ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
ഈടും കൂറും
1. “ദേവാലയങ്ങളിലും ബ്രാഹ്മണഗൃഹങ്ങളിലും ചില അനുഷ്‌ഠാനകലകളുടെകൂടെ ചെയ്യുന്ന നൃത്തമാണ് ഈടും കൂറും. കളരിയിൽ കച്ചകെട്ടിയവരാണ് നൃത്തംചവിട്ടുക. സങ്കേതബഹുലമായ ഈ നൃത്ത ത്തെയാണ് ഈടും കൂറും ചവിട്ടുക എന്നു പറയുന്നത്. തീയാട്ട്, കളമെഴുത്തുപാട്ട്, വേട്ടയ്ക്കൊരുമകൻപാട്ട് എന്നിവ നടക്കുമ്പോഴാണ് ഈ നൃത്തം നടക്കുക. തോരണം തകർക്കുക, കളം മായ്ക്കുക., അരുളപ്പാട് നടത്തുക എന്നിവയെല്ലാം ഈ നൃത്തത്തിന്റെ ഭാഗമാണ്. തുള്ളുകയും പറയുകയും ചെയ്യുന്നതുകൊണ്ട് ഈ കലാരൂപത്തിന് 'ഈടും കൂറും' എന്ന പേർ വന്നത്. “
2.ഈടും കൂറും
“ചില അനുഷ്‌ഠാനകലകളിൽ കോമരം (വെളിച്ചപ്പാട്) ഖഡ്ഗനൃത്തം ചെയ്യുമ്പോൾ ഈടും കൂറും തുള്ളാ റുണ്ട്.തീയാട്ട്,കളമെഴുത്തുപാട്ട് എന്നിവയിൽ തീയാടിമാർ,തെയ്യംപാടികൾ,കല്ലാറ്റക്കുറുപ്പന്മാർ എന്നിവർ ഈ സവിശേഷനർത്തനം ചെയ്യുക പതിവാണ്. തോരണം തകർക്കുക, കളംമായ്ക്കുക, കളപ്രദക്ഷിണം ചെയ്യുക, അരുളപ്പാട് നടത്തുക എന്നിവ അതിന്റെ ഭാഗമാണ്. തുള്ളുകയും പറയുകയും ചെയ്യുകയെന്ന ധർമം 'ഈടും കൂറി'നുണ്ട്. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ :വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
ഐവർകളി
1.“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഐവരായി പാണ്ഡവർ പാടിക്കളിച്ച കളിയാണ് ഐവർകളി എന്നാണ് ഐതിഹ്യം. ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ സമുദായങ്ങൾ കളിക്കുന്നതുകൊണ്ട് ഐവർകളി എന്ന പേരുവന്നു എന്നും അഭിപ്രായമുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് ഐവർകളി എന്ന പേരുവന്നിട്ടുള്ളതെന്ന് അഭിപ്രായമുണ്ട്. മേൽസൂചിപ്പിച്ച സമുദായങ്ങളെ കൂടാതെ കണിയാൻ, വേട്ടുവൻ, ചെറുമൻ, ഈഴവൻ, നായർ,മലയരയന്മാർ എന്നീ സമുദായക്കാരും ഐവർകളിയിൽ ഏർപ്പെടാറുണ്ട്.
മുച്ചാൺ വടിയുടെ അറ്റത്ത് മണികൾ കെട്ടി കോൽമണികൾ ഉണ്ടാക്കും. കോൽമണികൾ കുലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുകൾ പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. കളിയാശാൻ ആദ്യം പാടും. കളിക്കാർ ഏറ്റുപാടും. ഇലത്താളമാണു പാടാനുപയോഗിക്കുന്ന വാദ്യം. രാത്രിയാണു കളിനടക്കുക. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നായന്മാർ ഈ കളിയിൽ ഏർപ്പെടാറുണ്ട്. അഞ്ചുപേർ പാടിക്കളിക്കുകയാണു പതിവ്. ഐവർനാടകം,തട്ടിന്മേൽ കളി എന്നീ പേരുകളിലും 'ഐവർകളി' അറിയപ്പെടുന്നു .‘’
2.ഐവർകളി
‘’ഭഗവതിക്ഷേത(ഭദ്രകാളിക്കാവു)ങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും, ചുവടുകൾ വെച്ചുകൊണ്ടും പാട്ടുപാടി കളിക്കുകയാണ് ഈ കളിയുടെ സ്വഭാവം. ഭദ്രകാളിയെ തൃപ്‌തിപ്പെടുത്തുവാൻ പാണ്ഡവന്മാർ പാടിക്കളിച്ചിരുന്നതാണ് ഐവർകളി എന്നാണ് പുരാസങ്കൽപ്പം.ഐങ്കുടികമ്മാളരുടെ കളിയായതുകൊണ്ടാണ് ആ പേരുണ്ടായതെന്നാണ് മറ്റൊരു സങ്കല്പം. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നായന്മാരാണ് ഐവർകളി അവതരിപ്പിക്കുന്നത്. മറ്റു ചില സമുദായക്കാരും ഈ പേരിലുള്ള കളിയിൽ ഏർപ്പെടാറുണ്ടത്രേ. ഐവർകളിക്ക് ചിലർ 'ഐവർനാടകം' എന്നും പറയും. “
3.ഐവർകളി
കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനുഷ്ഠാനപരമായ കളിയാണ്. ഇപ്പോൾ മദ്ധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടും ചിലയിടങ്ങളിൽ 'പാണ്ഡവർകളി' എന്നും പേരുണ്ട്.
മുൻകാലങ്ങളിൽ ഈഴവ സമുദായക്കാർ മാത്രമാണ് ഈ കല കൈകാര്യം ചെയ്തിരു ന്നത്. ഇപ്പോൾ മറ്റു പിന്നോക്ക സമുദായക്കാരും അവതരിപ്പിക്കാറുണ്ട്.
പന്ത്രണ്ടു മുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവർ പങ്കെടുക്കുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരാണ് കലാകാരന്മാർ.
പൗരാണിക ദൃശ്യകല. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. അഞ്ചിൽ കൂടുതൽ കളിക്കാർ ചേർന്നും അവതരിപ്പിക്കുന്നു.
അലങ്കരിച്ച പന്തലിന്റെ നടുവിൽവച്ച നിലവിളക്കിനു ചുറ്റും കളിക്കാൻ വന്നു നിൽക്കും. ആദ്യം ദീപത്തെ വന്ദിക്കും. പിന്നെ കളിയച്ഛനെ കുമ്പിട്ടുതൊഴുതും അനുഗ്രഹം വാങ്ങുന്നു. തുടർന്നു കളിയച്ഛൻ പാട്ടുപാടികൊടുക്കും. അതനുസരിച്ചു കളിക്കാർ പ്രത്യേക
രീതിയിൽ ചുവടുവച്ച് കളിക്കും കളിക്കാർ പാട്ട് ഏറ്റുപാടി വീണ്ടും കളിക്കും. പൊന്തി എന്ന വാദ്യോപകരണം കിലുക്കിക്കൊണ്ടും ഇലത്താളത്തിൻറെ മേളത്തിനനുസരിച്ചും ആണ്
ഇലത്താളം, പൊന്തി (കുറുവടിയുടെ അറ്റത്ത് തരിവളകൾ കിലുങ്ങുമാറു ഘടിപ്പി വിട്ടുള്ള പ്രത്യേക വാദ്യോപകരണം) എന്നിവ വാദ്യത്തിനുപയോഗിക്കുന്നു. രാത്രി ഒൻപതു മണി മുതൽ പുലർച്ചേ നാലു മണിവരെ കളിക്കാറുണ്ട്.
മുളകൊണ്ട് പന്തൽ നാട്ടി കരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കുന്നു. അഞ്ചോ ഏഴോ തിരിയിട്ടുകുത്തിച്ച നിലവിളക്ക് പന്തലിൽ വച്ചിരിക്കും. കുളിച്ച് ചന്ദനക്കുറിയിട്ട്, മുണ്ടുടുത്തു. രണ്ടാം മുണ്ട് തലയിൽ കെട്ടി കളിക്കൊരുങ്ങുന്നു, പൊന്തി എന്ന വാദ്യോപകരണം കളിക്കാരുടെ കയ്യിലുണ്ടായിരിക്കും”
4.ഐവർകളി
‘’കേരളത്തിൽ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലാരൂപമാണ് ഐവർകളി. ഐവർനാടകം,പാണ്ഡവർകളി,തട്ടിന്മേൽ ക്കളി, കണ്ണിൽകുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരി പ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകർമ്മജരാണ് ഐവർകളി അവതരിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഈഴവർ, സാംബവർ, പുലയർ, വേട്ടുവർ തുടങ്ങിയവരും കളി അവതരിപ്പിക്കാറുണ്ട്. ഐങ്കുടിക്കമ്മാളർ അഞ്ചുസമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാർപ്പുശില്പി), കരുവാൻ (ലോഹശില്‌പി), തട്ടാൻ (ഹേമശില്‌പി), കമ്മാളർ (കല്ലുശില്പി) എന്നിവരാണിവർ. തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവർകളിക്ക് കൂടുതൽ പ്രചാരം.
ഐവർകളിയുടെ പേരിനെക്കുറിച്ചും ഉൽഭ വത്തെപ്പറ്റിയും പല ഐതിഹ്യകഥകളുമുണ്ട്. അഞ്ചു സമുദായക്കാരടങ്ങുന്ന ഐങ്കുടിക്കമ്മാളർ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഐവർകളി എന്ന പേര് വന്നത് എന്നാണ് വിശ്വാസം.ശ്രീകൃഷ്ണനാണ് പാണ്ഡവരെ ഐവർകളി പഠിപ്പിച്ചത് എന്ന പരാമർശം ഈ പാട്ടുകളിലുണ്ട്. ശ്രീകൃഷ്‌ണനെ സ്‌തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് കൂടുതലായും പാടിവരുന്നത്. ആശാനാണ് പാടാൻ നേതൃത്വം കൊടുക്കുന്നത്.
കുഴിത്താളവും പൊന്തി അഥവാ കോൽമണിയുമാണ് വാദ്യോപകര ണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപക രണങ്ങൾ, വട്ടക്കളി, പരിചക്കളി, കോൽക്കളി എന്നിങ്ങനെ മൂന്നുവിധത്തിൽ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി, മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടു വെച്ചുകൊണ്ടുള്ള കളിയാണ് കോൽക്കളി”
5.ഐവർകളി
“ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവകാലത്ത് നടത്താറുള്ള ഒരുതരം കളിയാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുപാടികളിക്കുകയാണ് അതിന്റെ സ്വഭാവം. മുച്ചാൺ
വടിയുടെ അറ്റത്ത് മണികൾ ഘടി പ്പിച്ചതാണ് 'കോൽമണി'. ആ ഉപ കരണത്തിന് 'പൊന്തി' എന്നു പറയും. കളിയാശാൻ ആദ്യം പാടും; കളിക്കാർ ഏറ്റുപാടും. കളിക്ക് താളക്കൊഴുപ്പ് കൂട്ടാൻ ഇലത്താളം പിന്നണിവാദ്യമായി ഉപയോഗിക്കാറുണ്ട്. രാത്രിയാണ് കളി പതിവ്.
ഭദ്രകാളിയെ തൃപ്‌തിപ്പെടുത്തു വാൻ പാണ്ഡവൻമാർ പാടിക്കളിച്ചതാണ് ഐവർകളി എന്നാണ് ഐതിഹ്യം. അതിന്റെ പശ്ചാത്തല ത്തിലാണ് ആ കളിക്ക് 'പാണ്ഡ വർകളി' എന്ന് പേരുണ്ടായത്. എന്നാൽ കമ്മാളരായ ആശാരി,മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ അഞ്ചുകൂട്ടർ പാടിക്കളി ക്കുന്നതുകൊണ്ടാണ് 'ഐവർകളി' എന്നു പറയുന്നതെന്ന് കേരള സാഹിത്യ ചരിത്രത്തിൽ പ്രസ്‌താവിച്ചുകാണുന്നു. ഇന്ന് ഈ കളിയിൽ കമ്മാളർ മാത്രമല്ല, കണിയാൻ, വേട്ടുവർ, ചെറുമർ, ഈഴവർ തുടങ്ങി മറ്റു ചില സമുദായക്കാരും ഏർപ്പെടുന്നുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് 'ഐവർനാ ടക'മെന്ന പേര് ഉണ്ടായതെന്ന് പണ്ഡിറ്റ് കെ.പി. കറുപ്പൻ അഭിപ്രായപ്പെട്ടിരിക്കുന്നു.
കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലും നായന്മാരും തുല്യ സാമു ദായിക പദവിയുള്ളവരും ഐവർകളിയിൽ ഏർപ്പെട്ടിരുന്നുവെന്നതിനു തെളിവുകളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നായന്മാരാണ് ഐവർ കളി അവതരിപ്പിക്കുന്നത്. തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉൽസവക്കാലത്ത് ഇന്നും അവർ ഐവർകളി അവതരിപ്പിക്കാറുണ്ട്. അഞ്ചുപേർ വേഷമണിഞ്ഞ് പാടിക്ക ളിക്കും.
മലയരയന്മാർക്കിടയിലും ഐവർകളി എന്ന കലാനിർവഹണം നിലവിലിരിക്കുന്നു. അവരുടെ ആരാധനാകേന്ദ്രങ്ങളിൽ ഉൽസവം നടക്കുമ്പോഴാണ് അത് പതിവ്. ഐവർ കളിക്ക് ചിലേടങ്ങളിൽ 'തട്ടിന്മേൽ ക്കളി' എന്ന് പേർ പറയും. ഉയർന്ന തറയിൽനിന്നു കളിക്കുന്നതുകൊണ്ടാണ് ആ പേർ ലഭിച്ചത്. 'ഐവർ നാടകം' എന്നും ചിലർ പേർ നൽകിക്കാണുന്നു. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
ഏഴാമത്തുകളി
1.“നമ്പൂതിരി, അമ്പലവാസി, നായർ എന്നീ വിഭാഗങ്ങൾ ഏർപ്പെട്ടിരുന്ന വിനോദമാണ് 'ഏഴാമത്തുകളി.' തിരുവിതാംകൂറിലാണ് ഏഴാമത്തു കളി നിലനിന്നിരുന്നത്. രാത്രിയിലാണ് അവതരിപ്പിക്കുന്നത്. പ്രഭുകുടുംബങ്ങളിലായിരുന്നു ഇതിന് അരങ്ങ്. പത്തു മുപ്പതുപേർ വരുന്ന സംഘമാണിതിനുള്ളത്. അവർ ആദ്യമായി വീട്ടുമുറ്റത്തു പന്തലിടും. പിന്നെ വിളക്കുകൊളുത്തി ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങളുടെ മേളവും തുടങ്ങും.കളിയോഗക്കാർ വിളക്കിനു ചുറ്റുമിരുന്നു ഗണപതിയെ ഭജിച്ചതിനുശേഷം ചോദ്യോത്തരങ്ങളാരംഭിക്കുന്നു. കുളത്തെപ്പറ്റിയാണു ചോദ്യം. അവസാനം വരുന്നയാൾ തോറ്റുപോകുന്നു. അയാളാണു കള്ളൻ. അയാൾ അണിയറയിലേക്കു പോയി രസിപ്പിക്കുന്ന വേഷത്തിൽ പ്രവേശിക്കുന്നു. ചോദ്യോത്തര രൂപത്തിലുള്ള മറ്റൊരിനം തുടരുന്നു. കേരളത്തിലുണ്ടായിരുന്ന ഒട്ടെല്ലാ ജാതിക്കാരുടെയും പ്രതിനിധികൾ ഏഴാമത്തുകളിയിൽ അണിനിരക്കും. കള്ളുകുടിയൻ, കള്ളൻ, കൊങ്ങിണി, നമ്പൂതിരി. അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങി പല ഹാസ്യകഥാപാത്രങ്ങളും രംഗത്തുവരും.ഏഴാം മുത്തിക്കളി,ഏഴാമട്ടുകളി,ഏവാമുത്തിപ്പുറപ്പാട്ട് എന്നിങ്ങനെ പല പേരുകളും ഇതിനു പറഞ്ഞുവരുന്നുണ്ട്. “
2.ഏഴാമത്തുകളി (ഏഴമത്തുകളി)
‘’യാത്രകളിയോട് പല അംശങ്ങളിലും സാമ്യമുള്ള ഈ കളി ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. ഏഴാമത്തുകളി എന്ന വാക്കിന് മൂന്നു വ്യുൽപത്തികൾ പ്രചാരത്തിലുണ്ട്.ഏഴുപേർ ചേർന്നുള്ളകളി’ഏഴുമൂർത്തികളുടെ പ്രയോഗമുള്ള കളി സപ്‌തഗ്രാമവാസ്തവ്യന്മാരുടെ കളി, എന്നിങ്ങനെയാണവവ.ഏഴുമൂർത്തികളുടെ പ്രയോഗം ഏഴാമത്തു കളിയിലില്ല; ആരൊക്കെ യാണ് സപ്തമൂർത്തികൾ എന്നും വ്യക്തമല്ല. സപ്‌തഗ്രാമവാസ്തവ്യന്മാരുടെ കളി എന്ന നിഷ്‌പത്തിയ്ക്ക് പ്രതിബന്ധമായി സപ്തഗ്രാമം ഏത്, എവിടെ എന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ എന്ന ചോദ്യം ഉത്തരം ലഭിക്കാതെ ഇപ്പോഴും നിലനില്ക്കുന്നു. ഏഴാളുകൾ ഒത്ത്,ഒരുമിച്ചു, നട ത്തുന്ന കളി എന്നായിരിക്കുമോ അർത്ഥം? ആദിയിൽ, ഒരുപക്ഷേ, ഏഴാളുകളുടെ സംഘമായിരിക്കാം ഈ കളിയിൽ ഉണ്ടായിരുന്നിരിക്കുക.’’
3.ഏഴാമത്തുകളി,ഏഴാമുത്തിക്കളി(ഏഴാമത്തിപുറപ്പാട്)
‘’മധ്യകേരളത്തിൽ നമ്പൂതിരി, അമ്പലവാസി തുടങ്ങിയ സമുദായത്തിൽ പ്രചാരമുണ്ടായിരുന്ന ഒരു ദൃശ്യകലാരൂപം. ഹാസ്യരസം കലർന്ന സാമൂഹ്യ വിനോദകലാരൂപമാണിത്.വിശേഷിച്ച് പ്രായപരിധിയോ തൊഴിലോ ഇതിലെ കലാകാരന്മാർക്കില്ല. കാലം വ്യക്തമായി നിർണയിക്കപ്പെട്ടിട്ടില്ല.
മുപ്പതോളം ആളുകളുൾക്കൊണ്ട ഒരു 'യോഗ'മാണ് ഈ കലാരൂപം ആവിഷ്കരിച്ചു പോരുന്നതു്. കളിയരങ്ങ് ഗൃഹാങ്കണം തന്നെ. സമയം രാത്രി. നടുമുറ്റത്തു പന്തലിട്ട് ഒരു നിലവിളക്കു കത്തിച്ചുവക്കണം.അത്താഴം കഴിഞ്ഞ് കളിക്കാർ ഒരു ചെമ്പ് കമഴ്ത്തിവെച്ച് അതിനു ചുറ്റുമിരിക്കുന്നു. കടങ്കഥാരൂപത്തിലുള്ള ഒരു പാട്ടുപാടി മറ്റുള്ളവരോട് ഉത്തരം പറയാൻ ആവശ്യപ്പെടും,
‘’ഞാൻ കളിക്കും കുളമല്ലൊ
ഏററുമാനൂർ തേവർകുളം
ഞാൻ കുളിക്കും കുളത്തിൻ്റെ
പേർ ചൊല്ലൂ മാരാ, “
എന്ന മട്ടിലാണ് ചോദ്യങ്ങളുടെ പോക്ക്. മറുപടിപറയാൻ അസമർത്ഥനായ ആൾ ഹാസ്യകഥാപാത്രമായിവന്നും സദസ്സിനെ രസിപ്പിക്കുന്നതാണ് ചടങ്ങ്.കൊങ്ങിണി, കള്ളുകുടിയൻ,രാവണൻ തുടങ്ങിയവരുടെ വേഷ ങ്ങൾ കെട്ടികളിക്കാറുണ്ട്. ഒന്നു കഴിഞ്ഞാൽ മറൊന്നു രംഗത്തുവരുന്നു.ഈ കലാപ്രകടനം നേരം വെളുക്കുന്നതുവരെ നീണ്ടുനിൽക്കും.ചെണ്ട,മദ്ദളം, ചേങ്ങില,ഇലത്താളം തുടങ്ങിയവ വാദ്യോപകരണങ്ങൾ.ഏതു കഥാപാത്രത്തെയാണോ നടൻ സങ്കല്പിക്കുന്നത് അതിനനുയോജ്യമായ ലളിതമായ വേഷം മാത്രമുണ്ടായിരിക്കും. “
റഫറൻസ് :
1. 'കേരളത്തിലെ നാടോടിനാടകങ്ങൾ' ഡോ- എസ്. കെ. നായർ.
2. 'നമ്മുടെ ദൃശ്യകല'-കെ. ആർ. പിഷാരൊടി.
4.ഏഴാമത്തുകളി
‘’സംഘക്കളിയുമായി ബന്ധമുള്ള അനുഷ്‌ഠാനകലാരൂപമാണ് ഏഴാമ ത്തുകളി. ഏഴാമത്തുക്കളി, ഏഴാമടുകളി, ഏഴാമുത്തിപ്പുറപ്പാട് എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നുണ്ട്. പ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളിലും ഈ കളി പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് വിശ്വാസം. അതിൽ ആദ്യമായി കളി തുടങ്ങിയത് ഏഴാമത്തെ ഗ്രാമത്തിലായിരുന്നുവത്രെ.
രാത്രിയാണ് ഏഴാമത്തുകളി ആരംഭിക്കുന്നത്. കത്തിച്ചുവെച്ച നിലവി ളക്കിനു ചുറ്റും കളിക്കാർ ഇരിക്കും. ചോദ്യരൂപത്തിലുള്ള ഗാനങ്ങൾ കളിയിൽ പങ്കെടുക്കുന്ന ഇരുവിഭാഗങ്ങളും പാടികൊണ്ടാണ് കളി പുരോഗമിക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങല തുടങ്ങിയ വാദ്യങ്ങൾ ഈ കലാരൂപത്തിൽ ഉപയോഗിക്കാറുണ്ട്.
പാട്ടിനൊപ്പം പലവിധ വേഷക്കാരും കളിയുടെ ഭാഗമായി രംഗത്തുവ രും കാണികളെ രസിപ്പിക്കാനായുള്ള ഹാസ്യകഥാപാത്രങ്ങളാണ് ഇതിൽ മിക്കതും. കളിയുമായി ബന്ധപ്പെട്ട രസകരമായ മറ്റൊരു കാര്യം ചോദ്യ ങ്ങൾക്ക് ഉത്തരം നൽകാനാവാത്ത സംഘമാണ് ഇത്തരം ഹാസ്യകഥാപാ ത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നത്. കള്ളൻ, കള്ളുകുടിയൻ, കൊങ്ങിണി, നമ്പൂതിരി, അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങിയ കഥാപാത്രങ്ങളാണ് കാണികളെ രസിപ്പിക്കാനായി രംഗത്ത് എത്തുന്നത്. കളിയുടെ ഭാഗമായി സംഘത്തലവൻ, സംഘാംഗങ്ങൾക്ക് പരിഹാസപ്പേരുകൾ നൽകാറുണ്ട്. വാലാട്ടി, കാക്ക തുടങ്ങിയ പേരുകൾ ഇത്തരത്തിൽപ്പെടും.
ഉയർന്ന ജാതിക്കാരുടെ ഇടയിലാണ് ഏഴാമത്തുകളിക്ക് കൂടുതൽ പ്രചാരം. പുരുഷന്മാരാണ് കളി അവതരിപ്പിക്കാറുള്ളതെങ്കിലും ഈ സമു ദായങ്ങളിലെ സ്ത്രീകളും സജീവമായി കളികാണാൻ എത്താറുണ്ട്. “
5.ഏഴാമത്തുകളി
“പ്രാചീനകേരളത്തിലെ ആറുപ ത്തിനാലുഗ്രാമങ്ങളിൽ ഏർപ്പെടുത്തപ്പെട്ട പ്രാചീനവിനോദം. ഇത് സംഘക്കളിയുടെ സംക്ഷിപ്‌തരൂപമാണ്. ഏഴാമത്തുകളി, ഏഴാമുത്തി ക്കളി, ഏഴാമട്ടുക്കളി, ഏവാമുത്തിപ്പുറപ്പാട് എന്നിങ്ങനെ പല പേരുകൾ ഈ കലയ്ക്കുണ്ടെങ്കിലും ഏഴാമ ത്തുകളി എന്നതിനാണ് കൂടുതൽ പ്രചാരം. ഏഴാംഗ്രാമത്തിൽ തുടങ്ങി യതുകൊണ്ടാണ് ആ പേരുണ്ടായ തെന്നാണ് പറയപ്പെടുന്നത്. ഏഴാമ ത്തുകളിക്ക് കളിയോഗമുണ്ടായിരുന്നു. രാത്രിയാണ് അവതരിപ്പിക്കുക. വിളക്കിനുചുറ്റുമിരുന്ന് താളമേളങ്ങ ളോടുകൂടി പാട്ടുപാടുകയും രണ്ടു കൂട്ടർ ചോദ്യോത്തരം (പാട്ടുരൂപ ത്തിൽ) നടത്തുകയുമാണ് ഈ കളി യുടെ പ്രത്യേകത. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങൾ. കള്ളുകുടിയൻ, കള്ളൻ, കൊങ്ങിണി, നമ്പൂതിരി, അമ്പലവാസി, പട്ടർ, കുറവൻ തുടങ്ങിയ പല ഹാസ്യാത്മകവേഷങ്ങളും അരങ്ങിൽ വന്ന് കാണികളെ രസിപ്പിക്കും.
