൂവിനെയും കൂട്ടി ബ്രഹ്മാവ് വിഷ്‌ണുവിൻ്റെ സമീപത്തെത്തി. "താൻ ശിവന്റെ ശിരസ്സ് കണ്ടെത്തി" എന്ന് നുണ പറയുകയും കൈതപ്പൂവ് അതിന് കൂട്ടു നിൽക്കുകയും ചെയ്‌തു. സത്യം ഗ്രഹിച്ച വിഷ്‌ണു കൈതപ്പൂ പൂജയ്ക്ക് എടുക്കാതെ പോകട്ടെയെന്നും ബ്രഹ്മാവിന് അമ്പലമില്ലാതെ പോകട്ടെയെന്നും നുണ പറഞ്ഞ ഇരുവരെയും ശപിച്ചു."

..Link | |
| 15 | കൊറ്റികൾ ( കൊക്ക് ) | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പാടത്തെത്തുന്ന പറവകളുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ് കൊക്ക്. പലതരം കൊക്കുകൾ പുലർകാലത്തുതന്നെ എത്തിച്ചേരാറുണ്ട്. ഉഴവു ...
"പാടത്തെത്തുന്ന പറവകളുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ് കൊക്ക്. പലതരം കൊക്കുകൾ പുലർകാലത്തുതന്നെ എത്തിച്ചേരാറുണ്ട്. ഉഴവു നടക്കുമ്പോഴും, പുഞ്ചക്കണ്ടങ്ങളിൽ പുഴുക്കളെയും പാറ്റകളെയും മത്സ്യക്കുഞ്ഞുങ്ങളെയും തവളക്കുഞ്ഞുങ്ങളെയും തേടിയെത്തുകയാണവ. കൊയ്ത്തുകാലങ്ങളിൽ കതിർപാടത്തു നിന്നും പറന്നുയരുന്ന ചെറുപ്രാണികളെയും ഇവ ലക്ഷ്യമിടുന്നു. മുതുകിൽ ചാരനിറവും വയറിൻ്റെ ഭാഗത്ത് കറുപ്പു നിറത്തിലുള്ള വരകളും ഉള്ള കുളക്കൊക്കെന്നറിയപ്പെടുന്ന ചെറിയതരം കൊക്കുകൾ പാടത്തെ പ്രധാനികളാണ്. പറക്കുമ്പോൾ ചിറകുകളുടെ അടിവശം വെളുപ്പുനിറമാണ്. ശിരസ്സിൽ എഴുന്നുനില്ക്കുന്ന രണ്ടുമൂന്ന് മുടിയിഴകളും ചെറിയ കണ്ണുകളും മഞ്ഞനിറത്തിലുള്ള കൊക്കും നീളം കുറഞ്ഞ കാലുകളും ഇതിൻ്റെ പ്രത്യേകതയാണ്. വെളുത്തു മെലിഞ്ഞ ചിന്നമുണ്ടിയും അതുമായി തിരിച്ചറിയാൻ പ്രയാസമുള്ള തിരമുണ്ടിയും വയലിലെ നിത്യസന്ദർശകർതന്നെ. പ്രജനനകാലങ്ങളിൽ ഇവയ്ക്കും ശിരസ്സിൽ ശിഖ കാണാം. ഇവയുടെ കൊക്കിനും കറുത്ത കാലിനും കഴുത്തിനും നല്ല നീളമുണ്ട്. കന്നുകാലികൾ മേഞ്ഞു നടക്കുമ്പോൾ നിരീക്ഷകനായി കൂടെ നടക്കുകയും അവയുടെ ദേഹത്ത് പറ്റിപ്പിടിച്ചിട്ടുള്ള ചെള്ള്, ഈച്ച എന്നിവയെ കൊത്തിത്തിന്നുകയും ചെയ്യുന്നു. കാലികൾക്കെല്ലാം ഇവയെ വളരെ ഇഷ്ടമാണ്. ഇവയുടെ താത്പര്യത്തിനനുസരിച്ച് കാളയും പോത്തും പശുവുമൊക്കെ നിന്നുകൊടുക്കുന്നു. ഇതിനെ ഇക്കാരണംകൊണ്ടു തന്നെ 'കാലിമുണ്ടി' എന്നും വിളിക്കുന്നു. തിരമുണ്ടിയുടെ ശാസ്ത്രീയനാമം 'ഈഗ്രറ്റാ ഗുലാറീസ്' എന്നാണ്. കൊക്ക്, കൊറ്റി എന്നെല്ലാമുള്ള പേരുപോലെതന്നെയാണ് മുണ്ടിയെന്ന പേരും. 'ചായമുണ്ടി' എന്ന പേരിലറിയപ്പെടുന്ന കൊക്കും പാടത്തെ പതിവുകാരനാണ്. മെലിഞ്ഞു നീണ്ട കഴുത്തും നീണ്ട കൊക്കും കറുപ്പു കലർന്ന ചാരനിറവും മഞ്ഞക്കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്. മഞ്ഞകലർന്ന തവിട്ടുനിറമാണ് കാലുകൾക്ക്. ശാസ്ത്രീയനാമം 'ആർഡിയപർപൂറിയ'. ഞണ്ട്, ഞവുഞ്ഞി, മത്സ്യം, തവള എന്നിവയെ ആഹാരമാക്കി കഴിയുന്ന ജലപ്പക്ഷിയാണ് പാതിരാക്കൊക്ക്. കറുപ്പുരാശി പടർന്ന മുതുകും, നരച്ച വയറും, അറ്റം കൂർത്ത കൊക്കും, തിളങ്ങുന്ന കണ്ണുകളുമുള്ള ഇവയുടെ ശാസ്ത്രീയനാമം 'നിക്ടികോറക്സ്നിക്ടികോറക്‌സ്' എന്നാണ്. കാലാകാലങ്ങളിൽ ദേശാടനത്തിനെത്തുന്ന കൊറ്റി കുടുംബാംഗങ്ങളായ പക്ഷികളെല്ലാം വെള്ളക്കെട്ടുള്ള പാടശേഖരങ്ങളിൽ പറന്നിറങ്ങുന്നു. അവയെ പ്രത്യേകം പരിഗണിക്കേണ്ട കാര്യമില്ല. തഴച്ചുവളരുന്ന നെൽച്ചെടികളുടെ നടുവിലൂടെ തലയുയർത്തിപിടിച്ച്, ഇരയെ ലക്ഷ്യമാക്കി കൊറ്റികൾ നീങ്ങിക്കൊണ്ടേയിരിക്കുന്നു. "

..Link | |
| 16 | ഔഷധക്കൂട്ടുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
ദശമൂലം
"ഒട്ടേറെ ആയുർവേദ ഔഷധച്ചേരുവകളിൽ വരുന്ന ഒന്നാണിത്. ഒമ്പതെണ്ണത്തിൻ്റെയും വേരും ഞെരിഞ്ഞിലിൻ്റെ മാത്രം കായും ...
ദശമൂലം "ഒട്ടേറെ ആയുർവേദ ഔഷധച്ചേരുവകളിൽ വരുന്ന ഒന്നാണിത്. ഒമ്പതെണ്ണത്തിൻ്റെയും വേരും ഞെരിഞ്ഞിലിൻ്റെ മാത്രം കായും ആണ് ഉപയോഗിക്കുന്നത്. പത്തും ചേരുമ്പോൾ ശരീരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും ക്രമപ്പെടുത്തുന്നു. ആദ്യത്തെ അഞ്ചെണ്ണം മഹാപഞ്ചമൂലമെന്നും ശിഷ്ടം ഹ്രസ്വ പഞ്ചമൂലമെന്നുമാണ് അറിയപ്പെടുന്നത്. 1. കുമിഴ് മെലൈന ആർബോറിയ 2. കൂവളം ഈഗിൾ മാർമെലോസ് 3. പാതിരി സ്റ്റീരിയോസ്പെർമം ചെലെനോയ്‌ഡസ് 4. പലകപ്പയ്യാനി ഓറോസൈലം ഇൻഡിക്കം 5. മുഞ്ഞ പ്രെംന കോറിംബോസ 6. ഓരില ഡെസ്മോഡിയം ഗാഞ്ചെറ്റിക്കം 7. മൂവില സ്യൂഡാർത്രിയ വിസിഡ 8. ചെറുവഴുതിന (കറുത്ത ചുണ്ട) സൊളാനം മെലോൻജിന വൈറൈറ്റി ഇൻസാനം 9. പുത്തരിച്ചുണ്ട (വെളുത്ത ചുണ്ട) സൊളാനം ആൻഗ്വിയെ 10.ഞെരിഞ്ഞിൽ ട്രിബുലസ് ടെറസ്ട്രിസ് ശിശിരദ്വയം: രണ്ടിനം ചന്ദനങ്ങളെയാണിവിടെ വിവക്ഷിക്കുന്നത്. ചന്ദനം (സന്റാലം ആൽബം), രക്തചന്ദനം (റ്റിറോകാർപസ് സൻ്റാലെൻസിസ്) ഇവ രണ്ടും ശീതീകാരികളും ചർമ്മസംരക്ഷണം നടത്തുന്നവയുമാണ്. പഞ്ചകോലം: തിപ്പലി - പൈപ്പർ ലോങ്‌ഗം - ഉണങ്ങിയ തിരി കാട്ടുതിപ്പലി - പൈപ്പർ ലോങ്‌ഗം - വേര് കാട്ടുമുളക് - പൈപ്പർ അറ്റന്യുവേറ്റം - വേര് കൊടുവേലി - പ്ലംബാഗോ റോസിയ - വേര് ചുക്ക് - സിഞ്ചിബർ ഒഫീസിനേൽ - ഉണക്കിയ കിഴങ്ങ് ത്രികടു: ഉഷ്ണപ്രധാനമായതും നീരിനെ ഇല്ലാതാക്കുന്നതുമായ ഔഷധക്കൂട്ട്. 1. ചുക്ക് 2 മുളക് (കുരുമുളക്) 3. തിപ്പലി. ത്രിഫല: മൂന്നിനം ഫലങ്ങളുടെ തൊണ്ടുണക്കിയെടുത്തതാണ് ത്രിഫല. ത്രിഫലപ്പൊടി ചെറിയ അളവിൽ ദിവസവും കഴിക്കുന്നത് വയർ ശുദ്ധമാക്കുന്നു, മലബന്ധം നീക്കുന്നു, മൂലക്കുരുവിൻ്റെ ശല്യം കുറയ്ക്കുന്നു. ഇതിന്റെ കഷായം കവിൾകൊള്ളുന്നത് വായപ്പുണ്ണിനു നല്ലതാണ്. ഇതുകൊണ്ടു മുറിവു കഴുകുന്നത് മുറിവു പഴുക്കാതിരിക്കാൻ നല്ലതാണ്. നേത്രരോഗചികിത്സയിൽ ത്രിഫലയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. കടുക്ക - ടെർമിനാലിയ ചെബുല നെല്ലിക്ക - ഫില്ലാന്തസ് എംബ്ലിക്ക താന്നിക്ക - ടെർമിനാലിയ ബെല്ലറിക്ക "

..Link | |
| 17 | കുമിളും കാട്ടുപഴങ്ങളും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" ആദിവാസിജനതയുടെ കുമിളാഹാരത്തിനും വൈവിദ്ധ്യമുണ്ട്. ഇരുപതിലേറെ കുമിളുകൾ കേരളത്തിലെ ഗിരിവർഗ്ഗജനത ഉപയോഗിക്കുന്നുണ്ട്. ...
" ആദിവാസിജനതയുടെ കുമിളാഹാരത്തിനും വൈവിദ്ധ്യമുണ്ട്. ഇരുപതിലേറെ കുമിളുകൾ കേരളത്തിലെ ഗിരിവർഗ്ഗജനത ഉപയോഗിക്കുന്നുണ്ട്. ഉത്തരകേരളത്തിലെ ഒരു ഗ്രാമീണനറിയാവുന്ന, ഭക്ഷ്യയോഗ്യമായ കുമിളുകളുടെയെണ്ണം പരമാവധി മൂന്നാണ്. എന്നാൽ അട്ടപ്പാടിയിലെ കുറുമ്പർ 13 തരം കുമിളുകൾ കഴിക്കുന്നുണ്ട്. അലുമ്പ് (ചോലനായ്ക്കർ), അമ്പേ (കുറുമ്പർ), കുമ്മായം (കുറിച്യർ), കുമെ (പണിയർ) തുടങ്ങി വ്യത്യസ്‌ത നാമങ്ങളിലാണ് കുമിൾ അറിയപ്പെടുന്നത്. മണ്ണിലും മൺപുറ്റിലും മരത്തിലും മരപ്പൊത്തിലും വളരുന്ന കുമിളുകൾ ഇവർ കഴിക്കാറുണ്ട്. പുറ്റുലമ്പേ, അത്തിയമ്പേ, അലശലുമ്പ് എന്നിങ്ങനെ വളരുന്ന സ്ഥാനത്തിൻ്റെയോ മരത്തിൻ്റെയോ പേർ ചേർത്താണ് കുറുമ്പർ കുമിളിനു പേരിടുന്നത്. കൊടും വിഷമുള്ള കൂണുകളുള്ളതിൽനിന്നും വിഷമില്ലാത്തവയെ ഇവർ തിരിച്ചറിയുന്നത് അത്ഭുതമുളവാക്കുന്നു. അട്ടപ്പാടിയിൽവെച്ച് ഒരിനം കൂൺ ഒരു കുട്ടി പച്ചയ്ക്കു തിന്നുന്നതു കാണാൻ കഴിഞ്ഞിട്ടുണ്ട്. കൂണുകറിയും മരച്ചീനിപ്പുഴുക്കും കാണിക്കാരുടെ പഥ്യാഹാരമാണ്. പച്ചമുളകും ഉപ്പും ചേർത്ത് വിഷാംശമില്ലാത്ത ഇലയിൽ പൊതിഞ്ഞ് തീയിൽ ചുട്ടെടുക്കുകയാണ് ഇവരുടെ പാചകരീതി. കാട്ടുകാച്ചിലിനൊപ്പം കൂൺകറി കൂട്ടുന്നവരാണ് ചില ആദിവാസികൾ. കാട്ടിലകളും കാട്ടുപഴങ്ങളും: മുളങ്കൂമ്പാണ് പല ആദിവാസികളുടെയും പ്രധാന ഇലക്കറി. മുതുക്കിനില മലയർ കറി വയ്ക്കുന്നു. ചക്കരവള്ളിയിലയാണ് ചോലനായ്ക്കർ ഉപയോഗിക്കുന്നത്. കുരുമുളകിൻ്റെ വംശക്കാരനായ 'ലെപിയാനുസ്അംബല്ലേറ്റ്' എന്ന ചെടി കാണിക്കാർ കറി വയ്ക്കുന്നു. പന്നൽച്ചെടിയായ 'ചുരുളി' അട്ടപ്പാടിയിലും 'പഴുതാരക്കാലി' നിലമ്പൂരിലും ആദിവാസികൾ കറിക്കെടുക്കുന്നു. ചിലുവ്, കാക്കഡാഗ് (മണിത്തക്കാളി) തുടങ്ങിയ കാട്ടിലകളും അട്ടപ്പാടിയിൽ ഉപയോഗിക്കുന്നുണ്ട്. മരത്തിൽ വളരുന്ന മരത്താളിൻ്റെ ഇല അരച്ച് മറാട്ടി (കാസർഗോഡ്) അപ്പം ചുടാറുണ്ട്. കൊറഗർ ഇതിനെ 'മരച്ചേമ്പെ'ന്നും കാണിക്കാർ 'കാട്ടാളൻ ചേമ്പെ'ന്നും വിളിക്കുന്നു. ചെറുനെല്ലിക്ക വലിപ്പത്തിൽ കായുണ്ടാവുന്ന 'കാട്ടുതക്കാളി' അട്ടപ്പാടി ജനത ഉപയോഗപ്പെടുത്തുന്നുണ്ട്. മാഞ്ചുണ്ട, വിരി എന്നീ പഴങ്ങളും ഇവരെടുക്കുന്നു. പൂവം, പാലി, അത്തി, ചടച്ചി, നെല്ലി, കാട്ടുഞാവലുകൾ എന്നിവയുടെ പഴങ്ങളും; കാവളം, കറുത്തോടൻ, പ്ലാവ്, വറ്റോടൽ എന്നിവയുടെ വിത്തുകളും ഗിരിവർഗ ജനത ഉപയോഗിക്കുന്നു. ചോലക്കാടുകളിലെ പുൽമേടുകളിൽ വളരുന്ന കാട്ടുകൊയ്യാമരത്തിൻ്റെ പഴം മുതുവാന്മാരും ഉപ്പുമാങ്ങാവള്ളിയുടെ പഴം ചോലനായ്ക്കന്മാരും തിന്നാറുണ്ട്. ഈന്തക്കുരു ശുദ്ധി ചെയ‌്ത് മാവാക്കിയെടുത്ത് മിക്ക ആദിവാസികളും ഉപയോഗിക്കാറുണ്ട്. "

..Link | |
| 18 | നീലക്കുറിഞ്ഞി | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
സസ്യാരാധനയും പുരാവൃത്തങ്ങളും:
"കാട്ടിൽ അലഞ്ഞുനടന്നിരുന്ന ആദിമനുഷ്യന് ആഹാരവും ആരൂഢവും നല്കിയിരുന്നത് മരങ്ങളായിരുന...
