ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | അരിമാവു കോലം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്ക...
അരിമാവുകോലം
കേരളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനു ബന്ധിച്ചും അല്ലാതെയും ധൂളീചിത്രങ്ങൾ വരയ്ക്കാറുണ്ട്. സർപ്പപ്രീതി ക്കുവേണ്ടിയുള്ള സർപ്പക്കളത്തിന് സർപ്പത്തിൻ്റെ ആകൃതിയിലുള്ള കുളങ്ങൾ, മന്ത്രവാദത്തിൻ്റെ കളങ്ങളാണെങ്കിൽ ചാത്തൻ, മുത്തപ്പൻ, എന്നിവരുടെ ചിത്രങ്ങൾ, അയ്യപ്പൻപാട്ടാണെങ്കിൽ അയ്യപ്പൻ പുലി പ്പുറത്തേറി നില്ക്കുന്ന ചിത്രങ്ങൾ, കരിങ്കണ്ണ് പോവാൻ കരിങ്കണ്ണന്റെ ചിത്രങ്ങൾ എന്നിവയും കളമെഴുത്തിൻ്റെ ഭാഗമാണ്. ഹൈന്ദവർ ക്കിടയിൽമാത്രമാണ് ഇത്തരം കളമെഴുത്തുകൾ കാണുന്നത്. പൊടികൊണ്ടുള്ള കളമാണു വരയ്ക്കുന്നതെങ്കിൽ പത്മക്കളം കൂടി രൂപപ്പെടുത്താറുണ്ട്. പത്മക്കളത്തിൽ ദേവതയുടെ രൂപം ഉണ്ടായി രിക്കില്ല. കള്ളികളിൽ പത്മം നിറച്ചിരിക്കും. അറുപത്തിനാലോ പതിനാറോ കള്ളികൾ വരച്ച് ഓരോന്നിലും പത്മം വെച്ച് പൂജിക്കുന്ന പതിവുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് ബ്രാഹ്മണ കുടുംബ ങ്ങളിൽ ഒരുക്കുന്ന കളങ്ങൾ. കളങ്ങൾ എന്നല്ല കോലം എന്നാണ് ഇവർ വിളിക്കുന്നത്. ഇവിടെ ഗൃഹൈശ്വര്യത്തിനാണു പ്രസക്തി. കോലം ആര്യാധിനിവേശത്തോടെ ഇവിടെയെത്തിയ ബ്രാഹ്മണർ സ്വന്തമായ ജീവിതമണ്ഡലം കരുപ്പിടിക്കുകയാണുണ്ടായത്. അതിൽനിന്നാണ് ഈശ്വരപൂജയ്ക്കുള്ള അവരുടെ പ്രമാണിത്വം വ്യക്തമാവുന്നത്. നാടുവാഴുന്ന രാജാവ് കൊട്ടാരം സൂക്ഷിപ്പുകാരായി നിയമിച്ചത് പട്ടന്മാരെയാണ്. അവർക്കാകട്ടെ ഒരു സ്ഥലം പതിച്ചുകൊടുക്കു കയും ചെയ്തു. ഇരുവശവും വീടുകളും നടുവിലൂടെ ഒരു റോഡും.വീടുകൾ തമ്മിൽ, സൗഹൃദവും. ഇപ്രകാരം ഗൃഹങ്ങൾ ഒരുമിച്ചുള്ള തിനെ 'ഗ്രാമം' എന്നു പറഞ്ഞിരുന്നു. ചേലക്കര ഗ്രാമവും പൂങ്കുന്നം ഗ്രാമവും ഇപ്പോഴുമുണ്ട്. അഗ്രഹാരം എന്നും പേരുണ്ട്. ഈ ഗൃഹ ങ്ങളിൽ കോലത്തിൻ്റെ പ്രസക്തി ഏറെയാണ്. കേരള ബ്രാഹ്മണർ ചിത്രീകരിക്കുന്ന കോലങ്ങളിൽ ശ്രീചക്രം, ചക്രാബ്ജം, വീരാളി, സ്വസ്തികം, അർദ്ധസ്വസ്തികം, അഷ്ടദളം ദുർഗ്ഗാചക്രം, ശക്തിചക്രം, ഭദ്രകം, സർവ്വതോഭദ്രം, പുഷ്പകമാല. എന്നിവ പ്രധാനമാണ്. സർപ്പബലി, വസ്തുബലി എന്നിവയ്ക്കു പ്രത്യേക പത്മങ്ങളുണ്ട്. ഓരോ പത്മത്തിൻ്റെയും കേന്ദ്രസ്ഥാനം മദ്ധ്യത്തിലാണ്. മറ്റ് അവയവങ്ങൾ ആ ബിന്ദുവിൽനിന്ന് വികസിക്കുന്നു. കോലം വരയ്ക്കൽ ഒരു സാമുദായിക കലയായതിനാൽ രീതിഭേദങ്ങൾ കാണുന്നതു സ്വാഭാവികമാണ്. രൂപങ്ങൾ ഉണ്ടാക്കുന്നതിലും ഈ വ്യത്യാസം കാണാം. ചിലർ പാദത്തിൽനിന്ന് കേശത്തിലേക്ക്, മറ്റു ചിലർ കേശത്തിൽ നിന്ന് പാദത്തിലേക്ക്, മറ്റുചിലർ കേശാദിപാദത്തിലും കളമെഴുതുന്നു. കണ്ണ് മിഴിപ്പിക്കുന്നത് അവസാനമാവും ചിലർ. വർണപ്പൊടികളുടെ വ്യത്യാസവും ചിലപ്പോൾ കാണാറുണ്ട്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച വർണങ്ങളുണ്ട്. അരി പൊടിച്ചാണു വെളുപ്പ് നിറം ഉണ്ടാക്കുന്നത്. കറുപ്പ് ഉമിക്കരി പൊടിച്ചാണ്. മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ചുവപ്പ്. വാക, കൂവളം, മഞ്ചാടി, ഇത്തിൾ എന്നിവ ചേർത്ത് പച്ചനിറവും ഉണ്ടാക്കും. ഇങ്ങനെയൊക്കെ വർണപ്പൊടി കൾകൊണ്ട് കോലം അലങ്കരിക്കുന്നത് വടക്കേ ഇന്ത്യയിലാണു കണ്ടു വരുന്നത്. ഇതിനെ രംഗോലിക്കോലം എന്നു വിളിക്കുന്നു. വർണാഭമായ കളങ്ങളാണ് ഓരോ ആഘോഷത്തിനും അവർ ചമയ്ക്കുന്നത്. ഹോളി, ദീപാവലി, ഉത്സവങ്ങൾ ഇവയോടനുബന്ധിച്ച് കോലങ്ങളി ടുന്നു. ദക്ഷിണകേരളത്തിലെ ബ്രാഹ്മണർ കോലമിടുന്നതിൽ പ്രത്യേക നിഷ്ഠയുള്ളവരായിരുന്നു. മൂന്ന് തരത്തിലുള്ള കോലങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. കമ്പിക്കോലം, പുള്ളിക്കോലം, രംഗോലിക്കോലം. ഇതിൽ രംഗോലിക്കോലമാണ് വർണഭംഗിയോടെ രൂപപ്പെടുന്നത്. കമ്പിക്കോലം, കമ്പിയുടെ ആകൃതിയിൽ വരച്ച് അതിൽ സ്വസ്തിക ചിഹ്നമോ, ത്രികോണചിഹ്നമോ ലക്ഷ്മിയുടെ രൂപമോ വരയ്ക്കുകയാണ്. താമര വരച്ചാൽ അതിൽ ലക്ഷ്മി വന്നിരി ക്കും എന്നവർ വിശ്വസിക്കുന്നു. സാധാരണ പച്ചരിപ്പൊടികൊണ്ടാണ് ഇവർ കോലമിടുന്നത്. അതിന് പ്രത്യേകം പലകയുണ്ട്. കുട്ടികൾക്കു പഠിക്കാൻ കുഞ്ഞുനാൾ മുതലേ കോലമിടാൻ പരിശീലിപ്പിക്കുന്നതുകൊണ്ട് ഇത് അവരുടെ ജീവിതനിഷ്ഠയായിത്തീരുന്നു. കോലമെഴുത്ത് പെൺകുട്ടികളുടെ ഒരു കലയാണ്. സൂര്യൻ ഉദിക്കുന്നതിനേക്കാൾ മുമ്പ് കുളിച്ച് വന്ന് മുറ്റം ചാണക വെള്ളം തളിച്ച് ഒരു തുണികൊണ്ട് ചാണകം മെഴുകുന്നു. മുറ്റ ത്തുള്ള ക്ഷുദ്രകീടങ്ങളെല്ലാം ഇപ്രകാരം ഇല്ലാതാവുന്നു. (ചാണകം ഒരു ആന്റിസെപ്റ്റിക് ആണ്. അതിൽനിന്നാണല്ലോ ഭസ്മം ഉണ്ടാ ക്കുന്നത്). മെഴുകി മെഴുകി അല്പം കനത്തിലാവുമ്പോൾ അരിപ്പൊടി രണ്ടു വിരലുകളിൽ എടുത്ത് (അതിനിടയിൽ ഒരു വിടവുണ്ടാവും) വരയ്ക്കാൻ തുടങ്ങുന്നു. മനോഹരമായ ഒരു കലാനൈപുണ്യമാണിത്. ഇവരിൽതന്നെ വ്യത്യസ്തരായ ആളുകളുണ്ട്. അയ്യങ്കാരും അയ്യരും. അയ്യങ്കാർ വിഷ്ണുഭക്തരും അയ്യർ ശൈവഭക്തരുമാണ്. ഓരോ വിഭാഗത്തിന്റെയും കോലങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. അയ്യങ്കാരുടെ കോലത്തിൻ്റെ പ്രത്യേകതകൾ നോക്കാം. വിഷ്ണുവിൻ്റെ നെറ്റിയിലുള്ള വരയെയാണ് 4 വരകളായി ഇവർ ചിത്രീകരിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കോലങ്ങ ളായി അവർ വരയ്ക്കാറുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കന്യാ ക്കോലങ്ങളാണ് ഇടുന്നത്. ചിലപ്പോൾ ത്രികോണാകൃതി, അതിനുള്ളിൽ താമര എന്നിങ്ങനെയും. പുള്ളിക്കോലങ്ങൾ ഇടുന്നതു വിശേഷദിവസങ്ങളിലാണ്. ഹോളി, ദീപാവലി, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന മംഗളകർമ്മങ്ങൾ എന്നീ ദിവസങ്ങളിലാണ്. മംഗളകർമ്മങ്ങൾ ഉള്ള ദിവസങ്ങളിലാണെ ങ്കിൽ ഉമ്മറം മുഴുവൻ കോലം വരച്ചിടും. ഇതാകട്ടെ അരി പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു തുണിക്കഷണം കൈയിൽ പിടിച്ച് വേഗത്തിൽ വരയ്ക്കും. അത് ഉണങ്ങിക്കഴിഞ്ഞാൽ നല്ല വെളുപ്പ് നിറം ലഭിക്കും. ഇതിനെ മാക്കോലം എന്ന് വിളിക്കുന്നു. ശിവരൂപത്തിന്റെ പ്രത്യേകതകൾ നിറഞ്ഞ കോലമാണ് ഇവർ വരയ്ക്കുന്നത്. ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചിട്ടുണ്ടാകും. ചിഹ്നം കണ്ടാലറിയാം ഇവർ വിഷ്ണുഭക്തരോ ശിവഭക്തരോ എന്നത്. മിക്കവാറും പെൺകുട്ടികളാണ് കോലം വരയ്ക്കുക. കോലം വരയ്ക്കുന്നതിൻ്റെ കാരണം അകത്തേക്ക് ലക്ഷ്മീദേവിയുടെ കടാക്ഷമുണ്ടാവാനാണത്രേ. ദോഷങ്ങളൊന്നും അകത്തേക്കു വരാതിരിക്കണം. ഇതിൽ ചവിട്ടാൻ പാടില്ല. ചൂലുകൊണ്ട് അടിച്ചുകളയാനും പാടില്ല. ലക്ഷ്മീകടാക്ഷമാണ് ഇതിൻ്റെ പിന്നിലുള്ളത്. അരിപ്പൊടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത് കുമ്മായപ്പൊടിക്ക് സ്ഥാനം മാറിക്കൊടുത്തിരിക്കുന്നു. അരിപ്പൊടി യായാൽ അത് തിന്നാൻ ഉറുമ്പുകൾ വരും. ഉറുമ്പുകൾക്കോ അപ്രകാരമുള്ള ജീവികൾക്കോ തിന്നാനാണു കോലമിടുന്നത്. ഉറുമ്പായാലും കാക്കയായാലും അതൊരു ആത്മാവ് തന്നെയാണല്ലോ. അതിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് ഇവരുടെ ബലം. ആദ്ധ്യാത്മികമായ കർമ്മമാണ് കോലമിടൽ. ഈശ്വരന്റെ പ്രീതിക്കു ദുഃഖമുള്ള അവസരങ്ങളിൽ കോലം വരയ്ക്കാൻ പാടില്ല. മരണം, ജനനം എന്നിവയുണ്ടാകൽ 'പുല'യുണ്ട്. അങ്ങനെയെങ്കിൽ ആ ദിവസങ്ങളിൽ ഉപേക്ഷിക്കണം. വിധവയ്ക്കും കോലമിടാൻ അവകാശമില്ല. വിധവ മറ്റുള്ളവരെ ആകർഷിക്കത്തക്ക ഒന്നും പ്രവർത്തിക്കരുതെന്നാണ് നിയമം. കോലമിടാത്ത വീട്ടിൽ ദുഃഖം നടന്നിട്ടുണ്ടാകാ മെന്ന് ഊഹിക്കുന്നു, വഴിപോക്കർ. പൂജാമുറിയിൽ കോലമിട്ടതിനു ശേഷമാണ് പുറത്ത് ഇടുന്നത്. ഏതു ദേവനെയാണോ പൂജിക്കുന്നത് ആ ദേവന്റെ രൂപമാണ് വരയ്ക്കുക. സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതുവരെ കോലം അവിടെത്തന്നെ ഉണ്ടാകും. നവഗ്രഹങ്ങളുടെ പൂജയ്ക്ക് നവഗ്രഹ കോലങ്ങൾ ഇടാറുണ്ട്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ബുധൻ, വ്യാഴം, ഗുരു, കേതു, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച നടത്തുന്ന കോലങ്ങൾക്ക് സാധിക്കാറുണ്ടത്രേ. പിറന്നാളിനും കോലമിടും. ഇന്ന് കോലമിടൽ ഒരു വഴിപാട് മാത്രമാണ്. കോലം കുത്തിയ പാത്രങ്ങൾ കിട്ടാനുണ്ട്. അതു വാങ്ങിച്ച് അതിൽ അരിപ്പൊടിയിട്ട് കുത്തിയാൽ അരിക്കോ ലമായി. അരിമാവ് കലക്കിയും കോലങ്ങൾ വരയ്ക്കാറുണ്ട്. മാത്രമല്ല വിശേ ഷദിവസങ്ങളിൽ മൈലാഞ്ചി, കൺമഷി എന്നിവ അണിയാറുണ്ട്. കോലം അണിയുക എന്നാണ് ഇതിനെ പറയുക. മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കോലമിടുന്ന പതിവ് ബ്രാഹ്മണ ഗൃഹങ്ങൾക്കു മാത്രമാണ്. “ |
..Link | |
| 2 | കണ്മഷി | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
കൺമഷി
“സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ കൺമഷിക്കു പ്രാധാന്യമുണ്ട്. ഇന്ന് അങ്ങാടികളിൽനിന്ന് കൺമഷി വാ...
കൺമഷി “സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ കൺമഷിക്കു പ്രാധാന്യമുണ്ട്. ഇന്ന് അങ്ങാടികളിൽനിന്ന് കൺമഷി വാങ്ങുവാൻ കിട്ടുമെങ്കിലും, പണ്ടുകാലത്ത് സ്വന്തമായിത്തന്നെ ഉണ്ടാക്കുകയായി രുന്നു പതിവ്. ഒരു തട്ടിൽ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ച് അതിനു മീതേ "മഷിയോട്/മഷിക്കുടുക്ക' വെച്ചാൽ അതിന്റെ ഉൾഭാഗത്ത് കരിപിടിച്ച് മഷിക്കരിയുണ്ടാവും. മൂന്നു കാലുള്ള ഒരു മൺപാത്രമാണ് മഷിക്കുടുക്ക. തുളസിയുടെ നീരിൽ മുക്കി കാറ്റത്തുണക്കിയ തിരിശ്ശീലയാണ് മഷി ഉണ്ടാക്കാനുള്ള തിരിക്ക് ഉപയോഗിച്ചുവരുന്നത്. ഗർഭിണികൾക്കും പ്രസവിച്ച സ്ത്രീകൾക്കും നവജാതശിശുക്കൾക്കും വേണ്ട കൺമഷി ഇപ്രകാരം ഉണ്ടാക്കി വരികയായിരുന്നു പതിവ്. ഓടന്മാർ/കൊശവന്മാർ ആണ് മഷിയോട് ഉണ്ടാക്കി വരുന്നത്. ആ കാര്യമാണ് “ഓടന്മാരെ കളിക്കാൻ വാടോ കൺമഷി “സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്തുക്കളിൽ കൺമഷിക്കു പ്രാധാന്യമുണ്ട്. ഇന്ന് അങ്ങാടികളിൽനിന്ന് കൺമഷി വാങ്ങുവാൻ കിട്ടുമെങ്കിലും, പണ്ടുകാലത്ത് സ്വന്തമായിത്തന്നെ ഉണ്ടാക്കുകയായി രുന്നു പതിവ്. ഒരു തട്ടിൽ എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ച് അതിനു മീതേ "മഷിയോട്/മഷിക്കുടുക്ക' വെച്ചാൽ അതിന്റെ ഉൾഭാഗത്ത് കരിപിടിച്ച് മഷിക്കരിയുണ്ടാവും. മൂന്നു കാലുള്ള ഒരു മൺപാത്രമാണ് മഷിക്കുടുക്ക. തുളസിയുടെ നീരിൽ മുക്കി കാറ്റത്തുണക്കിയ തിരിശ്ശീലയാണ് മഷി ഉണ്ടാക്കാനുള്ള തിരിക്ക് ഉപയോഗിച്ചുവരുന്നത്. ഗർഭിണികൾക്കും പ്രസവിച്ച സ്ത്രീകൾക്കും നവജാതശിശുക്കൾക്കും വേണ്ട കൺമഷി ഇപ്രകാരം ഉണ്ടാക്കി വരികയായിരുന്നു പതിവ്. ഓടന്മാർ/കൊശവന്മാർ ആണ് മഷിയോട് ഉണ്ടാക്കി വരുന്നത്. ആ കാര്യമാണ് “ഓടന്മാരെ കളിക്കാൻ വാടോ |
..Link | ||
| 3 | കളരി | ![]() | ഡോ. വിനീതാ വിജയൻ | പുസ്തകങ്ങൾ |
കളരി
“കേരളത്തിലെ കളരികൾക്കു വളരെ പ്രാചീനമായ ഒരു ചരിത്രമാ...
കളരി “കേരളത്തിലെ കളരികൾക്കു വളരെ പ്രാചീനമായ ഒരു ചരിത്രമാണുള്ളത്. പുരാതന കേരളത്തിൽ കായികപരിശീലനവും ആയുധാഭ്യാസവും നല്കുന്നതിന് നടത്തിവന്നിരുന്ന കേന്ദ്രങ്ങളായിരുന്നു കളരികൾ. കേരളത്തിൻ്റെ സ്രഷ്ടാവായ പരശുരാമൻതന്നെയാണ് കളരി പ്പയറ്റിന്റെയും സ്രഷ്ടാവ് എന്നൊരു വരേണ്യവാദം നിലവിലുണ്ട്. പരശുരാമൻ ബ്രാഹ്മണർക്ക് ശാസ്ത്രഭിക്ഷ ദാനം ചെയ്ത് ആയുധപാണികളാക്കി കേരളത്തിൽ 108 നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി കളരി പരദേവതകളെ പ്രതിഷ്ഠിച്ചുവെന്ന് 'കേരളോൽപ്പത്തി' (18-ാം ശതകം) എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലും വടക്കൻഭാഗങ്ങളിലുമുള്ള കളരിപ്പയറ്റുകളിൽ പ്രാദേശികഭേദങ്ങൾ കണ്ടുവരുന്നുമുണ്ട്. തെക്കൻ സമ്പ്രദായങ്ങളിൽ ഉഴിച്ചിലിന്റെ വിശദമായ രീതികൾ കാണുന്നില്ല എന്നതും പ്രാധാന്യം അർഹിക്കുന്നു.”
കളരികൾ നായന്മാരുടെ കുട്ടികളെ കച്ചകെട്ടി ആയുധങ്ങൾ പ്രയോഗിക്കേ ണ്ടുന്ന സമ്പ്രദായം അഭ്യസിപ്പിക്കുവാനുള്ള അഭ്യാസശാലകളാണ്. ഓരോ കളരിക്ക് ഓരോ ഭരദേവതയും ഓരോ പണിക്കരും ഉണ്ടായിരിക്കും. പണിക്കര് കുട്ടികളെ അഭ്യസിപ്പിക്കുവാനുള്ള ഗൂരുവാണ്. ഇവരെ ചില പ്രദേശങ്ങളിൽ കുറുപ്പ് എന്നും പറയും. മുൻകാലത്ത് ദേശംതോറും കളരികൾ ഉണ്ടായിരുന്നു.....
അങ്കംപിടിച്ചു കഴിഞ്ഞുപോന്നു; മുന്നൂറററുപത്തെട്ടു വരിഷമായി, അന്നുതൊട്ടിന്നുവരെയ്ക്കുമുണ്ണീ...."
കേരളോല്പത്തിയെയും ഈഴവരുടെ ആഗമത്തേയും മററും പറ്റി പറയുന്ന പുരാവൃത്തത്തിലുൾപ്പെട്ടതാണ് ഈ കുറിപ്പ്... ആരോമരുടെ ഒരു പയറ്റു മുറ
"അവിടുന്നെഴുന്നേറ്റു ആരോമരും; പീഠംവലിച്ചങ്ങുവച്ചു ചേകോൻ; പാവാടതന്നെ വിരിക്കുന്നുണ്ട്; പാവാടതന്നിൽത്തളിക വെച്ചു; തളിക നിറയോളം വെള്ളരിയും വെള്ളരിമീതൊരു നാളികേരം; നാളികേരത്തിന്മേൽ ചെമ്പഴുക്കാ; പഴുക്കാമുകളിലൊരു കോഴിമുട്ട, കോഴിമുട്ടമേൽ സൂചിനാട്ടി; സൂചിമുനമേൽ ചുരികനാട്ടി; ചുരികമുനമേൽ മറിഞ്ഞുനിന്നു നൃത്തങ്ങളേഴും കഴിച്ചവനും."
"പുത്തൂരം വീട്ടിൽജ്ജനിക്കുന്നോർക്കു നേർച്ചക്കോഴിയുടെ വയസ്സവർക്ക്"
|
..Link | |
| 4 | പയ്യന്നൂർ പവിത്രമോതിരം | ![]() | ഡോ: വിനീതാ വിജയൻ | പുസ്തകങ്ങൾ |
പയ്യന്നൂർ പവിത്രമോതിരം
“കൃത്യമായ വ്രതശുദ്ധി നോറ്റാണ് പവിത്രമോതിരം നിർമ്മിക്കേണ്ടത്. മോതിരം നിർമ്മിച്ചശേഷം പയ്യന...
പയ്യന്നൂർ പവിത്രമോതിരം “കൃത്യമായ വ്രതശുദ്ധി നോറ്റാണ് പവിത്രമോതിരം നിർമ്മിക്കേണ്ടത്. മോതിരം നിർമ്മിച്ചശേഷം പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജ നടത്തിയശേഷമാണ് ആവശ്യക്കാരനു നല്കുക. പൂജ കഴിയുന്നതോടെ പവിത്രമോതിരത്തിൽ ദേവതാസാന്നിധ്യമുണ്ടാകുന്നു എന്നാണ് സങ്കല്പം. കടയ്ക്കൽ ബ്രഹ്മാവിൻ്റെയും നടുവിൽ വിഷ്ണുവിൻറെയും തലയ്ക്കൽ ശിവൻ്റെയും സാന്നിധ്യമുണ്ടെന്നു വിശ്വ സിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പവിത്രമോതിരം അണിയുന്നവരും പ്രത്യേക വ്രതശുദ്ധി ദീക്ഷിക്കേണ്ടതുണ്ട്. മത്സ്യമാംസാദികൾ വർജ്ജിക്കുകയും ഹിംസാത്മക പ്രവൃത്തികൾ ഉപേക്ഷിക്കുകയും കളവ് പറയുകയോ ചതിപ്രയോഗങ്ങൾ നടത്തുകയോ ചെയ്യാതിരിക്കുകയും വേണമെന്നാണ് വിശ്വാസം. പയ്യന്നൂർ പവിത്രമോതിര ത്തിന്റെ പ്രശസ്തിക്കു കാരണം അതിൻ്റെ ദൈവീകസാന്നിധ്യമാണ്. സ്ത്രീകൾ രജസ്വലകളായിരിക്കുന്ന കാലത്ത് പവിത്രമോതിരം അണിയരുത് എന്നും കരുതുന്നു. വിശ്വാസത്തിൻ്റെ ഭാഗമല്ലാതെ അലങ്കാരത്തിനുമാത്രമായി പവിത്രമോതിരം അണിയരുതെന്നും കരുതിപ്പോരുന്നു. രണ്ടു മൂന്നുദിവസംകൊണ്ടു മാത്രമേ ഒരു പവിത്രമോതിരം നിർമ്മിക്കാനാവൂ. ആദ്യമായി സ്വർണംകൊണ്ട് മോതിരത്തിന്റെ അളവിനു കണക്കായ മോതിരവളയം നിർമ്മിക്കുകയാണ് ചെയ്യു ന്നത്. അതിനുശേഷം സ്വർണക്കമ്പികൊണ്ട് മോതിരവളയത്തിനു മുകളിൽ മൂന്നു ചുറ്റായി പവിത്രം കെട്ടുന്നു. ജഡ, പിംഗള, സുഷുമ്ന എന്നീ നാഡികളെയാണ് ഈ മൂന്നു സ്വർണ്ണക്കമ്പികൾ പ്രതിനിധാനം ചെയ്യുന്നതെന്നാണ് വിശ്വാസം. തുടർന്ന് പവിത്രം മോതിരവളയവുമായി വിളക്കിച്ചേർക്കും. ഇങ്ങനെയാണ് പവിത്രമോതിരത്തിന്റെ നിർമ്മിതി. പവിത്രമോതിര നിർമ്മാണത്തിനുപയോഗിക്കുന്ന സ്വർണ ത്തിന്റെ തൂക്കത്തിനു പ്രത്യേകം കണക്കുണ്ട്.101പണത്തൂക്കം(39ഗ്രാം)സ്വർണംകൊണ്ടുണ്ടാക്കുന്നതാണ്തികഞ്ഞപവിത്രമോതിരം.വലതുകൈയിലെ പവിത്രവിരലിലാണ് പവിത്രമോതിരം അണിയേണ്ടത്. മോതിരവിരലിൻ്റെ അപവിത്രത നീക്കാനാണ് പൂജാവേളയിൽ പവിത്രം ധരിക്കുന്നത്”. |
..Link | |
| 5 | വയനാടൻ മഞ്ഞൾ | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
വയനാടൻ മഞ്ഞൾ
1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊര...
വയനാടൻ മഞ്ഞൾ 1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2”കേരളത്തിൽ എല്ലായിടത്തും വളരുന്ന ഒരു ഔഷധയിനമാണ് മഞ്ഞൾ. എങ്കിലും വയനാടൻ മഞ്ഞളിൻ്റെ പ്രസിദ്ധി ഒന്നു വേറേതന്നെയാണ്. ഇവിടുത്തെ മഞ്ഞളിൻ്റെ കടും മഞ്ഞനിറമാണ് അതിനെ മറ്റു മഞ്ഞൾ ഇനങ്ങളിൽനിന്നും വ്യതിരിക്തമാക്കുന്നത്. വയനാട്ടിലെ തണുപ്പേറിയ കാലാവസ്ഥയാണ് മഞ്ഞളിൻ്റെ ഈ കടുംനിറത്തിനു കാരണം. ഗുണമേന്മയുടെ കാര്യത്തിലും മണത്തിൻ്റെ കാര്യത്തിലും ഈ മഞ്ഞൾ മറ്റു മഞ്ഞളുകളെക്കാൾ മുൻപന്തിയിലാണ്. |
..Link | |
| 6 | കല്ലുവാഴയും കല്ലൂർവഞ്ചിയും | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
കല്ലു വാഴയും കല്ലൂർവഞ്ചിയും
കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ സേവിക്കുന്നത് മൂത്രക്കല്ല് സുഖപ്പെടുത്തും എന്ന് മ...
കല്ലു വാഴയും കല്ലൂർവഞ്ചിയും
കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ സേവിക്കുന്നത് മൂത്രക്കല്ല് സുഖപ്പെടുത്തും എന്ന് മുഡുഗർ വിശ്വസിക്കുന്നു.കല്ലുവാഴ സാധാരണയായി പാറക്കെട്ടുകളോട് കൂടിയ പ്രദേശങ്ങളിൽ ചെറു കല്ലുകൾക്കിടയിൽ ആയാണ് വളർന്നുനിൽക്കുന്നത് അതിനാൽ ആവാം കേരളത്തിലൂടെ നീളമുള്ള മിക്ക ആദിവാസികളും മൂത്രക്കല്ല് സംബന്ധമായ രോഗങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കല്ലുകൾക്കിടയിൽ നിന്ന് വളർന്നുനിൽക്കുന്ന കല്ല് ഊരാക്കിയ കല്ലൂർ വഞ്ചിക്കും മൂത്രക്കല്ല് ചികിത്സയിൽ സ്ഥാനമുണ്ട്" |
..Link | ||
| 7 | ഇല്ലം നിറയും പുത്തരിയും | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
ഇല്ലം നിറയും പുത്തരിയും
“ആചാരങ്ങളും നാട്ടുനടപ്പും പാരമ്പര്യത്തിന്റെ ദൃശ്യ ചിഹ്നങ്ങളാണ്. പ്ര...
ഇല്ലം നിറയും പുത്തരിയും
“ആചാരങ്ങളും നാട്ടുനടപ്പും പാരമ്പര്യത്തിന്റെ ദൃശ്യ ചിഹ്നങ്ങളാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ ജനതയുടെ പ്രപഞ്ച വീക്ഷണമാണ് അതിൽ നിഴലിക്കുന്നത്. ഇതാണ് കർക്കടകത്തിൽ പൂയം ഞാറ്റുവേയിൽ നല്ല ദിവസം നോക്കി ആചരിച്ചുവരുന്ന ഇല്ലം നിറയും പുത്തരിയും. ഗൃഹങ്ങളിലും കാവുകളിലും ഇതരങ്ങേറി വന്നു. വയലിൽ നിന്ന് ഗൃഹത്തിലേക്കുള്ള നെൽക്കതിരിൻ്റെ വരവിനെ പ്രതിനിധീകരിക്കുന്ന ഈ അനുഷ്ഠാനം ഓണാഘോഷത്തിൻ്റെ നാന്ദിയാണത്. അത് വിളവെടുപ്പിൻ്റെ അർത്ഥപൂർണ്ണമായ ആരംഭമാണെന്നു പറയാം. ഇല്ലം നിറയ്ക്കാനും കതിരെടുക്കാനുമുള്ള അവകാശം അടിയാളർക്കും കർഷകനുമായിരുന്നു. എന്നാൽ ഇന്ന് അത് തന്ത്രവിധി പ്രകാരമുള്ള ചടങ്ങായി മാറി. ഇല്ലം എന്നാൽ ഇവിടെ കഴിഞ്ഞുവന്ന ആദിമനിവാസികളുടെ വീടിനെയാണ് വിശേഷിപ്പിക്കുന്നത്. അവർക്ക് 18 ഇല്ലങ്ങളുണ്ടായിരുന്നു. രാവിലെ കുളി ച്ചിട്ടാണ് കർഷകത്തൊഴിലാളികളോ ഗൃഹനാഥനോ കതിർക്കുലകൾ എടുക്കാൻ പോകുന്നത്. വീടിൻ്റെ ഉമ്മറത്തു ചാണകം മെഴുകി അരി മാവു കോലമിടുന്നു. ഇതിലാണ് തലേദിവസം പടിക്കൽ കൊണ്ടുവന്ന പച്ചിലകളും വയ്ക്കുന്നത് നെൽക്കതിരിനു പുറമെ നെല്ലി, ഉഴിഞ്ഞ, ഇല്ലി, മാവ്, പ്ലാവ്, അര യാൽ, പേരാൽ, താള് തുടങ്ങിയ ഇലകളും കൂട്ടിവയ്ക്കും. ഈ കതിർക്കു ട്ടത്തിന് ഗ്രാമീണമായ പൂജ നടത്തുന്നു. നെൽക്കതിരും മറ്റും തലയി ലേറ്റി കൊണ്ടുവരുമ്പോൾ സ്ത്രീകൾ വിളക്കുമായി എതിരേല്ക്കണം. അപ്പോൾ ഒരു വായ്ത്താരി ചൊല്ലും. '
"ഇല്ലം നിറ, വല്ലം നിറ, വല്ലോട്ടി നിറ നിറയോ നിറ, നിറയോ നിറ അവിടെപ്പോൽ, ഇവിടെ നിറ പത്തായം നിറ, പെട്ടി നിറ ഉണ്ണിക്കുട്ടീടെ വയറു നിറ"
കതിർപ്പൂജയ്ക്കുശേഷം ഇലകളും കതിരും വാതിലിൽ ചാണകം കൊണ്ട് പതിപ്പിക്കാറുണ്ട്. കൂടാതെ തൊഴുത്ത്, കളപ്പുര, പത്തായം, ഉരൽ എന്നിവയിലും വയ്ക്കാറുണ്ട്. ചിലപ്പോൾ ഫലവൃക്ഷങ്ങളിലും. ഇതെല്ലാം കാണിക്കുന്നത് വിളവെടുപ്പിനെയും സസ്യാരാധനയെയുമാണ്. “ |
..Link | |
| 8 | ആരോഗ്യപ്പച്ചയും അമൃതപ്പാലയും | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അമൃതപ്പാല
ആരോഗ്യപ്പച്ച ഒരു ഘടകമായി മറ്റു മൂന്ന് ഔഷധികളും കൂട്ടിച്ചേർത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തിയശേഷ...
ആരോഗ്യപ്പച്ച ഒരു ഘടകമായി മറ്റു മൂന്ന് ഔഷധികളും കൂട്ടിച്ചേർത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തിയശേഷം രൂപ പ്പെടുത്തിയ 'ജീവനി' എന്ന ഔഷധം ഇന്നു വിപണിയിലുണ്ട്."
"പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പലപ്പുഴ പാൽപ്പായസം
കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. ഇത് ഏർപ്പെടുത്തിയതു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവാണ്.വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്" |
..Link | |
| 9 | അത്തക്ക പിത്തളക്കകളി | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
“പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തിനടുത്തുള്ള കുരിയാർകുട്ടിയിൽ അധിവസിക്കുന്ന കാടർ എന്ന ആദിവാസി വിഭാഗത്ത...
“പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തിനടുത്തുള്ള കുരിയാർകുട്ടിയിൽ അധിവസിക്കുന്ന കാടർ എന്ന ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ കളിയാണ് അത്തക്ക പിത്തളക്ക കളി കളിക്കാർ വൃത്തത്തിലിരുന്ന് കൈപ്പത്തി രണ്ടു തറയിൽ കമഴ്ത്തിവയ്ക്കുന്നു. കളി നിയന്ത്രിക്കുന്ന ആൾ-
"അത്തക്ക പിത്തക്ക തവളം ചോറ് എട്ടുമണിക്ക് എരുമപ്പാല് പണ്ണിവന്താ വിരിവിരിങ്കോ പണലിവച്ചാ നെല്ലക്കുത്ത് കൂട്ടപ്പിട്ടങ്കോ കുളവിടുങ്കോ ഉങ്കപ്പ പേരെന്ന"
എന്നു പറഞ്ഞുകൊണ്ട് കമഴ്ത്തിവച്ചിരിക്കുന്ന ഓരോ കൈയിലും തൊടണം. പേരെന്ന എന്നു ചോദിക്കുമ്പോൾ ആരുടെ കൈയിലാണോ തൊടുന്നത് അയാൾ 'മുരിങ്കത്തണ്ട്' എന്ന് ഉത്തരം പറയണം. പിന്നെയും കളി തുടരുന്നു.
“മുരിങ്കത്തണ്ടും തിന്നവനേ മുന്നാറുകഞ്ചി കുടിച്ചവനേ പമ്പുക്കായ കടിക്കയെന്ന മാട്ടയമ്മാൾ (പശു) മാളുകൊടി വേരത്തിന്ന് കോഴികുളം ഉപ്പൻചട്ടി പീയെത്തിന്ന് (തീട്ടം തിന്ന്) താര് താര് തലമേല ഒരു കൈ വയ്യ്."
എന്നു പറയുമ്പോൾ ഏതു കൈയിലാണോ തൊട്ടത് ആ കൈ മലർത്തിവയ്ക്കണം. ഇങ്ങനെ ഇതാവർത്തിച്ചു പറഞ്ഞ് ഓരോ കൈയും മലർത്തിവച്ച് ഒടുവിൽ രണ്ടു കൈയും മലർത്തി കഴിയുന്ന കളിക്കാ രെ കൂട്ടത്തിൽനിന്നും മാറ്റി ഇരുത്തും. എല്ലാവരെയും അങ്ങനെ മാറ്റിക്കഴിഞ്ഞാൽ ആദ്യം മാറ്റി ഇരുത്തിയ ആളെ കളി നിയന്ത്രിക്കുന്ന ആൾ വിളിക്കും. മുന്നിലിരിക്കുന്ന ആളും കളി നിയന്ത്രിക്കുന്ന ആളും ചോദ്യോത്തരരൂപത്തിൽ കളി തുടരും.” |
..Link | |
| 10 | പുര കെട്ടു കല്യാണം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
" മണ്ണോടുകളും പാശ്ചാത്യ വാസ്തുമാതൃകകളും വരുന്നതിനുമുമ്പ് സാധാരണക്കാരുടെ വീടുകൾ മാത്രമല്ല നാലുകെട്ടുകളും കൂത്ത...
" മണ്ണോടുകളും പാശ്ചാത്യ വാസ്തുമാതൃകകളും വരുന്നതിനുമുമ്പ് സാധാരണക്കാരുടെ വീടുകൾ മാത്രമല്ല നാലുകെട്ടുകളും കൂത്തമ്പലങ്ങളും നെടുമ്പുരകളും നിർമ്മിച്ചിരുന്നത് തെങ്ങോലകൾ കൊണ്ടാണ്. ഓലമെടച്ചിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ പ്രാധാന്യമുള്ള സ്ത്രീകളുടെ ഒരു കൈത്തൊഴിലായിരുന്നു. കൈത്തഴക്ക നൈപുണ്യമുള്ള നാടോടിവാസ്തുസങ്കല്പ്പം പുരകെട്ടിലുണ്ട്. പരസ്പ്പരം സഹായിച്ചുള്ള ഈ വേലയ്ക്ക് പുരകെട്ടു കല്യാണം എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പായസം വിതരണം ചെയ്യും. അതിന് കൂറപ്പായസം എന്നാണ് പറഞ്ഞിരുന്നത്.". |
..Link | |
| 11 | മരുന്നുകഞ്ഞി | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
1”ഭക്ഷണത്തിലൂടെ മരുന്ന് എന്നതാണ് മരുന്നുകഞ്ഞി കഴിക്കുന്നതിനുപിന്നിലുള്ള സങ്കല്പം. ഇല്ലംകെട്ടി, നന്നാരി, പുത്തിരിച്...
1”ഭക്ഷണത്തിലൂടെ മരുന്ന് എന്നതാണ് മരുന്നുകഞ്ഞി കഴിക്കുന്നതിനുപിന്നിലുള്ള സങ്കല്പം. ഇല്ലംകെട്ടി, നന്നാരി, പുത്തിരിച്ചുണ്ടയുടെ വേര് എന്നിവ ഇടിച്ചു പൊടിച്ചിട്ട്, മല്ലിയും ജീരകവും മഞ്ഞളും ചേർത്ത് ഈ പൊടിച്ചതിനോടൊപ്പം അരയ്ക്കുക. ഉലുവയും ഉണക്കലരിയും വേവിക്കുക. അരി വെന്തുവരുമ്പോൾ അരച്ചുവെച്ച മിശ്രിതം ഇതിലേക്ക് ഒഴിക്കുക. എന്നിട്ട് തേങ്ങ അരച്ചു ചേർത്ത് തിളച്ചതിനുശേഷം ഇറക്കിവെച്ച് ഉപയോഗിക്കുക.
രാവിലെയോ രാത്രിയിലോ ആണ് മരുന്നുകഞ്ഞി കഴിക്കാൻ പറ്റിയ സമയം. കർക്കിടകമാസത്തിൽ 7 ദിവസമോ അല്ലെങ്കിൽ 15 ദിവസമോ ആണ് മരുന്നുകഞ്ഞി കുടിക്കുന്നത്. മരുന്നുകഞ്ഞി കുടിക്കുമ്പോൾ മത്സ്യവും മാംസവും കഴിക്കാൻ പാടില്ല. ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയിൽ പഴമക്കാർ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കർക്കിടകത്തിൽ ഔഷധച്ചെടികൾക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കർക്കിടകത്തിൽ കൂടുതൽ അനുകൂലമായിരിക്കുന്നു. അത് ശരീ രത്തിലെ സകല ദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു. “ |
..Link | |
| 12 | അമ്പലപ്പുഴ പാൽപ്പായസം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
"പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ട...
"പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പലപ്പുഴ പാൽപ്പായസം
കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. ഇത് ഏർപ്പെടുത്തിയതു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവാണ്.വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്" |
..Link | |
| 13 | വെറ്റില മുറുക്ക് | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
വെറ്റിലമുറുക്ക്
1."വെറ്റില, പഴുക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടിയുള്ള മുറുക്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ചുണ...
വെറ്റിലമുറുക്ക് 1."വെറ്റില, പഴുക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടിയുള്ള മുറുക്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ചുണ്ടുകൾക്ക് അഴകു വർദ്ധിപ്പിക്കുകയാണ്. മുറുക്കിൻ്റെ (തുമ്മാൻ തിന്നൽ) കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. പക്ഷേ, ഇക്കാര്യത്തിൽ സ്ത്രീകൾക്കാണ് കൂടുതൽ പ്രാമുഖ്യമെന്നു തോന്നുന്നു. പ്രസവിച്ച സ്ത്രീകൾ തൊണ്ണൂറു ദിവസം വരെ മുറുക്കണമെന്നു പറയാറുണ്ട്. ഹൈന്ദവവനിതകളുടെ ആതി രോത്സവത്തിന് വെറ്റില തിന്നണമന്നു നിർബന്ധമാണ്. തിരുവാതിരക്കളിപ്പാട്ടിലെ, “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലയോ ആടേണം പോൽ പാടേണം പോൽ ചൂടേണം പോൽ പൂക്കുലയും തിന്നേണം പോൽ വെറ്റിലയും." തുടങ്ങിയ ഭാഗങ്ങൾ അതാണ് വ്യക്തമാക്കുന്നത്." 2.വെറ്റില "അനുഷ്ഠാനങ്ങൾക്കും പുജാദി കർമങ്ങൾക്കും സാമൂഹികാചാര ങ്ങൾക്കും ലൗകികമായ ആവശ്യ ങ്ങൾക്കുമെല്ലാം ഒഴിച്ചുകൂടാൻ പാടി ല്ലാത്ത മംഗളവസ്തുവാണ് വെറ്റില. അഷ്ടമംഗല്യത്തിൽ വെറ്റില (താം ബൂലം)യ്ക്ക് പ്രമുഖസ്ഥാനമാണു ള്ളത്. ലൗകികജീവിതത്തിൽ അതിഥി സൽക്കാരത്തിനും മറ്റും വെറ്റില ആവശ്യമാണ്. നമ്മുടെ സാമുഹിക-സാംസ്കാരിക ജീവിത ത്തിൽ താംബൂലത്തിന് വലിയ പ്രസക്തിയുണ്ട്. വിവാഹാദി കർമങ്ങൾക്ക് വെ റ്റില കൂടിയേ കഴിയു. വിവാഹനിശ്ച യത്തിന് ചില സമുദായക്കാർ "താം ബൂല കല്ല്യാണം' (നിശ്ചയതാംബൂലം) എന്നാണ് പറയുന്നത്. ബ്രാഹ്മ ണരുടെ വേളി നിശചയത്തിന് താംബൂലം നൽകാറുണ്ട്. നായന്മാ രുടെയും മറ്റും കല്യാണത്തിന് വെറ്റി ലക്കെട്ട് കൊണ്ടുപോകണമെന്നു ണ്ട്. ചില സമുദായക്കാരുടെയിട യിൽ കല്യാണത്തിന് ക്ഷണിക്കാൻ പോകുമ്പോൾത്തന്നെ വെറ്റില കൊ ണ്ടുപോകും. ശകുനം നോക്കുവാനും പ്രശ്നം വെക്കുവാനും വെറ്റില ഉപയോ ഗിക്കും. തെയ്യാട്ടത്തിന്റെ രംഗത്ത് വെററില ശകുനം നോക്കുന്ന പതി വുണ്ട്. പ്രശ്നമാർഗങ്ങളിലൊന്നാണ് താബൂലപ്രശ്നം: താംബൂലം അലങ്കരിക്കാൻ ഉപ യോഗിക്കുന്ന വസ്തുവാണ്. ഉ ത്സവം, കല്യാണം മുതലായവയ്ക്ക് കുരുത്തോലയും പൂക്കുലയും കൊണ്ട് പന്തലും മററും അലങ്കരി ക്കുമ്പോൾ വെറ്റില, പഴുക്ക എ ന്നിവ കൂടി തൂക്കിയിടാറുണ്ട്. പല അനുഷ്ഠാന കർമങ്ങൾക്കും കള വും പന്തലും അലങ്കരിക്കാൻ വെറ്റില വേണം വിഷുവിന്കണി വെയ്ക്കുന്ന സാധനങ്ങളിൽ വെറ്റി ലയും കാണും. താംബൂലാരാധ നയും താംബൂലനിവേദ്യവും പതി വുണ്ട്. സകലവിധമംഗല്യത്തിനും വെറ്റില ഉത്തമമാണെന്ന് വിശ്വാസം. ധനുമാസത്തിലെ തിരുവാതിരയ്ക്ക് വെററില തിന്നുക ഒരു ചടങ്ങാണ്. നെടുമംഗല്യത്തിന് വേണ്ടിയുള്ള താണ് ആ ആചാരം. മന്ത്രവാദത്തിൽ വെറ്റിലയുടെ പ്രയോഗമുണ്ട്. വെറ്റിലയിൽ മന്ത്ര ങ്ങളും യന്ത്രങ്ങളുമെഴുതി തിന്നു വാൻ കൊടുക്കുകയോ, ശരീര ത്തിൽ കെട്ടുകയോ പതിവുണ്ട്. വിഷമിറക്കാനുള്ള കരുത്തു പ്രയോ ഗത്തിലും വെറ്റിലയുടെ ആവശ്യം കാണാം. ദാനകർമത്തിലാണ് വെറ്റില യുടെ മറ്റൊരാവശ്യം. പൂജകഴിക്കു ന്നവർക്കും, കർമികൾക്കും, ഗുരുജ നങ്ങൾക്കും മററും പണം ദക്ഷിണ ചെയ്യുമ്പോൾ താംബൂലദാനം ചെയ്യ ണം. കളരിവിദ്യ പഠിക്കാൻ പോകു മ്പോൾ, കളരിയിൽ നിശ്ചിതസ്ഥാന ങ്ങളിൽ വെറ്റില വെയ്ക്കണമെന്നു ണ്ട്. ഭവനത്തിന് കുറ്റിയടിക്കുവാൻ വെററില കൊടുക്കണം. മനുഷ്യന് തളർച്ചയും ആസ ക്തിയും ഉണ്ടാക്കുന്നതാണ് താംബൂ ലം. ആ പദത്തിന്റെ ധാത്വർഥവും അതുതന്നെയാണ്. ഔഷധവീര്യമു ള്ളതാണ് വെറ്റില. പഞ്ചോളി വെറ്റി ല, സേലംവെറ്റില, നാടൻവെറ്റില, മരക്കൊടി വെറ്റില, കിളിവാലൻവെ റ്റില എന്നിങ്ങനെ വെറ്റിലയ്ക്ക് തര ഭേദമുണ്ട്. അനുഷ്ഠാനങ്ങൾക്കും പൂജകൾക്കും പഞ്ചോളി വെറ്റില യാണ് ഉത്തമം. വെറ്റിലയെക്കുറിച്ച് ചില പുരാവൃത്തങ്ങൾ പ്രചാരത്തി ലുണ്ട്. കാര്യം നിശ്ചയിച്ചുറപ്പിക്കുന്ന തിന് വെറ്റില നൽകുന്ന പതിവുണ്ട്. കളിയാട്ടത്തിന് കോലക്കാരനെ ഏൽപ്പിക്കേണ്ടപ്പോൾ 'അടയാളം' കൊടുക്കുന്നതിൽ വെറ്റിലകൂടിഉണ്ടായിരിക്കണം. പൂരക്കളിക്ക് പണിക്കരെ ഏൽപ്പിക്കു മ്പോൾ വെറ്റില നൽകണം. സ്ഥാനികരെ ആദരിക്കുവാൻ വെറ്റില നൽകുന്ന പതിവുണ്ട്. സൗന്ദര്യവർധനോപാധിയാണ് വെറ്റിലമുറുക്ക്. പ്രസവിച്ച സ്ത്രി കൾ വെറ്റില തിന്നണമെന്ന് നിർബ ന്ധമാണ്. പല്ലിനും മറ്റും ഉറപ്പു ലഭി ക്കാൻ അത് സഹായിക്കുമത്രെ. വെറ്റിലയും മറ്റും ഇട്ടുവയ്ക്ക വാൻ വെറ്റിലച്ചെല്ലം,വെറ്റിലപ്പെട്ടി, വെറ്റില സഞ്ചി തുടങ്ങിയവ ഉപ യോഗിക്കും അതിഥികൾക്കും മറ്റും വെറ്റില എടുക്കുവാൻ താല (തട്ടു) ങ്ങളിൽ വയ്ക്കുന്ന പതിവുണ്ട്. പണ്ടുകാലത്ത് ഇലത്തട്ട് എന്ന ഒരു സാധനം വെറ്റിലത്തട്ടായി ഉപയോഗിച്ചുവന്നിരുന്നു |
..Link | |
| 14 | അക്കാനി | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അക്കാനി
"തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ ഒരു പ്രധാന പ്രകൃതിപാനീയം ആണ് അക്കാന...
അക്കാനി "തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ ഒരു പ്രധാന പ്രകൃതിപാനീയം ആണ് അക്കാനി. കരിമ്പനപ്പള്ള ചെത്തി ഊറ്റി എടുക്കുന്ന അക്കാനി ഒരു കാലത്ത് ഈ പ്രദേശങ്ങളിൽ പാനീയം എന്നതിലുപരിയായി മരുന്നിനും മന്ത്ര ത്തിനും അനിവാര്യമായിരുന്നു. എന്നാലിതു തയ്യാറാക്കുന്നതിന്റെ സവിശേഷതയും സങ്കീർണതയും കാരണം ഇതിന്റെ ഉത്പാദനം വളരെയേറെ കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന അതിർത്തിയായ പാറശ്ശാല, കളിയിക്കാവിള തുടങ്ങി കന്യാകുമാരി വരെയുള്ള ഭാഗങ്ങളിൽ ഇന്നും നാമമാത്രമായെങ്കിലും അക്കാനി നിലനിൽക്കുന്നു. നാടാർ സമുദായത്തിൻ്റെ കുലത്തൊഴിലായ അക്കാനി ഊറ്റലിന് സമൃദ്ധമായൊരു പുരാവൃത്ത പശ്ചാത്തലവും നാട്ടുശാസ്ത്രത്തിന്റെ മികവുമുണ്ട്. കരിമ്പനയിൽനിന്നുമാണ് അക്കാനി ഊറ്റുന്നത്. 10 വർഷം പ്രായമായ പനയിൽനിന്നും അക്കാനി എടുത്തു തുടങ്ങും. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് കരിമ്പനയ്ക്ക് ആയുസ്സ് വളരെ കൂടുതലാണ്. വളരെ സാവകാശമേ കരിമ്പന ഉയരംവയ്ക്കുകയുള്ളൂ. ശരാശരി 80 അടി വരെ ഉയരംവയ്ക്കുമത്രേ കരിമ്പനകൾ.ആൺപനയെന്നും പെൺപനയെന്നും രണ്ടു തരം കരിമ്പനകൾ ഉണ്ട്. ഇതിൽ ആൺപനകളെ 'അലവ്' എന്നാണു പറയുക. ഇത്തരം അലവുകളിൽനിന്നുമാണ് അക്കാനി ഊറ്റുക. പെൺപനകളിൽ അപൂർവ്വമായി മാത്രമേ അക്കാനി ഊറ്റാറുള്ളൂ. മാത്രമല്ല, പനനൊങ്ക് ഉണ്ടാകുന്നത് പെൺപനകളിലാണ്. നൊങ്കിന് സാധ്യതയുള്ള പാളകളിൽനിന്നും അക്കാനി എടുക്കാറില്ല. " |
..Link | |
| 15 | പെരുമ്പുഴയച്ചൻ തെയ്യം | ![]() | ഡോ. വിനിതാ വിജയൻ | പുസ്തകങ്ങൾ |
പെരുമ്പുഴയച്ചൻ തെയ്യം
1.“തുളുനാട്ടിലെ വീരാരാധനയുടെയും പിത്രാരാധനയുടെയും തുടർ ച്ചയാണ് തെയ്യമെന്ന് പണ്ഡിതന്മാർ സമ...
പെരുമ്പുഴയച്ചൻ തെയ്യം 1.“തുളുനാട്ടിലെ വീരാരാധനയുടെയും പിത്രാരാധനയുടെയും തുടർ ച്ചയാണ് തെയ്യമെന്ന് പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്. ധീരകൃത്യങ്ങ ളിലൂടെ സമൂഹമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പുരുഷനോ സ്ത്രീയോ അവരുടെ മരണാനന്തരം അമാനുഷിക പരിവേഷത്തോടെ ആരാ ധിക്കപ്പെടുകയും അവരുടെ കഥ പുരാവൃത്തമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു. മനുഷ്യൻ ഇങ്ങനെ ദൈവികതലത്തിലേക്കു യർത്തപ്പെടുന്നതിനെ 'ദൈവക്കരുവാകുക' (Deify) എന്നു പറയുന്നു. തുളുനാട്ടിൽനിന്ന് മലയാളത്തിലേക്കു സംക്രമിച്ച ഒരു സംസ്കാര മായതുകൊണ്ടാവാം ഇത്തരം തെയ്യങ്ങളെ മലയാളത്തിൽ 'തുളു ക്കോലങ്ങൾ' എന്നു പറഞ്ഞുവന്നത്. വീരനായക വിഭാഗത്തിൽപെട്ട ഒരു തെയ്യമാണ് പെരുമ്പുഴയച്ചൻ. പേരുകൊണ്ടുതന്നെ പുഴയുമായുള്ള ബന്ധം വ്യക്തമാണല്ലോ. ചോള-പാണ്ഡ്യ-ചേര ദേശങ്ങളിലായി വ്യാപിച്ചുനില്ക്കുന്ന കണ്ണകി കഥപോലെ പെരുമ്പുഴയച്ചൻ്റെ പുരാവൃത്തം വടുകദേശം (ഇപ്പോൾ ആന്ധ്ര), കർണ്ണാടകം, കുടക്, മലയാളം എന്നീ ഭൂഭാഗങ്ങളെയെല്ലാം ഉൾക്കൊള്ളുന്നു. ആന്ധ്രദേശത്ത് എവിടെയോ ജീവിച്ചുപോന്ന സമ്പന്നനായ ഒരു വർത്തകനായിരുന്നു കങ്കാളദേവർ (ചെട്ടി). കങ്കാളദേവർ വിവാഹം ചെയ്തത് വാരിക്കാദേവിയെയാണ്. കൊല്ലങ്ങൾ പലതു കഴിഞ്ഞിട്ടും അവർക്ക് പുത്രഭാഗ്യമുണ്ടായില്ല. അതുകൊണ്ട് ആ ദമ്പതികൾ വിഷ്ണുഭഗവാനെ സ്തുതിച്ച് തപസ്സുചെയ്യാൻ തീരുമാനിച്ചു. തപസ്സിൽ സംപ്രീതനായ ഭഗവാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ഇംഗിതം എന്താണെന്നു ചോദിച്ചു. ഉത്തമനായൊരു പുത്രനുണ്ടാവണമെന്ന ആഗ്രഹമുണർത്തിച്ചപ്പോൾ ഭഗവാൻ അങ്ങനെതന്നെ സംഭവിക്കു മെന്ന് അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, “നന്ദനനൊന്നുളവായിടും' സ്കന്ദസമാനൻ വാരിയുടെ അംശമതായൊരു വാരിക്കാദേവീനിന്നുടെ സൂനുവതായുളവാകുന്നതിനൊരു സംശയമൊട്ടും വേണ്ട പാരിലവൻ തന്നോടിങ്ങനെ നേരായിട്ടാരുമൊരുത്തരു മില്ലാന്നായ് വരും..." എന്നിങ്ങനെ അരുളിച്ചെയ്യുകയുണ്ടായി. ജനിക്കാൻപോകുന്ന ആ മകന്റെ ജീവിതവൃത്തംകൂടി മഹാവിഷ്ണു ആ ദമ്പതികൾക്കു വെളി പ്പെടുത്തിക്കൊടുത്തു. "ശൈശവമാം കാലത്തിങ്കൽ ആശമുഴുത്തൊരു ദിനമവനും ദേശമതിൽനിന്നുഗമിക്കും മറ്റൊരു ദേശേ. കച്ചോടം ചെയ്തിനായി ട്ടിച്ചിച്ചുഗമിക്കും താനും മിച്ചം പൂണ്ടിങ്ങിനെയുള്ളൊരു ചങ്ങാതികൾ താനുമതായി ഓരോരോ രാജ്യമതിങ്കൽ പാരാതെ നടന്നിങ്ങനെപോയ്-ച്ചേരുമവൻ കേരളമെന്നൊരു രാജ്യമതിങ്കൽ" ഏറെ കാലത്തിനു മുമ്പുതന്നെ കങ്കാളദേവർ-വാരിക്കാദേവി ദമ്പ തികൾക്ക് ലക്ഷണമൊത്തൊരു പുത്രൻ പിറന്നു. കുട്ടിയുടെ രൂപ ഗുണവൈശിഷ്ട്യങ്ങൾ “താതനും മാതാവിനും പുരവാസികൾക്കും ചേതസ്സു നന്നായ്ക്കുളുർപ്പിച്ചു" വെന്ന് തോറ്റംപാട്ടിൽ വിസ്തരിക്കുന്നു. *മൂവാണ്ടിൽ മുടിപൊലിച്ചു", അഞ്ചാം വയസ്സിൽ എഴുത്തിനിരുത്തി; ഏഴാംവയസ്സിൽ കാതുകുത്തി കുണ്ഡലമണിഞ്ഞു. പന്ത്രണ്ടുവയ സ്സാകുമ്പോഴേക്കും സഹപാഠികളൊപ്പം “കയ്യും കണക്കും” പഠിച്ചു റപ്പിക്കുകയും ചെയ്തു. പന്ത്രണ്ട് വയസ്സ് തികഞ്ഞതോടെ ചങ്ങാ തിമാരായ മറ്റു ചെട്ടിമാരൊപ്പം തിരിയൂർ നഗരത്തിൽ കച്ചവടം നടത്താൻ പോകണമെന്ന മോഹമുണ്ടായി. അങ്ങനെ വൻ കച്ചവ ടക്കാരനായ അമ്മാമനെ ചെന്നുകണ്ട് കാഴ്ചകൾവെച്ച് പ്രീതിപ്പെ ടുത്തി തന്റെ ആഗ്രഹമറിയിച്ചു. “മുലപ്പാൽ മണം വിട്ടുപോയിട്ടില്ലാത്ത കൺമഷിയുടെ കറുപ്പു മാഞ്ഞിട്ടില്ലാത്ത" അനന്തിരവൻ ഇത്രയും സാഹസികമായൊരുദ്യമത്തിന്നിറങ്ങുന്നതിൽ അമ്മാമന്നു പൂർണ്ണ തൃപ്തിയുണ്ടായില്ല. എങ്കിലും ആശിച്ചു കൊതിച്ചുണ്ടായ ഏകഭാഗി നേയനെ നിരാശനാക്കി തിരിച്ചയയ്ക്കാനും തോന്നിയില്ല. അതുകൊണ്ട് പിറ്റേന്നു പ്രഭാതത്തിൽതന്നെ ആയിരം കാളകളെയും അവയ്ക്കുവേ ണ്ടുന്ന 'പേറും' (ചുമടുമായുള്ള ചരക്കുകൾ) അമ്മാമൻ കൊടുത്തു. കൂട്ടത്തിൽ നെല്ലരിതന്നെ പലവിധം, "പാൽക്കഴമ, നല്ല പൂക്കഴമ മുദാ പാൽ കറുത്തരി, ചെന്നെൽ വെളുത്തരി-" കൂടാതെ, "ചമ്പടം നല്ല കരിമ്പടം വെൺപടം ഇമ്പമേറും ചകലാസുമോരോതരം മുത്തും പവിഴവും മറ്റുള്ള രത്നവും സത്വരമൊക്കവൈ കോരിനിറച്ചിതു" അങ്ങനെ ആ സാർത്ഥവാഹകസംഘം ആഘോഷത്തോടെ പുറ പ്പെട്ടു. പലപല പട്ടണങ്ങളിൽ പലപല ചെട്ടിമാരെ കണ്ട് അവർക്കു വേണ്ടതു വിറ്റും വേണ്ടും ചരക്കുകൾ വാങ്ങിയും അവർ മുന്നോട്ടു നീങ്ങി. കുടകുദേശത്ത് കച്ചവടം നടത്തി മലയാളനാട്ടിലേക്കു കടന്നു. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി താഴ്വരയിൽ തിരുനെല്ലിക്കടുത്ത് “പേറ്" ഇറക്കി അവർ താവളമടിച്ചു. തിരുനെല്ലി അതിപുരാതനമായ വിഷ്ണുക്ഷേത്രവും പിതൃതർപ്പ ണത്തിനു പ്രസിദ്ധമായ പാപനാശിനി തീർത്ഥവും (പുഴ) കൊണ്ട് പ്രസിദ്ധമാണ്. എന്നാൽ ആറേഴു നൂറ്റാണ്ടുകൾക്കു മുമ്പ് വിഖ്യാത മായ ഒരു വാണിജ്യകേന്ദ്രംകൂടിയായിരുന്നു തിരുനെല്ലിയെന്ന് 'ഉണ്ണിയച്ചീചരിത'മെന്ന മണിപ്രവാളകൃതിയിൽനിന്നു മനസ്സിലാക്കാം "മലയാളരുടൻ, ചോഴിയ', രാരിയർ കരുനാടക', കുടശാദികൾ പേശും വാണിയഭാഷാ ഭൂഷിതം..." എന്നു തുടങ്ങിയ വർണ്ണനകൊണ്ട് തിരുനെല്ലി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പണാധികാരികൾക്കെന്നപോലെ ക്ഷേത്രങ്ങൾക്കും അക്കാലത്ത് കച്ചവടസംഘങ്ങൾ കപ്പംകൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ കങ്കാളദേവരുടെ മകനായ യുവവണിക്ക് 'ഭുവനപതി' ഭുജംഗഭൂഷ ണനായ മീത്തലെ പെരുമാൾക്ക് കപ്പം കൊടുത്തില്ല. ദേവൻ്റെ കോപശാപങ്ങളാൽ കാളകളെല്ലാം പാറക്കല്ലുകളായി മാറി, ചരക്കു കളെല്ലാം നശിച്ചു, കൂട്ടുകാരെല്ലാം മരിച്ചുപോവുകയും ചെയ്തു. ചെട്ടി പെരിയ (വഴി) പിഴച്ച് പെരുമ്പുഴയാറ്റിൽ മുങ്ങിമരിച്ചു... തോറ്റംപാട്ടിൽ പിന്നീട് പ്രത്യക്ഷപ്പെടുന്നത് 'ദൈവക്കരു'വായി ഉയിർ ത്തെഴുന്നേറ്റ 'പെരുമ്പുഴയച്ച'നാണ്. 'അറുവർ അമ്മമാർ' ഒപ്പമുണ്ട്. ഈ അറുവരമ്മമാരൊപ്പം പെരുമ്പുഴയച്ചൻ ദൈവം കുന്നോത്ത്, മാടത്തിൽ, ഓണപ്പറമ്പ്, നിച്ചിയാട്, തീയഞ്ചേരി എന്നിവിടങ്ങളിൽ സ്ഥലദേവതയായി നിലയുറപ്പിക്കുകയും ചെയ്തു. അങ്ങനെ വാരിക്കാദേവിയെന്ന ജലദേവതാംശമായ മനുഷ്യസ്ത്രീ യിൽനിന്ന് ജന്മമെടുത്ത ചെട്ടി പെരുപുഴയിലെ ജലരാശിയിൽതന്നെ ലയിച്ച് ദേവാംശമായി മാറുകയായിരുന്നു. പെരുമ്പുഴയച്ചൻ തെയ്യം കടവന്മാരുടെ (വെള്ളുവസമുദായം) ആരാധനാമൂർത്തിയാണെന്ന് ഡോ. എം.വി. വിഷ്ണുനമ്പൂതിരി രേഖപ്പെടുത്തിയിട്ടുണ്ട്. കടവന്മാർ പുഴയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നത് ശ്രദ്ധേയമാണ്. ഈ പുരാവൃത്തത്തിനു പിന്നിൽ ചില ചരിത്രവസ്തുതകൾ ഊഹി ക്കാൻ സാധിക്കും. ദേശങ്ങൾ ഘോരവനങ്ങൾകൊണ്ടോ പർവ്വത നിരകൊണ്ടോ വേർപെട്ടു കിടന്ന കാലത്തും വാണിജ്യസംഘങ്ങൾ മാർഗ്ഗവിഘ്നങ്ങൾ തരണം ചെയ്ത് കച്ചവടം നടത്തിയിരുന്നു. കതിവന്നൂർ വീരൻ പുരാവൃത്തം ഇതിന് ഉത്തമോദാഹരണമാണ്. കണ്ണൂരിനടുത്തുള്ള മാങ്ങാട്ടുപറമ്പിൽനിന്ന് കാടും മലകളും താണ്ടി കുടകിലെത്തിയ മന്നപ്പൻ എന്ന വീരനാണ് യുദ്ധത്തിൽ വീരമരണംവരിച്ച് കതിവന്നൂർ വീരനായത്. ഇത്തരം വാണിജ്യസംഘങ്ങൾ പലപ്പോഴും അതതു ദേശത്തെ അധികാരസ്ഥാനങ്ങളോടോ സംഘ ങ്ങൾ പരസ്പരമോ ഏറ്റുമുട്ടിയിരിക്കണം. വളരെ ചെറുപ്പത്തിൽതന്നെ വിപുലമായൊരു വാണിജ്യശൃംഖല കെട്ടിപ്പടുത്ത കഥാനായകനായ ചെട്ടിക്ക് പ്രവർത്തനരംഗത്ത് ശത്രുക്കളുണ്ടാവുക എളുപ്പമാണല്ലോ. ഇങ്ങനെ വിലയിരുത്തുമ്പോൾ ചരിത്രസംഭവങ്ങൾ പിന്നീടൊരുകാലത്ത് സമൂഹ അബോധമന സ്സിൽ പുരാവൃത്തമായി വിരിഞ്ഞുവന്നതാണ് പെരുമ്പുഴയച്ചന്റെ കഥയെന്നു വിശ്വസിക്കാം. ഏതായാലും ഈ പരിണാമ പ്രക്രിയയുടെ പശ്ചാത്തലത്തിൽ അബോധമനസ്സും പുഴയും തമ്മിലുള്ള ബന്ധം സുവ്യക്തമായി കാണാം."
പെരുമ്പുഴയച്ചൻ തെയ്യം വള്ളുവരുടെ(കടവന്മാരുടെ)ആരാധനാമൂർത്തിയായി കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പെരുമ്പുഴയച്ചൻ തെയ്യം.കണ്ണൂർ,കാസർകോട് ജില്ലകളിൽ പല ഇടങ്ങളിലും ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു. വാവുവേല
ആലുക്കൽ ക്ഷേത്രം പുന്നത്തൂർ കോവിലകവുമായി ബന്ധപ്പെ ട്ടതാണ്. ബ്രഹ്മരക്ഷസ്സിനെ പ്രധാന പ്രതിഷ്ഠയായി കരുതി വരുന്ന കേരളത്തിലെ ഏകക്ഷേത്രം ആലുക്കൽമാത്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഇപ്പോഴത്തെ ആനക്കോട്ട പുന്നത്തൂർ കോവില കത്ത് ആലുക്കൽ ക്ഷേത്രത്തിനു സമീപത്താണ്. വാവുത്സവമാണ് ആലുക്കൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. ഈ ദിവസം പിതൃക്കൾ ക്ക് ബലി നൽകുന്നു. ഇവിടെനിന്ന് ഏകദേശം അഞ്ചോ പത്തോ കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചവടി എന്ന കടപ്പുറത്താണ് വാവുബലി നടത്തുന്നത്. വാവിൻ്റെ തലേദിവസം ഒരിക്കൽ ഊണുകഴിച്ച് വ്രതാനുഷ്ഠാനത്തോടുകൂടി വാവുദിവസം ഇവിടേക്കു പിതൃക്കൾക്ക് ബലി നടത്തുന്നു. ഷഷ്ഠി മുതൽ ഒമ്പത് ദിവസം അതായത് വാവുവരെ ഇവിടെ ഉത്സവമാണ്. ഉത്സവദിവസങ്ങളിൽ ദേശത്തിൻ്റെ നാനാഭാഗത്തേക്ക് എഴുന്നള്ളിപ്പും പറയെടുപ്പും പതിവുണ്ട്. ആലുക്കൽ വാവുത്സവത്തോടുകൂടിയാണ് കേരളത്തിലെതന്നെ ഉത്സവങ്ങളുടെ തുടക്കം കുറിക്കുന്നത്. 'ആലുക്കലെടുത്താൽ പാലയ്ക്കൽ' വരെ എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. ആലുക്കലിൽ നിന്ന് തുലാമാസത്തിൽ തുടങ്ങുന്ന ഉത്സവം പാലയ്ക്കൽ അവസാനി ക്കുന്നുവെന്നാണ് ഇതിൻ്റെ അർത്ഥം. ദേശസംസ്കാരത്തിന്റെയും നീതിബോധത്തിൻ്റെയും അടയാളങ്ങളാണ് പഴഞ്ചൊല്ലുകൾ. സൂക്ഷ്മ മായ പ്രകൃതിജ്ഞാനത്തിൻ്റെയും പരിസരബോധത്തിൻ്റെയും വിര ലടയാളങ്ങൾ ഇവയിൽ കാണുന്നു. ആലുക്കൽ പരദേവരും കടകോ എന്നാൽ, വാവുവേലയെപ്പറ്റി വേറേയും കഥകളുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. തിരുന്നാവായ മണൽപ്പുറത്ത് കൊണ്ടാടിയിരുന്ന പ്രശസ്ത ആഘോഷമാണ് മാമാങ്കം. മാമാങ്കം മകരമാസത്തിലെ മകം നക്ഷത്രത്തിൽ ആഘോഷിക്കുന്നു. മകരമാസത്തിലെ മകമാണ് മാമാങ്കമായതെന്ന് പറയപ്പെടുന്നു. മാമാങ്കാഘോഷവും ആലുക്കൽ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധമുള്ളതായി തദ്ദേശവാസികൾ പ്രസ്താവിക്കുന്നു. മാമാങ്കം പതിനെട്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ മാണ്. അതിന്റെ പകുതിയെങ്കിലും, അതായത് ഒമ്പതു ദിവസമെ എന്ന നിബന്ധനയാണ് ഷഷ്ഠി മുതൽ വാവുവരെ ആഘോഷം നീണ്ടു ങ്കിലും ആഘോഷം ആലുക്കൽ വാവു ദിവസത്തിന് ഉണ്ടായിരിക്കണം നിൽക്കുന്നതിന്റെ പശ്ചാത്തലമെന്ന് പറയപ്പെടുന്നു. പുന്നത്തൂർ കൊട്ടാരത്തിലെ കാരണവരെ 'ഗോദശങ്കരൻ വലിയരാജ' എന്നും വലിയ തമ്പുരാട്ടിയെ 'നീലി' എന്നും സ്ഥാനപ്പേര് ചൊല്ലി വിളിക്കുന്നു. പുന്നത്തൂർ കൊട്ടാരത്തെ സംബന്ധിക്കുന്ന രേഖകളിൽ ഈ പരാമർശം ഉണ്ട്. പുന്നത്തൂർ കോവിലകത്തെ ഒരു രാജാവ് മാമാങ്കത്തിൽ പങ്കെടുക്കുവാൻ പല്ലക്കിൽ തിരുന്നാവായയ്ക്ക് പോയി. മാമാങ്കം കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തിന്റെ പല്ലക്കിൽ ഭാരക്കൂടുതൽ തോന്നുകയാൽ ആലുക്കലിന് അടുത്തുള്ള ഞാറക്കുളം അതായത് കൊട്ടേക്കാട് എന്ന സ്ഥലത്ത് പല്ലക്ക് ഇറക്കി. ഭാരക്കൂ ടുതലിനെക്കുറിച്ച് ചിന്തിച്ചപ്പോൾ പരദൈവം രാജാവിൻ്റെ കൂടെ എഴുന്നള്ളി എന്നും പുന്നത്തൂർ കോവിലകത്തിന് സമീപം പ്രതിഷ്ഠ നടത്തുമെന്നും വ്യക്തമായി. ഞാറക്കുളം കൊട്ടേക്കാട് പ്രതിഷ്ഠ നടത്താൻ ശ്രമിച്ചപ്പോൾ ആലുക്കലിൽതന്നെ പ്രതിഷ്ഠ നടത്തണ മെന്ന് ഒരു പ്രത്യേക വെളിപാടുണ്ടായി. അങ്ങനെയാണ് ആലുക്കൽ പ്രതിഷ്ഠയും ക്ഷേത്രവും ഉണ്ടായതെന്ന് ഐതിഹ്യം പ്രചരിക്കുന്നു. ഈ ആലുക്കലിൽ പ്രതിഷ്ഠിച്ചത് ബ്രഹ്മരക്ഷസ്സിനെയാണെന്നു പുനർ ചിന്തനത്തിൽ വ്യക്തമായി. ബ്രഹ്മരക്ഷസ്സിന് പാൽപായസ്സം ഇഷ്ടനി വേദ്യമാണ്. അത് ഇന്നും ആലുക്കൽ ക്ഷേത്രത്തിൽ നടത്തിവരുന്നു. ആലുക്കൽ ക്ഷേത്രത്തിൻ്റെ ദർശനം പടിഞ്ഞാട്ടേക്കാണ്. ഇവിടെ നിത്യേന രണ്ട് പൂജകൾ നടത്തിവരുന്നു. ബ്രാഹ്മണനാണ് തന്ത്രി. ഉടമസ്ഥാവകാശം പുന്നത്തൂർ കോവിലകത്തിനായിരുന്നു. നമ്പിടികൾ എന്ന സ്ഥാനപ്പേരിൽ ക്ഷേത്രരേഖകളിൽ പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രം എച്ച് ആർ ആൻ്റ് സിയുടെ അധീനതയിലാണ്. തദ്ദേശീയരായ ഒരു കമ്മിറ്റിയാണ് ക്ഷേത്രത്തിൻ്റെ ദൈനംദിനകാര്യങ്ങളും വാവു ത്സവങ്ങളും നടത്തിവരുന്നത്. ക്ഷേത്രത്തിന്റെ ആരംഭകാലത്ത് എല്ലാ മതസ്ഥരും സൗഹാർദ്ദ ത്തോടുകൂടിയാണു കഴിഞ്ഞിരുന്നത്. പറയെടുപ്പു കാലത്ത് ഹിന്ദു ക്കളും ക്രിസ്ത്യാനികളും നിലവിളക്ക് കൊളുത്തി പറയെടുപ്പിനു വരുന്നവരെ സ്വീകരിച്ചിരുന്നു. ആനപ്പുറത്ത് തിടമ്പെഴുന്നള്ളിച്ച് കോമരത്തിന്റെ അകമ്പടിയോടുകൂടി പറയെടുപ്പുകാർ നാലു ദേശ ത്തുമുള്ള എല്ലാ വീടുകളിലും ചെന്ന് അനുഗ്രഹാശിസ്സുകൾ നൽകുക പതിവായിരുന്നു. അടുത്ത കാലത്ത് പറയെടുപ്പ് ഹിന്ദുഭവനങ്ങളിൽ മാത്രമായി. ഒരു കാലത്ത് പുന്നത്തൂർ കോവിലകത്ത് രായില്ലത്തിലെ ഒരു ബ്രാഹ്മണൻ വിവാഹബന്ധത്തിൽ ഏർപ്പെട്ട് സ്ഥിരതാമസമായി. അദ്ദേഹം കൊട്ടാരത്തിലെ സ്വത്തിന് അധിപതിയാകും എന്നു ഭയന്ന് കൊട്ടാരത്തിലെ ഒരാൾ അദ്ദേഹത്തെ വധിക്കാൻ ഇടയായി. നമ്പൂ തിരിയെ ഞാറക്കളത്തിൽ വെട്ടി പരിക്കേല്പിച്ചു കൊന്നു എന്നാണ് കേട്ടുകേൾവി. അദ്ദേഹം ബ്രഹ്മരക്ഷസ്സായി പരിണമിച്ച് പുന്നത്തൂർ കൊട്ടാരത്തിലെ സർവനാശത്തിന് കാരണമായി എന്നു പറയപ്പെ ടുന്നു. ഒരു കാലത്ത് കുറ്റിയറ്റുപോയ പുന്നത്തൂർ കോവിലകം ദത്തെടുത്താണു വീണ്ടും വളർന്നു വന്നത്. നമ്പൂതിരിയുടെ ശാപവും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവും ഉണ്ടെന്ന് പ്രശ്നവശാൽ തെളിഞ്ഞു എന്നും അദ്ദേഹത്തിൻ്റെ ബ്രഹ്മരക്ഷസ്സുരൂപം ആലുക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യകഥ പ്രചാരത്തിലുണ്ട്. ഇപ്പോൾ ഇവിടെ കർമ്മം നടക്കുമ്പോൾ രായില്യം ഇല്ലത്തെ ഏതെങ്കിലും ഒരു നമ്പൂതിരി അല്ലെങ്കിൽ ഉണ്ണിയെങ്കിലും എത്തി ഒരു പുഷ്പമെങ്കിലും സമർപ്പിച്ച് സമ്മതം നൽകിയാൽ മാത്രമേ കർമം ശരിയാകൂ എന്ന വിശ്വാസമുണ്ട്. ഉത്സവം തുടങ്ങുന്നതോടനുബന്ധിച്ച് ധ്വജപ്രതിഷ്ഠയും കൊടിക്കൂറ തൂക്കലും പതിവുണ്ട്. ഇതിനെ ഉത്സവം കൂറയിടുക എന്ന് പരാമർ ശിക്കുന്നു. ഉത്സവം സമാപിക്കുമ്പോൾ അതിനുവേണ്ടി സ്ഥാപിച്ച ധ്വജങ്ങളും തൽസ്ഥാനത്തു നിന്ന് നീക്കുന്നു. വാവുത്സവം ആഘോ ഷിക്കുന്നതിനു പ്രത്യേക ക്രമങ്ങളുണ്ട്. ഒമ്പതു ദിവസത്തിൻ്റെ ആഘോഷസമാപ്തി കുറിക്കുന്ന വാവുദിവസം കാലത്ത് പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിക്ക് തമ്പുരാൻ അംഗരക്ഷകരോടുകൂടി ചെങ്കോൽ പിടിച്ച് രാജകീയ പ്രൗഢിയോടെ പല്ലക്കിൽ എഴുന്നള്ളുന്നു. ആലുക്കൽ നടയിൽ പല്ലക്കിൽനിന്ന് ഇറങ്ങി രാജാവ് അമ്പലത്തിലേക്ക് നടന്നു നീങ്ങുന്നു. അമ്പലത്തിൻ്റെ അകത്തുനിന്ന് ആവാഹിക്കപ്പെടുന്ന ബിംബത്തെ രാജാവിനോടുകൂടി പുന്നത്തൂർ കോട്ടയിൽ കുടിയി രിക്കുന്ന ഭഗവതിക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. സന്ധ്യയ്ക്ക് പുന്ന ത്തൂർ കോട്ടയിലെ ഭഗവതിക്ഷേത്രത്തിൽ ആറാട്ടു നടത്തുന്നു. അവിടെ വിശാലമായ കുളം ഉണ്ട്. ഗംഭീരമായ പാൽപ്പായസം നിവേ ദ്യമായി നൽകുന്നു. പന്ത്രണ്ടു കുടം പാലാണ് പാൽപ്പായസത്തിന് ഉപയോഗിക്കുന്നത്. പന്ത്രണ്ട് കുടം അപ്പവും നിവേദ്യമായി സമർപ്പി ക്കുന്നു. പുന്നത്തൂർ കോട്ടയുടെ അകത്തുവെച്ച് ദീപാരാധനയും പതിവുണ്ട്. അത്താഴപ്പൂജയ്ക്ക് അപ്പവും പായസവും നിവേദ്യമാണ്. രാത്രി മുഴുവൻ ഉത്സവാഘോഷങ്ങളാണ്. വെളുപ്പാൻ കാലത്ത് നാലുമണിയോടെ ഒറ്റ വാദ്യത്തോടുകൂടി സന്താപധ്വനി പുറപ്പെടു വിച്ച് ക്ഷേത്രത്തിൽ എത്തുന്നു. സന്താപധ്വനിയോടെ വാദം കൊട്ടി മടങ്ങുന്നതിനോട് അനുബന്ധിച്ച് ഒരു നാടൻ പാട്ടും ഈണത്തോടുകൂടി പാടാറുണ്ട്. ആ പാട്ട് താഴെ ചേർത്തിരിക്കുന്നു: “പുഞ്ചക്കതിർ കൊത്തി കൊഞ്ചിപ്പറക്കുന്ന പഞ്ചവർണ്ണക്കിളി എങ്ങു നീയിപ്പോൾ ആലുക്കലാലിൻ്റെ കൊമ്പത്തിരുന്നിട്ട് വമ്പനാം ദേവൻ്റെ വേലകാണാൻ വേലയിലെന്തെല്ലാം ആഘോഷമുണ്ടെന്നും പഞ്ചവർണ്ണക്കിളി ചൊല്ലെന്നോട് കൊട്ടും കുഴൽവിളി കോലാഹലങ്ങളും ഞെട്ടും ഞെടു ചില കമ്പങ്ങളും കത്തും വിളക്കുണ്ട് പന്തം പലതുണ്ട് അഞ്ചു നിലയുള്ള ദീപസ്തംഭം മുമ്പിലകമ്പടി പിന്നാലെ തമ്പുരാൻ വമ്പിച്ച കുമ്പികഴുത്തിൽ ദേവൻ രായില്ലമുണ്ണികൾ വന്നു സ്തുതിക്കുമ്പോൾ രാക്ഷസരൂപം വെടിഞ്ഞിടുന്നു." |
..Link | |
| 16 | വാവുവേല | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
വാവുവേല
ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ആലുക്കൽ. ഇവിടു...
വാവുവേല
ആലുക്കൽ ക്ഷേത്രം പുന്നത്തൂർ കോവിലകവുമായി ബന്ധപ്പെ ട്ടതാണ്. ബ്രഹ്മരക്ഷസ്സിനെ പ്രധാന പ്രതിഷ്ഠയായി കരുതി വരുന്ന കേരളത്തിലെ ഏകക്ഷേത്രം ആലുക്കൽമാത്രമാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ ഇപ്പോഴത്തെ ആനക്കോട്ട പുന്നത്തൂർ കോവില കത്ത് ആലുക്കൽ ക്ഷേത്രത്തിനു സമീപത്താണ്. വാവുത്സവമാണ് ആലുക്കൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. ഈ ദിവസം പിതൃക്കൾ ക്ക് ബലി നൽകുന്നു. ഇവിടെനിന്ന് ഏകദേശം അഞ്ചോ പത്തോ കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചവടി എന്ന കടപ്പുറത്താണ് വാവുബലി നടത്തുന്നത്. വാവിൻ്റെ തലേദിവസം ഒരിക്കൽ ഊണുകഴിച്ച് വ്രതാനുഷ്ഠാനത്തോടുകൂടി വാവുദിവസം ഇവിടേക്കു പിതൃക്കൾക്ക് ബലി നടത്തുന്നു. ഷഷ്ഠി മുതൽ ഒമ്പത് ദിവസം അതായത് വാവുവരെ ഇവിടെ ഉത്സവമാണ്. ഉത്സവദിവസങ്ങളിൽ ദേശത്തിൻ്റെ നാനാഭാഗത്തേക്ക് എഴുന്നള്ളിപ്പും പറയെടുപ്പും പതിവുണ്ട്. ആലുക്കൽ വാവുത്സവത്തോടുകൂടിയാണ് കേരളത്തിലെതന്നെ ഉത്സവങ്ങളുടെ തുടക്കം കുറിക്കുന്നത്. 'ആലുക്കലെടുത്താൽ പാലയ്ക്കൽ' വരെ എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. ആലുക്കലിൽ നിന്ന് തുലാമാസത്തിൽ തുടങ്ങുന്ന ഉത്സവം പാലയ്ക്കൽ അവസാനി ക്കുന്നുവെന്നാണ് ഇതിൻ്റെ അർത്ഥം. ദേശസംസ്കാരത്തിന്റെയും നീതിബോധത്തിൻ്റെയും അടയാളങ്ങളാണ് പഴഞ്ചൊല്ലുകൾ. സൂക്ഷ്മ മായ പ്രകൃതിജ്ഞാനത്തിൻ്റെയും പരിസരബോധത്തിൻ്റെയും വിര ലടയാളങ്ങൾ ഇവയിൽ കാണുന്നു. ആലുക്കൽ പരദേവരും കടകോ എന്നാൽ, വാവുവേലയെപ്പറ്റി വേറേയും കഥകളുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. തിരുന്നാവായ മണൽപ്പുറത്ത് കൊണ്ടാടിയിരുന്ന പ്രശസ്ത ആഘോഷമാണ് മാമാങ്കം. മാമാങ്കം മകരമാസത്തിലെ മകം നക്ഷത്രത്തിൽ ആഘോഷിക്കുന്നു. മകരമാസത്തിലെ മകമാണ് മാമാങ്കമായതെന്ന് പറയപ്പെടുന്നു. മാമാങ്കാഘോഷവും ആലുക്കൽ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധമുള്ളതായി തദ്ദേശവാസികൾ പ്രസ്താവിക്കുന്നു. മാമാങ്കം പതിനെട്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ മാണ്. അതിന്റെ പകുതിയെങ്കിലും, അതായത് ഒമ്പതു ദിവസമെ എന്ന നിബന്ധനയാണ് ഷഷ്ഠി മുതൽ വാവുവരെ ആഘോഷം നീണ്ടു ങ്കിലും ആഘോഷം ആലുക്കൽ വാവു ദിവസത്തിന് ഉണ്ടായിരിക്കണം നിൽക്കുന്നതിന്റെ പശ്ചാത്തലമെന്ന് പറയപ്പെടുന്നു. പുന്നത്തൂർ കൊട്ടാരത്തിലെ കാരണവരെ 'ഗോദശങ്കരൻ വലിയരാജ' എന്നും വലിയ തമ്പുരാട്ടിയെ 'നീലി' എന്നും സ്ഥാനപ്പേര് ചൊല്ലി വിളിക്കുന്നു. പുന്നത്തൂർ കൊട്ടാരത്തെ സംബന്ധിക്കുന്ന രേഖകളിൽ ഈ പരാമർശം ഉണ്ട്. പുന്നത്തൂർ കോവിലകത്തെ ഒരു രാജാവ് മാമാങ്കത്തിൽ പങ്കെടുക്കുവാൻ പല്ലക്കിൽ തിരുന്നാവായയ്ക്ക് പോയി. മാമാങ്കം കഴിഞ്ഞ് മടങ്ങിയ അദ്ദേഹത്തിന്റെ പല്ലക്കിൽ ഭാരക്കൂടുതൽ തോന്നുകയാൽ ആലുക്കലിന് അടുത്തുള്ള ഞാറക്കുളം അതായത് കൊട്ടേക്കാട് എന്ന സ്ഥലത്ത് പല്ലക്ക് ഇറക്കി. ഭാരക്കൂ ടുതലിനെക്കുറിച്ച് ചിന്തിച്ചപ്പോൾ പരദൈവം രാജാവിൻ്റെ കൂടെ എഴുന്നള്ളി എന്നും പുന്നത്തൂർ കോവിലകത്തിന് സമീപം പ്രതിഷ്ഠ നടത്തുമെന്നും വ്യക്തമായി. ഞാറക്കുളം കൊട്ടേക്കാട് പ്രതിഷ്ഠ നടത്താൻ ശ്രമിച്ചപ്പോൾ ആലുക്കലിൽതന്നെ പ്രതിഷ്ഠ നടത്തണ മെന്ന് ഒരു പ്രത്യേക വെളിപാടുണ്ടായി. അങ്ങനെയാണ് ആലുക്കൽ പ്രതിഷ്ഠയും ക്ഷേത്രവും ഉണ്ടായതെന്ന് ഐതിഹ്യം പ്രചരിക്കുന്നു. ഈ ആലുക്കലിൽ പ്രതിഷ്ഠിച്ചത് ബ്രഹ്മരക്ഷസ്സിനെയാണെന്നു പുനർ ചിന്തനത്തിൽ വ്യക്തമായി. ബ്രഹ്മരക്ഷസ്സിന് പാൽപായസ്സം ഇഷ്ടനി വേദ്യമാണ്. അത് ഇന്നും ആലുക്കൽ ക്ഷേത്രത്തിൽ നടത്തിവരുന്നു. ആലുക്കൽ ക്ഷേത്രത്തിൻ്റെ ദർശനം പടിഞ്ഞാട്ടേക്കാണ്. ഇവിടെ നിത്യേന രണ്ട് പൂജകൾ നടത്തിവരുന്നു. ബ്രാഹ്മണനാണ് തന്ത്രി. ഉടമസ്ഥാവകാശം പുന്നത്തൂർ കോവിലകത്തിനായിരുന്നു. നമ്പിടികൾ എന്ന സ്ഥാനപ്പേരിൽ ക്ഷേത്രരേഖകളിൽ പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ക്ഷേത്രം എച്ച് ആർ ആൻ്റ് സിയുടെ അധീനതയിലാണ്. തദ്ദേശീയരായ ഒരു കമ്മിറ്റിയാണ് ക്ഷേത്രത്തിൻ്റെ ദൈനംദിനകാര്യങ്ങളും വാവു ത്സവങ്ങളും നടത്തിവരുന്നത്. ക്ഷേത്രത്തിന്റെ ആരംഭകാലത്ത് എല്ലാ മതസ്ഥരും സൗഹാർദ്ദ ത്തോടുകൂടിയാണു കഴിഞ്ഞിരുന്നത്. പറയെടുപ്പു കാലത്ത് ഹിന്ദു ക്കളും ക്രിസ്ത്യാനികളും നിലവിളക്ക് കൊളുത്തി പറയെടുപ്പിനു വരുന്നവരെ സ്വീകരിച്ചിരുന്നു. ആനപ്പുറത്ത് തിടമ്പെഴുന്നള്ളിച്ച് കോമരത്തിന്റെ അകമ്പടിയോടുകൂടി പറയെടുപ്പുകാർ നാലു ദേശ ത്തുമുള്ള എല്ലാ വീടുകളിലും ചെന്ന് അനുഗ്രഹാശിസ്സുകൾ നൽകുക പതിവായിരുന്നു. അടുത്ത കാലത്ത് പറയെടുപ്പ് ഹിന്ദുഭവനങ്ങളിൽ മാത്രമായി. ഒരു കാലത്ത് പുന്നത്തൂർ കോവിലകത്ത് രായില്ലത്തിലെ ഒരു ബ്രാഹ്മണൻ വിവാഹബന്ധത്തിൽ ഏർപ്പെട്ട് സ്ഥിരതാമസമായി. അദ്ദേഹം കൊട്ടാരത്തിലെ സ്വത്തിന് അധിപതിയാകും എന്നു ഭയന്ന് കൊട്ടാരത്തിലെ ഒരാൾ അദ്ദേഹത്തെ വധിക്കാൻ ഇടയായി. നമ്പൂ തിരിയെ ഞാറക്കളത്തിൽ വെട്ടി പരിക്കേല്പിച്ചു കൊന്നു എന്നാണ് കേട്ടുകേൾവി. അദ്ദേഹം ബ്രഹ്മരക്ഷസ്സായി പരിണമിച്ച് പുന്നത്തൂർ കൊട്ടാരത്തിലെ സർവനാശത്തിന് കാരണമായി എന്നു പറയപ്പെ ടുന്നു. ഒരു കാലത്ത് കുറ്റിയറ്റുപോയ പുന്നത്തൂർ കോവിലകം ദത്തെടുത്താണു വീണ്ടും വളർന്നു വന്നത്. നമ്പൂതിരിയുടെ ശാപവും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവും ഉണ്ടെന്ന് പ്രശ്നവശാൽ തെളിഞ്ഞു എന്നും അദ്ദേഹത്തിൻ്റെ ബ്രഹ്മരക്ഷസ്സുരൂപം ആലുക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യകഥ പ്രചാരത്തിലുണ്ട്. ഇപ്പോൾ ഇവിടെ കർമ്മം നടക്കുമ്പോൾ രായില്യം ഇല്ലത്തെ ഏതെങ്കിലും ഒരു നമ്പൂതിരി അല്ലെങ്കിൽ ഉണ്ണിയെങ്കിലും എത്തി ഒരു പുഷ്പമെങ്കിലും സമർപ്പിച്ച് സമ്മതം നൽകിയാൽ മാത്രമേ കർമം ശരിയാകൂ എന്ന വിശ്വാസമുണ്ട്. ഉത്സവം തുടങ്ങുന്നതോടനുബന്ധിച്ച് ധ്വജപ്രതിഷ്ഠയും കൊടിക്കൂറ തൂക്കലും പതിവുണ്ട്. ഇതിനെ ഉത്സവം കൂറയിടുക എന്ന് പരാമർ ശിക്കുന്നു. ഉത്സവം സമാപിക്കുമ്പോൾ അതിനുവേണ്ടി സ്ഥാപിച്ച ധ്വജങ്ങളും തൽസ്ഥാനത്തു നിന്ന് നീക്കുന്നു. വാവുത്സവം ആഘോ ഷിക്കുന്നതിനു പ്രത്യേക ക്രമങ്ങളുണ്ട്. ഒമ്പതു ദിവസത്തിൻ്റെ ആഘോഷസമാപ്തി കുറിക്കുന്ന വാവുദിവസം കാലത്ത് പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിക്ക് തമ്പുരാൻ അംഗരക്ഷകരോടുകൂടി ചെങ്കോൽ പിടിച്ച് രാജകീയ പ്രൗഢിയോടെ പല്ലക്കിൽ എഴുന്നള്ളുന്നു. ആലുക്കൽ നടയിൽ പല്ലക്കിൽനിന്ന് ഇറങ്ങി രാജാവ് അമ്പലത്തിലേക്ക് നടന്നു നീങ്ങുന്നു. അമ്പലത്തിൻ്റെ അകത്തുനിന്ന് ആവാഹിക്കപ്പെടുന്ന ബിംബത്തെ രാജാവിനോടുകൂടി പുന്നത്തൂർ കോട്ടയിൽ കുടിയി രിക്കുന്ന ഭഗവതിക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. സന്ധ്യയ്ക്ക് പുന്ന ത്തൂർ കോട്ടയിലെ ഭഗവതിക്ഷേത്രത്തിൽ ആറാട്ടു നടത്തുന്നു. അവിടെ വിശാലമായ കുളം ഉണ്ട്. ഗംഭീരമായ പാൽപ്പായസം നിവേ ദ്യമായി നൽകുന്നു. പന്ത്രണ്ടു കുടം പാലാണ് പാൽപ്പായസത്തിന് ഉപയോഗിക്കുന്നത്. പന്ത്രണ്ട് കുടം അപ്പവും നിവേദ്യമായി സമർപ്പി ക്കുന്നു. പുന്നത്തൂർ കോട്ടയുടെ അകത്തുവെച്ച് ദീപാരാധനയും പതിവുണ്ട്. അത്താഴപ്പൂജയ്ക്ക് അപ്പവും പായസവും നിവേദ്യമാണ്. രാത്രി മുഴുവൻ ഉത്സവാഘോഷങ്ങളാണ്. വെളുപ്പാൻ കാലത്ത് നാലുമണിയോടെ ഒറ്റ വാദ്യത്തോടുകൂടി സന്താപധ്വനി പുറപ്പെടു വിച്ച് ക്ഷേത്രത്തിൽ എത്തുന്നു. സന്താപധ്വനിയോടെ വാദം കൊട്ടി മടങ്ങുന്നതിനോട് അനുബന്ധിച്ച് ഒരു നാടൻ പാട്ടും ഈണത്തോടുകൂടി പാടാറുണ്ട്. ആ പാട്ട് താഴെ ചേർത്തിരിക്കുന്നു: “പുഞ്ചക്കതിർ കൊത്തി കൊഞ്ചിപ്പറക്കുന്ന പഞ്ചവർണ്ണക്കിളി എങ്ങു നീയിപ്പോൾ ആലുക്കലാലിൻ്റെ കൊമ്പത്തിരുന്നിട്ട് വമ്പനാം ദേവൻ്റെ വേലകാണാൻ വേലയിലെന്തെല്ലാം ആഘോഷമുണ്ടെന്നും പഞ്ചവർണ്ണക്കിളി ചൊല്ലെന്നോട് കൊട്ടും കുഴൽവിളി കോലാഹലങ്ങളും ഞെട്ടും ഞെടു ചില കമ്പങ്ങളും കത്തും വിളക്കുണ്ട് പന്തം പലതുണ്ട് അഞ്ചു നിലയുള്ള ദീപസ്തംഭം മുമ്പിലകമ്പടി പിന്നാലെ തമ്പുരാൻ വമ്പിച്ച കുമ്പികഴുത്തിൽ ദേവൻ രായില്ലമുണ്ണികൾ വന്നു സ്തുതിക്കുമ്പോൾ രാക്ഷസരൂപം വെടിഞ്ഞിടുന്നു." |
..Link | |
| 17 | വലകൾ | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
വലകൾ
ചൂണ്ട, ചൂണ്ടയിൽ നിന്നും വീശുവല, വീശുവലയിൽനിന്നും നീട്ടുവല, നീട്ടുവലയിൽ നിന്നും വടിവല, വടിവലയിൽനിന്നും നോനാവല...
വലകൾ ചൂണ്ട, ചൂണ്ടയിൽ നിന്നും വീശുവല, വീശുവലയിൽനിന്നും നീട്ടുവല, നീട്ടുവലയിൽ നിന്നും വടിവല, വടിവലയിൽനിന്നും നോനാവല, നോനാവലയിൽ നിന്നും കോരുവല എന്നീ ക്രമത്തിൽ ഉപകരണങ്ങൾ തീരത്തുണ്ടായി. ആദ്യകാലങ്ങളിൽ വീശുവലയാണ് ഉപയോഗിച്ചിരുന്നത്. അന്ന് കര യിൽനിന്നും ആളുകൾ വീശുമായിരുന്നു. എന്നാൽ വള്ളത്തിൽ പോയി വീശുന്നവർക്കു കൂടുതൽ മീൻ കിട്ടിയിരുന്നു. നീട്ടുവലയ്ക്കുമുമ്പും കരയിൽനിന്നു വലിച്ചെടുക്കുന്ന തരത്തിലുള്ള നോനാവല രൂപംകൊ ണ്ടിരിക്കാം. അതിനുശേഷം വള്ളത്തിൽ പടിഞ്ഞാറുപോയി മീൻ പിടിക്കാൻ നോനാവലയുടെതന്നെ വലിയൊരു രൂപമായ കോരുവല പ്രാബല്യത്തിൽ വന്നിരിക്കണം. ഇതിനിടയിൽ പലപ്പോഴായി വടിവല, കുത്തുവല, വെപ്പുവല എന്നിവ രൂപം പ്രാപിച്ചിരിക്കണം.
1. കുത്തുവല: കുത്തുവലയ്ക്ക് ഉദ്ദേശം 5-6 മീറ്റർ നീളവും മുക്കാൽ മീറ്റർ ഇറക്കവും ഉണ്ടാകും. ഈ വലയുടെ നടുക്ക് കുറുകെ വടിവെച്ചുകെട്ടിയിട്ടുണ്ടാകും. ഇത് തിരകൾ ഒടിഞ്ഞ് ഓളം (തികപ്പ്) കരയിലേക്കു തള്ളിക്കയറിയിട്ട് കടലിലേക്കു വലിയുന്നതിനുമുമ്പ് രണ്ടുപേർ ഇരുവശങ്ങളിൽ നിന്നുകൊണ്ട് വീശിയെറിഞ്ഞ് വലയുടെ അടിഭാഗത്തെ രണ്ടറ്റവും വെള്ളത്തിൽ ചവിട്ടിപ്പിടിക്കും. വെള്ളം വലിയുന്ന സമയം വലയെടുക്കും. തിരയോടൊപ്പം ഓടിയെത്തുന്ന ചിലയിനം ചെറുമത്സ്യങ്ങൾ വലയിൽ കുടുങ്ങുന്നു. ഇന്നും ചില ഗ്രാമങ്ങളിൽ ഈ വല ഉപയോഗിച്ചുവരുന്നു. കതിരാൻ, കൂരി, പ്രായിൽ, വളോടി, കൊവുക്കാ തുടങ്ങിയ മത്സ്യങ്ങളാണ് ഇങ്ങനെ കിട്ടുന്നത്.
2. വീശുവല (വിച്ചുവല): വീശുവല വൃത്താകൃതിയിലുള്ളതും വീശുമ്പോൾ അടിഭാഗം അതേ ആകൃതിയിൽ വെള്ളത്തിൽ പതി
ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വലയാണ്. അടിഭാഗത്ത് ഈയംകൊണ്ടുള്ള ചെറിയ മണികൾ ഉണ്ടായിരിക്കും. വീശിക്കഴിഞ്ഞ് വലിച്ചെടുക്കുമ്പോൾ അടിഭാഗം ചുരുങ്ങത്തക്കതരത്തിൽ അടിഭാ ഗത്തുനിന്നും വലയുടെ മുകളിലേക്കു ചരടുകൾ ബന്ധിച്ചിട്ടുണ്ടായി രിക്കും. മുൻകാലങ്ങളിൽ വീശുവല കരയിൽനിന്നും വള്ളത്തിൽ കടലിലേക്കു പോയും വീശുമായിരുന്നു. എന്നാൽ ഇന്ന് കരയിൽ നിന്ന് വീശുന്ന പണിമാത്രമേ നിലവിലുള്ളൂ.
3. വടിവല: കോരുവലയുടെ ഏറ്റവും ചെറിയ രൂപത്തിൽ മാട്ടി
('മാട്ടുക' എന്നാൽ വലക്കഷണങ്ങൾ കൂട്ടിയൊരുമിപ്പിക്കുകയാണ്) എടുക്കുന്നതാണ് വടിവല. ഏകദേശം 8-9 മാറ് നീളവും 1-2 മാറ് ഉള്ളിറക്കവും ഇവയ്ക്ക് ഉണ്ടായിരിക്കും. അടയ്ക്കാമരത്തിന്റെ വാരി മുക്കാൽ മാറ് നീളത്തിൽ മുറിച്ച് വലയുടെ മടയും പുരവും ചേർത്ത് ഉദ്ദേശം മുക്കാൽ മാറ് നീളം കണക്കാക്കി വലയിൽ കെട്ടും. രണ്ടാ ളുകൾ കൈയിൽ എടുത്തുകൊണ്ടു കരയിൽ തിരയൊടിയുന്നിട ത്തുനിന്ന് 15-20 മാറ് പടിഞ്ഞാറു നീന്തി വലയിടും. വലയുടെ രണ്ടറ്റവും പിടിച്ചുകൊണ്ട് മെല്ലെ മെല്ലെ നീന്തി വലയിട്ട് കരയോട ടുക്കും. 'നില'യുള്ള സ്ഥാനത്ത് എത്താറാകുമ്പോൾ വളഞ്ഞുവന്നു വലയുടെ കോലുകൾ വെള്ളത്തിൽവെച്ച് അടുക്കിയെടുത്ത് കരയിൽ വലിച്ചുകയറ്റും. ഈ മത്സ്യബന്ധനരീതിക്ക് 'വടിവലക്കോര' എന്ന് പറയുന്നു. ഇതിന് വള്ളം ഉപയോഗിക്കാറില്ല.
4. നോനാവല: വടിവല, നോനാവല, കോരുവല ഇവയെല്ലാം ആകൃതിയിൽ ഒന്നാണ്. വലിപ്പത്തിൽമാത്രമേ വ്യത്യാസമുള്ളൂ.
നോനാവല വടിവലയെക്കാളും മൂന്നോ നാലോ ഇരട്ടി വലിപ്പമുള്ള താണ്. ഏകദേശം 75-100 മാറ് നീളമുള്ള കമ്പാവലയുടെ രണ്ടറ്റവും ബന്ധിച്ച ഒരു ചെറിയ വള്ളത്തിൽ വലയും കമ്പായും അടുക്കും. നാലഞ്ചുപേർക്ക് കഷ്ടിച്ചു പണിയെടുക്കാവുന്നതായിരിക്കും വള്ളം. വല അടുക്കി കമ്പായുടെ ഒരറ്റം കരയിൽ ഒരാളിൻ്റെ കൈയിൽ കൊടുത്തതിനുശേഷം പടിഞ്ഞാറോട്ടു കമ്പാ നീട്ടി പോകും. കമ്പാ തീരുന്നിടത്ത് വലയിറക്കും. വൃത്താകൃതിയിലായിരിക്കും വലയിടുന്നത്. അതിനുശേഷം രണ്ടുവശത്തായി കരയിൽനിന്ന് ആളുകൾ കമ്പാ വള്ളത്തിൽ ഇരിക്കുന്ന ബാക്കി കുമ്പാ നീട്ടി വള്ളം കരയിൽ വരും. വലിക്കും. അവസാനം വല കരയിൽ വലിച്ചുകയറ്റും ഈ മത്സ ബന്ധനരീതിക്ക് 'നോനാവല വലിക്കുക' എന്നു പറയുന്നു. ഇന്നും ഈ രീതി നിലവിലുണ്ട്.
5. നീട്ടുവല: നീട്ടുവലകൾ പല ഇനങ്ങളുണ്ട്. ഓരോയിനം മത്സ്യ ങ്ങൾക്കും അനുയോജ്യമായ കണ്ണിവലിപ്പമുള്ള നൂലുകൊണ്ടുണ്ടാ ക്കിയ ഓരോതരം വലകൾ. വിവിധതരം കണ്ണിവലിപ്പമുള്ള നിട്ടുവലകൾ പിടിക്കുന്നവ. പണ്ടുകാലത്ത് നീട്ടുവലകൾ നൂലുകൊണ്ടും 'വക്കു' നിലവിലുണ്ട്. കരിച്ചാള മുതൽ വൻ സ്രാവും തിരണ്ടിയുംവരെ കൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്. ('വക്ക്' എന്നാൽ ചാക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചണം). നൂലുകൊണ്ടുള്ള വലകൾ അയല, ചാള (മത്തി), വട്ടച്ചാള, കരിച്ചാള, കീരിച്ചാള തുടങ്ങിയ ചെറുമത്സ്യങ്ങളെ പിടിക്കാനായിരുന്നുവെങ്കിൽ വലിയ ഇനം മത്സ്യങ്ങളായ സ്രാവ്, തിരണ്ടി, നെയ്മീൻ (അറക്ക), വറ്റ, ചൂര മുതലായവ പിടിക്കാനാണ് വക്കുകൊണ്ടുള്ള വലകൾ ഉപയോഗിച്ചിരുന്നത്. ഇതുപയോഗിച്ച് ഇഴയുണ്ടാക്കി, ഒന്നിച്ചുചേർത്തു ചരടാക്കി 'പനഞ്ചി'ക്കായുടെ പശയുള്ള കായ്കൊണ്ടു നീട്ടിയ ചരടുകൾ തേച്ചു മിനുസപ്പെടുത്തി വലയുണ്ടാക്കുന്നു. കുമ്മായം ചേർത്തു പുഴുങ്ങിയതിനുശേഷം ബലമുള്ള എട്ടുപത്തു പേർ ഉലക്കയിൽ കയറി നിന്ന് വലകൾ 'ആയിക്കും.' (ആയിക്കുക എന്നാൽ കണ്ണികളുടെ കെട്ടുകൾ മുറു ക്കുകയാണ്).
6. കമ്പാവല: ഉദ്ദേശം 300-350 മാറ് നീളത്തിൽ രണ്ടു കഷണം വല കയറുകൊണ്ടു കെട്ടിയെടുക്കും. ഇങ്ങനെ കെട്ടുന്ന വലയുടെ കണ്ണിവലിപ്പം ഏതാണ്ട് അരമാറുമുതൽ രണ്ടു മാറുവരെയായിരിക്കും. നടുക്ക് നൂലുകൊണ്ട് ഉണ്ടാക്കുന്ന വലകളുണ്ട്. ഇതിന് 'കല്ലാ' എന്നും, കയറുകൊണ്ട് ഉണ്ടാക്കുന്ന വലയ്ക്ക് 'ഏനം' എന്നും പറയുന്നു. വലയുടെ ഭാഗം പിടിപ്പിക്കുന്നിടത്തു വ്യാസം കുറഞ്ഞ കണ്ണിയായിരിക്കും. തുടർന്നുള്ള ഭാഗം എണ്ണം കുറഞ്ഞതും എന്നാൽ വ്യാസമേറിയതുമായ കണ്ണികളുള്ള വലകളായിരിക്കും. അത് അവസാനിക്കുന്നിടത്ത് കമ്പായാണു കെട്ടുന്നത്. സാഹചര്യങ്ങളനുസരിച്ച് കമ്പായുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഒരു കമ്പായുടെ നീളം ഏകദേശം 40-50 മാറ് ഉണ്ടായിരിക്കും. വടിവലയ്ക്കുശേഷമാണ് കമ്പവല നിലവിൽ വന്നത്.
തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയുടെ തെക്കൻ തീരത്തുമാണു കമ്പാവല കൂടുതലായി ഉണ്ടായിരുന്നത്. കടൽഭിത്തി നിർമ്മിച്ച സ്ഥലങ്ങളിൽ കമ്പാവല ഉപയോഗിക്കുന്നത് നിലച്ചു പോയിട്ടുണ്ട്. കമ്പാവലയിൽ 10-20 ആളുകൾ പണിയെടുക്കും. ഒരു കെട്ടുവള്ളത്തിൽ കമ്പാവല അടുക്കും (അടുക്കുകയെന്നാൽ ഏനം ഏറ്റുകയാണ്). വള്ളത്തിൽ നാലു കള്ളിയിൽ ഏനം അടുക്കും. മീൻപറ്റം കണ്ടും കാണാതെയും കമ്പാവല ഇടും. കമ്പാവലയുടെ ഒരറ്റം കരയിൽ കൊടുത്തതിനുശേഷം വള്ളം പടിഞ്ഞാറേക്കു പോകും. കമ്പാ തീരുന്നിടംമുതൽ ഏനം പെയ്യും (പെയ്യുക എന്നാൽ വള്ളത്തിൽനിന്നും വല വെള്ളത്തിൽ ഇറക്കുകയാണ്). ഇതിന് വിദഗ്ദ്ധരായ രണ്ടു തൊഴിലാളികൾ തണ്ടു വലിക്കുന്നവരെ കൂടാതെ വള്ളത്തിൽ ഉണ്ടായിരിക്കും. മീൻപറ്റത്തെ കണ്ടുകൊണ്ടാണ് വല ഇടുന്നതെങ്കിൽ മീൻപറ്റത്തെ വളച്ചുവലയിടും. അങ്ങനെയല്ലെങ്കിൽ വലിയ ഭാഗം ജലാശയം വളഞ്ഞു വലയിടും. ഏനം പെയ്തു തീരു ന്നിടത്തു നൂലുകൊണ്ടുണ്ടാക്കിയ വല (കല്ല) ഇറക്കും. 'കല്ല' ഏനവു മായി ബന്ധിച്ചിരിക്കും. ഏനവും കല്ലയുമായി ബന്ധിപ്പിക്കാൻ പറ്റിയ തരത്തിൽ വലയുടെ രണ്ടു വശത്തും കയറുകൊണ്ട് വലക്കണ്ണിപോ ലെയുള്ള സംവിധാനം ഉണ്ടായിരിക്കും. വലയും (കല്ല) ഏനവുമായി ബന്ധിപ്പിക്കുന്ന സമ്പ്രദായത്തിന് 'ഏനം തൊടുക്കൽ' എന്നു പറയും. ഇത് കരയിൽവച്ചുതന്നെ ചെയ്തിരിക്കും. കരയിൽ നിൽക്കുന്ന ആളുകൾ രണ്ടുവശത്തുനിന്നും വലിച്ചു കയറ്റുന്ന പണിയാണ് പിന്നെ നടക്കുന്നത്. വള്ളം വീണ്ടും വല (കല്ല) കിടക്കുന്നിടത്തെത്തി കല്ലയുടെ ചുവട്ടിൽ ബന്ധിച്ചിരിക്കുന്ന കയറിൽ പിടിച്ചു കിടക്കും. 'കല്ല' നൂലു കൊണ്ടാണ് ഉണ്ടാക്കുന്നതെന്നു സൂചിപ്പിച്ചുവല്ലോ. എത്ര ചെറിയ മീനും വലയുടെ കണ്ണികളിൽകൂടി കടന്നുപോകുകയില്ല. വലയുടെ വായ്ഭാഗം ഒരുതരം കൂടുപോലെയാണ് സംവിധാനം ചെയ്തിരി ക്കുന്നത്; വലയുടെ ഉള്ളിൽ കടന്നാൽ മത്സ്യങ്ങൾക്കു തിരിച്ചു വെളി യിൽ കടക്കാൻ സാധിക്കാത്ത തരത്തിൽ.
കമ്പാവല കരയോടടുപ്പിക്കുന്ന അവസരത്തിൽ കൂടുതൽ ആളുകൾ കരയിൽനിന്നു ശക്തിയായി വലിക്കുമ്പോൾ ഏനത്തിന്റെ അടിഭാഗം തറനിരപ്പിൽനിന്നും ഉയരാൻ സാധ്യതയുണ്ട്. അങ്ങനെ ഉയർന്നാൽ വലയിൽ വളഞ്ഞ മത്സ്യം ആ പഴുതിൽക്കൂടി വെളിയിൽ പോകാൻ ഇടയുണ്ട്. അതുണ്ടാകാതിരിക്കാൻ വല കരയോടു കൂടുതൽ അടുക്കുമ്പോൾ രണ്ടാളുകൾ രണ്ടു വശത്തുമായി നെഞ്ചളവു വെള്ളത്തിൻ്റെ ആഴത്തിൽ ഇറങ്ങിനിൽക്കും. എന്നിട്ട് ഏനത്തിന്റെ 'മട' (അടിവശം) കാലുകൊണ്ടു ചവിട്ടി തറനിരപ്പിൽ നിർത്തും. ഇതിന് 'മട ചവിട്ടുക' എന്നാണു പറയുന്നത്.
7. ഡിസ്കോ (ചൂടവല): കൊല്ലം, തിരുവനന്തപുരം മേഖലകളിൽ 'ഡിസ്കോവല' എന്നതുകൊണ്ടുദ്ദേശിക്കുന്നത് നീട്ടുവലയുടെ ഇന ത്തിൽപ്പെട്ട കൊഞ്ചുവലയെയാണ്. മൂന്നു തുണ്ടുവലകൾ ഒന്നിച്ചു ചേർത്തു നീട്ടാനുപയോഗിക്കുന്നു. എന്നാൽ വടക്കൻ മേഖലകളിൽ ഡിസ്കോവല എന്നാൽ വള്ളത്തിൽ കോരാനുപയോഗിക്കുന്ന താങ്ങുവലയീനത്തിൽപ്പെട്ട ചൂടവലയാണ്. മുമ്പു നെത്തോലി മാത്ര മാണു ചൂടവലയിൽ പിടിച്ചിരുന്നത്. എന്നാൽ ഇന്നു ഡിസ്കോവല യിൽ എല്ലായിനം ചെറുമത്സ്യങ്ങളും ചെമ്മീനും പിടിക്കുന്നു.
വലയുടെ അറ്റത്തു ബന്ധിക്കുന്ന വലവെച്ചു വളഞ്ഞ് ഒരാൾ വെള്ളത്തിൽ ഇറങ്ങും. മീൻ കണ്ടും കാണാതെയും വലവെച്ചുണ്ണ കമ്പാവള്ളത്തിലിരിക്കുന്നവർ വാങ്ങി കമ്പാ വലിച്ചു വല വള്ളത്തോട വളഞ്ഞുവന്ന് വെള്ളത്തിൽ കിടക്കുന്ന ആളിൻ്റെ കൈയിലിരിക്കുന്ന ടുപ്പിച്ചു വലയിൽപ്പെട്ട മീൻ എടുക്കും.
യാണ് കുരങ്ങുവലയ്ക്ക്. വർഷങ്ങൾക്കുമുമ്പ് നായരമ്പലത്തും മറ്റ് 8. കുരങ്ങുവല: നോനാവലയുടെ ആകൃതിയും രീതിയുംതന്നെ യുമായി ചെറിയൊരു വ്യത്യാസംമാത്രം. നോനാവലയുടെ 'കുട്ടി' ചില വടക്കൻ പ്രദേശത്തും ഈ വല നിലനിന്നിരുന്നു. നോനാവല വെങ്കിൽ കുരങ്ങുവല കുട്ടിഭാഗത്തും നിന്നും വല തുടങ്ങി ചുരുക്കി ഭാഗം (കൈവല) അവസാനിക്കുന്നിടത്ത് കമ്പാ ഉപയോഗിച്ചിരുന്നു ചുരുക്കി കമ്പാകെട്ടുന്നിടം വരുമ്പോൾ രണ്ടു മൂന്നു മുഴം വല മാത്രമാകും.
9. വെപ്പുവല (മടിപ്പെയ്ത്തുവല): രണ്ടു വള്ളങ്ങൾ കൂട്ടി മീൻ കണ്ടോ കാണാതെയോ വല ഇറക്കും. ഒരു വള്ളത്തിൽ വല വെച്ചു കടലിൽ ഇറക്കുമ്പോൾ മറ്റേ വള്ളം വലയുടെ ഒരു വശം വള്ളത്തിൽ എടുത്തു രണ്ടു വള്ളങ്ങളെ വളയുമ്പോൾ മറ്റു രണ്ടു മൂന്നു വള്ളങ്ങൾ വലയുടെ ഉള്ളിലേക്കു മീൻ കടക്കുന്നതിന് അല്പം അകലെ മുതൽ വെള്ളത്തിൽ കമ്പുകൊണ്ടും തുഴകൊണ്ടും അടിച്ച് ഒച്ച ഉണ്ടാക്കി വല ഇട്ടിരിക്കുന്ന ഭാഗത്തേക്ക് അടുത്തുവന്ന് അവസാനം വല പിടിച്ചിരിക്കുന്ന വള്ളങ്ങൾ വല മെല്ലെ മെല്ലെ പിടിച്ചുയർത്തും. പിന്നെ വലയിൽപ്പെട്ട മീൻ 'കോരി'കൊണ്ട് കോരിയെടുക്കും. ഒരു വലയുടെ മധ്യഭാഗത്തു വച്ച് മുറിച്ച് വല രണ്ടു വള്ളങ്ങളിൽ അടുക്കും. മുറി ക്കുന്ന ഭാഗത്ത് വലകൾ തമ്മിൽ കൂട്ടിയിണക്കുവാൻ സംവിധാനം ഉണ്ടായിരിക്കും. മീൻപറ്റം ഒഴിഞ്ഞുമാറാതിരിക്കാൻ വേറേ വള്ളക്കാർ വെള്ളത്തിൽ തടയുന്ന തരത്തിൽ പ്രവർത്തിക്കും. വലയിൽ മീൻപറ്റം അകപ്പെട്ടു കഴിഞ്ഞാൽ വല വള്ളത്തിൽ വലിക്കുമ്പോൾ യൂണിറ്റിലെ മറ്റേ വള്ളക്കാർ വലയുടെ പുരഭാഗം (വെള്ളത്തിൽ കാണുന്ന മുകൾ ഭാഗം) പൊക്കിയെടുക്കും.
10. പാച്ചുവല (വലോട്ടവല): മുൻകാലങ്ങളിൽ പാച്ചുവലയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നത്. ഈ വലയിൽ നെമ്മീൻ (അറക്ക), ചൂര, സ്രാവ് തുടങ്ങി വലിയ മത്സ്യങ്ങൾ കിട്ടും. പാച്ചുവല പണിയെടുക്കുന്ന വള്ളങ്ങളിൽ ഒമ്പത്-പത്ത് ആളുകൾ പോകും. കടലറിവുകൾ
ഈ വല തിരണ്ടി മാത്രം പിടിക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഈ വല കടലിൽ ഒരു ദിവസം പൂർണ്ണമായും വെള്ളത്തിൽത്തന്നെ കിടക്കും. അതിരാവിലെ വലയിട്ടിട്ട് വള്ളം കരയ്ക്കുപോകും. പിറ്റേന്നു ചെന്നാണു വലയെടുക്കുന്നത്. ഇത് അടിത്തട്ടിൽ മുട്ടുമാറ് നീട്ടി രണ്ടറ്റത്തും കല്ലുകെട്ടിയും മുകൾപ്പരപ്പിൽ വല നിൽക്കുന്ന അടയാളം കാണാൻ നീളത്തിൽ കമ്പാകെട്ടി, കമ്പയുടെ തലയ്ക്ക് ഒരു പൊങ്ങ് കെട്ടിയിരിക്കും. ഈ പൊങ്ങാണ് വല നിൽക്കുന്ന ഇടം മനസ്സിലാ ക്കാനുള്ള പ്രധാന അടയാളം. കരയിലെ വൃക്ഷം, കെട്ടിടം തുടങ്ങി യവയും വെള്ളത്തിൻ്റെ ആഴവും വലയുടെ സ്ഥാനം തിട്ടപ്പെടുത്തു വാനുള്ള അടയാളങ്ങളിൽപ്പെടും.
11. വക്കുവല: മറ്റൊരു തരം മീൻ വക്കുവലകൊണ്ടുതന്നെ പിടി ക്കുന്ന രീതിയിൽ ഉണ്ടായിരുന്നു. 'വാളുമീൻ' എന്ന് മദ്ധ്യമേഖലയിൽ ഇതിനു പേരു പറയും. അതിൻ്റെ കുഞ്ഞു മീനിന് മണമീൻ എന്നും പറയും. മണമീൻ വലതാകുന്നതാണ് വാളു മീൻ (ഇപ്പോൾ ഈ മത്സ്യം അപൂർവ്വമാണ്). ഇത് കടലിന്റെ തിരകൾ ഒടിയുന്ന തീരത്തിന് അല്പം പടിഞ്ഞാറാണു കാണുക. വലകൾ തിര ഒടിയുന്നതിന് അല്പം പടിഞ്ഞാറു നീളത്തിൽ നീട്ടിയിട്ടു വെള്ളം വലയിൽനിന്നു മാറ്റി നീളമുള്ള കമ്പുകൾകൊണ്ട് വെള്ളത്തിൽ അടിച്ചു ബഹളമുണ്ടാക്കിയിട്ടു വല വലിച്ചെടുക്കും" |
..Link | |
| 18 | പൂണിക്കൊട്ട | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
പൂണിക്കൊട്ട
ഏഷ്യയിലെ ഏക ഗുഹാമനുഷ്യരാണ് നിലമ്പൂർ വനമേഖലയിലെ ചോലനായ്ക്കർ എന്നു കരുതപ്പെടുന്നു. വനത്തെ ആശ്രയിച്ചു ജീവി...
പൂണിക്കൊട്ട
പൂണിക്കൊട്ട അലഞ്ഞുതിരിഞ്ഞുമാത്രം ഭക്ഷണം ശേഖരിക്കുന്നവരാണ് ചോല നായ്ക്കന്മാർ. ജീവിതക്രമത്തിനിടയിൽ അവർക്കുപയോഗമുള്ള പല ഉപകരണങ്ങളും അവർ സ്വയം രൂപകല്പന ചെയ്തു. അതിൽ വളരെ യേറെ പ്രാധാന്യമുള്ളതാണ് അവരുപയോഗിക്കുന്ന 'പൂണിക്കൊട്ട' എന്ന് അവർ പറയുന്ന പ്രത്യേകതരം കൊട്ട. വനവിഭവശേഖരണ ത്തിനായി കാട്ടിലേക്കു കയറുന്ന ഏതൊരു ചോലനായ്ക്കൻ്റേയും പുറത്ത് പൂണിക്കൊട്ട തൂക്കിയിട്ടിട്ടുണ്ടാകും. രണ്ട് കൈകൾക്കു മുകളിലൂടെ മുതുകിൽ തൂക്കിയിടാവുന്ന രീതിയിലാണ് അതിന്റെ രൂപകല്പന. ആവശ്യങ്ങൾക്കനുസരിച്ചും പ്രായമനുസരിച്ചും ഉപയോ ഗിക്കുന്ന കൊട്ടകളുടെ വലിപ്പത്തിൽ വ്യത്യാസമുണ്ടാകും. ഓട അല്ലെങ്കിൽ മുള, ചൂരൽ ഇവയാണു പൂണിക്കൊട്ട തയ്യാറാ ക്കുന്നതിനുവേണ്ട സാമഗ്രികൾ. കൊട്ടയ്ക്കാവശ്യമായ വലിപ്പത്തിന നുസരിച്ച് നീളത്തിൽ അലക്/ചീള് ആക്കി മാറ്റിയ ഓട/മുള ആദ്യം വയ്ക്കും. അതിനുശേഷം അടിഭാഗത്തുനിന്ന് നെയ്യാൻ തുടങ്ങും. അവസാനമാണ് വക്കിൻ്റെ പണി. ചൂരൽകൊണ്ടാണു മെടയുന്നതും കെട്ടുന്നതും. നൂറു കിലോഗ്രാം ഭാരംവരെ തൂക്കാവുന്ന 'പൂണിക്കൊ ട്ടകൾ' തയ്യാറാക്കാറുണ്ട്. വനത്തിൽനിന്നും പൂണിക്കൊട്ടയിൽ ശേഖരിച്ച വനവിഭവങ്ങളു മായാണ് ചോലനായ്ക്കർ വല്ലപ്പോഴും കാടിനു പുറത്തേക്കിറങ്ങുന്നത്. ആദിവാസികളുടെ സൊസൈറ്റിയിലെ അംഗങ്ങളോ ഏതെങ്കിലുമൊരുഇടനിലക്കാരനോ പൂണിക്കൊട്ടയുമായി കാടിറങ്ങി വരുന്ന ചോല നായ്ക്കനെ കാത്ത് താഴ്വാരത്തുണ്ടാകും. അസുഖമായി കിടക്കുന്ന ഏതെങ്കിലുമൊരു ആദിവാസിയെയോ കുട്ടികളെയോ എങ്ങോട്ടെങ്കിലും കൊണ്ടുപോകേണ്ടിവരുമ്പോഴും ചോലനായ്ക്കർ ഈ കൊട്ടയിലിരുത്തിയാണു കൊണ്ടുപോകാറ്. അവ രുടെ ആവശ്യത്തിനുള്ള ഏതു സാധനങ്ങളും ശേഖരിക്കുന്നത് പൂണി ക്കൊട്ടയിലാണ്. മനോഹരമായ ഇത്തരം കൊട്ടകളുടെ മറ്റൊരു പതിപ്പാണ് സംസ്കാരസമ്പന്നരെന്ന് ഇന്നു സ്വയം അഹങ്കരിക്കുന്ന നമ്മുടെ കുട്ടികളുടെ പുറത്ത് അമിതഭാരവുമായി സ്കൂൾബാഗ് എന്ന പേരിൽ തൂങ്ങുന്നത്. സാഹസികയാത്രക്കാരുടെ 'റാക്ക്സാക്കും' ഇതിന്റെ മറ്റൊരു രൂപമാണ്. പക്ഷേ, പൂണിക്കൊട്ടയുടെ ഈടിനും സൗകര്യ ത്തിനും മുന്നിൽ പലപ്പോഴും ഇത്തരം ഉത്പന്നങ്ങൾ വളരെ പിന്നിലാണ്.
ഉത്സവക്കാലത്ത് ദൈവപുരയ്ക്കുചുറ്റും ഉറഞ്ഞുതുള്ളി മൂപ്പൻ വലം വെക്കും. ദെവല്മരത്തിൻ്റെയും കൊയ്ലിൻ്റെയും മാസ്മരിക ശബ്ദ ത്തിനൊപ്പം പ്രത്യേക താളത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ എല്ലാവരും ചുവടുവെക്കും. ആർപ്പുവിളികൾ മുഴങ്ങും.
ശബ്ദത്തിന് ഇടർച്ച ഇല്ലാതാകുന്നതിനും ശബ്ദവും ശ്രുതിയും ശരിയാകുന്നതിനുമായി ഇടയ്ക്കിടെ അടുപ്പിനരികെവെച്ച് ദെവമര ത്തിന്റെ മാന്തോല് പൊതിഞ്ഞ ഭാഗം ചൂടാക്കും. കാതിൽ തുളച്ചുകയറുന്ന മാസ്മരിക ശബ്ദമാണ് 'കൊയ്ലി'ന്റേത്. മുളകൊണ്ടാണ് ഈ വാദ്യോപകരണം ഉണ്ടാക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ ഭാഗങ്ങളാക്കി അഴിച്ചുമാറ്റാവുന്ന കുഴലുകളുടെ രൂപത്തിലാണ് ദെവമരവും കൊയ്ലും ഉപയോഗിക്കുന്നതിനുമുമ്പ് പ്രത്യേക ചടങ്ങുകളുണ്ട്. മൂപ്പന് ദക്ഷിണവെച്ചു മാത്രമേ ഇവയിൽ തൊടാവൂ. മൂപ്പനാണു വാദ്യോപകരണങ്ങൾ വാദ്യക്കാർക്ക് എടുത്തുകൊടു ക്കുന്നത്. നിലമ്പൂർ ആദിവാസിമേഖലയിൽ ഇത്തരം വാദ്യോപകര ണങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ ഭൂരിപക്ഷവും പഴമക്കാരാണ്. ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്ന ഒരാളാണ് കൽക്കുളം ചാത്തൻ. " |
..Link | |
| 19 | ആല | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലുക ളെയു...
പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലുക ളെയും മരത്തടികളെയും ആയുധങ്ങളായി കണക്കാക്കിയിരുന്നു. വിവിധ തരത്തിലുള്ള കല്ലുകളെ മൂർച്ചപ്പെടുത്തി വിവിധ ആയുധ ങ്ങളായി ശിലായുഗത്തിൽ മനുഷ്യൻ പരിണമിപ്പിച്ചെടുത്തു. ലോഹ ങ്ങളുടെ കണ്ടുപിടിത്തവും ഉപയോഗവും കല്ലിൽനിന്നും മരത്തിൽ നിന്നും പുതിയൊരു കാഴ്ചപ്പാടിലേക്കും പുതിയൊരു ജീവിതരീതി യിലേക്കും മനുഷ്യനെ വളർത്തി. ഗോത്രവ്യവസ്ഥയിൽനിന്നും തുടർന്ന ആയുധങ്ങളുടെ നിർമ്മാണവും ഉപയോഗവും മനുഷ്യവ്യവസ്ഥിതിയിൽ വമ്പിച്ച പരിവർത്തനത്തിനു വഴിതെളിച്ചു.
ഭൗതികഘടനയുമായി ബന്ധപ്പെട്ടതാണ് പണിയായുധങ്ങൾ. യിലും അടുക്കളോപകരണങ്ങളിലും മനുഷ്യന് കാർഷികവൃത്തിയിലും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പണിയായുധങ്ങൾ. ജന്തുക്കളെയും മനുഷ്യനെയും സംഹരിക്കാൻപോലും ആയുധങ്ങൾ ഉപയോഗി ക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട് ഒരു അവശ്യഘടകമായി സാമൂഹികജീവിതത്തിൽ പണിയായുധങ്ങൾ ആദ്യകാലത്തേ മാറിയി രുന്നു. മനുഷ്യൻ്റെ ആവശ്യകത ആയുധങ്ങളുടെ നിർമ്മാണത്തിനു വഴിതെളിച്ചു. ഇതിൻപ്രകാരം സാമൂഹികഘടനയിൽ ആയുധങ്ങൾ നിർമ്മിക്കുന്ന ഒരു വിഭാഗവും ഉടലെടുത്തു. പണിയായുധങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തെ 'ആല' യെന്നും, അത് ഉണ്ടാക്കുന്ന ജനതയെ കൊല്ലൻ എന്നും വിളിക്കാൻ തുടങ്ങി. ജാതിവ്യവസ്ഥ നിലവിൽ വന്നതോടെ കൊല്ലപ്പണിക്കാർ ഒരു പ്രത്യേക വിഭാഗമായി സാമൂഹിക വ്യവസ്ഥിതിയിൽ നിലകൊള്ളുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആലകളുടെ ഘടനയിൽ വ്യത്യാസം കാണാം. കാരണം കാർഷികരീതിയിലുള്ള വൈവിധ്യം, ഓരോ പ്രദേശത്തിലെയും ജാതിഘടനയിലെയും സംസ്ക്കാര ത്തിന്റെയും വ്യത്യാസം തുടങ്ങിയവ ആലയുടെ ഘടനയിലും കടന്നു വരുന്നു. കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള പാറശ്ശാല ഭൂപ്രദേശ ത്തിലെ സംസ്കാരത്തിൻ്റെയും ഭാഷയുടെയും ജാതിസമൂഹങ്ങളു ടെയും ഘടന ഇതരപ്രദേശങ്ങളിൽനിന്നും വേർതിരിച്ചു നിർത്തുന്ന താണ്. നാടാർ ജനതയുടെ അധിവാസകേന്ദ്രമായ ഈ പ്രദേശത്ത് ആലയുടെ ചരിത്രം നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. ഒരു പ്രത്യേക ജനവിഭാഗമായി കൊല്ലന്മാർ ഈ പ്രദേശത്ത് അധിവസിക്കുന്നു. ഹൈന്ദവ വിശ്വാസികളാണിവർ. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്ന ആലകൾ മാത്രമാണുള്ളത്. അതിൽത്തന്നെ പലതും നശിച്ചു കഴിഞ്ഞി രിക്കുന്നു. പനകയറ്റവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഘടനയാണ് ആദ്യകാലത്ത് നാടാർ ജനതയ്ക്ക് ഉണ്ടായിരുന്നത്. 'അരുവാത്തി' എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിൻ്റെ നിർമ്മാണവും കാള കളുടെ കാലിലെ ലാടവും ഉണ്ടാക്കുന്നതിലും ഇവിടത്തെ ആലകൾ പ്രസിദ്ധമായിരുന്നു. കൂടാതെ കാർഷികോപകരണങ്ങളായ മൺവെട്ടി, പിക്കാസ് എന്നിവയും വെട്ടുകത്തി, മീൻകത്തി, മരച്ചീനിവെട്ടി, ചെറിയ ചിച്ചാത്തികൾ, പേനാക്കത്തി, ആക്കത്തി, വടിവാൾ തുടങ്ങിയ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. കാലത്തിൻ്റെ മാറ്റത്തിനനുസ രിച്ച് പണിയായുധങ്ങളിലും മാറ്റം വന്നു. പനകയറ്റം ഉപേക്ഷിച്ചതി നാൽതന്നെ ഇന്ന് അരുവാത്തി നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ ലാടവും ഇന്ന് അത്ര പ്രചാരത്തിലില്ല. ഇന്നു കൂടുതലായും കടലിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് ആവശ്യ മുള്ള വലപ്പിച്ചാത്തി, കശുവണ്ടി ഫാക്ടറികളിൽ ഉപയോഗിക്കുന്ന അണ്ടിപ്പിച്ചാത്തി, ആശാരിപ്പണിക്ക് ആവശ്യമായ ഉളി, കൊത്തുവേല ക്കാർ ഉപയോഗിക്കുന്ന വിവിധതരം കരണ്ടികൾ, മറ്റു പിച്ചാത്തികൾ എന്നിവ ഉണ്ടാക്കുന്നതിൽ ആലകൾ ഒതുങ്ങി നിൽക്കുന്നു. ഇന്നും സാമ്പത്തികമായി ഉയർന്ന നിലവാരം പുലർത്താതെ സാമൂഹിക ഘടനയിൽ ദരിദ്രനാരായണന്മാരായി അധഃപതിക്കുന്ന കാഴ്ചയാണു കൊല്ലപ്പണിക്കാരുടെ ജീവിതത്തിൽ കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയവരും മറ്റു തൊഴിലുകൾ ലഭിക്കാതെ പാരമ്പര്യമായി അനു വർത്തിച്ചുവരുന്ന കൊല്ലപ്പണി പിൻതുടർന്നു പോരുന്നു. ഇന്ന് ആല യുടെ സ്ഥാനം വെൽഡിങ് ഷോപ്പുകൾ കൈയടക്കിയിരിക്കുന്നു.
ആലയുടെ ഘടന
വീടിൻ്റെ മുറ്റത്തോ വശത്തോ പണിതിരിക്കുന്ന ഒരു ചെറിയ സ്ഥല മാണ് ആല. തോലുകൊണ്ടാണ് ആദ്യകാലത്ത് തുരുത്തി ഉണ്ടാക്കി യിരുന്നത്. വൃത്താകൃതിയിൽ തോലിൻ്റെ രണ്ടുവശവും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഒരു ഭാഗത്ത് ഒരു കുഴൽ ഘടിപ്പിച്ച് തോൽ മണ്ണു കൊണ്ടു മൂടുന്നു. കുഴലിൻ്റെ വായ്ഭാഗം അപ്പോഴും തുറന്നിരിക്കും. തുറന്നിരിക്കുന്ന ഭാഗം കനലിൻ്റെ സമീപത്താണ്, മറുവശത്തുനിന്ന് തോലിൽ കൈകൊണ്ട് അമർത്തുമ്പോൾ വായു പ്രവഹിച്ച് കനലിനെ കത്തിക്കുന്നു. ഇന്നു തുരുത്തിയുടെയും തോലിന്റെയും സ്ഥാനം ബ്ലോവർ കൈയടക്കിയിരിക്കുന്നു. ബ്ലോവർ കൈകൊണ്ട് കറക്കി യാണ് കനലിനെ ആളിക്കുന്നത്. കനലായി ചിരട്ടക്കരിയോ കൽക്കരിയോ ആണ് ഉപയോഗിക്കുന്നത്. തുരുത്തിയെയും കനലിനെയും ചേർത്ത് ഉല എന്നാണു വിളിക്കുന്നത്.
തുരുത്തിയിൽനിന്നും പ്രവഹിക്കുന്ന വായുവിനാൽ ഉലയിലെ ചിരട്ടക്കരി ആളിക്കത്തുമ്പോൾ ഇരുമ്പ്, ഉരുക്ക് തുടങ്ങിയ ലോഹങ്ങൾ തീയിൽ വയ്ക്കുന്നു. ചുട്ടുപഴുത്ത ലോഹക്കഷണങ്ങളെ അടകല്ലിൽ വച്ച് ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തുന്നു. ചുറ്റികകൾതന്നെ പലതരം കാണുന്നു. കൂടം, ഇടത്തരം ചുറ്റിക, ചെറിയ ചുറ്റിക. |
..Link | |
| 20 | പള്ളിയറ ശാസ്ത്രം | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | <p>പള്ളിയറശാസ്ത്രം</p> <p>1. “ഉത്തരകേരളത്തിലെ അനുഷ്‌ഠാന നർത്തനകലയായ പൂരക്കളിക്കു പാടാറുള്ള പ്രാക്തനഗാനങ്ങളിൽ 'പള്ളിയറശാസ്ത്രം' എന്ന ഗാനം ഉൾപ്പെടുന്നു. പൂരവേല ആരംഭിച്ചതോടെ 'ഭഗവതിസദന'മായ പള്ളിയറയുടെ നിർമ്മാണം നിർവ്വഹിക്കപ്പെട്ടതെന്ന് പാട്ടിൽ വർണ്ണി ക്കുന്നു. വാസ്തുവിദ്യാവിധിപ്രകാരം ഭൂപരീക്ഷ നടത്തിയാണു പള്ളിയറയ്ക്കുള്ള സ്ഥലം നിശ്ചയിക്കുന്നത്.</p> <p>"ചതുരശ്രം കുഴികുഴിച്ചിട്ടതിനകം ജലം നിറച്ചു ചമ്പകമാദി പുഷ്‌പ-മിമ്പമായിട്ടിതത്തിൽ കമ്പമറ്റതു സൂക്ഷിച്ചു കരുത്തനാം ശില്പിശ്രേഷ്‌ഠൻ.</p> <p>എന്നിങ്ങനെ ഒരു പരീക്ഷാവിധി ആ പാട്ടിൽ ആദ്യമായി സൂചിപ്പിച്ചു കാണുന്നുണ്ട്. എന്നാൽ 'ശരവദീപപ്പരീക്ഷ'യാണ് മുഖ്യം. വാസ്തു വിദ്യാഗ്രന്ഥങ്ങളിലും താന്ത്രികഗ്രന്ഥങ്ങളിലും ഈ ഭൂപരീക്ഷയെപ്പറ്റി പരാമർശമുണ്ട്.</p> <p>“കുഴി കുഴിച്ചതിനകത്ത് പുതുക്കലം വെച്ചുകൊണ്ട് അതിന്നകെ ധാന്യമിട്ടുശരാവവുമടച്ചതിങ്കൽ ഘൃതം നിറച്ചരിയ വർത്തിനാലിട്ടു വർണ്ണം നാലായ് അടച്ചതു മണലാൽ മൂടി വിധിയോർത്തുപാർത്തു പിന്നെ."</p> <p>എന്നിങ്ങനെ 'ഭൂപരീക്ഷാ' വിധിയെ ആ പാട്ടിൽ പ്രതിപാദിക്കുന്നുണ്ട്. പള്ളിയറ ശാസ്ത്രത്തിൽ വാസ്‌തുപുരുഷസങ്കല്പം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.</p> <p>"ഇവനുടെ ശരീരം തന്നിൽ നില്പിതു നിങ്ങളെന്നു അരുളിനാൽ ബ്രഹ്മനാദി അമ്പതും മൂന്നു മൂർത്തി അവനുടെ അവയവത്തിൽ അനവരതം വാഴുന്നു."</p> <p>തുടങ്ങിയ വരികളിൽ മഹേശൻ്റെ ആജ്ഞപ്രകാരമാണ് ബ്രഹ്മാദി ദേവന്മാർ വാസ്തുപുരുഷൻ്റെ ശരീരത്തിൽ സ്ഥിതിചെയ്യുന്നതെന്ന് വിശദമാക്കിയിരിക്കുന്നു."വാസ്തു‌വിൻ ശിരസി നില്ല-തീശാനൻ, വലതുകണ്ണിൽ നില്പതു ദിതി, യിടത്ത് കണ്ണിൽ പർജ്ജന്യൻ താനും ഇടം തോളിൽ ജയന്തനല്ലോ വലം തോളിൽ അദിതിതാനും ഇന്ദ്രങ്കലഗ്നിയോളം അർഗ്ഗളനാഭിയല്ലോ കൈകളിൽ സാവിത്രൻ താൻ സവിതാവും വസിപ്പു പിന്നെ നാഭിയിൽ ബ്രഹ്മനല്ലോ."</p> <p>എന്നിങ്ങനെ വാസ്തുപുരുഷൻ്റെ ശരീരത്തിൽ വാഴുന്ന ദേവതമാരെ 'പള്ളിയറശാസ്ത്രം' എന്ന പാട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വാസ്തുവെ ഒൻപത് വീഥികളായി തിരിക്കാമെന്ന് അന്യത്ര പറഞ്ഞുവല്ലോ. ബ്രഹ്മ വീഥിയാണ് ദേവാലയസ്ഥാനമെന്ന് 'പള്ളിയറശാസ്ത്രം' വ്യക്തമാ ക്കുന്നു. വീഥിയും ഖണ്ഡവും യോനിയും സൂത്രവുമൊക്കെ നോക്കി യായിരിക്കണം ആലയത്തിന് ശംഖ് (കുറ്റി) നാട്ടുവാൻ. വാസ്തു വിൽ ഈശാനഖണ്ഡത്തിൻ്റെ നിര്യതികോണിലാണ് പള്ളിയറയ്ക്ക് ശംഖ് നാട്ടേണ്ടതെന്ന് ഒരിടത്ത് പ്രസ്‌താവിച്ചു കാണുന്നു. ചുരുക്കത്തിൽ, 'മുന്നം ക്ഷേത്രമതുണ്ടായൊരു കഥ' ചൊല്ലുന്ന 'പള്ളിയറശാസ്ത്രം' എന്ന പൂരക്കളിപാട്ടു പുരാണം, ശില്പശാസ്ത്രം (വാസ്തുവിദ്യ), തന്ത്ര ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലേക്കു വെളിച്ചം പകരുന്നതാണെന്നു പറയാം. “</p> <p>2.പള്ളിയറശാസ്ത്രം</p> <p>“ഉത്തരകേരളത്തിലെ 'പൂരക്ക ളി'ക്ക് പാടാറുള്ള ഒരു പ്രാക്തന ഗാനം. 'പള്ളിയറ'യുടെ ഉൽഭവത്തെ ക്കുറിച്ചുള്ളതാണ് 'പള്ളിയറശാ സ്ത്രം'. പൂരവേല ആരംഭിച്ചതോടു കൂടി പള്ളിയറ പണിയേണ്ടതായി വന്നു. ശ്രീമൂല പ്രകൃതിയായിരിക്കു ന്ന പരമേശ്വരിയെ അവിടെ സങ്കൽ പിച്ച് ആരാധനയും പൂരോൽസവ വും തുടങ്ങി. 'ഭഗവതി സദനം' ആദ്യമുണ്ടായത് ദേവലോകത്താ ണെന്നും, അതിനുശേഷമാണ് ഭൂലോകത്ത് അതുണ്ടായതെന്നും പാട്ടിൽ പറയുന്നു. ശിൽപശാസ്ത്രാ ദിവിധികളനുസരിച്ചാണ് പള്ളയറ യുടെ നിർമാണം. ഭൂപരീക്ഷ തുട ങ്ങിയ കർമങ്ങൾ ആദ്യം നടത്തും. പള്ളിയറയുടെ നിർമാണത്തിന്റെ വിവധവശങ്ങളെ പാട്ടിൽ വർണിക്കുന്നു. “</p> |
...
|
..Link |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല

