ഏഴാമത്തുകളി തിരുവിതാംകൂറി ലാണ് കൂടുതൽ പ്രചരിച്ചിരുന്ന തെന്ന് മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
1.അനുഷ്ഠാനകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2621 2 .നാടോടി ദൃശ്യകലാസൂചിക, കേരള സംഗീതനാടക അക്കാദമി, തൃശൂർ, 1978, പുറം 11 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 41 4.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:61
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
കരടിനൃത്തം /ഏലേലം കരടി /കരടി യാട്ടം
1.“ആദിവാസികളായ ഇരുളരുടെ കലാരൂപങ്ങളിലൊന്നാണ് കരടിനൃത്തം. കൂവാൽ എന്ന് ഇരുളർ വിളിക്കുന്ന ഒരുതരം കുഴൽ ഈണത്തിൽ വായിച്ചുകൊണ്ടാണ് ഈ നൃത്തം നടത്തുന്നത്. ആട്ടവും പാട്ടും ചെണ്ടമേളവും ഉണ്ട് ഇങ്ങനെ ചെണ്ടകൊട്ടി കുഴലു വിളിച്ച് പാട്ടുപാടി നൃത്തം ചെയ്താൽ കരടികളുടെ ഉപദ്രവമുണ്ടാകില്ല എന്നാണ് ഇരുളരുടെ വിശ്വാസം”
2.കരടിയാട്ടം
“പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ അഗളി(അട്ടപ്പാടി)യിൽ പ്രചരിച്ചുവരുന്ന അനുഷ്ഠാനപരമായ ഒരു കലാവിശേഷമാണു കരടിയാട്ടം.ആദിവാസി സമൂഹത്തിൽപ്പെട്ട ഇരുളർമാരാണ് ഈ കല അവതരിപ്പിക്കുന്നതു്. ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് പ്രായപരിധിയോ പ്രത്യേകതൊഴിലോ ഇല്ല. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഏതാണ്ട് പത്തോ പതിമൂന്നോ പേർ ഇതവതരിപ്പിക്കാൻ വേണം. ദൈവപ്രീതിക്കും, മരിച്ച ആളുടെ ആത്മ മോക്ഷത്തിനും ആയിട്ടാണ് ഉത്സവവേളകളിൽ ഈ കല അവതരിപ്പിക്കാറുള്ളത്.
“ഏലേലെ....കരടി ഏലേലെ”എന്നും വട്ടത്തിൽനിന്നും ചുവടുവച്ച് പാടിക്കളിക്കും.സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുനിന്നാണുപാടിക്കളിക്കുക.പറ(മദ്ദളം), തകിൽ,കുഴൽ,എന്നിവയാണ്സംഗീതോപകരണങ്ങൾ.പ്രദർശനത്തിനും സമയപരിധിയില്ല. അരങ്ങൊരുക്കേണ്ട ആവശ്യമില്ല. നടുവിൽ തീകൂട്ടി കത്തിയുയരുന്ന തീജ്വാലകളുടെ വെളിച്ചത്തിൽ കളിക്കുന്നു.പകലും കളി നടത്താറുണ്ട്. വേഷവിധാനങ്ങൾക്കു പ്രത്യേകതയില്ല. മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രിനാൾ ഈ കളി അവതരിപ്പിക്കാറുണ്ട്.”
3.ഏലേലം കരടി (കരടിനൃത്തം)
“ഇരുളരുടെ ഒരു പ്രധാന നൃത്തമാണ് ഏലേലം കരടി എന്നു വിളിക്കുന്ന കരടിനൃത്തം. ഇരുളരുടെ നായാട്ടുജീവിതം നിഴലിക്കുന്ന നൃത്തരൂപമാണിത്. ചെണ്ടമേളത്തോടെ പാട്ടുപാടി നൃത്തം ചെയ്താൽ കരടികൾ വഴിമാറിപ്പോകുമെന്നാണ് ഇവരുടെ വിശ്വാസം.
ഒരു സമൂഹനൃത്തം എന്ന രീതിയിലാണ് കരടിനൃത്തം അവതരിപ്പിക്കുന്നത്.സ്ത്രീകളും പുരുഷന്മാരും ഇതിൽ പങ്കെടുക്കുന്നു. വൃത്തത്തിൽ നിന്നാണ് കളിക്കുന്നത്. കരടിയെ വിളിച്ചു സംസാരിക്കുന്ന രീതിയിലാണ് പാട്ട്. കരടിവേഷം കെട്ടിയവരും ചേർന്ന് നൃത്തത്തിന് കൊഴുപ്പ് പകരും.
ഏലേലക്കരടിപ്പാട്ട്:
ഏലേലക്കരടി
ഏലേലക്കരടി
ആദിവാസിക്കരടികളും
ഏലേലക്കരടി
മണ്ണിക്കിരുത്തു വാ കരടി
ഏലേലക്കരടി
മണ്ണാങ്കുയിക്കരടികളൊ
ഏലേലക്കരടി
കിളക്കരുത്തു വാ കരടി
ഏലേലക്കരടി
ചെമ്മണ്ണൂര് വാ കരടി
ഏലേലക്കരടി
ആലമ്പാറുക്കു വാ കരടി
ഏലേലക്കരടി
ഇത്തടപ്പാറുക്കു വാ കരടി
ഏലേലക്കരടി
ഊതിമാനക്കരടി ലഗേ
ഏലേലക്കരടി
ആദിവാസിക്കരടി ലഗേ
ഏലേലക്കരടി
കിർമ്മാണ ചെങ്കരടി
വന്താവാസിക്കരടികളോ
ഏലേലക്കരടി
പടക്കിരുത്ത് വാ കരടി
ഏലേലക്കരടി
മദ്ദളം പോലുള്ള പൊറി, തോൽവാദ്യമായ മരം, ചീനിക്കുഴലിന്റെ ആകൃതിയിലുളള പീക്കി എന്നീ വാദ്യങ്ങളാണ് ഇരുളർ നൃത്തത്തിനും പാട്ടിനും ഉപയോഗിക്കുന്നത്”.
4.കരടിനൃത്തം
അട്ടപ്പാടിയിലെ ഇരുളരുടെ ഒരു കലാരൂപമാണിത്. സ്ത്രീകളും പുരുഷന്മാരും വട്ടത്തിൽ നിന്ന് വാദ്യമേളങ്ങളോടെ പാട്ട് പാടി നൃത്തം ചെയ്യുന്നു. കരടി വേഷം കെട്ടിയ ഒരാൾ കരടിയുടെ ഭാവഭേദങ്ങളോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇടയിലേക്ക് വന്ന് നൃത്തം ചെയ്യാൻ തുടങ്ങും. പാട്ടു പാടി നൃത്തം ചെയ്യുന്നവർ സംഘം ചേർന്ന് കരടി വേഷക്കാരനെ ഓടിച്ചു വിടുന്നതോടെ പാട്ടും നൃത്തവും അവസാനിക്കും. കാർഷികാനുഷ്‌ഠാനം എന്ന നിലയിലാണ് ഇരുളർ ഈ കലാരൂപം അവതരിപ്പിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കരടിയെ അവർ പ്രതീകമായി പാട്ടിലൂടെ അവതരിപ്പിച്ച് അതിനെ ചൊല്ലിയുള്ള ആശങ്കകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത് ഇരുളരെ സംബന്ധിച്ചിടത്തോളം നിത്യശല്യക്കാരനായ ഒരു കാട്ടുമൃഗമായതിനാലാവാം ഇത്തരത്തിലൊരു കലാരൂപം പിറവിയെടുത്തത്”
സഹായക ഗ്രന്ഥങ്ങൾ
ചുമ്മാർ ചൂണ്ടൽ,
കറുത്തകലകൾ, തൃശ്ശൂർ 1991.
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
അടയ്ക്കാപുത്തൂർ ലോഹക്കണ്ണാടികൾ
“പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാ പുത്തൂരിൻ്റെ ഒരു തനതുമാതൃകയാണ് ലോഹക്കണ്ണാടികൾ. 'അടയ്ക്കാപുത്തൂർ ലോഹക്കണ്ണാടികൾ' എന്നാണിവ അറിയപ്പെടുന്നത്. ചെമ്പും ഈയവും ഉപയോഗിച്ചുണ്ടാക്കുന്ന ലോഹക്കണ്ണാടിയുടെ നിർമ്മാണ ത്തിനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ അനുപാതം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു. അടയ്ക്കാപുത്തൂർ ഗ്രാമത്തിലെ 'കുമാരനിലയ'ത്തിൽ കൃഷ്‌ണകുമാർ മൂശാരിക്കേ ഇതിന്റെ രഹസ്യം അറിയൂ. ഉമിയും മരോട്ടി എണ്ണയും ചേർത്തു വാർത്തെടുക്കുന്ന കണ്ണാടി ലോഹം ഉരക്കടലാസ് (എമിരിപേപ്പർ) ഉപയോഗിച്ച് മിനുക്കിയെടുക്കുന്നു. തുടർന്ന് മെറ്റൽ പോളിഷ് ഉപയോഗിച്ച് ഇതു കടഞ്ഞെടുക്കും. പണ്ടുകാലത്ത് കൈകൊണ്ടാണ് കണ്ണാടി കടഞ്ഞെടുക്കുന്ന പ്രവൃത്തി ചെയ്തിരുന്നത്. ഇതോടെ ക്ലാവ് പിടിക്കാത്ത ലോഹക്കണ്ണാടി രൂപപ്പെടുന്നു. പിന്നീട് വ്യത്യസ്‌ത തരത്തിലുള്ള വെങ്കല ഫ്രെയിമുകളിൽ ഉറപ്പിക്കുന്നു. രണ്ടിഞ്ചു വ്യാസത്തിൽ വൃത്താകൃതിയിലുള്ള വാൽക്കണ്ണാടികളും ദീർഘവൃത്താകൃതിയിലുള്ള ലോഹക്കണ്ണാടികളുമാണ് ഇവിടെ പൊതുവേ നിർമ്മിക്കുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ആറന്മുളക്കണ്ണാടിയോടും കിടപിടിക്കുന്നതെന്ന് അവകാശപ്പെടുന്ന ഇവയുടെ വില ആറന്മുളക്കണ്ണാടിയുടെ പകുതിപോലും വരില്ലെന്നതാണ് ഇതിൻ്റെ വിശേഷത ‘’
2.അടയ്ക്കാപുത്തൂർ “ചെർപ്പുളശ്ശേരിക്കടുത്തുള്ള ഒരു സാധാരണ പാലക്കാടൻ ഗ്രാമമാണ്. ഈ ഗ്രാമത്തിൽ 'കുമാരനിലയ'ത്തിലെ പണിശാലയിലിരുന്ന് വൃദ്ധനായ ബാലൻമൂശാരി ലോഹകണ്ണാടികൾ മെനഞ്ഞെടുക്കുന്നു.
ഓടിലും പഞ്ചലോഹങ്ങളിലും വിദഗ്ദമായി വിഗ്രഹങ്ങൾ തീർത്തിരുന്ന ബാലൻ മൂശാരി ഒരു സാങ്കേതിക കൗതുകം മൂലമാണ് ലോഹകണ്ണാടി യുടെ നിർമ്മാണരഹസ്യം ആരാഞ്ഞിറങ്ങിയത്.
ലോഹങ്ങൾ (ചെമ്പും ഈയവും) തമ്മിലുള്ള അനുപാതം ബാലൻ മൂശാരി വീണ്ടും വീണ്ടും പരീക്ഷിച്ചു. അപ്രകാരം കുറ്റമറ്റ ഒരു ലോഹകണ്ണാടിക്കു വേണ്ട ലോഹക്കൂട്ടുകളിൽ അദ്ദേഹം എത്തിച്ചേർന്നു.