സസ്യാരാധനയും പുരാവൃത്തങ്ങളും: "കാട്ടിൽ അലഞ്ഞുനടന്നിരുന്ന ആദിമനുഷ്യന് ആഹാരവും ആരൂഢവും നല്കിയിരുന്നത് മരങ്ങളായിരുന്നു. അതിനാലവ അവന് ആരാധ്യങ്ങളായി. ശുദ്ധമായ വൃക്ഷാരാധനയിൽനിന്നും പ്രതിരൂപാത്മകമായ വിഗ്രഹാരാധനയിലേക്ക് ആരാധനാസമ്പ്രദായം വികസിച്ച പിൽക്കാലത്ത് ദേവവിഗ്രഹങ്ങൾക്ക് മരച്ചുവട്ടിൽ പ്രതിഷ്ഠ ലഭിച്ചു. അങ്ങനെ വിഗ്രഹത്തിനൊപ്പം മരവും വിശുദ്ധമായി. കാലിച്ചാൻ കാഞ്ഞിരവും പൊലിയന്തറപ്പാലയും കന്നിമാരത്തേക്കുമൊക്കെ ആരാധ്യമായത് ഇങ്ങനെയാണ്. വൃക്ഷത്തിൽ കുടികൊള്ളുന്ന ദേവചൈതന്യമാണ് ആരാധിക്കപ്പെടുന്നത്. എന്നാൽ ശുദ്ധമായ സസ്യാരാധന അപൂർവ്വം ചില ഗോത്രവർഗ്ഗങ്ങളിൽ ഇപ്പോഴുമുണ്ട്. ആളർ മഞ്ചാടിയെ ആരാധിക്കുന്നു, മുതുവാന്മാർ നീലക്കുറിഞ്ഞിയെയും. പല കാട്ടുജാതിക്കാരും നീലക്കുറിഞ്ഞിയെ ആരാധിക്കുന്നുണ്ട്. വൻമലകളായ കുറിഞ്ഞിനിലം സ്ഥല സസ്യങ്ങളുടെയടിസ്ഥാനത്തിൽ 'ഐന്തിണ'കളെന്നു ഭൂപ്രകൃതിനിർണ്ണയം നടത്തിയിരുന്ന പ്രാചീന കാലത്ത് കുറവരുടെയും വേട്ടുവരുടെയും ഭൂമിയായിരുന്നു. അധിനിവേശസംസ്കാരം ദേശീയ ജനതയുടെ തനതു സംസ്കൃതിയെ മാറ്റിമറിച്ചെങ്കിലും ദുർഗമമായ കുറിഞ്ഞിനിലത്തിന്റെ ജീവിതവൃത്തിയിൽ ഇവയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. മയൂരവർമ്മന്റെ പടയോട്ടകാലത്ത് വംശശുദ്ധി നിലനിർത്താൻ കാടുകയറിയ തുളുനാട്ടധിപന്മാരായ കൊറഗർക്കും വിജയനഗര സാമ്രാജ്യസ്ഥാപനം അഭയാർത്ഥികളാക്കിയ അട്ടപ്പാടിയിലെ ഇരുളർക്കും അഭയം നല്കിയത് കുറിഞ്ഞിത്തിണയാണ്. 'തിണ'യുടെ സംസ്ക്‌കാരം നിലനിർത്താനായതുകൊണ്ടുതന്നെ മുരുകൻ സ്ഥലദൈവവും ഇഷ്ട സുമമായ കുറിഞ്ഞി വിശുദ്ധവും ആണെന്ന പ്രാചീന വിശ്വാസം ഇപ്പോഴും തുടരുന്നു. കുറിഞ്ഞി പൂക്കുന്ന കാലം മുരുകൻകേകാവിലുകളിൽ ഉത്സവമാണ്. നീലക്കുറിഞ്ഞിപ്പൂകൊണ്ടുള്ള മാലയാണത്രേ വിവാഹവേളയിൽ മുരുകൻ വള്ളിയുടെ കഴുത്തിൽ ചാർത്തിയത്. വ്യാഴവട്ടത്തിലൊരിക്കൽ മാത്രം കൺതുറക്കുന്ന നീലക്കുറിഞ്ഞിയുടേതു മാത്രമായ വസന്തകാലത്തെ മുതുവാന്മാർ ഭക്തിയോടും വിശുദ്ധിയോടും കൂടിയാണ് സ്വാഗതം ചെയ്യുന്നത്. കുറിഞ്ഞി പൂക്കുന്ന വർഷം മുതുവാഗ്രാമങ്ങളിൽ ആരുംതന്നെ വിവാഹം കഴിക്കാറില്ല. വിവാഹംമൂലം ദമ്പതിമാർക്കുണ്ടാവുന്ന അശുദ്ധി ഒഴിവാക്കാനാണത്രേ ഇത്. വട്ടവട പഞ്ചായത്തിലെ കോവിലൂർ ഗ്രാമത്തിൽ ഇന്നും ഈ വിശ്വാസം നിലനില്ക്കുന്നുണ്ട്. പ്രാപഞ്ചികവും വാസ്‌തവവുമായ പ്രത്യേകതകൾക്കെല്ലാം ഗോത്ര വർഗ്ഗങ്ങൾ കാരണം കണ്ടെത്തുന്നു. കാരണങ്ങൾ കഥകളാവുന്നു. അവ കാട്ടറിവിന് ഈടുവെപ്പുകളുമായിത്തീരുന്നു. വനനിഷ്കളങ്കതയുടെ ചോദ്യങ്ങൾക്കുത്തരമാണ് ഈ കാട്ടുവാങ്‌മയങ്ങൾ. "

..Link | |
| 19 | ഉള്ളിലേഹ്യോം ഇടി മരുന്നും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പ്രസവം കഴിഞ്ഞ് 4-ാം ദിവസം മുതൽ മൂന്നുദിവസത്തേക്ക് ഉള്ളിലേഹ്യം കൊടുക്കും. വെളുത്തുള്ളി തൊലികളഞ്ഞ് തേങ്ങാപ്പാലിൽ സേവ...
"പ്രസവം കഴിഞ്ഞ് 4-ാം ദിവസം മുതൽ മൂന്നുദിവസത്തേക്ക് ഉള്ളിലേഹ്യം കൊടുക്കും. വെളുത്തുള്ളി തൊലികളഞ്ഞ് തേങ്ങാപ്പാലിൽ സേവിക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ചേർത്തും ഉണ്ടാക്കാറുണ്ട്. 3/4 കിലോ ഉള്ളിക്ക് രണ്ടുതേങ്ങ എന്നാണ് കണക്ക്. ആദ്യം രണ്ടാംപാലിൽ വേവിച്ച് വെന്തുകഴിയുമ്പോൾ നറുംപാൽ ചേർക്കും. വെന്തുപാകമായ ഉള്ളിയിൽ ചക്കരയിട്ടിളക്കി കുറുകുമ്പോൾ ഏലയ്ക്ക, ചുക്ക്, ജീരകം എന്നിവ പൊടിച്ചുതൂകണം. വറ്റിക്കഴിഞ്ഞ് നെയ്യൊഴിച്ച് ഇറക്കിവയ്ക്കാം. ഇത് രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനുമുമ്പ് കഴിക്കണം. ഉള്ളിലേഹ്യം കഴിച്ച് അടുത്ത മൂന്നുദിവസത്തേക്ക് പാവട്ടക്കുറുക്കാണ് കൊടുക്കേണ്ടത്. കുടൽ ശുദ്ധിയാകാനാണിത്. ഇടിമരുന്ന്: ശരീരം ഉറയ്ക്കാനുള്ളതാണ് ഇടിമരുന്ന്. ഉലുവ, ആശാളി, നല്ല ജീരകം, പെരുംജീരകം, എള്ള് ഇവ പൊടിച്ചാണ് ഇടിമരുന്നുണ്ടാക്കുന്നത്. ഉലുവ-1/2 കിലോ, ആശാളി-1/4 കിലോ, എള്ള്-1/4 കിലോ, ജീരകങ്ങൾ-100 ഗ്രാം വീതം എന്ന അനുപാതത്തിൽ എടുക്കണം. ഇവയെല്ലാംകൂടി ഓട്ടിലിട്ട് ചെറുതായി ചൂടാക്കി പൊടിച്ചെടുക്കുക. രണ്ടുവരട്ടു തേങ്ങ ചുരണ്ടിയത് നെയ്യൊഴിച്ച് വറുത്തെടുക്കുക. തേങ്ങയും പൊടിയും (കുറച്ചുപൊടി മാറ്റിവയ്ക്കണം) ചക്കരയും കൂടി ഉരലിലിട്ട് ഇടിക്കുക. ലേഹ്യത്തിൻ്റെ പാകമാകുമ്പോൾ മാറ്റിവച്ച പൊടി കുറേശ്ശ തൂകിക്കൊടുത്തുകൊണ്ട് ഇടിക്കണം. ഇങ്ങനെ തയ്യാറാക്കിയ ഇടിമരുന്ന് 15 ദിവസം മുതൽ ഒരുമാസംവരെ കഴിക്കാം. ദിവസം രണ്ടുനേരം ഭക്ഷണത്തിനുമുമ്പായിട്ടാണ് കഴിക്കേണ്ടത്. ഇടിമരുന്ന് കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ല. വെള്ളം കുടിച്ചാൽ വയറുചാടും എന്നാണ് പറയാറ് (പ്രസവിച്ച പെണ്ണുങ്ങൾക്ക് '56 എത്താതെ' കഞ്ഞിവെള്ളം കൊടുക്കില്ല. കാപ്പിയോ ചായയോ ജീരകവെള്ളമോ അല്പം കൊടുക്കും. കറികൾ കൊടുക്കുന്നതും പതിവില്ല. ചോറിനുകൂട്ടാൻ ഉപ്പും മുളകും കുരുമുളകുംകൂടി പൊടിച്ചതോ ചേനമെഴുക്കുപുരട്ടിയോ കായമെഴുക്കുപുരട്ടിയോ കൊടുക്കും. കുരുമുളകുപൊടിയാണ് മെഴുക്കുപുരട്ടിക്ക് ഉപയോഗിക്കുന്നത്.)"

..Link | |
| 20 | കണ്ണേറ്റുമന്ത്രവാദം | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
മനുഷ്യർക്കോ, മൃഗങ്ങൾക്കോ, പുതുതായി പണികഴിപ്പിച്ച ഭവനങ്ങൾക്കോ ഉണ്ടാകുന്ന കണ്ണേർദോഷം തീർക്കുവാനാണ് മലയർ 'കണ്ണേർ പാട്ട്...
മനുഷ്യർക്കോ, മൃഗങ്ങൾക്കോ, പുതുതായി പണികഴിപ്പിച്ച ഭവനങ്ങൾക്കോ ഉണ്ടാകുന്ന കണ്ണേർദോഷം തീർക്കുവാനാണ് മലയർ 'കണ്ണേർ പാട്ട്' മുഖ്യമായും നടത്തിവരുന്നത്. എന്നാൽ, സമസ്‌തദോഷപരിഹാരത്തിനും രോഗനിവാരണത്തിനും ഈ മാന്ത്രികകർമ്മം ഫലപ്രദമാണെന്നാണ് വിശ്വാസം. 'അടിതൊട്ട് മുടി തടകുമ്പോൾ, കണ്ണേറും കരിവിഷവും നെഞ്ചേറും നാകൂറും നെഞ്ചിലേറ്റ വിഷവും ചെറുകുരു ചുക്കുചൊറി ശൂലഗ്രഹം സന്നികണ്ഠമാല കവിളരശ് പിത്തരോഗം പനി എക്കിട്ട" തുടങ്ങിയവയെല്ലാം കണ്ണേർ പാട്ടിലൂടെ നീങ്ങുമെന്ന് 'കണ്ണേറ്റുമാല' എന്ന കണ്ണേർപാട്ടിൽ പ്രസ്‌താവിച്ചു കാണാം. രാവോ പകലോ കണ്ണേർപാട്ട് നടത്താം. കുറഞ്ഞത് അഞ്ചോ ആറോ പേർ പാടുവാനുണ്ടാകും. അതിൽ പകുതിയെങ്കിലും മലയികളായിരിക്കും. താളവാദ്യമായി ചെണ്ടയാണ് ഉപയോഗിക്കുക. കണ്ണേറ്റു മന്ത്രവാദത്തിന്റെ അധിഷ്‌ഠാനദേവത കുറത്തിയാണ്. വർണ്ണപ്പൊടികൾകൊണ്ട് കളം കുറിക്കുക ഈ മന്ത്രവാദത്തിന്റെ പ്രത്യേകതയാണ്. കണ്ണേർദോഷമോ മറ്റു ദോഷങ്ങളോ പെട്ട ആളെ കളത്തിലിരുത്തും. ആദ്യം 'അരിചാർത്തൽ' എന്ന ചടങ്ങാണ്. അതിനുശേഷം ഗണപതി, സരസ്വതി, വിഷ്‌ണു എന്നിവരെ വന്ദിച്ചു കൊണ്ട് പാട്ട് ആരംഭിക്കും. സഭാവന്ദനം, വിളക്കുവന്ദനം എന്നിവയും പതിവുണ്ട്. അതിനുശേഷം വീണ്ടും അരി ചാർത്തും. 'സന്ധ്‌കർമ'മാണ് പിന്നീട് വേണ്ടത്. കുരുതിയിൽ തിരി കത്തിച്ചുവെച്ച് ഉഴിഞ്ഞശേഷം, തിരിയെടുത്ത് പിടിച്ച് പിണിയാളുടെ ശരീരത്തിൽ അംഗംപ്രതി (കേശാദിപാദം) മന്ത്രം (പാട്ട്) ചൊല്ലി ഉഴിയുകയാണ് അതിന്റെ പ്രത്യേകത. സന്ധ്‌കർമ്മത്തിനുശേഷം സ്‌തുതികൾ, സങ്കീർത്തനങ്ങൾ, നാരായണപ്പത്ത് എന്നിവയും പാടും. ശ്രീകൃഷ്‌ണൻ, ഗണപതി തുടങ്ങിയവരെക്കുറിച്ചു മാത്രമല്ല ബാലി, പൂമാല, സോമേശ്വരി, അന്നപൂർണേശ്വരി തുടങ്ങിയവരെക്കുറിച്ചും സങ്കീർത്തനങ്ങളുണ്ട്.
"ഒട്ടും പൊറുപ്പാനരുതാത്ത വേദന കഷ്ടം കവിളരശും കുഷ്‌ഠരോഗവും കഷ്ടമാംവ്യാധികൾ നഷ്ടമാക്കീടുവാൻ ഇഷ്ടമൊടിവ്യമെയ്ക്കു ചരമുഴിക സന്തതം ഓരോതരം ചിലന്തി ചൊറിയെന്നിവ പാരം തിരിപ്പ് നീരാന്ത്രക്കടച്ചലും തീരാത്ത വ്യാധികൾ വേരേയറുക്കുവാൻ പാരാതിവൃമെയ്ക്കു ചരമുഴികസന്തതം" എന്നിങ്ങനെയുള്ള പാട്ടുകൾ തോലുഴിച്ചലിന് പാടാറുണ്ട്. പലവിധ രോഗങ്ങൾക്കുമുള്ള ചികിത്സാക്രമംകൂടിയാണ് തോലുഴിച്ചലെന്ന് ഇത് വ്യക്തമാക്കുന്നു. പിണിയാളുടെ (രോഗിയുടെ) ഇരുവശവും ഓരോ ആൾ ഇരുന്നുകൊണ്ടാണ് തോലുഴിച്ചൽ നടത്തുക. മറ്റുള്ള മലയരും ഒപ്പം പാടും. തോലുഴിച്ചലിനെ പ്രാദേശികമായി 'തച്ചുമന്ത്ര വാദ' മെന്നും പറയാറുണ്ട്.

..Link | ||
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല

.jpeg)