ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | തച്ചോളിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തച്ചോളിക്കളി
1. “ഉത്തരകേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോടുജില്ലയിൽ നടക്കുന്ന ഒരു വിനോദമാണു തച്ചോളിക്കളി. വിളക്കിനുചുറ്റ...
തച്ചോളിക്കളി
1. “ഉത്തരകേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോടുജില്ലയിൽ നടക്കുന്ന ഒരു വിനോദമാണു തച്ചോളിക്കളി. വിളക്കിനുചുറ്റും ആളുകൾ വട്ട മിരുന്നാണു കളിക്കുന്നത്. കൈമുട്ടിയും ചുവടുവച്ചു പാട്ടുകൾ പാടിയുമാണു കളിക്കുന്നത്. തച്ചോളിപ്പാട്ടുകളാണ് ഇതിനു പാടു ന്നത്. അതിന് തച്ചോളിക്കളി എന്നു പറയുന്നു.
കോഴിക്കോടുജില്ലയിലെ വടകര, കടത്തിനാട് എന്നീ പ്രദേശങ്ങ ളിലാണ് ഇതു ധാരാളമായി കാണുന്നത്. കോൽക്കളിയുമായി ഇതിനു നേരിയ ബന്ധമുണ്ട്.”
2 തച്ചോളിക്കളി
“ഉത്തരകേരളത്തിൽ, പ്രത്യേകി ച്ചും കോഴിക്കോടുജില്ലയിൽ, നട പ്പുള്ള ഒരു വിനോദം. വിളക്കിനു ചുറ്റും ആളുകൾ വട്ടമിട്ടുനിന്നാണ് കളിക്കുക. കൈമുട്ടിയും ചുവടു വെച്ചും പാട്ടുകൾ പാടിയും കളി ക്കുന്ന തച്ചോളിക്കളിക്ക് കോൽക്ക ളിയുമായി നേരിയ ബന്ധം കാണാം. പക്ഷേ കളിക്കാർ കമ്പുകൾ (കോ ലുകൾ) ഉപയോഗിക്കുന്നില്ല. തച്ചോ ളിപ്പാട്ടുകളാണ് ഇതിനു പാടുന്നത്.അതുകൊണ്ടാണ് 'തച്ചോളിക്കളി' എന്നപേരു ലഭിച്ചത്. ഇതിന് വലിയ ആകർഷകതയൊന്നുമില്ലെങ്കിലും നാട്ടുമ്പുറങ്ങളിൽ ജനങ്ങൾക്ക് ഇഷ്ടമായ വിനോദമാണ്.”
Show more
|
..Link |
| 2 | ഞാറ്റുവേല | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഞാറ്റുവേല
1. "ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യനു സമീപം എത്തിച്ചേരുന്ന ദിനങ്ങളാണ് ഒരു ഞാറ്റുവേല. ഈ സമയത്ത് കാണുന്ന നക്...
ഞാറ്റുവേല
1. "ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യനു സമീപം എത്തിച്ചേരുന്ന ദിനങ്ങളാണ് ഒരു ഞാറ്റുവേല. ഈ സമയത്ത് കാണുന്ന നക്ഷത്രങ്ങളെ നോക്കി ഓരോ ഞാറ്റുവേലയ്ക്കും ആ നക്ഷത്രങ്ങളുടെ പേരുകൾ വിളിച്ചുവന്നു. 27 ഞാറ്റുവേലകളാണ് ആകെ. 13 ദിവസമാണ് ഒരു ഞാറ്റു വേല. തിരുവാതിര മാത്രം 15 ദിവസം നീണ്ടുനില്ക്കുന്നു.
ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള മഴവിഭജനം മലയാളിക്കറിയാമായിരുന്നു. ഓരോ ഞാറ്റുവേലയ്ക്കും പെയ്‌ത മഴയുടെ അളവ്, ദൈർഘ്യം, വ്യത്യസ്‌ത കാറ്റിൻ്റെ ഗതി, ഉർവ്വരത, ഗുണം എന്നിവ വിവേ ചിച്ചറിയാൻ ഈ നാട്ടറിവുകൾക്കു കഴിഞ്ഞിരുന്നു. 10 ഞാറ്റുവേല എന്ന തായിരുന്നു കണക്ക്. അതനുസരിച്ച് മഴയ്ക്ക് പേരുകളും പറഞ്ഞുവന്നു.
പുണതത്തടിയൻ (പുണർതംഞാറ്റുവേലയിലെ തടിച്ച തുള്ളികൾ)
ശക്രാന്തിത്തടിയൻ (തിരുവാതിരയിലെ ജലസമൃദ്ധി)
ചിറമുറിയൻ (ചിറകൾ കവിയുന്ന ജലംവരവ്)
2.ഞാറ്റുവേല
“സൂര്യൻ നിൽക്കുന്ന നക്ഷത്രം.'ഞായർ' എന്നാൽ സൂര്യൻ എന്നും, 'വേല' എന്നാൽ സമയം എന്നും അർത്ഥം ‘ഒരു നക്ഷത്രത്തിൽസൂര്യൻ നിൽക്കുന്ന കാലത്തെ 'ഞാ റ്റുവേല' എന്നു പറയാം. തിരുവാതിര നക്ഷത്രത്തിൽ നിൽക്കുന്ന കാലം തിരുവാതിര ഞാറ്റുവേല. പുണർതത്തിൽ സൂര്യൻ നിൽക്കുന്ന സമയം പുണർതംഞാറ്റുവേല. അത്തത്തിലാണ് നിൽക്കുന്നതെങ്കിൽ അത്തംഞാറ്റുവേല, ഞാറ്റുവേലയും കൃഷിയും തമ്മിൽ ഏറെ ബന്ധ മുണ്ടെന്ന് ഗ്രാമീണർ ഇന്നും വിശ്വസിക്കുന്നു. ഓരോമാസത്തിലും ഇന്നയിന്ന ഞാറ്റുവേലയ്ക്ക് ഇന്നയിന്ന കൃഷിപ്പണി നടത്തണമെന്ന് കൃഷിക്കാർക്കറിയാമായിരുന്നു.“
Show more
|
..Link |
| 3 | ചിമ്മാനക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചിമ്മാനക്കളി
1. “ പുലയരുടെ ഗർഭബലികർമ്മത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ചിമ്മാനക്കളിപ്പാട്ട്’. അതിൽ വിവിധ തരം കടലുകളുടെ ...
ചിമ്മാനക്കളി
1. “ പുലയരുടെ ഗർഭബലികർമ്മത്തോടനുബന്ധിച്ച് നടത്താറുള്ളതാണ് ചിമ്മാനക്കളിപ്പാട്ട്’. അതിൽ വിവിധ തരം കടലുകളുടെ പേരു പറയുന്നുണ്ട്
“ആരിയക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ഇരുള്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ചോരക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ ചൊവ്വക്കടലും കഴിഞ്ഞിട്ടങ്ങോടുന്നതാ പൂത്താലിക്കടലിന് കപ്പലോടിപോരുന്നത താമരക്കടലില് കപ്പലങ്ങെത്തുന്നേരം”
ഈ വരികൾ ചിമ്മാനക്കളിപ്പാടിലുള്ളതാണ്.”
2.ചിമ്മാനക്കളി
ഉത്തരകേരളത്തിലെ പുലയരുടെ ഒരു കലാപ്രകടനം. നേരമ്പോക്ക്, സല്ലാപം എന്നൊക്കെ അർഥമുള്ള ഒരു പദമാണ് 'ചിമ്മാനം', ഡോ.ഗുണ്ടർട്ട് സൂചിപ്പിച്ചതുപോലെ, ഈ പദത്തിന് "pattering" എന്ന അർഥം യോജിക്കും. സംഭാഷണവും തമാശയും നിറഞ്ഞ ഒരു നാടകീയാവിഷ്‌കാരമാണത്.
'കന്നൽ കളമ്പാട്ട്' എന്ന ഗർഭബലികർമത്തോടനുബന്ധിച്ചാണ് പുല യർ ചിമ്മാനക്കളി നടത്തുന്നത്. ചിമ്മാനക്കളിക്ക് പാടുന്ന പാട്ടിന് 'ചോതിയും പിടയും പാട്ട്' എന്നാണ് പറയുക. മാവിലൻ, മാവിലത്തി, മാപ്പിള, ചോതിയാൻ തുടങ്ങിയ വേഷങ്ങൾ പാട്ടിന്റെയും തുടിവാദ്യ ത്തിന്റെയും താളത്തിന്നനുഗുണമായി നർത്തനം ചെയ്യും. ഇടയ്ക്കിടെ നർമസമ്പുഷ്ടമായ സംഭാഷണവും നടത്തും. ചോയികൾ പുനംകൊത്തുന്നതും, കാട്ടിനു തീവെക്കുന്നതും മണ്ണുകിളച്ച് വിത്തു വിതയ്ക്കുന്നതും, ധാന്യങ്ങൾ കൊയ്യുന്നതും, മാപ്പിള നടന്ന് കച്ചവടം നടത്തുന്നതും, മാവിലത്തിയുമായി ബന്ധത്തിൽ ഏർപ്പെടുന്നതുമൊക്കെ നാടകീയമായി അവതരിപ്പിക്കും. സമൂഹത്തിലെ അനാശാസ്യപ്രവണതകളുടെ നേർക്ക് വിരൽചൂണ്ടുന്ന ഒരു കലാപ്രകടനമാണ് ചിമ്മാനക്കളി’’
Show more
|
..Link |
| 4 | മാങ്ങാടൻ തോർത്ത് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മാങ്ങാടൻ തോർത്ത്
1.“കണ്ണൂർ ജില്ലയിൽ കല്യാശ്ശേരിക്കടുത്തുള്ള പ്രദേശമാണ് മാങ്ങാട്, ചാലിയസമുദായത്തിൽ പെട്ടവർ കൂട്ടമായി താമ...
മാങ്ങാടൻ തോർത്ത്
1.“കണ്ണൂർ ജില്ലയിൽ കല്യാശ്ശേരിക്കടുത്തുള്ള പ്രദേശമാണ് മാങ്ങാട്, ചാലിയസമുദായത്തിൽ പെട്ടവർ കൂട്ടമായി താമസിക്കുന്ന ഇവിടെ നിർമ്മിക്കുന്ന തോർത്തുകൾ മാങ്ങാടൻ തോർത്ത് എന്ന പേരിൽ പ്രസിദ്ധമാണ്. കുറച്ച് പരുക്കൻ സ്വഭാവമുള്ള തോർത്താണ് മാങ്ങാടൻ തോർത്ത്. ഈട് കൂടുതൽ നിൽക്കുന്ന തോർത്തായതിനാൽ അധികവും പാവപ്പെട്ടവരായിരുന്നു ഈ തോർത്ത് ഉപയോഗിച്ചിരുന്നത്. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ നിത്യവസ്ത്രമാ യിട്ടാണ് ഈ തോർത്ത് പെതുവേ അറിയപ്പെട്ടിരുന്നത്. നാട്ടിപ്പണിക്കു പോകുമ്പോൾ ഉടുക്കാനും മാറ് മറയ്ക്കാനുമായിരുന്നു മുഖ്യമായും ഈ തോർത്ത് ഉപയോഗിച്ചിരുന്നത്. വീതി കൂടുതലായിരുന്നതിനാൽ കണങ്കാൽവരെ ഇത് ഇറങ്ങിക്കിടക്കുമായിരുന്നു. താളിയും എണ്ണയും മറ്റും തേക്കുന്നവർക്കു ശരീരത്തിലെ ജലാംശവും മറ്റും എളുപ്പം
തോർത്തിക്കളയുവാനും ഏറെ പ്രയോജനപ്രദമായിരുന്നു മാങ്ങാടൻ തോർത്തുകൾ. ദേഹണ്ണക്കാർ പ്രഥമന് ശർക്കര അരിക്കാനും തേങ്ങ പിഴിയാനും മറ്റും മാങ്ങാടൻ തോർത്താണ് ഉപയോഗിച്ചിരുന്നത്. ഒരാൾ ഒരുദിവസം 6 മുതൽ 10 വരെ തോർത്തുകൾ നെയ്‌തിരുന്നു.
മാങ്ങാടൻ തോർത്തിൻ്റെ പാവ്‌നൂലിനു ചില പ്രത്യേകതകളുണ്ട്. 10 നൂലാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നൂലിൻ്റെ പിരി കൂടുന്നതനുസരിച്ച് നൂല് നേർത്തുവരുന്നു. തോർത്തിൻ്റെ നൂല് ഇരട്ടിയായിഉപയോഗിച്ചുണ്ടാക്കുന്നവയാണ് ഈരെഴ തോർത്തുകൾ. പത്തൊറ്റ 2 പാവ് നൂല് വെള്ളത്തിൽ പൊതിർത്ത് തല്ലുവടികൊണ്ട് നെയ്യുന്നത്. പിന്നീടിത് വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു. 'പാവാ തല്ലി പതം വരുത്തുകയാണു തോർത്തുണ്ടാക്കുന്നതിനായി ആദ്യം റ്റുക' എന്നാണ് ഇതിനു പറഞ്ഞിരുന്നത്. കാന്തേങ്ങ വെള്ളത്തിലിട്ട് ലഭിക്കുന്ന കുഴമ്പുരൂപത്തിലുള്ള പശ തേച്ച് നൂലിനു ബലം വരുത്തും. ചിന്നീട് കാന്തേങ്ങ കുഴമ്പിനു പകരം കഞ്ഞിപ്പൊടി (സ്റ്റാർച്ച്) ഉപ യോഗിച്ചുതുടങ്ങി. ബലം വരുത്തിയ നൂലുകൾ കത്രികക്കോലിലൂടെ (പണിക്കോല്) കടത്തുകയും തുടർന്ന് അച്ചുതട്ടിലൂടെയും എടുക്കുന്നു. പാവ് വിരിക്കുക എന്നാണിതിനു പറയുക. ഓടത്തിൽ നൂൽ കയറ്റിയ നല്ലി ഊടായും ഉപയോഗിക്കുന്നു. ഇപ്രകാരം കൈകൊണ്ടും ഊടുപായിച്ച് അച്ചു തട്ടം (ബഡി) കൊണ്ട് ഇഴയടുപ്പിച്ച് 'പടപ്പി'ലേക്കു തോർത്തായി രൂപം മാറിവരുന്നു. കാന്തേങ്ങ: കിഴങ്ങുവർഗ്ഗത്തിൽ പ്പെട്ട ഒരു ചെടിയാണ് കാന്തേങ്ങ. ഇതു വെള്ളത്തിലിട്ട് ലഭിക്കുന്ന കുഴമ്പുരൂപത്തിലുള്ള പശ മാങ്ങാടൻ തോർത്തിൻ്റെ നൂലിന് ബലം വരുത്തുന്നതിനായി തേക്കുക പതിവുണ്ടായിരുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് 28 ഇഞ്ച്, 30 ഇഞ്ച്, 32 ഇഞ്ച്, 36 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്തത വലുപ്പത്തിലുള്ള തോർത്തുകൾ നിർമ്മിച്ചി രുന്നു. ഒരു ഇഞ്ചിൽ ഏകദേശം 30 നൂലാണ് ഉണ്ടായിരുന്നത്. 56/58 ഇഞ്ച് നീളമുള്ള തോർത്തിൻ്റെ വീതി 28/30 ഇഞ്ചായിരുന്നു. തോർ ത്തിൻ്റെ വീതിക്കു കരയായി അടയാളം വയ്ക്കുകയും പതിവായിരുന്നു. 'ചൊട്ടി' എന്നാണ് ഇതിനു പറഞ്ഞിരുന്നത്. തോർത്തിന്റെ നീളം നെയ്‌ത് എത്തുമ്പോഴാണു കരയായി ചൊട്ടി വയ്ക്കുന്നത്. മൂന്നിഞ്ചു കഴിഞ്ഞ് വീണ്ടും ചൊട്ടി വയ്ക്കും. ഇങ്ങനെ തുടർച്ചയായി നെയ്‌തു പോകുകയാണു പതിവ്. തുടർന്ന് ചൊട്ടി നോക്കി ഓരോരോ തോർ ത്തുകളായി മുറിച്ചെടുക്കുകയാണ് ഇതിൻ്റെ രീതി. കുഴിത്തറികളി ലാണ് ആദ്യകാലത്ത് തോർത്ത് നെയ്തെടുത്തിരുന്നത്. ഏതാണ്ട് ഒന്നര രണ്ടര അടി താഴ്‌ചയുള്ള കുഴികൾ ഉണ്ടാക്കി അതിനകത്ത് തറികൾ ഉറപ്പിച്ച് കുഴിയിൽ കാലുകൾ താഴ്ത്തിവെച്ച് ഇരുന്നാണു നെയ്തെടുക്കുക. ഓടം കൈകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും എറി യുകയാണു പതിവ് “
2 . ചാലിയർ
“വസ്ത്രനിർമാണം(നെയ്ത്‌ത്) കുലത്തൊഴിലാക്കിയ ഒരു ജാതി വിഭാഗം. ചാലിയർ, ശാലിയർ, പത്മ ശാലിയർ എന്നിങ്ങനെ പല പേരു കളിൽ ഇവർ അറിയപ്പെടുന്നു. ശല്യ മഹർഷിയുടെ സന്തതിപരമ്പരകളാ ണിവരെന്ന് വിശ്വസിക്കപ്പെടുന്നു ഇവർ "തെരു'കളിലാണ് അധിവസി ക്കുന്നത്. (നോ: ചാലിയത്തെരു). ചാലിയരിൽ ഇടങ്ക, വലങ്ക എന്നിങ്ങനെ രണ്ടുവിഭാഗക്കാരുണ്ട്. തെരു വിൻ്റെ മേൽനോട്ടം 'കാരണ വർ'ക്കാണ്. സംസ്കാരക്രിയകൾക്ക് 'പൊതുവാൻ' മേൽനോട്ടം വഹിക്കും. ചാലിയരുടെ ക്ഷുരകനും പൊതുവാനാണ്. മരിച്ചാൽ പതിമൂന്നാം ദിവസമാണ് അടിയന്തിരം കഴിക്കുക. 'ഇല്ല' സമ്പ്രദായം ചാലിയർക്കിടയിലുണ്ട്. ഇവർ പതിനെട്ടി ല്ലക്കാരത്രെ.
വലങ്കവിഭാഗക്കാരുടെ ആരാധനാലയം ഗണപതി മണ്ഡപങ്ങളാണ്. ഇടങ്കവിഭാഗക്കാർ ഭഗവതി(ദേ വി)യെ ഉപാസിക്കുന്നു. മൂവാളംകുഴി ച്ചാമുണ്ഡി മുഖ്യ ദേവതയാണ്. അവരുടെ സ്ഥാനങ്ങളിൽ തെയ്യം കെട്ടി യാടിക്കാറുണ്ട്. പയ്യന്നൂർ തെരുവിൽ അഷ്‌ടമച്ചാൽ ഭഗവതി(തായിപ്പരദേ വത)യാണ് മുഖ്യദേവത. ഇടങ്ക വിഭാഗം പൂരം ആഘോഷിക്കാറുണ്ട്. പുറാട്ട് അതിന്റെ ഭാഗമാണ്.”
Show more
|
..Link |
| 5 | ചപ്പകെട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചപ്പകെട്ട്
1.”ഉത്തരകേരളത്തിലെ ചില സ്ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന ഒരു കലാവിനോദമാണ് ചപ്പക...
ചപ്പകെട്ട്
1.”ഉത്തരകേരളത്തിലെ ചില സ്ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന ഒരു കലാവിനോദമാണ് ചപ്പകെട്ട്. ആ ദിവസം വൈകുന്നേരമാണ് ഇതു നടത്തുന്നത്. മൂന്നു യുവാക്കളാണ് ഇതിൽ പങ്കെടുക്കുന്നത്. ശിവൻ, പാർവ്വതി, സഹായി (വൈദ്യർ) എന്നിവരുടെ വേഷങ്ങൾ അവർ ധരിക്കുന്നു. മിക്കവാറും സന്ന്യാസിമാരുടെ വേഷങ്ങളായിരിക്കും. അതിനുവേണ്ടി വാഴച്ചപ്പാണ് (വാഴയുടെ ഉണങ്ങിയ ഇല) ഉപയോഗിക്കുന്നത്. അതെല്ലാം ശരീരത്തിൽ വച്ചുകെട്ടുന്നു. അതുകൊണ്ടുതന്നെ ഒരു കിരീടവും ഉണ്ടാക്കി തലയിൽ അണിയും. മുഖത്ത് കരികൊണ്ടു മീശവരയ്ക്കും. കണ്ണ് എഴുതുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്തു കാതിൽ ആഭരണമായി അണിയുന്നു. വീടുകളിലെ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷപ്രച്ഛന്നരായി സഞ്ചരിക്കുന്നു എന്നതാണ് ഇതിൻ്റെ സങ്കല്പം. ഈ വേഷക്കാർ തെരുവിലുള്ള ഓരോ വീട്ടിലും കയറിച്ചെല്ലുന്നു. പിന്നാലെ അകമ്പടിക്കാരും ഉണ്ടാകും. ഈ സമയത്ത് പടക്കങ്ങളും പൊട്ടിക്കും. വീട്ടിലെത്തുന്ന സംഘത്തെ വീട്ടുകാർ പുല്ലായ വിരിച്ചു കത്തിച്ചുവച്ച നിലവിളക്ക്, നിറനാഴി,കണിവെള്ളരിക്ക എന്നിവയോടെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. വീട്ടിലെത്തിയാൽ ശിവൻ്റെയും പാർവ്വതിയുടെയും വേഷക്കാർ ഒന്നും സംസാരിക്കാറില്ല. വീട്ടുകാർ ക്ഷേത്രത്തിൽ നിവേദിച്ച അപ്പം, നാളികേരം എന്നിവ സംഘക്കാർക്കു കൊടുക്കും. അവരുടെ താലത്തിൽ പണവും നിക്ഷേപിക്കും”
2. ചാലിയർ
“വസ്ത്രനിർമാണം(നെയ്ത്‌ത്) കുലത്തൊഴിലാക്കിയ ഒരു ജാതി വിഭാഗം. ചാലിയർ, ശാലിയർ, പത്മ ശാലിയർ എന്നിങ്ങനെ പല പേരു കളിൽ ഇവർ അറിയപ്പെടുന്നു. ശല്യ മഹർഷിയുടെ സന്തതിപരമ്പരകളാ ണിവരെന്ന് വിശ്വസിക്കപ്പെടുന്നു ഇവർ "തെരു'കളിലാണ് അധിവസി ക്കുന്നത്. (നോ: ചാലിയത്തെരു). ചാലിയരിൽ ഇടങ്ക, വലങ്ക എന്നി ങ്ങനെ രണ്ടുവിഭാഗക്കാരുണ്ട്. തെരു വിൻ്റെ മേൽനോട്ടം 'കാരണ വർ'ക്കാണ്. സംസ്കാരക്രിയകൾക്ക് 'പൊതുവാൻ' മേൽനോട്ടം വഹി ക്കും. ചാലിയരുടെ ക്ഷുരകനും പൊതുവാനാണ്. മരിച്ചാൽ പതി മൂന്നാം ദിവസമാണ് അടിയന്തിരം കഴിക്കുക. 'ഇല്ല' സമ്പ്രദായം ചാലി യർക്കിടയിലുണ്ട്. ഇവർ പതിനെട്ടി ല്ലക്കാരത്രെ.
വലങ്കവിഭാഗക്കാരുടെ ആരാധനാലയം ഗണപതി മണ്ഡപങ്ങളാണ്. ഇടങ്കവിഭാഗക്കാർ ഭഗവതി(ദേ വി)യെ ഉപാസിക്കുന്നു. മൂവാളംകുഴി ച്ചാമുണ്ഡി മുഖ്യ ദേവതയാണ്. അവ രുടെ സ്ഥാനങ്ങളിൽ തെയ്യം കെട്ടി യാടിക്കാറുണ്ട്. പയ്യന്നൂർ തെരുവിൽ അഷ്‌ടമച്ചാൽ ഭഗവതി(തായിപ്പരദേ വത)യാണ് മുഖ്യദേവത. ഇടങ്കവിഭാഗം പൂരം ആഘോഷിക്കാറുണ്ട്. പുറാട്ട് അതിന്റെ ഭാഗമാണ്.”
Show more
|
..Link |
| 6 | ചാകര | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചാകര
1. “ലോകത്തു മറ്റു കടലുകളിൽ കാണാത്തതും കേരള തീരത്ത് അറേബ്യൻ കടലിൽ മാത്രം കാണുന്നതുമായ പ്രതിഭാസമാണ് ചാകര. 'ചാകര' എ...
ചാകര
1. “ലോകത്തു മറ്റു കടലുകളിൽ കാണാത്തതും കേരള തീരത്ത് അറേബ്യൻ കടലിൽ മാത്രം കാണുന്നതുമായ പ്രതിഭാസമാണ് ചാകര. 'ചാകര' എന്നത് ശാന്തതയുള്ളിടം എന്നർത്ഥം വരുന്ന ഒരു തമിഴ് വാക്കാണ്. കടലെമ്പാടും അടിമുടി ഇളകി ആർത്തിരമ്പി അലറിയടിക്കുമ്പോൾ, ചില പ്രത്യേക ഭാഗങ്ങൾമാത്രം ശാന്തമായി കിടക്കും. ആ സ്ഥലത്തിനു പണ്ടു മുതൽ ചാകരയെന്നു പറയുന്നു. ചാകര ഉള്ളപ്പോൾ അപകടഭയം കൂടാതെ മത്സ്യബന്ധനത്തിനുപോ കാൻ കഴിയും. ഈയവസരത്തിൽ വിവിധതരം മത്സ്യങ്ങൾ വൻതോ തിൽ കിട്ടുന്നു. ഇതാണ് 'ചാകരക്കൊയ്ത്ത്.' ചാകരയെക്കുറിച്ച് പലതരം അഭിപ്രായങ്ങൾ നിലവിലുണ്ട്. വർഷകാലങ്ങളിൽ മലവെള്ളപ്പാച്ചിൽ നടക്കുമ്പോൾ നദികളിൽക്കൂടി ഒഴുകി കടലിൽ എത്തിച്ചേരുന്ന ഇലകളും മറ്റും അഴുകിച്ചേർന്ന് ഉണ്ടാകുന്നതാണ് ചാകര. എന്നാൽ പഴമക്കാരായ മത്സ്യത്തൊഴിലാളികൾ ഇത് അംഗീകരി ക്കുന്നില്ല.
നൂറ്റാണ്ടുകൾക്കുമുൻപു മുതൽതന്നെ കേരളത്തിന്റെ തീരക്കടലിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ചാകര. കൊച്ചി അഴിയുടെ രണ്ടു വശത്തുമായി എപ്പോഴും ചാകര കാണാം. അതിൽ വടക്കുഭാഗം കൊച്ചി ഹാർബർ രൂപംകൊള്ളുന്നതിനു വളരെ കാലം മുൻപേ പുതുവയ്‌പ് ഞാറയ്ക്കൽ പ്രദേശം ചെളി നിറഞ്ഞ ജലവിതാനമായി രുന്നു. ഇന്നും മറ്റു സ്ഥലങ്ങൾ ചെളിപ്രദേശമാണ്. ഉദ്ദേശം 40 വർഷങ്ങൾക്കു മുൻപ് ആലപ്പുഴയുടെ തീരത്ത് പ്രത്യക്ഷമായ ഒരു ചാകര കാലങ്ങളായി അവിടെ കിടന്നിരുന്നു. അത് കുറേശ്ശ കുറേ ശ്ശയായി തെക്കോട്ടുമാറി തോട്ടപ്പള്ളിയിൽചെന്ന് അവസാനിക്കുക
യുണ്ടായി. ഇപ്പോൾ പുന്നപ്രയുടെ തെക്ക് കുമീൻ പൊഴി ഭാഗത്തും വടക്ക് ചെത്തിഭാഗത്തും ചാകരയുണ്ട്.
കൊച്ചിയിൽ ഹാർബറും ഐലന്റും ഒരു കാലത്ത് ജലവും ചെളിയും കൊണ്ടു മൂടിക്കിടന്നതാണ്. പുതുവയ്പ് കടപ്പുറത്തു ചെന്നാൽ കരയിൽനിന്നും കിലോമീറ്ററുകൾക്കപ്പുറം വരെ കടലിലോട്ടു നീണ്ടു കിടക്കുന്ന ചെളിത്തട്ടുകാണാം. ആ ചെളിത്തട്ടിൽനിന്നും പടിഞ്ഞാറു വശത്തുള്ള ചെളിത്തട്ടുവേർപെട്ട് ഒഴുക്കിൽ അഴിയുടെ തെക്കുവശങ്ങളിൽ കരയിലടുക്കുന്നതാണു ചാകരയെന്ന് പഴമക്കാർ പറയുന്നു. ചാകര പടിഞ്ഞാറേക്കടലിൽകൂടി സഞ്ചരിക്കുമ്പോൾ എന്താണെന്നു തിരിച്ചറിയാൻ കഴിയാത്തവിധം സംഗീതാത്മകമായ ശബ്ദങ്ങൾ കേൾക്കുമായിരുന്നു എന്ന് കാരണവന്മാർ പറയുമായിരുന്നു. ചാകര എല്ലാതരത്തിലും ഐശ്വര്യപൂർണ്ണമാണ്.
ജലം ഉള്ളിടത്തെല്ലാം ചെളിയുമുണ്ട്. തോട്, കുളം, കായൽ, പുഴ തുടങ്ങി എല്ലായിടത്തും എന്തിന് കടലിൽ പത്തു-പതിനഞ്ചു കിലോ മീറ്റർ പടിഞ്ഞാറുവരെ ചെളിയുണ്ട്. ചില ഇനം മത്സ്യങ്ങൾ മുകൾപ്പരപ്പ് വിട്ട് കടലിൻ്റെ അടിപ്പരപ്പിൽകൂടി വരുമ്പോൾ കടലിൽ ചെളികലങ്ങിയ വെള്ളവും താരും ചുഴിയും കാണാം. ചാള (മത്തി), അയല, തിരണ്ടി തുടങ്ങിയ മത്സ്യങ്ങൾ വൻതോതിൽ കടലിൻ്റെ അടിത്തട്ടി ലൂടെ സഞ്ചരിക്കുമ്പോൾ ഈ ചെളി കടലിൻ്റെ മുകളിൽ പ്രത്യക്ഷ മാകുന്നു. കടലിൻ്റെ അടിത്തട്ടിലുള്ള ചെളി എക്കാലത്തും അവിടെത്തന്നെ കിടക്കും. എന്നാൽ ചാകരചെളി ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. അതിനു സ്ഥാനചലനം സംഭവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നു. കടൽത്തിരകൾ പലവിധത്തിൽ ഒടിയുമെങ്കിലും ചാകരയുള്ളിടത്തുമാത്രം കടൽ ഒടിയുന്നില്ല. ചാകര ഇല്ലാത്ത സ്ഥല ത്തുള്ള മത്സ്യത്തൊഴിലാളികൾ ചാകരയിൽ മീൻ പിടിക്കാൻ എത്തും. ചാകരപ്രദേശത്ത് ഒരു ഉത്സവപ്രതീതിയുണ്ടാകുന്നു”.
Show more
|
..Link |
| 7 | ചവിട്ടുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുകളി
1.“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷ...
ചവിട്ടുകളി
1.“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷം ഏതെങ്കിലും വീട്ടുമുറ്റത്തായിരിക്കും ചവിട്ടുകളി നടത്തുക. ചിലപ്പോൾ മൂന്നോണങ്ങൾ വരെ ഇത് ആവർത്തിക്കാറുണ്ട്. മങ്ങാട് കോളനിയിൽ ഈ വിനോദം മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. ചവിട്ടുകളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം കണ്ണകി കോവിലൻ കഥയാണ്. പൊന്മകനെ (കോവിലൻ) പാണ്ഡ്യരാജാവിന്റെ ഭടന്മാർ പിടിച്ചുകൊണ്ടുപോയ വിവരം ഒരു പുലയസ്ത്രീയിൽനിന്നും മനസ്സിലാക്കിയ ദേവി ആ ചെറുമസ്ത്രീയെ അനുഗ്രഹിക്കുന്നു. കുട്ടാടം പാടത്ത് ചൂലും മുറവും എടുത്തുചെന്നാൽ അന്നത്തേക്കുള്ള നെല്ലു കിട്ടും എന്നായിരുന്നു അനുഗ്രഹം. തുടർന്ന് പാണ്ഡ്യരാജ്യത്തെത്തിയ ദേവി രാജാവിനെ വധിച്ച് പൊന്മകനെ പുനർജ്ജനിപ്പിച്ചു തിരിച്ചു പോരുന്നു. പുലയസ്ത്രീക്കു ദേവി നല്‌കിയ അനുഗ്രഹത്തിന്റെ ഫലമാണ് നെല്ലടിക്കാൻ പോയാൽ ഇന്നും കൂടുതൽ നെല്ലു തങ്ങൾക്കു ലഭിക്കുന്നത് എന്നാണിവരുടെ വിശ്വാസം. ഇതിൻ്റെ സ്മരണയ്ക്കായാണു ചവിട്ടുകളി നടത്തുന്നതത്രേ.
നടുക്ക് ഒരു ഉരലോ സ്റ്റൂളോ വെച്ച് അതിനുമുകളിൽ വിളക്കു കത്തിച്ച് ചുറ്റും വട്ടത്തിൽ കൂടിനിന്ന് ചുവടുകൾ വെച്ചുള്ള കളിയാണ് ചവിട്ടുകളി. പത്തോ അതിൽ കൂടുതലോ പേർ ഇതിൽ പങ്കെടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കാളികളാകുന്ന ഒരു വിനോദമാണിത്. ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റുപാടി കൈകൊട്ടി കളിക്കുകയുമാണ് ഇതിൻ്റെ രീതി. കളിയിൽ പങ്കെടുക്കാത്തവർ നടുക്കുനിന്ന് പാടുകയും മറ്റുള്ളവർ അതേറ്റുപാടി കളിക്കുന്ന സമ്പ്രദായവും ഉണ്ട്. കളിക്ക് പാടുന്ന 'കുടൽമാല കുങ്കി' യുടെ പാട്ട് ദേവീസ്തുതിപരമായ ഗീതമാണ്. വടക്കൻപാട്ടുകളും ഇതിനു പാടാറുണ്ട് “.
2.ചവിട്ടുകളി
“ജോഡികളായി നിന്ന് ആറുമുതൽ ഏകദേശം പന്ത്രണ്ടുവരെ കളി ക്കാർ ഒരുമിച്ച് വട്ടത്തിൽ നിന്ന് താളം ചവുട്ടിയാണ് കളിക്കുന്നത്. പാട്ടിനൊപ്പിച്ചാണ് കൈയടിക്കുന്നതും താളം ചവിട്ടുന്നതും. ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നീ കാലങ്ങളിലൂടെ കളി കടന്നുപോ കുന്നു. അവസാനം ആവേശകരമായ മൂന്നാംകാലം കളിച്ച് കളി അവ സാനിപ്പിക്കും. ഇടയ്ക്കിടയ്ക്ക് വായ്ത്താരികളുമുണ്ട്. മുണ്ട് മടക്കി ക്കുത്തി, അതിനുമുകളിൽ ഒരു തോർത്ത് മുറുക്കിയുടുത്താണ് കളിക്കുന്നത്’’
3.ചവിട്ടുകളി
“കേരളത്തിന്റെ നാനാഭാഗങ്ങളി ലും, വിവിധ സമുദായങ്ങൾക്കിട യിൽ ചവിട്ടുകളി നിലവിലുണ്ട്. അവ യുടെ അവതരണക്രമത്തിലും പാട്ടിലും ചെറിയ തോതിൽ വ്യത്യാസം കാണുമെന്നുമാത്രം. ചവിട്ടുകളി പൊതുവെ കോൽക്കളിയോടു സാ ദൃശ്യമുള്ളതാണ്. പക്ഷേ, കോലു കൾ(കമ്പുകൾ) ആവശ്യമില്ലെന്നുമാത്രം. പത്തോ, പതിനാറോ പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ട(ജോഡി) യായിരിക്കണം. പ്രത്യേക വേഷവിധാനമൊന്നുമില്ല. മുണ്ടുടുത്ത്, തോർത്തുകൊണ്ട് അരയിൽ മുറുക്കിക്കെട്ടും. താളം ചവിട്ടിക്കൊണ്ടും, കൈകൾ മുട്ടിക്കൊണ്ടുമാണ് കളി. വിളംബകാല ത്തിൽ തുടങ്ങി ദ്രുതകാലത്തിൽ അവസാനിപ്പിക്കും. കോൽക്കളിയെപ്പോലെതന്നെ ഇരുന്നും നിന്നും, ചരിഞ്ഞും മറിഞ്ഞ് നടന്നുമൊക്കെ കളിക്കും. ചില ആദിമവർഗങ്ങളിൽ പുരുഷൻമാരെപ്പോലെ സ്ത്രീകളും ചവിട്ടുകളിയിൽ പങ്കെടുക്കും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ചവിട്ടുകളി നിലവിലുണ്ട്. വള്ളുവനാടൻ പ്രദേശങ്ങളിൽ ചെറുമർ, കണക്കർ, വേട്ടുവർ,പുലയർ എന്നീ വിഭാഗക്കാർ ഈ വിനോദകലയിൽ ഏർപ്പെടുന്നു. ഇടുക്കിജില്ലയിലെ ഊരാളികൾ, ഉള്ളാടർ, മലയരയർ തുടങ്ങിയവർക്കിടയിലുംചവിട്ടുകളിയുണ്ട്.വിശേഷാവസരങ്ങളിലും കാവുകളിലെ ഉൽസവവേളകളിലും ചവിട്ടുകളി അവതരിപ്പിക്കും.ചവിട്ടുകളിക്ക് പാട്ടുകളും പാടാറുണ്ട്. ചവിട്ടുകളിക്ക് ചെണ്ട തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നവരുണ്ട്.ഊരാളികൾ വാദ്യം കൊട്ടാറുണ്ട്.
ദക്ഷിണകേരളത്തിലെ പുലയ രുടെ 'പുലക്കളി' ചവിട്ടുകളിയോടു സാദൃശ്യമുള്ളതാണ്. വട്ടക്കളി, ചുവടുകളി എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനോദങ്ങളോടും ചവിട്ടു കളിക്ക് ബന്ധമുണ്ട്.ദക്ഷിണകേരളത്തിലെ കർഷ കർക്കിടയിൽ 'ചവിട്ടിക്കളി' എന്നൊരു വിനോദം നിലിവലിരുന്നു. നെൽക്കറ്റകൾ ചവിട്ടിമെതിക്കുവാൻ സഹായിക്കുന്ന കളിയാണത്”
Show more
|
..Link |
| 8 | ചാന്താട്ടുബിംബം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചാന്താട്ടുബിംബം
1.”ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ചാന്താട്ടുബിംബങ്ങൾ കാണാം. വരി ക്കപ്ലാവിന്റെ കേടുകൂടാത്ത ഭാഗം മുറിച്ചെടുത്...
ചാന്താട്ടുബിംബം
1.”ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ചാന്താട്ടുബിംബങ്ങൾ കാണാം. വരി ക്കപ്ലാവിന്റെ കേടുകൂടാത്ത ഭാഗം മുറിച്ചെടുത്ത് 4, 8, 16 എന്നീ സംഖ്യകളിലുള്ള കൈകളോടുകൂടിയാണ് ഇതു നിർമിക്കുന്നത്. ഈ ബിംബത്തിലാണു ചാന്താടുന്നത്. മരം ഉണങ്ങാതിരിക്കണം. ചാന്താട്ടുബിംബങ്ങളിൽ അഭിഷേകമോ പൂജാദികർമ്മങ്ങളോ നടത്തുകയില്ല. അതെല്ലാം അതിനു മുന്നിലുള്ള ശിലാബിംബത്തിലോ ലോഹ ബിംബത്തിലോ ആണ് നടത്തുക. മൂത്ത തേക്കിൻതടി മുറിച്ചു വേവിച്ച് അതിൽനിന്നു വാറ്റിയെടുക്കുന്ന ചാന്ത് ആടിയാൽ ബിംബത്തിൽ കട്ടപിടിച്ചിരിക്കും. അത്തരം ബിംബങ്ങളാണു ചാന്താട്ട് ബിംബങ്ങൾ “
2.ചാന്താട്ടുബിംബം
“ചില ഭദ്രകാളീക്ഷേത്രങ്ങളിൽ കാണുന്ന ദാരുബിംബം. പ്ലാവിൽ നിന്ന് ഒരു ഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത്. മരം ഉണങ്ങാതിരിക്കണം. ചാന്താട്ടുബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല. അതിനുമുന്നിലുള്ള ശിലാബിംബത്തിലോ ലോഹബിംബത്തിലോ പൂജകഴിക്കും. മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് അതിൽനിന്ന് വാറ്റി യെടുക്കുന്ന ചാന്ത് ആടിയാൽ ബിംബത്തിൽ കട്ടപിടിച്ചിരിക്കും. അത്തരം ബിംബങ്ങളാണ് ചാന്താട്ടു ബിംബങ്ങൾ”.
Show more
|
..Link |
| 9 | ചവിട്ടുനാടകം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാ...
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്‌തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്‌തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
2.ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്‌തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്‌തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്‌ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്‌മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.”
3.ചവിട്ടുനാടകം
‘“കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പു ഴവരെയുള്ള ക്രിസ്ത്യാനികളുടെ ഇടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകം. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ണ്. ആട്ടവും ചാട്ടവുമാണ് ചവിട്ടുനാട കത്തിന്റെ ജീവൻ. അധികം കനമില്ലാത്ത പലകകൾ പൊക്കത്തിൽ നിരത്തി തട്ടിട്ട്, അതിൻമേൽ നിന്നാണ് താളത്തോടെ ചവിട്ടുന്നത്.
വീരരസപ്രധാനമായ പല കഥകളും ചവിട്ടുനാടകത്തിൽ അഭിനയി ക്കാറുണ്ട്. വേദപുസ്തകത്തെയോ, പാശ്ചാത്യചരിത്രത്തെയോ, ക്രൈസ് തവസമുദായത്തെയോ സംബന്ധിച്ച കഥകളാണ് മിക്കവാറും. തുർക്കി കൾക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറൽമാൻ ചക്രവർത്തിയുടെ കഥയെ അടിസ്ഥാനമാക്കി യുള്ള 'കാറൽമാൻ നാടകം' ചവിട്ടുനാടകങ്ങളിൽ പ്രാതസ്‌മരണീയ മാണ്."
Show more
|
..Link |
| 10 | ചങ്കരനായാടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചങ്കരനായാടി /നായാടിക്കളി
1.‘’ദേശത്തെ പൂരങ്ങളുടെയും വേലകളുടെയും സന്ദേശമറിയിച്ചു കൊണ്ടു വീടുതോറും കയറിയിറങ്ങി വള്ളുവനാട...
ചങ്കരനായാടി /നായാടിക്കളി
1.‘’ദേശത്തെ പൂരങ്ങളുടെയും വേലകളുടെയും സന്ദേശമറിയിച്ചു കൊണ്ടു വീടുതോറും കയറിയിറങ്ങി വള്ളുവനാട്ടിലെ പാണന്മാർ കളിക്കുന്ന കളിയാണ് ചങ്കരനായാടി. ഇത് ഒരുതരം പൊറാട്ടുകളിയാണ്. തലയിൽ വാഴയുടെ പോളകൊണ്ട് തെരികയുണ്ടാക്കി അതിൽ കോഴിത്തൂവലുകൾ കുത്തിനിർത്തി, ദേഹമാസകലം കരിപൂശി, ചുട്ടികുത്തി തോളിലൊരു ഭാണ്ഡവും താളം പിടിക്കാൻ രണ്ടു മുളവടിയും അരയിൽ മണികളും കെട്ടി 'നായാടി'വീടുകൾ കയറിയിറങ്ങുന്നു. പാട്ടിനൊപ്പം ചെറിയ തോതിൽ കളിയുമുണ്ട്. പാട്ടിനു താളംപിടിക്കാൻ രണ്ടു മുളവടികൾ എടുക്കും. മിക്കവരുടെയും കൈയിൽ സ്വയം കെട്ടിയുണ്ടാക്കിയ ചെറിയ മൃഗത്തിന്റെ പ്രതിമയുമുണ്ടായിരിക്കും. ഈ പ്രതിമ മുറ്റത്തുവെച്ച് അതിനുചുറ്റുമാണ് നായാടി കളിക്കുന്നത്. വേല കാവുകയറുമ്പോൾ ചങ്കരനായാടിയും ഉണ്ടാകും”
2.നായാടിക്കളി
‘’വള്ളുവനാട്ടിലെ പാണൻ സമുദായക്കാരുടെ പ്രധാന ഉത്സവ വിനോദമാണ് നായാടിക്കളി. കാവുകളിലെ പൂരവേലകളോടനുബന്ധിച്ചാണ് ഈ കളി നടത്തുന്നത്. മരംകൊണ്ടുണ്ടാക്കിയ ആൾരൂപത്തെ നടുവിൽവെച്ച് പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സംഘമാണ് ഈ കലയിൽ ഏർപ്പെടുന്നത്. തുണികൊണ്ടുണ്ടാക്കിയ 'അരക്കോലം' അരയിൽ കെട്ടി ഒരു മുഴം നീളമുള്ള മുളങ്കോലുകൾ താളത്തിൽ കൊട്ടി ആകർഷകങ്ങളായ ചുവടുകൾ വച്ചുകൊണ്ടാണ് ഇതിൻ്റെ നിർവഹണം. പിന്നണിയിൽ പാടുന്ന പാട്ടിനനുസരിച്ചാവും ചുവടുകൾ വയ്ക്കുന്നത് കളിക്കാരെ ചങ്കരനായാടികൾ എന്നു വിളിക്കും വീടുകൾതോറും ചെന്ന് നായാടിക്കളി കളിക്കും താളപ്രധാനമായ പാട്ടുകളാണ് നായാടിപ്പാട്ടുകൾ “
3.നായാടിക്കളി
‘’തൃശൂർജില്ലയിലെ തൃശൂർ,തലപ്പിള്ളി എന്നീ താലൂക്കുകളിൽ പ്രചാരമുള്ള കല.പാണന്മാർ പാണന്മാർ എന്ന സമുദായക്കാരാണു ഈ കല അവതരിപ്പിക്കുന്നത്.ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന ഈ കല അനുഷ്ഠാനമായും സാമൂഹ്യവിനോദമായും നടത്തുന്നു.
പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഇതിലെ കലാകാരന്മാർക്കു പ്രായപരിധിയില്ല.കല്പണി, കാർഷികവൃത്തി എന്നിവയാണ് ഇവരുടെ തൊഴിലുകൾ.തലമുറകളായി കൈമാറിവരുന്ന ഈ കലയുടെ ഉല്പത്തികാലത്തെക്കുറിച്ച് വ്യക്തമായി അറിവില്ല.മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ കാലം മുതലായിരിക്കാം ഇതിന്റെ, ഉത്ഭവമെന്നു പറയപ്പെടുന്നു.ഒന്നുമുതൽ നാലുവരെ ആളുകൾ സാധാരണയായി ഇതിൽ പങ്കെടുക്കുന്നു.
ചുറ്റിയിരിക്കുന്ന മുണ്ടിനുമുകളിൽ, അരയിൽ തൊങ്ങൽ അണിഞ്ഞു മുണ്ടും തലയിൽ കെട്ടി, മീശ മീശ വെച്ച്, നെറ്റിയിലും ശരീരത്തിലും അരിച്ചാന്ത് ചന്ദനച്ചാന്ത്, കരിച്ചാന്ത് ഇവയിൽ ഏതെങ്കിലും ഒന്നുവാരിപ്പൂശി, ഒരു കയ്യിൽ നീളം കൂടിയതും, മറേറകയ്യിൽ നീളം കുറഞ്ഞതുമായ പനങ്കോല്, മുളങ്കോല്, ഇവയിൽ ഏതെങ്കിലും കൊണ്ടും പാട്ടിനൊപ്പം താളംപിടിച്ചു ചുവടുവക്കുന്നു. ആറിഞ്ചുനീളം വരുന്ന ഒരു മരപ്പാവയുടെ ചുറ്റും നിന്നും കൊണ്ടാണും നായാടികൾ പാട്ടുപാടികളിക്കുന്നത്. നാട്ടുപ്രമാണിയുടെ വീട്ടുമുററത്ത് നിലവിളക്ക്,നിറപറ എന്നിവ വച്ചിട്ടുണ്ടായിരിക്കും. ദേവിയേയോ ദേവനേയോ സ്തുതിക്കുന്നതിനു പുറമേ, രാമായണം, ഭാരതം എന്നിവയിലെ വരികളും ആലപിക്കാറുണ്ടു്. പകൽ അവതരിപ്പിക്കുന്ന ഈ കലയ്ക്ക്, പ്രത്യേകിച്ച് അരങ്ങൊരുക്കേണ്ട ആവശ്യമില്ല. വീട്ടുമുററവും ക്ഷേത്രമുറ്റവും ഈ കലയുടെ അവതരണ സ്ഥലങ്ങളാണ്.ദീപവിധാനമില്ല.ആദ്യകാലത്തുതറവാടുകളുടെ മുററത്തു നിലവിളക്കു കൊളുത്തിവക്കാറുണ്ടായിരുന്നു “
4.ചങ്കരനായാടി
“വള്ളുവനാട്ടിലെ പാണൻമാരുടെ ഒരുതരം പൊറാട്ടുകളി. ഈ നായാടിക്കളി പൂരം, വേല എന്നിവ യുടെ മുന്നോടിയായി ഭവനം തോറും ചെന്ന് അവതരിപ്പിക്കുന്നതാണ്: ദേഹം മുഴുവൻ കരിതേച്ച്, വെളുത്ത ചുട്ടികുത്തും, തലയിൽ വാഴപ്പോളകെട്ടി, കോഴിത്തൂവൽകുത്തും. തോളിൽ ഭാണ്ഡക്കെട്ടുമു ണ്ടാകും. ഇതാണ് ചങ്കരനായാടിയുടെ വേഷവിധാനം. കൈയിൽ താളം പിടിക്കാൻ രണ്ടുമുളവടികളുമെ ടുക്കും. നായാടിക്കളിക്ക് പ്രത്യേക പാട്ടുകൾ പാടും. വേല കാവുകയറുമ്പോൾ ശങ്കരനായാടിയും ഉണ്ടായിരിക്കും.
Show more
|
..Link |
| 11 | ഗരുഡൻ തൂക്കം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗരുഡൻതൂക്കം
1.“തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തപ്പെടാറുള്ള ഒരനുഷ്ഠാന കലാരൂപമാണ് ഗരുഡൻതൂക്കം. ഭദ്രകാളിക്ഷേത്രങ്ങള...
ഗരുഡൻതൂക്കം
1.“തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തപ്പെടാറുള്ള ഒരനുഷ്ഠാന കലാരൂപമാണ് ഗരുഡൻതൂക്കം. ഭദ്രകാളിക്ഷേത്രങ്ങളിലാണ് ഇതു കൂടുതൽ നടത്താറുള്ളതെങ്കിലും മധ്യതിരുവിതാംകൂറിലെ ചില വൈഷ്ണവക്ഷേത്രങ്ങളിലും ഗരുഡൻതൂക്കം പതിവുണ്ട്.
ഉത്സവകാലങ്ങളിൽ വഴിപാട് എന്ന നിലയ്ക്ക് 41 ദിവസത്തെ വ്രതാ നുഷ്ഠാനത്തിനുശേഷം ഗരുഡവേഷം കെട്ടി തൂക്കക്കാരൻ തൂക്കം അവതരിപ്പിക്കുന്നു. വിഷ്‌ണുവിൻ്റെ വാഹനമായ ഗരുഡനെ പ്രതി നിധാനംചെയ്ത് കുരുത്തോലത്തോരണംകൊണ്ടും ചുവന്ന കട്ടിയാവ് ഞൊറികൊണ്ടും അലങ്കരിച്ച രഥാകൃതിയിലുള്ള ചാടിലാണു തൂക്കം.
കഥകളിരീതിയിലുള്ള ഉടുത്തുകെട്ടും വട്ടക്കിരീടവും കങ്കണവും കേയൂരവും (തോൾവള) മെയ്ക്കോപ്പും അണിഞ്ഞ് മുഖത്തു പച്ച തേച്ച് വായ്മുഖത്ത് ഗരുഡന്റെ കൊക്കിനോടു സാമ്യമുള്ള കൊക്ക് വച്ചുകെട്ടുന്നു. കൈകളിൽ വാളും പരിചയുമായി അങ്കം വെട്ടുന്ന രീതിയിൽ ചമ്പട (8 അക്ഷരം), മുറിയടന്ത (7 അക്ഷരം) ക്രമത്തിൽ താളാത്മകമായി ചടുലമായി ചുവടുവയ്ക്കുന്നു.
തൂക്കക്കാരൻ ഗരുഡനെപ്പോലെ പാമ്പിനെ കൊത്തിയും മേനി മിനുക്കിയും ചിറകടിച്ചുയർന്നും പ്രകടനങ്ങൾ അവതരിപ്പിക്കും. രഥത്തിന്റെ തട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്ന നാണയം ചുണ്ടു കൊണ്ട് കൊത്തിയെടുക്കുന്നു.
ചെണ്ട, മദ്ദളം, ഇലത്താളം മുതലായവയാണ് പശ്ചാത്തലവാദ്യങ്ങൾ. നർത്തനത്തിനുശേഷം തൂക്കക്കാരൻ തൂക്കച്ചാടിൽ കയറുന്നു. ക്ഷേത്രപ്രദക്ഷിണം നടത്തി രക്താർപ്പണം ചെയ്യുന്നു. തുടർന്നു പുറത്തു രണ്ട് ചൂണ്ടകൾ കോർത്തു ചാടിൽ തൂങ്ങിക്കിടക്കും.
ദാരികന്റെ നിഗ്രഹത്തിനുശേഷം രക്തദാഹംതീരാത്ത കാളിക്ക് ഏതാനും തുള്ളി രക്തം ഗരുഡൻ നല്കുകയും കാളിയെ ശാന്തമാക്കുകയും ചെയ്തു. ഗരുഡൻതൂക്കത്തിന്റെ ഐതിഹ്യമാണിത്. ഗരുഡൻപറവ, ഗരുഡൻപയറ്റ് എന്നിവ ഗരുഡൻതൂക്കവുമായി ബന്ധപ്പെട്ട കലാപ്രകടനങ്ങളാണ്. ചാടിൽ തൂങ്ങിക്കിടക്കുന്ന പതിവ് ഈ രണ്ടു കലാരൂപങ്ങൾക്കുമില്ല.”
2.ഗരുഡൻതൂക്കം
“വൈക്കം - ഉദയനാപുരം, വടയാർ ഇളങ്കാവ്, മൂത്തേടത്തുകാവ്, മാങ്കൊമ്പ്, ബ്രഹ്മമംഗലം, കീഴുക്കാവ്, ആലപ്പുഴ, പഴയവീട്, വരണാട്ടമ്പലം, വടക്കം പരവൂർ. തൃപ്പൂണിത്തുറ തുടങ്ങിയ ഏതാനും ദദ്രകാളിക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള നൃത്തകലാ രൂപം.
അനുഷ്ഠാനപരമായ ഈ കല പ്രത്യേക ജാതിക്കാരോ സമൂഹമോ അല്ല കൈകാര്യം ചെയ്യുന്നത്.എത്ര കാലത്തെ പഴക്കമുണ്ടെന്നുപറയാൻ രേഖയില്ല.
രണ്ടോ മൂന്നോ ഗരുഡവേഷക്കാർ വാദ്യമേളങ്ങൾക്കനുസൃതമായി നൃത്തം വെക്കുന്നു.നർത്തകനെ തൂക്കക്കാരനെന്നു പറയും. ഗരുഡനെപ്പോലെ കൊക്കുകൊണ്ട് മേനി മിനുക്കിയും, കൊത്തിയും, പാമ്പിനെ കൊക്കിലേന്തിയും, ചിറകുവിരിച്ചാടി വട്ടമിട്ടുപറന്നുകൊണ്ടും നർത്തകന്മാർ ആനന്ദനൃത്തം ചെയ്യുന്നു. ആസ്വാദകരുടെ ആർപ്പുവിളിയും ചെണ്ടമേളവും ഇടക്കിടെയുള്ള വെടിക്കെട്ടും കൂടിയാകുമ്പോൾ യുദ്ധപ്രതീതി വളരുന്നു. അവസാനം തൂക്കക്കാരൻ മാത്രം ചാടിൽക്കയറി ക്ഷേത്രപ്രദക്ഷിണം ചെയ്തും രക്തദാനകമ്മം നിർവ്വഹിക്കുന്നു.
ദാരികയുദ്ധം നടന്ന അവസരത്തിൽ വിഷ്ണുവാഹനമായ ഗരുഡൻ ആകാശത്ത് വട്ടമിട്ടുപറന്ന് എല്ലാം നോക്കിക്കൊണ്ടിരുന്നു. ദാരികനെ വധിച്ചിട്ടും കത്തിജ്വലിച്ച കാളിയുടെകലി ഇറങ്ങിയില്ല. ഗരുഡനെ വെട്ടുവാൻ ഒരുങ്ങി. ആയിരം തവണ ക്ഷമായാചനം ചെയ്തിട്ടും ഗരുഡൻ്റെ മൂന്നു തുള്ളി രക്തം കുടിച്ചിട്ടേ കാളി അടങ്ങിയുള്ളൂ. ഈ കഥയെ ആധാരമാക്കി നടത്തുന്ന വഴിപാടാണിത്.
ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗി
ഒരു രാത്രി മുഴുവൻ പ്രദർശനം നീണ്ടുനിൽക്കും.
കൂത്തുപുരയുടെ ആകൃതിയിലുള്ള തൂക്കച്ചാട് പണിചെയ്തു വർണ്ണക്കടലാസും കുരുത്തോലയും കൊണ്ട് അലങ്കരിക്കുന്നു. ഈ തൂക്കച്ചാട്ടുകൾ ഇണവള്ളങ്ങളിലും ലോറികളിലും ഉന്തുവണ്ടികളിലും കയറ്റി വെള്ളത്തിലും കരയിലും നാനാസ്ഥലങ്ങളിലും ഘോഷയാത്രയായി നൃത്ത പ്രദർശനം നടത്തുന്നു.
നിലവിളക്ക് ഉപയോഗിക്കുകയാണ് പതിവു്.
തൂക്കച്ചാട്ട് വൈദ്യുതവിളക്കുകളാൽ അലങ്കരിക്കും.
നളചരിതത്തിലെ ഹംസത്തിന്റേതുപോലുള്ളതാണ് വേഷവിധാനം.
മീനമാസത്തിലെ അശ്വതിക്കും ഭരണിക്കും വടയാറ്റിൽ ഗരുഡൻതൂക്കമുണ്ട്.”
3.ഗരുഡൻ തൂക്കം
“ദക്ഷിണകേരളത്തിലെ കാളീ (ദേവീ) ക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരു അനുഷ്‌ഠാന കലാപ്രകട നം. ഇതിനെ 'തൂക്കം' എന്നുമാത്രം വിളിക്കുന്നവരുമുണ്ട്. ചിലർ 'വില്ലിൽ തൂക്കം' എന്നും പറയും. 'തൂക്കം' ഒരു നേർച്ച കൂടിയാണ്. ഭദ്രകാളി പ്രീതിക്കു വേണ്ടിയാണ് അത് നടത്തുന്നത്. ധനുമാസം മുതൽ മൂന്നുമാസക്കാലമാണ് തൂക്കം നടത്താറുള്ള കാലം.
ഗരുഡവേഷമണിഞ്ഞ നർത്തക രാണ് നൃത്തം ചെയ്യുക. രണ്ടോ മൂന്നോ വേഷങ്ങൾ താളത്തിനൊത്ത് നൃത്തം ചെയ്യും. ചുണ്ടും ചിറകുമൊക്കെ വെച്ചുകെട്ടിയ വേഷങ്ങൾ നർത്തനം ചെയ്യുന്നതുകണ്ടാൽ പക്ഷിയുടെ നർത്തനമെന്നു തോന്നും, വേഷക്കാരനെ തൂക്കക്കാരനെന്നാണ് പറയുക. തൂക്കക്കാരുടെ നർത്തനത്തെ (കളിയെ) 'തൂക്കം പയറ്റ്' എന്നും പറയും. ചെണ്ട, മദ്ദ ളം, ഇലത്താളം മുതലായവയാണ് പശ്ചാത്തലവാദ്യങ്ങൾ.
ഒടുവിൽ പ്രത്യേകം അലങ്കരിച്ച 'തൂക്കച്ചാടി'ൽ തൂക്കക്കാരൻ കയറുകയും, ക്ഷേത്രത്തിന് പ്രദക്ഷിണം വരികയും രക്തം അർപ്പിക്കുകയും ചെയ്യും. തൂക്കക്കാരൻ പുറത്ത് രണ്ട് ചൂണ്ടൽ കോർത്ത് ചാടിന്മേൽ കെട്ടിത്തൂങ്ങിക്കിടന്ന് കളിക്കും. ചിലേടങ്ങളിൽ, തൂക്കച്ചാട് അലങ്കരിച്ച കാള വണ്ടിയിലോ, കൈവണ്ടിയിലോ, വള്ളങ്ങളിലോ കയറ്റി ഘോഷയാത്ര ചെയ്യാറുമുണ്ട്.
ദാരികവധത്തിനുശേഷം രക്ത ദാഹംതീരാത്ത കാളി കലിതുള്ളി നിന്നു. മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്കയച്ചു. ഗരുഡൻ നൃത്തം ചെയ്തുകൊണ്ട് കാളി യുടെ മുമ്പിലെത്തി. ഗരുഡന്റെ രക്തം ഏതാനും തുള്ളികൾ ലഭിച്ച ശേഷമേ കാളിയുടെ കോപം ശമി ച്ചുള്ളൂ. 'ഗരുഡൻ തൂക്ക'ത്തിന്റെ പശ്ചാത്തലമായ ഐതിഹ്യമാണിത്. വൈക്കം, മങ്കൊമ്പ്, ആലപ്പുഴ, തൃപ്പൂ ണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ ഈ കലാപ്രകടനം ഇന്നും നടപ്പുണ്ട്.
'ഗരുഡൻ തൂക്കം' എന്ന കലയു മായി സാദൃശ്യമുള്ളതാണ് 'ഗരുഡൻ പറവ.' ഇതിനെ 'ഗരുഡൻ പയറ്റ്' എന്നും പറയും. ദേവീക്ഷേ ത്രങ്ങളിലെ ഒരുത്സവക്കളി തന്നെ യാണിതും. പക്ഷേ, ഇതിൽ അനു ഷ്‌ഠാനാംശം കുറവാണ്. വേഷങ്ങ ളുടെ നർത്തനം മാത്രമേയുള്ളൂ; ചാടിൽക്കയറി തൂങ്ങിക്കിടന്നുള്ള കളികളില്ല. 'ഗരുഡൻ പറവ'യിൽ പ്രയേണ ബാലന്മാരാണ് വേഷം കെട്ടുന്നത്. ഈ വേഷങ്ങൾ ഗരുഡൻ പറക്കുന്നതുപോലെ ചിറകു വീശിക്കളിക്കുകയും കൊക്കുകൊണ്ട്പഴവും മറ്റും കൊത്തുകയും ചെയ്യും. ഈ വേഷങ്ങൾ ഒരു വേള നളചരിതത്തിലെ 'ഹംസ'ത്തിൻ്റെ രൂപത്തെ അനുസ്മരിപ്പിക്കും.”
Show more
|
..Link |
| 12 | ഗന്ധർവൻതുള്ളൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗന്ധർവൻതുള്ളൽ
1.“കുറുപ്പന്മാർ ഗന്ധർവാദി ദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനമാണ് ഗന്ധർവൻതുള്ളൽ.ദേവാലയങ്ങ...
ഗന്ധർവൻതുള്ളൽ
1.“കുറുപ്പന്മാർ ഗന്ധർവാദി ദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനമാണ് ഗന്ധർവൻതുള്ളൽ.ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധർവൻതുള്ളൽ നടത്താറുണ്ട്. പ്രത്യേകം കെട്ടിയലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടികൾകൊണ്ട് ഗന്ധർവാദി രൂപങ്ങൾ കളമായി ചിത്രീകരിക്കും. ഗന്ധർവവേഷം ധരിച്ച് കുറുപ്പന്മാർ നർത്തനം ചെയ്യും ഗന്ധർവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങളും പാടുന്നു.അരിപ്പൊടി,കരിപ്പൊടി,മഞ്ഞൾപ്പൊടി,ചുവപ്പുപൊടി,പച്ചപ്പൊടി,എന്നിവയാണുകളമെഴുത്തിനായിഉപയോഗിക്കുന്നത്.കന്യകമാരെ ഗന്ധർവാദികൾ ബാധിക്കും എന്ന വിശ്വാസത്തിൽ നിന്നാണ് ഗന്ധർവ്വൻ തുള്ളൽ ഉത്ഭവിച്ചിട്ടുള്ളത്”
2.ഗന്ധർവൻ തുള്ളൽ
“ഗന്ധർവാദിദേവതകളുടെ പ്രീതിക്കായി നടത്തിപ്പോരുന്ന ഒരു അനുഷ്ഠാനകലാപ്രകടനം. ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധർവൻ തുള്ളൽ നടത്താറുണ്ട്.
വിവാഹപ്രായമായ കന്യകമാരെ ഗന്ധർവാദികൾ ബാധിക്കുമെന്ന വിശ്വാസമാണ് ഇതിനവലംബം. കുറു പ്പൻമാരാണ് ഗന്ധർവൻതുള്ളൽ നടത്തുന്നത്. പ്രത്യേകം കെട്ടിയലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട് ഗന്ധർവാദിരൂപങ്ങൾ കള മായി ചിത്രീകരിക്കും. ഗന്ധർവൻമാരിൽ പ്രമാണി ചിത്രരഥനാണ്. ഗന്ധർവൻമാരെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ പാടുക ഗന്ധർവ്വ വേഷം ധരിച്ച് നർത്തനം ചെയ്യുക മുതലായവ മുഖ്യചടങ്ങുകളാണ്. തീയാട്ടിലും മറ്റും കാണുന്നതുപോലെ പന്തം ഉഴിയും.”
Show more
|
..Link |
| 13 | ഗദ്ദിക | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഗദ്ദിക
1.“വയനാട്ടിലെ അടിയാന്മാർ തുടി ഉപയോഗിച്ചു നടത്തുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് ഗദ്ദിക. നാടിനെയും കുലത്തെയും കുടുംബത്...
ഗദ്ദിക
1.“വയനാട്ടിലെ അടിയാന്മാർ തുടി ഉപയോഗിച്ചു നടത്തുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് ഗദ്ദിക. നാടിനെയും കുലത്തെയും കുടുംബത്തെയും വ്യക്തിയെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുക എന്നതാണു കൊയ്ത്തു കഴിഞ്ഞ് നടത്തുന്ന ഈ മന്ത്രവാദച്ചടങ്ങിന്റെ ലക്ഷ്യവും സങ്കല്പവും. രോഗത്തെയും ദുരിത ങ്ങളെയും ഉച്ചാടനം ചെയ്യുവാൻ ഈ കർമത്തിലൂടെ സാധിക്കുമെന്നതാണ് വിശ്വാസം. ഇതിനു നാട്ടുഗദ്ദിക എന്നും പറയാറുണ്ട്. മലക്കാരി, കുട്ടിച്ചാത്തൻ, മാരി തുടങ്ങിയ ദേവതകളെ പ്രീതിപ്പെടു ത്താനും ഗദ്ദിക ഉപയോഗിക്കുന്നുണ്ട്.
ഗദ്ദികക്കാരൻ സവിശേഷ വേഷഭൂഷാദികളണിഞ്ഞു നാടുചുറ്റുകയും വീടുകൾ കയറിയിറങ്ങുകയും ചെയ്യും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ഈ യാത്ര. അടിയാന്മാർ തങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും ഗദ്ദികക്കാരനോടു പറയും. എല്ലാറ്റിനും പരിഹാരമുണ്ടാക്കുമെന്നും സകല തിന്മകളെയും ശത്രുക്കളെയും അകറ്റി നാട്ടാരെ രക്ഷിക്കുമെന്നും ഗദ്ദികക്കാരൻ്റെ അരുളപ്പാടുണ്ടാകും.മലക്കാരി,കുട്ടിച്ചാത്തൻ,കുളിയൻ,മാരി തുടങ്ങിയ ദേവതകൾ രോഗം വരു ത്തുമെന്നും ദേവതകളെ പ്രീതിപ്പെടുത്തി രോഗങ്ങളിൽനിന്നും രക്ഷ നേടാമെന്നും അടിയാന്മാർ വിശ്വസിക്കുന്നു. നാട്ടുമൂപ്പൻ, ചെറുമാരി എന്നിവരുടെ മേൽനോട്ടത്തിലാണ് ഗദ്ദിക നടത്തുക. ചുവന്ന തുണിയിൽനിന്നാണ് ഗദ്ദികക്കാർ ആടുന്നത്. ഒരോ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു പ്രത്യേകം പാട്ടുകൾ ഉണ്ട്. ഗദ്ദിക രണ്ടുതരമുണ്ട്. ചെറിയഗദ്ദിക, പൂജാഗദ്ദിക എന്നിങ്ങനെ. പൂജാഗദ്ദിക ചടങ്ങുകൾ കൊണ്ടു സങ്കീർണമാണ്. തുടിയാണ് ഗദ്ദികയ്ക്ക് ഉപയോഗിക്കുന്ന വാദ്യം.
2.ഗദ്ദിക
“വയനാട്ടിലെ അടിയാൻമാർ ആചരിക്കുന്ന ഒരു മന്ത്രവാദച്ചടങ്ങാണ് 'ഗദ്ദിക'. വടക്കേ വയനാട്ടിലെ മാനന്തവാടി താലൂക്കിലെ ബ്രഹ്മഗിരിയുടെ താഴ്വാരങ്ങളിൽ താമസിക്കുന്ന ആദിവാസിവർഗക്കാരായ അടിയാൻമാർക്കിടയിലാണ് ഇത് നടപ്പുള്ളത്. ആണ്ടിലൊരിക്കൽ കൊയ്ത്തിനുശേഷമാണ് സാധാരണയായി ഈ അനുഷ്‌ഠാനം നടക്കുക. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുകയെന്നതാണ് ഗദ്ദികയുടെ സങ്കൽപം. രോഗം, ഈതിബാധ തുടങ്ങിയ ദുരിതങ്ങൾ ഉച്ചാടനം ചെയ്യുവാൻ ഈ കർമത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. നാടിന്റെ പൊതുവായ യോഗക്ഷേമത്തിനു വേണ്ടിയുള്ള പരിപാടിയാണതെന്നു പറയാം. 'നാട്ടുഗദ്ദിക' എന്നും ഇതിന് പേരുണ്ട്. ഗദ്ദികക്കാരൻ പ്രത്യേക വേഷഭൂഷാദികൾ അണിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടുചുറ്റുകയും പടികൾ കയറിയിറങ്ങുകയും ചെയ്യും. വേഷമണിഞ്ഞവൻ ഉറഞ്ഞുതുള്ളുകയും അമറുകയും അട്ടഹസിക്കുകയും ചെയ്യും. അടിയാൻമാർ തങ്ങളുടെ ദുഃഖങ്ങളും, ദുരിതങ്ങളുമെല്ലാം 'ഗദ്ദികക്കാര'നോടു പറയു
എല്ലാറ്റിനും പരിഹാരമുണ്ടാക്കി സകലശത്രുക്കളെയും തിൻമക ളെയും അകറ്റി, നാടിനെയും നാട്ടാരെയും രക്ഷിക്കുമെന്ന് ഗദ്ദികക്കാരൻ അരുളിച്ചെയ്യും. ചുവന്നതുണിവിരിച്ച് അതിൽ നിന്നാണ് ആടുക. ദേവതകൾ രോഗം വരുത്തുമെന്ന വിശ്വാസം അവർക്കുണ്ട്. മലക്കാരി, കുട്ടിച്ചാത്തൻ, കുളിയൻ, മാരി തുടങ്ങിയ ദേവതകളെ പ്രീതിപ്പെടുത്തുക ഗദ്ദികയുടെ ലക്ഷ്യമത്രെ. നാട്ടുമൂപ്പൻ, ചെമ്മാരി എന്നിവരുടെ മേൽനോട്ട ത്തിലാണ് ഗദ്ദിക നടത്തുക. ഓരോ ദേവതയെക്കുറിച്ചുമുള്ള പാട്ടുകൾ പാടുമ്പോൾ ആ ദേവത ഉറഞ്ഞു തുള്ളും.
ചെറിയ ഗദ്ദിക, പൂജാഗദ്ദിക എന്നിങ്ങനെ ഗദ്ദിക രണ്ടു പ്രകാരം. പൂജാഗദ്ദികയ്ക്ക് കൂടുതൽ ചടങ്ങുകൾ ഉണ്ട്.കോഴികുരുതി,പൂജാഗദ്ദികയുടെ പ്രത്യേകതയാണ്. ഗദ്ദികയ്ക്ക് തുടിയാണ് വാദ്യം.”
Show more
|
..Link |
| 14 | കൊപ്പിയാള | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊപ്പിയാള
1.മഴ വരുന്നതിനുവേണ്ടിയുള്ള , അനുഷ്‌ഠാനമാണ് കൊപ്പിയാള.എട്ടോ പത്തോ സ്ത്രീകൾ ഒത്തു ചേരുന്നു. ഇവരുടെ കൈയിൽ 'മൊന്ത...
കൊപ്പിയാള
1.മഴ വരുന്നതിനുവേണ്ടിയുള്ള , അനുഷ്‌ഠാനമാണ് കൊപ്പിയാള.എട്ടോ പത്തോ സ്ത്രീകൾ ഒത്തു ചേരുന്നു. ഇവരുടെ കൈയിൽ 'മൊന്തയും' 'വേപ്പില'യും പിടിച്ചിരിക്കും. വീടുകളിലെ മുറ്റത്ത് ഇവർ വട്ടത്തിൽ നിന്നു പാട്ടുപാടുന്നു. ഒപ്പം കളിയുമുണ്ട്. വീട്ടുകാർ ഇവർക്ക് അരി/നെല്ല്/പണം കൊടുക്കുന്നു. കൊപ്പിയാള കഴിഞ്ഞാൽ വൈകുന്നേരംതന്നെ മഴ വരുമെന്ന് വിശ്വസിക്കുന്നു. കൊപ്പിയാളയിൽ പാടിക്കളിക്കുന്ന (വട്ടത്തിൽ) പാട്ട് ഇതാണ്.
“ഊസിപോലെ മിന്നിമിന്നി ഊരെങ്കും മളെ കൊപ്പിയാള കാസുപോലെ മിന്നി മിന്നി കാടേങ്കം പെയ്യും മളൈ കൊപ്പിയാള ഇടി ഇടിയെ മള പെയ്തേ ഊരെല്ലാം പെയ്‌തുവരെ കൊപ്പിയാള വഴിയരികെ ഇടിമിന്നി കാടരികെ വാൾമിന്നി ഊരാളാം പ്പെയ്യും മളൈ കൊപ്പിയാള ഇടി ഇടിയെ മളപെയ്‌താൻ ആകാതോ കൊപ്പിയാള മാനത്തെ രാജാവേ മളപെയ്‌താൻ ആകാതോ കൊപ്പിയാള ഇരുകരയും പെയ്‌തുവാര കൊപ്പിയാള."
2.കൊപ്പിയാള
“പാലക്കാട് ജില്ലയിലെ കൊല്ല ങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിലവിലുള്ള മഴയ്ക്കുവേണ്ടിയുള്ള അനുഷ്‌ഠാനം. 'ഗൊപ്പിയാളം' എന്നും വ്യവഹാരമുണ്ട്. ഗംഗയെ കൈതട്ടി വിളിച്ചുവരുത്തുകയെന്നത ആ പദത്തിന്റെ അർഥം. സ്ത്രീകൾ വീടുതോറും ചെന്ന് വട്ടത്തിൽ നിന്ന് പാടിക്കളിക്കുകയാണ് അതിന്റെ സ്വഭാവം. ഒരു മൊന്തയുമെടുക്കും. വിളക്കുവെക്കും. ഒരു തളികയിൽ ഭസ്‌മചന്ദനാദികളും വേപ്പിലയും മറ്റും വയ്ക്കണമെന്നുണ്ട്. ഇവർ തുടർച്ചയായി മൂന്നുദിവസം പാടിക്കളിച്ചാൽ മഴയുണ്ടാകുമെന്നാണ് ജനവിശ്വാസം. ആന്ധ്രാപ്രദേശത്തുനിന്നും വന്നുചേർന്ന മലപ്പണ്ടാരവിഭാഗക്കാരാണ് ഗൊപ്പിയാളം നടത്തുന്നത്.നെല്ല്,അരി,പണം തുടങ്ങിയവ അവർക്ക് സമ്മാനിക്കും. തമിഴും തെലുങ്കും കലർന്ന പാട്ടുകളാണ് ഇതിന് പാടാറുള്ളത് “
Show more
|
..Link |
| 15 | കൊങ്ങൻപട | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊങ്ങൻപട
1.“കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ ...
കൊങ്ങൻപട
1.“കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ സ്മരണ നിലനിർത്താനും പാലക്കാട്ടുജില്ലയിലെ ചിറ്റൂരിൽ നടത്തുന്ന ഒരാഘോഷമാണ് കൊങ്ങൻപട. 'ഭജനയിരിപ്പ്' എന്ന കൂട്ടപ്രാർത്ഥനയോ ടെയാണ് കൊങ്ങൻപടയുടെ ആരംഭം. പിറ്റേന്നു വടക്കേപ്പാടത്ത് കണ്യാർ എന്ന ചടങ്ങും മൂന്നാം ദിവസം പഴയന്നൂർ ഭഗവതിക്കാവിൽ കുമ്മാട്ടിയുമുണ്ട്. നാലാം ദിവസത്തെ ചടങ്ങാണ് പാണനും പാട്ടിയും നമ്പൂരിയും. അഞ്ചാം ദിവസം ആശാരി പൂശാരി വേല നടക്കും. ആറാം ദിവസം ആരതി എഴുന്നള്ളിപ്പുണ്ട്. ഓലവായന, പടമറിച്ചിൽ, കട്ടിൽശവം 'തുങ്കപ്പത്ത്' ഏഴൊടുക്കം എന്നിങ്ങനെ അനവധി ചടങ്ങുകളോടെ ദേശപ്രമാണക്കാരുടെ നിയന്ത്രണത്തിൽ ചടങ്ങ് അവസാനിക്കുന്നു. യുദ്ധവുമായിബന്ധപ്പെട്ടഒരുത്സവമാണ്എന്നപ്രത്യേകതയുംകൊങ്ങൻപടയ്ക്കുണ്ട്.കൊങ്ങുനാട്ടിലെ സൈന്യത്തിൻറെ ചിറ്റൂർ ആക്രമണം ഓർമിക്കുവാനും കൊങ്ങുനാടൻ സൈന്യത്തെ ചിറ്റൂർപ്പട തോല്പിച്ചതിന്റെ സ്മരണ നിലനിർത്താനും പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ നടത്തുന്ന ഒരാ ഘോഷമാണ് കൊങ്ങൻപട. 'ഭജനയിരിപ്പ്' എന്ന കൂട്ടപ്രാർത്ഥനയോ ടെയാണ് കൊങ്ങൻപടയുടെ ആരംഭം. പിറ്റേന്നു വടക്കേപ്പാടത്ത് കണ്യാർ എന്ന ചടങ്ങും മൂന്നാം ദിവസം പഴയന്നൂർ ഭഗവതിക്കാ വിൽ കുമ്മാട്ടിയുമുണ്ട്. നാലാം ദിവസത്തെ ചടങ്ങാണ് പാണനും പാട്ടിയും നമ്പൂരിയും. അഞ്ചാം ദിവസം ആശാരി പൂശാരി വേല നടക്കും. ആറാം ദിവസം ആരതി എഴുന്നള്ളിപ്പുണ്ട്. ഓലവായന, പടമറിച്ചിൽ, കട്ടിൽശവം 'തുങ്കപ്പത്ത്' ഏഴൊടുക്കം എന്നിങ്ങനെ അനവധി ചടങ്ങുകളോടെ ദേശപ്രമാണക്കാരുടെ നിയന്ത്രണത്തിൽ ചടങ്ങ് അവസാനിക്കുന്നു. യുദ്ധവുമായി ബന്ധപ്പെട്ട ഒരുത്സവമാണ് എന്ന പ്രത്യേകതയും കൊങ്ങൻപടയ്ക്കുണ്ട്. “
2.കൊങ്ങപ്പട
“പാലക്കാടുജില്ലയിലെ ചിറ്റൂർ ഭഗവതിക്ഷേത്രത്തിൽ കുഭമാസത്തിലെ കറുത്തവാവിന് നടത്താറുള്ള ഒരു പ്രാദേശികോൽസവം. കൊങ്ങപ്പടയുടെ ചിറ്റൂർ ആക്രമണവും ചിറ്റൂരിലെ നായൻമാരാൽ അവർക്കു ണ്ടായ നാശവും അനുസ്മരിപ്പിക്കുന്നതാണ് ഈ ഉൽസവം. 'കൊങ്ങപ്പട'യുൽസവത്തെ സംബന്ധിച്ച ചില ഐതിഹ്യങ്ങൾ ഉണ്ട്: കൊങ്ങനാട്ടിൽ (കോയമ്പത്തൂർ) നിന്ന് ചിറ്റൂരിൽ കച്ചവടത്തിന് വന്ന വ്യാപാരികൾക്ക് വെള്ളപ്പൊക്കം കൊണ്ട് നാശമുണ്ടായി. അവർ മടങ്ങി ചോളരാജാവിനെ കണ്ട്, ചിറ്റൂരിലെ ജനങ്ങൾ തങ്ങളെ കൊള്ളയടിച്ചുവെന്ന വ്യാജവാർത്ത ധരിപ്പിച്ചു. ചോള രാജാവ് ഇതിനു പകരം ചോദിക്കുവാൻ സൈന്യസമേതം പുറപ്പെട്ടു. കൊങ്ങപ്പടയെ നേരിടാൻ കഴിയാത്ത ആ നാട്ടുകാർ ഭഗവതിയെ ഭജിച്ചു. ഭഗവതിതന്നെ പ്രത്യക്ഷപ്പെട്ട് ആ പടയെ നശിപ്പിച്ചുവെന്നാണ് ജനവിശ്വാസം. കൊങ്ങപ്പടയുടെ ആക്രമണമുണ്ടായ സന്ദർഭത്തിൽ, ചിറ്റൂർപുഴയുടെ തീരത്തുള്ള ക്ഷേത്രത്തിലെ ദേവൻ മനുഷ്യരൂപം ധരിച്ച് ആ പടയെ നേരിട്ടുവെന്നാണ് മറ്റൊരൈതിഹ്യം.ഏതായാലും 'കൊങ്ങൻപട'യുൽസവത്തിന് ചരിത്രപ്രാധാന്യമുണ്ട്. യുദ്ധസ്മരണനിലനിർത്തുന്ന ഒരു ചടങ്ങാണത്. തമിഴരുടെ സംഭാവനയാണിത്. കൊങ്ങൻപ ടയ്ക്ക് വിപുലമായ ചടങ്ങുകളുണ്ട്. ആദ്യം കൂട്ടപ്രാർഥന. പിറ്റന്നാൾ പാടത്തുവെച്ച് കണ്യാർ. മൂന്നാം നാൾ പഴ യന്നൂർകാവിൽ കുമ്മാട്ടി. അടുത്ത ദിവസം വേല (പാണൻ, പാട്ടി തുടങ്ങിയ വേഷങ്ങൾ). അഞ്ചാം നാളിൽ പൂശാരി ആശാരിവേല. ആറാം ദിവസം അരത്തി, ഏഴുന്നള്ളിപ്പ്, കൊങ്ങൻപട. ഏഴാം ദിവസം 'ശേഖരിവേല' നടക്കും. വേട്ടയ്ക്കൊരുമകൻ കാവിൽ മലമകളി എട്ടാം ദിവസമാണ്. ഒൻപതാം ദിവസം ഭഗ വതിയുടെ എഴുന്നള്ളിപ്പും പത്താം നാളിൽ 'പള്ളും' നടക്കും. “
Show more
|
..Link |
| 16 | കതിരുകളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്‌ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്ക...
കതിരുകളി
1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്‌ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാരായ ചെറുമക്കൾ അവരുടെ അധ്വാനത്തിൻ്റെ ഫലം കൈനിറയെ വാരിയെടുത്തു തമ്പ്രാൻ്റെ പത്തായം നിറച്ച സന്തോഷത്തിൽ മതിമറന്ന് ആഹ്ലാദനൃത്തം ചെയ്യുന്നതാണ് കതിരുകളി.പാടവരമ്പുകളിലൂടെ തമ്പ്രാക്കന്മാരുടെ കളങ്ങളിലെത്തി കൊയ്ത്തുത്സവം ആഘോഷിക്കുന്നു. തങ്ങളുടെ ഐശ്വര്യത്തിനു കാരണക്കാരിയായ മന്നത്തെ ഭഗവതിക്ക് (കൂർമ്പഭഗവതിക്ക്) അർപ്പിക്കാനുള്ള കതിരുകൾ എഴുന്നള്ളിക്കും. താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്‌ചവയ്ക്കും. കർഷകത്തൊഴിലാളികളായ ഇവർക്കു കൂലിയായി ലഭിച്ച നെൽക്കതിരുകളാണു കാഴ്‌ചവയ്ക്കുന്നത്. വട്ടത്തിലായിനിന്നു താളത്തിൽ കാലുകൾവച്ചു കൊട്ടിനനുസരിച്ചു കളിച്ചാണ് കതിരുകളി നടത്തുന്നത്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയുടെ ആവേശം നല്‌കുന്നു. കളിയുടെ അന്ത്യത്തിൽ പൊലിപ്പാട്ടു പാടുന്ന സമ്പ്രദായവുമുണ്ട്”.
2.കതിരുകളി
“പാലക്കാടുജില്ലയിലും മറ്റും നിലവിലുള്ള അനുഷ്‌ഠാനപരമായ നൃത്തം. ചെറുമക്കളാണ് കതിരുകളിയിൽ ഏർപ്പെടുന്നത്. അവരുടെ ആരാധ്യദേവതയായ ശ്രീകുറുമ്പ യുടെ കാവിലേക്ക് കതിരെഴുന്നള്ളിച്ച് താളം ചവിട്ടി കാവിൻ്റെ തിരുനടയിൽ കാഴ്ചവയ്ക്കുന്ന ഒരു ഉത്സവമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാർഷികത്തൊഴിലാളികളായ ഇവർക്ക് കൂലിയായി ലഭിച്ച നെൽക്കറ്റകളാണിവ. കൊല്ലങ്കോട്, പല്ലശ്ശന, നല്ലേപ്പുള്ളി, എലപ്പുള്ളി, പട്ടഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ കതിരുവേല നടക്കാറുണ്ട്. താളനിബദ്ധമായ വായ്ത്താരികളും പാട്ടുകളും വേലയ്ക്ക് ആവേശംപകരുന്നു. ദൈവങ്ങളെ വിളിച്ചുകൊണ്ട് പാടുന്ന പാട്ടുകളുടെ അന്ത്യത്തിൽ പൊലിപ്പാട്ടും പാടും.
Show more
|
..Link |
| 17 | അടവി | ![]() | ഡോ: വിനിത വിജയൻ | പുസ്തക ങ്ങൾ | Nill |
അടവി
1.“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്‌ഠാനമാണ് അടവി. ദേവ...
അടവി
1.“ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ മുറിച്ചെടുത്തു ദേഹത്ത് വരിഞ്ഞുചുറ്റുന്ന ആത്മപീഡാപരമായ അനുഷ്‌ഠാനമാണ് അടവി. ദേവീക്ഷേത്രങ്ങളിൽ 41 ദിവസത്തെ വ്രതശുദ്ധിയോടെയാണ് ഇത നുഷ്‌ഠിക്കുന്നത്. ആലപ്പുഴജില്ലയിലെ പന്തളം, കുടശ്ശനാട്, കുരുമ്പാല എന്നിവിടങ്ങളിൽ നായൻമാരും പള്ളിപ്പാനയോടനുബന്ധിച്ചു വേല മാരുമാണ് ഈ ചടങ്ങു നടത്തുന്നത്. ശരീരത്തിലേല്ക്കുന്ന മുറിവുകളിൽ ഭസ്‌മം പുരട്ടുകയാണു ചെയ്യുന്നത്. ദേഹത്തു ചുറ്റിയ ചൂരൽ പരവന്മാരാണ് മുറിച്ചുമാറ്റുക. “
2.അടവിതുള്ളൽ
“തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും ആലപ്പുഴജില്ലയിലും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാനമാണ് അടവി.ദേവീക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഈ അനുഷ്ഠാനം. വേലന്മാരുടെ ഇടയിലും നായർസമുദായക്കാരുടെ ഇടയിലും അടവി പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളിൽ സമുദായഭേദമനുസരിച്ചുള്ള വ്യത്യാസങ്ങൾ കാണാം. നീണ്ട വ്രതാനുഷ്ഠാനങ്ങളോടെയാണ് അടവി അനുഷ്ഠിക്കുന്നത്.
വിവിധതരം അടവികളുണ്ട്. വേളിയടവി, ആയിക്കൽ അടവി, ആയിരം വില്ലിയടവി, ആനയടവി തുടങ്ങിയ പേരുകളിൽ ഇതറിയപ്പെടുന്നു. ബാധ കാരണമാണ് അടവി തുള്ളുന്നത് എന്നാണ് വിശ്വാസം. വേളിയടവി ബാധിച്ചവർ ചൂരൽ ശരീരത്തിൽ ചുറ്റിയാണ് ഉറഞ്ഞുതുള്ളുന്നത്. ആയുധങ്ങളുടെയൊന്നും സഹായമില്ലാതെയാണ് ഇവർ ചൂരൽ പൊരിച്ചെടുക്കുന്നത്. ചൂരൽ ചുറ്റിയ ഭാഗങ്ങളിൽ മുറിവും ചതവും ഉണ്ടാവും. അനുഷ്ഠാനത്തിന്റെ അവസാനഘട്ടത്തിൽ ചൂരൽ അഴിച്ചെടുക്കുകയോ വെട്ടിമാറ്റു കയോ ചെയ്യും. മുറിവേറ്റ ഭാഗങ്ങളിൽ ഭസ്‌മം പൂശും. ആയിക്കൽ അടവി ബാധിച്ചവർ ഇരുമ്പുചങ്ങലയാണ് സ്വയം പീഡനത്തിനായി ഉപയോഗിക്കുന്നത്. തീയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പുചങ്ങല കൈയിലെടുക്കുകയും അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുകയും ചെയ്യും. ചുട്ടുപഴുത്ത ആനച്ചങ്ങലയും ദേഹത്ത് ചുറ്റി ഉറഞ്ഞുതുള്ളാറുണ്ട്. നാളികേരവുമായി ബന്ധപ്പെടുത്തിയാണ് ആയിരം വില്ലിയടവി. ബാധയേറ്റയാൾ നൂറുകണക്കിന് നാളികേരം അടിച്ചുടക്കും. ആനയടവി തുള്ളുന്ന ആൾ വലിയ ചൂണ്ടപ്പന പിഴുതെടുത്ത് തുള്ളും. ക്രൂരമായ ആചാരങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്ന ചടങ്ങുകളാണ് അടവിതുള്ളലിൻ്റെ ഭാഗമായി നടക്കുന്നത്. ആത്മപീഡനപരമായ ഈ അനുഷ്ഠാനങ്ങൾക്കെതിരെ പലഭാഗത്തുനിന്നായി വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു.”
3.അടവി
“ദേവീക്ഷേത്രങ്ങളിൽ വ്രതശുദ്ധി യോടെ നടത്തുന്ന ഒരനുഷ്ഠാനം. നായന്മാരും വേലന്മാരും ഇതിൽ ഏർപ്പെടാറുണ്ട്. ആലപ്പുഴ ജില്ലയിലെ പന്തളം, കുടശ്ശനാട്, കുര മ്പാല തുടങ്ങിയ പ്രദേശങ്ങളിൽ നായന്മാർ 'അടവി'യിൽ പങ്കുകൊള്ളുക പതിവാണ്. അടവിയിൽച്ചെന്ന് ആയുധങ്ങളുടെ സഹായമില്ലാതെ ചൂരൽ പൊരിച്ചെടുത്ത് ദേഹത്തിൽ ചുറ്റിക്കൊണ്ട് ഉറഞ്ഞുതുള്ളി വരികയാണ് ആ അനുഷ്‌ഠാനത്തിന്റെ സ്വഭാവം. നാൽപ്പത്തൊന്ന് ദിവസം വ്രതമെടുത്തശേഷമേ അതിൽ പങ്കെടുക്കാവൂ. ശരീരത്തിൽ ചുറഞ്ഞ ചൂരൽ വള്ളികൾ വെട്ടിമുറിച്ചു മാറ്റുന്നത് പരവന്മാരാണ്. ചൂരൽ ചുറഞ്ഞ ഭാഗങ്ങളിൽ മുറിവും ചതവും പറ്റിയിരിക്കും. ആ ഭാഗങ്ങളിൽ ഭസ്‌മം തേക്കുകയാണ് പതിവ്. ആത്മപീഡനപരമായ ഈ ചടങ്ങ് വേലന്മാർ 'പള്ളിപ്പാന'യോട നുബന്ധിച്ച് നടത്താറുണ്ട്.”
Show more
|
..Link |
| 18 | ചേർത്തലക്കള്ള് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചേർത്തലക്കള്ള്
1. “ആലപ്പുഴജില്ലയിലെ ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ കള്ളിനു ഗുണമേന്മയും രുചിയും കൂടും. 'തിരുവിഴ'ക...
ചേർത്തലക്കള്ള്
1. “ആലപ്പുഴജില്ലയിലെ ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ കള്ളിനു ഗുണമേന്മയും രുചിയും കൂടും. 'തിരുവിഴ'കളെന്നും ഇതിനെപറയുന്നു. ഈ പ്രദേശത്തെ മണ്ണിൻ്റെ സവിശേഷതയാണ് ചേർത്തലക്കള്ളിന്റെ സവിശേഷ രുചിയുടെ നിദാനമെന്നു കരുതുന്നു. പ്രായ മായ തെങ്ങിന്റെ പാകമായ ചൊട്ടയാണ് ചെത്താനായി ഉപയോഗിക്കുന്നത്. കുലയ്ക്കു മൂന്നുതരം മൂപ്പാണ് ഉള്ളത്. നെല്ല്, പച്ചരി, പാൽ എന്നിങ്ങനെ. ഇതിൽ പച്ചരി പരുവത്തിലുള്ള കുലയാണു ചെത്തുന്നതിന് ഉപയോഗിക്കുക. 'കരുവി' എന്ന ഉപകരണം ഉപയോഗിച്ച് കുല തല്ലുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കണം. കുലമുറിക്കാൻ തേർകത്തിയാണ് ഉപയോഗിക്കുക. കുലയുടെ മുഖം ഓലക്കഷണംകൊണ്ട് കെട്ടിവലിച്ചുമുറുക്കുന്നു. കെട്ടിയ ഭാഗത്തെ വിടവ് അടയ്ക്കാൻ കത്തിച്ചെളി അഥവാ പശച്ചെളി ഉപയോഗിക്കുന്നു.8 ദിവസം കഴിയുമ്പോൾ കള്ളൊഴുകാൻ തുടങ്ങും. അപ്പോൾ കുടം കമിഴ്ത്തി കള്ള് ശേഖരിക്കുന്നു. ഒരു കുല മൂന്നുമാസം ചെത്താൻ സാധിക്കും. “
2.കള്ള്
“തെങ്ങിൽനിന്നോ പനയിൽ നിന്നോ എടുക്കുന്ന മദ്യം. ഈഴവർ, തീയർ മുതലായ പേരുകളിൽ അറി യപ്പെടുന്ന സമുദായക്കാരാണ് ഇ തിൽ ഏർപ്പെടുന്നത്. തരിസാപ്പള്ളി ശാസനം മുതൽ ഇവർ തെങ്ങുവളർ ത്തുകയും കള്ളുചെത്തുകയും ചെയ്യുന്നതായി പരാമർശിക്കുന്നുണ്ട്. പഴയ പല പാട്ടുകളിലും മദ്യോൽപാ ദനത്തിൻ്റെ വിവിധ വശങ്ങൾ വർ ണിക്കുന്നുണ്ട്.
തെങ്ങിന്റെയോ പനയുടെയോ മുകളിൽ കയറി മദ്യമെടുക്കുന്നതിന് 'ഏറ്റ്' എന്നാണ് പറയുക. അതിന് ഉപയോഗിക്കുന്ന കത്തി 'ഏറ്റു കുത്തി'യാണ്. നല്ലസമയം നോക്കി വേണം 'ഏറ്റ്' തുടങ്ങാൻ. 'കുലമു റിക്കുക' യാണ് ആദ്യത്തെ ചടങ്ങ്. കുലയുടെ അറ്റം മുറിച്ചാൽ, ആ ഭാഗം 'അടിച്ചാര' കൊണ്ട് മൂടിക്കെ
കുലയരിഞ്ഞുകെട്ടണം. പിന്നെ, 'കോലോട്ടു കോലു' കൊണ്ട് കൂല മുഴുവൻ പ്രത്യേകരീതിയിൽ തല്ലും. മൃഗങ്ങളുടെ നീളമുള്ള എല്ലിൽ ഈയ്യം ഉരുക്കിയൊഴിച്ചുണ്ടാക്കുന്ന ശക്തിയുള്ള മുഷ്‌ടിയാണ് ആ കോല്, പിന്നെ, കൂലയുടെ അടി മുതൽ അറ്റംവരെ ഓലകൊണ്ടോ, 'പാന്തം' കൊണ്ടോ മുറുക്കിക്കെട്ട ണം. ഏതാനും നാളുകൾക്കുള്ളിൽ മദ്യം ഒഴുകുവാൻ തുടങ്ങും. അതിന് 'കുലനനയുക' എന്നാണ് പ്രാദേശി കമായി പറയുന്നത്. മദ്യമെടുക്കേണ്ട ഘട്ടമായാൽ കുലയുടെ അറ്റത്ത് ഒരു കിളിയോല വച്ചശേഷമാണ് തലമൂടിക്കെട്ടുന്നത്. കുലയുടെ മുക ളിൽ കഴുത്തില്ലാത്ത ഒരു മൺകുടം (മാട്ടം) ചെരിച്ചു കമഴ്ത്തിവയ്ക്കും. ആ മൺപാത്രത്തിന് 'മാട്ടുപാനി' എന്നാണ് ഉത്തരകേരളീയർ പറ യുന്ന പേര് ആ പാത്രത്തിലേക്ക് കള്ളു വീഴുന്നത് കിളിയോലവഴി ക്കാണ്. ദിവസേന രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും 'ഏറ്റു' നടത്തും. ഓരോപ്രാവശ്യവും കത്തി കൊണ്ട് കുലയുടെ അറ്റം അൽപം അരിഞ്ഞു കളഞ്ഞ് അതിൽ ട്ടും. രണ്ടുമൂന്നു ദിവസം ഇപ്രകാരം ഏച്ചിൽക്കുരുന്ന് (ഒരുതരം കാട്ടുത ളിര്) ഉരച്ചശേഷം, കിളിയോലവച്ച് അതിൻമീതെ മൂടിക്കെട്ടുകയും വേണം. “
Show more
|
..Link |
| 19 | കാളത്തേക്ക് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil |
കാളത്തേക്ക്
1. “വേനലിൽ പറമ്പുകൾ നനയ്ക്കാനാണ് കാളത്തേക്ക് പ്രധാന ഉപയോഗിക്കുന്നത്. പാടത്തേക്കും ഉപയോഗിച്ചിരുന്നു. കാളകട...
കാളത്തേക്ക്
1. “വേനലിൽ പറമ്പുകൾ നനയ്ക്കാനാണ് കാളത്തേക്ക് പ്രധാന ഉപയോഗിക്കുന്നത്. പാടത്തേക്കും ഉപയോഗിച്ചിരുന്നു. കാളകട പോത്തുകളെയോ ഉപയോഗിച്ചാണ് വെള്ളം തേവുന്നത്. കാളകളുടെ വലിപ്പം, കരുത്ത് ജലാശയത്തിന്റെ ആഴം എന്നിവയുടെ അടി സ്ഥാനത്തിലാണ് കുട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്. കുട്ടയ്ക്ക് ലോഹംകൊണ്ടുള്ള ഒരു പിടുത്തവും പിടിക്ക് ഒരു കൊളുത്തുമുണ്ടായിരിക്കും. 4 അടി നീളംവരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകൽക്കുഴലാണ് തുമ്പി. കുട്ടയുടെ അടി യിൽനിന്നും തള്ളിനിൽക്കുന്ന ഒരു ലോഹക്കുഴലിലായിരിക്കും തുമ്പി ഘടിപ്പിച്ചിരിക്കുന്നത്. കുട്ടയുടെ പിടിയുടെ കൊളുത്തിൽ നീളമുള്ള ആലാസ്‌കയർ ബന്ധിപ്പിച്ചിരിക്കും. തുമ്പിയിൽനിന്നും തുമ്പിക്കയറും കെട്ടിയിരിക്കും. തുമ്പിക്കയർ വണ്ണം കുറഞ്ഞതും കുട്ടക്കയറിനെക്കാൾ നീളം കുറഞ്ഞതുമായിരിക്കും. ഇവ രണ്ടും ചേർത്ത് നുകത്തിൽ ബന്ധിച്ചിരിക്കും. കമ്പക്കയർ തിരിയുന്നത് മരത്തടിയിലായിരിക്കും. ഈ മരത്തടി ജലാശയത്തിലേക്ക് ചരിച്ച് നാട്ടിയ രണ്ട് കാലിന്മേൽ ഉറപ്പിക്കുന്നു. മരത്തടി മരംകൊണ്ടുണ്ടാക്കിയ ഒരു ഫ്രെയിമിലാണ് തിരിയുന്നത്.
മൂന്നടി നീളം വരുന്ന ഒര ഒരു മരത്തടിയാണ് 'ഉരുൾ'. തുമ്പിക്കയർ തിരിയുന്നത് ഉരുളിലാണ്. ഉരുൾ പടക്കയുടെ അതേ ലവലിൽ കുറച്ചുമാത്രം ജലാശയത്തിലേക്ക് തള്ളിനിൽക്കുന്നു.
കഴുത്തിലുള്ള നുകവുംകൊണ്ട് കാളകൾ മുന്നോട്ടും പിന്നോട്ടും നടന്നാണ് വെള്ളം തേവുന്നത്. കാളകൾ പിന്നോട്ട് നടക്കുമ്പോൾ കയറുകൾ അഴയുകയും തേക്കുകൊട്ട ജലാശയത്തിലേക്ക് താഴു കയും അതിൽ വെള്ളം നിറയുകയും ചെയ്യുന്നു. കാളകൾ മുന്നോട്ടു നടക്കുമ്പോൾ കുട്ട ഉയരുകയും നീളം കുറഞ്ഞ തുമ്പിക്കയർ വലിയുന്നതിൻ്റെ ഫലമായി തുമ്പിമടങ്ങുന്നതുന്നതുകൊണ്ട് വെള്ളം ചോർന്നു പോകാതിരിക്കുകയും ചെയ്യുന്നു. കുട്ട മുകളിലെത്തുമ്പോൾ കുട്ട ചെരിയുകയും തുമ്പി നിവരുകയും ചെയ്യുന്നു. കുട്ടയിൽനിന്ന് വെള്ളംപടുക്കയിലേക്ക് വീഴുന്നു. ഒരു കുട്ടയിൽ ഏതാണ്ട് 133 ലിറ്റർ വെള്ള മുണ്ടായിരിക്കും. തേവുന്നതിന് ഉപയോഗിക്കുന്ന കാളകളെ പിന്നോക്കം നടക്കാൻ പഠിപ്പിക്കേണ്ടതുണ്ട്.
വിവിധവിഭാഗം ജനങ്ങളുടെ കൂട്ടായ്‌മ നാടൻ ജലസേചന സംവി ധാനങ്ങളിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. തേക്കുകുട്ട, വേത്ത്, ചക്രം മുതലായ ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നത് ആശാരി യാണ്. കാളത്തേക്കിൻ്റെ ചെമ്പുകൊണ്ടുള്ള കുട്ട മൂശാരിയുണ്ടാ ക്കുന്നു. ഇരുമ്പുകുട്ട, കാളത്തേക്കിൻ്റെ ആണി മുതലായവ കരുവാ നുണ്ടാക്കുന്നു. ഭൂവുടമ ആവശ്യപ്പെടാതെതന്നെ ഈ ഉപകരണങ്ങൾ ഉപചാരമെന്ന നിലയിൽ അതത് കൈവേലകൾ ചെയ്യുന്നവർ എത്തി ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും കാളത്തേക്കിൽ മനുഷ്യരു ടെയും മൃഗങ്ങളുടെയും ഒത്തൊരുമിച്ച അദ്ധ്വാനമാണ് ഉണ്ടാകുന്നത്. തുമ്പിയുണ്ടാക്കുന്നത് തോൽക്കൊല്ലനാണ്. വിവിധ ജലസേചന ഉപകരണങ്ങളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് അനേകം പാട്ടുകൾ പാടിയിരുന്നു. അവയെല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. “
2.കാളത്തേക്ക്
കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ് കാളത്തേക്ക് അഥവാ കബാലൈ. കേരളത്തിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക മോട്ടോർ പമ്പുകൾ ഇവയെ പുറന്തള്ളിയിരിക്കുന്നു.കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ് ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ് ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ് കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന് രണ്ടാളുടെ ആവശ്യമുണ്ട്
ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം എടുക്കാനാണ് കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ് വെള്ളം കോരുന്നത്. വേനലിൽ പറമ്പുകൾക്ക് ഈർപ്പം കൂട്ടുന്നതിനു ആഴമുള്ള കിണറുകളിൽ നിന്ന് ജലം എത്തിക്കാമെന്നതാണ് പ്രത്യേകത. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.
പ്രവർത്തനരീതി
ഒരു വലിയ ലോഹപ്പാത്രമാണ് തേക്കുകുട്ട. ഇത് അരക്കുട്ട, കാൽക്കുട്ട, മുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തിൽ തീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു. മൂന്നു നാലടി നീളം വരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല് (റബ്ബർ)ക്കുഴൽ ഇതിനോട് ഘടിപ്പിക്കുന്നു. ഇതാണ് തുമ്പി. തേക്കുകുട്ടയുടെ മൂട്ടിൽ നിന്നും തള്ളിനിൽകുന്ന ലോഹക്കുഴലിലാണ് തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയിൽ നിന്നും ഓരോ കയറുകൾ വീതം കെട്ടിയിരിക്കും. തുമ്പിക്കയർ കുട്ടയുടെ കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയർ കൊണ്ടാണ് ബന്ധിപ്പിക്കുക. വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയർത്തുമ്പോൾ തുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക.
കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ് (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ് വിളിക്കുന്നത്. തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ് ഇത്. കയറുകൾ രണ്ടും കാളകളെ പൂട്ടി നുകത്തിൽ ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു. “
3.കാളത്തേക്ക്
“ആഴമേറിയ കിണറുകളിൽനിന്ന് വെള്ളം കോരുവാൻ പണ്ട് ഉപയോ ഗിച്ചിരുന്ന ഒരു സംവിധാനം. വലി യതേക്കുകൊട്ട കമ്പക്കയറിൽ കെട്ടി കപ്പിയിലൂടെ കിണറ്റിൽ താഴ്ത്തും. രണ്ടുകാളകളെ കൂട്ടിക്കെട്ടിയ നുക ത്തിൽ കയറിൻ്റെ മറ്റേ അറ്റംകെട്ടും. കാളകൾ വലിച്ച് തേക്കുകൊട്ട ഉയർത്തും.’’
Show more
|
..Link |
| 20 | കുടചോഴിക്കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nil| |
കുടചോഴിക്കളി
1.“പാലക്കാടുജില്ലയിലെ തൃത്താല,നാഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാർഷികകലയാണ് കുടചോഴിക്കളി. ...
കുടചോഴിക്കളി
1.“പാലക്കാടുജില്ലയിലെ തൃത്താല,നാഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കാർഷികകലയാണ് കുടചോഴിക്കളി. മകരക്കൊയ്ത്ത് കഴിഞ്ഞ് ദേശത്തെ കാവുകളിൽ നടത്തുന്ന വിനോദ ത്തിൻ്റെയും അനുഷ്‌ഠാനത്തിൻ്റെയും സമ്മിശ്രരൂപം കലർന്ന ഒരു ചടങ്ങാണ് കുട ചോഴിക്കളി. ചെറുമർ, കണക്കർ തുടങ്ങിയവരാണ് ഈ കല അവതരിപ്പിക്കുന്നത്. തുടിയുടെ അകമ്പടിയോടെയാണ് ഈ കളി നടത്തുന്നത്. ഇതിനാവശ്യമായ കുടയും വിശറിയും പറയസമുദായക്കാരാണ് ഉണ്ടാക്കുന്നത്. കൊയ്ത്തുകഴിഞ്ഞാൽ ചോഴിക്കളിയുമായി പുലയർ കർഷകരുടെ വീടുകളിൽ എത്തുന്നു. അരി,നെല്ല്,വസ്ത്രം,പണം എന്നിവ വഴിപാടായി സ്വീകരിക്കുന്നു. വേലദിവസം രാവിലെ മുതൽ വീടുകളിൽ കയറിയതിനുശേഷം വൈകുന്നേരം കാവിലെത്തുന്നു.”
2.കുടച്ചോഴികളി
“പാലക്കാടുജില്ലയിലെ തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിലവിലുള്ള ഒരു കാർഷികനൃത്തം. ചെറുമർ, കണക്കർ തുടങ്ങിയ സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. കൈകളിൽ കുടയും വിശ റിയുമായി കൊയ്‌ത്തുകഴിഞ്ഞ വയലിലൂടെയാണ് ഇവർ കടന്നുപോവുക. 'വിശറിച്ചോഴി' എന്നും പറ
യും ഈ കളിക്ക് പാട്ടുകളുണ്ട്. തുടിയാണ് വാദ്യം. മകരക്കൊയ്ത്തിനു ശേഷമാണ് ചോഴികളുടെ പുറ പ്പാട്.”
Show more
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല



