ആറന്മുള കണ്ണാടിയുടേതുപോലെ സാങ്കേതിക നിഗൂഢത അടയ്ക്കാപുത്തൂർ കണ്ണാടിയ്ക്കില്ല. ലോഹക്കൂട്ടിൻ്റെ അനുപാതം മാത്രം ബാലൻ മൂശാരി രഹസ്യമാക്കി വെക്കുന്നു. ഒരു നാടൻ ശാസ്ത്രജ്ഞന്റെ അന്വേഷണത്വരയുടെ അനന്തരഫലമെന്ന നിലയിൽ, അത് അദ്ദേഹത്തിന്റ അവകാശവുമാണ്. എന്നാൽ മിനുക്കു പണികളിൽ ഒട്ടും രഹസ്യമില്ല. ആദ്യം വാർത്തെടുത്ത കണ്ണാടിലോഹം ഉരകടലാസ് (എമിരി-പേപ്പർ ആണ്) പ്രയോഗിച്ച് മിനുക്കുന്നു. പിന്നെ മെറ്റൽ പോളിഷ് കൊണ്ട് കടച്ചിൽ പണി. അതോടെ ഒരിക്കലും ക്ലാവ് ഏൽക്കാത്ത ഉയർന്നതരം ലോഹകണ്ണാടി രൂപം കൊള്ളുന്നു. മുൻപ് കൈകൊണ്ടാണ് കടഞ്ഞിരുന്നത് ഇപ്പോൾ കടയാൻ മോട്ടോർ ഉപയോഗിക്കുന്നു.
6 തരം ലോഹകണ്ണാടികളാണ് ബാലൻ മൂശാരി നിർമ്മിക്കുന്നത്. ഏറ്റവും ചെറുത് രണ്ടിഞ്ചു വ്യാസത്തിൽ വൃത്താകൃതിയിലുള്ള വാൽകണ്ണാടിയാണ്. കമനീയമായി ആവിഷ്ക്കരിച്ച വെങ്കലചട്ടയിലാണ് ഈ കണ്ണാടി ഘടിപ്പിച്ചിട്ടുള്ളത്. 4-5 ഇഞ്ച് ദീർഘ വൃത്താകൃതിയിൽ ഉള്ളതാണ് അടുത്ത ലോഹകണ്ണാടികൾ. ഇവയിലൊന്ന് ചതുരപീഠത്തിലും മറ്റേത് ചങ്ങലപീഠത്തിലും ഉറപ്പിക്കുന്നു. വില ആറന്മുള കണ്ണാടിയുടെ പകുതിപോലും വരില്ല. ഗുണത്തിൽ ആറന്മുള കണ്ണാടിയേക്കാൾ മുന്തിയതാണ് അടയ്ക്കാപുത്തൂർ കണ്ണാടിയെന്ന് ബാലൻ മൂശാരി അവകാശപ്പെടുന്നു.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ : വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
1.വില്ലടിച്ചാൻപാട്ട്
തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്‌ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. വില്ലുപാട്ട്, വില്ലടിപ്പാട്ട്,വില്ലുകൊട്ടിപ്പാട്ട് എന്നിങ്ങനെ വിവിധ പേരുകൾ ഈ കലാരൂപത്തിനുണ്ട്. വില്ല്,കുടം, കോൽ എന്നിവയാണ് പാട്ടിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.കരിമ്പനക്കാതൽ കടഞ്ഞെടുത്ത കമ്പിൽ ചരടുകെട്ടി ചിലങ്കകൾ ഘടിപ്പിച്ചാണു വില്ലു നിർമ്മിക്കുന്നത്. വില്ലുകോൽകൊണ്ടാണു വില്ലിൽ കൊട്ടുന്നത്. ലോഹനിർമ്മിതമാണ് കുടം. കുടത്തിൻ്റെ മുഖം തോൽകൊണ്ടു പൊതിഞ്ഞിരിക്കും. ആശാൻ വില്ലിലും ശിഷ്യന്മാർ കുടത്തിലും കോൽകൊണ്ടു തട്ടും. വില്ല് മുഖ്യഉപകരണമായതിനാലാണു വില്ലടിച്ചാൻപാട്ട് എന്നു പേരുവന്നത്. വയ്ക്കോൽ വലയത്തിലാണു കുടം വയ്ക്കുന്നത്. ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്തുന്നതിനാണു വില്ലടിച്ചാൻപാട്ടു നടത്തുന്നത്. വീരപുരുഷാരാധനയും പാതിവ്രത്യത്തിൻ്റെ മഹത്ത്വവും ഇതിന് അടിസ്ഥാനമാകുന്നു. വീരനോ പതിവ്രതയ്ക്കോ അപമൃത്യു സംഭവിച്ചാൽ അവർ മാടൻ, മറുത, യക്ഷി തുടങ്ങിയ ബാധകളായി മാറുമെന്നും വിശ്വസിച്ചുപോരുന്നു. അവരുടെ ചരിതങ്ങൾ, വീരകഥകൾ എന്നിവ പാടി പുകഴ്ത്തിയാൽ ബാധോപദ്രവം ഇല്ലാതാക്കാം എന്നാണ് വിശ്വാസം. ഗണപതി, സരസ്വതി, ഇഷ്ടദേവത, സഭ, ഗുരു എന്നിവരെ വന്ദിച്ചു ശ്ലോകങ്ങൾ പാടിക്കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. ദേവതാചരിതമാണ് പിന്നീടു പാടുക. ഇത് ഒരു കഥാഗാനമാകും. പന്തൽവരം, പൂപ്പട, കുടിയിരുത്ത് എന്നീ പേരുകളിലുള്ള ചില ഗാനങ്ങൾ പിന്നീടുപാടും. തെക്കൻ തിരുവിതാംകൂറിൻ്റെ പ്രാദേശികഭാഷയിലാണു മിക്ക ഗാനങ്ങളും രചിച്ചിട്ടുള്ളത്. തമിഴിൻ്റെ സ്വാധീനം മിക്ക പാട്ടുകളിലും ഉണ്ട് “.
2.വില്ലടിച്ചാൻ പാട്ട്
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലും പരിസരപ്രദേശങ്ങളി >ലും പ്രചാരമുള്ള കലയാണ്. നാടാർ സമുദായക്കാരാണ് ഈ കലാപ്രകടനം സാധാരണ നടത്തിവരാറുള്ളത്. അനുഷ്ഠാനപരമായും വിനോദപരമായും നടത്തപ്പെടുന്നു. മുപ്പതുവയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് പങ്കെടുക്കാറുള്ളത്. കൃഷിയും കൂലിവേലയുമാണ് കലാകാരന്മാരുടെ മററു തൊഴിലുകൾ. പ്രാചീനകാലം മുതലേ നിലവിലുള്ള ഈ കലയുടെ കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
ഈ കലാപ്രകടനത്തിന് അഞ്ചു പേരെങ്കിലും വേണം.
ഓരോ കുടുംബത്തിലേയും പരദേവതാലയങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് വില്ലടിച്ചാൻ പാട്ട് പാടിക്കുന്നു. അതതു ദേവാലയങ്ങളിലെ ദേവതമാരെക്കുറിച്ചുള്ള പാട്ടാണു പാടുക പതിവ്.
ചിലങ്ക ഘടിപ്പിച്ച വില്ല്, ഞാൺ, വീശുകോൽ, ജാലർ, കടം, വിശറി, ഡോലക്ക് എന്നിവയാണു വാദ്യോപകരണങ്ങൾ.
പകലും രാത്രിയും പാടും. ഒരു കഥ തുടങ്ങിയാൽ അവസാനിക്കുന്നതുവരെയാണ് പ്രദർശനസമയം. ഗണപതി പൂജക്കുള്ള സാധനങ്ങൾ ഒരുക്കിവെച്ച ഒരു സ്ഥലമാണ് അരങ്ങ്. നിലവിളക്കല്ലാതെ മറ്റു ദീപവിധാനങ്ങളൊന്നുമില്ല.തലയിൽ നേര്യതുകൊണ്ടുള്ള ഒരു കെട്ടും ചന്ദനക്കുറികളും ആണ് കലാകാരന്മാരുടെവേഷം’’
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
1.ഇരുളക്കൂത്ത്
ഇരുളവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു വിനോദമാണ് കൂത്ത്. മിക്കവാറും എല്ലാ ദിവസവും വൈകുന്നേരം കൂത്ത് നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിശേഷാവസരങ്ങളായ വിവാഹം, വയസ്സറിയിക്കൽ, ഉത്സവങ്ങൾ ഇവയുമായെല്ലാം ബന്ധപ്പെട്ടാണ് കൂത്തു നടത്തുന്നത്. പാട്ടുപാടി ചുവടുവച്ച് ഉല്ലസിച്ചാണ് ഇരുളരുടെ കൂത്താട്ടം. ഇതിനു ചെറിയ തോതിൽ അനുഷ്‌ഠാനസ്വഭാവമുണ്ട്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടുപാടിയാണ് കൂത്തു നടത്തുന്നത്. “
2.ഇരുളരുടെ പാട്ടും നൃത്തവും
അട്ടപ്പാടി പ്രദേശമാണ് ഇരുളരുടെ പ്രധാന ആവാസ കേന്ദ്രം. പെരിന്തൽമണ്ണ, ചിറ്റൂർ താലൂക്കുകളിലും ഇവർ താമസിക്കുന്നുണ്ട്. ചുരുണ്ട മുടിയും ഇരുണ്ട നിറവും ചെറിയ മൂക്കും ഉള്ളവരാണ് ഈ ഗോത്രവർഗക്കാർ. മലയാളവും, തമിഴും, കന്നഡയും ചേർന്ന പ്രത്യേക ഭാഷയാണിവരുടേത്.
നാടോടികളായ നായാട്ടുകാരായിരുന്നു ഇവർ. പിന്നീടാണ് കുടിൽ കെട്ടി താമസം തുടങ്ങിയത്. കൃഷിയും ആടുവളർത്തലും ഇപ്പോൾ ഉപജീവനമാർഗമാണ്. ഊരുതലവനാണ് ഗോത്രത്തിലെ പ്രധാനി. തലവന്റെ കീഴിൽ ഭണ്ടാരിയും കുറുംതലയുമുണ്ട്. ഇവരാണ് ഗോത്രസമൂഹത്തിലെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. ആഭരണപ്രിയരാണ് ഇവർ. അടിമുടി ആഭരണങ്ങൾ അണിയും.
മൃഗാരാധനയും, വൃക്ഷാരാധനയും ഇവരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ട്. ശിവനും ഭദ്രകാളിയുമാണ് പ്രധാന ആരാധനാമൂർത്തികൾ. ശിവന്റെ പ്ര തിരൂപങ്ങളായ മലദൈവങ്ങളേയും ബൈരമ്മ,മാരിയമ്മ,എല്ലമ്മ തുടങ്ങിയ സ്ത്രീദൈവങ്ങളേയും ആരാധിക്കുന്നു. മന്ത്രവാദത്തിലും കൂടോത്രത്തിലും വലിയ വിശ്വാസമാണ് ഇരുളർക്ക്.പൂജാരിയെ മണ്ണൂക്കാരൻ എന്നാണ് വിളിക്കുന്നത്.
വൈവിദ്ധ്യമാർന്ന ഒട്ടേറെ കലാരൂപങ്ങളുടെ അവകാശികളാണ് ഇരുളർ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ളതാണ് ഇതിൽ നല്ലൊരു വിഭാഗം. മാട്ടുപ്പൊങ്ങൽ ഇവരുടെ ആഘോഷങ്ങളിൽ പ്രധാനമാണ്. കാർഷികവൃത്തിയോടനുബന്ധിച്ച് നടത്തുന്ന ആഹ്ലാദനൃത്തമാണ് 'കുരുമ്പലം'. ആട്ടവും പാട്ടും നിറഞ്ഞ ഈ കലാരൂപം വിവാഹത്തിനും അവതരിപ്പിക്കാറുണ്ട്. മരണാനന്തര ചടങ്ങുകൾക്കും ഇരുളർക്ക് പ്രത്യേകം പാട്ടുകളുണ്ട്. വൃത്താകൃതിയി ൽ നിന്നാണ് ഇവർ നൃത്തം ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും നൃത്തത്തിൽ പങ്കെടുക്കും. നൃത്തത്തിന് പാടുന്ന വലിയൊരു ഗാനശേഖരം ഇരുളർക്കുണ്ട്. ദുൻപാട്ട്, ഒഡയൂര്, തെക്കുമല, വള്ളി വള്ളി തുടങ്ങിയവ അതിൽ ചിലതാണ് ‘’
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
പൂതൻകളി
“പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്‌ഠാനകലയാണു പൂതൻകളി. ദേശക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് പൂതൻ (ഭൂതം) കെട്ടുന്നതിനുള്ള അവകാശം മണ്ണാന്മാർക്കാണ്. ദാരികനെ വധിക്കാൻ ശിവനേത്രത്തിൽനിന്നും പിറന്ന ഭദ്രകാളിയോടൊപ്പം ഭൂതഗണങ്ങളും ഉണ്ടായിയെന്നും ഭദ്രകാളിയുടെ നിർദ്ദേശ മനുസരിച്ച് ഭൂതഗണങ്ങൾ ദാരികനെ അന്വേഷിച്ചിറങ്ങി എന്നുമുള്ള സങ്കല്പത്തിലാണു പൂതൻ വീടുകളിൽച്ചെന്ന് നൃത്തം ചെയ്യുന്നത്. തുടിയാണ് പൂതനു മുഖ്യവാദ്യം. തുടിയിൽ 'ഇവിടുണ്ടോ, ഇവിടുണ്ടോ' എന്ന താളശബ്ദമുണ്ടാക്കുന്നത് ദാരികനെ അന്വേഷിക്കാനാണെന്നാണ് വിശ്വാസം. കഥകളിവേഷത്തോട് സാമ്യമുള്ളതാണു പൂതൻ്റെ വേഷം. ഭാരംകുറഞ്ഞ പീലിത്തണ്ട്, ചെങ്ങണപ്പുല്ല് എന്നിവ ഉപയോഗിച്ച് തുണികൊണ്ടു പൊതിഞ്ഞ് ഒരു തഴ കെട്ടിയുണ്ടാക്കുന്നു. ഇത് വണ്ണം കുറഞ്ഞ കയറുകൊണ്ട് മുഖവുമായി കെട്ടി ഉറപ്പിക്കുന്നു. ഇതിന്റെ പാർശ്വങ്ങളിൽ നാഗപടം കൊത്തിയിട്ടുണ്ടാകും. താടിയുടെ രണ്ടുഭാഗത്തും കുറച്ചു വെട്ടിമാറ്റി മയിൽപ്പീലികൊണ്ട് തലയ്ക്കു മുകളിലായി ചിത്രപ്പണികളും ചെയ്‌തിരിക്കും. കണ്ണ്, നാവ്, പല്ല് എന്നിവയും മുഖാവരണത്തിൽ ഉണ്ടായിരിക്കും. വിവിധനിറങ്ങൾ കോല ത്തിനുണ്ടായിരിക്കും. ഈ വേഷങ്ങളെ പലതരത്തിലുള്ള വസ്ത്രാലങ്കാരങ്ങൾ ആകർഷകങ്ങളാക്കുന്നു. പൂതൻ ,പട്ടാണ് ഉടുക്കുക. പിൻഭാഗം ഉയർത്തിക്കെട്ടും. പൊയ്‌മുഖം ധരിക്കുന്നതിനാൽ മുഖ ത്തെഴുത്തില്ല. വേഷം ധരിക്കുന്നതിനുമുമ്പ് അരിയും പൂവുമിട്ട് പൂജിക്കുന്ന സമ്പ്രദായമുണ്ട്. വേഷം ധരിച്ച് കാവിൽ നർത്തനമാടിയാണ് ഭവനങ്ങൾ സന്ദർശിക്കുക. വീടുകൾ നിലവിളക്കുകൊളുത്തി സ്വീകരിക്കുകയും നെല്ല്, അരി, പണം മുതലായവ നല്‌കുകയും ചെയ്യും. പാണൻസമുദായക്കാരും ചില ഭേദങ്ങളോടുകൂടി പൂതനെ കെട്ടാറുണ്ട്. ഇവരുടെ പൂതനു പൊയ്‌മുഖമില്ല. കുമിഴ്, മുരിക്ക് തുടങ്ങിയ മരങ്ങളുപയോഗിച്ചാണ് അണിയങ്ങൾ നിർമ്മിക്കുന്നത്. അരത്താലി, മാർത്താലി, വള, മുള്ളുവള, തോൾവള, കടകം, ഏലസ്സ്, അരഞ്ഞാണം എന്നിവയാണ് പ്രധാന ആഭരണങ്ങൾ. ഉടയാടകൾ ഉണക്കലരിയുടെ കഞ്ഞിയിൽ മുക്കി ബലപ്പെടുത്തുന്നു.
പൂതൻകളി
കോതാട്ടമ്പലം, മുല്ലാംപറമ്പത്തു ക്ഷേത്രം എന്നിവിടങ്ങളിൽ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ചയും കുംഭത്തിലെ പൂരം നാളിലും പൂതൻകളി നടത്തപ്പെടുന്നു. പൂതത്തിൻ്റെ മുഖാകൃതി വരച്ചുണ്ടാക്കിയ മുടി തലയിൽവച്ചു പ്രത്യേക ഉടുത്തു കെട്ടുകളോടും മെയ്യലങ്കാരങ്ങളോടുംകൂടിയതാണു പൂതന്റെ വേഷം. മുത്തപ്പന്മാരെ വന്ദിച്ചശേഷം ദേവിയെ വന്ദിക്കുന്നതിനായി പൂതൻ ക്ഷേത്രത്തിലേക്കു പുറപ്പെടുന്നു. ക്ഷേത്രത്തിലേക്കു വരുന്ന വഴിക്കുള്ള ഗൃഹങ്ങളിൽ തുള്ളി അനുഗ്രഹം നല്‌കുകയും അവർ നല്‌കുന്ന കാഴ്‌ചദ്രവ്യങ്ങൾ സ്വീകരിക്കുകയും പതിവുണ്ട്. ക്ഷേത്രാങ്കണത്തിലെത്തിയ തുടിയുടെ താളത്തിനൊത്തു പ്രത്യേക ചുവടുകൾവെച്ചു തുള്ളിയാടുന്നു. പകലും രാത്രിയിലും പൂതൻതുള്ളൽ നടക്കാറുണ്ട്.
2.പൂതംകളി
മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ പ്രചാര ത്തിലുള്ള കല. മണ്ണാന്മാർ കൈകാര്യം ചെയ്യുന്നു.പതിനെട്ടു മുതൽ നാൽപ്പത്തഞ്ചു വയസ്സു വരെ വയസ്സു പ്രായമുള്ളവർ അവതരിപ്പിക്കും. തുണിഅലക്കലും വൈദ്യവുമാണ് ഇവരുടെ കുലത്തൊഴിൽ . പൗരാണിക കലയാണ്. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. മൂന്നുപേർ ചേർന്നും പ്രദർശിപ്പിക്കും. തുടികൊട്ടുന്ന താളത്തിനനുസരിച്ചു നൃത്തം ചെയ്യും . ആദ്യം പതിഞ്ഞ മട്ടിൽ, പിന്നീട് വേഗത്തിൽ. മെയ്‌വഴക്കം ഈ നൃത്തത്തിനും ആവശ്യമാണ്. പാല,മുരുക്ക് എന്നീ മരങ്ങളിൽ കൊത്തിയുണ്ടാക്കി ചായം കൊടുത്ത പൊയ്മുഖം ധരിച്ചാണ് നൃത്തം ചെയ്യുക.
തുടി (ഒരുതരം ചെണ്ട) യാണ് വാദ്യോപകരണം.പ്രദർശനത്തിന് പതിനഞ്ചുമിനിറ്റു സമയം മതി. അരങ്ങൊരുക്കേണ്ട.പകലാണ് നടത്താറ്.രാത്രിയിലും ആകാം. അപ്പോൾ ഏതുവിധം വിളക്കുമാകാം. കാലിൽ ചിലങ്കയും അരയിൽ കച്ചയുമാണ് ചമയങ്ങൾ.മകരം തുടങ്ങി മേടംവരെ ഭഗവതിക്ഷേത്രങ്ങളിൽ പ്രദർശനം നടത്താറുണ്ട്. വഴിപാടായി പൂതംകെട്ടി ആടുന്നു. പൂതംകെട്ടി ആടുന്ന കലാകാരന്മാർ ഏഴുദിവസം വ്രതം അനുഷ്ഠിക്കണം.
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
1.പുള്ളുവക്കുടത്തിന്റെ നിർമ്മാണരീതി,സുധീർ മുള്ളൂർക്കര,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ജന: എഡിറ്റർ രാജഗോപാലൻ, ഡി.സി ബുക്സ് പുറം : 2128 2.പുള്ളുവവാദ്യങ്ങൾ,പുള്ളുവരുംസർപ്പംപാട്ടും,ഗോപി ബുധനൂർ, കളം ബുക്സ് ,2011, ആലപ്പുഴ, പുറം 29-30
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
തിടമ്പുനൃത്തം
“സാത്വികമൂർത്തികൾക്കു ക്ഷേത്രങ്ങളിലും മറ്റും അവരുടെ ഉത്സവാവസരങ്ങളിൽ ചെയ്യുന്ന ഒരു നൃത്തവിശേഷമാണ് തിടമ്പുനൃത്തം. ശ്രീഭൂതബലി കഴിഞ്ഞ് പുറത്തെഴുന്നള്ളിച്ച തിടമ്പ്, നൃത്തം ചെയ്യുന്ന ആൾ ഏറ്റുവാങ്ങി തലയിൽ വെച്ചു പ്രത്യേകതാളത്തിൽ നൃത്തംചെയ്ത് ക്ഷേത്രം വലംവയ്ക്കുന്നു. നർത്തകൻ തറ്റുടുത്ത് ഉത്തരീയമിട്ട് ഉഷ്ണപീഠം (തലപ്പാവ്) ധരിച്ചിട്ടുണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, വള എന്നിവയും ധരിക്കും. നൃത്തത്തിനുശേഷം തിടമ്പ് ശ്രീകോവിലിലേക്കുതന്നെ എഴുന്നള്ളിക്കുന്നു. ബ്രാഹ്മണസമുദായക്കാരാണ് തിടമ്പുനൃത്തം ചെയ്യുന്നത്. തുളുനാട്ടിൽനിന്നാണ് ഈ അനുഷ്ഠാനം കടന്നുവന്നതെന്നു വിശ്വസിക്കുന്നു.
മാരാർ ചെണ്ട, വലംതല, ഇലത്താളം, ശ്രുതി, കുഴൽ, ശംഖ് മുതലായ വാദ്യങ്ങളിൽ സൃഷ്ടിക്കുന്ന താളത്തിനനുസരിച്ച് പദവിന്യാസം നടത്തുകയാണു തിടമ്പുനൃത്തത്തിൽ ചെയ്യുന്നത്. അലങ്കരിച്ച തിടമ്പാണ് എഴുന്നള്ളിക്കുന്നത്. പച്ചിലമാല, തെച്ചിമാല, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങൾ, കുടച്ചട്ടം പോലുള്ള രണ്ടു ചട്ടങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടാണ് തിടമ്പ് ആകർഷകമാക്കുന്നത്. തിടമ്പുനൃത്തത്തിനുമുമ്പിൽ വിളക്കു പിടിച്ചിരിക്കും. നമ്പീശൻ,വാരിയർ, പിഷാരടി തുടങ്ങിയവരാണ് വിളക്കുപിടിക്കുന്നത്. താളത്തി നനുസരിച്ചാണ് ചുവടുകൾ വയ്ക്കുന്നത്. നൃത്തം വെയ്ക്കുമ്പോൾ ഒരു കൈകൊണ്ടു തിടമ്പിൻ്റെ പിന്നിൽ പിടിച്ചിരിക്കും.
തകിലടി, അടന്ത, ചെമ്പട, പാഞ്ചാരി എന്നീ താളങ്ങളിലാണ് തിടമ്പുനൃത്തം നടത്തുക. ഓരോ താളവും കലാശക്കളിയോടെയാണ് അവസാനിപ്പിക്കുക. ഉത്സവം, പ്രതിഷ്‌ഠാദിനം എന്നീ സന്ദർഭങ്ങളിലാണ് തിടമ്പുനൃത്തം നടക്കുക. “
2.തിടമ്പ് നൃത്തചരിത്രം
‘’ക്ഷേത്രാനുഷ്ഠാനമായ തിടമ്പ് നൃത്തത്തിന്റെ ഉൽഭവം എങ്ങിനെയെന്നത് പല കഥകളിലൂടെയും പറഞ്ഞ് കേൾക്കുന്നുണ്ട്. ദേവചൈതന്യം ഊട്ടിയുറപ്പിക്കുക എന്നതും ക്ഷേത്രേശ്വരൻ്റെ പ്രീതിക്ക് പാത്രീഭവിക്കുക എന്നതും ആചാരാനുഷ്‌ഠാനങ്ങളുടെ ഭാഗമാണ്. ഇന്നും അവ പല തലത്തിലും തരത്തിലും തന്ത്രിമുഖ്യരുടെയും മുഖ്യ പൂജാരികളുടെയും കാർമികത്വത്തിൽ നടക്കുന്നുണ്ട്. ഉൽസവവും അത് തന്നെ ദ്യോതിപ്പിക്കുന്നു. ദേവനൃത്തം ഉത്തര മലബാറിൻ്റെ മാത്രം സ്വന്തമായ അനുഷ്‌ഠാനകലയാണ്. സമാജശ്രേണിയുടെ വിവിധ ഘട കങ്ങൾ ഇവയക്ക് വിവിധ തരത്തിൽ അനുഭൂതി പകർന്നിട്ടുണ്ട്. കുടി ലുകൾ മുതൽ ഇല്ലങ്ങളിലും മനകളിലും വരെ കെട്ടിയാടിക്കുന്ന തെയ്യവും തിറയും പോലെ കോലത്തിൻ്റെ മറ്റൊരു പകർപ്പാണ് ദേവനൃത്തമായ തിടമ്പെഴുന്നള്ളത്ത്. കോലക്കാരൻ അനുഷ്ഠാനത്തോടെ തിരുമുടി ശിരസ്സിലേറ്റുകയാണ് . പിന്നീട് ഉറഞ്ഞുകയറുമ്പോൾ കോലക്കാരൻ ദൈവമായിമാറുന്നു. ഭക്തർക്ക് കൈയെടുത്ത് അനുഗ്രഹം ചൊരിഞ്ഞ് പരിഭവം ഉഴിഞ്ഞെടുത്ത് അകറ്റുമ്പോൾ ആത്മസംതൃപ്‌തിയോടെ പിരിഞ്ഞുപോകുകയാണ് ഭക്തർ. പരമേഷ്ടിപരിഗ്രഹയെന്ന ആപ്‌തവാക്യം അനുഗൃഹീതമാക്കുന്ന അപൂർവ നിമിഷമാണ് ഉറഞ്ഞുതുള്ളുന്ന തെയ്യം പഠിപ്പിക്കുന്നത്. പര്യവസാനത്തോടെ കാണികൾ ഓരോന്നായി സങ്കട മോചിതനായി ശിരസ്സിൽ നിന്നു നുള്ളിയെടുത്തപൂവും തുളസിയും പ്രസാദമായി വാങ്ങി തിരിച്ചുപോകുന്നു”.
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
nill
വിവരണം:
1.അറബന എന്ന മുട്ടുവാദ്യനിർമ്മാണം,ബക്കർ എടക്കഴിയൂർ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം രണ്ട്,ജന:എഡിറ്റർ,സി. ആർ. രാജഗോപാൽ, ഡി.സി.ബുക്സ്, പുറം : 2130- 2132 2.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2616 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 34
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
nill
വിവരണം:
. 1.അനുഷ്ഠാനേതരകലകൾ , നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2642 2. 'കുമ്മാട്ടി' ചുമ്മാർ ചൂണ്ടൽ,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 63-64 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 97
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ : വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
nill
വിവരണം:
https://youtube.com/shorts/8dVcSypIess?si=6sshGui38thjwHZ4
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
nill
വിവരണം:
1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,വോള്യം3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ രാജഗോപാലൻ, പുറം:26382.നാടോടിദൃശ്യകലാസൂചിക,കേരളസംഗീതനാടക അക്കാദമി, തൃശൂർ, 1978, പുറം 283.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 43
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
nill
വിവരണം:
1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2621
2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീതനാടകഅക്കാദമി, തൃശൂർ, 1978, പുറം 11
3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 412.
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
അടി
“കണ്ണൂരിലെ മാവിലക്കാവിൽ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന കായികശേഷി പ്രകടനമാണ് അടി. അഭ്യാസികളായനായർ പ്രമാണിമാരാണ് ഇതിൽ പങ്കെടുക്കുക. അവരെ അടികൈക്കോന്മാരെന്നു വിളിക്കും. ഒരു പൊതി അവിലിനുവേണ്ടി പടപൊരുതി മരിച്ച സഹോദരങ്ങളുടെ ഓർമ്മയ്ക്കായി അവരുടെ താവഴിക്കാരാണ് അടി നടത്തുക. മരിച്ചവരുടെ ഓർമ്മയ്ക്കായി രണ്ടു ശവമഞ്ചങ്ങൾ കച്ചേരിക്കാവിലേക്ക് എഴുന്നള്ളിക്കും. ദൈവത്താർ എന്ന തെയ്യത്തെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്‌ത, കച്ച ധരിച്ച അടിക്കാർ അവരുടെ ചേരിയിൽപ്പെട്ടവരുടെ ചുമലിൽ കയറിയിരുന്ന് അടി തുടങ്ങും. അരമണിക്കൂ റോളം അടി നീണ്ടുനില്ക്കും.
അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2533
അടി ഉത്സവം
ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് മാവിലാക്കാവ്. കണ്ണൂർ നഗരത്തിൽ നിന്ന് ഏതാണ്ട് പത്ത് കി.മീറ്റർ അകലെ മാവിലായി എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാവിലായിക്കാവിലെ പ്രധാന ദേവത ദൈവത്താറാണ്. കോലത്തുനാട്ടിൽ നാല് ദൈവത്താർ കാവുകളുണ്ട്. മാവിലായി, കാപ്പാട്, അണ്ടല്ലൂർ, പടുവിലായി എന്നീ
സ്ഥലങ്ങളിലായാണ് ഈ കാവുകൾ സ്ഥതിചെയ്യുന്നത്. ദൈവത്താർ സഹോദരങ്ങളാണ് ഓരോ കാവിലേയും പ്രധാന ദേവത. മാവിലാക്കാവ് ‘അടിക്കും', കാപ്പാട്കാവ് 'വെടിക്കും', അണ്ടലൂർ കാവ് 'തിക്കിനും' പടുവിലായിക്കാവ് 'പിടിക്കു'മാണ് പ്രസിദ്ധം. വിഷു വിളക്കിനോടനുബന്ധിച്ചാണ് ഈ കാവുകളിൽ ഉത്സവവും തെയ്യക്കോലങ്ങളും അരങ്ങേറുന്നത്.
മാവിലായി ദൈവത്താർക്ക് സംസാരശേഷിയില്ല എന്നാണ് വിശ്വാസം. സംസാരശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലവിലുണ്ട്. ഒരിക്കൽ നാലു സഹോദരന്മാരും നാടുചുറ്റിക്കാണാനിറങ്ങി. നടന്നു തളർന്ന ഇവർക്ക് കുടിക്കാൻ വെള്ളം കിട്ടിയില്ല. വീണ്ടും കുറേ നടന്നപ്പോൾ ചകിരി പൂഴ്ത്തിയ ഒരു ചളിക്കുണ്ട് കണ്ടു. തളർന്ന് അവശരായതുകൊണ്ട് കാപ്പാടു ദൈവത്താർ ചളിവെള്ളം കുടിച്ച് ദാഹം തീർക്കാൻ നിർദ്ദേശിച്ചു. ഈ വിവരം ആരും പുറത്തറിയിക്കരുതെന്നും പറഞ്ഞു. എന്നാൽ മാവിലായി ദൈവത്താർ ഇക്കാര്യം പുറത്തുപറയുമെന്ന് വിളിച്ചുകൂവി. കുപിതരായ സഹോദരങ്ങൾ മാവിലായി ദൈവത്താറുടെ നാവു പിഴുതെടുത്തു. അങ്ങനെയാണത്രെ മാവിലായി ദൈവത്താറിന് സംസാരശേഷി നഷ്ടപ്പെട്ടത്.
അടിപ്രിയനാണ് മാവിലായി ദൈവത്താർ. ഇതുസംബന്ധിച്ചും ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഈ പ്രദേശത്ത് കച്ചേരി ഇല്ലം എന്ന പേരിൽ ഒരു ഇല്ലം ഉണ്ടായിരുന്നു. ചമ്പകശ്ശേരി കോവിലകത്തു തമ്പുരാനും കുടുംബവുമായിരുന്നു അവിടെ താമസിച്ചിരുന്നത്. വിഷുവിന് മുന്നോടിയായി തമ്പുരാൻ്റെ കുടിയാന്മാർ മുൻ നിശ്ചയപ്രകാരമുള്ള പണവും കൃഷിയിൽ നിന്നുള്ള വിളവും ജന്മിയായ തമ്പുരാന്റെ വീട്ടിൽ എത്തിക്കണമെന്നായിരുന്ന നിശ്ചയം. അക്കൊല്ലത്തെ വിഷുവിന് അവിടുത്തെ തീയ്യപ്രമാണിയായിരുന്ന വണ്ണാത്തിക്കണ്ടി തറവാട്ടുകാരണവർ തൻ്റെ പുരയിടത്തിൽ കുത്തിയുണ്ടാക്കിയ അവിൽ ഒരു പുൽപ്പൊതിയിൽ തമ്പുരാന് കാഴ്ചവെച്ചു. ഈ അവിലിനു വേണ്ടി തമ്പുരാൻ്റെ രണ്ടു മക്കൾ അടിപിടികൂടി. മക്കളുടെ സ്വഭാവ ദൂഷ്യത്തിൽ മനംനൊന്ത് തൻ്റെ കുലദേവതയായ മാവിലായി ദൈവത്താറെ പേരുവിളിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥന കേട്ട് പ്രത്യക്ഷനായ ദൈവത്താർ കുട്ടികളുടെ വാശിയിൽ കൗതുകം പൂണ്ടു. കുട്ടികൾ തമ്മിൽ നടന്ന അടി എല്ലാ വർഷവും ഉത്സവത്തിന്റെ ഭാഗമായി നടത്താൻ ദേവത ആഗ്രഹിച്ചതായി ഇവിടുത്തെ കൂട്ടായ്മ വിശ്വസിച്ചു. മാവിലായിലെ വലിയവീടു തറവാട്ടിലെ നമ്പ്യാർ സമുദായത്തിൽപ്പെട്ട വാല്യക്കാരാണ് അടിയിൽ പങ്കെടുക്കുന്നത്. ഇവർ “അടിക്കൈക്കോന്മാർ" എന്നാണ് അറിയപ്പെടുന്നത്. കച്ചമുണ്ട് നൽകിയാണ് ഇവരെ സ്ഥാനപ്പേർ വിളിക്കുന്നത്. ജ്യേഷ്‌ഠന്മാരും-അനുജന്മാരും ഇളയ കൂർവാടെന്നും മൂത്ത കൂർവാടെന്നും രണ്ടു ഭാഗമായി നിന്നാണ് അടി നടത്തുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചു ഉത്സവം നടത്തുമ്പോൾ മാവിലായി ദൈവത്താറുടെ മുടി വെക്കുന്നത്. കുന്നത്തുഇടം, പാറെത്തുഇടം, കുനിമ്മലിടം എന്നീ സ്ഥലങ്ങളിൽ വെച്ചാണ്. എന്നാൽ മുടി അഴിക്കൽ മാവിലായിക്കാവിൽ വെച്ചാണ് നടത്തുന്നത്. വണ്ണാൻ സമുദായത്തിൽ പെട്ടവരാണ് ദൈവത്താറുടെ മുടി വെക്കുന്നത്. അകമ്പടിയായി ദൈവത്താറുടെ കൈപിടിച്ചു നടക്കേണ്ടതു അടിക്കൈക്കോന്മാരിൽ തലമുതിർന്ന രണ്ടു പേരാണ്. ഇവർ തലക്കൈക്കോന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. അറിയപ്പെടുന്നത്. ഉത്സവത്തിന് ഉത്സവത്തിന് ചെണ്ട കൊട്ടുന്നത് മാരാർ സമുദായത്തിൽപ്പെട്ടവരാണ്. വിവിധ സമുദായത്തിൽപ്പെട്ടവർക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങളാണ് മാവിലായിക്കാവിൽ പൂർവ്വികമായി നിശ്ചയിച്ചിട്ടുള്ളത്. മേടം രണ്ടിന് എല്ലാവർഷവും ഉത്സവം ആരംഭിക്കുന്നത് മാവിലായിലെ കുന്നോ ത്തിടത്തിൽ വെച്ചായിരിക്കും. അന്നു വാഴയുടെ പോള ജനമദ്ധ്യത്തിൽ എറിഞ്ഞുകൊടുക്കുന്നു. ഇത് ഇരു വിഭാഗവും പിടിച്ചെടുക്കാൻ ശ്രമിക്കുന്ന താണ്. ഈ ചടങ്ങ് “പോള പിടി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന നേർച്ച "വില്ലാട്ട'മാണ്. ഭക്തജനങ്ങൾ ഭാരവാഹികളിൽ നിന്നും നിശ്ചിതസംഖ്യകൊടുത്തു വാങ്ങുന്ന വില്ല് ദൈവത്താറെ ഏൽപ്പിക്കുന്നു. ദൈവത്താർ വില്ലുചുറ്റി പിന്നീട് അടിക്കൈക്കോന്മാർക്ക് എറിഞ്ഞു കൊടുക്കുന്നു. അതേ വില്ലുതന്നെ ഭക്തജനങ്ങൾ ദൈവത്താറെ ഏല്പിക്കുന്നു. അവിടുത്തെ ചടങ്ങുകൾ കഴിഞ്ഞാൽ ദൈവത്താറും പരിവാരങ്ങളും നിശ്ചിതവഴിയിൽക്കൂടി കാടാച്ചിറയിലെ അരയാൽത്തറയിൽ എത്തുന്നു. പിന്നീട് അവിടെനിന്നും ഒരു കിലോമീറ്റർ അകലെ കച്ചേരിക്കാവിൽ എത്തുന്നു.
അവിടെവെച്ച് വില്ലാട്ടവും മറ്റു ചടങ്ങുകളും കഴിഞ്ഞാൽ അടിക്കെക്കോന്മാരും അവരുടെ സഹായികളും രണ്ടു ചേരിയായി അണിനിരക്കുന്നു.തുടർന്ന് പഴയ ആചാരത്തിനു കാരണമായ വണ്ണാത്തിക്കണ്ടി തറവാട്ടിലെ കാരണവർ പുൽക്കൂട്ടിൽ പൊതിഞ്ഞ അവിൽ നിശ്ചയസ്ഥാനത്തുനിന്നും ഭക്തജനങ്ങളിലേക്ക് എറിയുന്നു. അവിൽ കൂടു ലഭിച്ച ആളിനേയും അവിൽകൂടും തൻ്റെ ചേരിയിലേക്ക് എത്തിക്കുവാൻ ഭക്തജനങ്ങൾ നടത്തുന്ന മത്സരത്തിനു ശേഷം കൈക്കോന്മാർ ഏഴുപേർ വീതമുള്ള രണ്ടു ചേരിയായി അണിനിരക്കുന്നു. നല്ല ഉയരവും തടിമിടുക്കുമുള്ള ആളുടെ ചുമലിൽ ഇരുന്നാണ് അടി നടത്തുന്നത്. അപ്പോൾ ഭക്തരായ കാണികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആർപ്പുവിളിക്കുന്നു. എതിരാളിയെ എളുപ്പം വലിച്ചിഴച്ചു അടിച്ചുവീഴ്ത്താതിരിക്കുവാൻ തൻ്റെ തലമുടിയുടെ നീളം നേരത്തെ കുറയ്ക്കുന്നു. അടി പരസ്‌പരം ശക്തിയായി നടക്കും. കണ്ണും മുഖവും വികൃതമാവുന്ന സന്ദർഭങ്ങളുണ്ട്. അടി നിയന്ത്രിക്കാനുള്ള അധികാരം ദൈവത്താർക്കാണ്. അടി തുടങ്ങിയാൽ ചിലപ്പോൾ ഇരുപത് മിനുട്ടിലധികം നീണ്ടു നിൽക്കാറുണ്ട്. അടി തുടങ്ങുന്നതിനു മുൻപ് ദൈവത്താർ നിശ്ചിതസ്ഥാനത്ത് ഇരിക്കും. ആ സ്ഥാനത്തുതന്നെ ഇരുന്നുകൊണ്ടാണ് ദൈവത്താർ അടിയുത്സവം വീക്ഷിക്കുന്നത്. മാവിലാക്കാവിലെ ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന മറ്റൊരു ചടങ്ങാണ് 'തിക്കൽ'. തെയ്യം കെട്ടിയാടുന്ന 'പാറത്തിടത്തിലും' 'കുനിമ്മലിടത്തിലും' വെച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. അടിക്കൈക്കോന്മാരും ഭക്ത ജനങ്ങളും ഇതിൽ പങ്കെടുക്കുന്നു. അനുഷ്‌ഠാനബന്ധിയായ 'ഉന്തും തള്ളും' ആകർഷകമായ കാഴ്ചയാണ്.
'കയ്യൂക്ക്' നോക്കി 'കാര്യം' തീരുമാനിച്ചിരുന്ന ഒരു സംസ്‌കാരത്തിന്റെ അനുബന്ധമായിവേണം മാവിലാക്കാവിൽ നടക്കുന്ന ചടങ്ങുകളെ കാണാൻ.
ചരിത്രപരമായി നോക്കിയാൽ കളരിയും മറ്റ് ആയോധന കലകളും വളർന്നു സ്വാധീനം ചെലുത്തിയ ഒരു സാമൂഹ്യ പരിസരത്തിലാണ് അടിയുത്സവം നടക്കുന്നത്. അടിയുത്സവവും അതിൻ്റെ ഭാഗമായുള്ള 'തിക്കൽ' തുടങ്ങിയ അനുഷ്‌ഠാനങ്ങളും അത്തരമൊരു സംസ്‌കാരത്തിൻ്റെ ശേഷിപ്പുകളായി നിൽക്കുന്ന ഫോക്ലോർ പാഠങ്ങളാണെന്നു പറയാം. "മനുഷ്യൻ പരസ്‌പരം തല്ലി തളരുന്നത് കണ്ട് സന്തോഷിക്കുന്ന ദൈവം"-എന്ന സങ്കല്പം കണ്ണൂരിലെയും പരിസരങ്ങളിലെയും ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സ്വഭാവങ്ങളുമായി ചേർത്തുവായിക്കാവുന്നതാണ്. “
കുറിപ്പുകൾ:
കോലത്തുനാട് കോലത്തു രാജാക്കന്മാരുടെ അധീനപ്രദേശം.
തെക്ക് കോരപ്പുഴ മുതൽ വടക്ക് തുളുനാട് വരെയുള്ള ദേശം;
മുടി കിരീടം; വണ്ണാൻ തെയ്യം കെട്ടുന്ന ഒരു സമുദായം; തിക്കൽ ഉന്തും തള്ളും
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്‌ഠാനമാണ് അടവി. ദേവീക്ഷേത്രങ്ങളിൽ 41 ദിവസത്തെ വ്രതശുദ്ധിയോടെയാണ് ഇതനുഷ്‌ഠിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പന്തളം, കുടശ്ശനാട്, കുരുമ്പാല എന്നിവിടങ്ങളിൽ നായൻമാരും പള്ളിപ്പാനയോടനുബന്ധിച്ചു വേല മാരുമാണ് ഈ ചടങ്ങു നടത്തുന്നത്. ശരീരത്തിലേല്ക്കുന്ന മുറിവുകളിൽ ഭസ്‌മം പുരട്ടുകയാണു ചെയ്യുന്നത്. ദേഹത്തു ചുറ്റിയ ചൂരൽ പരവന്മാരാണ് മുറിച്ചുമാറ്റുക. “
അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2533
അടവിതുള്ളൽ
“തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും ആലപ്പുഴജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാനമാണ് അടവി.ദേവീക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഈ അനുഷ്ഠാനം. വേലന്മാരുടെ ഇടയിലും നായർസമുദായക്കാരുടെ ഇടയിലും അടവി പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളിൽ സമുദായഭേദമനുസരിച്ചുള്ള വ്യത്യാസങ്ങൾ കാണാം. നീണ്ട വ്രതാനുഷ്ഠാനങ്ങളോടെയാണ് അടവി അനുഷ്ഠിക്കുന്നത്.
വിവിധതരം അടവികളുണ്ട്. വേളിയടവി, ആയിക്കൽ അടവി, ആയിരം വില്ലിയടവി, ആനയടവി തുടങ്ങിയ പേരുകളിൽ ഇതറിയപ്പെടുന്നു. ബാധ കാരണമാണ് അടവി തുള്ളുന്നത് എന്നാണ് വിശ്വാസം. വേളിയടവി ബാധിച്ചവർ ചൂരൽ ശരീരത്തിൽ ചുറ്റിയാണ് ഉറഞ്ഞുതുള്ളുന്നത്. ആയുധങ്ങളുടെയൊന്നും സഹായമില്ലാതെയാണ് ഇവർ ചൂരൽ പൊരിച്ചെടുക്കുന്നത്. ചൂരൽ ചുറ്റിയ ഭാഗങ്ങളിൽ മുറിവും ചതവും ഉണ്ടാവും. അനുഷ്ഠാനത്തിന്റെ അവസാനഘട്ടത്തിൽ ചൂരൽ അഴിച്ചെടുക്കുകയോ വെട്ടിമാറ്റു കയോ ചെയ്യും. മുറിവേറ്റ ഭാഗങ്ങളിൽ ഭസ്‌മം പൂശും. ആയിക്കൽ അടവി ബാധിച്ചവർ ഇരുമ്പുചങ്ങലയാണ് സ്വയം പീഡനത്തിനായി ഉപയോഗിക്കുന്നത്. തീയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പുചങ്ങല കൈയിലെടുക്കുകയും അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുകയും ചെയ്യും. ചുട്ടുപഴുത്ത ആനച്ചങ്ങലയും ദേഹത്ത് ചുറ്റി ഉറഞ്ഞുതുള്ളാറുണ്ട്. നാളികേരവുമായി ബന്ധപ്പെടുത്തിയാണ് ആയിരം വില്ലിയടവി. ബാധയേറ്റയാൾ നൂറുകണക്കിന് നാളികേരം അടിച്ചുടക്കും. ആനയടവി തുള്ളുന്ന ആൾ വലിയ ചൂണ്ടപ്പന പിഴുതെടുത്ത് തുള്ളും. ക്രൂരമായ ആചാരങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന ചടങ്ങുകളാണ് അടവിതുള്ളലിൻ്റെ ഭാഗമായി നടക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനങ്ങൾക്കെതിരെ പലഭാഗത്തുനിന്നായി വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു.”
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2623ഫോക്ലോർ പഠനങ്ങൾ,സമ്പാ : പി.രാമൻ, ദേശമംഗലം രാമകൃഷ്ണൻ,മലയാളവിഭാഗം,കേരളസർവ്വകലാശാല March 1999, പുറം, 90നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 15-16നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 45
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
ഐവർകളി
“ഭഗവതീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലയാണ് ഐവർകളി. ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ഐവരായി പാണ്ഡവർ പാടിക്കളിച്ച കളിയാണ് ഐവർകളി എന്നാണ് ഐതിഹ്യം. ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് എന്നീ സമുദായങ്ങൾ കളിക്കുന്നതുകൊണ്ട് ഐവർകളി എന്ന പേരുവന്നു എന്നും അഭിപ്രായമുണ്ട്. അഞ്ചു വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഈ കലയ്ക്ക് ഐവർകളി എന്ന പേരുവന്നിട്ടുള്ളതെന്ന് അഭിപ്രായമുണ്ട്. മേൽസൂചിപ്പിച്ച സമുദായങ്ങളെ കൂടാതെ കണിയാൻ, വേട്ടുവൻ, ചെറുമൻ, ഈഴവൻ, നായർ,മലയരയന്മാർ എന്നീ സമുദായക്കാരും ഐവർകളിയിൽ ഏർപ്പെടാറുണ്ട്.
മുച്ചാൺ വടിയുടെ അറ്റത്ത് മണികൾ കെട്ടി കോൽമണികൾ ഉണ്ടാക്കും. കോൽമണികൾ കുലുക്കിക്കൊണ്ടും ചുവടുകൾ വച്ചുകൊണ്ടും പാട്ടുകൾ പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. കളിയാശാൻ ആദ്യം പാടും. കളിക്കാർ ഏറ്റുപാടും. ഇലത്താളമാണു പാടാനുപയോഗിക്കുന്ന വാദ്യം. രാത്രിയാണു കളിനടക്കുക. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നായന്മാർ ഈ കളിയിൽ ഏർപ്പെടാറുണ്ട്. അഞ്ചുപേർ പാടിക്കളിക്കുകയാണു പതിവ്. ഐവർനാടകം, തട്ടി ന്മേൽ കളി എന്നീ പേരുകളിലും 'ഐവർകളി' അറിയപ്പെടുന്നു
.‘’അനുഷ്ഠാനകലകൾ , എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ, വോള്യം മൂന്ന് ജനറൽ എഡിറ്റർ.ഡോ:സി ആർ.രാജഗോപാലൻ,പുറം:2536
ഐവർകളി
‘’ഭഗവതിക്ഷേത(ഭദ്രകാളിക്കാവു)ങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ഐവർകളി, കോൽമണികൾ കിലുക്കിക്കൊണ്ടും, ചുവടുകൾ വെച്ചുകൊണ്ടും പാട്ടുപാടി കളിക്കുകയാണ് ഈ കളിയുടെ സ്വഭാവം. ഭദ്രകാളിയെ തൃപ്‌തിപ്പെടുത്തുവാൻ പാണ്ഡവന്മാർ പാടിക്കളിച്ചിരുന്നതാണ് ഐവർകളി എന്നാണ് പുരാസങ്കൽപ്പം.ഐങ്കുടികമ്മാളരുടെ കളിയായതുകൊണ്ടാണ് ആ പേരുണ്ടായതെന്നാണ് മറ്റൊരു സങ്കല്പം. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നായന്മാരാണ് ഐവർകളി അവതരിപ്പിക്കുന്നത്. മറ്റു ചില സമുദായക്കാരും ഈ പേരിലുള്ള കളിയിൽ ഏർപ്പെടാറുണ്ടത്രേ. ഐവർകളിക്ക് ചിലർ 'ഐവർനാടകം' എന്നും പറയും. “
ഡോ. എം.വി വിഷ്ണുനമ്പൂതിരി, നാടൻ കലകൾ നാടൻ പാട്ടുകൾ,പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്, 2018, പുറം 125-26
ഐവർകളി
കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനുഷ്ഠാനപരമായ കളിയാണ്. ഇപ്പോൾ മദ്ധ്യകേരളത്തിൽ പ്രചാരത്തിലുണ്ട്. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടും ചിലയിടങ്ങളിൽ 'പാണ്ഡവർകളി' എന്നും പേരുണ്ട്.
മുൻകാലങ്ങളിൽ ഈഴവ സമുദായക്കാർ മാത്രമാണ് ഈ കല കൈകാര്യം ചെയ്തിരു ന്നത്. ഇപ്പോൾ മറ്റു പിന്നോക്ക സമുദായക്കാരും അവതരിപ്പിക്കാറുണ്ട്.
പന്ത്രണ്ടു മുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവർ പങ്കെടുക്കുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരാണ് കലാകാരന്മാർ.
പൗരാണിക ദൃശ്യകല. ഉല്പത്തികാലം പറയുവാൻ സാദ്ധ്യമല്ല. അഞ്ചിൽ കൂടുതൽ കളിക്കാർ ചേർന്നും അവതരിപ്പിക്കുന്നു.
അലങ്കരിച്ച പന്തലിന്റെ നടുവിൽവച്ച നിലവിളക്കിനു ചുറ്റും കളിക്കാൻ വന്നു നിൽക്കും. ആദ്യം ദീപത്തെ വന്ദിക്കും. പിന്നെ കളിയച്ഛനെ കുമ്പിട്ടുതൊഴുതും അനുഗ്രഹം വാങ്ങുന്നു. തുടർന്നു കളിയച്ഛൻ പാട്ടുപാടികൊടുക്കും. അതനുസരിച്ചു കളിക്കാർ പ്രത്യേക
രീതിയിൽ ചുവടുവച്ച് കളിക്കും കളിക്കാർ പാട്ട് ഏറ്റുപാടി വീണ്ടും കളിക്കും. പൊന്തി എന്ന വാദ്യോപകരണം കിലുക്കിക്കൊണ്ടും ഇലത്താളത്തിൻറെ മേളത്തിനനുസരിച്ചും ആണ്
ഇലത്താളം, പൊന്തി (കുറുവടിയുടെ അറ്റത്ത് തരിവളകൾ കിലുങ്ങുമാറു ഘടിപ്പി വിട്ടുള്ള പ്രത്യേക വാദ്യോപകരണം) എന്നിവ വാദ്യത്തിനുപയോഗിക്കുന്നു. രാത്രി ഒൻപതു മണി മുതൽ പുലർച്ചേ നാലു മണിവരെ കളിക്കാറുണ്ട്.
മുളകൊണ്ട് പന്തൽ നാട്ടി കരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കുന്നു. അഞ്ചോ ഏഴോ തിരിയിട്ടുകുത്തിച്ച നിലവിളക്ക് പന്തലിൽ വച്ചിരിക്കും. കുളിച്ച് ചന്ദനക്കുറിയിട്ട്, മുണ്ടുടുത്തു. രണ്ടാം മുണ്ട് തലയിൽ കെട്ടി കളിക്കൊരുങ്ങുന്നു, പൊന്തി എന്ന വാദ്യോപകരണം കുളിക്കാരുടെ കയ്യിലുണ്ടായിരിക്കും.
ഭദ്രകാളി ഭക്തനായ കർണ്ണനെ പാണ്ഡവന്മാർ വധിച്ചതറിഞ്ഞ് കാളി രൗദ്രവേഷമെടുത്ത് പാണ്ഡവവംശത്തെ മുടിക്കുവാൻ പുറപ്പെട്ടു. ഈ വിവരം ശ്രീകൃഷ്ണനറിഞ്ഞു; അദ്ദേഹം പാണ്ഡവന്മാരെ വരുത്തി, ദേവിയെ സ്തുതിച്ചു പാട്ടുപാടിക്കളിച്ചു ദേവീപ്രീതി നേടണമെന്ന് പറഞ്ഞു. ശ്രീകൃഷ്ണൻ തന്നെ നടുവിൽ വിളക്കായി നിന്നും പാട്ടുപാടിക്കൊടുത്ത് പാണ്ഡവ ന്മാരെക്കൊണ്ടു കളിപ്പിച്ചു. തൽഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. അതത്രേ ഐവർകളിയുടെ അടിസ്ഥാനം.
ഭദ്രകാളി സ്തുതിക്കു പുറമെ ശ്രീകൃഷ്ണചരിതവും രാമായണവും ഐവർകളിക്കു വിഷയമായി”.
വി. കെ. കുഞ്ഞിമാമുമാസ്റ്റർ, നാട്ടിക, തൃശൂർ - 'ഐവർ നാടകം' ചുമ്മാർചൂണ്ടൽ.
നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 20-21
ഐവർകളി
‘’കേരളത്തിൽ പല പ്രദേശങ്ങളിലുമവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലാരൂപമാണ് ഐവർകളി. ഐവർനാടകം,പാണ്ഡവർകളി,തട്ടിന്മേൽ ക്കളി, കണ്ണിൽകുത്തിക്കളി എന്നീ പേരുകളിലും ഈ കലാരൂപം അവതരി പ്പിച്ചു വരാറുണ്ട്. പരമ്പരാഗതമായി ഐങ്കുടിക്കമ്മാളരായ വിശ്വകർമ്മജരാണ് ഐവർകളി അവതരിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഈഴവർ, സാംബവർ, പുലയർ, വേട്ടുവർ തുടങ്ങിയവരും കളി അവതരിപ്പിക്കാറുണ്ട്. ഐങ്കുടിക്കമ്മാളർ അഞ്ചുസമുദായക്കാരാണ്. ആശാരി (ദാരുശില്പി), മൂശാരി (വാർപ്പുശില്പി), കരുവാൻ (ലോഹശില്‌പി), തട്ടാൻ (ഹേമശില്‌പി), കമ്മാളർ (കല്ലുശില്പി) എന്നിവരാണിവർ. തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഐവർകളിക്ക് കൂടുതൽ പ്രചാരം.
ഐവർകളിയുടെ പേരിനെക്കുറിച്ചും ഉൽഭ വത്തെപ്പറ്റിയും പല ഐതിഹ്യകഥകളുമുണ്ട്. അഞ്ചു സമുദായക്കാരടങ്ങുന്ന ഐങ്കുടിക്കമ്മാളർ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഐവർകളി എന്ന പേര് വന്നത് എന്നാണ് വിശ്വാസം.
ശ്രീകൃഷ്ണനാണ് പാണ്ഡവരെ ഐവർകളി പഠിപ്പിച്ചത് എന്ന പരാമർശം ഈ പാട്ടുകളിലുണ്ട്. ശ്രീകൃഷ്‌ണനെ സ്‌തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് കൂടുതലായും പാടിവരുന്നത്. ആശാനാണ് പാടാൻ നേതൃത്വം കൊടുക്കുന്നത്.
പാട്ടുകളിൽ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണകഥകളാണ്
പ്രതിപാദിക്കുന്നത്. ശ്രീകൃഷ്ണനാണ് പാണ്ഡവർക്ക് ഐവർകളി പഠിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളും പാട്ടിൽ പറയുന്നുണ്ട്.മഹാഭാരതത്തിൽ കർണ്ണനുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ കർണ്ണൻ മരിച്ചു വീണു. കാളീഭക്തയാണ് അമ്മയായ കുന്തീദേവി. കാളിയുടെ തിരുനടയിലെത്തി കുന്തി
തന്റെ മകനെ അർജ്ജുനൻ ചതിച്ചു കൊന്നതാണെന്ന് ദുഃഖത്തോടെ അറിയി ച്ചു. കോപാന്ധയായ കാളി പകരം ചോദിക്കാനായി ഇറങ്ങി. ഇതറിഞ്ഞ ശ്രീകൃഷ്ണൻ കാളിയെ പിന്തിരിപ്പിക്കാനായി വിശ്വകർമ്മാവിനെ ഏർപ്പാടാക്കി. വിശ്വകർമ്മാവ് മക്കളായ മനു, മയ,ത്വഷ്ട,ശില്‌പി,വിശ്വജ്ഞർ
എന്നിവരോടൊപ്പം ദേവിയുടെ തിരുനടയിൽ എത്തി. പാണ്ഡവരുടെ വേഷത്തിൽ വന്ന അവർ ഐവർകളി അവതരിപ്പിച്ചു. ഭാരതയുദ്ധത്തിൻ്റെ മഹത്വം
മനസ്സിലാക്കിയ ദേവി പിന്തിരിഞ്ഞുവത്രെ, പഞ്ചപാണ്ഡവരുടെ കഥ പാടിക്കളി ക്കുന്നത് കൊണ്ട് ഐവർകളി എന്ന പേരു ലഭിച്ചു എന്നാണ് മറ്റൊരു വിശ്വാസം.
പതിനെട്ടരകാവുകളിലെ കുംഭഭരണി ആഘോഷത്തിനാണ് വിശ്വകർമ്മജർ ഐവർകളി അവതരിപ്പിക്കുന്നത്. സ്ഥിരമായ ഐവർകളി തറകളുള്ള ക്ഷേത്രങ്ങളുണ്ട്. മറ്റു സ്ഥലങ്ങളിൽ മരപ്പലക വിരിച്ച് തട്ടുകളുണ്ടാക്കും. ഇവിടെ പന്തലുണ്ടാക്കി കുരുത്തോലത്തോരണം തൂക്കും. കത്തിച്ച നിലവിളക്കിനു ചുറ്റം നിന്നുകൊണ്ടാണ് കളിക്കുന്നത്. ആശാൻ സ്തുതിഗീതം ചൊല്ലിക്കൊടുക്കും. മറ്റു കളിക്കാർ അത് ഏറ്റുപാടുകയും ചെയ്യും. പാട്ടിനൊത്ത് ചുവടുകളും വെക്കും. പതിഞ്ഞതാളത്തിലും ദ്രുതതാളത്തിലും ഉള്ള ചുവടുകളുണ്ട്. രാവിലെ തുടങ്ങിയ കളി ഉച്ചയോടെ സമാപിക്കും. ഭരണി ആഘോഷത്തിൻ്റെ ഭാഗമല്ലാതെയുള്ള കളി സന്ധ്യക്കു ശേഷമാണ് അരങ്ങേറുന്നത്.
കുഴിത്താളവും പൊന്തി അഥവാ കോൽമണിയുമാണ് വാദ്യോപകര ണങ്ങളായി ഉപയോഗിക്കുന്നത്. ആശാന്മാരുടെ കൈയിലാണ് വാദ്യോപക രണങ്ങൾ, വട്ടക്കളി, പരിചക്കളി, കോൽക്കളി എന്നിങ്ങനെ മൂന്നുവിധത്തിൽ കളിക്കും. നിലവിളക്കിന് ചുറ്റും നിന്നുള്ള ചുവടുകളാണ് വട്ടക്കളി. വാളും പരിചയും എടുത്തുള്ള കളി പരിചക്കളി, മരം കൊണ്ടുണ്ടാക്കിയ വാളും പരിചയുമാണ് ഉപയോഗിക്കുന്നത്. കോല് (ചെറിയ വടി) കയ്യിലേന്തി ചുവടു വെച്ചുകൊണ്ടുള്ള കളിയാണ് കോൽക്കളി”
റഫറൻസ്:
1. ശിവശങ്കരൻ.എം (സമ്പാദകൻ), വള്ളുവനാട്ടിലെ നാടൻ പാട്ടുകൾ, കോട്ടയം, കറൻറ് ബുക്സ‌് -2003.
2. ചുമ്മാർ ചൂണ്ടൽ, ഐവർ കുളി (പാട്ട് അവലംബം), കോട്ടയം എൻ.ബി.എസ് -1976.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 45-48
ലിങ്കുകൾ:
View Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല