ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
പടിപ്പുര
"അത്താഴപഷ്‌ണിക്കാരുണ്ടോ..." എന്നു വിളിച്ച് പടിപ്പുരവാതിൽ തഴുതിട്ടടച്ചിരുന്ന കാരുണ്യസംസ്‌കാരം മൺമറഞ്ഞിട്ട് കാലം ഏറെ ചെന്നിരിക്കുന്നു. പഴമയുടെ, ഇനി ഒരിക്കലും കേൾക്കാനിടയില്ലാത്ത ആ വിളിച്ചുചോദിപ്പിനായി കാതോർത്ത് ഇനിയും കുറച്ച് പടിപ്പുര സ്‌മാരകങ്ങൾമാത്രം. പൗരാണിക സംസ്‌കാരത്തിൽ പടിപ്പുരകൾക്കു വലിയ സ്ഥാനമാണുള്ളത്. പ്രധാനമായും രാജവീഥികളോടു ചേർന്നാണ് ആദ്യകാലങ്ങളിൽ ഇതു കണ്ടുവന്നിരുന്നത്. പിന്നീട് വിവി ധോദ്ദേശ്യത്താൽ ഉൾവീടുകളിലേക്കും ഇത് വ്യാപിച്ചു. പിടിപ്പുരയും അതിനോടു ചേർന്ന കയ്യാലയും പുറമേനിന്നുള്ള പല ഭീഷണിയിൽ നിന്നും സംരക്ഷണം നല്‌കിയിരുന്നുവെന്നുള്ളത് ഇതിൻ്റെ നിർമ്മി തിക്ക് പ്രാധാന്യം കൂടിയിരുന്നു. വഴിയാത്രക്കാർക്ക് ഒരു വിശ്രമമായും ഗൃഹസ്ഥർക്കു പുറംകാഴ്‌ചകൾ കാണുന്നതിനും പടിപ്പുരവിളക്ക് രാത്രിയിൽ വഴി തിട്ടപ്പെടുത്തുന്നതിനും ഉപകരിച്ചിരുന്നു. ദ്വാരത്തിന് മാത്രം പ്രാധാന്യം കല്പിച്ചിരുന്ന ചെറിയ പടിപ്പുരകൾ മുതൽ രണ്ട് നിലയിലുള്ള പടിപ്പുരമാളികകൾവരെ നിലവിലുണ്ടായിരുന്നു. ഇത് പ്രധാനമായും രാജകൊട്ടാരങ്ങളിലായിരുന്നു നിലനിന്നിരുന്നത്. താഴത്തെ നിലയിൽ പാറാവും മുകളിൽ രാജദൂതന്മാർക്കും അകന്ന ബന്ധുജനങ്ങൾക്കും താമസിക്കുവാനും ശത്രുവീക്ഷണത്തിനും ഏർപ്പാടാക്കിയിരുന്നു. ക്ഷേത്രങ്ങൾക്കു ഗോപുരം എന്ന ആശയ ത്തിൽനിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഭവനനിർമ്മാണവിധിയുടെ പൂർണ്ണരൂപമായ നാലുകെട്ടുകളോടു ചേർന്നാണ് പടിപ്പുരകൾ അധികവും കണ്ടുവന്നിരുന്നത്. പടിപ്പുരവാതിലുകളും മറ്റു കൊത്തു പണികളാൽ അലങ്കരിച്ചിരുന്നു. പടിപ്പുരത്തിണ്ണ കളമിടുവാനും തൃക്കാ ക്കരയപ്പനെ വരവേല്ക്കാനും ഉപയോഗിച്ചിരുന്നു. പടിപ്പുരകൾ പ്രൗഢിയുടെ ഭാഗമായിട്ടാവാം പൂർവ്വകാലത്ത് ഇത്രയും പ്രചാരത്തി ലായത്. ഇതിനു പ്രധാനമായും ഉപയോഗിച്ചിരുന്ന ദ്രവ്യങ്ങൾ ഓട്, ഓല, ഇഷ്ടിക, വെട്ടുകല്ല്, മരങ്ങൾ എന്നിവയായിരുന്നു. പ്രാദേശിക ലഭ്യതയുടെ അടിസ്ഥാനത്തിൽ ദ്രവ്യങ്ങളിൽ മാറ്റം സംഭവിച്ചിരുന്നു. പടിപ്പുരനിർമ്മാണത്തിന് തച്ചുശാസ്ത്രം നിയതമായ സ്ഥാനങ്ങൾ വിധിച്ചിരുന്നു. വീടിന് അഭിമുഖമായുള്ള പടിപ്പുരനിർമ്മാണ രീതിയാണ് പ്രധാനമായി നിലനിന്നിരുന്നതെങ്കിലും വാസ്‌തുവിൻ്റെ നാലുഭാഗത്തുംപടിപ്പുരകൾ ആവാമായിരുന്നു. ഈ നാലെണ്ണത്തിനും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങൾ ഉണ്ടായിരുന്നു. വീടിൻ്റെ മുഖം കിഴക്കോട്ടാ ണെങ്കിൽ ഇന്ദ്രപദത്തിലും പടിഞ്ഞാറോട്ടാണെങ്കിൽ പുഷ്പദന്തന്റെ പദത്തിലും തെക്കോട്ടാണെങ്കിൽ ഗൃഹക്ഷതൻ്റെ പദത്തിലും വടക്കോ ട്ടാണെങ്കിൽ ഭല്ലാടന്റെറെ പദത്തിലുമായിരുന്നു വിധിപ്രകാരം പടിപ്പുര സ്ഥാനം. പദം മാറി പടിപ്പുരനിർമ്മാണം നടന്നാൽ ഭാര്യനാശം, പുത്രനാശം, രോഗങ്ങൾ ഇത്യാദി ദുരിതങ്ങൾക്കു കാരണമാകാനാണ് തച്ചുശാസ്ത്രവിധി.
പ്രധാന പടിപ്പുരയ്ക്ക് പുറമേ ഓരോ ദിക്കിലും രണ്ടുവീതം അങ്ങനെ എട്ട് ഉപദ്വാരങ്ങൾവരെയാവാം. പർജ്ജന്യൻ, ഭൃശൻ, പൂഷാവ്, ഭ്യംഗൻ, ദ്വാരപാലകൻ, ശോഷൻ, നാഗൻ, ആദിതി എന്നിവരുടെ പദത്തിലാണ് ഈ എട്ട് ഉപദ്വാരങ്ങളുടെ സ്ഥാനം. ഈ ദ്വാരങ്ങൾക്ക്, വളർത്തുമ ഗങ്ങളെ കൊണ്ടുവരുന്നതിനും പോകുന്നതിനും വേലക്കാർക്കും മറ്റു സേവകർക്കും വരുന്നതിനും പോകുന്നതിനും എന്നിങ്ങനെ വിവിധ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗക്കാരും പല പദങ്ങളിലായിരുന്നു പടിപ്പുര നിർമ്മിച്ചി രുന്നത്. ഉദാഹരണമായി ബ്രാഹ്മണർ ഇന്ദ്രപദത്തിലായിരുന്നു നിർ മ്മിച്ചിരുന്നത്. പടിപ്പുര നിർമ്മാണത്തിന് തിട്ടമുള്ള പല കണക്കുകളും തച്ചുശാസ്ത്രപ്രകാരം നിലനിന്നിരുന്നു. ഇതിൻ്റെ നിർമ്മിതിക്ക് രണ്ടു തരം ദണ്ഡുകൾ ഉപയോഗിച്ചിരുന്നു. ഒന്ന്: ഗൃഹനാഥന്റെ മൊത്തം പൊക്കം ഒരു ദണ്ഡ് എന്ന കണക്കും രണ്ട്: നാലുകോൺ ഒരു ദണ്ഡ് എന്നുമായിരുന്നു അത്. അങ്കണമദ്ധ്യത്തിൽനിന്നും നാല്, അഞ്ച്, ആറ്, ഏഴ് ദണ്ഡളവ് അകലത്തിലാണ് ആദ്യകാലങ്ങളിൽ പടിപ്പുര നിർമ്മിച്ചിരുന്നത്. വാസ്‌തുവിൻ്റെ ദണ്ഡറുതിയിൽ കയ്യാലയും ദണ്ഡറുതിക്കുള്ളിൽ പടിപ്പുരയും എന്നതായിരുന്നു കണക്ക്. പടിപ്പു രയുടെ മൊത്തം കാലുയരത്തിൻ്റെ ആറ്, ഏഴ്, എട്ട് ഭാഗത്തിൽ ഒരു ഭാഗത്താണ് ഇരിക്കുവാനുള്ള പടി നിർമ്മിച്ചിരുന്നത്. ഈ പടി കൊച്ചുകുട്ടികൾ പടിപ്പുര കടന്ന് പുറത്ത് പോവാതിരിക്കുവാനും ഉപകരിച്ചിരുന്നു. തൂണുകൾ, തുലാൻ, കഴുക്കോൽ എന്നിവ ഇരട്ടി ക്കണമെന്ന പൊതുവിധി പടിപ്പുരകൾക്കും ബാധകമാക്കിയിരുന്നു. പടിപ്പുരകൾക്ക് അകവും പുറവും ദർശനത്തിന് അനുയോജ്യമായ യോനിപ്പൊരുത്തകണക്കുകൾ ഉപയോഗിച്ചിരുന്നതായി പറയുന്നു.
വാതിൽ തറയുടെ മുകളിലും പാതുകം പുറത്തും വയ്ക്കാമായിരുന്നു. നാട് അംഗീകരിച്ചിരുന്ന തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്നു പടിപ്പുര കൾക്കു സ്ഥാനം നിശ്ചയിച്ചിരുന്നത്. പൗരാണികപ്രാധാന്യമുള്ള ഭംഗിയുറ്റ പടിപ്പുരകൾ ഇന്നൊരു കാണാക്കാഴ്‌ചയിലേക്ക് നീങ്ങി ക്കൊണ്ടിരിക്കുന്നു. ഇതിൻ്റെ കാരണം വീട്ടുവാഹനങ്ങളുടെ അതിപ്രസരമാണ്. പടിപ്പുരയുടെ അടിവശം നിരപ്പാക്കി വാഹനപ്രവേശ നയോഗ്യമാക്കി പടിപ്പുര നിലനിർത്തിയിട്ടുള്ള ചില കാഴ്ചകൾ കാണാമെങ്കിലും പലതും തച്ചുടച്ച് പകരം പടിക്കൽ, പുതുമയുള്ള ഗേറ്റുകൾ പ്രതിഷ്ഠിക്കുകയാണ് പലരും ചെയ്‌തുപോരുന്നത്. മുമ്പിലെ തടസ്സങ്ങളെല്ലാം നിർമ്മാർജ്ജനം ചെയ്യുകയെന്ന മനുഷ്യസ്വഭാവ ത്തിന്റെ സ്വാഭാവികതയിൽ സ്വാഭാവികമായും പലതും നശിച്ചുകൊ ണ്ടിരിക്കുന്നു. കൂട്ടത്തിൽ പൈതൃകമായ പടിപ്പുരയും.
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
“ആദിവാസി വിഭാഗത്തിൽപ്പെടുന്ന മലമ്പണ്ടാരങ്ങൾ അരമണിക്കൂറിനുള്ളിൽ ഒരു വീട് തീർക്കുന്നു. ചരിവുള്ള സ്ഥലങ്ങളിൽ ഒരു തൂണുനാട്ടുന്നു. മണ്ണിൽ ചുവടുറപ്പിച്ച മൂന്നു ബലമുള്ള കമ്പുകൾ തൂണിൻ്റെ കവലയിൽ വയ്ക്കുന്നു. പിന്നീട് കമ്പുകൾ കുറുകെയും നെടുകെയും പാകുന്നു. അതിനുശേഷം കാട്ടുപുല്ല്, ഈറ, ഇല, കൂവയില ഇവയി ലേതെങ്കിലും വെട്ടിയിട്ട് മേയുന്നു. ഇവർ ഒരാളിന് വീടുവെച്ച് തീർക്കും. മുലകുടിമാറിയാൽ പിന്നെ ഒറ്റയ്ക്കു താമസമാക്കും. അടുത്തടുത്ത് വീടുകൾ വയ്ക്കും. കാടുമായി ബന്ധപ്പെട്ടുകഴിയുന്ന മിക്ക ആദിവാ സികളും ഏറുമാടത്തിൽ കഴിഞ്ഞിരുന്നവരാണ്. 15 അടി പൊക്കം മുതൽ മുകളിലോട്ടുള്ള മരത്തിൻ്റെ സൗകര്യം അനുസരിച്ചായിരിക്കും ഏറുമാടം നിർമ്മിക്കുക.
കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ചായിരിക്കും വലിപ്പം. അടുക്കളവരെ ഉള്ളവയും ഉണ്ടാകും. രണ്ടു നിലകളുള്ള ഏറുമാടവും ഉണ്ടായിരുന്നു. അടിയിൽ നെല്ലുമുതലുള്ള ധാന്യങ്ങൾ സൂക്ഷിച്ചിരിക്കും. വട്ടം മുറിച്ചാൽ വീണ്ടും കിളിർക്കുകയും നശിച്ചു പോകാത്തതുമായ മരങ്ങൾമാത്രമേ മുറിച്ച് മാടം വയ്ക്കാറുള്ളൂ. അല്ലാത്തവ മരത്തിൻ്റെ രണ്ടുവശത്തും ബലമുള്ള ഉരുളൻ തടി കാട്ടുവള്ളികൾകൊണ്ടു കെട്ടിയുറപ്പിക്കുന്നു. മറ്റേ അറ്റം മുകളി ലുള്ള ശിഖരങ്ങളിൽ തോട്ടിക്കമ്പുകൾ കൊളുത്തി ചുവടറ്റം മുമ്പു പറഞ്ഞ തടികളുമായി കൂട്ടിക്കെട്ടി ഉറപ്പിക്കുന്നു. ബലമുള്ള കമ്പുകൾ വിലങ്ങി മുളവെട്ടിച്ച് വിരിക്കുന്നു. മരത്തിൻ്റെ ഉണങ്ങിയ തൊലി ഉപയോഗിച്ച് മറയുണ്ടാക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും കിടന്നുറങ്ങാൻ വളരെ സുഖമാണ്. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
അടിച്ചിൽ
"മൂന്നടി പൊക്കം ഉണ്ടാകും. ഏകദേശം കവുങ്ങിൻ്റെ തടിവലി പ്പമുള്ള രണ്ടുതടി-9 ചാൺ നീളം-കൂട്ടിക്കെട്ടി ഇടും. എന്നിട്ട് രണ്ടു വശവും തടിയുടെ നീളത്തിൽ കമ്പുകൾ നാട്ടി വേലിപോലെ കെട്ടും. എന്നിട്ട് രണ്ടു തൂണു നാട്ടി രണ്ട് വട്ടക്കമ്പുകൾ വയ്ക്കും. തടിയുടെ രണ്ടു തലയ്ക്കലും വള്ളികൊണ്ട് രണ്ടു വളയങ്ങൾ ഉണ്ടാക്കും. ഗുണന ചിഹ്നംപോലുള്ള കളിക്കമ്പുകളുടെ അറ്റത്ത് വളതടി കൂട്ടിച്ചുറ്റിയുള്ള വളയങ്ങൾ കൊളുത്തുന്നു. വേലിയുടെ ഉള്ളിൽ ഉറിയിൽ കിടക്കു ന്നതുപോലെ ഫ്രീയായി തടി തൂങ്ങിക്കിടക്കും. തടിയുടെ എല്ലാ ഭാരവും കളിക്കമ്പിലാണ്. കളിക്കമ്പിൻ്റെ അറ്റത്തുനിന്നും താഴോട്ട് ഞാണുകിടക്കുന്ന ചരടിൻ്റെ അറ്റത്ത് ഒരു സൂചിക്കമ്പ് കെട്ടുന്നു. സൂചിക്കമ്പിന്റെ ചുവടുഭാഗം വേലിയുടെ വിലങ്ങനെ വരിഞ്ഞിരി ക്കുന്ന വരിച്ചിൽ കമ്പിൽ കൊളുത്തി അടിയിൽ അടനം എന്ന വസ്‌തുവിൽ തടഞ്ഞുനിർത്തുന്നു. തടിയും അതിനുമുകളിൽ പെറുക്കി വച്ചിരിക്കുന്ന കല്ലുകളുംകൂടി 50-60 കിലോയും അതിൽ കൂടുതലും കാണും. ഇവയുടെ ബലത്തിൽ അടനവും സൂചിക്കോലും തമ്മിൽമലയുടെ മുകളിൽവരെ വേലിപോലെ ചവറുകൾകൊണ്ട് അടച്ചു സ്വയം ബലത്തിൽ ഇരിക്കുന്നു. ഒരു മലയുടെ അടിവാരം മുതൽ പോകുന്നു (ഇതിന് വെട്ടി അടപ്പ് എന്നാണു പറയുന്നത്). ഇങ്ങനെ 6-7 ഉം അടിച്ചിലുകൾ ഒരു മലയ്ക്ക് കാണും. വെട്ടി അടപ്പുകളുടെ
രണ്ടുവശത്തുനിന്നും വരുന്ന മൃഗങ്ങൾ വേലിപോലുള്ള വെട്ടിഅട പ്പുമൂലം വഴി തടയപ്പെടുകയും വഴിതപ്പി അടിച്ചിലിൻ്റെ വാതുക്കൽ ചെല്ലുകയും ചെയ്യുന്നു. അപ്പോൾ അപ്പുറം കടക്കാനുള്ള വഴി കാണുന്നു. കരിയിലകൊണ്ട് മൂടപ്പെട്ട അടനത്തിൽ ചവിട്ടുന്നു. അടനം താഴുന്നു. സൂചിക്കോൽ അടനത്തിൽനിന്നും പിടിവെട്ടു തെറിക്കുന്നു. കളിക്കമ്പ് മുകളിലേക്കു പൊങ്ങുകയും കല്ലും തടിയും കൂടി നിമിഷത്തിനുള്ളിൽ മ്യഗത്തിൻ്റെ മുകളിൽ പതിക്കുകയും ചെയ്യുന്നു. കേഴമാൻ, മുള്ളൻപന്നി, കാട്ടുപന്നി തുടങ്ങി ഇതിൽ കയറുന്ന ഒരു ജീവിയും രക്ഷപ്പെടില്ല. ഒന്നിടവിട്ട് വെട്ടുവില്ലും ഇട കലർത്തിവയ്ക്കും. മൃഗം അപ്പുറം കടക്കാൻ വഴി നോക്കുമ്പോൾ വില്ലിന്റെ ഇടയിലൂടെ പൊഴുതുകാണുന്നു. കാണുന്ന പൊഴുതി ലൂടെ മൃഗം ഇഴഞ്ഞു വലിഞ്ഞു വില്ലിലൂടെ കടക്കുന്നു. കാരക്കമ്പു താഴുന്നു. സൂചിക്കമ്പു തെറിക്കുന്നു. വില്ലിൻ്റെ ബലം കാരണം വില്ലിൻ്റെ ചുവടുറപ്പിച്ച വാളുപോലുള്ള കമ്പു താഴുകയും കത്രിക പോലെ മൃഗത്തെ ഇറുക്കിപ്പിടിക്കുകയും ചെയ്യുന്നു. വാളുപോലെ അടിയിലും മുകളിലും ഉള്ള പലകക്കമ്പുകൾ ഇറുക്കുന്നതിനാൽ ചിലയിനം മൃഗങ്ങൾ രണ്ടായി കണ്ടിച്ചു പോകാറുണ്ട്. കൈയ്, കാല്, വാല് മുതലായവ വീണാലും ഒരു കാരണവശാലും രക്ഷപ്പെടുകയില്ല. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
ശംഖ്
കടലിൽനിന്നു കിട്ടുന്ന ഒരു പ്രധാനപ്പെട്ട വസ്തുവാണ് ശംഖ്. ഇത് പല വലിപ്പത്തിലും ആകൃതിയിലും ഉണ്ട്. അമ്പലങ്ങളിലും മറ്റും ഉപ യോഗിക്കുന്നവയാണ് നല്ല ഇനം. കടലിലെ ഒരു ജന്തുവിന്റെ കൂടാണ് ശംഖ്. ഘനമായ കൂട്ടിൽ ഇരിക്കുന്നതിനാൽ ആ ജന്തു മനുഷ്യനൊഴികെയുള്ള ശത്രുക്കളിൽനിന്നു രക്ഷ പ്രാപിക്കുന്നു. ഭാരതത്തിൽ ശംഖിനെ പലതരത്തിൽ ഉപയോഗപ്പെടുത്തുന്നു. അതിൽ കൂടുത ലായും ഒരു സുഷിരസംഗീതവാദ്യമായും ഒരു പൂജാവസ്തുവായുമാണ്. ശംഖിന്റെ തല അല്പം മുറിച്ചു ദ്വാരമുണ്ടാക്കി ഊതുമ്പോൾ ശബ്ദമുണ്ടാവുന്നു. വലിപ്പവും ആകൃതിയും അനുസരിച്ച് ശബ്ദത്തിനു വ്യത്യാസമുണ്ട്.
ശ്രീകൃഷ്ണനും അർജ്ജുനനും ദിവ്യമായ ശംഖ് ഊതി എന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. പണ്ട് സേനാനായകന്മാരുടെ കൈയിൽ ശംഖുണ്ടാകും. അവ ഊതുന്നതുവഴി ഭടന്മാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു. ശബ്ദവ്യത്യാസംകൊണ്ട് ഏതൊരാളുടെ ശംഖാണ് വിളിക്കുന്നത് എന്നു പറയുവാനും പറ്റും. ഓരോരുത്തരുടെ ശംഖിന് പ്രത്യേക പേരുകളുണ്ട്. പാഞ്ചജന്യം-ശ്രീകൃഷ്‌ണൻ്റെ ശംഖ്, ദേവദത്തം -അർജ്ജുനൻറേത്, പൗണ്ട്രം എന്ന വലിയ ശംഖ്- ഭീമസേനന്റേത്, അനന്തവിജയം-ധർമ്മപുത്രരുടേത്, സുഘോഷണം-നകുലന്റേത്, മണിപുഷ്‌പകം-സഹദേവൻ്റേത്.
ശംഖുകൾ തമ്മിൽ ശബ്ദ(ശ്രുതി) വ്യത്യാസം ഉണ്ടാകും. മെഴുകു വെച്ച് സുഷിരത്തിൻ്റെ വലിപ്പം ചെറുതാക്കിയും ഒരു കുഴൽ സുഷി രത്തിൻ്റെ മുകളിൽ ഉറപ്പിച്ച് നീളം കൂട്ടുകയും ചെയ്‌ത് ശ്രുതിക്കു മാറ്റം വരുത്താം. ശംഖ് വിളിക്കേണ്ട രീതി അതിൻ്റെ ആകൃതിയുടെ മാതൃകയിലാണത്രേ. വേഗത്തിൽ വലിയ ശബ്ദത്തിലേക്ക് എത്തിക്കു കയും നീണ്ട സമയംകൊണ്ട് ആ ശബ്ദം ക്രമമായി കുറച്ചു കൊണ്ടു വന്ന് ഇല്ലാതാക്കുകയും വേണമത്രേ. ക്ഷേത്രങ്ങളിൽ ശംഖു വിളി ക്കുവാനുള്ള അധികാരം മാരാന്മാർക്കാണ്.
പല ദേവന്മാരുടെ കൈയിലും ശംഖുള്ളതായി ശില്പങ്ങളിലും ചിത്രങ്ങളിലും കാണാം. ശംഖ് കൈയിലെടുത്ത് ചെവിയോടു ചേർത്തു പിടിച്ചാൽ മന്ദ്രമായ ഒരു ചെറിയ ശബ്ദം കേൾക്കാം. ഈ ശബ്ദം 'ഓം'കാരമാണെന്ന് ഭക്തന്മാർ വിശ്വസിക്കുന്നു. കൈയിൻ്റെ ചൂടു തട്ടിഅകത്തുള്ള വായുവിന് ചലനം സംഭവിക്കുകയും വായു സഞ്ചരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ധ്വനിയാണിത്.
അതിൻ്റെ പൊള്ളയും വളഞ്ഞതും (spiral) ആയ ഉൾഭാഗത്തിലൂടെ തട്ടി ശംഖിൻ്റെ കടലിൻ്റെ ഇരമ്പം ശംഖിൽനിന്നും കേൾക്കാമെന്ന് മുക്കുവർ പറയുന്നു. ശംഖിനെ ആരാധിക്കുവാൻ ഒരു പ്രത്യേക മന്ത്രമുണ്ട്.
പാഞ്ചജന്യത്തെപ്പറ്റി ഒരു കഥയുണ്ട്. ശ്രീകൃഷ്‌ണൻ സാന്ദീപനി മുനിയുടെ ശിഷ്യനായി ഗുരുകുലവാസം ചെയ്‌തു. പഠിച്ചു കഴിഞ്ഞ് ഗുരുദക്ഷിണ എന്തു കൊടുക്കണം എന്ന് ആലോചിക്കുമ്പോൾ. മഹർഷിയുടെ മകൻ കടൽ കാണാൻ പോയി തിരിച്ചു വന്നില്ല എന്നും ആ മകനെ തേടിപ്പിടിച്ച് തിരിച്ചുകൊടുക്കുന്നത് ഉചിതമായിരിക്കും എന്നും മനസ്സിലായി. ബലഭദ്രനും കൃഷ്‌ണനും കൂടി പടിഞ്ഞാറേ കടലിൽ പോയി അന്വേഷിച്ച് മുനിപുത്രനെ കൊന്ന ശംഖാസുരനെ നിഗ്രഹിച്ച്, അയാളുടെ ശംഖ് അപഹരിച്ചു. അതാണ് പാഞ്ചജന്യം എന്ന ശംഖ്. പിന്നെ അവർ യമലോകത്തിൽ പോയി ആ ശംഖ് വിളിച്ചു. യമൻപോലും അതു കേട്ടു ഭയപ്പെട്ടുവത്രേ. യമൻ മുനികുമാരനെ വിട്ടുകൊടുത്തു.
ദിവ്യത്വം കല്പിച്ചിട്ടുള്ള ശംഖധ്വനി ക്ഷേത്രങ്ങളിൽ പല ചടങ്ങു കൾക്കും ഉപയോഗിച്ചുവരുന്നു. പഞ്ചവാദ്യം മുതലായ വ്യന്ദവാദ്യങ്ങൾ ആരംഭിക്കുമ്പോഴും പഞ്ചവാദ്യത്തിൻ്റെ കൂട്ടിക്കെട്ട് എന്നതിനും കഥകളി, കൂടിയാട്ടം മുതലായ കലകളിൽ തുടക്കത്തിലും ശംഖ് വിളിക്കാറുണ്ട്. ഇവയിലെല്ലാം ശംഖിലൂടെ ഒരു നീണ്ട ധ്വനി പുറപ്പെ ടുവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സ്വരത്തിന് മാറ്റം വരുന്നില്ല. തഞ്ചാവൂർ ജില്ലയിലെ സ്വാമിനാഥ ഗുരുക്കൾ ശംഖിലൂടെ പാട്ടുകൾ വായിക്കുന്നുണ്ട്. പല വേദികളിലും ഇദ്ദേഹം കച്ചേരി നടത്തിയിട്ടുണ്ട്. സൂക്ഷ്മമായ ശബ്ദവ്യത്യാസം വരുത്തി പാട്ടു വായിക്കുന്നതിന് ഊത്ത് നിയന്ത്രിക്കുന്നതു വളരെ ശ്രമകരമാണ്.
തമിഴ്‌നാട്ടിൽ മരിച്ചവരുടെ ശവദാഹത്തിന് കൊണ്ടുപോകുന്ന ഘോഷയാത്രകളിൽ ശംഖുവിളി നിർബന്ധമാണ്. പാലക്കാട്ട് ചില സമുദായക്കാരുടെ വിലാപയാത്രയ്ക്ക് കുംഭാരന്മാരാണു ശംഖ് വിളിക്കുന്നത്. അവർ രണ്ടു ശംഖ് ചേർത്തുപിടിച്ചാണു വായിക്കു ന്നത്. രണ്ടിന്റെയും ദ്വാരങ്ങൾ മെഴുകുവെച്ച് ഘടിപ്പിച്ച് മാറി മാറി വിളിക്കുമ്പോൾ ആനയുടെ ചിന്നംവിളിയുടെ പ്രതീതി ഉണ്ടാക്കി ഒരു അസ്വസ്ഥത ഉളവാക്കുന്നു. ഇത് മരണത്തിൻ് അന്തരീക്ഷത്തിനു യോജിച്ചതുതന്നെ. സാധാരണ ഉപയോഗിക്കുന്ന ശംഖുകൾ ഇടംപിരിയായവയാണ്. വലംപിരിയാണെങ്കിൽ വളരെ ദിവ്യവുമാണ്
.ഒരുതരം ശംഖ് വാൽഭാഗം നീളം കൂടിയതും തലഭാഗത്തിന്റെ ആകൃതി കുറച്ചു വ്യത്യാസപ്പെട്ടതായും കാണപ്പെടുന്നു. ഈ ഇനത്തിൽ പെട്ടതിൽ വലംപിരി കൂടുതലായി കാണുന്നുണ്ടത്രേ.
തീർത്ഥജലം ഉണ്ടാക്കുവാനും ജലം, പാല് മുതലായവ എടുത്ത് അഭിഷേകം ചെയ്യുവാനും ശംഖ് ഉപയോഗിക്കുന്നു. ഇവയിൽ മുകൾഭാഗത്ത് ദ്വാരം ഉണ്ടാക്കുവാൻ പാടില്ല. മാത്രമല്ല ശംഖിന്റെ അകത്തുള്ള ഭാഗങ്ങൾ കളയുകയും വേണം. ശംഖ് തുരന്നെടുക്കു വാൻ പ്രത്യേക ആയുധങ്ങൾ ആവശ്യമാണ്. അഭിഷേകശംഖുകളുടെ രണ്ടറ്റവും സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ കെട്ടിക്കാറുണ്ട്. ശംഖിനെ പൂജിക്കുമ്പോൾ അതിൻ്റെ മാഹാത്മ്യത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
"ശംഖിൻ്റെ ദേവത ചന്ദ്രസൂര്യന്മാരാണ്. ശംഖ് തീർത്ഥത്തിന്റെ ദേവത വരുണൻ. അതിൻ്റെ പൃഷ്‌ഠഭാഗത്തിൻ്റെ ദേവത പ്രജാപതി. അഗ്രഭാഗത്തിന്റെറെ ദേവത സരസ്വതി. മൂന്നു ലോകത്തിലും ഏതെല്ലാം തീർത്ഥങ്ങളുണ്ടോ അവയെല്ലാം മഹാവിഷ്‌ണുവിൻ്റെ നിയോഗത്താൽ, ശംഖിൽ വന്ന് സ്ഥിതിചെയ്യുന്നു. അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരെ, അതിനാൽ ശംഖിനെ പൂജിക്കേണ്ടതാണ്. അല്ലയോ, ശംഖേ നിന്തി രുവടി പണ്ടു സമുദ്രത്തിൽനിന്ന് ഉണ്ടായവനാണ്. മഹാവിഷ്ണുവി നാൽ കൈയിൽ ധരിക്കപ്പെട്ടവനാണ്. എല്ലാ ദേവന്മാരും അവിടുത്തെ പൂജിക്കുന്നു. അല്ലയോ പാഞ്ചജന്യമേ നിൻ തിരുവടിക്കു നമസ്‌കാരം. അവിടുത്തെ നാദത്താൽ പാതാളത്തിൽ അസുരസ്ത്രീകളുടെ ഗർഭങ്ങൾ ആയിരമായി നുറുങ്ങുന്നു. അല്ലയോ പാഞ്ചജന്യമേ അവിടുത്തേക്കു നമസ്കാരം."
സ്വർണ്ണാഭരണങ്ങളിൽ ചിരി ഉണ്ടാക്കുന്നതിന് 'ശംഖു പിരിവെക്കുക' എന്നാണു പറയാറ്. ചെറിയ ശംഖുകൊണ്ടുള്ള മാല ആഭരണമായി ഉപയോഗിക്കുന്നു. കൂടിയാട്ടത്തിൽ കാപാലികരുടെ വേഷത്തിന് തലയിൽ കെട്ടാൻ പിരിശംഖുമാല വേണം. ശംഖിനു പകരം മരം കൊണ്ടുണ്ടാക്കിയതാണ് എന്നുമാത്രം. ശംഖ് അറുത്തെടുത്ത് ഉണ്ടാ ക്കിയ വളകൾ സ്ത്രീകൾ അണിയുന്നു. തമിഴ്നാട്ടിലാണ് ഇതു ധാരാ ളമായി ഉണ്ടാക്കപ്പെടുന്നതെങ്കിലും ബംഗാളിലാണ് ഇതു കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ശംഖിൽ കൊത്തുപണി, ചെതുക്കുപണി, മുതലായവ ചെയ്‌ത് പലതരം കാഴ്‌ചവസ്തുക്കൾ തയ്യാറാ ക്കുന്നുണ്ട്. തമിഴ്നാട്ടിൽ തൂത്തുക്കുടി, രാമേശ്വരം മുതലായ പല കടലോരസ്ഥലങ്ങളിലും ശംഖ് വ്യവസായം നല്ലപോലെ നടക്കുന്നുണ്ട്.
വെറ്റില മുറുക്കുവാനുള്ള ചുണ്ണാമ്പ് കേരളത്തിൽ സാധാരണ ഇത്തിളിൽനിന്നാണ് ഉണ്ടാക്കുന്നത്. പക്ഷേ, ഒശത്തി ഇനം ചുണ്ണാമ്പ് ശംഖ് നീറ്റി ഉണ്ടാക്കുന്നു. അതുകൊണ്ടാണ് തോൽപാവക്കൂത്തിലും മറ്റും വെറ്റിലമുറുക്കിനെ പരാമർശിക്കുമ്പോൾ 'ശംഖ് ചുട്ട ചുണ്ണാമ്പ്' എന്ന് എടുത്തു പറയുന്നത്. ചുണ്ണാമ്പ് കൂട്ടി മുറുക്കുമ്പോൾ ദേഹത്തിന് കാൽസ്യം കൂടുതൽ കിട്ടുന്നു. അതുകൊണ്ടാണ് ശിശുവിനു മുലപ്പാൽ കൊടുക്കുന്ന സ്ത്രീകൾ ധാരാളം വെറ്റില മുറുക്കണം എന്നു പറയു ന്നത്. ശംഖുഭസ്മം മുതലായ പല മരുന്നുകളും ശംഖിൽനിന്നുണ്ടാ ക്കുന്നുണ്ട്. ശംഖ് സൗന്ദര്യത്തിൻ്റെ ഒരു പ്രതീകമാണ്. കംബുകണ്ഠി എന്ന് സ്ത്രീകളെ വർണ്ണിക്കുന്നത് അതിനാലാണല്ലോ. കൂടാതെ ശംഖ് ഒരു രാജചിഹ്നമായി കണക്കാക്കപ്പെടുന്നു. പല ഭരണകൂടങ്ങളുടെ മുദ്രയിൽ ശംഖിന്റെറെ പടം കാണാം. മനുഷ്യന് കടൽ തരുന്ന ഒരു രത്നമാണ് ശംഖ്. ഒരു പൂവിൻ്റെ ആകൃതി ശംഖിൻ്റേതുപോലെ ആയതുകൊണ്ട് അതിനെ ശംഖുപുഷ്‌പം എന്നു പറയുന്നു. ഈ ചെടിയും ഒരൗഷധമാണ്."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
കടൽക്കോടതി
ഉത്തരകേരളത്തിൽ കടലിൻ്റെ നീതിതീർപ്പുകൾ കടൽക്കോടതിയു ടേതാണ്. തുറയുടെ പ്രശ്‌നങ്ങളിലിടപെട്ട് നീതി നടപ്പിലാക്കുന്ന കടൽക്കോടതിയായി പ്രവർത്തിക്കുന്നത് കൂറുമ്പക്കാവുമായി ബന്ധപ്പെട്ട ജാതിസഭകളാണ്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പങ്കുവയ്ക്കാ നുമുള്ള വേദിയൊരുക്കി സമുദായത്തിനു കെട്ടുറപ്പ് നൽകുന്നത് ഈ സാമുദായികസംഘടനയാണ്.
ജാതിസഭകൾക്ക് രണ്ടു മണ്ഡലങ്ങളുണ്ട്. സ്ഥാനികരുടെ പരമ്പരാഗത സാമുദായിക സംഘവും ജനാധിപത്യരീതിയിൽ തെരഞ്ഞെ ടുക്കപ്പെടുന്ന ഭരണ നിർവാഹക സമിതിയും. നാലു കാരണവന്മാർ, ആറ് അച്ഛന്മാർ, ഒരു കുടക്കാരൻ, രണ്ട് അന്തിത്തിരിയന്മാർ, പതിനഞ്ച് കടവന്മാർ എന്നിവരടങ്ങുന്ന സ്ഥാനിക സംഘം 'നാട്ടുകാർ' എന്നാ ണറിയപ്പെടുന്നത്. ഉത്തരകേരളത്തിലെ മറ്റു സമുദായങ്ങളുടെ കാവുകളിലും ഇത്തരം സ്ഥാനികരും ജാതിസഭയുമുണ്ട്. ഒരു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ആളാണ് ഇവർക്കിടയിൽ സാധാരണ കാരണവരായി അവരോധിക്കപ്പെടുന്നത്. മുക്കുവരുടെ കാരണവന്മാർ അങ്ങനെയായിക്കൊള്ളണമെന്നില്ല. പ്രശ്നത്തിൽ തെളിയുന്നവരും പൊതുവേ സ്വീകാര്യനുമായിരിക്കണം ഇയാൾ. ജാതിസഭയിൽ കാരണവന്മാർക്കാണ് കൂടുതൽ അധികാരം. ഒരു ഇല്ലത്തിന് ഒരു കാരണവരെന്നാണ് കണക്ക്. വംശത്തിന്റെ തായ്‌വേരാണത്രേ ഇല്ലം. ഇല്ലത്തിൽനിന്നാണ് തറവാടുകളുണ്ടാകുന്നത്. ഒരാൾ ഒരില്ലത്തിൻ്റെ കാരണവരാകുന്നതോടെ ആ ഇല്ലത്തിലെ ആദ്യത്തെ കാരണവരുടെ പേരിലായിരിക്കും അയാൾ പിന്നീടറിയുക. കൃഷ് നാണ് ബേക്കലത്ത് കാരില്ലം കാരണവർ. പാണൻ കാരണവരെന്നാണ് ഇദ്ദേഹം ഇപ്പോഴറിയപ്പെടുന്നത്. അനേകം തലമുറമുമ്പ് കാരില്ലത്തിലെ ആദ്യകാരണവരായിരുന്നു 'പാണൻ' എന്നു മനസ്സിലാക്കണം. ഒരാൾ കാരണവരായാൽ അയാളുടെ സ്വന്തം പേര് അപ്രസക്തമാകുന്നു.
കൂറുമ്പ മൂത്തവൾ, ഇളയവൾ, ദണ്ഡൻ, കണ്‌ഠാകർണ്ണൻ എന്നി വരാണ് കൂറുമ്പക്കാവിലെ ആരൂഢമൂർത്തികൾ. കൂറുമ്പ അഥവാ ചീർമ്മ എന്നത് ഒറ്റ ദേവതയല്ല. ഈ നാലു മൂർത്തികൾക്കുമുള്ള പൊതുനാമമാണ്. ചീർമ്മയ്ക്കൊപ്പം വിഷ്ണുമൂർത്തി, ഗുളികൻ എന്നീ ദേവതകളും കാവുകളിൽ ആരാധിക്കപ്പെടുന്നു. ഈ ദേവത മാർക്കെല്ലാം വെളിച്ചപ്പാടന്മാരുണ്ട്. ആദ്യത്തെ നാലു ദൈവങ്ങളുടെയും
വെളിച്ചപ്പാടന്മാർ 'ആയത്താൻ' എന്നാണറിയപ്പെടുന്നത്. ആയത്തന്മാരും ഗുളികൻ്റെയും വിഷ്‌ണുമൂർത്തിയുടെയും വെളിച്ച പ്പാടന്മാരും ചേർന്നതാണ് അച്ഛന്മാർ. അതു കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനനിലയുള്ളവരാണ് കുടക്കാരനും അന്തിത്തിരിയനും. ഉത്സവ ത്തിനു കുടപിടിക്കുന്നവനാണ് അന്തിത്തിരിയൻ. കാസർഗോഡ് ജില്ലയിലെ കോട്ടിക്കുളം, കീഴൂർ എന്നിവിടങ്ങളിൽ 'കളിക്കിടാവ്' എന്ന ഒരു സ്ഥാനികൻകൂടിയുണ്ട്. ബലികർമ്മങ്ങൾ നടത്തുകയാണ് ഇയാളുടെ ചുമതല. സന്ദേശവാഹകന്മാരാണ് കടവന്മാർ.
സ്ഥാനികരുടെ സന്ദേശങ്ങൾ തുറയിലും മറ്റു ചീർമ്മക്കാവുക ളിലും എത്തിക്കുന്നതു കടവന്മാരാണ്. മുക്കുവരെ മുഴുവൻ കാവിൽ വിളിച്ചുകൂട്ടാൻ ഒരു വിദ്യയുണ്ട്. ഓടത്തിൽ 'തോലുവെക്കുക.' ഓരോ തോണിയിലും പച്ചോലകുത്തും. ഓല കണ്ടാൽ പിന്നെ തോണിയി റക്കില്ല. വലക്കാരും ഓടക്കാരുമെല്ലാം കാവിൽ കൂട്ടം കൂടും. മുക്കുവർ തമ്മിൽ പ്രശ്‌നങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ അവ കാവിലെ ജാതിസഭയ്ക്കു മുമ്പിലെത്തും. നാട്ടുകാരും കമ്മിറ്റിക്കാരും കൂടി കടൽ ക്കോടതി തീരുമാനിക്കും. രണ്ടു കാവുകളുടെ അധികാരപരിധിയിൽ വരുന്ന ആളുകളുൾപ്പെട്ട പ്രശ്‌നമാണെങ്കിൽ രണ്ടിടത്തെയും ജാതി സഭകൾ ഒന്നിച്ചുകൂടിയാലോചിച്ചാണ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യു ന്നത്. കടൽക്കോടതി ചേരുന്ന വിവരം കടവന്മാർ എല്ലാവരെയും അറിയിക്കും. കാവുമുറ്റത്താളു കൂടും. നാട്ടുകാരുടെയും കമ്മിറ്റി ക്കാരുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന പ്രശ്‌നവിചാരം രമ്യമായ പരിഹാരമാർഗ്ഗങ്ങളിലവസാനിക്കുകയാണു പതിവ്. അടിപിടി തർക്ക ങ്ങളാണത്രേ പ്രശ്‌നപരിഹാരത്തിനായെത്തുക. ചില കേസുകളിൽ കോടതി പിഴ വിധിക്കും. കാവിലേക്ക് എണ്ണ നൽകുകയാണ് പിഴ. കുറ്റത്തിൻ്റെ ഗൗരവമനുസരിച്ച് ഒന്നുമുതൽ അഞ്ചു പാട്ടവരെ എണ്ണ പിഴയൊടുക്കേണ്ടിവരും. കോടതിയിലെത്തേണ്ടിയിരുന്ന ക്രിമിനൽ സ്വഭാവമുള്ള പല കേസുകളും കടൽക്കോടതിയിൽവെച്ച് രമ്യമായി പരിഹരിച്ചിട്ടുണ്ട്. ജാതിനിയമങ്ങൾ തെറ്റിച്ചുകൊണ്ടുള്ള വിവാഹങ്ങൾ കടൽക്കോടതി അനുവദിക്കില്ല. ഒരേ ഇല്ലത്തിലെ അംഗങ്ങൾ തമ്മി ലുള്ള വിവാഹവും നിഷിദ്ധമാണ്. വിജാതീയ വിവാഹങ്ങൾ തങ്ങ ളെക്കാൾ താഴ്ന്ന ജാതിക്കാരുമായി ആകരുതെന്നേയുള്ളൂ. ഉയർന്ന സമുദായത്തിലെ ഒരു പെണ്ണിനെ ഒരാൾ വിവാഹംചെയ്‌തുകൊണ്ടു വന്നാൽ പതിന്നാലു തറവാട്ടിലേതെങ്കിലും അവളെ ഉൾപ്പെടുത്തി മുക്കുവത്തിയാക്കും.
ജാതിവിചാരത്തിൻ്റെ തീക്ഷ്‌ണത കടൽക്കോടതിയുടെ മാനുഷി കുമുഖം ഇല്ലാതാക്കിയ സന്ദർഭങ്ങൾ ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്. നിഷിദ്ധ വിവാഹബന്ധങ്ങളിലുള്ള ഊരുവിലക്കും മറ്റും ഈ വിഭാഗ ത്തിൽപ്പെടുത്താം എന്നിരുന്നാലും കടൽജീവിതത്തിന് അത്യാവശ്യമായ പാരസ്‌പര്യത്തിൻ്റെ താളം മുറിയാതെ നിർത്തുന്നതിൽ ചീർമ്മ ക്കാവുകളിലെ ജാതിസഭകളും കടൽക്കോടതികളും ചെയ്യുന്ന സേവനങ്ങൾ കാണാതിരുന്നുകൂടാ. നാട്ടുകൂട്ടത്തിൻ്റെ മധ്യസ്ഥതയിൽ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതുകൊണ്ടാണ് കോലത്തുനാടിന്റെ തീരങ്ങൾ പൂന്തുറയോ വിഴിഞ്ഞമോ ആകാതിരുന്നത്. ചീർമ്മക്കാ വിലെ കടൽക്കോടതി ഒറ്റപ്പെട്ട ഒരു സ്ഥാപനമല്ല. വടക്ക് ചെമ്പോല മുതൽ തെക്ക് വടകരവരെ എട്ടോളം കടൽക്കോടതികൾ ഇപ്പോഴും സജീവമാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
പഞ്ചമാലകൾ
“ജീവന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെപ്പോലെ, ദർശനത്തിന് അടിസ്ഥാനമായ 'പഞ്ചവർണ്ണ സിദ്ധാന്ത'മാണ് കേരളീയ ചിത്രകാരന്മാർ വർഷങ്ങൾക്കുമുമ്പ് പ്രാവർത്തികമാക്കിയത്. അതുപോലെ വാസ്തുശില്പശാസ്ത്രപ്രകാരം, ക്ഷേത്രശ്രീകോവിലിൽ കാണുന്ന അഞ്ചു പ്രധാനഭാഗങ്ങൾ പൊതുവെ 'പഞ്ചമാലകൾ' എന്നു പറയുന്നു. ചിത്രശില്പകലയുമായി ബന്ധപ്പെട്ടാണ് ഇത്തരം ഭാഗങ്ങൾ പ്രാധാന്യമർഹിക്കുന്നത്.
ക്ഷേത്രശ്രീകോവിലിൻ്റെ മുകൾഭാഗത്തുനിന്നും, മേൽക്കൂരയ്ക്ക് താഴെനിന്നും യഥാക്രമം മൃഗമാല, ഭൂതമാല, പക്ഷിമാല, വനമാല, ചിത്രമാല എന്നിങ്ങനെയാണ് പഞ്ചമാലകൾ. ചിത്രമാല എന്നു പറയുന്ന ഭാഗത്താണ് ചിത്രങ്ങൾ കണ്ടുവരുന്നത്. 'ചിത്രമാല'യ്ക്കാണ് പഞ്ചമാലകളിൽ പ്രാധാന്യവും.
ഇവ മൂന്നു വിധം: മൃഗമാല, ഭൂതമാല, പക്ഷിമാല. ചിത്രമാലയിലെ ചിത്രങ്ങളിൽനിന്നും വ്യത്യസ്‌തമായി പ്രതലത്തിൽനിന്നും ഉയർന്നു നിൽക്കുന്ന-അർദ്ധറിലീഫ്-രീതിയിലാണ് ഈ മാലകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക കുമ്മായക്കൂട്ടുകൾകൊണ്ട് നിർമ്മിച്ച ഈ രൂപങ്ങൾ ചിത്രങ്ങൾക്ക് സമാനമായ വർണ്ണങ്ങൾ നൽകി ഭംഗി യാക്കിയിരിക്കും. തുടക്കംമുതൽ അവസാനംവരെ തുടർച്ചയായാണ് ഓരോ മാലയും. ശ്രീകോവിലിനെ ചുറ്റിക്കൊണ്ട് ഇത് പൂർണ്ണമാവുന്നു.
മൃഗമാല: വന്യമൃഗങ്ങളെ അനുസ്‌മരിപ്പിക്കുംവിധത്തിൽ കൊടും കാടും കാട്ടിലെ മൃഗങ്ങളും അവയുടെ വീരപരാക്രമങ്ങളും ശണ്ഠകളും ഇണചേരലും എല്ലാം മൃഗമാലയിലെ വിഷയങ്ങളാണ്. ആന, സിംഹം, പുലി, കാട്ടുപോത്ത്, മാൻ, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളാണ്പൊതുവെ കാണുന്നത്. ശൈലീകൃത രീതിയിൽ ഇവയെ ചിത്രീകരി ച്ചിരിക്കുന്നു. മൃഗങ്ങളുടെ ശൗര്യവും വേഗവും ശ്രദ്ധയും ചലനങ്ങളും ചിരി ഗംഭീരമായി ചിത്രീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തവയാണ് 'മൃഗമാല'കൾ.
ഭൂതമാല: മൃഗമാലയെപ്പോലെതന്നെ, ചെറിയ കുറിയ മനുഷ്യരൂ പങ്ങൾകൊണ്ട് നിർമ്മിച്ചവയാണ് ഭൂതമാലകൾ. ഭൂതഗണങ്ങളെ അനുസ്മരിക്കുവാൻ പറ്റുന്ന തരത്തിൽ നിർമ്മിച്ചതിനാലാകണം ഇവയെ ഈ പേരിൽ പറയുവാൻ കാരണം. വലിയ തലയും, ചെറിയ ഉടലും ഭാവഹാവാദികൾ നിറഞ്ഞതുമായ ഈ രൂപങ്ങൾ കാഴ്ച ക്കാരനിൽ കൗതുകമുണർത്തുന്നു. പുരുഷരൂപങ്ങളും സ്ത്രീരൂപങ്ങളും ഇടകലർന്നാണ് ചിത്രീകരിക്കുക പതിവ്. ശൃംഗാരഭാവങ്ങളോടുകൂടി പ്രേമത്തിൽ മുഴുകിയിരിക്കുന്നവരും രതിക്രീഡകളിൽ ഏർപ്പെട്ടിരിക്കുന്നവരും യുദ്ധരംഗത്ത് നിലയുറപ്പിച്ചവരും ആയോധനമുറകളിൽ ഏർപ്പെട്ടിരിക്കുന്നവരും 'ഭൂതമാല'യിലെ സ്ഥിരം കഥാപാത്രങ്ങളാണ്. അപൂർവ്വമായി ഇടയ്ക്കിടെ നഗ്നരൂപങ്ങളും കണ്ടു വരുന്നു. കാഴ്ചക്കാരനിൽ കൗതുകമുണർത്തുന്നു എന്നതിലുപരി, മനുഷ്യജീവിതത്തിൻ്റെ ഗൗരവം ഓർമ്മപ്പെടുത്തുന്നതു കൂടിയാണ് ഈ ഭൂതമാലകൾ.
പക്ഷിമാല: പഞ്ചമാലകളിൽപ്പെട്ട 'പക്ഷിമാല' പൊതുവെ മേൽസൂചിപ്പിച്ച രണ്ടു മാലകൾക്കും താഴെയായി കാണുന്നു. പേര് സൂചിപ്പിച്ചപോലെതന്നെ പക്ഷികളെ കോർത്തിണക്കിയ രൂപത്തിലാണ് ഇവ കാണുന്നത്. പരസ്‌പരം കൊത്തുകൂടുന്ന രീതിയിലും തൂവലിൽ കൊത്തിനിൽക്കുന്ന രീതിയിലും പക്ഷിമാലകൾ കാണാം. തത്ത, പ്രാവ്, ഇവയോട് സമാനമായ രൂപത്തിലുള്ള പക്ഷികൾ എന്നിവയാണ് പക്ഷിമാലകളിൽ കാണാറുള്ളത്. പ്രതലത്തിൽ വരച്ചു ചേർത്തും അല്ലെങ്കിൽ അർദ്ധറിലീഫ് രീതിയിൽ നിർമ്മിച്ച് നിറങ്ങൾ കൊടുത്തും 'പക്ഷിമാല'കൾ കണ്ടുവരുന്നു. വിടർന്ന കണ്ണുകളും അഴകുറ്റ തൂവലുകളും നീണ്ടു നിവർന്ന തൂവലുകളും ഈ മാലകളുടെ രൂപ ങ്ങൾക്ക് ഭംഗി നൽകുന്നു. തികഞ്ഞ ചലനാത്മകതയും 'പക്ഷിമാല'കൾക്ക് ജീവൻ നൽകുന്നത് ഭൂതമാല’ പക്ഷിമാല, മൃഗമാല എന്നിവയെ അപേക്ഷിച്ച് പ്രതലത്തിൽതന്നെ വരച്ചുചേർക്കുന്നവയാണ് 'വനമാല'കൾ. വളരെ ചെറിയതും ലളിതമായവയുമാണ് ഇവ. കറുപ്പും വെളുപ്പും വർണ്ണങ്ങൾ മാത്രം ഉപയോഗിച്ചാണ് പൊതുവെ വനമാലകൾ ചിത്രീകരിക്കാറ്. എട്ട് ഇതളുകളോടുകൂടി, ഒരേപോലെയുള്ള ഈ പൂക്കൾ നിരനിര യായി വരയ്ക്കുന്നു”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
ചെമ്പോത്ത്
“കറുത്തശരീരവും ചുമന്നകണ്ണും തവിട്ടുനിറത്തിലുള്ള ചിറകും ഉള്ള ഈ പക്ഷി ഓന്ത്, പാമ്പുകൾ, എലി, തവള എന്നിവയെ ആഹാ രമാക്കുന്നു. ഇവ കൂടു നിർമ്മിക്കുന്നത് കാട്ടിലോ മുളകൾക്കിടയിലോ ആണ്. ചുമന്ന കണ്ണുള്ളതിനാൽ 'തീക്കണ്ണൻ' എന്നും വിളിക്കും. ചെമ്പോത്തിനെ കുബേരൻ്റെ അനുയായി എന്നു പറയാറുണ്ട്. കാരണം ഇവ ഐശ്വര്യമുള്ള സ്ഥലത്തുമാത്രമേ കാണാറുള്ളൂവത്രേ; ഇവയുടെ കൂടിരിക്കുന്നിടത്ത് രത്നങ്ങളും നിധികളും ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. മനുഷ്യവാസം അധികമില്ലാത്തയിടവും കാടിന്റെ ഉൾഭാഗവുമാണ് കൂടുണ്ടാക്കാൻ തിരഞ്ഞെടുക്കുന്നത് എന്നതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമുള്ളതിനാൽ രഹസ്യാത്മകതയേറും. സീത ഒളിച്ചയിടത്താണ് ചെമ്പോത്തിൻ്റെ കൂടുണ്ടാവുക എന്നൊരു മിത്തുണ്ട്. പ്രണയം, വിരഹം എന്നിവയുടെ സിംബലാണ് ചെമ്പോത്ത്. ഇതിനെ 'കൃഷ്ണപക്ഷി'യായി കണക്കാക്കുകയും അതിനാൽ കണി കാണുന്നത് ശുഭലക്ഷണമായി കരുതുകയും ചെയ്യുന്നു. കുട്ടികൾ ചെമ്പോത്തിനെക്കുറിച്ചു പാടുന്ന ഒരു പാട്ടുണ്ട്.
"ചെമ്പോത്തേ,പക്ഷികളും
ചെമ്പോത്തേ, തട്ടാൻ വന്ന് കാതുകുത്തും,
കൈതക്കാട്ടിൽ ഓടിയൊളിച്ചോ."
യാത്രാമദ്ധ്യേ ചെമ്പോത്തിനെ തെക്കുഭാഗത്തു കണ്ടാൽ ഉദ്ദേശ്യം സാധിക്കുമത്രേ-ഇതിൻ്റെ ആഹാരം നിലാവാണ് എന്നൊരു സങ്കല്പവുമുണ്ട്. അതിനാലാണ് 'ചകോരം' എന്ന പേര് ഈ പക്ഷിക്കു ലഭിച്ചത്. ഈ പക്ഷി കേൾക്കേ അതിനെ 'ചെമ്പോത്ത്' എന്നു വിളിച്ചാൽ അതിന് ആ ദിവസം ഇര കിട്ടില്ല എന്നു സങ്കല്പമുണ്ട്. 'ഉപ്പൻ' എന്നു കൂടി വിളിക്കുന്ന ഇത് ദൈവത്തിൻ്റെ കോഴിയാണത്രേ. അതിനാൽ ഇതിനെ കൊല്ലാനോ തിന്നാനോ പാടില്ല എന്നു പറയും. ചുമന്ന കണ്ണുള്ള മനുഷ്യരെ സാധാരണ 'ഉപ്പൻ്റെ കണ്ണുപോലുള്ളയാൾ' എന്നു പറയാറുണ്ട്. ശബ്ദം കേട്ടാൽ ഇവ പേടിച്ചു രക്ഷപ്പെടും. ചെമ്പോത്തിന്റെ കൂട്ടിൽ നീലക്കൊടുവേലി എന്ന സസ്യം, കുഞ്ഞിൻ്റെ കാലിൽ ഇരുമ്പുകഷണംകൂടി ചേർത്ത്, എത്തിച്ചാൽ ആ ഇരുമ്പ് സ്വർണ്ണമാ യിക്കിട്ടും എന്നൊരു സങ്കല്പമുണ്ട്. മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് വൈദ്യൻ നിശ്ചയിച്ചാൽ ചെമ്പോത്ത് അതു കണ്ടുപിടിക്കുമത്രേ. ചെമ്പോത്തിൻ്റെ ശബ്ദം കേട്ടാൽ "കുംഭം തട്ടിക്കൊട, കുംഭം തട്ടിക്കൊട" എന്ന് ഉരുവിടുന്നതായി തോന്നുമത്രേ. ഈ ശബ്ദം കേട്ടാൽ അമ്മൂമ്മമാർ "അടപ്പത്തിരിയിടാൻ നേരായി, ചോറും കൂട്ടാനും വെക്കാൻ നേരായി, പണി നോക്കാൻ നേരായി" എന്നിങ്ങനെ ചെമ്പോ ത്തിനെ നോക്കിപ്പറയും. പണ്ട് കാട്ടുമുളയുടെ കുംഭത്തിൽ അരി സൂക്ഷിച്ചുവെക്കാറുണ്ട്. അതു തട്ടിക്കുടഞ്ഞ് അത്താഴത്തിന് അരിയിടും. അപ്പോൾ ചെമ്പോത്തു കേൾക്കെ അതിനെ ചെമ്പോത്തെന്നു വിളിച്ചാൽ അതിനന്ന് ഭക്ഷണം കിട്ടില്ലാത്രേ. “
2.
“ പല പേരുകളിൽ അറിയപ്പെടുന്ന ഇവന്, പോത്തിൻ്റെ നിറമുള്ള ദേഹവും ഏകദേശം ചെമ്പിൻ്റെ നിറമുള്ള ചിറകുകളുമാണ് ഉള്ളത്. ഇവനെ ഉപ്പൻ, ചകോരൻ എന്നീ പേരുകളിൽ പറഞ്ഞു കേൾക്കുന്നു. ചെമ്പോത്ത് എന്ന പേര് വിളിച്ചാൽ അതിന് ആ ദിവസം ഭക്ഷണം കിട്ടില്ല എന്ന് അമ്മൂമ്മ പറഞ്ഞത് ഓർക്കുന്നു. കാഴ്‌ചയിൽ പരുക്കൻ സ്വഭാവക്കാരനാണ് ഉപ്പൻ. തൻ്റെ ചുവന്ന കണ്ണുകൾകൊണ്ട് സൂക്ഷിച്ചു നോക്കി മന്ദം മന്ദം ആലോചിച്ച് ആണ് കക്ഷിയുടെ നടപ്പ്. ഉപ്പൻ ഭക്ഷണം മിക്കവാറും നിലത്തുനിന്നാണ് കണ്ടെത്തുന്നത്. ഉപ്പൻ ഒരു മാന്ത്രികൻകൂടിയാണ്. ഇരുമ്പ് ഉരുക്കാൻ ശേഷിയുള്ള ഒരു അപൂർവ്വ മരത്തിൻ്റെ വേരുസൂക്ഷിപ്പുകാരനാണ് ഉപ്പൻ. ഇത് ഉപ്പന്റെ കൈയിൽനിന്ന് കിട്ടാൻ ഒരു സൂത്രപ്പണിയും പറഞ്ഞുകേൾക്കു ന്നുണ്ട്. ഉപ്പന്റെ കുഞ്ഞിനെ ഒരു ഇരുമ്പുകൂട്ടിൽ ബന്ധിച്ചാൽ കുഞ്ഞിനെ രക്ഷിക്കാനായി ഉപ്പൻ മരുന്നു കൊണ്ടുവരും എന്നതാണ് വിശ്വാസം.
ഉപ്പൻ ഒരു മാന്ത്രികൻ മാത്രമല്ല, ഒരു വൈദ്യൻകൂടിയാണ്. കൂട്ടിൽ സർവ്വരോഗ സംഹാരിയായ ഒരു ഔഷധസസ്യത്തിൻ്റെ വേര് സൂക്ഷി ച്ചിട്ടുണ്ട്. ഔഷധഗുണത്തെക്കാളുപരി മറ്റു ക്ഷുദ്രജീവികളിൽനിന്ന് കൂടിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് ഉപ്പൻ വേര് സൂക്ഷിക്കുന്നത് എന്നാണ് പഴമക്കാർ പറയുന്നത്.ലക്ഷണശാസ്ത്രവുമായി ഉപ്പന് ബന്ധമുണ്ട്. ഉപ്പനെ ശകുനം കാണാൻ സാധിച്ചാൽ ഉത്തമമാണ് എന്നാണ് വിശ്വാസം. ഇല്ലെങ്കിൽ യാത്രാമദ്ധ്യേ ഉക്ക്ക്ക് ശബ്ദം കേട്ടാലും പോകുന്ന കാര്യം സാധിക്കും എന്ന വിശ്വാസമാണ് ഉള്ളത്. ചിലപ്പോൾ അതുകൊണ്ടായിരിക്കാം ഇതിന് ഈശ്വരപരിവേഷം ചാർത്തി 'ഈശ്വരൻകാക്ക' എന്ന പേരിൽ അറിയപ്പെടുന്നത്. മുമ്പേ പറഞ്ഞതുപോലെ, ഉപ്പൻ ജാതിമതവ്യത്യാ സമെന്യേ ഈശ്വരസങ്കല്പങ്ങളിൽ കാണുന്നുണ്ട്. മുസ്‌ലിം സമുദായ ക്കാരുടെ ഇടയിൽ ഈ പക്ഷി ഒരു മോദീൻ ആണെന്നുള്ള വിശ്വാ സമുണ്ട്. ബാങ്കിൻ്റെ ശബ്ദം കേൾക്കുമ്പോൾ ഉപ്പൻ ചിലയ്ക്കുന്നതി നാലാവും ഇങ്ങനെ ഒരു വിശ്വാസം ഉടലെടുത്തത്.
പണ്ടുകാലത്ത് പണിക്കാരുടെ ഘടികാരമായിട്ടാണ് ഉപ്പനെഉപയോഗിച്ചിരുന്നത്.ഉപ്പൻകൃത്യമായിസമയാസമയങ്ങളിൽ ശബ്ദിക്കുന്നതുകൊണ്ടാവാംഇത്.ഇത് നോക്കിയാണ്പണ്ട് പണിക്കാർ പണിക്ക് ഇറങ്ങിയിരുന്നതും, പണി മാറ്റി കയറിയിരുന്നതും. എങ്ങ നെയാണ് ഉപ്പൻ സമയം മനസ്സിലാക്കുന്നത് എന്നത് കണ്ടെത്തേണ്ടതാണ്.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
പക്ഷിപീഡ
ആദിമജനതയുടെ ആചാരങ്ങളിൽ പക്ഷികളെ അടിസ്ഥാനപ്പെടു ത്തിയുള്ള വിശ്വാസങ്ങളും അപൂർവ്വമായി നിലനിൽക്കുന്നു. നാടോടിസംസ്കാരത്തിൽ വംശോത്പത്തികഥയിൽപോലും പക്ഷിക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ് പുള്ളുവരുടെ ഉത്പത്തി പുരാവൃത്തം. മക്കളില്ലാത്തവർക്ക് സ്വർഗ്ഗം നിഷിദ്ധമായതുകൊണ്ട് മന്നപാല മഹർഷിക്ക് സ്വർഗ്ഗം ലഭിക്കില്ലെന്ന് ദേവൻമാർ പറഞ്ഞു. ചുറ്റിലും നോക്കിയ മന്നപാല മഹർഷി പുള്ളുപക്ഷിയുടെ കൂടും അതിലെ മുട്ടകളും കണ്ടു. മഹർഷി തൻ്റെ ചൈതന്യത്തെ ആ മുട്ടകളിലേക്ക് പ്രവേശിപ്പിക്കുകയും ഇരുപത്തൊന്ന് ദിവസംകൊണ്ട് ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്‌തു. നിങ്ങൾ ഭൂലോ കത്തു ചെന്ന് പാട്ടുപാടിയും ചികിത്സ ചെയ്തും ജീവിച്ചുകൊള്ളുക എന്നു പറഞ്ഞ് മഹർഷി അവരെ അനുഗ്രഹിച്ചു. ആ സന്തതിപരമ്പര യാണ് തങ്ങളെന്നും അതിനാൽ പുള്ളുദീനത്തിനുള്ള ചികിത്സയ്ക്കുള്ള അധികാരം തങ്ങൾക്കുമാത്രം ഉള്ളതാണെന്നും ഇവർ വിശ്വസി ക്കുന്നു.
പുള്ളുദീനം ഒഴിപ്പിക്കൽ
ചെറിയ കുട്ടികൾക്കാണ് പുള്ളുദീനം ഉണ്ടാകുന്നത്. ഗർഭിണിയായ സ്ത്രീ രാത്രി വീടിനു പുറത്തേക്ക് പോകുമ്പോൾ പുള്ളുപക്ഷി ഗർഭി ണിയുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയാൽ പ്രസവാനന്തരം കുട്ടിക്ക് ഈ ദീനം ഉണ്ടാകും എന്നാണ് രോഗകാരണത്തെക്കുറി ച്ചുള്ള വിശ്വാസം. കുട്ടിയുടെ വയർ വീർത്തിരിക്കും. കൈയും കാലും മെലിഞ്ഞും തല ചെറുതായും ഇരിക്കും. കുട്ടി ശബ്ദിക്കുന്നത് പുള്ളിനെപ്പോലെ ആയിരിക്കും. രോഗി പക്ഷിയുടെ നോട്ടത്തിന്റെ രീതിയിൽ നോക്കുകയും ചിറകു കുടയുന്നതുപോലെ കൈകാൽ ഇട്ടടിക്കുകയും ചെയ്യും. ഭക്ഷണത്തിന് ആർത്തി കാണിക്കും. അമ്മയ്ക്ക് മുലപ്പാൽ ഉണ്ടാകില്ല. മരുന്നിനു പുറമേ മാന്ത്രികക്രിയ ചെയ്‌തില്ലെങ്കിൽ കുട്ടി ജീവിക്കുകയില്ലെന്നാണ് വിശ്വാസം.
ലക്ഷണപ്രകാരം അസുഖം പുള്ളുദീനമാണെന്നു തീരുമാനിക്ക പ്പെട്ടാൽ ചികിത്സയുടെ ആദ്യപടി മാന്ത്രികകർമ്മങ്ങളാണ്. രാവി ലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പുള്ളുബാധയെ നീക്കലിൻ്റെ ചടങ്ങുകൾ നടത്തുന്നു. മലര്, ഇളനീര്, കോഴി, തേങ്ങ, ഉണങ്ങലരി, പുഴുക്കലരിതുടങ്ങിയ പൂജാദ്രവ്യങ്ങൾക്കു പുറമേ കുളത്തിലെ പാവി, ജീവനോ ടെയുള്ള കണ്ണിപ്പരൽമത്സ്യം എന്നിവകൂടി വേണം. അരി പരത്തി ഓട്ടിലിട്ട് വാട്ടിയെടുത്ത ഓട്ടട, കുഴച്ച മണ്ണുകൊണ്ടുണ്ടാക്കിയ മണ്ണട, കരിയരച്ച് ഇലയിലാക്കി ചുട്ട കരിയട എന്നീ വിശേഷദ്രവ്യങ്ങൾ പൂജയ്ക്കു പ്രധാനമാണ്. മദ്യവും പൂജയ്ക്കു കൂടിയേ കഴിയൂ. കുട്ടിയെ കുളിപ്പി ക്കാനുള്ള വെള്ളം തയ്യാറാക്കുന്നതിലെ വിചിത്ര ആചാരവും ശ്രദ്ധേ യമാണ്. ഏഴു വീടുകളിലെ കിണറുകളിൽനിന്ന് ആ വീടുകളിലെ വീട്ടുകാർ ഉണരുന്നതിനുമുന്നേ വെള്ളം ശേഖരിക്കണം. ഇവ കൊണ്ടു വന്ന് കൂട്ടിചേർത്ത് വെക്കണം. ഇങ്ങനെ മൂന്നു ദിവസം കൊണ്ടു വരണം. ഈ വെള്ളംകൊണ്ട് കുട്ടിയെ ആദ്യമായി അകത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ പുറത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ വരച്ച കളത്തിൻ്റെ അരികിൽ നിന്ന് കുളിപ്പിക്കുന്നു.
വണ്ണാന്മാരുടെ പക്ഷിപീഡാക്കളം
വീടിൻ്റെ പുറന്തളത്തിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുകന്നപൊടി, പച്ചപ്പൊടി ഇവകൊണ്ട് കളം വരയ്ക്കുന്നു. പീഡയുള്ള കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തിൽ മൂന്നു നേരവും അരമണി ക്കൂർ വീതം ഇരിക്കണം. കളത്തിൻ്റെ നാലു ഭാഗങ്ങളിലായി ഇലയിൽ തിരി കത്തിച്ചു വെക്കും. പൂജ കഴിഞ്ഞാൽ ഉഴിയാൻ കൈബലി തയ്യാറാക്കേണ്ടതുണ്ട്. വാഴ ഒരടി നീളത്തിൽ മുറിച്ചുകൊണ്ടു വരുന്നു. അതിനു മുകളിൽ തിരിയോല ചീന്തി ധാരാളമായി ഭംഗിയിൽ കുത്തിവെക്കുന്നു. ഈ തട്ടിനു നടുവിൽ മുക്കണ്ണൻ (മൂന്നു തണ്ടുള്ള) കോത്തിരി കത്തിച്ച് കുത്തിനിറുത്തുന്നു. ഈ കൈബലിയിൽ കോഴിയെ അറുത്ത് ചോര ഒഴിക്കണം. രാവിലെ, ഉച്ചയ്ക്ക്, രാത്രി ഇങ്ങനെ മൂന്നു നേരം ചെയ്യുന്ന മാന്ത്രികാനുഷ്‌ഠാനത്തിൻ്റെ ഒടുവിൽ ഈ കൈബലികൊണ്ടുള്ള ഉഴിച്ചിൽചടങ്ങ് നടത്തുന്നു.
രാവിലെയും ഉച്ചയ്ക്കും ഉള്ള കർമ്മങ്ങൾ അരമണിക്കൂർ വീതം ഉള്ളതാണ്. രാത്രിയിലത്തെ കർമ്മങ്ങൾ കഴിയാൻ ഏതാണ്ട് പ്രഭാ തമാകും. ഗണപതിനിവേദ്യത്തോടെ പൂജ ആരംഭിക്കുന്നു. ധാരാളം സ്തോത്രങ്ങളും പാട്ടുകളും ഇതുമായി ബന്ധപ്പെട്ട് രാത്രിസമയത്തെ ചടങ്ങിൽ പാടി വരുന്നു. ഇതിൽ ഭൈരവൻസ്തോത്രവും കാളീസ്തോ ത്രവും പ്രധാനമാണ്.
സ്തോത്രം 1
“ഹരഹരപരമേശൻ പുത്രനാം ഗണപതിക്കും സിദ്ധനാം ഗുരുനാഥനും ഭക്തിയാൽ വണങ്ങീട്ടിപ്പോൾ ചെയ്യുന്ന ഹോമപൂജാതർപ്പണകാര്യത്തിങ്കൽ വേണ്ടുന്നമന്ത്രതന്ത്രങ്ങൾ യന്ത്രങ്ങളോടും ചേർന്ന് സ്തോത്രങ്ങളൊക്കെ ചൊല്ലീട്ടാർത്തരായുള്ളവർക്ക് ശക്തിയാം ഭദ്രകാളി നിന്നുടെ പേരു ചൊല്ലീ-ട്ടാശു ഞാൻ ബലി തരുന്നു. കേട്ടുകൊൾ ഭദ്രകാളീ അരിവടയും നല്ല പഞ്ചയും ചോപ്പും മുദ്ര കോഴിയും കോഴി രക്തം കുരുതിയും ചുകന്നുള്ള പുഷ്‌പവുമാവോളവും, വേഗാലി സ്ഥലേവാസികൾക്കും പശുപക്ഷിമൃഗങ്ങൾക്കും പീഡകൾ ചെയ്തീടുന്ന ദുർമ്മതപ്രേത പിശാചുക്കളേയും ദൂരെമകറ്റീടേണം എന്നെയും രക്ഷിക്കേണം, ഭൈരവീ ഭദ്രകാളീ സത്യം നമോ നമോ നമസ്തേ ഹരിം."
സ്തോത്രം 2
"കുംഭീമുഖേശനും ഭാരതീകൃഷ്‌ണനും അമ്പോടുമെന്നെ തുണക്ക കടാക്ഷിച്ച് വ്യാസനാമെൻറെ ഗുരുവും ഗണേശനും ആർത്തി തീർത്തീടുവാനാവതില്ലേതുമേ ആകക്കറുത്തുരുണ്ടൂക്കു പെരുത്തുള്ള ആകാശത്തോളമുയർന്നുള്ള ഭൈരവൻ കാതിൽ ചില ചില നാഗങ്ങളാടിയും, വൻപുരമൊത്ത തലയും കവിളിണ,
വമ്പിച്ചെഴുന്നളും കുന്തദന്തങ്ങളും, മാലകൾകൊണ്ടുള്ള കോലാഹലങ്ങളും, ഓക്കാന, മെക്കിളും എക്കിട്ടയും, പനി, പോകുവാനാകതില്ലാത്തോരു ഞെട്ടലും, തുള്ളപ്പനി, വിറയാതികളൊക്കവെ ഒക്കെക്കൊടുക്കുന്ന മൃത്യുഗുളിക പ്രസാദത്തിനിന്നു ഞാൻ കൂകുന്ന കോഴി, കുലുങ്ങുന്ന തേങ്ങ, മദ്യം, മലരവിൽ, മണ്ണരി, തർപ്പണം, മൂന്നു കിടാരം കറുത്ത ഗുരുസിയും, മുക്കണ്ണൻ കോത്തിരി, മുപ്പിടിച്ചോറുമായ് ആലവാതിക്കലും, അമ്പലംതന്നിലും ഈറ്റുകളത്തിലും, ഈശാനകോണിലും, കത്തുന്ന തീയിലും, കാഞ്ഞിരക്കാവിലും, കൂമൻ്റെ വേഷമായ് കുമ്പിട്ടു നോക്കലും, ഇന്നിശ്ശരീരേ പിടിപെട്ട ബാധകൾ ഒന്നൊഴിയാതെ അകറ്റിക്കളക നീ കാലകാലപ്രിയേ ദേവീ നമോസ്‌തുതേ, ദേവീ നമോസ്തുതേ."
കാളിയെയും ഭൈരവനെയും വാഴ്ത്തുന്ന ഈ സ്‌തുതികൾക്കു പുറമേ കൃഷ്‌ണൻ മണ്ണു തിന്ന കഥ, പാലാഴിമഥനം തുടങ്ങിയ മറ്റു പാട്ടുകളും തുടർന്നുപാടുന്നു. ബാധോച്ചാടനകർമ്മങ്ങൾ കഴിഞ്ഞാൽ മരുന്നിന്റെ പ്രയോഗമാണ്. ഈ രോഗത്തിന് പ്രധാന മരുന്നായി കൊടുക്കുന്ന കുക്കുടചൂർണ്ണത്തിലും പ്രധാന ചേരുവയായി കടന്നു വരുന്നത് പക്ഷിയാണ്.
കുക്കുടചൂർണ്ണം - പ്രമാണം
"ഒരു നല്ല കരിങ്കോഴി, കുടലും, കൊക്കുമഗ്രിയും പരിചോടു കളഞ്ഞിട്ടങ്ങെടുത്തു തദനന്തരം തദിയോദരമദ്ധ്യത്തിൽ ജീരകം ചാ, യ മോദകം കഴഞ്ചാറ് കണ്ടിട്ട് നിറച്ചു പരിബദ്ധിയും വണ്ടു കെട്ടി പുഴുങ്ങീട്ട് എടുത്തങ്ങഥകുക്കുടം ഇടിച്ചുണക്കി ചൂർണ്ണിച്ചു വെച്ചുകൊൾക ഭിഷഗ്വര; ഏലം, ഇലവങ്ങം, നാഗപ്പൂ, പച്ചില, ജാതിപത്രിയും, വായക്ക, തിപ്പലി, ശുണ്ഠി, മരിചം, സമമായവ പൊടിച്ചർദ്ധകഴഞ്ചിയിൽമൊത്തങ്ങാപൊടിയാക്കിട്ട് പന്ത്രണ്ട് കഴഞ്ചഥ രണ്ടാമതൊക്കവെ നന്നായ് അമ്മിണ്മലിട്ടരച്ചുടൻ കുട്ടികൾക്കു കൊടുത്തീടിൽ നഷ്ടമാം ഗ്രഹണി ഗതം വിശേഷിച്ച് ശിശുക്കൾക്ക് നേത്രരോഗങ്ങളൊക്കെയും ശമിച്ചു പോകുമെന്നല്ലോ വാഹടാചാര്യഭാഷിതം."
മുട്ടയിടാത്ത പിടക്കോഴിയാണ് കുക്കുടചൂർണ്ണം നിർമ്മിക്കാൻ പറ്റിയ ഇനം. കോഴിയുടെ കണ്ണിൻ്റെ താഴെ കറുപ്പ് വർണ്ണം ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള കോഴിയെ കൊന്ന് കുടൽ കളഞ്ഞ് അതിൽ ജീരകം, അയമോദകം എന്നിവ നിറച്ച് ആവിക്ക് വെച്ച് പുഴുങ്ങണം. 'വണ്ടു കെട്ടിപ്പുഴുങ്ങൽ' ആണ് വേണ്ടത്. തെങ്ങിൻ്റെ കാതോല (പച്ചോല) കൊണ്ട് കോഴിയെ പൊതിഞ്ഞ് ആവിക്ക് വെക്കണം. ഒരു പാത്രത്തിൽ പകുതി വെള്ളം എടുത്ത് അതിനുമുകളിൽ ആവിക്ക് വെക്കും. മുകൾഭാഗം തുണികൊണ്ട് മൂടിക്കെട്ടണം. അങ്ങനെ ആവിക്ക് വെന്ത കോഴിയെ മരുന്ന് ചേർത്ത് ഉരലിൽ ഇട്ട് ഇടിച്ച് വെയിലിൽ വെച്ച് ഉണക്കിയാണ് കുക്കുടചൂർണ്ണം തയ്യാറാക്കുന്നത്.
പക്ഷിപീഡയ്ക്ക് ഓല വായിക്കൽ
വണ്ണാൻ സമുദായക്കാരും പക്ഷിപീഡയ്ക്ക് വ്യത്യസ്‌തമായ രീതിയിൽ മാന്ത്രികക്രിയകളും മരുന്നുകളും ചെയ്തുവരുന്നു. ഗർഭിണിയായ സ്ത്രീയുടെ തലയ്ക്കു മുകളിൽക്കൂടി പുള്ളുപക്ഷി പറന്നുപോയാൽ ആ സ്ത്രീ പ്രസവിച്ച കുട്ടിക്ക് ഉണ്ടാകുന്നതാണ് പുള്ളുരോഗം എന്നു തന്നെയാണ് ഇവരുടെയും വിശ്വാസം. 'ഓല വായിച്ചുനീക്കൽ' ആണ് അതിന് വണ്ണാൻമാർ ചെയ്യുന്ന മുഖ്യമായ കർമ്മം.
വീടിൻ്റെ പുറത്തളത്തിൽ പഞ്ചവർണ്ണപ്പൊടികൊണ്ട് പക്ഷിക്കളം വരയ്ക്കുന്നു. അരിപ്പൊടി, കരിപ്പൊടി, മഞ്ഞൾപ്പൊടി, ചുകപ്പുപൊടി (നൂറും മഞ്ഞളും ചേർത്തത്), പച്ചപ്പൊടി (കുങ്കുമമരത്തിന്നില പൊടിച്ചത്) ഇവകൊണ്ട് അഷ്ടകോണിട്ട് അതിനുശേഷം കർണ്ണികാ രവൃത്തം വരച്ച് അതിനു മുകളിൽ അഞ്ചു പക്ഷിയുടെ പഞ്ചവർണ്ണ ത്തിലുള്ള രൂപം വരച്ച് വെക്കുന്ന ഈ കളം ഏതാണ്ട് ഒരു മീറ്റർ വ്യാസാർദ്ധമുള്ളതായിരിക്കും. ആ കത്തളത്തിനു നടുവിൽ പിലാ വിറക്, കൊന്നവിറക്, പാറോംവിറക്, കൂരാം വിറക്, വലിയ കടലാടി ഇവകൊണ്ട് അഗ്നി ജ്വലിപ്പിച്ച് ഹോമകുണ്ഡം തയ്യാറാക്കുന്നു. പുതുക്കുടുക്കയിൽ (മൺകലം) കറുത്തരി (നെല്ലിൻ്റെ ചൂളി മാത്രം പോയ അരി) കൊണ്ട് ചോറുണ്ടാക്കുന്നു. നൈച്ചിങ്ങ (അട്ടക്കൂട്), മണ്ണട്ട. പോത്രാംകണ്ണി(നെറ്റിയിൽ സ്വർണ്ണനിറമുള്ള ചൊട്ടയുള്ള മത്സ്യം). പച്ചാളി (വയലുകളിൽ കാണുന്ന ഞണ്ടുവർഗ്ഗത്തിൽപ്പെട്ട ഒരിനം), പക്ഷിപീഡ ബാധിച്ച കുട്ടിയുടെ നഖം, മുടി എന്നിവയും ചേർത്തു വേണം ചോറ് വേവിച്ചെടുക്കാൻ. പിന്നീട് അത് ഒരു വാഴയിലയിൽ ഇട്ട് അതുകൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുന്നു. ഈ കർമ്മം നടത്തുന്നതിനു മുന്നേ പുള്ളുപീഡ ബാധിച്ച കുട്ടിയെ കുളിപ്പിക്കേ ണ്ടതുണ്ട്. മൂന്നു ദിവസംകൊണ്ടു നടത്തുന്ന ഈ കർമ്മം തുട ങ്ങുന്ന ആദ്യദിവസംതന്നെ കാക്കയും കോഴിയും ഇര എടുക്കുന്നതിനു മുമ്പ് (പ്രഭാതത്തിനു മുന്നേ) നാലു കിണറ്റിൽനിന്ന് വെള്ളം കോരി ക്കൊണ്ടുവന്ന് ഒരു മൺകുടത്തിലാക്കി അതിൽ നാല്പാമരം, പാറമുള്ള്, പാറ ഇറച്ചി ഇവയിട്ട് വായ മൂടിക്കെട്ടി പൂജിക്കും. പാനിയിൽ സംഭരിച്ചു വെച്ച് പൂജിച്ചുവെച്ച ഈ വെള്ളംകൊണ്ടു വേണം കുട്ടിയെ കർമ്മാ വസാനം കുളിപ്പിക്കാൻ.
കർമ്മം തുടങ്ങുമ്പോൾ കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തി നരികെ വന്ന് ഇരിക്കണം. ഗണപതിവിളക്ക് വലതുഭാഗത്ത് കത്തി ച്ചുവെക്കും. പഞ്ചങ്ങളും ഗുരുതിയും മുതിർച്ചയും കളത്തിനരികെ വെക്കണം. കർമ്മി ആദ്യം ചുകന്ന ഗുരുതി, കറുത്ത ഗുരുതി ഇവ രണ്ടു കൈകൊണ്ടും തൊട്ട് കുട്ടിയുടെ മൂർദ്ധാവ് മുതൽ പാദം വരെ മൂന്നു തവണ ഉഴിയുന്നു. ഇതിനു സന്ധുകർമ്മം എന്നാണ് പറയുന്നത്. 'ദൃഷ്ടിയും മാറും നനയ്ക്കൽ' എന്നും പറയാറുണ്ട്. അതിനുശേഷം ആൾരൂപത്തിനു മുകളിൽ മൂന്നു നറുക്കില വെച്ച് അതിൽ അരിയും മലരും വിതറി മൂന്നു തിരി കത്തിച്ച് കുട്ടിയെ ഉഴിഞ്ഞ് നറുക്കിലയിൽ വെക്കുന്നു. ആൾരൂപത്തിൻറെ ശിരസ്സിലും ഉദരത്തിലും പാദത്തിലും ആണ് നറുക്കില വെക്കുന്നത്. ദൃഷ്ടിയും മാറും ഉഴിയുമ്പോൾ താഴെ പറയുന്ന മന്ത്രം ചൊല്ലുന്നു:
"ഓം അടി ശുദ്ധിയായ നമഃ മുടി ശുദ്ധിയായ നമഃ മൂർത്തി തൊട്ടു മൂലാധാരം സ്വാധിഷ്ടാനം, മണി പൂരകം, ശുദ്ധി, ആജ്ഞ ഇങ്ങനെ ആറാധാരത്തിൽ പിടിക്കും നീരോടുനിലമിറങ്ങിപോക; ആദിമൂല ശ്രീ പരമഗുരുവേ സ്വാഹാം ഗുരുവിനാണ."
ചോറുണ്ടാക്കാൻ കളത്തിനു നടുവിൽ മുകളിൽ പറഞ്ഞ വിറകുകൾ കൂട്ടി കത്തിച്ച് കറുത്തരി വെച്ചുകഴിഞ്ഞാൽ ചോറാകുന്നതുവരെ കളത്തിനു മുന്നിലിരുന്നാണ് ഓല വായിക്കുന്നത്. ഒന്നുമുതൽപത്തുമാസം വരെ അമ്മയുടെ വയറ്റിലുള്ള കുട്ടിയുടെ വളർച്ചയും പുള്ളുദീനം ബാധിച്ചാലുള്ള അവസ്ഥയും മറ്റുമാണ് തുറന്നു പിടിച്ച ഓലഗ്രന്ഥത്തിൽനിന്ന് കർമ്മി വായിക്കുന്നത്. ഇങ്ങനെ മൂന്നു ദിവസം ചെയ്യണം. ഒടുവിൽ പൂജിച്ച വെള്ളംകൊണ്ടുള്ള കുളി കഴിഞ്ഞാൽ രോഗിക്ക് അകത്തു കഴിക്കാൻ 'അയ്യരാദി' ഗുളികയും ശരീരത്തിൽ തേക്കാൻ അരക്കെണ്ണയും കൊടുക്കുന്നു. പുള്ളുവൻമാർ കൊടു ക്കുന്നതുപോലെയുള്ള കുക്കുടചൂർണ്ണം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.
പക്ഷിപീഡ എന്ന രോഗത്തിൻ്റെ പിറകിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ ഇരുസമുദായക്കാരും സമാനരാണെന്നു കാണാൻ കഴിയും. രോഗലക്ഷണം കല്പിക്കുന്ന കാര്യത്തിലും ഈ സമാനത കണ്ടെത്താൻ കഴിയും. എന്നാൽ ഈ ബാധാരോഗത്തെ ഇല്ലാതാ ക്കുന്ന രീതിയിലും ഔഷധപ്രയോഗത്തിലും ഇരുകൂട്ടരും തികച്ചും വിഭിന്നമായ പാത സ്വീകരിക്കുന്നതായിക്കാണാം."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
കമലപ്പരുന്ത്
“കമലപ്പരുന്ത്-ഒരു കാലത്ത് കേരളത്തിൻ്റെ കടലോരങ്ങളിൽ സാധാരണമായിരുന്നു വെള്ളവയറും ചാരം പൂശിയ ചിറകുമുള്ള ഈ കടൽപ്പരുന്ത്. എന്നാൽ ഇന്ന് കുറ്റിയറ്റുപോകുംവിധം എണ്ണം കുറഞ്ഞിരി ക്കുന്ന അപൂർവ്വ പക്ഷിയാണിത്. 1972-ലെ ഇന്ത്യൻ വന്യജീവി സംര ക്ഷണ നിയമം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുക യാണ് വെള്ളവയറനെ. പക്ഷേ, അന്യംനിൽക്കാറായിരിക്കുന്ന വന്യ ജീവികളുടെ പേർവിവരം രേഖപ്പെടുത്തുന്ന റെഡ് ഡാറ്റാ ബുക്കെന്ന 'ചെകുത്താൻറെ പുസ്‌തക'ത്തിൽ ഈ കടൽപ്പരുന്തിൻ്റെ നാമവും കുറിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിൻ്റെ തീരപ്രദേശങ്ങളിലെല്ലാം വൻമരങ്ങളിൽ ഈ കടൽപ്പരുന്തിൻ്റെ ധാരാളം കൂടുകൾ കണ്ട ത്തിയതായി 1928-ൽ എഴുതപ്പെട്ട കേണൽ മൺറോയുടെ ഓർമ്മ ക്കുറിപ്പുകൾ പറയുന്നു. ഗവേഷണത്തിൻ്റെ ഭാഗമായി ലേഖകൻ നടത്തിയ അന്വേഷണത്തിൽ ബോധ്യമായത് കേരളത്തിൽ മുപ്പ തോളം കടൽപ്പരുന്തുകളേ ബാക്കിയുള്ളൂവെന്നാണ്. അതും മാഹിക്ക് വടക്ക് അത്യുത്തര കേരളത്തിൻ്റെ തീരത്തുമാത്രം.തുറയിലെ പഴമക്കാർ പറയുന്നു. അഴിക്കലഴി പ്രദേശത്ത് മഗണിയ നെന്നാണിതിനു പേര്. മാട്ടൂൽകടപ്പുറത്ത് കൂവാച്ചിമാതൽ ഏഴിമ ലയിലും എട്ടിക്കുകൂത്തുംകിടിയൻ, തൊട്ടടുത്ത് രാമന്തളിയിൽ 'മീൻചാടി'യാണിത്. പയ്യുന്നൂരിലും കുഞ്ഞിമംഗലത്തും മരിത്തലച്ചി (മരിത്തലച്ചി ചിലയിടങ്ങളിൽ വേഴാമ്പലാണ്. തലയിൽ മരിക കമഴ്ത്തിയ ആ പുരാവൃത്തവും പ്രസിദ്ധമാണല്ലോ). ഇടയിലക്കാടു ഭാഗങ്ങളിൽ 'മീൻകണ്ണി', ത്യക്കരിപ്പൂർ കടപ്പുറത്തും ബേക്കലം കടപ്പുറത്തും 'കമല.' പീലിക്കോട് നീലേശ്വരം ഭാഗങ്ങളിൽ 'കാനാ ക്കാൻ', 'വൈറ്റ് ബല്ലിഡ് സീ ഈഗിൾ' എന്ന ഇംഗ്ലിഷ് നാമത്തിൻ്റെ തർജ്ജമയായി വെള്ളവയറൻ വയറൻ കടൽപ്പരുന്ത് എന്ന പേരാണ് മലയാ ളത്തിലെ പക്ഷിശാസ്ത്രപുസ്‌തകങ്ങൾ ഈ പക്ഷിക്കു നൽകിയിരി ഇരതേടലിന്റെ സ്വഭാവവും സൂക്ഷ്‌മതയും വ്യക്തമാക്കുന്നു. കൂവാ ക്കുന്നത്. മീൻചാടി, മീൻകണ്ണി തുടങ്ങിയ പേരുകൾ കടൽപ്പരുന്തിൻ്റെ ച്ചിമാതൻ, കാനാക്കൻ എന്നീ പേരുകൾ ഇവയുടെ കൂകി വിളിക്കുന്ന ശബ്ദംമൂലം വന്നതാണ്. രാവിലെ ഇവ ശബ്ദിച്ചാൽ ധാരാളം മീൻ കിട്ടുമെന്നാണ് തുറയുടെ വിശ്വാസം. കളനാട്-കാസർഗോഡ് ഭാഗ ങ്ങളിൽ 'മുക്കുവന്റച്ഛൻ' എന്ന് ഈ പക്ഷിയെ വിളിക്കുന്നു-ഐശ്വര്യം വിളിച്ചറിയിക്കുന്ന പിതൃക്കളുടെ സ്മരണ.
ഉഗ്രവിഷമുള്ള കടൽപ്പാമ്പുകളാണ് ഇവയുടെ പ്രധാന ആഹാരം. ഏരി, കോളൻ തുടങ്ങിയ വലിയ കടൽ മീനുകളെയും കടൽഞണ്ടു കളെയും ഇവ ഭക്ഷിക്കാറുണ്ട്. ഉൾനാടൻ ജലാശയങ്ങളിലും ഇവ മീൻ പിടിക്കാൻ ഇറങ്ങാറുണ്ട്. കാലവർഷം കഴിഞ്ഞ് ശാന്തമാകു ന്നതോടെ ചേറടിഞ്ഞ് കടൽ കൂടുതൽ സമ്പുഷ്ടമാകുന്നു. കടൽ പ്പാമ്പുകൾ സമുദ്രോപരിതലത്തിൽ പൊങ്ങിവരുന്നത് ഇക്കാലത്താണ്. ആകാശത്ത് ചുറ്റിപ്പറക്കുന്ന കമലപ്പരുന്ത് അതിൻ്റെ കണ്ണിൽപ്പെടുന്ന പാമ്പിനു നേരേ ചിറകുകൾ പൂട്ടി ചാട്ടുളിപോലെ കുതിക്കുന്നു. ഇരയെ കാലിൽ ഒതുക്കി സ്ഥിരഇരിപ്പിടമായ മരത്തിലേക്ക് പറ ക്കുന്നു. അവിടെവെച്ച് മാംസം മാത്രം പിച്ചിച്ചീന്തി തിന്നും. എല്ലും മുള്ളും കീഴ്പ്പോട്ടിടും. കടൽപ്പരുന്തിൻ്റെ വിശ്രമകേന്ദ്രമായ മരങ്ങളുടെ കീഴിൽ പാമ്പുകളുടെ അസ്ഥിയും മീൻമുള്ളും ഞണ്ടിൻ്റെ തോടുമെല്ലാം ചിതറിക്കിടക്കുന്നതു കാണാം.
കടൽപ്പാമ്പിനെ തെറ്റിയെടുത്തു പറക്കുന്ന പരുന്തിൽ നിന്നും രക്ഷപ്പെടാൻ പാമ്പ് പുളയുകയും കൊത്താനായുകയും ചെയ്യുമല്ലോ. അപ്പോൾ കമലപ്പക്ഷി കൊക്കു താഴ്ത്തി പാമ്പിന്റെ തലയ്ക്കു മുകളിൽ എന്തോ മന്ത്രം ജപിക്കുമെന്നാണു ബേക്കലത്തെ മുക്കുവർ പറയു ന്നത്. അതോടെ പാമ്പ് നിശ്ചലമാകുന്നു. 'കമലമന്ത്രം' ജപിച്ചാണ് പാമ്പിനെ നിർവീര്യമാക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം. അങ്ങാനൂർ കടപ്പുറത്തെ പക്കീരൻ വൈദ്യരെപ്പോലുള്ള വിഷഹാരികൾ ‘കടലോരപ്പഴമയിലെ ഈ 'ഗരുഡമന്ത്രം' വശത്താക്കിയിരുന്നുവത്രേ. എന്നാൽ ഇരയുമായി പറക്കുന്ന കടൽപ്പരുന്തിൻറെ ആഹാരം തട്ടി ഷറിക്കുന്ന ഒരു വിരുതനുണ്ട്-കാക്ക. പാമ്പിനോടു കാണിക്കുന്ന ശൗര്യമൊന്നും കാക്കയുടെ കൗശലത്തിനു മുന്നിൽ വിലപ്പോകുന്നില്ല.
കന്നി മാസം മുതലാണ് കമലപ്പരുന്തിൻ്റെ പ്രജനനകാലം തുടങ്ങു ന്നത്. ആകാശത്തുവച്ചാണ് ഇണചേരൽ. ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ട് ഉയർന്നുപറക്കുന്ന പൂവനും പിടയും അന്യോന്യം തുര ത്തുകയും കരണംമറിയുകയും വിരലുകൾ കോർത്തുപിടിച്ച് ചക്രം തിരിയുകയും ചെയ്യും. ശരവേഗത്തിൽ താഴേക്കു പതിക്കുന്ന പക്ഷികൾ ഭൂമിക്ക് അല്പം മുകളിൽവച്ച് ബന്ധം വിടർത്തി പറന്നു പൊങ്ങുന്നു.
കടലോരങ്ങളിലെ വൻമരങ്ങളിലാണ് ഇവ കൂടുകൂട്ടുന്നത്. ഈ മരങ്ങളിൽ മിക്കവയും പ്രായമുള്ള നാട്ടുമാവുകളായിരിക്കും. തീര പ്രദേശങ്ങളിൽ ഇന്ന് ഇത്തരം വൻമരങ്ങൾ അവശേഷിക്കുന്നതു ചില കാവുകളോട് ബന്ധപ്പെട്ടുമാത്രമാണ്. കഴിഞ്ഞ രണ്ടു വർഷ ങ്ങൾക്കുള്ളിൽ നിരീക്ഷിക്കപ്പെട്ട പന്ത്രണ്ടു കൂടുകളിൽ എട്ടെണ്ണവും തീരദേശകാവുകളിൽത്തന്നെ. നൂറടിയോളം ഉയരമുള്ള മരങ്ങളിലാണ് മിക്ക കൂടുകളും, ചുള്ളിക്കമ്പുകളും തെങ്ങോലയുമാണ് കൂടുകൂട്ടാൻ ഉപയോഗിക്കുന്നത്. വളരെ വിസ്‌താരമേറിയതാണ് ഇവയുടെ കൂടു കൾ. ആറടിയോളം നീളമുള്ള ഉണക്കക്കമ്പും ഓലമുറിയുമൊക്കെ ചില കൂടുകളിൽ കണ്ടിട്ടുണ്ട്.
ഒരു മരംതന്നെ നൂറ്റാണ്ടിലേറെക്കാലം കമലപ്പക്ഷി ആരൂഢമാ ക്കിയതിന് രാമന്തളിയിലെ ചാമുണ്ഡിക്കാരൻ കുഞ്ഞമ്പുവിൻ്റെ അനുഭവസാക്ഷ്യമുണ്ട്. തറവാട്ടുകാവിലെ കൂറ്റൻ പേരാൽ മരത്തിൽ നൂറടിയെങ്കിലും പൊക്കത്തിലാണു കൂട്. കടലിൽ മീൻ പിടിക്കുന്ന വർക്ക് ഒരു സൂചനാവൃക്ഷമാണീ ആൽമരം. ആൽമരത്തിലെ പക്ഷി ക്കൂറ്റൻ തങ്ങൾക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നുവെന്നാണ് കുഞ്ഞമ്പുവേട്ടൻ്റെ പക്ഷം. കൂട്ടിൽനിന്നും കൊഴിഞ്ഞു വീഴുന്ന മരക്കമ്പുകൾ ഇദ്ദേഹം വിറകായി ഉപയോഗിക്കുന്നു. കമലയുടെ കൊക്കിൽനിന്നും താഴെ വീഴുന്ന കൂറ്റൻ മീനുകളെ ആഹാരത്തിനും. മുൻപ് ഒരു പഴയ പട്ടാളക്കാരൻ ഈ പരുന്തിനെ വെടിവെച്ചിടാൻ ശ്രമിച്ചതും തോക്കു പിന്നെ പൊട്ടാതിരുന്നതും കുഞ്ഞമ്പുവേട്ടനെ പ്പോലെ പലരുടെയും ഓർമ്മകളിലുണ്ടാവാം.
ഓരോ വർഷവും കടൽപ്പരുന്ത് തൻ്റെ കൂടു പുതുക്കി ഉപയോ ഗിക്കും. പുതിയ ചുള്ളിക്കമ്പുകൾവെച്ച് ഇവ കൂടുകളിൽ അറ്റകുറ്റ പ്പണികൾ നടത്തുന്നു. കുറേ വർഷം കഴിയുമ്പോൾ ചുള്ളിക്കമ്പിൻറെ ഭാരംകൊണ്ടുതന്നെ കൂട് നിലംപതിക്കുന്ന ഒരവസ്ഥ വരുന്നു. ആണും പെണ്ണും ചേർന്നാണു കൂടുകെട്ടുന്നത്. കട്ടിയുള്ള പുറന്തോടും വെള്ള നിറവുമുള്ള ഒന്നോ രണ്ടോ മുട്ടകളാണ് പെൺപക്ഷി ഒരു പ്രജനന കാലത്തിടുന്നത്. അമ്പത് ദിവസങ്ങൾ പൊരുന്നയിരുന്ന ശേഷമാണ് മുട്ട വിരിയുന്നത്. കുഞ്ഞുങ്ങളുടെ നിറം തൂവെള്ളയാണ്. ആണും പെണ്ണും ഒത്തുചേർന്ന് കുഞ്ഞുങ്ങളെ തീറ്റുന്നു. രണ്ടു മാസത്തിനകം കടൽപ്പരപ്പിലേക്ക് അച്ഛനമ്മമാർക്കൊപ്പം പറന്നുതുടങ്ങുന്നു. എന്താ യാലും മുക്കുവരുടെ ഈ സൗഭാഗ്യചിഹ്നത്തിൻ്റെ സുവർണ്ണകാലം അവസാനിച്ചതായാണു തോന്നുന്നത്.
വ്യാവസായിക മാലിന്യങ്ങളുടെ പുറംതള്ളലും വിഷപദാർത്ഥങ്ങ ളുടെ അമിതോപഭോഗവും ഭക്ഷ്യശൃംഖലയിലെ മേൽക്കണ്ണിയായ ഈ പരുന്തുകളെ ഏറെ ബാധിച്ചിരിക്കുന്നു. ഇവയുടെ പ്രജനന നിരക്കുതന്നെ കുറഞ്ഞിരിക്കുന്നു. ഒപ്പം തണ്ണീർത്തടങ്ങളുടെയും കണ്ടൽക്കാടുകളുടെയും പ്രജനനകേന്ദ്രമായ വൻ മരങ്ങളുടെ നാശവും ഈ കടൽപ്പരുന്തിൻ്റെ നിലനില്പ് അപകടത്തിലാക്കിയിരിക്കുന്നു. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
1.“പാലക്കാടുജില്ലയിലെ ചില പ്രദേശങ്ങളിലെ ഭഗവതിക്കാവുകളിൽ കളമെഴുത്തിനുശേഷം നടത്തുന്ന അനുഷ്‌ഠാനമാണ് പന്തംകളി. പെരുവണ്ണാന്മാരാണ് ഈ കർമത്തിൽ ഏർപ്പെടുന്നത്. പന്തംകളി യുടെ മറ്റൊരു പേരാണ് കെട്ടിയാടി പൂജിക്കുക എന്നത്. പട്ടുവസ്ത്ര മുടുത്ത്, ചുവന്ന പട്ട് തലയിൽ കെട്ടി, കാൽച്ചിലമ്പും അരമണിയും അണിഞ്ഞാണ് പന്തംകളി നടത്തുന്നത്. ചെണ്ടയുടെ താളത്തിനൊ പ്പിച്ച് ഏഴു പ്രാവശ്യമാണ് ഇതു കളിക്കുക. ഓരോ വട്ടത്തിലും നാലു മൂലകളിലും നാലു വാതുക്കലും കളിക്കുന്നു. നറുക്കില, കിണ്ടതാലം, പന്തം, തിരിവയ്ക്കാവുന്ന കിണ്ടി, അരിപ്പൂവ്, ഇളനീർ, കോഴി എന്നിവ ഓരോ കളത്തിലുംവെച്ചാണു കളിക്കുന്നത്. എല്ലാ കളങ്ങളിലും വ്യത്യസ്തമായ ചുവടും താളവുമാണ്. ഏഴാം വട്ടമായ കോഴിക്കളി യോടുകൂടി പന്തംകളി അവസാനിക്കുന്നു. ഇത് മാത്രമല്ല കതിർവേല, താലപ്പൊലി എന്നിവയും ഇതോടൊപ്പം നടത്തുക പതിവുണ്ട്. പന്തംകളി നടത്തിക്കഴിഞ്ഞ് ബലിതർപ്പണം ചെയ്‌ത മൂന്നു ദിവസത്തെ ഭഗവതിപ്പാട്ടാരംഭിക്കുന്നു. മൂന്നാമത്തെ രാത്രി പാട്ട് അവസാനിപ്പിച്ചു കളം തുടച്ചുമാറ്റി ആ സ്ഥാനത്ത് ഭൂതക്കളം 16 ഭാഗങ്ങളായി വരച്ച് അതിന്റെ മുമ്പിലായി കോഴിത്തലയും വേലും വരയ്ക്കുന്നു. ഭൂതക്ക ളത്തിനും അഞ്ചു നിറത്തിലുള്ള (പഞ്ചവർണ) പൊടികൾതന്നെ യാണ് ഉപയോഗിക്കുന്നത്. നാലു വശങ്ങളിലും നാളികേരവും പടി ഞ്ഞാറുഭാഗത്ത് പറനിറച്ചതും വയ്ക്കുന്നു. ഭൂതക്കളത്തിന്റെ വടക്കു വശത്തു വാഴപ്പോളകൊണ്ട് 16 കളങ്ങളുള്ള ബലിക്കളം വരയ്ക്കുകയും അതിന്റെ മധ്യത്തിൽ വാഴപ്പിണ്ടിയിൽ ഒരുരുള ചോറു വച്ച് കുത്തി നിർത്തി പന്തംകളി നടത്തുന്നു. അതുകഴിഞ്ഞ് ദേവിയെയും ദേവി യുടെ പേയെയും പെരുമ്പടമാരെയും തെക്കു പടിഞ്ഞാറ്, വടക്കു ഭാഗത്തുനിന്ന് തേരേറ്റുപാടി കളത്തിനകത്തേക്ക് ആവാഹിക്കുന്നു.
ആവാഹിച്ചതിനുശേഷം വാഴപ്പോളകളിലെ തിരി കത്തിച്ച് അരി, പൊരി, പുഴുക്ക്, തവിട് എന്നിവ പന്തലിനു മുകളിലേക്കു വിതറി പേയും പെരുമ്പരന്മാരെ തേരേറ്റി പ്രതിഷ്‌ഠിക്കുന്നു. തേരേറ്റിക്കഴിഞ്ഞ് ഈ കർമ്മം നടത്തിയവരെ അനുഗ്രഹിക്കുകയും പാട്ടുത്സവം അവസാനിപ്പിക്കുകയും ചെയ്യുന്നു”
2 . പന്തംകളി
“പാലക്കാടു ജില്ലയിലെ ചില ഭഗവതിക്കാവുകളിൽ വൃശ്ചിക മാസത്തിൽ നടത്താറുള്ള 'കൂട്ടക്കളം' എന്ന ആഘോഷത്തിന്റെ ഭാഗമാണ് പന്തംകളി. കൂട്ടക്കളത്തിൽ കളമെഴു ത്ത്, പന്തംകളി, ഭഗവതിപ്പാട്ട് എന്നിവ അടങ്ങുന്നു. താലപ്പൊ ലിക്കു ശേഷമാണ് പന്തംകളിയുടെ അവതരണം. ചുവന്നപട്ടുടുത്ത് അര മണിയും കാൽച്ചിലമ്പുമണിഞ്ഞ്, തലയിൽ ചുവന്ന പട്ട് കെട്ടിയാണ് പന്തംകളിയിൽ ഏർപ്പെടുന്നത്. ഏഴു വട്ടം കളിക്കും. ഏഴാം വട്ടം കോഴിക്കളിയത്. ചെണ്ടയുടെ താളത്തി ന്നനുഗുണമായ നൃത്തമാണ് പന്തം കളി. പെരുമണ്ണാൻമാരാണിതിൽ ഏർപ്പെടുന്നത്.
പന്തം കളി-2
കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പ്രചാരമുള്ള ഒരു വിനോദം. ദളിതരുടെ ഈ പന്തംകളി രാത്രികാലങ്ങളിലാണ് അവതരിപ്പി ക്കുക. രണ്ടുകൈകളിലും പന്തങ്ങൾ എടുത്ത് ഈരണ്ടു പേർ അടുത്തു നിന്ന് പരസ്പരം പന്തങ്ങൾ കൂട്ടിമു ട്ടാതെ കറക്കിക്കളിക്കുക.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"മാരിയമ്മയെ ആരാധിക്കാൻവേണ്ടി നടത്തുന്ന മാരിയമ്മൻപൊങ്കലിൽ തീച്ചട്ടിയെടുത്തു തുള്ളുന്ന ആളെയാണ് 'അഗ്നിമാടൻ' എന്നു വിളിക്കുന്നത്. തീച്ചട്ടിയെടുക്കാതെ കൂടെത്തുള്ളാൻ മറ്റൊരാളും ഉണ്ടാകും. ഇതാണ് 'ചുടലമാടൻ.' കൈവെള്ളയിൽ ആര്യവേപ്പില വച്ച് അതിന്മേൽ മൺചട്ടിവച്ച് അതിൽ തീകൊളുത്തും. തീ നന്നായി കത്താൻ മൺചട്ടിയിൽ മരക്കഷണങ്ങളിട്ട് എണ്ണയും ഒഴിക്കും. ആര്യവേപ്പിലയും പൂക്കളുംകൊണ്ടലങ്കരിച്ച കുടവുമായി മാരിയ ഛൻകോവിലിലേക്കു നീങ്ങുന്ന ആളാണ് 'കുംഭക്കാരൻ.' മഞ്ഞപ്പ ട്ടുടുത്ത കുംഭക്കാരൻ്റെ ഒപ്പമാണ് അഗ്നിമാടനും ചുടലമാടനും കോവിലിലേക്കു നീങ്ങുന്നത്. ഒപ്പം വാദ്യഘോഷങ്ങളോടെ ഭക്തരും ഉണ്ടാകും. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
കന്നിയാട്ടം
1”കരിമ്പാല വിഭാഗത്തിൽപ്പെട്ട ആളുകളുടെ അനുഷ്‌ഠാനനൃത്തങ്ങളിൽ പ്രധാനപ്പെട്ടതാണ് കന്നിയാട്ടം എന്ന നൃത്തം. ഈ നൃത്തം വ്രതനിഷ്ഠയോടുകൂടി വേണം നടത്താൻ. തെയ്യത്തോടനുബന്ധി ച്ചാണ് ഇതു നടത്താറുള്ളത്. കരിമ്പാലരിൽപ്പെട്ട പുരുഷന്മാർ വേഷം കെട്ടി നൃത്തം ചെയ്യുന്നു. ചീറുമ്പപ്പാട്ടിലെ പുരാവൃത്തത്തിൽ സൂചി പ്പിക്കുന്ന കന്നിമാരുടെ സങ്കല്പത്തിലുള്ളതാണ് ഈ അനുഷ്ഠാനനൃത്തം. “
2.കന്നിയാട്ടം
“കേരളത്തിലെ ആദിമനിവാസിക ളിൽപ്പെട്ട മന്നാന്മാർക്കിടയിൽ “മന്നാൻകുത്ത്' എന്ന പേരിൽ അനു ഷ്‌ഠാനകലാനിർവഹണം നിലവിലു ണ്ട്. അതിന്റെ അവതരണത്തിന്നിടയിൽ അവർ 'കന്നിയാട്ടം' നടത്തും. സ്ത്രീകളുടെ മാന്ത്രിക പരിവേഷ മുള്ള ഒരു നർത്തനമാണത്. 'മുത്തി' യുടെ ബാധകൊണ്ടത്രെ സ്ത്രീക ൾക്ക് ബാധാചലനമുണ്ടാകുന്നത്. വാദ്യവും പാട്ടും അപ്പോഴുണ്ടാകും. ബാധയിളകി അരുളപ്പാടും നടത്തു മത്രെ. 'കാണിക്കാര'നായ മൂപ്പൻ മന്ത്രം ജപിച്ച് ഈ ചലനനൃത്തം അവസാനിപ്പിക്കുകയാണ് പതിവ്. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
എണ്ണകൾ
“1. “ആനക്കൊമ്പ് അരംകൊണ്ട് രാകിയെടുത്തു ചട്ടിയിൽവച്ച് കരിച്ച് പൊടിച്ചെടുത്ത് അത് വെളിച്ചെണ്ണയിൽ ചാലിച്ച് തലയിൽ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ പതിവായി ചെയ്‌താൽ അനിയന്ത്രിതമായ മുടികൊഴിച്ചിൽ നിശ്ശേഷം മാറും.
ഒരു പിടി കറിവേപ്പില എടുത്ത് അരച്ച് ഒരു തേങ്ങ ചുരണ്ടി പിഴിഞ്ഞ പാലും ചേർത്ത് ഒരു കിലോഗ്രാം വെളിച്ചെണ്ണയിൽ കാച്ചി ഊറ്റിയെടുത്ത് അല്പം പച്ചക്കർപ്പൂരം പൊടിച്ചിട്ട് സൂക്ഷി ക്കുക. ഇതു തലയിൽ തേച്ചുകുളിക്കുന്നത് മുടിവളരാൻ നല്ല താണ്.ചെമ്പരത്തിപ്പൂവ് (അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തി) അരി ഞ്ഞിട്ട് എണ്ണകാച്ചിപ്പുരട്ടുന്നത് തലമുടി വളരാനും കറുപ്പു നിറം ലഭിക്കാനും നല്ലതാണ്.
അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തിപ്പൂവ് വെളിച്ചെണ്ണയിൽ ഇട്ട് അതു വെയിലത്തുവയ്ക്കുക. ഇങ്ങനെ പല ദിവസം വെച്ച് വെള്ളം വറ്റിക്കഴിയുമ്പോൾ ഈ എണ്ണ അരിച്ച് തലയിൽ തേച്ചുകുളിക്കാം.കയ്യോന്നി ഇടിച്ചുപിഴിഞ്ഞ നീര് ചേർത്തു കാച്ചിയ വെളിച്ചെണ്ണ മുടി വളരാൻ സഹായിക്കും.മൈലാഞ്ചി അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി തലയിൽ തേയ്ക്കുന്നത് അകാലനര തടയും; മുടി കൊഴിച്ചിൽ ഇല്ലാതാക്കും.നീലയമരിയില ഇടിച്ചുപിഴിഞ്ഞ നീര് ചേർത്തു കാച്ചിയ വെളി ച്ചെണ്ണ മുടിവളരാൻ നല്ലതാണ്.
നീലയമരിയില, കയ്യോന്നി, പച്ചനെല്ലിക്ക ഇവ ഇടിച്ചു പിഴിഞ്ഞ നീര് സമം ചേർത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുന്നത് മുടിയുടെ വളർച്ചയ്ക്കും അഴകിനും നല്ലതാണ്. കറ്റാർവാഴയുടെ നീര് ചേർത്തു കാച്ചിയ എണ്ണ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയും.
ചൂണ്ടപ്പനയുടെ കുല ഇട്ടുകാച്ചിയ എണ്ണ തേച്ചു കുളിച്ചാൽ മുടി പനങ്കുലപോലെ വളരും.കയ്യുണ്യം (കയ്യോന്നി), നെല്ലിക്ക, നീലയമരി, ചെമ്പരത്തി ഇവ ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അതു ചേർത്ത് എണ്ണ കാച്ചി പാക മാകുമ്പോൾ അഞ്ജനക്കല്ലും അല്പം പച്ചക്കർപ്പൂരവും ചേർക്കുക.
2.എണ്ണതേച്ചുകുളി
എണ്ണതേച്ചുകുളി ഇഷ്‌ടാനുസരണം നടത്തരുതെന്നാണ് പണ്ടത്തെ നിശ്ചയം. തിരുവാതിര, ഉത്രം, തൃ ക്കേട്ട, ഈ നാളുകളും, ഞായർ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ആഴ് ചകളും പ്രഥമ, ഷഷ്ഠി, അഷ്ടമി, ദ്വാദശി, ചതുർദശി, വാവ് എന്നീ പക്കങ്ങളും ജൻമനക്ഷത്രങ്ങളും, സംക്രമവും, ദീക്ഷ, വ്രതം, ശ്രാദ്ധം ഗ്രഹണാദിപുണ്യകാലങ്ങൾ ആശൗ ചം തുടങ്ങിയവകളിലും തേച്ചുകു ളിക്കരുതെന്നാണ് പണ്ടുള്ളവർ പറ യുക. ഞായറാഴ്ചച തേച്ചു കുളിച്ചാൽ സന്താപവും, തിങ്കളാഴ്‌ച ദേഹകാ ന്തിയും, ചൊവ്വാഴ്‌ച അപമൃത്യവും, ബുധനാഴ്‌ച സമ്പത്തും, വ്യാഴാഴ്ച
ധനനാശവും, വെള്ളിയാഴ്‌ച ആപ ത്തും, ശനിയാഴ്‌ച സുഖാനുഭവവും ഫലമാണെന്നു പറയാറുണ്ട്. ബാ ലൻ മാർക്കും രോഗികൾക്കും വൃദ്ധൻമാർക്കും കാലം നോക്കേണ്ട തില്ല. അവർക്ക് ഞായറാഴ്‌ച പുഷ്പവും വ്യാഴാഴ്ച കറുകയും, വെള്ളി യാഴ്ച ചാണകവും ഇട്ടും ചൊവ്വാ ഴ്ച ഭൂമിയിലൊഴിച്ചും എണ്ണതേക്കാ മെന്ന് വിധിയുണ്ട്. സ്ത്രീകൾക്ക് ചൊവ്വാഴ്‌ചയും വെള്ളിയാഴ്ചയും എണ്ണതേച്ചുകുളിക്ക് ശുഭമാണ്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും കൊള്ളാ മത്രെ. ഭർത്താവിൻ്റെ ജൻമനാളിൽ സ്ത്രീകൾ തേച്ചു കുളിക്കരുത്”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
താളി
1.”വെള്ളില,കുറുന്തോട്ടി,ഏച്ചിൽ,തിരുതാളി,ചെമ്പരത്തി ഇവയുടെ ഇലയാണ് തലയിൽ തേക്കാനുള്ള താളിയായി ഉപയോഗിച്ചു വന്നിരുന്നത്. വെള്ളില മുടികൊഴിച്ചിൽ ഇല്ലാതാക്കും. നല്ല ഉറക്കം ഉണ്ടാക്കും. പനിക്കെതിരെയുള്ള മരുന്നുകൂടിയാണിത്. ത്രിദോഷശമനിയായ വെള്ളിലയുടെ വള്ളി പുഴയുടെ തീരത്താണു സാധാരണയായി കണ്ടുവരുന്നത്. വരണ്ട പ്രദേശത്ത് ഇത് ഉണ്ടാവുകയില്ല. ഏച്ചിലിന്റെ ഇലയാണ് താളിക്കുപയോഗിക്കുന്ന മറ്റൊരു വസ്‌തു. ഇതു വൃക്ഷമാണ്. പുഴയുടെ തീരത്തോ ഭൂഗർഭജലം ധാരാളമായി ഉള്ള പ്രദേശത്തോ മാത്രമേ ഇവ കണ്ടുവരാറുള്ളൂ. ശീതവീര്യമുള്ളത് രക്തദോഷശമനിയാണ്. രക്തവാദം കൊണ്ടുണ്ടാകുന്ന വീക്കത്തിന് അരച്ചിടാനും ഇത് ഉപയോഗിക്കാറുണ്ട്. “
2."താളികൾ. ആരോഗ്യത്തിനും അഴകിനും രോഗശമനത്തിനും വേണ്ടി താളി ഉപയോഗിക്കുന്ന രീതി പണ്ടുമുതലേ ഉണ്ടായിരുന്നു. ഉന്മേഷത്തിനും ഉണർവിനും വേണ്ടി താളി തേച്ചു കുളിക്കാം. ഏതെല്ലാം താളിയാണ്, ഏതു സമയത്താണ് ഉപയോഗിക്കേണ്ടതെന്ന തിരിച്ചറിവ് ഗ്രാമീണർക്കുണ്ടായിരുന്നു. താളി യുടെ വഴുവഴുപ്പും പതയും സോപ്പിൻ്റെ ഗുണം ചെയ്‌തിരുന്നു. രോമകൂപങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ താളിയുടെ ഉപയോഗത്തിലൂടെ നിശ്ശേഷം കഴുകിക്കളയാൻ സഹായിക്കുന്നു. അഴുക്കുമൂലം വിയർപ്പുഗ്രന്ഥികൾ അടഞ്ഞിരിക്കും. താളി തേക്കു മ്പോൾ വിയർപ്പുഗ്രന്ഥികൾ തുറക്കുന്നു. എണ്ണ തേച്ചുകുളി ത്വക്കിനെകൂടുതൽ മിനുസപ്പെടുത്തുന്നു. ത്വക്കിനെ ആഗിരണശേഷി വർദ്ധി പ്പിക്കാൻ താളി സഹായിക്കുന്നു.
സവർണരുടെ താളി അവർണരുടെ താളി എന്നീ തരംതിരിവും താളിയുടെ തിരഞ്ഞെടുപ്പിൽ കാണാവുന്നതാണ്. വെള്ളിലം, തിരുതാളി, വാക, ഇഞ്ച തുടങ്ങിയവ സവർണരുടെ താളിയായിട്ടാണറി യപ്പെടുന്നത്. നീരോലി, വയറ, പാടത്താളി, കൊടുകത്താളി തുട ങ്ങിയവ അവർണൻ്റേതും. സവർണർക്കാണെങ്കിൽ താളിപറിക്കാനും പതയ്ക്കാനും തേച്ചുകൊടുക്കാനും വാല്യക്കാർ ഉണ്ടായിരുന്നു. വെള്ളിലം താളി കുളക്കടവിലും തോടിൻ്റെ വക്കത്തും പാടവക്കത്തും ധാരാളമായി നില്ക്കുന്നതുകാണാം. 'അമ്മ കറുത്തത് മോളു വെളുത്തത് മോളുടെ മോളു അതിസുന്ദരി' എന്ന കടങ്കഥ കേൾക്കുമ്പോഴേക്കും ഉത്തരം നാട്ടിൻപുറത്തുകാർക്ക് അറിയാമായിരുന്നു. നഗരവാസിക്ക് ഇവയു മായി യാതൊരു ബന്ധവും അറിവും ഇല്ലതാനും. വെള്ളിലം ചൂടുള്ള കഞ്ഞിവെള്ളത്തിൽ ഇട്ടുവച്ച് വാടുമ്പോൾ താളിയായി ഉപയോഗിക്കാം. "തിരുതാളി പാർവതിയുടെ താളി എന്നാണറിയപ്പെടുന്നത്. 'തിരു എന്നത് ബഹുമാനസൂചകമായി പറയുന്നു. താളികളിൽ ശ്രേഷ്ഠം തിരുതാളിതന്നെയാണ്. നാട്ടിൻപുറങ്ങളിൽ ധാരാളമായി താളി ലഭി ക്കുന്നതുകൊണ്ട് കുളിക്കാൻ ഇവ ഉപയോഗിക്കുക പതിവായിരുന്നു. എന്നാൽ ഇന്ന് ഗ്രാമം നഗരമായി മാറിയപ്പോൾ എല്ലാം നഷ്ടപ്പെട്ടിരി ക്കുന്നു. തിരുതാളി ഇന്ന് അപൂർവമായിട്ടാണു കാണപ്പെടുന്നത്. തിരുതാളിയെക്കുറിച്ച് ഒരു നാടൻപാട്ടുണ്ട്:
“വേലിമ്മെത്തിരുതാളി
കാലുമ്മെ കൊള്ളാതെ
വേലിക്കുമേലെ ആലോലം."
ഗ്രാമസംസ്കൃതിയുടെ ജീവിതത്തിലും താളത്തിലും പാട്ടിലും തിരുതാളി ഒരു സൂചകമായി വരുന്നു. താരാട്ടുപാട്ടിലെ വക്രതയും രഹസ്യസ്വഭാവവും മനസ്സിലാക്കാൻ ഗ്രാമീണന് അക്ഷരജ്ഞാനത്തിന്റെ ആവശ്യമില്ല. ഭർത്താവ് വീട്ടിൽ അസമയത്ത് കടന്നുവന്നപ്പോൾ ജാരനെ തന്ത്രപൂർവം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവളുടെ പാട്ടാണ് ഇത് എന്നത് ഒറ്റവായനകൊണ്ട് മനസ്സിലാകുകയില്ല. കുഞ്ഞിനെ തോളത്തു കിടത്തി ഉറക്കാൻ ശ്രമിക്കുമ്പോൾപോലും ജാരനോട് വേലി ചാടുമ്പോൾ മുള്ള് കാലുമ്മെ കൊള്ളാതെ നോക്കണം എന്നു താരാട്ടുപാട്ടിലൂടെ അറിയിക്കുന്ന തൻ്റേടിയായ സ്ത്രീയെയാണ് ഇവിടെ കാണുന്നത്.
ശരീരസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും നെന്മേനി വാക താളിയായി ഉപയോഗിക്കാം. വാകത്തൊലി ഉണക്കി പൊടിയാക്കി തലയിലും ദേഹത്തും തേച്ചു കുളിക്കാം. തലയ്ക്കും ശരീരത്തിനും നല്ലതണുത് അനുഭവപ്പെടും. ആചാരത്തിൻ്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി വാക പരാമർശിക്കപ്പെടുന്നുണ്ട്.
വാകയ്ക്കു വലംവെച്ചശേഷം പെൺകുട്ടി കത്തികൊണ്ട് ആ വാകയുടെ തൊലി ചെത്തിയത് അവിടെ കൊണ്ടുവച്ച ഉരലിൽ ഇട്ട് ഇടിച്ച് താളി തയ്യാറാക്കുന്നു. ഈ താളി തേച്ചാണ് അവൾ കുളിക്കുന്നത്. കുമാരനാശാൻ്റെ കാവ്യത്തിലും നെന്മേനിവാകയെപ്പറ്റി പരാമർശമുണ്ട്. ഔഷധഗുണവും സൗന്ദര്യവും ഒത്തിണങ്ങിയതുകൊണ്ടാണ് കവികൾ വാകയെ ചിത്രീകരിക്കുന്നത്.
മേലാളന്മാരുടെ തേവാരത്തിന്. കുളിക്ക് പല പ്രത്യേകതകളും ഉണ്ടായിരുന്നു.മേലാളന്മാരുടെ കുളിക്ക് ഇഞ്ച ഉപയോഗിച്ചിരുന്നു. 'ഇഞ്ച ചതച്ച് വെള്ളത്തിലിട്ടു വച്ചതിനുശേഷമാണ് കുളിക്കാൻ നേരത്ത് എടുത്ത് ഉപയോഗിക്കുന്നത്. ശരീരത്തിലെ മെഴുക്കുപോകാൻ പ്രസവിച്ച സ്ത്രീകൾ ഇന്നും ഇഞ്ച ഉപയോഗിക്കുന്നുണ്ട്.
ചെമ്പരത്തിയിലയും പൂവും താളിയായി ഉപയോഗിക്കാം. പൂവ് ഏറ്റവും വിശേഷപ്പെട്ട ഔഷധമാണ്. ചെമ്പരത്തിത്താളിക്ക് നല്ല വഴുവഴുപ്പ് അനുഭവപ്പെടും. ചെമ്പരത്തികൊണ്ട് ഉണ്ടാക്കുന്ന ചെമ്പ രത്ത്യാദി വെളിച്ചെണ്ണയ്ക്കും പാരന്ത്യാദി തൈലത്തിനും ചെരങ്ങിനെയും വ്രണങ്ങളെയും മാറ്റാനുള്ള കഴിവുണ്ട്. ചെമ്പരത്തിത്താളിക്കു കൂടു തൽ ഔഷധഗുണമുണ്ട്.
കുറുന്തോട്ടി എടുത്ത് കഴുകി ഉരലിട്ട് ചതയ്ക്കുക. തുണിയിൽ അരിച്ചെടുത്ത് താളിയായി ഉപയോഗിക്കാം. കുളിർമ്മ നല്‌കുന്ന ഈ താളി ചെളി പോവാനും മുടി വൃത്തിയാകുവാനും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തലമുടിക്ക് നല്ല അഴകും കറുപ്പു നിറവും ലഭിക്കുന്നു.
അമ്മമാർ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പ്രത്യേകമായ താളിയാണ് ഉപയോഗിക്കുക. ചൂടുവെള്ളത്തിലിട്ട് ഇലയ്ക്ക് മാർദ്ദവം വരുത്തിയതിനുശേഷം താളിയായി ഉപയോഗിക്കുന്നു. ഉമ്മത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞ് താളിയായി ഉപയോഗിക്കാം. നീര് കണ്ണിൽ പോകാതെ സൂക്ഷിക്കണം. താരൻ പോകാൻ നല്ല താളിയാണ്.
നീരോലിയില താളിക്കു നല്ലതാണ്. നാട്ടിൻപുറത്ത് അതിർത്തികളിൽ നീരോലി വെച്ചു പിടിപ്പിച്ചിട്ടുണ്ടെന്നതിനാൽ താളി ലഭിക്കാൻ ഒരു പ്രയാസവുമില്ല. കുളിക്കാൻ പോകുമ്പോൾ ഒരു പിടി നീരോലി ത്താളി പിഴുതെടുത്ത് കല്ലിൽവെച്ച് ഉരച്ച് തലയിൽ തേക്കുകയാണ് പതിവ്. നീരോലി സാധാരണക്കാരൻ്റെ താളിയായിട്ടാണ് അറിയപ്പെ ടുന്നത്. നീരോലി ഉള്ളിടത്ത് കുഴിച്ചാൽ വെള്ളം കാണും എന്നാണ് കിണറു കുഴിക്കുന്നവർ പറയാറുള്ളത്.
കറ്റാർവാഴയുടെ ചാറും (വഴുവഴുപ്പുള്ളത്) കഞ്ഞുണ്ണി ഇടിച്ചു പിഴിഞ്ഞ നീരും തലയിൽ തേച്ചു കുളിക്കാവുന്നതാണ്. തലമുടി നന്നായി വളരും. തണുപ്പ് അനുഭവപ്പെടും. വഴുവഴുപ്പിനെ കളയാനായി
നാട്ടിൻപുറത്ത് സോപ്പുകായ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കും. ഷാമ്പുവിനു പകരമായി സോപ്പുകായ ഉപയോഗിച്ചിരുന്നു. കൊട്ടകത്താളി തലയിലും ദേഹത്തും തേച്ചു കുളിക്കാവുന്നതാണ്.
കുട്ടികൾക്ക് ചൊറി, ചിരങ്ങ് ആദിയായവ വരുമ്പോൾ അമ്മമാർ കൊട്ടകത്താളികൊണ്ട് ഉരച്ചു തേച്ച് കുളിപ്പിക്കും. ചോര പൊടിയു ന്നതുവരെ തേക്കും. ഇത്തിരി വേദനയെടുത്താലും കൊട്ടകത്താളി യുടെ ഉപയോഗത്തിലൂടെ ചിരങ്ങും ചൊറിയും ഉണങ്ങുവാൻ സഹാ യിക്കുന്നു. തൊട്ടാവാടി, പഞ്ഞി (പൂള), എള്ള്, കുന്നിയില ഇവ അരച്ച് താളിയായി ഉപയോഗിക്കാം. ഒരു കാലത്ത് ഇടവിളയായി എള്ള് ധാരാളമായി കൃഷി ചെയ്തിരുന്നതുകൊണ്ട് എള്ളിന്റെ ഇലയ്ക്ക് ക്ഷാ മമുണ്ടായിരുന്നില്ല. തലമുടി കറുക്കാനും ശരീരത്തിനു നല്ല തണുപ്പ് ഉണ്ടാകുവാനും എള്ള് ഉപയോഗിക്കുന്നു.
തുമ്പ (കടിത്തുമ്പ) ഒന്നാന്തരം താളിയാണ്. താളി തലയിൽ തേക്കുമ്പോൾ ശരീരത്തിൽ ആകാതെ സൂക്ഷിച്ചാൽ മതി. തലയിലെ പേൻ പോകാൻ അത്യുത്തമമാണ്. നിലവാക (ചെറ്റിയതുമ്പ), കൊഴുപ്പ (ചെറുത്), വയറ, വെണ്ടയില ഇവയും ഇടിച്ചു ചതച്ച് താളിയായി ഉപയോഗിക്കാവുന്നതാണ്.
ഇലകൾക്കു പുറമേ ധാന്യങ്ങളുടെ പൊടികളും താളിയായി ഉപയോഗിക്കാവുന്നതാണ്. ഉലുവ, തലേ ദിവസം വെള്ളത്തിലിട്ട് പിറ്റേദിവസം ഞെരടിപ്പിക്കുന്ന ചാറ് തലയിൽ തേച്ചു കുളിക്കാം. തലയ്ക്ക് നല്ല തണുപ്പും കുളിർമ്മയും നല്കും. മുടി വളരാൻ സഹായ കമാണ്. ത്രിഫലപ്പൊടി (കടുക്ക, നെല്ലിക്ക, താന്നിക്ക) പതച്ച് താളിയായി തലയിൽ തേക്കാം. മുടി കൊഴിച്ചിലുള്ളവർക്ക് ത്രിഫലപ്പൊടി ഉപയോ ഗിക്കുന്നതു നല്ലതാണ്. പുതിയ തലമുടി കിളിർക്കാൻ സഹായിക്കും.
ചെറുപയർപൊടി പഴങ്കഞ്ഞിയിൽ ചേർത്ത് കുളിച്ചാൽ മുടിക്ക് അഴക് വർദ്ധിക്കും. പഴങ്കഞ്ഞിവെള്ളം നല്ല തണുപ്പു നല്‌കുന്നതു കൊണ്ട് മുടി വളരാൻ സഹായകമാണ്. ചെറുപയർപൊടി ചെളി കളയാൻ ഉത്തമമാണ്.
നല്ല മട്ടനെല്ലിൻ്റെ (ചുവന്ന നെല്ലിൻ്റെ) തവിട് താളിയായി ഉപയോഗിക്കാം. കുട്ടികളുടെ ദേഹത്ത് തവിട് തേക്കുന്നത് വളരെ നല്ലതാണ്. തവിട് രക്തം വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്. മതങ്ങാപ്പിണ്ണാക്ക് (കൊപ്രപ്പിണ്ണാക്ക്) ഇതേപോലെ ദേഹത്ത് തേച്ചുകുളിക്കാവുന്നതാണ്.
പുളിമാവിൻ്റെ തൊലി ഉണക്കിപ്പൊടിച്ച് ദേഹത്തു തേച്ച് കുളിക്കണം.
തൊലിപ്പുറമേയുള്ള അസുഖത്തിനും ചൊറിച്ചിലിനും ഏറ്റവും അത്യു ത്തമമാണ് ഈ മാവിൻ്റെ ചൂർണം. നാട്ടിൻപുറങ്ങളിൽ മാവുകൾ ഉള്ളതുകൊണ്ട് ചൂർണമുണ്ടാക്കുവാനും വിഷമമില്ലായിരുന്നു.
പൂർവികന്മാർ പ്രകൃതിയിൽനിന്ന് ജീവിതത്തിനുവേണ്ട എല്ലാ അറിവും നേടിയെടുത്തിരുന്നു. പ്രകൃതി അന്യമായിരുന്നില്ല. യാതൊരുവിധത്തിലുള്ള മായവും ചേർക്കാത്ത പ്രകൃതിമൂലകങ്ങളെ, ഇലക ളെയാണ് തനതായ രീതിയിൽ ശരീരസംരക്ഷണത്തിനു വേണ്ടി ഉപ യോഗിച്ചിരുന്നത്. ചെയ്‌തറിവും കണ്ടറിവും മുതൽക്കൂട്ടായുള്ളതു കൊണ്ട് ഏത് ഏതിനോടു ചേരണം എന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് യാതൊരുവിധത്തിലുള്ള ദോഷങ്ങളും (മരുന്നിൽ നിന്ന്) അവരെ ഏശിയിരുന്നില്ല. പ്രക്യതിദത്തമായ സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉപയോഗിക്കുക വഴി സൗന്ദര്യം നിലനിർത്താനും സാധിച്ചിരുന്നു. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കീഴാള ജനതയുടെ ആരാധനാകേന്ദ്രങ്ങളായിരുന്ന കാവുകളും തൃപ്രങ്ങോട് ഗ്രാമത്തിലുണ്ട്. 'കാവ്' എന്ന പദത്തിന് 'മരക്കൂട്ടം' എന്നാണർത്ഥം. അനേകം വൃക്ഷങ്ങളും വള്ളികളും വളർന്നു പന്തലിച്ചു കിടക്കുന്ന ആരാധനാകേന്ദ്രങ്ങളാണിവ. വൃക്ഷാരാധനയിൽ നിന്നാണ് കാവുകൾ ഉണ്ടായത് എന്നാണു കരുതപ്പെടുന്നത്. വൃക്ഷാരാധന അതിപ്രാചീനമാണ്. ആല്, പിലാവ്, പാല, ചെമ്പകം, ഇലഞ്ഞി, വാക, കാഞ്ഞിരം എന്നിവയുടെ വൃക്ഷച്ചുവടുകൾ ദേവതാസ്ഥാനങ്ങളായി കല്പിച്ച് ആരാധിച്ചുപോരുന്നു. ഇതിൻ്റെ തുടർച്ചയായിരിക്കണം കാവുകൾ. കാവുകളിൽ കുടിയിരുത്തിയിട്ടുള്ളത് 'കാളി' (അമ്മ) യാണ്. കാവിലമ്മ നാടിൻ്റെയും നാട്ടാരുടെയും രക്ഷകയും ശിക്ഷകയുമാണ്. പുന്നക്കാംകുളങ്ങര, കൊലുപറമ്പ്, കറുത്തേടത്ത്, കൽപ്പറമ്പ് എന്നിവിടങ്ങളിൽ ഭഗവതിക്കാവുകളുണ്ട്.
പേരിൽമാത്രം കാവായി നിലനിൽക്കുന്നതും ഇന്ന് ക്ഷേത്രങ്ങളായി മാറിയിട്ടുള്ളതുമായ ഹനുമാൻ കാവും ഗരുഡൻ കാവും തൃപ്രങ്ങോടു സ്ഥിതിചെയ്യുന്നു. ഒരിക്കൽ ആലത്തിയൂരിലെ നമ്പൂതിരിമാർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവിടെ സന്ധ്യാവന്ദനം ചെയ്യാനും മറ്റും അനുവദിച്ചില്ല. അവർക്ക് ആലത്തിയൂരിലേക്കു തന്നെ തിരിച്ചുപോരേണ്ടിവന്നു. അന്നുരാത്രി ഉറക്കത്തിൽ അവർക്ക് ഹനുമാൻ സ്വപ്‌നദർശനം നല്‌കുകയും അവർ ഹനുമാനെ പ്രധാന മൂർത്തിയായിക്കരുതി ഉപാസിക്കുകയും ചെയ്‌തു. അതിനുശേഷമാണ് ഹനുമാനെ പ്രധാന മൂർത്തിയായി ആരാധിച്ചുതുടങ്ങിയത് എന്നാണ് ഐതിഹ്യം (ശശിധരൻ, 2007: 26). ശർക്കരയും തേങ്ങയുമെല്ലാം കൂട്ടിക്കുഴച്ച 'അവിൽ' ആണ് പ്രധാന നിവേദ്യം. അഭീഷ്ടസിദ്ധിക്കു ഹനുമാൻകാവിൽ ദർശനം നടത്തിയാൽ മതിയെന്നാണ് വിശ്വാസം.
കാവിന്റെ സങ്കല്പങ്ങളൊന്നുമില്ലാതെ തികച്ചും ക്ഷേത്രമായി നിലനിൽക്കുന്നതാണ് 'ഗരുഡൻ കാവ്.' കൂർമ്മാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിഷ്ണുവും വാഹനമായ ഗരുഡനുമാണ് ആരാധിക്കപ്പെടുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനുമായി ബന്ധപ്പെട്ട ഒരൈതിഹ്യം ഇവിടെ പ്രചരിച്ചിട്ടുണ്ട്. ഒരിക്കൽ പെരുന്തച്ചൻ, വെട്ടത്തുനാട്ടിലെത്തി രാജാവിനെ മുഖം കാണിച്ചു. രാജാവിന് മരംകൊണ്ടുള്ള ഒരു ഗരുഡപ്രതിമ കാഴ്‌ചവെച്ചശേഷം പതിവ്രതയായ സ്ത്രീ തൊട്ടാൽ പ്രതിമ പറക്കുമെന്ന് ഉണർത്തിച്ചു. അപ്പോൾതന്നെ അത് പരീക്ഷിക്കപ്പെട്ടു. രാജപത്നി വന്ന് പ്രതിമയെ തൊട്ടപ്പോൾ പ്രതിമ അനങ്ങിയില്ല. ഉടനേതന്നെ പെരുന്തച്ചൻ ഭാര്യയെ വിളിച്ച് പ്രതിമ തൊടാൻ പറഞ്ഞു. പെരുന്തച്ചൻ്റെ ഭാര്യ പ്രതിമ തൊട്ടയുടനേ അത് മേല്പോട്ട് പറന്നുയർന്നു. തത്സമയംതന്നെ പടിഞ്ഞാറു ഭാഗത്തുള്ള കുളത്തിൽനിന്നും ഒരു വെളുത്ത ആമ കരയ്ക്കു കയറിവരികയും ഇപ്പോൾ വിഷ്ണുപ്രതിമ ഇരിക്കുന്ന സ്ഥാനത്ത് വന്നിരിക്കുകയും ചെയ്തു. ആമയെ കണ്ട ഗരുഡൻ, അതിനെ ചുറ്റിപ്പറന്ന്, ഇരുന്നതിൻ്റെ പടിഞ്ഞാറു ഭാഗത്ത് വന്നിരുന്നുവെന്നും അവിടെ ഗരുഡപ്രതിഷ്ഠ നടത്തിയെന്നും വിശ്വസിച്ചു പോരുന്നു (ശശിധരൻ, 2007: 27), 'വെള്ളാമ' പൊങ്ങിവന്ന ദേശം എന്നർത്ഥത്തിൽ 'വെള്ളമശ്ശേരി' എന്ന പേരിൽ ഈ ദേശം പില്ക്കാലത്ത് അറിയപ്പെട്ടു.സർപ്പ ദോഷ പരിഹാരത്തിനാണ് ഗരുഡൻ കാവിൽ വഴിപാടുകൾ നടത്തുന്നത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" പടയണിക്കും ഗണകന്മാരുടെ കോലംതുള്ളലിനും ഉപയോഗിക്കുന്ന കോലങ്ങളാണ് പാളക്കോലങ്ങൾ. ഗണകസമുദായക്കാരാണ് പാളക്കോലങ്ങൾ വംശീയമായി ചിത്രീകരിച്ചിരുന്നത്. പച്ചപ്പാളകളിലാണു കോലങ്ങൾ ചിത്രീകരിക്കുക. മുഖപ്പാളയായും നെഞ്ചുമാലയായും മറ്റും ഉപയോഗിക്കുന്ന കോലങ്ങളുണ്ട്. പഞ്ചവർണസങ്കല്പമാണ് ഇവയിൽ കാണുന്നത്. ഒറ്റപ്പാളയിൽ ചിത്രീകരിക്കുന്ന കോലങ്ങളുണ്ട്. എന്നാൽ, ചില കോലങ്ങൾ ചിത്രീകരിക്കുവാൻ കൂടുതൽ പാളകൾ ചേർത്തുവയ്ക്കാറുണ്ട്. രൗദ്രവും ബീഭത്സവുമായ രൂപങ്ങൾ കോലങ്ങളിൽ കാണുവാൻ കഴിയും. യക്ഷിക്കോലം, പക്ഷിക്കോലം, കാലൻകോലം, മാടൻകോലം, പിശാചുകോലം, ഗണപതിക്കോലം, ഭൈരവിക്കോലം, മറുതക്കോലം തുടങ്ങി പലപേരുകളിൽ പടയണിയിൽ പാളക്കോലങ്ങളുണ്ട്. ദാരികനെ വധിച്ച് കലിതുള്ളിക്കൊണ്ട് കൈലാസത്തിൽ എത്തിയ കാളിയുടെ കലിയടക്കാൻ ശിവനും തന്റെ ഭൂതഗണങ്ങളും ദേവന്മാരും കിണഞ്ഞു ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതിനു പരിഹാരം കാണാൻ ശിവൻ സുബ്രഹ്മണ്യനോട് ആവശ്യപ്പെടുന്നു. തൻ്റെ ഭീകരരൂപം കാണുമ്പോൾ കാളിയുടെ കോപം അടങ്ങുമെന്ന് ജ്യോതിഷപണ്ഡിതനായ സുബ്രഹ്മണ്യൻ മനസ്സിലാക്കി. അങ്ങനെ സുബ്രഹ്മണ്യൻ പാളകളിൽ കോലമെഴുതി, ഭൂതഗണങ്ങൾ കോലങ്ങൾ മുഖത്തു വച്ചുകെട്ടിയും തലയിലെടുത്തും ഉറഞ്ഞുതുള്ളി. അതുകണ്ട് ഭദ്രകാളിയുടെ കോപമടങ്ങി എന്നാണ് പടയണിയിലെ കോലം തുള്ളലിൻ്റെ പുറകിലുള്ള ഐതിഹ്യം. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
യമുനാതീരത്ത് കോലാര്യവർഗ്ഗത്തിൽപെട്ട (പ്രാചീനവാസികൾ) മഹിഷ് എന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തിൽ വധിക്കപ്പെട്ടു. രാജപത്നി പ്രാണരക്ഷാർത്ഥം പശ്ചിമതീരത്തേക്കു പലായനം ചെയ്തു. ഗർഭിണിയായ രാജപത്നി കുലാചാര്യന്റെ സഹായത്തോടെ തോണിയിലേറി കടലിലൂടെ സഞ്ചരിച്ച് കേരളത്തിലെ ഏഴിള്ളയുടെ തീരത്തെത്തി. ഏഴിമല കാട്ടിനുള്ളിലെ പർണ്ണശാലയിൽ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഇവരിൽനിന്ന് തുടങ്ങുന്ന വംശാവലിയാണ് കോലത്തിരിയുടേതെന്നും അവരുടെ കുലപരദേവതയാണ് മാടായിക്കാവിലമ്മ എന്നും കരുതപ്പെടുന്നു. കോലത്തിരിയുടെ പൂർവ്വ ഗോത്രവർഗ്ഗം എ.ഡി.2, 3-ാംനൂറ്റാണ്ടുകളിൽ വിന്ധ്യാപർവതപ്രദേശത്ത് പ്രബലരായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു (കേരള വിജ്ഞാനകോശം, പുറം. 101).
മാടായിക്കാവിലെ മുഖ്യദേവതയായ ഭദ്രകാളിയെക്കുറിച്ച് ധാരാളം ഐതിഹ്യകഥകൾ നിലനിൽക്കുന്നു. കോലത്തരചൻ പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്ത ഉറുവാടി എന്ന സ്ത്രീ ഒരു ചെറുസൈന്യവുമായി മാടായിപ്പാറയിൽവെച്ച് കോലത്തരചനോട് ഏറ്റുമുട്ടി വീരമ്യത്യു വരിക്കുന്നു. പിന്നീട് പാപബോധംകൊണ്ടു കോലത്തിരിമാർ ഉറുവാടിയെ പരദൈവമായി അവരോധിച്ചാരാധിച്ചു വന്നതാണ് മാടായിക്കാവിലമ്മയെന്ന് 'മാടായിക്കാവിൻ്റെ ചരിത്ര'ത്തിൽ എം.എസ്. നായർ അഭിപ്രായപ്പെടുന്നു.
ചാരിത്ര്യസംശയത്തെ തുടർന്ന് കോവിലകത്തുനിന്നു പുറന്തള്ളപ്പെട്ട ഒരു കന്യക മന്ദനാരുടെ കൊട്ടാരത്തിൽ അഭയം തേടുകയും പിന്നീട് മാടായിക്കാട്ടിലെത്തി അനാഥയായി മരിക്കുകയും ചെയ്‌ത് ദൈവക്കരുവാക്കപ്പെടുകയും പിന്നീട് മാടായിക്കാവിലച്ചിയായി, കാളിയായി, നീലകേശിയായി, തിരുവർകാട്ടുഭഗവതിയായി മാറുകയും ചെയ്‌തുവെന്ന് മറ്റൊരു കഥ.
ശ്രീമഹാദേവൻ്റെ തിരുനെറ്റിയിൽനിന്നും ദാരികനിഗ്രഹത്തിനായി ഉയർന്നുവന്ന ഭദ്രകാളിയെ തളിപ്പറമ്പിലെ പെരുംതൃക്കോവിലപ്പൻ തൻ്റെ അരികിൽ പാർപ്പിച്ചെന്നും പാർവതിയുടെ അത്യപ്‌തിക്കു കാരണമായ, മദ്യവും മാംസവും കഴിക്കുന്ന ആ ദേവതയെ പരശുരാമൻ ശംഖിൽ ആവാഹിച്ച് പടിഞ്ഞാറു ഭാഗത്തുള്ള അറബിക്കടലിലേക്കു വലിച്ചെറിഞ്ഞെന്നും ശംഖു വന്ന് വീണ സ്ഥലത്തുനിന്നും അറബിക്കടൽ തെക്കോട്ടു നീങ്ങിയെന്നും അവിടം ഒരു മേട് ആയെന്നും പിന്നീട് മാടായിക്കാവുണ്ടായെന്നുമാണ് ഒരു ഐതിഹ്യം.
കടുശർക്കരക്കൂട്ടിലുള്ള ആറടിയോളം ഉയരം വരുന്ന ഭയാനകമായ ഭദ്രകാളിയുടെ പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന വിഗ്രഹമാണ് മൂലാരൂഢപ്രതിഷ്ഠ. ദേവിക്കു മുന്നിൽ കാണുന്ന സപ്‌തമാതൃക്കളുടെ പ്രതിഷ്ഠ, കേരളത്തിൽതന്നെ അപൂർവം ക്ഷേത്രങ്ങളിലേ ഉള്ളൂ. കൗളമാർഗ്ഗത്തിൽ പൂജ ചെയ്യുന്ന ഇവിടത്തെ പൂജാരിമാരായ പിടാര സമൂഹം ആദ്യകാലത്ത് മാടായിയിൽ താമസമുണ്ടായിരുന്ന ജൂതന്മാരാണെന്നും അതല്ല ബംഗാളിൽനിന്ന് കാളീസേവയ്ക്ക് ഇവിടേക്കു കൊണ്ടുവരപ്പെട്ട ബംഗാളീബ്രാഹ്മണരാണെന്നുമൊക്കെ പറയപ്പെടുന്നു.
എല്ലാ സമുദായക്കാർക്കും ഓരോ അധികാരങ്ങൾ കാവുമായി ബന്ധപ്പെട്ട് കോലത്തിരി കല്പിച്ചു കൊടുത്തിട്ടുണ്ട്. വണ്ണാൻ സമുദായക്കാർക്ക് തെയ്യം കെട്ടാനും മലയ സമുദായക്കാർക്കു കോതാമൂരി കെട്ടിയാടാനും പുലയ സമുദായക്കാർക്ക് മാരിത്തെയ്യം കെട്ടാനും ശാലിയ സമുദായക്കാർക്ക് മീനമൃത് നടത്താനും തീയ്യ സമുദായക്കാർക്ക് മധു(മദ്യം) സമർപ്പിക്കാനുമുള്ള അധികാരം നല്കി.
ക്ഷേത്രമതിലിനു പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന തറയാണ് പൊന്നുവയ്ക്കും തറ. പൂരം കുളിദിവസം പൊന്നുവയ്ക്കും തറയിൽ ഒന്നേകാൽ പണം വീതം പുലയസമുദായത്തിൽ പെട്ടവർ അടിമപ്പണം വയ്ക്കുന്ന സമ്പ്രദായം ഇന്നും തുടരുന്നു."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"1766-ൽ സുൽത്താൻ കനാൽ നിർമ്മിച്ചു. ഹൈദരാലിക്കു വേണ്ടി അറയ്ക്കൽ ബീവിയുടെ ഭർത്താവ് ആലി രാജാവാണ് ഇതു നിർമ്മിച്ചത്. ഈ കനാൽ പഴയങ്ങാടിപ്പുഴയെയും പാലക്കോട് പുഴയേയും യോജിപ്പിക്കുന്നു. കണ്ണൂരിൻ്റെ സൂയസ് കനാൽ എന്നു പിന്നീടിത് അറിയപ്പെട്ടു. ഹൈദരുടെ സൈനികാവശ്യത്തിനുവേണ്ട നിർമ്മിച്ച കനാൽ പിന്നീട് കച്ചവടാവശ്യത്തിന് വളരെ പ്രയോജനപ്പെട്ടു. തളിപ്പറമ്പ്, ശ്രീകണ്‌ഠപുരം, പയ്യന്നൂർ, നീലേശ്വരം, കാസർഗോഡ് തുടങ്ങിയ ഭാഗങ്ങളെ കച്ചവടാവശ്യത്തിന് പഴയങ്ങാടിയുമായി കൂട്ടിയോജിപ്പിക്കാൻ കനാലിന് കഴിഞ്ഞു.
1957-ൽ ഇ.എം.എസ്. ഗവൺമെൻ്റിൻ്റെ കാലത്ത് നവീകരിക്കപ്പെട്ട സുൽത്താൻ തോട് പിന്നീട് കുറേ വർഷം ആരുടെയും ശ്രദ്ധ പതിയാതെ അവഗണിക്കപ്പെട്ടു. രണ്ടു ഘട്ടങ്ങളിലായി ഏതാണ്ട് പതിനഞ്ചു കോടി രൂപ ചെലവിട്ട് കനാൽ ആഴം കൂട്ടുകയും കഴ മുഴുവൻ കെട്ടി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ ജലപാത തുറക്കുകയാണു പിന്നീട് ഇത് നവീകരിക്കുമ്പോഴുണ്ടായിരുന്ന ലക്ഷ്യം. പഴയങ്ങാടി പുഴയിലൂടെ സുൽത്താൻ കനാലിൽ പ്രവേശിച്ചു മുട്ടം പാലക്കോട് പുഴ വഴി, കല്ലായി വഴിയുള്ള ബോട്ട് യാത്രയ്ക്ക് ഇക്കോ ടൂറിസത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രത്തിലും മാടായിക്ക് സ്ഥാനമുണ്ട്. അബ്ദുൾ റഹിമാൻ അബ്ദുള്ള സേട്ട് എന്ന നേതാവിന്റെ കീഴിലാണ് പഴയങ്ങാടിയിൽ സ്വാതന്ത്ര്യസമരസംരംഭങ്ങൾ നടന്നത്. വിദേശവസ്ത്ര ബഹിഷ്‌കരണത്തിലും മറ്റും സേട്ടും കൂട്ടരും സജീവമായി പങ്കെടുക്കുകയും ജനങ്ങളെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്തു. എങ്കിലും സമീപപ്രദേശമായ പയ്യന്നൂരിലെ പ്രവർത്തനംപോലെ ജനശ്രദ്ധയെ മുഴുവൻ ആകർഷിക്കാൻ അവർക്കു കഴിഞ്ഞില്ല.
ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ സമൂഹങ്ങൾ വളരെയധികം ഐക്യത്തിൽ കഴിയുന്ന ഈ മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് ഇസ്ലാം മതത്തിലെ മിക്കവാറും എല്ലാ വിഭാഗത്തിൽപ്പെട്ടവരും അവരുടെ പള്ളികളുമുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"നേർച്ച കൊണ്ടോട്ടിയുടെ ദേശീയോത്സവമാണ്. ഷിയാ മുസ്‌ലിങ്ങളുടെ പ്രധാന ആഘോഷമായ മുഹറം ആഘോഷങ്ങളുടെ ഭാഗമായാണ് കൊണ്ടോട്ടി നേർച്ച ആരംഭിച്ചത്. മുഷ്‌താഖ് ഷാ ഒന്നാമനാണ് കൊണ്ടോട്ടി നേർച്ചയ്ക്ക് ഉത്തരേന്ത്യൻ ഉത്സവച്ചായ നല്‌കിയത്. വാദ്യസംഗീതമാണ് ഈ ഉത്സവത്തിൻ്റെ ജീവൻ. പില്ക്കാലത്ത് ഇതൊരു കാർഷിക ഉത്സവമായി പരിണമിക്കുകയാണുണ്ടായത്.
കൊണ്ടോട്ടി ഖുബ്ബയിൽ ചിശ്‌തി ഖാദിരി ശൈഖിൻ്റെ പേരിലുള്ള കൊടിമരത്തിൻ്റെ നേർച്ചയുടെ ഒരു മാസം മുൻപുതന്നെ രണ്ട് കൊടിയേറ്റും. 'തോക്കെടുക്കൽ' എന്ന ചടങ്ങോടെയാണ് നേർച്ചയുടെ ആരംഭം. ഏറെ പ്രാചീനത അവകാശപ്പെടുന്ന പീരങ്കി മൂന്നു തവണ പൊട്ടിക്കും. തുടർന്ന് തങ്ങൾക്കുള്ള വഴിപാടുകളുമായി വിവിധ ദേശക്കാർ എത്തുന്നു. ജാതിമതവ്യത്യാസമില്ലാതെയാണ് ദേശവരവുകൾ വന്നുചേരുന്നത്. ആചാരവേഷങ്ങളണിഞ്ഞ് തങ്ങളുടെ പ്രതിനിധി, പട്ടക്കാരുടെ (അംഗരക്ഷകരുടെ) അകമ്പടിയോടെ കുതിരപ്പുറത്തെത്തി ഓരോ ദേശവരവുകളെയും വരവേറ്റ് 'ഖുബ്ബ'യിലേക്ക് ആനയിക്കുന്നു. വരവുകളിലെല്ലാം നിറഞ്ഞ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളുണ്ടായിരിക്കും. വെള്ളാട്ടക്കാരുടെ (വള്ളുവനാട്ടുതറക്കാർ) വരവാണ് ആദ്യം. തുടർന്ന് എട്ടറക്കാർ (ഏറനാട്ടിലെ എട്ടുതറക്കാർ), ഏറ്റവും ഒടുവിൽ സ്വാമിമഠക്കാരുടെ തട്ടാൻപെട്ടി എന്ന വരവും. പൂർവനിശ്ചിതമായ ക്രമം പിന്നീട് "മരീദ’ (ഒരു പേർഷ്യൻ വിഭവം) എന്ന പ്രസാദം എല്ലാ 'മുരീദു'കൾക്കും വിതരണം ചെയ്യും. ഏറ്റവും ഒടുവിൽ നേർച്ചയുടെ സമാപനമായ മൂന്നുവെടികൂടി പൊട്ടിക്കുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കേരളത്തിലെ ക്ഷേത്രഭിത്തികളിൽ കാണുന്ന ചുവർച്ചിത്രങ്ങളിൽ പ്രധാനമായും മതാത്മകമായ വിഷയങ്ങൾക്കാണു പ്രാധാന്യം. ദേവീ ദേവന്മാരുടെ രൂപങ്ങളും പുരാണകഥകളും ആണ് ചിത്രീകരണ വിഷയമായി പൊതുവേ തിരഞ്ഞെടുത്തിരിക്കുന്നത്. ശിവൻ, വിഷ്ണു, ഭഗവതി, ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ മുഖ്യ ദേവതകളുടെ ആവിഷ്കാരവും അപൂർവമായി ചിത്രീകരിച്ചിരിക്കുന്ന മനുഷ്യർ, ഭൂഷികൾ, നാടുവാഴികൾ എന്നിവരുടെ ആവിഷ്കാരവും ഇവയിൽ കാണുവാൻ കഴിയും. ശ്രീകോവിലിൻറെയും ഗോപുരങ്ങളുടെയും ഭിത്തിയിലാണ് ചുവർച്ചിത്രങ്ങൾ പൊതുവേ ചിത്രീകരിച്ചിരിക്കുന്നത്. അപൂർവമായി നാലമ്പല ഭിത്തികളിലും ചുവർച്ചിത്രങ്ങൾ ഉണ്ട്.
പള്ളികൾ:
ക്രിസ്‌തുവർഷം 14 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളിലാണു ചുവർച്ചിത്രങ്ങൾ പൊതുവേ കാണപ്പെടുന്നത്. പത്തനംതിട്ട മുതൽ തൃശൂർവരെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പഴയ ദേവാലയങ്ങൾ സ്ഥിതിചെയ്യുന്നത്. തീരദേശങ്ങളിലൊഴികെ സുറിയാനി ക്രിസ്‌ത്യാനികളാണ് മുഖ്യമായും ഈ പ്രദേശങ്ങളിലെ ക്രൈസ്‌തവസമൂഹം. ക്രൈസ്‌തവ ദേവാലയങ്ങളിലെ ചുവർച്ചിത്രങ്ങളുടെ വിഷയം ബൈബിൾ പ്രമേയങ്ങളും വിശ്വാസസംബന്ധിയായ ഘടകങ്ങളുമാണ്. ഇവയുടെ വിഷയങ്ങളെ പൊതുവേ അഞ്ചായി തിരിക്കാറുണ്ട്. യേശുവിൻ്റെ ജനനം, പീഡാനുഭവവും ഉയിർത്തെഴുന്നേല്ലും സ്വർഗവും അവസാനവിധിയും നരകവും കന്യാമറിയവും മറ്റു വിശുദ്ധന്മാരും ബലിയർപ്പണം എന്നിവയാണവ. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മംഗലവാർത്ത, മറിയം ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നത്, യേശുവിന്റെ ജനനം, മൂന്ന് രാജാക്കന്മാരുടെ സന്ദർശനവും ദേവാലയത്തിലെ സമർപ്പണവും എന്നിവയാണ്. പ്രധാന ബലിപീഠത്തിന്റെ പശ്ചാത്തലത്തിലുള്ള ചുവരിലാണ് (റാത്താൾ) ഇവ ആലേഖനം ചെയ്തിട്ടുള്ളത്. കുരിശുമരണവും ഉയിർത്തെഴുന്നേലും ക്രൈസ്‌തവ ജീവിതത്തെയും വിശ്വാസത്തെയും ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. 'മദ്ബഹാ' യിൽ (വിശുദ്ധസ്ഥലം) ആണ് മിക്കവാറും പള്ളികളിൽ ഇത്തരം ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. അവസാനത്തെ അത്താഴം, ഗത്സമേൻ തോട്ടത്തിലെ പ്രാർത്ഥന, പീലാത്തോസിൻ്റെ വിധി, കുരിശുചുമക്കൽ, യേശുവിനെ ചാട്ടവാറാൽ അടിക്കുന്നത്, കുരിശുമരണം, ഉയിർപ്പ് എന്നീ ക്രമത്തിലാണ് പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. "
ലിങ്കുകൾ:
View Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല