ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | ഓണപ്പൂക്കളം | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക...
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക്കളം നിർമ്മിക്കൽ. ഇന്നത്തെ പൂക്കളംതന്നെയായിരുന്നോ ആധുനിക പൂർവ്വകാലഘട്ട ത്തിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണം തുടങ്ങിവെക്കുമ്പോൾ തന്നെ ഇതുവരെയും ശ്രദ്ധിക്കാതിരുന്ന, അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യം നല്കാതിരുന്ന ഒട്ടനവധി തലങ്ങൾ പൂക്കളത്തിനുണ്ട് എന്നു തിരിച്ചറിയാനാവും. നാടൻപാട്ടുകളെയും വിവരണങ്ങളെയും ഓർമ്മക്കുറിപ്പുകളെയും ആശ്രയിച്ചുമാത്രമേ ഈ ചടങ്ങുകളുടെ പഴയ രൂപം പുനർനിർമ്മിക്കാനുള്ള ശ്രമം നടത്താൻ കഴിയൂ.
പാട്ടുകളിലെ ചിത്രം
പൂക്കൂടയുണ്ടാക്കൽ, പൂക്കൾക്കായുള്ള അന്വേഷണം, പൂവിറുക്കൽ, പൂക്കളം നിർമ്മിക്കൽ എന്നിവ വിശദമായി, ഘട്ടംഘട്ടമായി നിർമ്മി ക്കുന്ന നാടൻ പാട്ടുകൾ ധാരാളമുണ്ട്. കൂടാതെ 'പൂപ്പാട്ടുകൾ' എന്നൊരു ഉപവിഭാഗംതന്നെ നാടൻപാട്ടുകളുടെകൂടെ കാണാം (കർത്താ 1990:118). പൂക്കളെപ്പറ്റി മാത്രമുള്ള പാട്ടുകളാണവ. പരമ്പ രാഗത സമൂഹങ്ങളുടെ പാട്ടുകൾ ആദ്യം പരിഗണിക്കാം.
പുള്ളുവർ പാടുന്ന ഓണപ്പാട്ടിൽ 'ബാലത്തരുണി'മാരുടെ പൂവി ടലിനെപ്പറ്റിയാണ് വിശദമായ വർണന. പൂവുള്ള ദേശമേതെന്ന് തിരക്കി 'പൂക്കൊട്ട മെടഞ്ഞ്' നടന്നലഞ്ഞ് 'ചെമ്പകം', 'ചെമ്മപ്പൂവ്', 'അല്ലി', 'മുല്ല', 'ചെന്താമര', 'അശോകം', 'മന്താരം' ഇങ്ങനെ പല പൂവും ഇറുത്ത് 'വട്ടത്തിൽ മെഴുകി' 'ഇഷ്ടത്തിൽ പൂവിടുന്നതായി' പറയുന്നു. 'വഴിതോറും പൂവിട്ട് ഇടകൾ തോറും കുടകൾ കുത്താനും' പാട്ട് നിർദ്ദേശിക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പൂക്കളെല്ലാം വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവയാണ്. 'വട്ടത്തിൽ മെഴുകുക' എന്നല്ലാതെ രൂപം സംബന്ധിച്ച മറ്റു നിബന്ധനകളൊന്നുമില്ല. മാത്ര മല്ല 'ഇഷ്ടത്തിൽ പൂവിടാ'മെന്നും സൂചിപ്പിക്കുന്നുണ്ട് (വിഷ നമ്പൂതിരി 1986, കർത്താ 1991: 102).
"അത്തംനാൾ തൊട്ടു തിരുമുറ്റം മെഴുകി
മുറ്റംമെഴുകിയതിൽമുക്കുറ്റിയിട്ടു തുമ്പപ്പൂകൊണ്ടൊരു പൂക്കളം തീർത്തു."
(കർത്താ 121)എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
എന്നിങ്ങനെ മറ്റൊരു പാട്ടിൽ അത്തംനാൾതൊട്ട് പൂവിടുന്നതാണ് പറയുന്നത്. മുക്കുറ്റിയും തുമ്പപ്പൂവുമാണ് ഇവിടെ കളത്തിലെ പൂക്കൾ.
'ഹൊബലിചരിതം ഓണപ്പാട്ടിൽ' അത്തംതൊട്ട് ഉത്രാടംവരെ പൂക്കളമൊരുക്കുന്നതിനെക്കുറിച്ചുള്ള സൂചനയുണ്ട്.
"ചെത്തിയടിച്ചു മെഴുകിത്തേച്ചു
നൽത്തറയിട്ടുകളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറതന്നിൽ ചാർത്തി
പത്തുനാൾ മുമ്പേ വന്നത്തംതൊട്ട്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ “
ഇതേ പാട്ടിൽ മാവേലിയുടെ പുനരാഗമനത്തിനുള്ള ഒരുക്കങ്ങൾ വർണിക്കുന്നിടത്ത് വീണ്ടും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.
"ചെമ്മണ്ണുകൊണ്ടു തറ പിടിച്ചു മുറ്റത്തു വട്ടക്കളവുമിട്ടു ഗോമയംകൊണ്ടു മെഴുകിയെല്ലാം പുഷ്‌പങ്ങൾകൊണ്ടു മതിൽ വളച്ചു."
എന്നാൽ ഇതേ സന്ദർഭത്തിൽ പൂക്കളത്തിനു പകരം വഴികൾ മെഴു കിത്തേച്ച് ഒരുക്കുന്നതിനെപ്പറ്റിയാണ് ഒരു പാഠത്തിലെ വർണന. ചാണകം മെഴുകിയ കളത്തിലോ തറയിലോ തുമ്പ തുടങ്ങിയ പൂക്കൾ കൊണ്ട് അത്തം മുതൽ കളം തീർക്കാറുണ്ട് എന്നതാണ് മഹാ ബലിചരിതം ഓണപ്പാട്ടിൽനിന്ന് വ്യക്തമാവുന്നത്.
പൂപ്പാട്ടുകൾ, പൂപ്പൊലിപ്പാട്ടുകൾ, പൂവിളിപ്പാട്ടുകൾ എന്നിങ്ങനെ പല പേരുകളുള്ള ഒരു ഉപശാഖ ഓണപ്പാട്ടുകളുടെകൂടെ ഉള്ളതായി സൂചിപ്പിച്ചു. പൂക്കളം ഒരുക്കുന്നതിനോടൊപ്പമുള്ള മറ്റൊരു ചടങ്ങി നെയാണിതു വെളിവാക്കുന്നത്. 'പൂവിളി' അഥവാ 'പൂവേപൊലി' എന്നിങ്ങനെ അറിയപ്പെടുന്ന ഒരു തരം ആർപ്പുവിളിയാണിത്. 'പൊലി' എന്നാൽ വർദ്ധന എന്നാണർത്ഥം. പൂക്കളുടെ വർദ്ധനയായിരിക്കണം പൂപ്പൊലി. ആൺകുട്ടികളാണ് പൂവിളിക്കുക എന്ന് പി. സി. കർത്താ സൂചിപ്പിക്കുന്നു (പേ: 79). പതിനെട്ടോളം പൂപ്പൊലിപ്പാട്ടുകൾ അദ്ദേഹം സമാഹരിക്കുന്നുണ്ട്. പാട്ടുകളുടെ അന്ത്യത്തിൽ "പൂവേപൊലി പൂവേപൊലി, പൂവേ" എന്ന് ഒരു വായ്‌താരിയോ ആർപ്പുവിളിയോ ആയി ആവർത്തിക്കുന്നവയാണ് പൂപ്പൊലിപ്പാട്ടുകൾ. ആഖ്യാന പരമായ പാട്ടുകൾ എന്നതിനെക്കാൾ പൂവിളിയെ കൊഴുപ്പിക്കുന്ന നാലോ ആറോ വരികളാണ് യഥാർത്ഥത്തിൽ പൂപ്പൊലിപ്പാട്ടുകൾ.
പൂക്കളമിടുന്നത് മണ്ണുകൊണ്ടു നിർമ്മിച്ച് ചാണകം മെഴുകിയ പൂത്തറയിലോ, വെറുതേ മുറ്റത്തോവരെയാകാം. പഴയ വീടുകളുടെ നിലവും മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയതായതുകൊണ്ട് അവിടെയും പൂക്കളമൊരുക്കുന്നതിനു വിരോധമില്ലെങ്കിലും അടഞ്ഞ മുറികളിൽ സൂര്യപ്രകാശമേല്ക്കാത്തിടത്തു പൂക്കളമിടുന്നത് വില ക്കപ്പെടുന്നതായി കാണുന്നു. നാലുകെട്ടുകളിൽ നടുമുറ്റത്ത് പൂക്കഎന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
മിടുന്നതിൽ വിരോധമില്ല. യഥാർത്ഥത്തിൽ മണ്ണിലാണ് പൂക്കളമി ടേണ്ടത് എന്ന ദൃഢമായ വിശ്വാസത്തിൻ്റെ പ്രതിഫലനമാണിവയെല്ലാം. ചാണകം മെഴുകൽ മണ്ണിനെ ശുദ്ധമാക്കുവാനുള്ള ഉപാധി എന്ന നിലയിൽ ഇതരകേരളീയ അനുഷ്‌ഠാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ മുറ്റം അടിച്ചതിനുശേഷം തളിക്കുന്ന തും നെൽകൃഷി ഉള്ളവർ മുറ്റത്തു തീർക്കുന്ന കളത്തിൽ ചാണകം 'ഇഴജന്തുക്കളെ അകറ്റാ'നും 'ശുദ്ധമാക്കു'വാനുമാണ് ഇങ്ങനെ മെഴുകുന്നതും ക്രമത്തിൽ ഇപ്പോഴും നിലനിൽക്കുന്ന രീതിയാണല്ലോ. ചെയ്യുന്നതെന്ന് പ്രായമായ ആവേദകർ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്ക ത്തിൽ മണ്ണും സൂര്യപ്രകാശവും ഓണപ്പൂക്കളത്തിൻന്റെ ഒഴിച്ചുകൂടാനാവാത്ത പശ്ചാത്തലമാണ് എന്നു കരുതുന്നു.
പൂക്കൾ ശേഖരിക്കുന്നതിലും പൂക്കളങ്ങൾ ഒരുക്കുന്നതിലും അനുഷ്ഠാനപരമായ ചിട്ടകളെക്കാൾ ആഘോഷങ്ങൾക്കു സ്വാഭാ വികമായുണ്ടാകുന്ന സ്വതന്ത്രമായ ആവിഷ്കരണസാധ്യതകളാണ് പ്രകടമായി കാണുന്നത്. പൂക്കൾ ശേഖരിക്കുന്നതിൽ ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പൂവിടുന്നതിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണു മുൻകൈയുള്ളത് എന്നു സാമാന്യവത്കരിക്കാം. പക്ഷേ, മുതിർന്ന പുരുഷന്മാർ ഈ ചടങ്ങുകളിൽനിന്ന് അനുഷ്ഠാ നപരമായി വിലക്കപ്പെടുന്നില്ല എന്നതിനാൽ പൂക്കളത്തിന്റെ പ്രതി കാത്മകതയിൽ ഇതു നിർണ്ണായകസ്വാധീനം ചെലുത്തുന്നില്ല.
തുമ്പ, മുക്കുറ്റി എന്നീ ചെറിയ പുഷ്‌പങ്ങൾക്ക് ഉള്ള പ്രാധാന്യം പൂക്കളത്തിൽ മറ്റു പൂക്കൾക്കില്ല എന്നത് എല്ലാ വിവരണത്തിലും, പാട്ടുകളിൽപോലും സ്ഥാനം പിടിക്കുന്ന പരികല്പനയാണ്. വെള്ളയും മഞ്ഞയും നിറങ്ങളുള്ളതും ഓണക്കാലത്ത് സമൃദ്ധമായി ലഭിക്കു ന്നതും എന്ന നിലയിൽ മാത്രമല്ല ഇവയുടെ പ്രാധാന്യം എന്ന് മറ്റുചില തെളിവുകൾ സൂചിപ്പിക്കുന്നു. തുമ്പയുടെ ആരാധ്യതയ്ക്ക് അടിസ്ഥാ നമായി പറയുന്ന കഥകളിലും വിശ്വാസങ്ങളിലും വിനയം, പരിശുദ്ധി എന്നീ ഗുണങ്ങളോടൊപ്പം ചില സമൂഹങ്ങളുടെയെങ്കിലും മരണാനന്തരകർമ്മങ്ങളിൽ-അഥവാ കാരണവാരാധനയിൽ-അതിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. തുമ്പ ശിവൻ്റെ ഇഷ്ടപുഷ്പമായി അറിയപ്പെടുന്നതും അതിൻ്റെ മരണാനന്തരകർമ്മങ്ങളിലെ സവിശേഷ സ്ഥാനം മുഖേനയാകാം. മരണത്തിൻ്റെ ദേവൻകൂടിയാണല്ലോ ശിവൻ. ഈ സൂചനകൾ തൃക്കാക്കരപ്പൻ/മഹാദേവൻ പൂജയിലെ വിശദാം ശങ്ങളിലേക്കു നേരിട്ടു നയിക്കുന്നുണ്ട്. ഇവിടെ പൂക്കൾ മാത്രമല്ല, തുമ്പച്ചെടി ഒട്ടാകെയാണ് തൃക്കാക്കരപ്പന്/മാതേവന് അലങ്കാരമായി കുത്തിനിറയ്ക്കുന്നതും ആരാധിക്കുന്നതും. തൃക്കാക്കരപ്പൻപൂജയിൽ ആദ്യകാലത്ത് തുളസിയെക്കാൾ തുമ്പയ്ക്കുതന്നെയായിരുന്നു പ്രാധാന്യം എന്ന് ഇതു സാക്ഷ്യം വഹിക്കുന്നു. ഇക്കാര്യം പൂക്കളത്തിൽ തുമ്പയുടെസ്ഥാനത്തെക്കുറിച്ചും പൂക്കളത്തിൻ്റെതന്നെ പ്രതീകാത്മകതയെക്കു റിച്ചും ഉള്ള അർത്ഥാന്വേഷണത്തിന് പുതിയൊരു ദിശാബോധംതന്നെ നൽകുന്നുവെന്നതിൽ സംശയമില്ല.”
Show more
|
..Link |
| 2 | ദാരുശില്പങ്ങൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദാരുശില്പങ്ങൾ
“ദേവാലയങ്ങളുടെയും വീടുകളുടെയും മറ്റും മരച്ചുവരുകളിലും തൂണുകളിലും ഉത്തരങ്ങളിലും കൊത്തുപണികളിൽ തീർത്ത ശ...
ദാരുശില്പങ്ങൾ
“ദേവാലയങ്ങളുടെയും വീടുകളുടെയും മറ്റും മരച്ചുവരുകളിലും തൂണുകളിലും ഉത്തരങ്ങളിലും കൊത്തുപണികളിൽ തീർത്ത ശില്പ ങ്ങൾ നിർമ്മിക്കുക പതിവായിരുന്നു. ഇത്തരം ശില്പങ്ങൾ ദാരുശില്ല ങ്ങൾ എന്നറിയപ്പെടുന്നു. തേക്ക്, ആഞ്ഞിലി, പ്ലാവ്, ഈട്ടി, ചീലാന്തി, ചന്ദനം, കരിന്താളി, അകിൽ തുടങ്ങിയ മരങ്ങളുടെ തടികളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നത്. കഠിനംകുളം മഹാദേവക്ഷേത്ര ത്തിലെ അഷ്ടദിക്‌പാലകന്മാരുടെയും ബ്രഹ്മാവിൻ്റെയും ശില്പങ്ങൾ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രമതില്ക്കകത്തു സ്ഥിതി ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ, കഴക്കൂട്ടം ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ, മലപ്പുറം ജില്ലയിലെ ഇന്ത്യാനൂർ ക്ഷേത്രത്തിലെ ദാരവപ്രതിമകൾ തുടങ്ങിയവ പ്രസിദ്ധങ്ങളും പ്രാചീ നവുമായ ദാരുശില്പങ്ങളാണ്.
പ്രതിമകൾക്കു പ്രത്യേകമായ അളവുകളും സ്വഭാവങ്ങളുമുണ്ട്. ദേവീവിഗ്രഹവും വിഷ്ണുവിഗ്രഹവും നിർമ്മിക്കുമ്പോൾ രണ്ടിന്റെയും അളവുകൾ വ്യത്യസ്‌തമാകുന്നു. സ്ത്രീപുരുഷ രൂപങ്ങൾ ചെറുതും വലുതുമാണ് എന്നതാണ് ഇതിന് അടിസ്ഥാനം. താലം എന്നാണ്
പ്രതിമാനിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡത്തിന്റെ പേര്. പന്ത്രണ്ടു വിരലിനെയാണ് താലമെന്നു പറയുന്നത്. സാധാര ണയായി ദശതാലം, നവതാലം, അഷ്ടതാലം, സപ്തതാലം, ഷഡ്‌താലം, പഞ്ചതാലം, ചതുസ്ത്‌താലം എന്നീ പ്രമാണങ്ങളുംകൊണ്ടാണ് പ്രത്യേ കതരം പ്രതിമകൾ നിർമ്മിക്കുന്നത്. സൂക്ഷ്‌മചിത്രങ്ങൾ ആണെങ്കിൽ ദശതാലവും സ്ഥൂലചിത്രങ്ങൾക്കു ചതുസ്‌താലവും മതിയാകും. ഈശ്വരവിഗ്രഹമാണു ശില്പി നിർമ്മിക്കുന്നതെങ്കിൽ ആ ദേവതയുടെ ധ്യാനസങ്കല്പം ഓർമ്മിക്കണം. സങ്കല്പാനുസൃതമായ ആസനങ്ങളും ആഭരണങ്ങളും ആയുധങ്ങളും മുദ്രകളും ശില്പി മുഖ്യമായും പ്രതി ഫലിപ്പിക്കണം. ശാശ്വതങ്ങളായ ഏഴുതരം ബിംബസാധനകൾക്കു പൂജാഫലം ഉണ്ട്. ദാരുമയിയും മൃൺമയിയുമായ പ്രതിമയാണെങ്കിൽ ആരാധകരിൽ ദീർഘായുസ്സിൻറെയും ഐശ്വര്യത്തെയും ശക്തിയെയും ജയത്തെയും പ്രദാനം ചെയ്യുന്നു. രത്നമാണെങ്കിൽ ലോകസൗഖ്യവും സ്വർണ്ണം അഭിവൃദ്ധിക്കും കാരണമാകുന്നു. രജതം പ്രശസ്‌തിയെയും താമ്രം പ്രജാപോഷണത്തെയും ശിലകൾ ഫലഭൂയിഷ്‌ഠമായ ഭൂമി ലാഭത്തെയും ലക്ഷ്യമാക്കുന്നു. ബിംബദോഷങ്ങൾ പരിത്യജിച്ച് നിർമ്മി ക്കുന്ന പ്രതിമകൾ മാനവശ്രേയസ്സിനു മാറ്റുകൂട്ടുന്നു. “
Show more
|
..Link |
| 3 | പാമ്പാട്ടം | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാമ്പാട്ടം
“വളരെ പഴക്കമുള്ളൊരു വിനോദമാണ് പാമ്പാട്ടം. പാമ്പാട്ടികളുടെ മകുടി ഊതലിന്റെ താളത്തിനൊത്തു പാമ്പുകളെ ആടിക്കുന്നത...
പാമ്പാട്ടം
“വളരെ പഴക്കമുള്ളൊരു വിനോദമാണ് പാമ്പാട്ടം. പാമ്പാട്ടികളുടെ മകുടി ഊതലിന്റെ താളത്തിനൊത്തു പാമ്പുകളെ ആടിക്കുന്നതാണ് പാമ്പാട്ടം. സാധാരണഗതിയിൽ മൂർഖനെയാണു പാമ്പാട്ടത്തിനുപ യോഗിക്കുന്നത്.
വാസ്തവത്തിൽ മകുടിയുടെ ശബ്ദതാളത്തിനൊത്തു ചലിക്കു കയല്ല പാമ്പുകൾ ചെയ്യുന്നത്. മറിച്ച് മകുടിയുടെ ചലനത്തിനൊത്ത് അവയുടെ കഴുത്തു ചലിപ്പിക്കുകയാണു ചെയ്യുന്നത്. “
Show more
|
..Link |
| 4 | പഴുക്കാകളി | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്...
പഴുക്കാക്കളി
1. “ഉള്ളാട സ്ത്രീകൾ നടത്തിയിരുന്ന ഒരു വിനോദകലയാണു പഴുക്കാക്കളി, കോൽക്കളി നടക്കുമ്പോൾ കളിപ്പന്തലിൽ ഒരു പഴക്കുല കെട്ടിത്തൂക്കിയിടുന്നു. കളിക്കിടയിൽ സമാർത്ഥ്യമുള്ളവർ അത് ഉരിഞ്ഞു തീർക്കുന്നു. ഇതാണു പഴുക്കാക്കളി. “
2.മാണിക്കച്ചെമ്പഴുക്ക
‘“ചെമ്പഴുക്കാകളി (പഴുങ്ങാക്കളി)യ്ക്കു പാടിവരുന്ന ഒരു പാട്ട്. 'മാണിക്കച്ചെമ്പഴുക്ക' എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവർത്തന സ്വഭാവമുള്ള ആ പാട്ടിൽ പാഠഭേദങ്ങൾ കാണാം.
“ആർകൈയിലാർകൈയിലെ മാണിക്കച്ചെമ്പഴുക്ക ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക ഒന്നു വലത്തു വന്നേ മാണിക്കച്ചെമ്പഴുക്ക..."
എന്നിങ്ങനെയാണ് ആ പാട്ടിന്റെ സ്വഭാവം. ഒരു വട്ടം കഴിഞ്ഞ് രണ്ടാം പ്രാവശ്യം പഴുക്ക കൈമാറുമ്പോൾ,
"രണ്ടു വലത്തുവന്നേ
മാണിക്കച്ചെമ്പഴുക്ക"
എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യവും പാടുവാൻ കഴിയും. ഈ വിനോദത്തിൽ പെൺകുട്ടികളും ചിലപ്പോൾ ആൺകുട്ടികളും ഏർപ്പെടും. ധനുമാസത്തിലെ ആതിരോത്സവത്തിന് രാത്രി ഉറക്കമിളയ്ക്കാൻ വനിതകളും ചെമ്പഴുക്കാകളി കളിക്കും. "
Show more
|
..Link |
| 5 | കൊട്ടും പാട്ടും | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൊട്ടുംപാട്ടും
"കതിർവേനുദിയ്ക്കും മുൻപി നാല്ത്തറ മുല്ലപ്പന്തലിൽ കളത്തിനായ് ചെത്തിയടിച്ച് ചാണകനീർ തെളിച്ച് വെള്ളിവിളക്കു...
കൊട്ടുംപാട്ടും
"കതിർവേനുദിയ്ക്കും മുൻപി നാല്ത്തറ മുല്ലപ്പന്തലിൽ കളത്തിനായ് ചെത്തിയടിച്ച് ചാണകനീർ തെളിച്ച് വെള്ളിവിളക്കു പൊടി തുടച്ച് വിളക്കു നിറയെണ്ണ പകർന്ന-ലക്കിയ ചേല ചീന്തി യഴകിനാൽ തിരിയുമിട്ട് ഗണപതിയും സരസ്വതിയും വന്നാൻ... ആ... ആ"
കൊട്ടിലുകളിലും പതികളിലും അമ്മദൈവക്കാവുകളിലും കൊട്ടു പാട്ടുകൾ നടത്തുമ്പോൾ അതിനു മുന്നോടിയായി ആദിമൂലം പാക്ക നാർ പാടുന്ന സ്തുതിപ്പുപാട്ടാണിത്. സ്‌തുതിപ്പു പാടിക്കഴിഞ്ഞാൽ പന്തലുപൊലിച്ചുപാടും അതുകഴിഞ്ഞേ കൊട്ടുംപാട്ടും നടക്കുക പതിവുള്ളൂ. പറയ സമുദായക്കാർ കൊട്ടുപാട്ടിനായ് ഉപയോഗി ക്കുന്ന ഒരു പ്രാചീന വാദ്യോപകരണമാണ് മരം. മരത്തിൻ്റെകൂടെ ഒറ്റയെന്നു പേരുള്ള ഒരു ചെറിയ വലന്തല ചെണ്ടയും ഉപയോഗി ക്കുന്നു. രാത്രിയിൽ ഉറങ്ങാത്ത മരത്തിൻ്റെ തടികൊണ്ടാണ് മരം ഉണ്ടാക്കിയിരുന്നത്. നല്ല ശബ്ദമുണ്ടാകുന്നതിനുവേണ്ടിയാണ് രാത്രി യിൽ ഉറങ്ങാത്ത മരം ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ തെങ്ങ്, പ്ലാവ്, ആല്, വരിക്കപ്ലാവ് തുടങ്ങിയ മരങ്ങൾകൊണ്ടും ഈ വാദ്യം കൊത്തി പണിതെടുക്കുന്നു. ഉണിക്കോരൻ എന്നുപേരുള്ള ഒരു തച്ചരാണ് പറയന് മരം ഉണ്ടാക്കി കൊടുത്തത് എന്നാണു പാട്ടിൽ പോലും പ്രതിപാദിക്കുന്നത്.
"ആശാരിവെട്ടും മരം ആന വലിച്ച മരം ആശാരി ഉണിക്കോരൻ തീർത്ത മരം ചെളി ചെത്തിമിനുക്കി വീതുളി വീശിമിനുക്കി ആശാരി ഉണിക്കോരൻ തീർത്ത മരം.”
നാട്ടുസംഗീതം
പ്രധാന ഭാഗങ്ങൾ. മരത്തിൻ്റെ കുറ്റിയുടെ പണികഴിഞ്ഞാൽ വട്ടം കുറ്റി, വട്ടം, തുകൽ, നത്ത്, വാറ് തുടങ്ങിയവയാണ് മരത്തിൻ്റെ ഉണ്ടാക്കുന്നു. വട്ടം ഉണ്ടാക്കുന്നതിന് ഈറ്റ, മുള, നിരോലിക്കോൽ. തെങ്ങോലയുടെ പുറംപട്ട തുടങ്ങിയവയാണ് എടുക്കുന്നത്. വട്ടം ഉണ്ടാക്കിക്കഴിഞ്ഞാൽ തുകൽ പാകപ്പെടുത്തിയെടുക്കുന്നു. മര ത്തിന് രണ്ടു വശങ്ങളാണ് ഉള്ളത് ഇടന്തലയും വലന്തലയും. ഈ രണ്ടു വശങ്ങൾക്കും രണ്ടുതരത്തിലുള്ള തുകലുകളാണ് ഉപയോ ഗിക്കുന്നത്. ഇടന്തലയ്ക്ക് ആടിൻ്റെ തുകലും വലന്തലയ്ക്ക് പശുവിന്റെയോ ചെറിയ മൂരിക്കിടാവിൻ്റെയോ തുകലുമാണ് എടുക്കാറ്. കൂടാതെ കുറുക്കൻ, ഉടുമ്പ് എന്നിവയുടെ തോലുകളും ഉപയോഗിക്കാറുണ്ട്. ഒരു ആടിന്റെയോ പശുവിൻ്റെയോ പച്ചതുകൽ കിട്ടിയാൽ മുപ്പത്തി രണ്ടു ചെറിയ മുളം കുറ്റികളുണ്ടാക്കി അതിന്മേൽ നിലംതൊടാതെ വെയിലത്തിട്ട് ഉണക്കിയെടുക്കുന്നു. നല്ലവണ്ണം ഉണക്കിയ തുകൽ തെങ്ങിൻപട്ടയുടെ ചാരം ഉപയോഗിച്ച് രോമമെല്ലാം കുത്തി വൃത്തി യാക്കിയെടുക്കുന്നു. തെങ്ങിൻപട്ടയുടെ ചാരത്തിന് നല്ല പുളിയുള്ള തുകൊണ്ട് തുകലിലുള്ള രോമങ്ങളെല്ലാം ചാരം വിതറിയാൽ പെട്ടെന്നു പറിഞ്ഞുപോകും. രോമം കുത്തിക്കളയുന്നതിന് മുളകൊ ണ്ട് ഒരു വടിയുണ്ടാക്കിയെടുക്കുന്നു. അതിൻ്റെ ഒരറ്റം 'U' ആകൃതി യിലായിരിക്കും. രോമം കുത്തിക്കളയാൻ ഉപയോഗിക്കുന്ന മുളവ ടിക്ക് തോലുകുത്തി എന്നാണു പറയാറ്. വൃത്തിയാക്കിയെടുത്ത തുകൽ വെള്ളത്തിലിട്ടു കുതിർത്ത് വട്ടത്തിനനുസരിച്ചു മുറിച്ചെടുത്ത് വട്ടത്തിന്മേൽ പൊതിയുന്നു. പൊതിഞ്ഞുകവിഞ്ഞ് വട്ടത്തിനുള്ളി ലേക്ക് ഒരു ചെറിയ വട്ടംകൂടി കുത്തിയിറക്കുന്നു. ഇതിനെ കുട്ടി എന്നു പറയുന്നു. തുകൽ വട്ടത്തിന്മേൽ നല്ലവണ്ണം മുറുകുന്നതിനു വേണ്ടിയാണ് കുട്ടി ഉപയോഗിക്കുന്നത്. വട്ടം പൊതിഞ്ഞുകഴിഞ്ഞാൽ മാട്ടം എന്നാണു പറയുക. വട്ടം പൊതിഞ്ഞു കഴിഞ്ഞാൽ തുകൽ വാറുകൊണ്ട് വട്ടത്തിനുചുറ്റും നത്ത് എന്നുപേരുള്ള വലിവ് ഉണ്ടാ ക്കുന്നു. നത്ത് ഒറ്റ എന്ന ക്രമത്തിലായിരിക്കും-ഏഴ്, ഒൻപത്, പതിനൊന്ന്, പതിമൂന്ന്. മരത്തിൻ്റെ കുറ്റിയുടെ വണ്ണത്തിനനുസരി ച്ചായിരിക്കും വട്ടത്തിൻ്റെ വലിപ്പവും നത്തുകളുടെ എണ്ണവും. മാട്ട ത്തിന് നത്തിട്ടുകഴിഞ്ഞാൽ പിന്നെ തുകൽവാറുകൊണ്ട് വലന്തലയും ഇടന്തലയും നോക്കി കുറ്റിവച്ച് മരം മാടുന്നു. മരം മാടിക്കഴിഞ്ഞാൽ മാട്ടം ഉണങ്ങുന്നതുവരെ വെയിലത്തുവച്ച് ഉണക്കുന്നു. ഉണങ്ങിയ മരം ശബ്ദങ്ങളുടെ (കേളി) ഏറ്റക്കുറച്ചിൽ ശരിയാകുന്നതുവരെ
വലിച്ചുമുറുക്കുന്നു. മരം കൊട്ടുമ്പോൾ കൊട്ടു തിരിഞ്ഞുകേൾക്കണമെങ്കിൽ ഒറ്റ (വീക്ക്) എന്നുപേരുള്ള വലന്തല ചെണ്ടകൂടെ കൊട്ടണം. ഏതുതാളം
കൊട്ടിയാലും ഒരു കൊട്ടുമാത്രമേ വലന്തലയ്ക്ക് വരുന്നുള്ളൂ. അതു കൊണ്ടാണ് ഇതിന് ഒറ്റ എന്ന പേരു വരുവാൻ കാരണം. ഒറ്റയ്ക്കും രണ്ടു വശങ്ങളുണ്ടെങ്കിലും ഒരേതരത്തിലുള്ള തോലുകളിലാണ് രണ്ടു തലയും മാടിയെടുക്കുന്നത്. പശുവിൻ്റെയോ മൂരിയുടെയോ തുക ലുകളാണ് വലന്തലയ്ക്ക് മാടാൻ ഉപയോഗിക്കുന്നത്. നല്ല മുഴക്കമുള്ള ഒച്ച (കേളി) ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരേ തരത്തിലുള്ള തോലുകൾ ഉപയോഗിക്കുന്നത്. ഇത് സാധാരണ ചെണ്ട മാടുന്നതു പോലെ മാടിയെടുക്കുന്നു. ആദ്യകാലങ്ങളിൽ മരംമാടുന്ന വാറിന് തുകലാണ് ഉപയോഗിച്ചിരുന്നത്. ഇന്നു പ്ലാസ്റ്റിക് ചരടുകളാണ് കൂടുതലായും മരം മാടാൻ എടുക്കാറ്.
മരം കെട്ടുന്നതിന് മൂന്നു താളങ്ങളുണ്ട്: മങ്ങാട്ടുതാളം, കുറുന്താളം, വടക്കൻതാളം.
മങ്ങാട്ടുതാളത്തിന് ആദിതാളമെന്നും കുറുന്താളത്തിന് മധ്യതാള മെന്നും വടക്കൻതാളത്തിന് ധ്യതിതാളമെന്നും പറഞ്ഞുവരുന്നു. ഈ മൂന്നു താളങ്ങൾ കൊട്ടുമ്പോൾ വ്യത്യസ്‌തരൂപത്തിലുള്ള പാട്ടുകളും പാടാറുണ്ട്. താളങ്ങൾക്കു കൃത്യമായ വായ്ത്താരികളോ താളച്ചൊല്ലുകളോ എഴുതപ്പെട്ടിട്ടില്ല. ഇവയെല്ലാം വായ്മൊഴിക ളായിട്ടാണ് അടുത്ത തലമുറയ്ക്കു കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ താളങ്ങൾക്കും താളച്ചൊല്ലുകൾക്കും പാട്ടുകൾക്കും ദേശ പരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.
“ഇടിന്തോം ഇടിന്തോം ഇടിടിന്തോം ഇടിന്തോം ഇടികിടിന്തോം ഇടിന്തോം ഇങ്കിടിന്തോം ഇടിന്തോം പച്ചോല വെട്ടി ഞാനും തനി പന്തലിടുമ്പോഴോ കുമ്പോല നല്ലൊരു കുളിർപന്തലും നറച്ചിട്ടൊരു നറ നെല്ലും മുറിച്ചിട്ടൊരു മുണ്ടൻ തെങ്ങോം കിഴക്കഞ്ചേരി ഗണപതിക്ക് നറച്ചും വച്ച്..."
ഇങ്ങനെ പന്തലുപൊലിച്ചും തറവാടുപൊലിച്ചും മങ്ങാട്ടുതാളം കൊട്ടിപ്പാടുമ്പോൾ ആഘോഷവേളകളിൽ തമാശപ്പാട്ടുകളും മറ്റും പാടുന്നതിനുവേണ്ടിയാണ് കുറുന്താളം കൊട്ടുന്നത്
*ഇങ്കിടിന്തോം ഇങ്കിടിന്തോം ഇങ്കിടിം ഇങ്കിടിം ഇങ്കിടിന്തോം ഇന്ത ഇങ്കിടി ഇങ്കിടിന്തോം ഇങ്കിടികിടിന്തോം ഇങ്കിടികിടിന്തോം ഇങ്കിടികിടിം ഇങ്കിടികിടിം ഇങ്കിടികിടിന്തോം പോവാടി നാത്തൂനെ പോവാടി നാത്തൂനെ കുഞ്ഞിലം പാടത്തു ചീരനുള്ളാൻ ചീരനുള്ളി നുള്ളി ചീരനുള്ളി നുള്ളി കയ്യിനഖത്തിലും മുള്ളുകേറി എന്നോടി കൂറുള്ള കുഞ്ഞാങ്ങിളമാരെ എന്നുടെ കൈയിലെ മുള്ളെടുക്ക് ഇത്രയും നല്ലൊരു ചീരക്കറിവച്ചിട്ട് കയ്യിലു കാട്ടാത്താ കറുമ്പിക്കള്ളി ഇത്രയും നല്ലൊരു പൂരം നടന്നിട്ട് കൊണ്ടോയി കാട്ടാത്ത കറമ്പൻകള്ളാ"
ഇങ്ങനെ പോകുന്നു തമാശപ്പാട്ടുകളോടുകൂടിയ കുറുന്താളമെങ്കിൽ, വളരെ ഗൗരവമേറിയ കൊട്ടും പാട്ടുമാണ് വടക്കൻ താളത്തിലും പാട്ടിലും കാണാൻ കഴിയുക. പറയ സമുദായത്തിൻന്റെ അമ്മദൈവ സങ്കല്പങ്ങളായ കോലൻമുടി, വട്ടമുടി തുടങ്ങിയ കോലങ്ങൾ കെട്ടി യാടുന്നവർ ചടുലമായ ചുവടുകൾ വയ്ക്കുമ്പോൾ പാടിക്കൊട്ടാൻ വേണ്ടിയാണ് വടക്കൻതാളം. ഈ കൊട്ടും പാട്ടും ശ്രദ്ധയോടെ കേൾക്കുന്ന ആൾ വളരെ ആവേശഭരിതനാവുകയും കൊട്ടുന്നവ രോടും പാടുന്നവരോടും ചേർന്ന് പാട്ടുപാടുകയും ആർപ്പുവിളിക്കു കയും ഏക്കമിടുകയും ചെയ്യുന്നു.
“ഇങ്കിടിന്തേ ഇടിന്തടി ഇങ്കിടിന്തേ ഇടിന്തടി ഇടിന്തോ ഇടിന്തോ ഇടിന്തോ ഇടിന്തോ ഇങ്കിടികിടന്തോ ഇടിന്തടി ഇങ്കിടികിടിന്തോ ഇടിന്തടി ഇടിന്തോം ഇടിന്തോം ഇടിന്തോം ഇടിന്തോം കിടികിടിന്തോം ഇടിന്തടി എന്നു കൊട്ടുമ്പോൾ തക തക തക താരികനും പിന്നെ താരികൻ കെട്ടിചുറ്റി പുറപ്പെടുന്നേ താരികൻ കെട്ടിച്ചുറ്റി പുറപ്പെടുമ്പോൾ പിന്നെ കൂടെക്കളിക്കണ കാളിമോളും”
എന്ന പാട്ടുപാടി തീരുന്നതിനുമുൻപ് മൂടിവച്ച് ആടിത്തിമർക്കുന്ന കോലത്തിനോ പാടുന്ന ആൾക്കോ ദേവീദർശനമുണ്ടാകും. മാത്ര മല്ല ഈ പാട്ടും കൊട്ടും കേൾക്കുന്ന പറയസ്ത്രീകൾ മുടിയാടുകയും ചെയ്യാറുണ്ട്.എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ
മരത്തെക്കുറിച്ചും മരം മാടുന്നതിനെക്കുറിച്ചും പാട്ടുകളെയും താളങ്ങളെയുംകുറിച്ചും പറഞ്ഞുവെങ്കിലും ഈ കൊട്ടുകൾക്കും പാട്ടുകൾക്കും എന്തിനേറെ മരത്തിൻ്റെ പേരിനുപോലും ദേശപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.
ബശൂർ ജില്ലയിൽതന്നെ ദേശപരമായി വാദത്തിനെ 'മര'മെന്നു പറയുമ്പോൾ മറ്റൊരു കൂട്ടർ 'കരു' എന്നു പറയുന്നു. ഇടനാട്ടിൽ 'മരമിണക്കം' എന്നു പറയുമ്പോൾ കടിയനക്കം എന്ന താളവൃന്ദവും കൊടുത്തവരുമുണ്ട്. അമ്മദൈവ സങ്കല്പത്തെ വട്ടമുടി, കോലൻമുടി എന്നു സൂചിപ്പിക്കുമ്പോൾ മലവംഗി, മലനായാടി എന്നു വേറൊരു കൂട്ടർ സൂചിപ്പിക്കുന്നു. ഇടനാട്ടിൽ മരത്തിൻ്റെ മാട്ടത്തിൻമേൽ മഷിയിടുന്ന പതിവില്ല. എന്നാൽ വടക്ക് കരുവിന് മഷിയിടുന്ന രീതി നിലവിലുണ്ട്. മങ്ങാട്ടുതാളം, കുറുന്താളം, വടക്കൻ താളം എന്നീ താളങ്ങൾ ഇടനാട്ടിൽ കൊട്ടിപ്പാടുമ്പോൾ ഈ മൂന്നു താളങ്ങളു ടേയും സമ്മിശ്രരൂപങ്ങൾ കടിയനക്കത്തിൽ കൊട്ടിപ്പാടുന്നു. ഇങ്ങനെ ഒരുപാടു വ്യതിയാനങ്ങൾ പാട്ടുകളിലും കൊട്ടുകളിലും ആട്ടങ്ങളിലും ദേശപരമായി നമുക്കു കാണാൻ കഴിയും.
ഒരു പറയന്റെ വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചാൽ അവൻ്റെ (അവളുടെ) ജനനം മുതൽ മരണംവരെയുള്ള കാലം കൊട്ടുപാട്ടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജനിച്ചുകഴിഞ്ഞാൽ ഇരുപത്തെട്ട്, കെട്ടു കല്യാണം, തിരണ്ടുകല്യാണം തുടങ്ങിയ വേളകളിൽ കെട്ടുപാട്ടും നടത്തുന്നു.
“പുത്തൻ ചെറുക്ക പുളമുടി മണവാള നീയെന്തായിത്തറ നേരം വൈകേ എൻ്റെ ചെറുക്കൻ്റെ തലേക്കെട്ടുറുമാല് കല്ലൂരാൻ കോട്ടയ്ക്കൽ വച്ച് മറന്നും പോയി"
എന്നു പാടി കല്യാണച്ചടങ്ങുകൾ ആഘോഷകരമാക്കുമ്പോൾ ആഘോഷത്തിലെന്നപോലെ ദുഃഖങ്ങളിലും ഈ സമുദായക്കാർ കൊട്ടുപാട്ടു നടത്തി, അവർ ആ ദുഃഖം പങ്കുവയ്ക്കുന്നു. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ നല്ലവശങ്ങളും ചീത്തവശങ്ങളും എല്ലാം പാടി അവർ മൃതദേഹം മറവുചെയ്യുന്നു. ഇതിനെ ചാക്കാട്പാട്ട് എന്നാണു പറയുന്നത്. ഇരിക്കപ്പാട്ട് എന്നും പേരുണ്ട്. നിലത്തിരു ന്നാണ് ഈ പാട്ടു നടത്താറ്. ഈ പാട്ടുപാടുന്നതിന് മരവും ഒറ്റയും കുഴലും ഉപയോഗിക്കുന്നു. ദേശപരമായി തുടിയും കൊട്ടാറുണ്ട്.
"അരിയപ്പം തിരിനാരായണ എൻ്റപ്പോ അരിയപ്പം തിരിനാരായണ അരിതിരി നാരായണ... ന്റമ്മേ അരിതിരി നാരായണ…
കിഴക്കുദിവാരം കാണണപ്പോ കിഴാറസ്‌തമിയ്ക്കണപ്പാ...
കിഴക്കുദിവാരം തെളിയണ് പടിഞ്ഞാറ് പാൽക്കടൽ കാണണ് മണ്ണും മരങ്ങളും തോറ്റണു മണ്ണും മാവേലിം തോറ്റണ്"
മഹാഭാരതത്തിലെ നൂറ്റുവരുടെയും അയ്‌വരുടെയും കഥ കടലോരു നല്ലച്ഛനിലൂടെയും കടലോരു നല്ലമ്മയിലൂടെയുടെയും പാടിത്തുടങ്ങി മഹാഭാരതയുദ്ധം അവസാനിക്കുന്നിടംവരെയാണ് ചക്കാടുപാട്ടിന്റെ അവസാനം. ഈ പാട്ടുകേൾക്കുമ്പോൾ കേൾക്കുന്നവരും അവരറി യാതെ കരഞ്ഞുപോകാറുണ്ട്. ഇത്രയും അഭേദ്യമായി മരംകെട്ടു പാട്ടുകൾക്ക് ജീവിതത്തിൽ പ്രാധാന്യമുള്ള മറ്റൊരു സമുദായം പറയിപെറ്റ പന്തിരുകുലത്തിലേ പാക്കനാരുടെ സമുദായത്തെപ്പോലെ ഇല്ല എന്നുതന്നെ പറയാം. "
Show more
|
..Link |
| 6 | തുടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
തുടി
"യിത് തെയ് വം തന്ന വരമാ..."
തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങളുടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ട...
തുടി
"യിത് തെയ് വം തന്ന വരമാ..."
തുടികൊട്ടി തട്ടകത്തെ ഒണർത്തേണ്ടത് ഞങ്ങളുടെ അവകാസം..."
ചുണ്ടിലും മനസ്സിലും പാട്ടിൻ്റെ ഈരടികൾമാത്രമുള്ള തുയിലുണർത്തു പാട്ടുകാർ തുടി നെഞ്ചോടുചേർത്തുവെച്ച് പറയുന്നു.
തട്ടകത്തെ മേലാളൻമാരുടെ ഐശ്വര്യസമ്യദ്ധിക്കായി സ്വന്തം ജീവവായുപോലും പാട്ടിലൂടെ അർപ്പിക്കുന്നവരാണ് തുയിലുണർ ത്തുപാട്ടുകാർ. ഒരു ദേശത്തിനു മുഴുവൻ നൻമകൾ പ്രദാനംചെയ്യാൻ തിരുവരം ലഭിച്ച നാട്ടുസംഗീതമാണു തുയിലുണർത്ത്.
പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് ഈരേഴു ലോകങ്ങളിലും തുടികൊട്ടി പാടിയുണർത്തിയിരുന്ന തിരുവരങ്കത്ത് പാണനാരുടെ ജീവിതത്തിൽനിന്നും തുടങ്ങുന്നതാണ് കേരളത്തിലെ തുയിലുണർ ത്തുപാട്ടിൻ്റെ ചരിത്രം. പാണനാരുടെ പിൻമുറയിൽപ്പെട്ട പാണൻ മാരാണ് കേരളത്തിലെ തുയിലുണർത്തുപാട്ടുകാർ.
കർക്കിടകം പിറന്നാൽ അത് തിരുവരങ്കൻമാരുടെ കാലമാണ്. കർക്കിടകത്തിൻറെ പഞ്ഞം തീർത്ത് ചിങ്ങത്തിൻ്റെ സമ്യദ്ധിനേരുന്ന തുയിലുണർത്തുപാട്ടിൻ്റെ കാലം. തുടിയും തുടിക്കോലുമായി മൂന്നു നാഴി അരിക്കും മൂന്നുമുഴം മുണ്ടിനും വേണ്ടിയുള്ള തുയിലുണർത്തി. കല്ലും മുള്ളും നീക്കി, കാലപാമ്പിനേയും നോക്കി ദേശചുറ്റുന്ന തുയിലുണർത്ത്.
കർക്കിടകം മുതലാണെങ്കിലും ചിലയിടങ്ങളിൽ ചിങ്ങത്തിലെ അത്തംനാൾ മുതലും തുയിലുണർത്തുപാട്ട് അരങ്ങേറാറുണ്ട്. ഓരോ വീട്ടുകാരും നിലവിളക്കുകൊളുത്തി പാട്ടുകാരെ സ്വീകരിച്ചിരുത്തും. ഉണരാത്തവരെ ഉണർത്താനുള്ള 'ശീവോതിപ്പാട്ടാ'ണ് ആദ്യം. ഇത് പാണനാരുടെ ചരിത്രകഥയുടെ സംക്ഷിപ്‌തവിവരണംകൂടിയാണ്.
“എന്തവനേ ഹരി ആദിനാഥാ തുയിലുണരൂ ഏഴരനാഴിക പുലരാനുള്ളപ്പോൾ എഴുന്നേറ്റൻയ് ശീവോതി... വെള്ളിവിളക്ക് പൊൻവിളക്ക് രണ്ടുവിളക്കുമെടുത്തേയ്…”
ഇങ്ങനെയാണ് ശീവോതിപ്പാട്ട് തുടങ്ങുന്നത്. ശീവോതിപ്പാട്ടുകഴി ഞ്ഞാൽ ശ്രീകൃഷ്‌ണനെക്കുറിച്ചുള്ള ഗീതങ്ങളാണ്. ആറ്റിൽ നീരാ ടുന്ന ആച്ചികളെന്നു വിശേഷിപ്പിക്കുന്ന അമ്പാടിയിലെ ഗോപികമാ രുടെ, ആറ്റിൻകരയിലുള്ള ആടകൾ ആലിൻകൊമ്പത്ത് തൂക്കിയിട്ടു രസിക്കുന്ന കൃഷ്‌ണൻ്റെ ലീലാവിലാസങ്ങളാണ് ഇതിവൃത്തം. കഴു ത്തിനൊപ്പം വെള്ളത്തിൽനിന്ന് വസ്ത്രം ആവശ്യപ്പെടുന്ന ഗോപിക മാരോട്, കരയ്ക്കുകയറി കൈകൂപ്പിനിന്നാൽ ആടകൾ തരാമെന്നാണ് പാട്ടിൽ ശ്രീകൃഷ്‌ണൻ പറയുന്ന മറുപടി.
തെക്കുനിന്ന് വടക്കോട്ട് ഉദിച്ചെഴുന്നള്ളുന്നുവെന്നു വിശ്വസിക്കുന്ന തൃക്കാക്കരയപ്പന്റെ പുരാവൃത്തത്തെ സൂചിപ്പിക്കുന്ന 'തൃക്കാക്കരയ പ്പൻ പാട്ടാ'ണ് അടുത്തത്. തൃക്കാക്കരയപ്പനെ 'മാതേര്', 'മകൻ' എന്നിങ്ങനെ പാട്ടിൽ വിശേഷിപ്പിക്കുന്നു. കളിമണ്ണിൽ സപാക്യ തിയിൽ രൂപപ്പെടുത്തുന്ന തൃക്കാക്കരയപ്പനെ ഉത്രാടംനാൾ മുതൽ പത്തോണംവരെ പ്രതിഷ്‌ഠിക്കണമെന്നാണ് പാട്ടിലെ സന്ദേശം.
വീടുകളിലെ ഓരോ അംഗങ്ങളേയും കുറിച്ചുള്ള 'നാവോറ്'
പാടലാണ് തുയിലുണർത്തുപാട്ടിൻ്റെ അവസാനം. 'നാവോറ്' എന്നത് നാരായണസ്തുതിയാണ്. പേരും നാളും നീളെ പാടുന്നതിലൂടെ ആടിയോടി വളരാനുള്ള പാണനാരുടെ അനുഗ്രഹാശിസ്സാണ് നാവോറ്. നാവോറിൻ്റെ ഓരോ വരി പാടിക്കഴിയുമ്പോഴും ഓരോ ദോഷങ്ങൾ അകന്നുപോകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നാവോറ് പാടിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും തൃപ്‌തി കണ്ടെത്തു ന്നവർ ഏറെയാണ്. കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും പേരുകൾ പ്രത്യേകം എടുത്തു നാവോറു പാടാനുതകുന്ന തരത്തിൽനിമിഷപ്പാട്ടുകൾ ഉണ്ടാക്കാനുള്ള പാട്ടുകാരുടെ അസാമാന്യകഴിവും ഇവിടെ പ്രകടമാണ്.
'ശീവോതി'യിൽ തുടങ്ങി 'നാവോറി'ൽ അവസാനിക്കുന്ന തുയി ലൂണർത്തൽ ഒരു ദേശാവകാശത്തിന്റേതാണ്. ഒരു ദേശത്തെ തുയിലുണർത്ത് അതാതു ദേശക്കാരായ പാട്ടുകാർക്കു സ്വന്തം. അതുകൊണ്ടുതന്നെ പാടിക്കഴിഞ്ഞാൽ തങ്ങൾക്കു കിട്ടുന്ന പണം, അരി, നെല്ല്, പപ്പടം എന്നിവ പാണനാരുടെ അവകാശംകൂടിയാണ്. തിരുവരങ്കത്ത് പാണനാർ ദേശംചുറ്റി പാടിത്തുടങ്ങിയതും, തുയിലുണർത്തുപാട്ട് പാണർക്ക് കൈവന്നതും എന്നു തുടങ്ങി യെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നത് പാരമ്പര്യവാമൊഴിയിൽ നിന്നുമാത്രം.
പണ്ട്-
കൈലാസത്തെ പരമശിവൻ പന്തിരാണ്ടുകാലം ഭക്ഷ്യഭോജനങ്ങ ളില്ലാതെ അനന്തശയനത്തിൽ പിണിപ്പെട്ടുകിടന്നിരുന്ന കാലം. കൈലാസനാഥനെ ഉണർത്താൻ ഇന്ദ്രദേവാദികളുടെ ശ്രമം പരാജ യപ്പെട്ടപ്പോൾ, കണിയാര് പണിക്കരുടെ ദേവപ്രശ്‌നപ്രകാരം തിരു വരകത്ത് പാണനാർ വന്ന് തുയിലുണർത്തിയാലേ ഭഗവാൻ ഉണരു എന്നായി. പ്രശ്നവിധിയുടെ വെളിപാട് ദേവഗണങ്ങൾ മുഖേന തിരുവരങ്കനാട്ടിലെത്തിയപ്പോൾ, മറുദേശം പോയിരുന്ന പാണനാരെ ദേവസൂചന അറിയിക്കാൻ പാണൻ്റെ പാട്ടി പെരുമ്പറ കൊട്ടി. പെരുമ്പറ ഇടംകൈയിൽ താങ്ങിപ്പിടിച്ച് വലംകൈകൊണ്ട് കൊട്ടിയടിച്ചപ്പോൾ കടലും മലയും മാനുദേശവും കുലുങ്ങി. തിരിച്ചെത്തിയ പാണനാർ പാട്ടിയോട് ഇങ്ങനെ ചോദിച്ചു:
“എന്താടി പൂമങ്ക മാലവി പെരുമ്പറകൊട്ട് കേട്ടത്...?"
"മറ്റൊന്നുമല്ല മനമൊന്നുമല്ല ഭഗവാനെ ഉണർത്താനുള്ള വെളിപാടാണ്."
പാട്ടി മറുപടി പറഞ്ഞു.
ഉടൻ കണ്ണാളരായ ആശാരിയുടെ സഹായത്താൽ വരിക്കപ്ലാവ് വെട്ടി മേൽത്തുണ്ടം മേൽകളഞ്ഞ്, കീഴ്ത്തുണ്ടം കീഴ്‌കളഞ്ഞ്, നടുത്തുണ്ടം കൊണ്ടു തുടിയും പണിത്, ഗണപതിക്കൊമ്പൊടിച്ച് തുടിക്കോലു ണ്ടാക്കി പാണനാർ കൈലാസത്തേക്കു യാത്രയായി. മുറിച്ചൂട്ടുക ത്തിച്ച്, പഴംകുടി ചൂടി, ഏഴുകടലും പെരുകടലും താണ്ടി പാണനാർ ശിവസ്ഥാനത്തെത്തി തുയിലുണർത്തിയപ്പോൾ, ആദിനാഥൻ സഹസാ ഉണർന്ന് ആനന്ദനടനമാടിയത്രേ. ഈരേഴു ലോകങ്ങളിലും പാണനാർ തുയിലുണർത്തിയാൽ സകലസൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൈവ രുമെന്ന്, അത്ഭുതപരതന്ത്രരായ ദേവഗണങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് പരമശിവൻ പാണനാരെ അനുഗ്രഹിക്കുകയുണ്ടായി."കൊട്ടുവാൻ വലിയതുടി
കൊടയുവാൻ ചെറിയതുടി വീണ, കൊപ്പര...കയ്യലക്..."
പാട്ടിനോടൊപ്പം പാണനാർക്ക് പരമശിവൻ നൽകിയ ഉപകരണങ്ങ ളാണത്രേ ഇത്.
എന്നാൽ ഈ ഐതിഹ്യത്തെമാത്രം ബന്ധപ്പെടുത്തിക്കൊണ്ടല്ല തിരുവരങ്കൻ പാട്ടും ചരിത്രവും ആരംഭിക്കുന്നത്. ഒരിക്കൽ പാർവ്വ തിയുമൊത്ത് ചൂതുകളിച്ചുകൊണ്ടിരിക്കേ മോഹാലസ്യപ്പെട്ട പരമേ ശ്വരനെ തുടികൊട്ടി പാടിയുണർത്തിയ ഐതിഹ്യവും നിലവിലുണ്ട്.
പാണനാർക്കു പ്രത്യേക ദിവ്യത്വമുണ്ടെന്നാണ് ഐതിഹ്യം പറയു ന്നത്. പണ്ട് പാട്ടിൽ പ്രശസ്തനും പരമഭക്തനുമായിരുന്ന പാണനാർ തേവരെ സ്തുതിച്ചുപാടുക പതിവായിരുന്നു. അയിത്തക്കാരനായ തിനാൽ ഗോപുരത്തിൻ്റെ പുറത്തുനിന്നായിരുന്നു പാട്ട്. ഒരുദിവസം മതിമറന്നു പാടിക്കൊണ്ടിരുന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരിക്ക് ആ വഴി പോകാൻ അതു തടസ്സമായി. പാട്ടിൽ ലയിച്ചതിനാൽ മാറിനിൽ ക്കാൻ പറഞ്ഞത് പാണൻ കേട്ടില്ല. ദേഷ്യംവന്ന പൂജാരി ഒരു കല്ലെ ടുത്ത് പാണനെ എറിഞ്ഞു. തലയിൽ മുറിപറ്റി ചോരയൊലിച്ചു. പാണൻ പൂജാരിക്കു വഴിമാറിക്കൊടുക്കുകയും ചെയ്തു.
വിജയഭാവത്തോടെ പൂജാരി ക്ഷേത്രശ്രീലകത്തേക്കു കടന്നു. ബിംബത്തിലേക്കു നോക്കിയപ്പോൾ ആ കാഴ്‌ചകണ്ട് പൂജാരി നടുങ്ങി. ബിംബത്തിന്റെ തലയുടെ ഭാഗത്തുനിന്നും ചോരയൊലിക്കുന്നു. പിന്നെ ഒരു അശരീരിയും. "നീ എൻ്റെ ഭക്തനായ പാണന്റെമേൽ എറിഞ്ഞത് എനിക്കാണുകൊണ്ടത്. ഇതിനു പ്രായശ്ചിത്തമായി പാണനെ തോളിലേറ്റി ശ്രീലകത്തേക്കു കൊണ്ടുവരിക." പരിഹാ സ്യനായ പൂജാരി കല്പനപോലെതന്നെ ചെയ്തു. പൂജാരിയുടെ തോളിലേറി ശ്രീലകത്തെത്തിയ പാണൻ ദിവ്യതേജോമയനായി ബിംബത്തോടുഐക്യം പ്രാപിച്ചുവെന്നാണ് ഐതിഹ്യം.
പഴയ തമിഴ് രാജാക്കന്മാരുടെ കൊട്ടാരത്തിൽ പാണർക്ക് വലിയ സ്ഥാനമായിരുന്നു. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഉന്നത തമിഴ് കൃതി കളായ 'പെരുമ്പാണറ്റുപ്പടൈ', 'ചെറുപാണാറ്റുപ്പടൈ' തുടങ്ങിയവ യിൽ കാണാം. തമിഴിൽ 'പൺ' എന്ന വാക്കിന് രാഗം എന്നർത്ഥ മുണ്ട്. പൺ പാടുന്നവൻ പാണൻ എന്നു ചുരുക്കം.”
Show more
|
..Link |
| 7 | മലയൂട്ട് മാമാങ്കം | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
മലയൂട്ട് മാമാങ്കം
1.“മലയരയരുടെ ഇടയിലുള്ള ഒരു അനുഷ്‌ഠാനകലയാണ് മലയൂട്ട് മാമാങ്കം. മലമേട്ടിൽ താമസിക്കുന്ന അരയന്മാർ താഴ്വാ...
മലയൂട്ട് മാമാങ്കം
1.“മലയരയരുടെ ഇടയിലുള്ള ഒരു അനുഷ്‌ഠാനകലയാണ് മലയൂട്ട് മാമാങ്കം. മലമേട്ടിൽ താമസിക്കുന്ന അരയന്മാർ താഴ്‌വാരത്തിൽഒന്നിച്ചുകൂടും. അവർ പൂജിക്കുന്ന മലദൈവങ്ങളുടെ പ്രതിമകൾ വെച്ച് പൂജിക്കും. പൂവ്, തേൻ, കാട്ടുകിഴങ്ങുകൾ എന്നിവ
മലദൈവങ്ങൾക്കു കാഴ്‌ചവയ്ക്കും. വനദൈവങ്ങളുടെ വിഗ്രഹങ്ങൾവച്ച്
അവയ്ക്കുചുറ്റും പാട്ടുപാടി ചുവടുവെച്ച് നൃത്തരൂപത്തിൽ ആണ് ഈ പരിപാടി ആവിഷ്‌കരിക്കുന്നത്. ദേവവിഗ്രഹങ്ങളെ ആരാധിക്കുകയാണ് ഈ നൃത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. മലയൂട്ടുമാമാങ്കത്തിൽ പങ്കെടുക്കുന്നവരുടെ വേഷം മരങ്ങളുടെ തൊലി,പച്ചിലകൾ, കായ്കനികൾ എന്നിവയാണ്. പന്തത്തിൻ്റെ വെളിച്ചത്തിലാണു പരിപാടി നടക്കുന്നത്. ഡക്, ഡോലക്ക് എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ.”
2.മലയൂട്ട്
“മലയരയന്മാരുടെ ഒരു അനു ഷ്ഠാനപരമായ ഉത്സവം. അവർ ആരാധിക്കുന്ന മലദൈവങ്ങളുടെ പ്രതിമകൾവെച്ച് പൂജിക്കുകയും പാട്ടുപാടി ചുറ്റും കളിക്കുകയും ചെയ്യും. തേൻ, കാട്ടുകിഴങ്ങുകൾ തുടങ്ങിയവ നിവേദ്യമായി കാഴ്ചവയ്ക്കും. ഒരുതരം പ്രാകൃത നൃത്തമാണ് അവർ നടത്തുക. കാട്ടുമരത്തൂപ്പുകളും മറ്റും അരയിലും തലയിലും വച്ചുകെട്ടിയിരിക്കും”.
Show more
|
..Link |
| 8 | പാണപ്പൂതൻ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാണപ്പൂതൻ
1 “ശബ്ദഗാംഭീര്യമുള്ള തുടികൾ നിർമ്മിക്കാനും അതിൻ്റെ ധ്വനി നാലു കാതം ദൂരമെങ്കിലും കേൾപ്പിക്കാനും കഴിവുള്ളവരാണ് ...
പാണപ്പൂതൻ
1 “ശബ്ദഗാംഭീര്യമുള്ള തുടികൾ നിർമ്മിക്കാനും അതിൻ്റെ ധ്വനി നാലു കാതം ദൂരമെങ്കിലും കേൾപ്പിക്കാനും കഴിവുള്ളവരാണ് പാണന്മാർ. പാലക്കാടു ജില്ലയിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും പാണ ന്മാർ പൂതൻകെട്ടാറുണ്ടായിരുന്നു. തലമുടിക്കെട്ടിൻ്റെ ഇരുഭാഗത്തും കിരീടം ചേർത്തുവെച്ച് പിന്നിൽ മയിൽപ്പീലിയും ചൂടി അരത്താലിയും
മാർതാലിയും ധരിച്ച് കാലിൽ ചിലങ്കയുമിട്ട് പാണപ്പൂതന്മാർ വീടുകൾ തോറും കയറിയിറങ്ങുന്നു. വേല കാവുകയറുമ്പോൾ കെട്ടുകാഴ്ച കളുടെയും നാടൻ വേഷങ്ങളുടെയും കൂടെ മുഴങ്ങുന്ന തുടിയുടെ നാദവും ഇളകുന്ന ചിലങ്കയുടെ ശബ്ദവുമായി പാണപ്പൂതങ്ങൾ കളിച്ചുതിമിർത്ത് ഭഗവതിയെ കുമ്പിട്ട് മടങ്ങുകയും ചെയ്യുന്നു. “
2.പാണപ്പൂതൻ
“പാലക്കാടുജില്ലയിലും തൃശൂർ പാണൻമാർ പൂതൻ കെട്ടാറുണ്ടായി ജില്ലയിലെ ചില ഭാഗങ്ങളിലും പാണൻമാർ പൂത് കെട്ടാറുണ്ടായിരുന്നു. പറപ്പൂതങ്ങളെപ്പോലെ ഈ പൂതങ്ങളും ഭവനംതോറും ചെല്ലും. വേല കാവുകയറുമ്പോൾ പൂതങ്ങളുടെ വരവും കാണാമായിരുന്നു. തുടിതന്നെയാണ് വാദ്യം. “
3.പാണപ്പൂതൻ
പാണസമുദായക്കാർ കാവിലെ വേലയ്ക്ക് കെട്ടിയാടുന്ന കലാരൂപമാണ് പാണപ്പൂതൻ. പൂരം കൊടികയറി ഉൽസവനാളിന് മൂന്ന് നാൾ മുമ്പാണ് പാണപ്പൂതൻ കെട്ടുന്നത്. മണ്ണാന്മാരെയും പറയരേയും പോലെ തന്നെ ദേശത്തെ ഉത്സവങ്ങൾക്ക് പാണപ്പൂതൻ കെട്ടിയാടുന്നത് ആ പ്രദേശത്തെ പാണന്മാരുടെ അവകാശമാണ്. പകൽ സമയത്താണ് പാണപ്പൂതന്റെ വരവ്. മണ്ണാൻ,പറയ പൂതങ്ങളിൽ നിന്ന് വ്യത്യസ്‌തമായി 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണ് പാണപ്പൂതൻ കെട്ടുക. പൂതൻ കെട്ടിയാൽ കാലത്ത് ദേവിയെ തൊഴുതു കളിച്ച് പിന്നീടുള്ള ദിവസങ്ങളിൽ ഊരുചുറ്റി ദേശത്തെ പ്രമുഖ തറവാടുകളിലൊക്കെ ചെന്ന് കളിച്ച് അവകാശങ്ങൾ വാങ്ങിയാണ് ഉത്സവനാളിൽ ഉച്ച തിരിഞ്ഞ് വേലവരവിനൊപ്പം ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നത്. ദേശിയായ ധാരാളം ഭേദങ്ങൾ പൂതനുണ്ട്. വെള്ളാട്ട് തന്നെ പൂതന്റെ ഒരു വകഭേദമാണെന്ന് പറയാം.
പൂതന് പ്രധാനമായും രണ്ട് വകഭേദങ്ങളാണുള്ളത്. 1) മേളത്തോടു കൂടിയ നൃത്തം 2) തുടികൊട്ടും പാട്ടും ചേർന്ന നൃത്തം. ഞാങ്ങാട്ടിരിക്കപ്പുറം കൂറ്റനാട്, ആമക്കാവ്, ചാലിശ്ശേരി ഭാഗങ്ങളിൽ നൃത്തത്തേക്കാൾ താളത്തിന് പ്രാധാന്യമുള്ള, പാട്ടില്ലാത്ത പാട്ടില്ലാത്ത പൂതനാണ് കാണുന്നത്. ചെണ്ടയും ഇലത്താളവും ചേർന്ന് ശബ്ദായമാനമായ അന്തരീക്ഷമാണ് കൂറ്റനാടു ഭാഗങ്ങളിലെ പാണപ്പൂതൻ അവതരണത്തിനുള്ളത്. സങ്കീർണ്ണമായ മുഖമെഴുത്തോ, വേഷഭൂഷകളോ, മണ്ണാൻ പൂതനെ പോലെ മുഖം മറയ്ക്കുന്ന കോപ്പോ പാണപ്പൂതനിൽ കാണാൻ കഴിയില്ല. മണ്ണാൻ പൂതനെ അപേക്ഷിച്ച് ആഹാര്യഭംഗി കുറവാണ്. തികച്ചു ലളിതമായ ഒരു രൂപമാണിതിന്. ചുവടുകളും ലളിതമാണ്. കൂടുതൽ പ്രദേശങ്ങളിലും കാണുന്നത് തുടികൊട്ടിപ്പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന പൂതനാണ്. രണ്ട് പൂതനേയും വേർതിരിച്ച് വിശദീകരിക്കാം.
മേളം മാത്രമുള്ള പൂതൻകളി
വെള്ളത്തോർത്ത് തലയിൽ കെട്ടി അതിനുമുകളിൽ കിരീടം വയ്ക്കുന്നു. കിരീടത്തിന് മുൻവശത്തുമാത്രമാണ് അലങ്കാരമുള്ളത് പിൻവശത്ത് കറുപ്പുകരയോടുകൂടിയ ചുവന്നതുണി തൂക്കിയിരിക്കുന്നു. മരംകൊണ്ടാണ് കിരീടം നിർമ്മിക്കുന്നത്.
മുഖത്ത് മഞ്ഞൾ, അരിമാവ്, കരി എന്നിവ കൊണ്ടാണ് അലങ്കാരം ചെയ്യുന്നത്. കരികൊണ്ട് മീശ വരച്ചിരിക്കും. കണ്ണിനു താഴെയും കരിയെഴുതും. ആഭരണങ്ങളൊന്നും ധരിക്കുകയില്ല. അറ്റങ്ങൾ കെട്ടിയിട്ട കസവുകരയുള്ള മുണ്ട് കഴുത്തിൽ തൂക്കുന്നു. വെള്ള കസവുകരയുള്ള മുണ്ട് ചെറുതായി മടക്കി പിറകോട്ട് ഉടുക്കുന്നു.
മറ്റ് പൂതങ്ങളെപോലെ നാടു മുഴുവൻ അരങ്ങാണ്. വീടുകളുടെ മുറ്റത്തോ ക്ഷേത്രമുറ്റത്തോ ആണ് കളിക്കുന്നത്, സവിശേഷ രംഗമണ്ഡപം ഇല്ല, ദീപവിധാനങ്ങളുമില്ല. ഞാങ്ങാട്ടിരിക്കപ്പുറമുള്ള മേളം മാത്രമായ പൂതത്തിന് മൂന്ന് ചെണ്ട, ഇലത്താളം, കുറ്റി എന്നിവയാണ് വാദ്യ ഉപകരണങ്ങൾ. ചെമ്പടത്താളത്തിലാണ് കൊട്ട്. കുംഭം, മീനം തുടങ്ങിയ മാസങ്ങളിലെ ഉത്സവസമയം. പകൽ സമയമാണ് പാണപ്പൂതൻ നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ വീടുകളിൽ കളിക്കുന്നു. ഉച്ചക്കുശേഷം ക്ഷേത്രങ്ങളിലേക്ക് പോകുന്നു. ഏകദേശം ഇരുപതു മിനിട്ടോളം ഓരോ വീടിലും കളിക്കും.
മേളം മാത്രമുള്ള പൂതന് ചെണ്ടയുടെ വേളത്തിനൊത്ത് ഒരു കാൽ പൊന്തിച്ചു ചാടി ചാടിയാണ് ചുവടുവയ്ക്കുന്നത്. നാലു ദിശയിലേക്കും തിരിഞ്ഞു ചുവടുവച്ചുകളിക്കുന്നു. രണ്ടു കൈകളും കഴുത്തിൽ തൂക്കിയ കസവുവേഷ്ഠിയിൽ പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സവിശേഷമായ പാട്ടുകളില്ല.
പാണപ്പൂതൻ ചെന്നു കളിക്കുന്ന വീടുകളിൽ നിന്ന് അവകാശമായി അരി, നെല്ല്, നാളികേരം, കോടിമുണ്ട്, പണം എന്നിവ നല്‌കുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിലേ പാണപ്പൂതൻ കയറുകയുള്ളൂ.
'ദേശത്തെ തണ്ടാൻമ്മാരെ ആശ്രയിച്ചാണ് പാണപ്പൂതൻ പുറപ്പെടുക. ആദ്യം അമ്പലത്തിൽ ചെന്നു തൊഴുത് ദേശത്തെ പ്രമുഖ തറവാടുകളിൽ ചെന്നു കളിക്കുന്നു
തുടികൊട്ടിക്കളിയുള്ള പൂതൻ
പാണൻ പൂതൻ കൂടുതലായും തുടികൊട്ടിക്കളിക്കുന്ന രീതിയിലാണ് കണ്ടുവരുന്നത്. തുടികൊട്ടിക്കളിക്കുന്ന പൂതനെ പറ്റി നാരായണൻ പറയുന്നു. "പൂതൻ സാത്വിക വേഷം ആണ്. പൂതം എന്നാൽ പരിശുദ്ധം എന്ന അർത്ഥത്തിലാണ്. (നാരായണൻ, പാലത്തോൾ) കളിക്കാനൊരാൾ. കൊട്ടാനും പാടാനും ഏറ്റുപാടാനും മറ്റുള്ളവർ എന്നാണ് കളിയുടെ സ്വഭാവം. പാണപ്പുതന്റെ തുടി ഉപയോഗിച്ചുള്ള കൊട്ടു തന്നെ ഒരു ചോദ്യമട്ടാണ്. ദാരികനെ അന്വേഷിക്കുന്നു എന്നാണ് കൊട്ടിന്റെ അർത്ഥം. അഞ്ചടിക്ക് കൊട്ടുക എന്നാണ് പൂതൻ കൊട്ടിന് പറയുക. അഞ്ചടിപ്പാട്ട് പാടുകയും ചെയ്യും. അതിനനുസരിച്ച് അഞ്ചടി ചുവടുവെച്ചു കളിക്കും. ഇരുന്നും നിന്നും അഞ്ചു ചുവടുകൾ വെച്ചുള്ള കളിയായതുകൊണ്ടാണ് അഞ്ചടി എന്ന് പറയുന്നത്.
"ഇവിടുണ്ടോ ഇവിടുണ്ടോ ദാരികനിവിടുണ്ടോ?
ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും /ഡും ഡും.."
പാണപ്പൂതൻ - ഐതിഹ്യം
നൂറ്റുവരുടെ ചതിയിലൂടെ അരക്കില്ലത്തിൽപ്പെട്ട പാണ്ഡവരും കുന്തിയും അതിൽ നിന്നും രക്ഷപ്പെട്ട് തുരങ്കമാർഗ്ഗത്തിലൂടെ വരികയായിരുന്നു സമയം, എലികളും പെരുച്ചാഴികളും ചെർന്നാണ് അവർക്ക് സരയൂ തീരത്തേക്ക് എത്തുന്ന തുരങ്കം ഉണ്ടായിയത്. ആ സമയത്താണ് ഒരു നോച്ചക്കൻ ഏഷണിയുമായി നൂറ്റുവർക്കരികിലേക്ക് പോയത്, നൊച്ചക്കൻ പാണ്ഡവർ ജീവിച്ചിരുന്നു എന്ന രഹസ്യം നൂറ്റുവരെ അറിയിച്ചു. പാണ്ഡവർ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞ നൂറ്റുവർ സരയൂ നദിയിൽ വിഷം കലർത്തി. കൂടാതെഉഗ്രവിഷമുള്ള ഒരു പാമ്പിനേയും ഒരു പൂതത്തേയും തുരങ്കത്തിലേക്ക് അയച്ചു. തുരങ്കം പൂർത്തിയായി പാണ്ഡവർ പുറത്തേക്കു കടക്കാനൊരുങ്ങവേ പാമ്പ് പത്തിവിരുത്തി തുരങ്കവാതിലിലെത്തി കൈയിലിരിക്കുന്ന തിക്കൊള്ളികൊണ്ട് പാമ്പിനെ തുരത്തി പാണ്ഡവർ മുന്നോട്ട് കടന്നു. അപ്പോഴാണ് പൂതന്റെ വരവ്. ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പാണ്ഡവർ പൂതത്തോട് അപേക്ഷിച്ചു, പൂതൻ വഴിമാറിയില്ല. കോപിഷ്‌ഠനായ ഭീമൻ മൂന്നോട്ടു വന്ന് കാലുമടക്കി പൂതത്തിനെ ശക്തിയായി തൊഴിച്ചു. തൊഴികൊണ്ട പൂതൻ തെറിച്ചുപോയി. പാണ്ഡവരെ ഉപദ്രവിക്കാൻ നൂറ്റുവരയച്ച പൂതത്തിന്റെ ഓർമ്മ ആണ്
വിനോദത്തിന് ഊന്നലുള്ള കലാരൂപമാണ് പാണപ്പൂതൻ സവിശേഷ അനുഷ്‌ഠാനങ്ങളോ പൂജയോ ഇതുമായിബാന്ധപ്പെട്ടില്ല. പടിഞ്ഞാറങ്ങാടി വേങ്ങശ്ശേരിക്കാവിൽ പാണപ്പുതൻ ഉണ്ടായിരുന്നു. വേങ്ങശ്ശേരി തട്ടകത്തിൽ കെട്ടിയിരുന്ന പാണപ്പൂതനെ കുറിച്ച് വാസു അനുഷ്‌ഠാനപരമെങ്കിലും
"മൂന്നു ദിവസത്തെ വ്രതമനുഷ്‌ഠിച്ചാണ് പാണപ്പൂതൻ കെട്ടുക. തലയിൽ കിരീടം, കഴുത്തിൽ തൊങ്ങൽ, കാലിൽ ചിലമ്പ്, അരമണി എന്നീ ആഭരണങ്ങളുണ്ടായിരിക്കും. കിരീടത്തിനു വിഷ്ണുകിരിടം എന്നാണു പറയുക. കനം കുറഞ്ഞ മരവുപയോഗിച്ചാണ് കിരീടം നിർമ്മിക്കുക. ചുമപ്പ്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ അലങ്കാരം ചെയ്യും. കഴുത്തിലെ മുണ്ടിന് മതാങ്ങൾ എന്നാണ് പറയുന്നത്. വെള്ളമുണ്ട് ഞൊറിഞ്ഞുടുക്കുന്നു. മുഖത്ത് ചാന്തെഴുതും, മഞ്ഞൾ, അരിമാവ് എന്നിവ കൊണ്ടാണ് മുഖമെഴുതുന്നത് നടത്തുന്നത്. കഴുത്തിൽ കുങ്കുമമാല, തെച്ചിമാല എന്നിവ അണിയും ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. നാലുദിക്കുകളിലേക്കും ദിക് വന്ദനം ചെയ്തുകൊണ്ട് ചുവടുവെച്ച് ചെണ്ടയുടെ മേളമനുസരിച്ചാണ് കളി. "
Show more
|
..Link |
| 9 | പറയൻ കളി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പറയൻകളി
1. “തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള നാടൻ കലാപ്രകടനമാണ് പറയൻകളി. പറയസമുദായക്കാരാണിതു നടത്തുന്നത്. കാവു...
പറയൻകളി
1. “തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള നാടൻ കലാപ്രകടനമാണ് പറയൻകളി. പറയസമുദായക്കാരാണിതു നടത്തുന്നത്. കാവുകളിലെ ഭരണിവേലയുമായി ബന്ധപ്പെട്ടാണ് പറയൻകളിസാധാരണ നടത്താറുള്ളത്. കാവുതീണ്ടൽചടങ്ങിൻ്റെ ഭാഗമായും പറയൻകളി നടത്താറുണ്ട്.
അരിയെറിഞ്ഞ് അനുഗ്രഹം വാങ്ങി കെട്ടിയ തലപ്പാവിൽ മുടിവച്ചുകഴിയുമ്പോൾ നർത്തകൻ ചുവടുവച്ച് മാന്ത്രികതാളം ആരംഭിക്കുന്നു. ദ്രുതഗതിയിലുള്ള ചുവടുവയ്‌പുകളാണിത്. നാടോടിവാങ്‌മയ ആഖ്യാനങ്ങളുള്ള നൃത്തച്ചുവടുകളാണുള്ളത്. “
2.പറയൻകളി
“കാവുകളിലെ ഭരണിവേല തുട ങ്ങിയ ഉൽസവങ്ങളുമായി ബന്ധ പ്പെട്ട് പറയസമുദായക്കാർ നടത്താറുള്ള ആട്ടവും നൃത്തവും, കാവുതീണ്ടൽച്ചടങ്ങിന്റെ ഭാഗമായും നടത്തുമത്രെ. ദ്രുതഗതിയിലുള്ള ചുവടുവെപ്പുകളാണിതിനുണ്ടാവുക. കളി യുടെ അന്ത്യത്തിൽ നിയന്ത്രണം വിട്ടു പോകുമ്പോൾ മറ്റുള്ളവർ താങ്ങിയെടുക്കുമത്രെ. തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും പറയൻകളി നിലവിലുണ്ട്. “
Show more
|
..Link |
| 10 | പേട്ടതുള്ളൽ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പേട്ടതുള്ളൽ
1. “അയ്യപ്പഭക്തർ എരുമേലിയിൽ അരിപ്പൊടി, കരിപ്പൊടി എന്നിവ കൊണ്ടു ചുട്ടികുത്തി കുങ്കുമംപൂശി വാദ്യത്തോടൊപ്പം നൃ...
പേട്ടതുള്ളൽ
1. “അയ്യപ്പഭക്തർ എരുമേലിയിൽ അരിപ്പൊടി, കരിപ്പൊടി എന്നിവ കൊണ്ടു ചുട്ടികുത്തി കുങ്കുമംപൂശി വാദ്യത്തോടൊപ്പം നൃത്തംചെയ്‌ത് കൊച്ചമ്പലത്തിൽനിന്നു പുറപ്പെട്ട് എരുമേലി വലിയമ്പലത്തിൽ എത്തും. മഹിഷിവധ വാർത്തയറിഞ്ഞ സ്ഥലവാസികൾ അയ്യപ്പനെ നമസ്കരിച്ച് ആഹ്ലാദനൃത്തം ചെയ്‌തതിൻ്റെ അനുസ്‌മരണമാണ് ഇത്. അയ്യപ്പൻ പുലിപ്പാലു തേടി പോയതിൻ്റെയോ പേട്ടയ്ക്കിറങ്ങിയതിന്റെ യോ അനുസ്‌മരണമാവാം ഇതെന്ന വിശ്വാസവുമുണ്ട്.”
2.പേട്ടതുള്ളൽ
“അയ്യപ്പഭക്തൻമാർ എരുമേലിയിൽ നടത്തുന്ന ഒരനുഷ്ഠാനനിർവഹണം. അരിപ്പൊടി,കരിപ്പൊടി എന്നിവ ശരീരത്തിൽ ചുട്ടികുത്തും. കുങ്കുമവും പൂശും. കമ്പിളിയിൽ കെട്ടിയ കറിക്കോപ്പുകൾ കമ്പിയിൽ കെട്ടിത്തൂക്കിയാണ് നൃത്തം ചെയ്യുക. വാദ്യവുമുണ്ടാകും. കൊച്ചമ്പലത്തിൽനിന്ന് പുറപ്പെട്ട് എരുമേലി വലിയമ്പലത്തിൽ എത്തും. മഹിഷിയുടെ വധവാർത്ത അറിഞ്ഞ് സ്ഥലവാസികൾ അയ്യപ്പനെ നമസ്കരിച്ച് ആഹ്ലാദനൃത്തം ചെയ്തതിന്റെ സ്മരണയാണ് പേട്ടതുള്ളൽ എന്നാണ് പ്രശസ്തമായ ഐതിഹ്യം. അയ്യപ്പൻ പുലിപ്പാലിനു പോയതിന്റെയോ, എതിരാളികൾക്കെതിരായി പട നടത്തിയതിന്റെയോ സ്മരണയാകാമെന്ന അഭിപ്രായവുമുണ്ട്. ആദിമ കാർഷികോൽസവത്തിന്റെ ഒരു സ്മരണയാണെന്ന് അഭിപ്രായപ്പെടു ന്നവരുമുണ്ട്. “
Show more
|
..Link |
| 11 | പുള്ളുവപ്പാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പുള്ളുവപ്പാട്ട്
1.“ഉത്തരകേരളത്തിലെ പുള്ളുവർ ചെയ്‌തുവന്ന പ്രേതസംബന്ധമായ ചടങ്ങാണ് പുള്ളുവപ്പാട്ട്. ദുർമരണം പ്രാപിച്ചവ...
പുള്ളുവപ്പാട്ട്
1.“ഉത്തരകേരളത്തിലെ പുള്ളുവർ ചെയ്‌തുവന്ന പ്രേതസംബന്ധമായ ചടങ്ങാണ് പുള്ളുവപ്പാട്ട്. ദുർമരണം പ്രാപിച്ചവർക്കു മോക്ഷം കിട്ടുവാനും ആ ഭവനത്തിൽ അത്തരം ദുരിതങ്ങൾ ഉണ്ടാകാതിരിക്കുവാനും വേണ്ടിയാണിതു നടത്തുന്നത്. ഈ കർമം മലയരും ചെയ്യാ റുണ്ട്. സ്ത്രീകൾക്കുവേണ്ടിയാണു പുള്ളുവപ്പാട്ട് നടത്തുക. പാപ
ദോഷങ്ങളും ദുഷ്‌കൃത്യങ്ങളുംകൊണ്ടാണു ഗർഭിണിയായ സ്ത്രീ മരണപ്പെടുന്നതെന്നു പുള്ളുവർ വിശ്വസിക്കുന്നു. വിതാനിച്ച പന്ത ലിൽ നെല്ല്, അരി, പഞ്ചവർണ്ണപ്പൊടികൾ എന്നിവകൊണ്ടു വൃക്ഷക്കളം നിർമിക്കുന്നു. ഈറ്റുമുറി എന്ന സങ്കല്പത്തിൽ വാഴപ്പോള കൊണ്ട് ഉണ്ടാക്കുന്ന മാടത്തിൽ ബലികൾ അർപ്പിക്കും. ഒരാഴ്‌ചയോളം നീണ്ടുനില്ക്കുന്നതാണു പുള്ളുവരുടെ ഈ കർമം. മലയരുടെ പുള്ളുവപ്പാട്ട് ഒരു ദിവസംകൊണ്ട് അവസാനിക്കും. മരിച്ച സ്ത്രീയുടെ പ്രേതത്തെ സഞ്ചയനദിവസം ആകർഷണം ചെയ്‌ത് മാന്ത്രികനായ പുള്ളുവൻ ബന്ധനം ചെയ്യുന്നു. പിന്നീട് മന്ത്രവാദക്രിയ നടത്തുന്ന ദിവസം ആ പ്രേതത്തെ മരിച്ച ഗൃഹത്തിലെ ഒരു സ്ത്രീയിൽ ആവാഹിച്ചാണു കർമം നടത്തുക. ഒരു ദിവസം നീണ്ടുനില്ക്കുന്ന ചടങ്ങാണിത്. “
2.പുള്ളുവപ്പാട്ട്
“ഉത്തരകേരളത്തിലെ പുള്ളുവർ നടത്തിപ്പോന്ന പ്രേതസംബന്ധമായ കർമം. ഗർഭിണി മരിച്ചാൽ, ആ ഭവ നത്തിൽ പുള്ളുവരുടെ മന്ത്രവാ ദവും പാട്ടും നടത്തണമെന്നാണ് പണ്ടത്തെ നിശ്ചയം. പാപദോഷങ്ങളും ദുഷ്കൃത്യങ്ങളും കൊണ്ടാണ് 'ഗർഭം വിലങ്ങി' മരണപ്പെടുന്നതെന്നും, ഭാവിയിൽ ആ ഭവനത്തിൽ അത്തരം ദുരിതങ്ങൾ ഉണ്ടാകാതിരിപ്പാ നും ദുർമരണം പ്രാപിച്ച സ്ത്രീപ്രേതത്തിന് മോക്ഷമുണ്ടാകുവാനും പുള്ളുവരെക്കൊണ്ട് 'പാട്ട്' കഴിപ്പി ക്കണമെന്നുമാണ് പഴയ വിശ്വാസം.
മരിച്ചഗർഭിണിയുടെ പ്രേതത്തെ ആ കുടുംബത്തിലെ ഒരു സ്ത്രീയിൽ ആവാഹിച്ച് വരുത്തുകയും മരിച്ച ഗർഭിണിയാണ് ആ സ്ത്രീയെന്ന് സങ്കൽപിച്ച് പ്രസവപര്യന്തമുള്ള ഗർഭസംബന്ധമായ കാര്യങ്ങൾ നട ക്കുന്നതായി ഭാവന ചെയ്യുകയുമാണ് ഈ പ്രേതം പാട്ടിന്റെ സവിശേഷത. പന്തലും വിതാനവും കളം കുറിയും ഈ കർമത്തിന് ആവശ്യമാണ്. നെല്ല്, അരി, പഞ്ചവർണപ്പൊടികൾ എന്നിവകൊണ്ട് വൃക്ഷക്കളം നിർമിക്കും. ഈറ്റില്ലത്തിന്റെ സങ്കൽപത്തിൽ വാഴപ്പോളകൊണ്ടുണ്ടാക്കു ന്ന 'മാട'ത്തിൽ ബലികൾ അർപ്പിക്കണം. ഒരാഴ്ചയോളം പുള്ളുവപ്പാട്ട് നീണ്ടുനിൽക്കാറുണ്ട്. പിണിയാളായിട്ടുള്ള സ്ത്രീ ബാധയിളകി, മരിച്ച ഗർഭിണിയുടെ സ്വഭാവമെല്ലാം പ്രകടിപ്പിക്കും. 'പുള്ളുവപ്പാട്ടു കഴിച്ച വീടുപോലെ' എന്നൊരു ശൈലിയു ണ്ട്. പുള്ളുവപ്പാട്ടു കഴിപ്പിച്ചാൽ വളരെ സാമ്പത്തികത്തകർച്ച ഉണ്ടാകുമെന്നാണ് അതിനർഥം.
പുള്ളുവരെപ്പോലെ മലയരും 'പുള്ളുവപ്പാട്ട്' നടത്താറുണ്ട്. മലയരുടെ ഈ മാന്ത്രികകർമം ഒരുദിവ സം കൊണ്ട് തീരും. പുള്ളുവത്തികളെപ്പോലെ മലയികളും പാട്ടിൽ പങ്കുചേരും.”
Show more
|
..Link |
| 12 | ഭഗവതിയാട്ട് | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഭഗവതിയാട്ട്
1.‘“വെട്ടത്തുനാടിന്റെ മാത്രം അനുഷ്‌ഠാനകലയാണ് 'ഭഗവതിയാട്ട്.' നായർ, തീയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക...
ഭഗവതിയാട്ട്
1.‘“വെട്ടത്തുനാടിന്റെ മാത്രം അനുഷ്‌ഠാനകലയാണ് 'ഭഗവതിയാട്ട്.' നായർ, തീയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക്കാരുടെ ആരാധനാലയങ്ങളായ മണ്ടകം, കോട്ട, തിറ എന്നിവിടങ്ങളിൽ ആണ് ഇതു നടത്തുന്നത്. മൂകാംബികദേവിയുടെതന്നെ അംശമായി കണക്കാക്കി വരുന്ന തണ്ണീർ ഭഗവതി സങ്കല്പമാണ് ഈ ചടങ്ങിലെ ദേവത. ഭഗവതിയാട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭഗവതിയുടെ രൂപം കെട്ടിയുള്ള ആട്ടം എന്നതാണ്. തുലാംമുതൽ ഇടവപ്പാതിവരെയാണ് ഇവർ ഇതു പ്രധാനമായും അനുഷ്‌ഠിച്ചുപോരുന്നത്. വെള്ളി, ചൊവ്വ, ഞായർ എന്നീ ആഴ്‌ചകളിലെ ഭഗവതിയാട്ടിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ഈ അനുഷ്‌ഠാനത്തിനു പാടുന്ന പാട്ടിന് ഭഗവതിത്തോറ്റം എന്നാണുപേർ. തണ്ണീർ ഭഗവതിയെ സംബന്ധിച്ച പുരാവൃത്തമാണ് അതിലെ പ്രതിപാദ്യം. “
2.ഭഗവതിയാട്ട്
“വെട്ടത്തു നാട്ടിലെ നായർ, തിയർ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ സമുദായക്കാരുടെ ആരാധനാലയങ്ങളായ മണ്ടകം, കോട്ട, തറ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ഒരനുഷ്‌ഠാനകലാനിർവഹണം. ഭഗ വതിയുടെ കോലം കെട്ടിയാടലാണ് ഇതിലെ മുഖ്യചടങ്ങ്. പെരുവണ്ണാൻമാരാണ് കോലക്കാർ. സന്ധ്യയോടുകൂടി ഭഗവതിയാട്ടിന്റെ ചടങ്ങുകൾ തുടങ്ങും. അതിനു 'സന്ധ്യവേല' എന്നാണ് പറയുന്നത്. പിറ്റന്നാളാണ് ഭഗവതിയാട്ട് നടത്തുക. താലപ്പൊലി, എഴുന്നള്ളത്ത്, വെളിച്ചപ്പാട്, കുരുതി, മുടിയാട്ടം തുടങ്ങിയ അനുബന്ധമായ അനുഷ്‌ഠാ നങ്ങളും ഉണ്ടാവും. തുലാം മുതൽ ഇടവപ്പാതിവരെയാണ് ഭഗവതിയാ ട്ടിന്റെ കാലം. വെള്ളി, ചൊവ്വ, ഞാ യർ എന്നീ ദിവസങ്ങൾ ഭഗവതിയാ ട്ടിന് പ്രാമുഖ്യമുണ്ട്.
ഭഗവതിയാട്ടിന് പാടുന്ന അനു ഷ്ഠാനപ്പാട്ടുകളെ "ഭഗവതിയാട്ട് തോറ്റം' എന്നു പറയും. തണ്ണീർഭഗവതിയെ സംബന്ധിച്ച പുരാവൃത്തമാണ് അതിലെ പ്രതിപാദ്യം. “
Show more
|
..Link |
| 13 | പൊങ്ങൂറടി | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | <p>Nill</p> |
പൊങ്ങൂറടി 1.“ദേവതാപ്രീണനാർത്ഥം നടത്തുന്ന ഒരനുഷ്‌ഠാനമാണ് പൊങ്ങൂറടി. ബ്രാഹ്മിണിയമ്മമാർ ഭഗവതിപ്പാട്ടുപാടുമ്പോൾ, ...
പൊങ്ങൂറടി 1.“ദേവതാപ്രീണനാർത്ഥം നടത്തുന്ന ഒരനുഷ്‌ഠാനമാണ് പൊങ്ങൂറടി. ബ്രാഹ്മിണിയമ്മമാർ ഭഗവതിപ്പാട്ടുപാടുമ്പോൾ, ഭദ്രകാളിസ്തുതിപാ ടിത്തുടങ്ങിയാൽ താലവും വിളക്കുമെടുത്ത് പുറത്തെ മുല്ലത്തറയ്ക്കു സമീപം വരികയും അവിടെ മുണ്ടുചുറ്റി തയ്യാറാക്കിവച്ച ഉരലിൽ രണ്ടുപേർ ഇരിക്കുകയും ചെയ്യും. ഈ സമയം കിണ്ണംകൊട്ടിയാവും പാടുക. ആലില, മാവില, പൂക്കുല, കുരുത്തോല, കുരുതിവെള്ളം ഇവ ഉരലിൽ പകർന്ന് താളത്തിനനുസരിച്ച് ഇടിച്ചു തകർക്കും. ഇതാണ് പൊങ്ങൂറടി. പാട്ടുകഴിഞ്ഞാൽ ഉരൽ കിഴക്കോട്ടു മറിച്ചിടുകയും തേങ്ങാമുറിയിൽ തിരി കത്തിക്കുകയും ചെയ്യും. ഇടിക്കുമ്പോൾ തെറിക്കുന്ന വെള്ളമാണ് ദേവീപ്രസാദം. താലപ്പൊലിക്കു താല ത്തിലെ അരി ഒഴികെയുള്ളവ ഉരലിലിട്ട് ഇടിക്കാറുണ്ട്. കല്ലാറ്റക്കുറുപ്പ താർ നാഗപാട്ടിന്റെറെ അവസാനം പൊങ്ങൂറടി നടത്താറുണ്ട്. പുള്ളു വരുടെ സർപ്പപ്പാട്ടിനു നൂറിടി എന്ന പേരിൽ ഈ കർമ്മം നടത്തും. “ 2 .പൊങ്ങൂറടി “ദേവതാപ്രീണനാർഥമുള്ള ഒരനുഷ്‌ഠാനകർമം. താലപ്പൊലിയിലെ ക്രിയാംശം. 'പൊങ്ങിലിടി' എന്നും ചിലർ പറയും. ബ്രാഹ്മണിയമ്മമാർ ഭഗവതിപ്പാട്ടു നടത്തുമ്പോൾ ഭഗവതിപ്രീതിക്കുവേണ്ടി 'പൊങ്ങൂറടി' നടത്തുന്നു. ഭഗവതിപ്പാട്ടിന് ഭദ്രകാളിസ്തുതി പാടിത്തുടങ്ങിയാൽ താലവും വിളക്കുമെടുത്ത് പുറത്തുള്ള മുല്ല ത്തറയ്ക്കു സമീപം വരികയും അവിടെ മുണ്ടു ചുറ്റിക്കെട്ടിതയാറാക്കി വെച്ച ഉരലിൽ താലത്തിലുള്ള ഉണ ക്കലരിയും മഞ്ഞളുമിട്ട് രണ്ടുപേർ ഉലക്കയെടുത്ത് ഇടിക്കുകയും ചെയ്യും. ആ സന്ദർഭത്തിൽ കിണ്ണംകൊട്ടിക്കൊണ്ട് ബ്രാഹ്മണിമാർ പാട്ടുപാടും. ആലില, മാവില, പച്ചമഞ്ഞൾ പൂക്കുല, കുരുത്തോല, കുരുതി വെള്ളം എന്നിവ ഉരലിൽ വേണ്ടത്ര പകർന്ന് പാട്ടിന്റെ താളത്തിനനുഗുണമായി ഇടിച്ചുതകർക്കും. ഇതിന് 'പൊങ്ങൂറിടി' എന്നാണ് പറയുക. പാട്ടുപാടിക്കഴിഞ്ഞാൽ ഉരലിന് പ്രദക്ഷിണം വന്ന് ഉരൽ കിഴക്കോട്ട് മറിച്ചിടുകയും തേങ്ങാമുറികളിൽ തിരി കത്തിച്ചുവയ്ക്കുകയും ചെയ്യും. ഇടി ക്കുമ്പോൾ തെറിക്കുന്ന വെള്ളം ദേവീപ്രസാദമായി കരുതുന്നു. പൊങ്ങൂ റിടിക്ക് 'പൊങ്ങലിടി' എന്നും പേരുണ്ട്. താലപ്പൊലിയോടനുബന്ധിച്ചു ള്ള 'പൊങ്ങിലിടി'ക്ക് താലപ്പൊലി സമാപിച്ചശേഷം താലത്തിലെ അരി ഒഴികെയുള്ളതെല്ലാം ഉരലിലിടും. കുരുത്തോലകഷണങ്ങളിട്ട് വെള്ളവും ഒഴിക്കും. താലമെടുത്തവർ ഇടിക്കും. തെറിക്കുന്ന വെള്ളം ഏൽക്കും. കല്ലാറ്റക്കുറുപ്പൻമാർ നാഗത്താൻ പാട്ടിൻ്റെ സമാപനത്തിൽ പൊങ്ങിലിടി നടത്താറുണ്ട്. പാമ്പിൻ കാവിൽ പൂജ കഴിഞ്ഞാൽ ഉരലിൽ പച്ചമഞ്ഞൾ, അരി, കരിക്ക്, കവു ങ്ങിൻ പൂക്കുല തുടങ്ങിയവയിട്ട് കന്യകമാരാണ് ഇടിക്കുക. അത് പ്രസാദമായി വിതരണം ചെയ്യും.. പുള്ളുവരുടെ സർപ്പപ്പാട്ടിന് ഇതുപോലുള്ളൊരു ചടങ്ങ് പതിവുണ്ട്. അതിന് 'നൂറിടി' കർമം എന്നാണു പറയുക. സർപ്പംതുള്ളലിന്റെ സമാപന ദിവസമാണത് പതിവ്. പന്തലിൽ 'കാളികൂട'ത്തിനു മുൻപിൽ ഉരലിൽവെച്ച് അതിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ചെത്തു കരിക്ക്, പശുവിൻപാൽ, കദളിപ്പഴം മുതലായവയിട്ട് ഉലക്കയെടുത്ത് പിണിയാൾ തുള്ളിനിന്നുകൊണ്ട് ഇടിക്കുന്നു. ഇടിച്ച നൂറുംപാലും പൂജിച്ച് പിണിയാളെക്കൊണ്ട് ചുറ്റും വാരിവിതറിക്കുന്നു. പൊങ്ങൂറിടി(നൂറിടി)കർമത്തിന് പുള്ളുവരും ബ്രാഹ്മണിയമ്മമാരും പാട്ടുപാടിക്കേൾക്കാറുണ്ട്. “കോടി യാറുകാവ്” എന്ന പേരിലറിയപ്പെടുന്ന ഒരു പാട്ടാണ് പുള്ളുവർ പാടുന്നത്. “അഴകുടയദേവീ..." എന്നാരംഭിക്കുന്ന പാട്ട് ബ്രാഹ്മണിയമ്മമാർ പാടുന്ന പാട്ടാണ്. “ |
..Link |
| 14 | പക്ഷിയറിവുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പ്രാവുകൾ
'ഗൂർ, ഗൂർ' എന്നു ശബ്ദമുണ്ടാക്കി കൂട്ടത്തോടെ നടക്കുന്ന പ്രാവുകളെ നന്മയുടെ പ്രതീകങ്ങളായാണ്...
"പ്രാവുകൾ 'ഗൂർ, ഗൂർ' എന്നു ശബ്ദമുണ്ടാക്കി കൂട്ടത്തോടെ നടക്കുന്ന പ്രാവുകളെ നന്മയുടെ പ്രതീകങ്ങളായാണ് കണക്കാക്കുന്നത്. ഉടലാകെ നീലയും പച്ചയും ചാരനിറവും കലർന്ന തൂവലുകളാണ്. ധാന്യങ്ങളാണ് പ്രധാനയാഹാരം. വൃത്തിയുള്ളിടത്തേ പ്രാവുകളുണ്ടാകാറുള്ളൂ. അമ്പലം, പള്ളി, കൊട്ടാരങ്ങൾ, മനകൾ, വലിയ വീടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇവയെ ശാന്തിയുടെയും സമാധാനത്തിന്റെയും ചിഹ്നമായി മിക്കവാറും എല്ലാ സംസ്‌കൃതികളിലും കണക്കാക്കുന്നു. അതിനാൽ പ്രാവുള്ളയിടം ശാന്തിയും പുരോഗതിയും നേടുമെന്ന് വിശ്വസിക്കുന്നു. അടയ്ക്കാക്കുരുവി ഒരു അടയ്ക്കയുടെ വലിപ്പം മാത്രമുള്ളതിനാലാകാം ഈ പക്ഷിക്ക് ഈ പേരു കിട്ടിയത്. നെറ്റിയും തലയും ചാരനിറം കലർന്ന ചുമപ്പാണ്. വാലും മുതുകും ചിറകും മഞ്ഞ കലർന്ന നിറത്തിലാണ്. ഉദരവും കഴുത്തിന്റെ അടിഭാഗവും വെളുപ്പുനിറവും തേൻ കുടിക്കുന്നതിനാൽ തേൻകുരുവി എന്നും അറിയപ്പെടുന്നു. എട്ടുകാലി, ചെറുകീടങ്ങൾ എന്നിവയെയും ഇതു തിന്നാറുണ്ട്. ചെടികൾക്കിടയിലും ചില്ലകൾക്കിടയിലും വളരെ വേഗത്തിൽ വാലും പൊക്കി, തത്തിത്തത്തി 'റ്റുവി റ്റുവി' എന്നു ശബ്ദിച്ചു നടക്കും. മനുഷ്യരെ സമീപത്തു കണ്ടാൽ പെട്ടെന്ന് പറന്നുപോകും. ഇലയും നാരും ഉപയോഗിച്ചു പണിയുന്ന കൂടിന് നല്ല ഉറപ്പുണ്ട്. കൂട് ചിലന്തിവലയും പഞ്ഞിയും ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ 'തുന്നൽക്കാരൻ പക്ഷി' എന്നും വിളിക്കാറുണ്ട്. കൊക്കിന്റെ ആകൃതി സൂചിപോലെ ആയതിനാൽ 'സൂചിച്ചുണ്ടൻ' എന്നും അറിയപ്പെടുന്നു. മൈന മാടത്തയെന്ന് വാത്സല്യത്തോടെ ഇതിനെ വിളിക്കാറുണ്ട്. മനുഷ്യശബ്ദം അനുകരിക്കാൻ കഴിവുള്ള മൈന തത്തയെക്കാൾ മനോഹരമായി സംസാരിക്കുമെന്ന് കരുതപ്പെടുന്നു. കൊക്കും കാലും കണ്ണും മഞ്ഞ നിറമായ ഇവയ്ക്ക് തവിട്ടു കലർന്ന കറുത്ത നിറമാണ്. അടിഭാഗം വെളുപ്പും, കാക്കയെപ്പോലെ എന്തും തിന്നുന്ന ഇവ കൃഷിക്ക് ശല്യമുള്ള കൃമികീടങ്ങളെയും തിന്നും. പൂവിൻ്റെ തേനും പഴങ്ങളുടെ ഉള്ളിലെ പരിപ്പും കഴിക്കും. ഓലേഞ്ഞാലി എപ്പോഴും വാലു കുലുക്കുന്ന ഇവയെ 'വാലുകുലുക്കിപ്പക്ഷി’ എന്നും പറയാറുണ്ട്. ശ്രദ്ധയാകർഷിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമുണ്ടിവയ്ക്ക്. ശബ്ദത്തെക്കുറിച്ച് ചില വിശ്വാസങ്ങളുണ്ട്. വാലാട്ടിക്കിളി വല്ലാതെ ചിലച്ച് വീടിനുചുറ്റും പറന്നാൽ അന്ന് അവിടെ കലഹമുണ്ടാകുമത്രേ. ഒരിടത്തിരുന്ന് നീട്ടിച്ചിലച്ചാൽ ദൂരദേശത്തുനിന്ന് എന്തെങ്കിലും വാർത്തയുണ്ടാകുമെന്നും വിശ്വാസമുണ്ട്. കാക്കയുടെ ബന്ധു എന്നു കരുതപ്പെടുന്ന ഇവയ്ക്ക് 'കാക്കക്കാരൻ' എന്നും പേരുണ്ട്. 'കന്നംകടിപക്ഷി'യെന്നും വിളിക്കുന്ന ഇതിനെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. “കാരാൻ്റെ ചിലയ്ക്കലുണ്ട്, ഇന്ന് കന്നംകടിക്ക് വഴിയുണ്ട്." ഈ വായാടി കലഹപ്രിയനാണ് എന്നു വിശ്വാസമുണ്ട്. ഓലത്തുമ്പിൽ തൂങ്ങിക്കിടന്ന് സൂക്ഷ്മപ്രാണികളെ തിന്നുന്നത് ഇവയുടെ സ്വഭാവമാണ്. ഇവനൊരു ഊഞ്ഞാലാട്ടക്കാരനാണ് എന്നത്രേ പഴമക്കാർ പറയുന്നത്. തവിട്ടും കറുപ്പും വെള്ളയും ചേർന്ന ഇവയെ കാണാനും അഴകുണ്ട്. പൊന്മാൻ നീല നിറമുള്ള ഈ പക്ഷി നല്ലൊരു മീൻപിടിത്തക്കാരനാണ്. കിണറ്, കുളം എന്നിവയുടെ പരിസരങ്ങളിൽ ഇവയെ കാണാം. മീൻ പിടിക്കാനുള്ള ഇരിപ്പു കണ്ടാൽ പാവം എന്നേ തോന്നുകയുള്ളൂ. ഒറ്റ റാഞ്ചലിൽ മീനിനെ പിടിച്ച് പറന്നുകളയുകയാണ് ഇവയുടെ പതിവ്. കിണറ്, കുളം എന്നിവയുടെ പൊത്തുകളിൽ കൂടുണ്ടാക്കുന്ന ഇവയുടെ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീണ് ചാവാറുണ്ട്. അതിനാലാകാം ചിലർ ഇതിനെ മന്ദബുദ്ധിയായി കണക്കാക്കുന്നത്. “ഏറെ ബുദ്ധിയുള്ള പക്ഷി കുളത്തിൻ്റെ ഒത്ത നടുക്ക് മുട്ടയിടും" എന്നൊരു ചൊല്ലുണ്ട്. ചപ്പിലക്കിളി കരിയിലക്കിളി, പൂത്താംകീരി, ചെലച്ചാട്ടി, സീതപക്ഷി, പീഞ്ഞി ഇങ്ങനെ വിവിധ പേരുകളിൽ ഇതറിയപ്പെടുന്നു. കരിയിലയുടെ നിറമാണ്. കൂട്ടംകൂട്ടമായാണ് ഇര തേടുന്നത്. സൂത്രക്കാരനായ കാക്ക ഇവയുടെ വളരെ ചെറിയ കുഞ്ഞുങ്ങളെ തിന്നുമത്രേ. ഒറ്റക്കിളി കരഞ്ഞാൽ പണം വരും എന്നൊരു ചൊല്ലുണ്ട്. എന്നാൽ കൂട്ടംകൂടി ചിലച്ചാൽ ആ വീട്ടിൽ കന്നംകടി ഉണ്ടാകുമെന്ന് വിശ്വാസം ഉള്ളതിനാൽ പഴമക്കാർ ഇവയെ ആട്ടി ഓടിക്കും. കുളക്കോഴി കിണറ്, കുളം, പുഴ എന്നിവയുടെ ഓരങ്ങളിൽ ഒളിച്ചു താമസിക്കുന്നവയാണിവ. ആൾസഞ്ചാരമില്ലാത്തിടത്താണ് ഇവയുടെ താമസം. സന്ധ്യാസമയമാകുമ്പോൾ ഇവ ഒരുമിച്ച് ചിലയ്ക്കാൻ തുടങ്ങും. കുള ക്കോഴിയുടെ ശബ്ദം ശുഭസൂചകമായി കരുതുന്നു. ഇവയുടെ ശബ്ദം ശ്വാസംമുട്ട് മാറ്റുമത്രേ. ഇല്ലിമുളം കാടുകളുടെ മുകളിൽ ഇവ മുട്ടയിടുന്നു. പാമ്പു വന്ന് മുട്ട കൊണ്ടുപോകുമെന്നു കരുതി രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരിക്കുമത്രേ. ആറ്റക്കിളി ഇവ പാടത്തിറങ്ങിയാൽ നെല്ലു മുഴുവൻ നശിപ്പിക്കും. അനേകം ആറുകൾ ഒരുമിച്ചെത്തും. കൃഷിക്കാർക്ക് ആറുകളെയും ഇരണ്ടകളെയും ഭയമാണ്. പാടത്ത് ഉയരമുള്ള തെങ്ങിൽ ഇവ കൂടുണ്ടാക്കുന്നു. ഒരു ആറ്റപ്പാട്ട്: ആറ്റേം മക്കളും പൊക്കോളൂ കല്ലായിപ്പാടം കടന്നോളൂ പടിക്കലെ കണ്ടം കൊയ്യുമ്പോ കൊത്തിപ്പറക്കി തിന്നോളൂ.” തിത്തിത്താൻകിളി 'ഒട്ടാച്ചി'യെന്നും പേരുള്ള ഇവയ്ക്ക് ആൾവാസം ഇഷ്ടമല്ല. വിജനസ്ഥലത്തും കുറ്റിക്കാട്ടിലും ഇവയെ കാണാം. 'തിത്തിത്തൈയ്, തിത്തിത്തൈയ്' എന്ന് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. ഈർക്കിലി പോലെ നീണ്ടകാലും ചെറിയ ശരീരവുമുള്ള ഇതിനെ കണ്ടാൽ എന്തോ അപാകത തോന്നും. കല്ലുകളുടെ അല്ലെങ്കിൽ മൺകട്ടകളുടെ ഇടയിലാണ് ഇവ മുട്ടയിടുക പതിവ്. ദേശാടനക്കിളി ദേശാടനക്കിളികൾ നിരവധിയുണ്ടെങ്കിലും കേരളത്തിൽ വിഷുക്കാലത്ത് തെറ്റാതെ വന്നെത്തുന്ന "വിത്തും കൈക്കോട്ടും" എന്നു പാടുന്ന കിളിയെയാണ് ദേശാടനപ്പക്ഷി എന്നു കണക്കാക്കുന്നത്. തനിക്കു പുറകെ മഴ വരുന്നെന്നും അതിനാൽ വിത്തും കൈക്കോട്ടുമെല്ലാം തയ്യാറാക്കി വെക്കുകയെന്നുമുള്ള മുന്നറിയിപ്പാണ് ഈ പക്ഷിയുടെ വരവിനു നല്‌കുന്ന അർത്ഥം. തത്ത പല തരത്തിലുള്ള തത്തകളുണ്ട്. നാട്ടിൻപുറങ്ങളിൽ സാധാരണയാ യി മുളംതത്തയെയും പച്ചത്തത്തയെയുമാണ് കാണാറുള്ളത്. ചുമന്ന കൊക്കുള്ള തത്ത സൗന്ദര്യസങ്കല്പത്തിൽ പ്രധാനമാണ്. "തത്തച്ചുണ്ട്” കാവ്യസങ്കല്പമാണ്. തത്തയ്ക്കു കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ ധരിച്ചിരുന്നു. പക്ഷിശാസ്ത്രത്തിൽ തത്തയെക്കൊണ്ടു ചീട്ടെടുപ്പിച്ച് ലക്ഷണം പറഞ്ഞാൽ അച്ചെട്ടാണ് എന്നു വിശ്വസിക്കുന്നു. “തത്ത പറയുന്നപോലെ മണിമണിയായിട്ടു" പറയുക എന്ന ചൊല്ല് നാട്ടിലുണ്ട്. കുയിൽ കുയിലുകൾ രണ്ടുതരം ഉണ്ട്. കരിംകുയിലും പുള്ളിക്കുയിലും. മാവിലും മറ്റു വൃക്ഷശിഖരങ്ങളിലും ഒളിഞ്ഞിരുന്ന് ഇവ പാടുന്നു. ഉത്തരായണക്കിളി, കാണാക്കിളി എന്നീ പേരുകളും കുയിലിനുണ്ട്. വിഷുപ്പക്ഷിയും ഇതാണത്രേ. മാർച്ച്- മെയ് മാസങ്ങളിൽ ഇവ പ്രത്യേകതരത്തിൽ ശബ്ദമുണ്ടാക്കുന്നു. വിത്തിറക്കാനുള്ള മുന്നറിയിപ്പായി ഇതിനെ കണക്കാക്കുന്നവരുണ്ട്. "വിത്തും കൈക്കോട്ടും, കള്ളൻ ചക്കേട്ടു, കണ്ടാൽ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ" എന്നിങ്ങനെ പക്ഷിപ്പാട്ട് കുട്ടികൾ പറയും. സംസ്‌കൃതത്തിൽ കുയിലിന് 'പരഭൃത'മെന്നു പേരുണ്ട്. മുട്ട വിരിഞ്ഞ് പറക്കാറാകുന്നതുവരെ കുഞ്ഞിനെ തീറ്റിപ്പോറ്റുന്നത് മറ്റു പക്ഷികളാണ്. സൂത്രക്കാരാണ് കുയിലുകൾ. ചെമ്പോത്തിന്റെപോലെ ചുമന്ന കണ്ണാണിവയ്ക്കും. കുട്ടികൾ കുയിലിന്റെ ശബ്ദം അതേപോലെ അനുകരിക്കാൻ ശ്രമിച്ച് അതിനെ ദേഷ്യം പിടിപ്പിക്കും. " |
..Link | |
| 15 | പക്ഷിക്കൂട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"കാക്കക്കൂട് ദൂരെനിന്നു കാണുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. കൂട്ടിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. പ്ലാവ...
"കാക്കക്കൂട് ദൂരെനിന്നു കാണുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. കൂട്ടിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ പ്രത്യേകിച്ചും. പ്ലാവ്, മാവ് തുടങ്ങിയ വലിയ മരങ്ങളിൽ മൂന്നോ നാലോ മീറ്റർ ഉയരത്തിലാണ് കാക്കക്കൂടു കാണുക. ഒരു മരത്തിൽ മൂന്നുനാലു കൂടുകൾ കണ്ടെന്നിരിക്കും. കൂടു പണിയാനുള്ള സാധനസാമഗ്രികളെപ്പറ്റി കാക്കയ്ക്കു പ്രത്യേക നിർബന്ധങ്ങളൊന്നുമില്ല. നിലത്തുകിടക്കുന്ന ചുള്ളിക്കമ്പുകളും മറ്റും പെറുക്കിയെടുത്ത് (ഉണങ്ങിയ ചെറിയ കമ്പുകൾ മരങ്ങളിൽനിന്നൊടിച്ചെടുക്കാറുമുണ്ട്) കൂടുകെട്ടാനുള്ള കവരങ്ങളുടെ ഇടയ്ക്ക് ഒന്നിനു പിറകെ ഒന്നായി നാലു പുറങ്ങളിലും വെച്ച് സാമാന്യം പരന്ന പാത്രംപോലെ ഒന്നുണ്ടാക്കുന്നു. അതിൻ്റെ നടുക്ക് കീറത്തുണി, നനഞ്ഞ തൂവലുകൾ, നാരുകൾ എന്നിവ ഉപയോഗിച്ച് ഒരു മെത്ത ഉണ്ടാക്കുന്നു. ഇവിടെയാണ് മുട്ടയിടലും അടയിരിക്കലും നടത്തുക. ലളിതമെങ്കിലും പ്രായോഗികമായ കൂട്! പട്ടണങ്ങളിലെ കാക്കക്കൂടുകളിൽ ചിലപ്പോൾ കമ്പിക്കഷണങ്ങൾ, സ്‌പൂണുകൾ, പല്ലുതേക്കാനുപയോഗിക്കുന്ന ബ്രഷുകൾ, ചെറിയ ചില്ലറ മോഷണവസ്‌തുക്കൾ എന്നിവയും കാണാറുണ്ട്. പ്രാദേശികമായി ലഭിക്കുന്ന സാമഗ്രികൾ ഉപയോഗിച്ചു വേണ്ടേ വീടു പണിയുക. മിക്കവാറും എല്ലാ വലിയ പക്ഷികളും (പരുന്ത്, കഴുകൻ, കൊക്ക് മുതലായവ) കാക്കക്കൂടു പോലെ ലളിതവും പ്രാകൃതവുമായ കൂടുകളാണു പണിയുക. താരതമ്യേന ചെറിയ പക്ഷികൾ (മാടത്തയും അതിൽ ചെറിയവയും) പലതും ആകർഷകമായ കൂടുകൾ നിർമ്മിക്കുന്നു. അവരിൽ തയ്യൽക്കാരുണ്ട്, നെയ്ത്തുകാരുണ്ട്, മൺപണിക്കാർ, മരപ്പണിക്കാർ എന്നിവരുമുണ്ട്. തടിയനങ്ങാതെ വെറും നിലത്തും മരത്തിന്റെ പൊത്തുകളിലും മുട്ടയിടുന്നവരുമുണ്ട്. തയ്യൽക്കാരിൽ സുന്ദരി (സുന്ദരൻ) തുന്നാരൻതന്നെയാണ്. ഉരുണ്ട ദേഹമുള്ള തുന്നാരന് ഏകദേശം ഒരു സൂചിമുഖിയുടെ വലിപ്പമേ ഉള്ളൂ. നേരിയ വാൽ എപ്പോഴും പൊക്കിപ്പിടിച്ചിരിക്കും. നീണ്ട നേർത്ത സൂചിപോലെയുള്ള കൊക്കാണ്. നല്ല മയമുള്ള നീളവും വീതിയുമുള്ള ഇലകളുള്ള ചെടികളിലാണ് തുന്നാരൻ കൂടുകെട്ടുക പതിവ്. വാഴ, ചമ്പകം, ആടലോടകം, തോട്ടത്തിലും വീടിൻ്റെ വരാന്തയിലും ചട്ടികളിലുള്ള ചെടികൾ എന്നിവയിൽപോലും ചിലപ്പോൾ തുന്നാരൻ്റെ കൂടുകൾ കാണാം. തുടക്കത്തിൽ അടുത്തടുത്തുള്ള രണ്ടിലകളുടെ അരികിൽ കൊക്കുകൊണ്ട് ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പറമ്പുകളിൽനിന്നും വഴിയരികുകളിൽനിന്നും തിരഞ്ഞുപിടിച്ച് കൊത്തിയെടുത്ത നൂലുകൾകൊണ്ട് രണ്ടിലകൾ കുമ്പിൾപോലെയാക്കി നേരത്തേ ഉണ്ടാക്കിയ ദ്വാരത്തിൽക്കൂടി നൂലു കടത്തി തുന്നുന്നു. തുന്നലിന് വലിയ ഭംഗിയൊന്നും ഉണ്ടാവില്ല. തല ചരിച്ചു പിടിച്ച് നൂല് വലിച്ചു മുറുക്കുന്നതു കാണാൻ രസമാണ്. കൂടിന് നീളത്തിലുള്ള ഒരു കുട്ടയുടെ ആകൃതി ഉണ്ടാകുന്നതുവരെ അടുത്തുള്ള ഇലകൾ കൂട്ടി തയ്ക്കുന്നു. ചിലപ്പോൾ കൂടിനു തൊട്ടുമുകളിലുള്ള ഒരില മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ഒരു കുടപോലെ വർത്തിക്കുന്നു (ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള വർഷകാലത്താണ് തുന്നാരൻ്റെ വീടു പണിയും പ്രജനനവും നടക്കുന്നത്). തുന്നൽപ്പണി കൊള്ളാമെങ്കിലും നൂലിന്റെ അറ്റങ്ങൾ കൂട്ടിക്കെട്ടുന്ന പതിവില്ല. കുമ്പിളുപോലുള്ള കൂടിന്റെ ഉള്ളിൽ അടിവശത്ത് പഞ്ഞി, ചകിരിനാര്, ചിലന്തിവല മുതലായവകൊണ്ട് മൃദുവായ ഒരു മെത്ത ഒരുക്കിയിരിക്കുന്നതു കാണാം. ഇവിടെയാണ് മുട്ടയിടുക. ആണും പെണ്ണും സഹകരിച്ചാണ് കൂടുപണി എങ്കിലും പെണ്ണാണ് തയ്യൽക്കാരി. ആൺപക്ഷി കൂടുപണിക്കുള്ള സാമഗ്രികൾ കൊണ്ടുവന്ന് പെണ്ണിനു കൊടുക്കുകയാണ് പതിവ്. ആൺപക്ഷി കുറച്ചു മടിയനുംകൂടിയാണ്. തുന്നാരനെപ്പോലെ കൂടുണ്ടാക്കുന്ന ചെറിയ പക്ഷികൾ വേറെയും ഉണ്ട്. " |
..Link | |
| 16 | തെയ്യാട്ടത്തിലെ പൂക്കളും പക്ഷികളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
" തെയ്യങ്ങളുടെ രൂപപ്പൊലിമയ്ക്കു സഹായകമായ വസ്‌തുക്കളെല്ലാം പരിസരങ്ങളിൽനിന്ന് ലഭിക്കുന്നവയാണ്. മുഖത്തെഴുത്തിനുവേ...
" തെയ്യങ്ങളുടെ രൂപപ്പൊലിമയ്ക്കു സഹായകമായ വസ്‌തുക്കളെല്ലാം പരിസരങ്ങളിൽനിന്ന് ലഭിക്കുന്നവയാണ്. മുഖത്തെഴുത്തിനുവേണ്ട ചായക്കൂട്ടുകളും അലങ്കരണത്തിനുവേണ്ട പൂക്കളും കുരുത്തോല തുടങ്ങിയ വസ്‌തുക്കളും അതതു പ്രദേശത്ത് ലഭിക്കുന്നവയാണ്. തെയ്യങ്ങളുടെ പ്രാദേശികമായ അനന്യതയ്ക്ക് ഇതെല്ലാം ഹേതുകങ്ങളാണ്. തെയ്യാട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായിവരുന്ന പൂവാണ് തെച്ചി (ചെക്കി)പ്പൂവ്. മുടികൾക്കാണ് ചെക്കിപ്പൂവിൻ്റെ കൂടുതൽ ഉപയോഗം. വട്ടമുടി, പൂക്കട്ടിമുടി എന്നിവയ്ക്ക് തെച്ചിവേണം. സാധാരണയായി വട്ടമുടിയിൽ ധാരാളം അതുണ്ടാകും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി എന്നിവരുടെ മുടികളിൽ ചെക്കിപ്പൂകൊണ്ടുള്ള മാലകൾ തൂങ്ങിനിൽക്കുന്നതു കാണാം. മുത്തപ്പൻ വെള്ളാട്ടത്തിന് 'കൊടുമുടി' എന്ന മുടിയാണ് ഉപയോഗിക്കുന്നത്. വയക്കോൽകൊണ്ട് മുടിക്ക് രൂപംനൽകി തുളസി, തുമ്പച്ചെടി എന്നിവകൊണ്ട് പൊതിഞ്ഞ്, കൊട്ടവട്ടം, ചന്ദ്രക്കല എന്നിവകൊണ്ട് അത് അലങ്കരിക്കും. മുത്തപ്പൻ ദൈവം ഭക്തന്മാർക്ക് കുറി (പ്രസാദം) കൊടുക്കുമ്പോൾ മുടിയിലുള്ള തുമ്പ, തുളസി എന്നിവയുടെ ഭാഗംകൂടി നൽകാറുണ്ട്. ചെക്കിപ്പൂവ് അലങ്കരിച്ച തെയ്യങ്ങൾ കുറികൊടുക്കുമ്പോൾ ചിലപ്പോൾ ചെക്കിപ്പൂവുകൂടി കൊടുത്തുവെന്നു വരാം. അത് അപൂർവ്വമാണ്. തെയ്യത്തിന്റെ മറ്റു ചമയങ്ങളിലും തെച്ചിപ്പൂവിൻ്റെ പ്രവേശമുണ്ട്. പല തെയ്യങ്ങൾക്കും 'തലത്തണ്ട' എന്നൊരലങ്കാരം പതിവുണ്ട്. ചെക്കിപ്പൂവ് വാഴനാരിൽ ചുറച്ചുണ്ടാക്കുന്നതാണ് പ്രസ്‌തുത തലച്ചമയം. കാതുകൾക്കുസമീപം 'ചെന്നിമലർ', 'ചെന്നിപ്പൂ' എന്നീ പേരുകളിലുള്ള ചില വസ്‌തുക്കൾ വെച്ചുകെട്ടാറുണ്ട്. ഓടുകൊണ്ടാണ് അവ നിർമ്മിക്കുന്നത്. ചെക്കിപ്പൂവ് അവയ്ക്കുചുറ്റും അലങ്കരിക്കും. ആ പേർ വന്നത് അതുകൊണ്ടത്രേ. തെയ്യങ്ങളുടെ കൈക്കരു(കൈച്ചമയം)കളിലും തെച്ചിപ്പൂവുണ്ട്. 'പൂത്തണ്ട ' എന്ന കൈത്തണ്ട ഉണ്ടാക്കുന്നത് ചെക്കിപ്പൂവുകൊണ്ടാണ്. ചൂഡകത്തിനും വളയ്ക്കും ചേർന്നാണ് പൂത്തണ്ട കെട്ടേണ്ടത്. തെയ്യങ്ങളുടെ മുടികളിലും മറ്റും മറ്റു വസ്‌തുക്കൾകൊണ്ട് ഉണ്ടാക്കിയ 'കുസുമ'ങ്ങൾ കാണാം. പ്രതീകാത്മകങ്ങളാണിവ. കുരുത്തോല കൊണ്ടോ, മുരിക്കുകൊണ്ടോ അരിഞ്ഞാണ് അത്തരം 'കുസുമ'ങ്ങൾ ഉണ്ടാക്കിവരുന്നത്. പക്ഷികളിൽ കോഴിക്കാണ് തെയ്യാട്ടത്തിൽ കൂടുതൽ സ്ഥാനം ലഭിച്ചിരുന്നത്. കോഴിയറവ് നടത്തിയുള്ള കുരുതി തർപ്പണം മിക്ക തെയ്യങ്ങൾക്കും വേണം. ആ ശാക്തേയകർമ്മത്തിന് 'വടക്കേൻവാതിൽ' എന്നു പറയും. ചാമുണ്ഡി കോഴിയെച്ചവിട്ടും. ചില തെയ്യങ്ങൾ കോഴിയുടെ കഴുത്തിന് കടിച്ച് രക്തം കുടിക്കും. എന്തെങ്കിലും വിഷമങ്ങളോ, പീഡകളോ ഉണ്ടായാൽ തെയ്യത്തിന് കോഴിയെ കൊടുക്കാമെന്ന് പ്രാർത്ഥിക്കും. അങ്ങനെ കാര്യസാധ്യ ത്തിനുവേണ്ടി പ്രാർത്ഥനയായി കോഴിയെ അർപ്പിക്കുന്നവരുണ്ട്. " |
..Link | ||
| 17 | തുളസീകല്യാണം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"മഹാവിഷ്‌ണുവിൻ്റെ പത്‌നിയായ ലക്ഷ്‌മീദേവിയാണ് ലോകത്തിൽ തുളസിച്ചെടിയായി രൂപംകൊണ്ടിരിക്കുന്നതെന്ന് ഹൈന്...
"മഹാവിഷ്‌ണുവിൻ്റെ പത്‌നിയായ ലക്ഷ്‌മീദേവിയാണ് ലോകത്തിൽ തുളസിച്ചെടിയായി രൂപംകൊണ്ടിരിക്കുന്നതെന്ന് ഹൈന്ദവവിശ്വാസം. ഈ തുളസി, ഭൂമിയിൽ സർവ്വമംഗളങ്ങൾക്കും കാരണഭൂതയായി നിലകൊള്ളുകയും ചെയ്യുന്നു. തുളസിയുടെ മഹത്ത്വത്തിനാസ്‌പദ മായ ഈ വിശ്വാസത്തെ മുൻനിർത്തി കൊങ്ങിണി സമുദായക്കാർ നടത്തിവരുന്ന ഒരു അനുഷ്‌ഠാനമാണ് തുളസീകല്യാണം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിലാണ് ഇത് നടത്തുന്നത്. എല്ലാ കൊങ്ങിണിഗൃഹങ്ങളിലും വിഷ്ണുപ്രതിഷ്ഠയുള്ള സമുദായക്ഷേ ത്രങ്ങളിലും അന്നേ ദിവസം തുളസിക്ക് വിവാഹം നടത്തുന്നു. കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും കൊങ്ങിണിമാർ വളരെ പ്രാധാന്യത്തോടെ ഈ അനുഷ്‌ഠാനം നിർവ്വഹിക്കുന്നു. ഏകാദശി നാളിൽ വിഷ്‌ണുവിന് പ്രത്യേക പൂജ ചെയ്‌തുകൊണ്ട് ചടങ്ങുകൾ ആരംഭിക്കുന്നു. ദ്വാദശി ദിവസം, കുടുംബത്തിലുള്ളവരെല്ലാം കുളിച്ച് ശുദ്ധമായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. സമുദായ വാദ്ധ്യാരാണ് വിവാഹത്തിൻ്റെ കാർമികത്വം വഹിക്കുന്നത്. വീട്ടിന്റെ മുൻവശത്തുള്ള തുളസിയും തുളസിത്തറയും അലങ്കരിക്കുന്നു. നെല്ലിക്കൊമ്പ്, പുളിങ്കൊമ്പ്, കരിമ്പുകൊടി എന്നിവ തുളസിത്തറയ്ക്കു മുമ്പിലായി തയ്യാറാക്കുന്നു. നിലവിളക്ക് കത്തിച്ചു വെക്കണം. കൂടാതെ 'നെല്ലിക്കാദള'വും വേണം. പച്ചനെല്ലിക്കയുടെ മുകളിൽനിന്ന് കുറച്ചുഭാഗം അടർത്തിയെടുത്ത്, അതിൽ തിരി കത്തിച്ചു വെക്കുന്നതാണ് നെല്ലിക്കാദളം. ഇത് അഞ്ചോ ഏഴോ ഒമ്പതോ ആവാം. അലങ്കാരത്തിന് നിറയെ മൺവിളക്കുകളും കത്തിച്ചുവെക്കും. അവലും പഴവും കുഴച്ച് നിവേദ്യത്തിന് തയ്യാറാക്കണം. ഒരുക്കങ്ങൾ പൂർത്തിയായാൽ ഒരു പുതിയ തുളസിച്ചെടി തുളസിത്തറയിൽ നടുന്നതാണ് ഇതിലെ ഏറ്റവും പ്രധാന ചടങ്ങ്. പഴയ തുളസിച്ചെടി വിഷ്ണുസങ്കല്പവും പുതിയ തുളസിച്ചെടി ലക്ഷ്‌മീദേവി സങ്കല്പവുമാണ്. ഇതിൽ വലിയ തുളസിക്ക് 'പൂണുനൂല്' ഇടാറുണ്ട്. പൂമാല രണ്ട് തുളസിക്കും അണിയിക്കും. വിഷ്ണുവിന് അല്പം വലിയ പൂമാലയും ലക്ഷ്മീദേവിക്ക് ചെറിയ പൂമാലയുമാണ് വേണ്ടത്. ചെറിയ തുളസിയിൽ ഉന്നമാല ചാർത്താറുണ്ട്. പട്ടുസാരി ഉടുക്കുന്നു എന്നാണ് സങ്കല്പം. ചട്ടിപ്പൂവും (ചെണ്ടുമല്ലിക) കനകാംബരവുംകൊണ്ട് മാലയാക്കി തുളസിയെ അലങ്കരിക്കും. വാദ്ധ്യാർ മന്ത്രങ്ങൾ ഉരുവിട്ട് മണിനാദം മുഴക്കി പൂജ ചെയ്യുന്നു. മറ്റുള്ളവർ പാട്ടു പാടി ജയഘോഷങ്ങൾ മുഴക്കിക്കൊണ്ട് തുളസിത്തറയ്ക്ക് അഞ്ച് പ്രദക്ഷിണം വെക്കുന്നു. ഇലത്താളവും മണിയുമാണ് വാദ്യമായി ഉപയോഗിക്കുന്നത്. കൂടെ നിൽക്കുന്നവരെല്ലാം മലര് വാരി തുളസിയുടെ മേൽ വിതറുന്നു. വിവാഹം കഴിഞ്ഞാൽ പിറ്റേദിവസവും തുളസിയെ അലങ്കരിക്കുകയും അതിന് പ്രദക്ഷിണം വെച്ച് പാട്ടു പാടി സ്‌തുതിക്കുകയും മറ്റും ചെയ്യുന്നു. ഇങ്ങനെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷച്ചടങ്ങുകളാണ് തുളസീകല്യാണത്തിനുള്ളത്. എല്ലാ ഗൃഹങ്ങളിലും ഈ ചടങ്ങ് നടത്തിക്കഴിഞ്ഞാൽ അവസാനമാണ് ക്ഷേത്രത്തിലെ തുളസിക്ക് വിവാഹം നടത്തുന്നത്. വീടുകളിലേതിൽനിന്ന് അല്പം വ്യത്യസ്‌തമാണ് ക്ഷേത്രത്തിലേതിന്. അലങ്കരിച്ച തുളസിത്തറയുടെ അരികിലേക്ക് വിഷ്‌ണുവിൻ്റെ എഴുന്നള്ളിപ്പു വിഗ്രഹം എടുത്തുകൊണ്ടുവെക്കുന്നു. വിഗ്രഹത്തിന് വിഷ്ണുപൂജ നടത്തിയതിനുശേഷം തുളസിയുടെ കല്യാണം നടത്തുന്നു. പുഷ്‌പങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായകമായ ഇത്തരം ചടങ്ങുകൾ, വിശ്വാസത്തിന്റെ പിൻബലത്തോടെ സമൂഹത്തിൽ നിലനിൽക്കുന്നു. വീടിൻ്റെ മുൻഭാഗത്തു സ്ഥിതിചെയ്യുന്ന ഔഷധഗുണമുള്ള തുളസി ഗൃഹാന്തരീക്ഷത്തെ പരിശുദ്ധമാക്കുന്നതിനും കൃമികീടബാധയിൽ നിന്ന് ഒരളവുവരെ രക്ഷിക്കുന്നതിനും കാരണമാകുന്നു. അതിനാൽ തുളസിത്തറയിൽനിന്ന് തുളസി നശിക്കുന്നതിനു മുമ്പുതന്നെ മറ്റൊരു തുളസിയെ അവിടെ പ്രതിഷ്‌ഠിക്കുക എന്ന ഉദ്ദേശ്യവുംകൂടി ഇതിന്റെ പിന്നിലുണ്ടെന്നു കാണാം. പൂവിടൽ പുഷ്പങ്ങളുമായി ബന്ധപ്പെട്ട്, കൊങ്ങിണിസമുദായത്തിലെ സ്ത്രീകൾ നടത്തുന്ന ഒരു ചടങ്ങാണ് ശ്രാവണമാസത്തിലെ പൂവിടൽ. വിവാഹം കഴിഞ്ഞ സ്ത്രീകൾ അനുഷ്‌ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ച്, എല്ലാ പൂക്കളും ഇറുത്തെടുത്ത് കറുകപ്പുല്ലുകൊണ്ട് കെട്ടി, തുളസിത്തറയിൽ സമർപ്പിക്കുന്നു. സമർപ്പണവേളയിൽ, തുളസിയെ കുങ്കുമം തൊടുവിച്ച് അലങ്കരിച്ചുനിർത്തുക പതിവാണ്. വീട്ടിൽ അതിഥിയായി എത്തുന്ന പ്രായമായ സ്ത്രീകൾക്ക്, കറുകകൊണ്ട് കെട്ടിയ പൂക്കൾ കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നുണ്ട്. ഈ പൂവിടൽ കർമ്മം ശ്രാവണമാസം മുഴുവൻ തുടർച്ചയായി ചെയ്യുന്നു. " |
..Link | |
| 18 | തുളസി | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഏകാദശിപോലുള്ള വ്രതാനുഷ്‌ഠാനങ്ങളിൽ തുളസീതീർത്ഥം പ്രധാനമാണ്. തുളസിക്കതിർ മുടിയിൽ ചൂടുന്നത് പതിവ്രതകളായ സ്ത്രീകള...
"ഏകാദശിപോലുള്ള വ്രതാനുഷ്‌ഠാനങ്ങളിൽ തുളസീതീർത്ഥം പ്രധാനമാണ്. തുളസിക്കതിർ മുടിയിൽ ചൂടുന്നത് പതിവ്രതകളായ സ്ത്രീകളുടെ ലക്ഷണമായി കരുതുന്നു. മിക്ക ദേവന്മാർക്കും തുളസിമാല ചാർത്താറുണ്ട്. ദേവന്മാരുടെ ഇഷ്ടപൂവായതിനാലായിരിക്കണം തുളസി സത്യം പറയും എന്നൊരു ധാരണ ജനങ്ങൾക്കുള്ളത്. കാര്യം സാധിക്കുമോ ഇല്ലയോ എന്നറിയാൻ തുളസിയില ഇട്ട് അകവും പുറവും വീഴുന്നതു നോക്കി പരീക്ഷിക്കുന്ന പതിവ് കണ്ടുവരുന്നു. തുളസിക്കു 'തൃത്താവ്' എന്നൊരു പേരുമുണ്ട്. പൂജയ്ക്കുപയോഗിക്കുമ്പോൾ തുളസിയെന്നും ഔഷധമായി ഉപയോഗിക്കുമ്പോൾ തൃത്താവെന്നും പറയുന്നു. തുളസിയിലയും കുരുമുളകും ചേർത്ത കഷായം പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് മേന്മയുള്ള ഒരൗഷധമാണ്. തുളസിയുടെ പാവനത്വവും ഔഷധത്വവും വെളിപ്പെടുത്തുന്ന ഒരു നാടൻ പാട്ടുണ്ട്: "പെറ്റുകിടക്കും കുഞ്ഞിപ്പെണ്ണിന് ഈറ്റുമരുന്നായ് തൃത്താവ് ദ്വാദശിനാളിൽ പൂജയ്ക്കുള്ളൊരു പൂദളമായി കരിന്തുളസി" തുളസിയും കൂവളവും യഥാർത്ഥത്തിൽ പൂക്കളല്ല, ഇലകളാണ്. പക്ഷേ, അവയെ പൂക്കളായിട്ടുതന്നെയാണ് കണക്കാക്കിവരുന്നത്. കറുകപ്പുല്ലിനും ഒരു സവിശേഷതയുണ്ട്. അത് മാല ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇത് അപൂർവ്വവും ഗണപതിക്ക് വിശേഷപ്പെട്ടതുമാണ്. തെച്ചി, തുളസി, താമര എന്നിവകൊണ്ടുള്ള മാലകൾ എല്ലാ മൂർത്തികൾക്കും ചാർത്താം. എന്നാൽ ചില മൂർത്തികൾക്ക് ഇഷ്ടപ്പെട്ട മാലകളുണ്ട്. ആ മാലകൾ ചാർത്തി ദേവനെ/ ദേവിയെ പ്രസാദിപ്പിച്ചാൽ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. തെച്ചി, തുളസി, കുങ്കുമം എന്നിവകൊണ്ട് ഉണ്ടമാല കെട്ടുന്ന സവിശേഷമായൊരു രീതി പതിവുണ്ട്. രണ്ടു വാഴനാരുകൾക്കിടയിൽ പൂക്കൾ വെച്ചു പിരിക്കുകയും ഒരല്പം നീളത്തിൽ വന്നാൽ, ഒരു നാര് വലിക്കുകയും ചെയ്യുന്നു. ഈ രീതി തുടർന്നും അനുവർത്തിക്കുന്നു. ഇങ്ങനെയാണ് 'ഉണ്ടമാല' കെട്ടുന്നത്. തെച്ചിയും തുളസിയും ഇടകലർത്തി കെട്ടുന്ന ഉണ്ടമാല എല്ലാ മൂർത്തികൾക്കും ചാർത്താറുണ്ട്." “ വിരിഞ്ഞ പൂവല്ലാതെ മൊട്ടുകൾ ആരാധനയ്ക്കു പാടില്ല. പറിച്ചെ ടുത്തശേഷം താമരപ്പൂവ് അല്ലി വാടുന്നവരെയും കൂവളം മൂന്നു ദിവസത്തോളവും കർണ്ണികാരം ഒരു പക്ഷംവരെയും ചെങ്ങഴിമന്ദാരം ആറുമാസംവരെയും തുളസിപ്പൂ ഒരു വർഷംവരെയും ആരാധന യ്ക്കുപയോഗിക്കാം. മറ്റു പുഷ്‌പങ്ങൾ അതതു ദിവസംതന്നെ ഉപയോ ഗിക്കണം. "തുളസീ വത്സരം ചൈവ വില്വപത്രം തദർദ്ധകം തറ്റീതാമര സപ്‌താനാം അന്യപുഷ്‌പം ദിനേ ദിനേ" എന്ന് ഈശ്വരസേവാമൃതത്തിൽ വിധിയുണ്ട്. മാത്രമല്ല സന്ധ്യകഴിഞ്ഞും ദ്വാദശിക്കും തുളസി പറിക്കരുത്. തുളസി ഇറുക്കുമ്പോൾ, "തുളസ്യാമൃത ജന്മാസി സദാത്വം കേശവപ്രിയാ കേശവാർത്തി ചിനോയിത്വം വരദാ ഭാവശോഭനേ" എന്ന ശ്ലോകം ജപിക്കണമെന്നും സങ്കല്പമുണ്ട്. താഴമ്പൂ അനുഷ്‌ഠാനങ്ങളിൽ വർജ്യമാണ്. തിരുവനന്തപുരം ജില്ലയിൽ ഭദ്രകാളിയുടെ ആരാധനയ്ക്കനുബന്ധമായ വിളക്കുകെട്ടിൽ ഈഴച്ചെമ്പക(അലറി)പ്പൂക്കളാണ് അലങ്കരിക്കാൻ വേണ്ടത്. ഈഴച്ചെമ്പകത്തിൽ ഭദ്രകാളിയുടെ വാസമുണ്ടെന്ന സങ്കല്പം കേരളത്തിലാകമാനമുണ്ട്. മുളയിൽ പല നിലകളിൽ കെട്ടിയുണ്ടാക്കി ചെമ്പകപ്പൂമാലയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പൂക്കലശങ്ങൾ കാവുകളിലെ ഉത്സവദിവസം എഴുന്നള്ളിക്കുന്ന രീതി ഉത്തര കേരളത്തിലുമുണ്ട്. വിളക്കിൽ ചെമ്പരത്തിപ്പൂവ്, പിച്ചിപ്പൂവ്, തുളസിപ്പൂവ്, തെച്ചിപ്പൂവ് ഇവ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇരുപത്തെട്ടിന് പേരിടുമ്പോൾ തെറ്റിപ്പൂവും തുളസിപ്പൂവും വിളക്കിൽ വയ്ക്കും. മദ്ധ്യകേരളം മുതൽ വടക്കോട്ട് മിഥുനമാസാന്ത്യത്തിലാണു ചേട്ടയെ കളഞ്ഞു ശീപോതിയെ വരവേൽക്കുന്നത്. ചേട്ടയെ കളഞ്ഞതിനുശേഷം കുളിച്ചുവന്ന് ദശപുഷ്പം, വാൽക്കണ്ണാടി, കിണ്ടിയിൽ ജലം, അഷ്ടമംഗല്യം ഇവ തളികയിലെടുത്ത് ആ തളിക ആവണപ്പലകയിൽ വയ്ക്കും. കർക്കിടകം ഒന്നു മുതൽ മുപ്പതുദിവസം പൂവാംകുറുന്തില ചൂടിയാൽ ദാരിദ്യമൊഴിയുമെന്നാണു വിശ്വാസം. നിറപറയുടെ കാര്യത്തിൽ നെല്പയിൽ തെങ്ങിൻപൂക്കുലയും അരിപ്പറയിൽ കമുകിൻപൂക്കുലയും വിധിയുണ്ട്. ശ്രീകൃഷ്‌ണൻ കാലിൽനിന്നു നൂപുരം വലിച്ചെറിഞ്ഞതു തങ്ങിനിന്നാണത്രേ കൊന്നപ്പൂവുണ്ടായത്. അതുകൊണ്ടു കൊന്നപ്പൂവ് മേടവിഷുക്കണിയിൽ പ്രധാനമായി. ഋതുവാകാത്ത പെൺകുട്ടി പത്തുവയസ്സിനുമുമ്പു നടത്തുന്ന തുലാംകുളിയിൽ കദളിപ്പൂവും (വലുതും ചെറുതും) ഒപ്പം മറ്റു പൂക്കളുംകൊണ്ടു തുലാമാസം ഒന്നു മുതൽ മുപ്പതുവരെ വ്രതത്തോടെ രാവിലെ കുളിക്കടവിൽപോയി കുളികഴിഞ്ഞു പൂക്കൾ കുളത്തിൽ അർച്ചിച്ചശേഷം അവസാനം മീനിനു തിന്നാൻ മലരിടും. ഇതിനു പാട്ടുമുണ്ട്. മദ്ധ്യകേരളത്തിൽ മരണച്ചടങ്ങിൽ ചെറൂള(ബലിപ്പൂവ്)യാണു പ്രധാനം. തെക്കൻ കേരളത്തിൽ വായ്ക്കരിക്കു തുമ്പപ്പൂവും ബലിക്കു ചെറൂളയും ഉപയോഗിക്കുന്നു. തുളസി മരണച്ചടങ്ങുകളിൽ നിഷിദ്ധമാണ്.” |
..Link | ||
| 19 | തിരുവാതിര | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“സ്ത്രീകളുടേതുമാത്രമായ വ്രതാനുഷ്‌ഠാന കാലമാണ് തിരുവാതിര. നിത്യം ഉപയോഗിക്കുന്ന ധാന്യം മാറ്റി മറ്റു പദാർത്ഥങ്ങൾ ...
“സ്ത്രീകളുടേതുമാത്രമായ വ്രതാനുഷ്‌ഠാന കാലമാണ് തിരുവാതിര. നിത്യം ഉപയോഗിക്കുന്ന ധാന്യം മാറ്റി മറ്റു പദാർത്ഥങ്ങൾ ഭക്ഷിക്കുകയും ശിവപൂജ ചെയ്യുകയും പ്രധാന ചടങ്ങുകളാണ്. 1. പരമശിവൻ തപസ്സു ചെയ്‌തിരുന്ന കാലത്ത് തന്നെ പൂജിച്ചിരുന്ന ശ്രീപാർവ്വതിയിൽ കാമൻ്റെ പഞ്ചബാണമേറ്റ് അനുരക്തനാവുകയും കാമദഹനം നടക്കുകയും ചെയ്തു. രതീദേവിയുടെ പ്രാർത്ഥനയുടെ ഫലമായി വീണ്ടും അവളുടെ ഭർത്താവിന് ജന്മം കൊടുത്തു, ശിവൻ. 2. പാലാഴി കടഞ്ഞപ്പോൾ വാസുകിയിൽനിന്ന് കാളകൂടവിഷം വമിച്ചത് ശിവൻ തന്നിലേക്ക് ആവാഹിച്ചു എന്നും മഹേശ്വരൻ അന്നുറങ്ങാതിരിക്കാൻവേണ്ടി പ്രാർത്ഥിച്ച്, മനോഹരമായി ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്‌തും പാർവ്വതിദേവിയും ദേവസ്ത്രീകളുംകൂടി പ്രഭാതംവരെ കഴിച്ചുകൂട്ടി എന്നും സങ്കല്പിക്കുന്നു. 3. പരമേശ്വരൻ്റെ തിരുനാൾ ദിനം പാർവ്വതി ഭർത്താവിന് തന്നിൽ പ്രണയം ഏറുവാൻ വ്രതമനുഷ്‌ഠിച്ചു എന്നും പറയപ്പെടുന്നു. "ഭംഗം വെടിഞ്ഞു നിജകാന്തനും തങ്കലെന്നും മംഗല്യമാം പടിയിലാദരമുത്ഭവിപ്പാൻ ഗംഗാധരൻ്റെ തിരുവാതിര നാളിൽ നോമ്പു മങ്ങാതെ വേണമിഹ മാനിനിമാർക്കശേഷം.' (മലയാംകൊല്ലകർത്താവ്) "ലോകം ജയിപ്പതിനു നൽത്തരമായി, ചൂത- മാകുന്ന വൃക്ഷമിതു പൂത്തു തുടങ്ങിയല്ലൊ വൈകുന്നതെന്തിനി, വരാമുട, നെന്നുറക്കെ കൂകുന്നു കാമനെ വിളിച്ചഥ കോകിലങ്ങൾ." ഋതുമന്മഥവിലാസം ആണ് ആർദ്രമഹോത്സവം. തിരുവാതിരയ്ക്ക് ആകർഷകങ്ങളായ വസ്ത്രങ്ങൾ ആഡംബരപൂർവ്വം അണിഞ്ഞ് മനോമോഹിനികളായി ചമഞ്ഞ് കേരളസ്ത്രീകൾ വികാരോത്തേജക വിനോദങ്ങളിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ കേരളീയ വനിതകളുടെ ഹേമന്തോത്സവം ആണ് ആതിര എന്ന് പറയപ്പെടുന്നു. ആതിരചടങ്ങുകളിലെല്ലാം ഇത് വസന്തോത്സവമാണ് എന്നും സ്‌പഷ്ടമാണ്. പുലരും മുമ്പുതന്നെ സ്ത്രീകൾ പാട്ടുപാടിക്കൊണ്ട് ജലക്രീഡ ചെയ്താണ് കുളി പതിവ്. "കാർത്തികയ്ക്ക് കാക്ക കരയും മുമ്പ്", "രോഹിണിക്ക് രോമം കാണും മുമ്പ്", "മകീര്യത്തിന് മക്കളുണരും മുമ്പ്" എന്നിങ്ങനെയാണ്. നെല്ലരി ഉപേക്ഷിക്കുന്നു. എങ്കിലും വാഴപ്പഴം, ഇളനീര്, കൂവ, താംബൂലം എന്നിവകൊണ്ട് വിഭവസമ്യദ്ധ മാണ് ഭക്ഷണം. വാലിട്ട് കണ്ണെഴുതി വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നു. തിരുവാതിരയുടെ സ്മ്‌മരണപോലും വികാരോദ്ദീപകമാണെന്നതിന് മറ്റൊരു തെളിവാണ് വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിതയിൽ: "ഒരു വെറ്റില നൂറു തേച്ച് നീ തന്നാലുമി- ത്തിരുവാതിര രാവ് താംബൂലപ്രിയയല്ലേ" എന്നു പറയുന്നു വൃദ്ധൻ ദക്ഷിണകേരളത്തിൽ ബ്രാഹ്മണർ മാത്രമല്ല മറ്റു പല സമുദായക്കാരും എട്ടങ്ങാടി ചുടുന്നത് മട്ടോലും മൊഴിമാരുടെ പാട്ടുകളോടൊപ്പം വേണം എന്നാണ് കരുതുന്നത്. താംബൂല ചർവ്വണം പ്രധാനം “ഏറ്റം രസേന ബഹുരാഗ മുദിക്കുമാറു നൂറ്റൊന്നു വെറ്റില തെറുത്തു" ആതിരനാളിൽ പാതിരവരെ മുറുക്കണം കന്യകമാർ. പിന്നീട് പാതിരാപ്പൂ ചൂടുന്നു. നായന്മാർക്കാകട്ടെ വിവാഹിതയായ പെണ്ണിന്റെ ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര' എന്ന് കേമമായിതന്നെ ആഘോഷിക്കണം. " |
..Link | |
| 20 | ചുവർചിത്രകലയിലെ മാലകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"പഞ്ചമാലകൾ
ജീവന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെപ്പോലെ, ദർശനത്തിന് അടിസ്ഥാനമായ 'പഞ്ചവർണ്ണ സിദ്ധാന്ത'മാണ് ...
"പഞ്ചമാലകൾ ജീവന് അടിസ്ഥാനമായ പഞ്ചഭൂതങ്ങളെപ്പോലെ, ദർശനത്തിന് അടിസ്ഥാനമായ 'പഞ്ചവർണ്ണ സിദ്ധാന്ത'മാണ് കേരളീയ ചിത്രകാരന്മാർ വർഷങ്ങൾക്കുമുമ്പ് പ്രാവർത്തികമാക്കിയത്. അതുപോലെ വാസ്തുശില്പശാസ്ത്രപ്രകാരം, ക്ഷേത്രശ്രീകോവിലിൽ കാണുന്ന അഞ്ചു പ്രധാന ഭാഗങ്ങൾ പൊതുവെ 'പഞ്ചമാലകൾ' എന്നു പറയുന്നു. ചിത്രശില്പകലയുമായി ബന്ധപ്പെട്ടാണ് ഇത്തരം ഭാഗങ്ങൾ പ്രാധാന്യമർഹിക്കുന്നത്. ക്ഷേത്രശ്രീകോവിലിൻ്റെ മുകൾഭാഗത്തുനിന്നും, മേൽക്കൂരയ്ക്ക് താഴെനിന്നും യഥാക്രമം മൃഗമാല, ഭൂതമാല, പക്ഷിമാല, വനമാല, ചിത്രമാല എന്നിങ്ങനെയാണ് പഞ്ചമാലകൾ. ചിത്രമാല എന്നു പറയുന്ന ഭാഗത്താണ് ചിത്രങ്ങൾ കണ്ടുവരുന്നത്. 'ചിത്രമാല'യാണ് പഞ്ചമാലകളിൽ പ്രാധാന്യവും. പ്രതലത്തിൽനിന്ന് ഉയർന്നുനില്ക്കുന്നത് ഇവ മൂന്നു വിധം: മൃഗമാല, ഭൂതമാല, പക്ഷിമാല. ചിത്രമാലയിലെ ചിത്രങ്ങളിൽനിന്നും വ്യത്യസ്‌തമായി പ്രതലത്തിൽനിന്നും ഉയർന്നു നിൽക്കുന്ന-അർദ്ധറിലീഫ്-രീതിയിലാണ് ഈ മാലകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക കുമ്മായക്കൂട്ടുകൾകൊണ്ട് നിർമ്മിച്ച ഈ രൂപങ്ങൾ ചിത്രങ്ങൾക്ക് സമാനമായ വർണ്ണങ്ങൾ നൽകി ഭംഗിയാക്കിയിരിക്കും. തുടക്കംമുതൽ അവസാനംവരെ തുടർച്ചയായാണ് ഓരോ മാലയും. ശ്രീകോവിലിനെ ചുറ്റിക്കൊണ്ട് ഇത് പൂർണ്ണമാവുന്നു. മൃഗമാല: വന്യമൃഗങ്ങളെ അനുസ്‌മരിപ്പിക്കും വിധത്തിൽ കൊടും കാടും കാട്ടിലെ മൃഗങ്ങളും അവയുടെ വീരപരാക്രമങ്ങളും ശണ്ഠകളും ഇണചേരലും എല്ലാം മൃഗമാലയിലെ വിഷയങ്ങളാണ്. ആന, സിംഹം, പുലി, കാട്ടുപോത്ത്, മാൻ, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളാണ് പൊതുവെ കാണുന്നത്. ശൈലീകൃത രീതിയിൽ ഇവയെ ചിത്രീകരിച്ചിരിക്കുന്നു. മൃഗങ്ങളുടെ ശൗര്യവും വേഗവും ശ്രദ്ധയും ചലനങ്ങളും അതിഗംഭീരമായി ചിത്രീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തവയാണ് 'മൃഗമാല'കൾ. ഭൂതമാല: മൃഗമാലയെപ്പോലെതന്നെ ചെറിയ കുറിയ മനുഷ്യരൂപങ്ങൾകൊണ്ട് നിർമ്മിച്ചവയാണ് ഭൂതമാലകൾ. ഭൂതഗണങ്ങളെ അനുസ്മരിക്കുവാൻ പറ്റുന്ന തരത്തിൽ നിർമ്മിച്ചതിനാലാകണം ഇവയെ ഈ പേരിൽ പറയുവാൻ കാരണം. വലിയ തലയും, ചെറിയ ഉടലും ഭാവഹാവാദികൾ നിറഞ്ഞതുമായ ഈ രൂപങ്ങൾ കാഴ്‌ക്കാരനിൽ കൗതുകമുണർത്തുന്നു. പുരുഷരൂപങ്ങളും സ്ത്രീരൂപങ്ങളും ഇടകലർന്നാണ് ചിത്രീകരിക്കുക പതിവ്. ശൃംഗാര ഭാവങ്ങളോടുകൂടി പ്രേമത്തിൽ മുഴുകിയിരിക്കുന്നവരും രതിക്രീഡകളിൽ ഏർപ്പെട്ടിരിക്കുന്നവരും യുദ്ധരംഗത്ത് നിലയുറപ്പിച്ചവരും ആയോധനമുറകളിൽ ഏർപ്പെട്ടിരിക്കുന്നവരും 'ഭൂതമാല'യിലെ സ്ഥിരം കഥാപാത്രങ്ങളാണ്. അപൂർവ്വമായി ഇടയ്ക്കിടെ നഗ്നരൂപങ്ങളും കണ്ടു വരുന്നു. കാഴ്ചക്കാരനിൽ കൗതുകമുണർത്തുന്നു എന്നതിലുപരി, മനുഷ്യജീവിതത്തിൻ്റെ ഗൗരവം ഓർമ്മപ്പെടുത്തുന്നതു കൂടിയാണ് ഈ ഭൂതമാലകൾ. പക്ഷിമാല: പഞ്ചമാലകളിൽപ്പെട്ട 'പക്ഷിമാല' പൊതുവെ മേൽ സൂചിപ്പിച്ച രണ്ടു മാലകൾക്കും താഴെയായി കാണുന്നു. പേര് സൂചിപ്പിച്ചപോലെതന്നെ പക്ഷികളെ കോർത്തിണക്കിയ രൂപത്തിലാണ് ഇവ കാണുന്നത്. പരസ്‌പരം കൊത്തുകൂടുന്ന രീതിയിലും തൂവലിൽ കൊത്തിനിൽക്കുന്ന രീതിയിലും പക്ഷിമാലകൾ കാണാം. തത്ത, പ്രാവ്... ഇവയോട് സമാനമായ രൂപത്തിലുള്ള പക്ഷികൾ എന്നിവ യാണ് പക്ഷിമാലകളിൽ കാണാറുള്ളത്. പ്രതലത്തിൽ വരച്ചു ചേർത്തും അല്ലെങ്കിൽ അർദ്ധറിലീഫ് രീതിയിൽ നിർമ്മിച്ച് നിറങ്ങൾ കൊടുത്തും 'പക്ഷിമാല'കൾ കണ്ടുവരുന്നു. വിടർന്ന കണ്ണുകളും അഴകുറ്റ തൂവലുകളും നീണ്ടു നിവർന്ന തൂവലുകളും ഈ മാലകളുടെ രൂപങ്ങൾക്ക് ഭംഗി നൽകുന്നു. തികഞ്ഞ ചലനാത്മകതയും 'പക്ഷിമാല'കൾക്ക് ജീവൻ നൽകുന്നു. " |
..Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല

















