Preserve language and cultural heritage
| Sl.No | Artifact Name | photo | collected person | accumulated space | Requester Details | Details | Reference/ files / links |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | oppana | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഒപ്പന
“കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ഒപ്പന. വിവാഹത്തിനു വരനെ കാണിക്കുന്നതിനുമുമ്പ് വധുവിനെ ...
ഒപ്പന
“കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ഒപ്പന. വിവാഹത്തിനു വരനെ കാണിക്കുന്നതിനുമുമ്പ് വധുവിനെ ചമയങ്ങൾ അണിയിച്ചൊരുക്കാൻ ഇരുത്തുന്നതിന് ഒപ്പനയ്ക്കിരുത്തൽ എന്നാണു പറയുക. തിരണ്ടുകല്യാണത്തിനു മുസ്ലിംസ്ത്രീകൾ കന്യകയ്ക്കു ചുറ്റുമിരുന്ന് ഒപ്പനപ്പാട്ടു പാടുന്നതിന് ഒപ്പനമുട്ടുക എന്നും പറയാറുണ്ട്. ഒരു കലാരൂപമെന്നനിലയിൽ വിവാഹവുമായി ബന്ധപ്പെട്ടാണ് ഒപ്പനയ്ക്കു പ്രചാരം സിദ്ധിച്ചത്. സ്ത്രീകളാണ് ഈ കലയിൽ മുൻപന്തിയിൽ നില്ക്കുന്നത്. എങ്കിലും സുന്നത്ത് ചെയ്യപ്പെടുന്ന ബാലനെയും വിവാഹനാളിലെ മുഖവള (മുടിമുറിക്കൽ)യിലും മറ്റും പുതുമാപ്പിളയെയും പുരുഷന്മാർ ഒപ്പനവയ്ക്കുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കു പാരമ്പര്യമായി ലഭിച്ചിട്ടുള്ള കലാരൂപം ഇതു മാത്രമാണ്. വിവാഹത്തിൻ്റെ തലേരാത്രിയിലെ മൈലാഞ്ചിക്കല്യാണത്തിനും നാല്പതു കുളിക്കും നാത്തൂൻസത്കാരത്തിനും കാതുകുത്തിനും ഈദ് ദിനങ്ങളിലും പെൺകുട്ടികൾ ഒപ്പനപ്പാട്ടുകൾ പാടുക പതിവാണ്.
'അഫ' എന്ന അറബിപദമാണ് ഒപ്പനയായി
മാറിയത്. ഒരാൾ മുൻപാട്ടുപാടിയാൽ മറ്റുള്ളവർ ഏറ്റുപാടും. ഒപ്പനചായൽ, ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികൾ ഉണ്ട്. ചായൽ പാടുമ്പോൾ കൈകൾ മുട്ടുന്ന പതിവില്ല. മുറുക്കത്തിനുമാത്രമേ കൈമുട്ടുക പതിവുള്ളൂ. ശൃംഗാരരസപ്രധാനമായ പാട്ടുകൾ ആണ് ഒപ്പനയുടേത്. അപൂർവമായി പടപ്പാട്ടുകളും സങ്കല്പകഥാഗാനങ്ങളും ഒപ്പനയ്ക്കു പാടാറുണ്ട്. ആണൊപ്പനയ്ക്കുവേണ്ടി പുയ്യാപ്ല പാട്ടുകൾ”.
അനുഷ്ഠാനേതരകലകൾ ,
നാട്ടറിവുകൾ, ഡി.സി.ബുക്സ്, വോള്യം 3,ജനറൽ എഡിറ്റർ ഡോ: സി.ആർ രാജഗോപാലൻ, പുറം:2625
ഒപ്പന
‘’കല്യാണം, കാത്കുത്ത് കല്യാണം, സുന്നത്ത്, വയസ്സറിയിക്കൽ, നാൽപതുകുളി എന്നീ ചടങ്ങുകളോടനുബന്ധിച്ചാണ് ഒപ്പന നടത്താറുള്ളത്. കേരളത്തിൽ സർവത്ര പ്രാചുര്യമുള്ള കൈകൊട്ടിക്കളിയുമായാണ് ഇതിന് ബന്ധം. മലബാറിലെ മാപ്പിളമാർക്കിടയിലാണ് ഒപ്പനക്കളിക്ക് പ്രാമുഖ്യം. 'ഹഫ്ന' എന്ന അറബിപദമത്രെ 'ഒപ്പന'യായി മാറിയത്. മാപ്പിളപ്പാട്ടിലെ ഒരു 'ഇശലാ' (ഈണം, രീതി)ണ് 'ഒപ്പന'യെന്നു കരുതുന്നവരുമുണ്ട്. സ്ത്രീകളും പുരുഷന്മാരും 'ഒപ്പന'യിലേർപ്പെടാറുണ്ട്. വധുവിനെ അലങ്കരിച്ച് പന്തലിലേക്ക് ആനയിച്ച് പീഠത്തിലിരുത്തി, ചുറ്റും ഒരു സംഘം സ്ത്രീകൾ പാടിക്കളിക്കുന്നതാണ് കല്യാണത്തിന് സ്ത്രീകൾ അവതരിപ്പിക്കുന്ന ഒപ്പനയുടെ സ്വഭാവം. ഒരാൾ മുൻപാട്ടു പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ചെയ്യും. ഒപ്പന ചായൽ, ഒപ്പന മുറുക്കം എന്നീ രണ്ടിനങ്ങളുണ്ട്. ചായലിന് കൈകൊട്ടി താളം പിടിക്കില്ല. മുറുക്കം പാടുമ്പോൾ കൈകൾ കൊട്ടണം. ഒപ്പനക്കളിക്ക് ശൃംഗാരരസപ്രധാനമായ പ്രേമഗാനങ്ങൾ മാത്രമല്ല പടപ്പാട്ടുകളും സഞ്ചാര കഥപ്പാട്ടുകളും സങ്കൽപ്പ കഥാപ്പാട്ടുകളും പാടാറുണ്ട്. “
ഡോ. എം.വി വിഷ്ണുനമ്പൂതിരി, നാടൻ കലകൾ നാടൻ പാട്ടുകൾ,പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്, 2018, പുറം 125, 126
ഒപ്പന
കേരളത്തിൽ പൊതുവേയും വിശേഷിച്ചും മലപ്പുറം, കോഴിക്കോടും,കണ്ണൂർ ജില്ലകളിലെ മുസ്ലീം സ്ത്രീകൾ നടത്തുന്ന ഒരു സാമൂഹ്യവിനോദം.ഏതു പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം. പ്രത്യേക തൊഴിലൊന്നുമില്ല.കളിക്കാരും പിന്നണിക്കാരും കൂടി ഒരു സംഘത്തിൽ പതിനഞ്ചുപേരോളം ഉണ്ടാകും. ഏതാണ്ട് അറുനൂറുവർഷത്തെ പഴക്കം ഈ കലയ്ക്കുണ്ടെന്നു പറയപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും ഈ കല അവതരിപ്പിക്കാറുണ്ട്.
നിക്കാഹ് ദിവസം (കല്യാണ ദിവസം) സ്നേഹിതകളും ബന്ധുജനങ്ങളും മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലിലേക്കു കൊണ്ടുപോകും. ഒരു പീഠത്തിന്മേലിരുത്തി തോഴിമാർ പാട്ടുപാടി കൈകൊട്ടിക്കളിക്കും. പാട്ടിനു രണ്ടുമൂന്നു കൂട്ടുകാരികൾ നേതൃത്വം നൽകും. മാപ്പിള ഗാനങ്ങളാണ് പാടുന്നത്.
മുസ്ലീം വരനെ കൂട്ടുകാർ ഒപ്പനവെക്കുന്നതാണു പുരുഷന്മാരുടെ ഒപ്പന. പുതിയാപ്പിള (വരൻ) വധുവിന്റെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയിൽ വച്ചോ കല്യാണപ്പാട്ടു പാടി വരനെ കളിയാക്കും. ഹാർമ്മോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ.ഏതു സമയത്തും ഒപ്പന അവതരിപ്പിക്കാം. രാത്രിയിലായാൽ വളരെ മനോഹരമായിരിക്കും. പാട്ടിന്റെ വലുപ്പത്തിനനുസരിച്ചും അവതരിപ്പിക്കുന്ന സമയം കൂടും. ചുരുങ്ങിയത് പത്തുമിനിററുകൊണ്ടും കളിക്കാം.പ്രത്യേകിച്ച് അരങ്ങില്ല,വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രം മതി.വെളിച്ചത്തിനു സാധാരണ വിളക്കുകൾ ഉപയോഗിക്കുന്നു. ഇപ്പോൾ സ്പോട്ടുലൈററുകളും മറ്റും ഉപയോഗിക്കാറുണ്ട്.
മണവാട്ടിക്ക് മുസ്ലീം വധുവിൻറെ വേഷമാണ്. മാത്താബ് ഉടുത്തു കസവിൻറ ബ്ലൗസ്സ് ധരിച്ച്, വിലകൂടിയ കല്യാണത്തട്ടമിട്ടും കഴുത്തിലും കൈകാലുകളിലും ആഭരണങ്ങൾ അണിഞ്ഞുമാണ് വധു ഒരുങ്ങുന്നത്. സ്നേഹിതകൾ കാച്ചിത്തുണിയുടുത്ത്, തലയിൽ വെള്ളപ്പുള്ളിയുള്ള തട്ടമിട്ടു, കാലിൽ തണ്ടയും, അരയിൽ അരഞ്ഞാണവുമായി ഒരുങ്ങും’’.
നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 24
ഒപ്പന
“മലബാർമാപ്പിള(മുസ്ലിം)സംസ്കാരത്തിന്റെ സംഭാവനയാണ് ഒപ്പന.കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാർക്കകല്ല്യാണം, കാതുകുത്ത്,നാല്പതുകുളി,പിറപ്പുമുടികളയൽ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാറുക, കാതുകുത്തിനും സുന്നത്തിനും മറ്റും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിൻറേയും ഭാഗത്തുള്ള സംഘങ്ങൾ മത്സരബുദ്ധിയോടെ ഒപ്പന പാടും. നാണംകുണുങ്ങി നിൽക്കുന്ന മണവാട്ടിക്കു ചുററുംകൂടി കൂട്ടുകാരികൾ ഒപ്പനമുട്ടും. മാപ്പിളപ്പാട്ടിൻ്റെ ഒരു ഇശൽ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ. ശൃം ഗാരരസം നിറഞ്ഞ പാട്ടുകൾക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയിൽ പാടാറുണ്ട്.
പാട്ടിന് ചായൽ, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയൽ ചായൽമുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും. മണവാളൻ്റേയും മണവാട്ടി യുടേയും ആഭരണങ്ങളേയും വസ്ത്രങ്ങളേയും കുറിച്ച് പാട്ടുകളിൽ പ്രതിപാദിക്കും. കല്ല്യാണപ്പന്തലും മണിയറയുടെ മോടിയും വിഷയം തന്നെ. ക ല്ല്യാണാചാരങ്ങളും പാട്ടിൽ വിവരിക്കാറുണ്ട്.
അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു മുൻകാലത്തു ഒപ്പനപ്പാട്ടുകാർ ധരിച്ചിരുന്നത്. പുള്ളികളുള്ള കളർ തുണിയും തട്ടവുമണിഞ്ഞ വേഷം വർണ്ണശബളമായിരുന്നു. കസവു പിടിപ്പിച്ച മത്താവിയും, വെള്ള കാച്ചിതുണിയും, നിറമുള്ള നീളം കുപ്പായവും ധരിക്കാറുണ്ട്. മയിലാഞ്ചി അണിയുന്നത് വളരെ പ്രധാനമാണ്. കയ്യിലും കാലിലും മയിലാഞ്ചി അണിയും. കണ്ണിൽ സുറുമയും ചുണ്ടിൽ വെറ്റില ചുകപ്പും ഉണ്ടാകണം. അരയിൽ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളിൽ കുപ്പിവളയും ധരിക്കുക സാധാരണമാണ്. കാതില (കർണാഭരണം) പല തരമുണ്ട്. തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില -ഇവ അവയിൽ ചിലതു മാത്രം. കഴുത്തിൽ അണിയാൻ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് വേണ്ടത്. കൂടെ ചങ്കേലസ്സ്, പരന്നേലസ്സ്, കല്ലുമണി, പതക്കം, ചക്രമാല, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. ഒപ്പന നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇശലുകളുടെ മാത്രകൾക്കൊത്ത് കളിക്കാർ കൈമുട്ടണം.
പുരുഷന്മാരും ഒപ്പന അവതരിപ്പിക്കാറുണ്ട്. സ്ത്രീകളുടെ ഒപ്പനയിൽ നിന്ന് ഇതിന് പല മാററങ്ങളുമുണ്ട്. പുരുഷന്മാർ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്. മണിയറയിൽ വച്ചോ വരൻ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴോ ആണ് കൂട്ടുകാർ ഒപ്പന പാടുന്നത്. ഇടത്തോട്ടും വലത്തോട്ടും മുന്നിലോട്ടും പിന്നിലോട്ടും ചാഞ്ഞു കൊണ്ടാണ് കളി. വെള്ളമുണ്ടും ഷർട്ടും ആണ് സാധാരണ ഉപയോഗിക്കുന്ന വേഷം. തൊപ്പിയോ തലയിൽ കെട്ടോ ഉണ്ടാകും.
മാപ്പിളവീടുകളിലെ അകത്തളങ്ങളിൽനിന്നും ഒപ്പന ക്രമേണ സാംസ്കാരിക സദസ്സുകളിലേക്കും യുവജനോത്സവങ്ങളിലേക്കും പറിച്ചുനടപ്പെട്ടു. തനതുരീതികൾക്കൊപ്പം ഒട്ടേറെ പരിഷ്കാരങ്ങൾക്കും ഇതു വഴിവെച്ചു. ഹൃദ്യവും ആകർഷകവും ആയ ഒരു കലാവിരുന്നായി ഒപ്പന രൂപാന്തരപ്പെട്ടു എന്നു പറയാം.
കുറിപ്പ്:
'ഒപ്പന' ഒരു ദ്രാവിഡ പദമാണ്. അലങ്കരിക്കുക. ചാർത്തുക എന്നൊക്കെയാണ് പൊതുവായ അർത്ഥം. അനുഷ്ഠാനങ്ങളിൽ 'ഒപ്പിക്കുക' (ചാർത്തുക) തുടങ്ങിയ പ്രയോഗം കാണാം. കോയമ്പത്തൂരിലെ അലങ്കാര വസ്തുക്കൾ വിൽക്കുന്ന ഒരു തെരുവിന് 'ഒപ്പന' എന്ന പേരുണ്ട് “.
റഫറൻസ്:
1. വി.എം. കുട്ടി മാപ്പിളപ്പാട്ടിന്റെ ലോകം, പാപ്പിയോൺ, കോഴിക്കോട് -2006.
2. പക്കർ പന്നൂർ (എഡി.) മാപ്പിള കലാദർപ്പണം, കോട്ടയം, സാഹിത്യ പ്രസാധക സഹകരണ സംഘം -1998.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 49-51
Show more
|
.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 49-51നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 24 ഡോ. എം.വി വിഷ്ണുനമ്പൂതിരി, നാടൻ കലകൾ നാടൻ പാട്ടുകൾ,പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്, 2018, പുറം 125, 126,.Link |
| 2 | Seethakali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2713 - 14,നമ്മുട...
അനുഷ്ഠാനേതരകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2713 - 14,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 70-72,
Show more
|
.https://youtu.be/GUTA_Sf8TWA?si=q6yHpxEiSM6NHwBU.Link | |
| 3 | Kurathiyattam | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറത്തിയാട്ടം
“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ട...
കുറത്തിയാട്ടം
“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങനെ രണ്ടു രീതിയിലുണ്ട്. കുറവൻ, കുറത്തി, വൃദ്ധൻ, കള്ളുഷാപ്പുകാരൻ, നാട്ടുപ്രമാണി തുടങ്ങിയ വേഷങ്ങൾ വടക്കൻ കുറത്തിയാട്ടത്തിൽ ഉണ്ട്.ഗദ്യസംഭാഷണം കുറഞ്ഞതും ഗാനങ്ങൾ കൂടുതലുള്ളതുമായ നാടകമാണിത്. തൃശ്ശൂർപൂരം കാണുവാൻചെന്ന കുറത്തിയും കുറവനും ജനത്തിരക്കിൽപ്പെട്ടു വേർപിരിയുകയും ചുറ്റിത്തിരിയുകയും ഒടുവിൽ കണ്ടുമുട്ടുകയും പരസ്പരം പ്രണയകലഹത്തിനുശേഷം യോജിപ്പിലെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. മൃദംഗവും കൈമണിയുമാണു പിന്നണിവാദ്യങ്ങൾ. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്.
തെക്കൻ കുറത്തിയാട്ടത്തിൽ കുറത്തി, കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണുള്ളത്. പാർവതിയുടെയും മഹാലക്ഷ്മി യുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്നു പരസ്പരം ഭർത്താക്കന്മാരെ പഴിക്കുകയും സരസ്വതിസങ്കല്പത്തിലുള്ള മറ്റൊരു സ്ത്രീ വന്ന് ആ തർക്കം തീർക്കുകയുമാണിവിടെ. മുത്തിയമ്മ ഹാസ്യകഥാപാത്രമാണ് “.
അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം മൂന്ന്, ജനറൽ എഡിറ്റർ: സി. ആർ. രാജഗോപാലൻ, ഡി.സി. ബുക്സ് ,പുറം : 2 645
കുറത്തിയാട്ടം
‘’കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തും നടത്തുന്ന പ്രാചീന നൃത്തകല. ഈ അനുഷ്ഠാനമായ കല കുറവസമുദായക്കാർ നടത്തുന്നു.
ചെറുപ്പക്കാരും മദ്ധ്യവയസ്കരും ഒത്തുചേർന്നു നടത്തുന്ന കലാപ്രകടനമാണിത്. പാമ്പുകളെ പിടിച്ചും, നാടൻ പച്ചമരുന്നുകൾ പറിച്ചും, പക്ഷിശാസ്ത്രവും രേഖാശാസ്ത്രവും പറഞ്ഞും ഉപജീവനം നടത്തുന്നവരാണു കലാകാരന്മാർ. പ്രാചീനകലാരൂപമാണ്. ഏതു കാലത്താരംഭിച്ചു എന്നു പറയുവാൻ സാദ്ധ്യമല്ല. തെക്കൻ രീതിയിലുള്ള കലാപ്രകടനത്തിനു് മൂന്നു പേരും, വടക്കൻ രീതിയിലുള്ളതിന് എട്ടിലധികം പേരും വേണം.
തെക്കൻ രീതിയിലുള്ള കുറത്തിയാട്ടം: വിഷ്ണുവിൻറയും ശിവൻറെയും ഭാര്യമാരെ പ്രതിനിധീകരിച്ച് സ്ത്രീവേഷം ധരിച്ച രണ്ടു നടന്മാർ രംഗത്തു വരുന്നു. താളമേളത്തിനനുസരിച്ചു പാട്ടുകാർ പാടുന്നു. അതിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. ആംഗ്യസങ്കേതങ്ങളോടെ ഭാവപ്രധാനമാണ് നൃത്തം. അന്യോന്യം വാക്സമരം. വാക്കു മൂക്കുമ്പോൾ ഒരു കുറത്തിവന്നു സാന്ത്വനപ്പെടുത്തി രണ്ടുപേരേയും പറഞ്ഞയക്കും.
വടക്കൻ രീതിയിലുള്ള കുറത്തിയാട്ടം:
സംഗീതനാടകവുമായി ബന്ധമുള്ളതായി തോന്നും. കുറവൻ, കുറത്തി, കള്ളഷാപ്പുകാരൻ, നാട്ടുപ്രമാണി എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. തൃശൂർ പൂരത്തിനുപോയ കുറവനും കുറത്തിയും പരസ്പരം വേർപിരിയാനിടവരുന്നു, കുറെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന അവർ അനുഭവങ്ങൾ വിവരിക്കുന്നതാണ് പാട്ടിനും നൃത്തത്തിനും വിഷയം. മദ്യസേവയും അയിത്താചരണവും ഇല്ലായ്മ ചെയ്യാനുദ്ദേശിച്ചു കൊണ്ടുള്ള കലാരൂപമാണ്.
മൃദംഗം, കൈമണി, ചെറിയ മദ്ദളം, ഹാർമ്മോണിയം. ഇവയിൽ രണ്ടോ മൂന്നോ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു.
രാത്രിയിൽ ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം കളി തുടങ്ങും. രണ്ടോ മൂന്നോ മണിക്കൂർ സമയം കളി നീണ്ടുനിൽക്കും.
ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്തും നടത്തുന്നു. തിരശ്ശീലയും മറ്റു രംഗസജ്ജീകരണങ്ങളും ഉപയോഗിച്ച് അരങ്ങൊരുക്കും.നിലവിളക്ക് കത്തിച്ചുവച്ചാണു പ്രദർശനം.
സംഗീതനാടകങ്ങളിലെന്നപോലെ കഥാപാത്രങ്ങൾക്ക് അനുഗുണമായ വേഷം. കുറവനും കുറത്തിക്കും സാധാരണവേഷം, അതിനു ചേർന്ന ചമയങ്ങൾ. സാമൂഹിക പരിഷ്കരണം ഉന്നംവെച്ച് നടത്തുന്ന കലാപ്രകടനമാണ്. തമിഴ്നാട്ടിൽ നിന്നു വന്ന കുറവർ കേരളത്തിൽ പ്രചരിപ്പിച്ച കലയെന്ന് കരുതപ്പെടുന്നു. “
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 57-58
കുറത്തിയും കുറത്തിയാട്ടവും
“കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറവനും കുറത്തിയും എന്ന സങ്കല്പം നിലനിൽക്കുന്നുണ്ടു്. തമിഴ് സംസ്കാരത്തിൻ്റെ സ്വാധീനം ഈ പുരാവൃത്തസ്വീകരണത്തിലുണ്ടു്.
ഉത്തരകേരളത്തിലെ കുറത്തിത്തെയ്യങ്ങളും തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും നിലനിൽക്കുന്ന കുറത്തിയാട്ടവും കുറത്തിപ്പാട്ടും ഈ സാംസ്കാരികാംശത്തിന്റെ പാഠഭേദങ്ങളാണെന്നു വേണം കരുതാൻ. താണ ജാതിക്കാരുടേയും ഉയർന്ന ജാതിക്കാരുടേയും കലാരൂപങ്ങളിൽ
കുറത്തിയുടെ സ്വാധീനം കാണാം.
കുറത്തിയാട്ടം:
തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കുറത്തി ആട്ടം പ്രചാരത്തിലുണ്ട്. തെക്കൻ ജില്ലകളിൽ അനുഷ്ഠാനപരമായ ക്ഷേത്ര കലയാണ് കുറത്തിയാട്ടം. കുറവ സമുദായക്കാരാണ് കുറത്തിയാട്ടം നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവും പക്ഷിശാസ്ത്രം, കൈനോട്ടം ഇവ നടത്തി ഉപജീവനം കഴിക്കുന്നവരാണ്. പരമശിവൻ്റേയും മഹാവിഷ്ണുവിന്റേയും ഭാര്യമാരായ പാർവതിയും മഹാലക്ഷ്മിയും രംഗത്തുവരുന്നതോടെയാണ് കുറത്തി യാട്ടം ആരംഭിക്കുന്നത്. നടന്മാർ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. വാ ദൃവും പാട്ടും കാണും. മേളത്തിനനുസരിച്ച് സ്ത്രീവേഷക്കാർ നൃത്തം ചെയ്യും. തുടർന്ന് അന്യോന്യം നടത്തുന്ന വാക്സമരമാണ്. ഭർത്താക്കന്മാരെ പഴിച്ചു കൊണ്ടുള്ള ഈ പ്രകടനത്തിനിടയിൽ മറ്റൊരു കുറത്തി എത്തുന്നു. തർക്കം തീർക്കാൻ എത്തുന്ന കുറത്തി സരസ്വതീദേവിയുടെ സങ്കല്പമാണ്.
വടക്കൻ ജില്ലകളിൽ പ്രചാരത്തിലുള്ള കുറത്തിയാട്ടം തീർത്തും വ്യത്യസ്തമാണ്. സാമൂഹ്യപരിഷ്കാരം ലക്ഷ്യമാക്കിയുള്ള വിഷയങ്ങളെ അധികരിച്ച് ഉള്ള കലാപ്രകടനമാണിത്.സംഗീതനാടകങ്ങളുടെ സ്വാധീനം ഇതിൽ കാണാം. കുറവനും കുറത്തിക്കും പുറമെ നാട്ടുപ്രമാണിയും കള്ളു കുടിയനും രംഗത്തുണ്ടാകും. തൃശ്ശൂർപൂരം കാണാൻ ചെന്ന കുറവനും കുറത്തിയും മദ്യപിക്കുന്നു.കുറവനും കുറത്തിയും തിരക്കിൽ വേർപെട്ടു പോകുന്നു. വളരെക്കാലത്തെ ഊരുചുറ്റലിനു ശേഷം അവർ വീണ്ടും ഒത്തുചേരുന്നു. അനുഭവങ്ങൾ പങ്കുവെക്കുന്നു. സാമൂഹ്യപ്രശ്നങ്ങളെ വിമർശനപരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഉൽബു
ദ്ധരാക്കുക എന്ന ലക്ഷ്യം കൂടി ഈ കലാരൂപത്തിനുണ്ടായിരുന്നു.
രാമർശമുണ്ട്. പാലക്കാട് ജില്ലയിലെ പാങ്കളിയിലും സാമൂതിരിമാരുടെ ഇടയിൽ പ്രചാരമുള്ള സംഘക്കളിയിലും ഇതിനു സമാനമായ ഭാഗങ്ങളുണ്ട്.
കുറത്തിത്തെയ്യം:
കണ്ണൂർ, കാസർകോട് ജില്ലകളിൽ തെയ്യാഘോഷത്തിന്റെ ഭാഗമായി ചില തറവാടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കുറത്തിത്തെയ്യം കെട്ടി ആടാറുണ്ട്. കുറത്തി, കുഞ്ഞാർകുറത്തി, മലങ്കുറത്തി, പുള്ളിക്കുറത്തി, സേവക്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ട് തരം കുറത്തി ത്തെയ്യങ്ങൾ ഉണ്ടായിരുന്നത്രെ. ഇതിൽ പലതും മാന്ത്രിക മൂർത്തികളാണ്. മലയൻ, വേലൻ, കോപ്പാളർ, ചെരവൻ, പുലയർ എന്നീ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്. ഇവയിൽ മിക്ക തെയ്യങ്ങളുടേയും ഇതിവൃ ത്തങ്ങൾപാർവതിയേയും ശിവനേയും ബന്ധപ്പെടുത്തിയവയാണ്.
ഉർവര ദേവതയാണ് സാധാരണ കുറത്തിത്തെയ്യം. പാർവതിയുടെ അ വതാരമാണ് കുറത്തി എന്ന വിശ്വാസവും ചില സ്ഥലങ്ങളിൽ ഉണ്ട്. മണ്മറഞ്ഞ വീരവനിതകളുടെ ഓർമ്മക്കായി കെട്ടി ആടുന്ന കുറത്തിത്തെയ്യങ്ങളും ഉണ്ട്. “
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 99-100
Show more
|
.അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ വോള്യം മൂന്ന്, ജനറൽ എഡിറ്റർ: സി. ആർ. രാജഗോപാലൻ, ഡി.സി. ബുക്സ് ,പുറം : 2 645നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 57-58നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 99-100.Link |
| 4 | Chavittu kali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുകളി
“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്ക...
ചവിട്ടുകളി
“പുലയസമുദായത്തിൽപ്പെട്ടവരുടെ ഒരു വിനോദനൃത്തവിശേഷമാണ് ചവിട്ടുകളി, ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഉച്ചയ്ക്കുശേഷം ഏതെങ്കിലും വീട്ടുമുറ്റത്തായിരിക്കും ചവിട്ടുകളി നടത്തുക. ചിലപ്പോൾ മൂന്നോണങ്ങൾ വരെ ഇത് ആവർത്തിക്കാറുണ്ട്. മങ്ങാട് കോളനിയിൽ ഈ വിനോദം മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്. ചവിട്ടുകളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യം കണ്ണകി കോവിലൻ കഥയാണ്. പൊന്മകനെ (കോവിലൻ) പാണ്ഡ്യരാജാവിന്റെ ഭടന്മാർ പിടിച്ചുകൊണ്ടുപോയ വിവരം ഒരു പുലയസ്ത്രീയിൽനിന്നും മനസ്സിലാക്കിയ ദേവി ആ ചെറുമസ്ത്രീയെ അനുഗ്രഹിക്കുന്നു. കുട്ടാടം പാടത്ത് ചൂലും മുറവും എടുത്തുചെന്നാൽ അന്നത്തേക്കുള്ള നെല്ലു കിട്ടും എന്നായിരുന്നു അനുഗ്രഹം. തുടർന്ന് പാണ്ഡ്യരാജ്യത്തെത്തിയ ദേവി രാജാവിനെ വധിച്ച് പൊന്മകനെ പുനർജ്ജനിപ്പിച്ചു തിരിച്ചു പോരുന്നു. പുലയസ്ത്രീക്കു ദേവി നല്കിയ അനുഗ്രഹത്തിന്റെ ഫലമാണ് നെല്ലടിക്കാൻ പോയാൽ ഇന്നും കൂടുതൽ നെല്ലു തങ്ങൾക്കു ലഭിക്കുന്നത് എന്നാണിവരുടെ വിശ്വാസം. ഇതിൻ്റെ സ്മരണയ്ക്കായാണു ചവിട്ടുകളി നടത്തുന്നതത്രേ.
നടുക്ക് ഒരു ഉരലോ സ്റ്റൂളോ വെച്ച് അതിനുമുകളിൽ വിളക്കു കത്തിച്ച് ചുറ്റും വട്ടത്തിൽ കൂടിനിന്ന് ചുവടുകൾ വെച്ചുള്ള കളിയാണ് ചവിട്ടുകളി. പത്തോ അതിൽ കൂടുതലോ പേർ ഇതിൽ പങ്കെടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കാളികളാകുന്ന ഒരു വിനോദമാണിത്. ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റുപാടി കൈകൊട്ടി കളിക്കുകയുമാണ് ഇതിൻ്റെ രീതി. കളിയിൽ പങ്കെടുക്കാത്തവർ നടുക്കുനിന്ന് പാടുകയും മറ്റുള്ളവർ അതേറ്റുപാടി കളിക്കുന്ന സമ്പ്രദായവും ഉണ്ട്. കളിക്ക് പാടുന്ന 'കുടൽമാല കുങ്കി' യുടെ പാട്ട് ദേവീസ്തുതിപരമായ ഗീതമാണ്. വടക്കൻപാട്ടുകളും ഇതിനു പാടാറുണ്ട് “.
അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:
2651-52
ചവിട്ടുകളി
“ജോഡികളായി നിന്ന് ആറുമുതൽ ഏകദേശം പന്ത്രണ്ടുവരെ കളി ക്കാർ ഒരുമിച്ച് വട്ടത്തിൽ നിന്ന് താളം ചവുട്ടിയാണ് കളിക്കുന്നത്. പാട്ടിനൊപ്പിച്ചാണ് കൈയടിക്കുന്നതും താളം ചവിട്ടുന്നതും. ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നീ കാലങ്ങളിലൂടെ കളി കടന്നുപോ കുന്നു. അവസാനം ആവേശകരമായ മൂന്നാംകാലം കളിച്ച് കളി അവ സാനിപ്പിക്കും. ഇടയ്ക്കിടയ്ക്ക് വായ്ത്താരികളുമുണ്ട്. മുണ്ട് മടക്കി ക്കുത്തി, അതിനുമുകളിൽ ഒരു തോർത്ത് മുറുക്കിയുടുത്താണ് കളിക്കുന്നത്’’
കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും, ഡോ:സീലിയ തോമസ് പെരുമ്പനാനി, കറൻ്റ് ബുക്സ്, 2010 ,പുറം: 22
Show more
|
.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2651-52,കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും, ഡോ:സീലിയ തോമസ് പെരുമ്പനാനി, കറൻ്റ് ബുക്സ്, 2010 ,പുറം: 22.Link |
| 5 | Chavittu nadakam | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുനാടകം
“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം...
ചവിട്ടുനാടകം
“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2652-2654
ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടു നാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. യേശുക്രിസ്തുവിൻ്റെ 12 ശിഷ്യ മാരിൽ ഒരാളായ വിശുദ്ധ തോമസ് എ.ഡി. 52ൽ കേരളത്തിൽ ക്രിസ്തു മത പ്രചാരണം ആരംഭിച്ചു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങളുണ്ടായി. ക്നാനായിലെ തോമസിന്റെ നേതൃത്വത്തിലും സാപ്പോർ ഈശോയുടെ നേതൃത്വത്തിലും നടന്ന കുടിയേറ്റങ്ങൾ ഇതിൽ പ്രധാനമാണ്.
പോർച്ചുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറിച്ചു. കേരളത്തിലെ പരമ്പരാഗത സഭകളുടെ പാശ്ചാത്യവൽക്കരണശ്രമങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ക്രിസ്തീയ കലകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഗവേഷകർ രേഖ പ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.
കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കേരളീയമായ ഒരു വ്യക്തിത്വമുണ്ട്.വിവിധ സഭാപാരമ്പര്യങ്ങളുടെ സ്വാധീനം നിലനിൽക്കെത്തന്നെ കേരളീയ സാംസ്കാരിക പാരമ്പര്യത്തിൽ ഊന്നിയുള്ളതാണ് ഈ വ്യക്തിത്വരൂ പീകരണം. ഈയൊരു പ്രക്രിയയിൽ ചവിട്ടുനാടകം പോലുള്ള രംഗകലകൾ വഹിച്ച പങ്ക് പ്രധാനമാണ്. വിശ്വാസികളെ പ്രാദേശിക സംസ്കാരത്തോട് അടുത്തുനിൽക്കാനും അതേ അവസരത്തിൽ ക്രിസ്തീയവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താനും ഇത്തരം കലാരൂപങ്ങൾ സഹായിച്ചു എന്നു പറയാം”
.
റഫൻസ് :
സെബീന റാഫി, ചവിട്ടു നാടകം, കോട്ടയം, സാഹിത്യ സഹകരണ സംഘം -1964
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 125- 127
Show more
|
.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2652-2654,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 125- 127.Link |
| 6 | Pachakuththal | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പച്ച കുത്തൽ
pachakuththal
'’ശാരീരിക സംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയി...
പച്ച കുത്തൽ
pachakuththal
'’ശാരീരിക സംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗങ്ങളെ അലങ്കരിക്കുകയാണ് അതിൻ്റെ സ്വഭാവം. ഒരു കാലത്ത് ഗ്രാമീണർക്കിടയിൽ പച്ചകുത്ത് സർവസാധാരണമായിരുന്നു. കുറവരും മറ്റുമാണ് ഈ തൊഴിലുമായി നടക്കുന്നത്. പ്രത്യേകതരം ചെടികളുടെ ഇലകളുടെ നീരും ചില രാസവസ്തുക്കളും ചേർത്താണ് പച്ചകുത്തുവാനുള്ള മഷി ഉണ്ടാക്കുന്നത്. കാലുകൾ, പുറം, മാറിടം എന്നിവിടങ്ങളിൽ മാത്രമല്ല മുഖത്തുപോലും പച്ച കുത്തി അലങ്കരി ക്കുമത്രേ. ആദിവാസികൾക്കിടയിൽ ഇന്നും അതു നിലവിലുണ്ട്. എന്നാൽ, ഗ്രാമീണ പ്രദേശങ്ങളിൽ ഇന്നു കണ്ടുവരുന്നില്ല.’’
സൗന്ദര്യവർദ്ധകനാട്ടറിവുകൾ, ഡോ:എം.വി.വിഷ്ണുനമ്പൂതിരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2438
പച്ചകുത്തൽ
“പ്രാകൃതരായ മനുഷ്യർ ശരീരാലങ്കാരത്തിൻ്റെയോ വിശ്വാസങ്ങളുടെയോ ഭാഗമായി ശരീരത്തിൽ പച്ചകുത്തുന്ന സമ്പ്രദായമുണ്ടായി. സാമൂഹ്യസ്ഥിതി, കൂട്ടായ്മ, ലൈംഗികസ്വഭാവം എന്നിവ അതിൽ വരുന്നു. ഏതു ശരീരത്താണോ പച്ചകുത്തിയിരുന്നത് അയാളുടെ വ്യക്തിത്വം പച്ചകുത്തിൽ പ്രതിഫലിച്ചിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്നതും മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞുപോകുന്നതുമായ പച്ചകുത്തു രീതികൾ ഉണ്ടായിരുന്നു. സ്ഥിരമായി നില്ക്കുന്ന പച്ചകുത്ത് ആ സമൂഹത്തിന്റെ സ്ഥിരതയെയാണ് അടയാളപ്പെടുത്തുന്നത്. ചില സമൂഹങ്ങളിൽ പ്രത്യേക ചടങ്ങുകളോടെയാണു പച്ചകുത്തൽ നടക്കുന്നത്.
ആദിവാസികളിൽ സ്ത്രീകളാണു കൂടുതലായും പച്ചകുത്തുന്നതായി കണ്ടുവരുന്നത്. പ്രായപൂർത്തിയായ സ്ത്രീകളാണു പച്ചകു ത്താറുള്ളത്. നെറ്റി, കവിൾ, മാറ്, കൈ, കാല്, എന്നീ ശരീരഭാഗങ്ങളാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. വാൾ, ശംഖ്, സ്വസ്തികം, പൂവ്, പക്ഷി എന്നീ രൂപങ്ങളാണ് പുരുഷന്മാരിൽ കാണുന്ന അടയാളങ്ങൾ. ത്രികോണം, ചതുരം, വർത്തുളം എന്നീ ആകൃതികളിൽ ബിന്ദുക്കൾ സ്ത്രീകൾ ആലേഖനം ചെയ്യുന്നു.
പായപ്പുല്ലും പയർവർഗത്തിൽപെട്ട യവരയിലയും മുലപ്പാലിൽ ചാലിച്ചു കട്ടിയുള്ള ദ്രാവകത്തിൽ മുക്കിയ നാരകമുള്ളുകൊണ്ടോ ഇരുമ്പിന്റെ സൂചികൊണ്ടോ ആണ് പച്ചകുത്തുന്നത്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളുമാണു പച്ചകുത്തിയിരുന്നത്.
പച്ചകുത്തൽ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു വിഭാഗമാണ് കുറവൻമാർ.ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന ഒരു പ്രാചീനസമ്പ്രദായമാണു പച്ചകുത്തൽ. മുഖത്തും ശരീരഭാഗങ്ങളിലുമായി ഒരു പ്രത്യേ കതരം മഷി ഉപയോഗിച്ച് പച്ചകുത്തുന്ന രീതി പല സമൂഹങ്ങളിലും കാണാനാവും. വ്യക്തികളുടെ കുലം,ഗോത്രം,സാമൂഹ്യപദവി,കുലചിഹ്നം എന്നിവയുടെ പ്രതീകമായാണു പച്ചകുത്തൽ നടത്തുന്നത്.പച്ച,നീല എന്നീ നിറങ്ങളിലാണു പച്ചകുത്തൽ നടത്തുന്നത്. സസ്യങ്ങളുടെ ചാറുകൾ, പശകൾ,ധാതുദ്രവ്യങ്ങൾ,കരി,ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതിവസ്തുക്കളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. മഷികൊണ്ടു രൂപം വരച്ച് അതിൽ സൂചികുത്തി മഷി തിരുമ്മിപ്പിടിപ്പിച്ചാണ് ഇതിൻ്റെ ചിത്രണരീതി. പച്ചകുത്തൽ കുലത്തൊഴിലായി ചെയ്യുന്ന ചില സമുദായങ്ങളുണ്ട്. ഓരോ സമുദായവും പ്രത്യേക രീതികളിൽ തയ്യാറാക്കിയ മഷിയാണിതിന് ഉപയോഗിക്കുന്നതും. അകത്തിച്ചീരയും മഞ്ഞളും കൂട്ടിയിടിച്ചു തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി മുലപ്പാലിലോ വെള്ളത്തിലോ ചാലിച്ചാണു കുറുമർ പച്ചകുത്താൻ മഷി നിർമ്മിക്കുന്നത്.ചിലർ കയ്യോന്നി, കറുക എന്നിവയും ഉപയോഗിക്കാറുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു പച്ചകുത്തലിൽ വരയ്ക്കുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, തേര്, വാൾ, ശൂലം, ശംഖ്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.ബിന്ദു,നേർരേഖഎന്നീ രീതികളിലാണു പച്ചകുത്തൽ നടത്താറുള്ളത്.
ഗോത്രവർഗ്ഗക്കാരുടെ പച്ചകുത്തൽ
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണു മിക്ക ഗോത്രവർഗ്ഗക്കാരും പച്ചകുത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാണി ക്കാരുടെ ഇടയിൽ സ്ത്രീപുരുഷഭേദമെന്യേ പച്ചകുത്തൽ നടത്തിയിരുന്നു. സ്ത്രീകളാണ് പച്ചകുത്തൽ സാധാരണയായി ചെയ്തു കൊടുത്തിരുന്നത്. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവും കാണിക്കാർ പച്ചകുത്തിയിരുന്നു. സൂചികൊണ്ടു കുത്തി ചോരപൊടിയുന്ന ഭാഗത്തു ചിരട്ടക്കരിയോ, വിളക്കുമഷിയോ മുലപ്പാലിൽ ചേർത്ത മിശ്രിതവും തേക്കുന്നു. മുറിവു കരിയുന്നതുവരെ ഈ മിശ്രിതം ലേപനം ചെയ്തുകൊണ്ടിരിക്കും. വയനാട്ടിലെ വേട്ടകുറുമർ നെറ്റിയിൽ രണ്ടു ചെവിയെയും ബന്ധിപ്പിക്കത്തക്കവിധം നീളത്തിൽ പച്ചകുത്താറുണ്ട്. മുലപ്പാലും അമരച്ചപ്പും കരിയും ചേർന്ന മിശ്രിതമാണ് ഇവർ ഇതിന് ഉപയോഗിക്കുന്നത്. പാലക്കാട് ജില്ലയിലെ ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗക്കാർ പച്ചകുത്തൽ അനുഷ്ഠാനമായും കുലമഹിമയായും കൊണ്ടുനടക്കുന്നവ രാണ്. പച്ചകുത്തിയാൽ രക്തം വെയ്ക്കുമെന്നും 'വിളർച്ച' മാറുമെന്നും വിശ്വാസമുള്ളതുകൊണ്ട് ഇവർ പ്രസവശേഷം സ്ത്രീകളിലും പച്ച കുത്തൽ നടത്താറുണ്ട്. വനത്തിൽനിന്നുകിട്ടുന്ന തൊണ്ടക്കുരുവിൻ്റെ പരിപ്പെടുത്തു കരിയും പച്ചമഞ്ഞളും ചേർത്തരച്ച മിശ്രിതം ഒരു ചെറുകമ്പിൽ മുക്കിയെടുത്തു വരച്ചശേഷം സൂചികൊണ്ട് അതിന്റെ പുറത്തു വരച്ചാണ് കുറുമ്പർ സമുദായക്കാർ പച്ചകുത്തൽ നടത്തുന്നത്. സൂര്യൻ, ചന്ദ്രൻ, ഉലക്ക തുടങ്ങിയ ബിംബങ്ങളെ കുറുമ്പരുടെ പച്ചകുത്തലിൽ കാണാം.’’
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , ജനറൽഎഡിറ്റർ: ഡോ:സി.ആർ രാജഗോപാലൻ,,വോള്യം 3, ഡി.സി.ബുക്സ്, പുറം: 2674 - 75
പച്ചകുത്ത് (Tattooing)
“പ്രാചീന മനുഷ്യർ ശരീരം മോടി പിടിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരുപാധിയാണ് പച്ചകുത്ത് എന്ന ശരീരചിത്രകല, മായ്ച്ചു കളയാൻ പറ്റാത്തവിധം ത്വക്കിനടിയിലേക്ക് ഒരു പ്രത്യേകതരം മഷി കുത്തിച്ചേർത്ത് ശരീരഭാഗങ്ങളെ സ്ഥിരമായി നിറം പിടിപ്പിക്കലാണ് പച്ചകുത്ത്. “ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന സ്വഭാവം പ്രാക്തനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഈ സമ്പ്രദായത്തിൻ്റെ മറ്റൊരു രീതിയാകാം പച്ചകുത്ത്. പുകയുന്ന തീക്കൊള്ളി ദേഹത്തേല്ക്കുമ്പോൾ പൊള്ളിയ ഭാഗത്ത് കരിയൂറിച്ചേർത്ത് സ്ഥിരമായ വടു വീഴുന്നത് കണ്ടതിൽനിന്നാകാം പച്ചകുത്തൽ എന്ന ആശയത്തിന്റെ ജനനം" എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇലകളുടെ ചാറുകൾ, പഴങ്ങൾ, ധാതുദ്രവ്യങ്ങൾ, കരി, ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതി വസ്തുക്കളിൽനിന്നും ചാലിച്ചെടുക്കുന്ന കുഴമ്പുകളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കിയെടുക്കുന്നത്. അകത്തിച്ചീരയും മഞ്ഞളും ചേർത്ത് തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി വെള്ളത്തിലോ മുലപ്പാലിലോ ചാലിച്ചാണ് പച്ചകുത്തുവിദഗ്ധരായ കുറവർ പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. ചില സമുദായങ്ങൾ കയ്യോന്നി,കറുക എന്നീ ഔഷധസസ്യങ്ങളും ഉപയോഗിക്കാറുണ്ട്. മഷികൊണ്ട് രൂപം വരച്ച് അതിൽ സൂചി കുത്തി മഷി തിരുമ്മി പിടിപ്പിച്ച് വരയ്ക്കുന്നതു കൊണ്ടാണ് ചിത്രങ്ങൾ മായാതെ കിടക്കുന്നത്. പച്ച, നീല എന്നീ നിറങ്ങളാണ് സാധാരണയായി പച്ചകുത്തുന്ന ചിത്രങ്ങളിൽ കാണുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പച്ചകുത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, വാൾ, ശൂലം, ശംഖ്, തേര്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
ബി.സി. രണ്ടായിരത്തിനു മുമ്പ് തന്നെ പച്ചകുത്തൽ നിലവിലുണ്ടായിരുന്നുവെന്ന് പുരാവസ്തുഗവേഷണങ്ങൾ തെളിയിക്കുന്നു. ഈജിപ്തിലെ മമ്മികളിൽനിന്നും കണ്ടെടുത്ത മൂന്ന് സ്ത്രീശരീരങ്ങളിലെ കൈകാലുകൾ, തോൾഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ കടുത്ത നീലനിറത്തിൽ ഏതാനും കുത്തുകൾ ഒറ്റവരിയായി കാണപ്പെട്ടിരുന്നു. എക്സിമോകൾ, പോളിനേഷ്യാ ദ്വീപിലെ ഗോത്രവർഗ്ഗ ക്കാർ, ആഫ്രിക്കയിലെ ഹോട്ടൻടോട്ട് വിഭാഗങ്ങൾ, ന്യൂസിലാൻ്റിലെ ഗോത്രവർഗ്ഗക്കാർ മാവോറികൾ, ഇന്തോനേഷ്യ, മലയ, ബർമ്മ, ജപ്പാൻ തുടങ്ങിയ രാജ്യക്കാർ എന്നിവർക്കിടയിൽ ഒരു കാലത്ത് പച്ചകുത്ത് വ്യാപകമായ ഒരു ശരീര അലങ്കാരമായിരുന്നു.
ദൈവത്തിൽനിന്നാണ് പച്ചകുത്ത് ഉണ്ടായതെന്നാണ് പോളിനേഷ്യക്കാർ വിശ്വസിക്കുന്നത്. പോളിനേഷ്യൻ സ്ത്രീകൾ ഭൂതപ്രേതാദികൾ അടുത്തു വരാതിരിക്കുവാനായി ചുണ്ടിലും, കൈത്തണ്ടയിലും പച്ചകുത്തിയിരുന്നു. തോളിൽ തത്തയുടെ രൂപം പച്ചകുത്തിയാൽ ഐശ്വര്യം വരുമെന്ന വിശ്വാസക്കാരാണ് ബർമ്മക്കാർ.
'പച്ചകുത്തുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ആദിവാസി സമൂഹങ്ങൾ. ആദിവാസികളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും പച്ചകുത്തുന്നത്. ഒരു മെയ്യലങ്കാരം എന്നതിനുമപ്പുറം ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മമാണ് പച്ചകുത്തുന്ന ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 'പച്ചകുത്ത് ആദിവാസി സംസ്കൃതി യുടെ മുദ്രയാണ്. നെറ്റി, കവിൾ, കൈകാലുകൾ, മാറ് എന്നീ ശരീര ഭാഗങ്ങളിൽ വിവിധതരം മുദ്രകൾ അടയാളപ്പെടുത്തുന്നത് ഗോത്രസംസ്കാരത്തിന്റെ ഭാഗമാണ്.വാൾ,ശൂലം,ശംഖ്,സ്വസ്തിക,പക്ഷി,പൂവ് എന്നീ ചിത്രരൂപങ്ങൾ പുരുഷന്മാരിലും വർത്തുളം, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ സ്ത്രീകളിലുമാണ് സാധാരണയായി ആലേഖനം ചെയ്യുന്നത്.
മധ്യപ്രദേശിലെ ഗോണ്ട് ഗോത്രവിഭാഗങ്ങൾ ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ രക്ഷയ്ക്കായി വ്യത്യസ്ത രൂപങ്ങളിൽ പച്ചകുത്താറുണ്ട്. ഇവർ ശക്തിക്കുവേണ്ടി ഹനുമാനും, ദഹനശേഷിക്കു വേണ്ടി ഭീമന്റെ ഗദയുമാണ് പച്ചകുത്തുന്നത്. ഈ ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്ത്രീകളുടെ പ്രധാന ശരീരാലങ്കാരംതന്നെ പച്ചകുത്ത് ആണ്. പച്ചകുത്തുന്ന ദിവസത്തെ പെൺകുട്ടിയുടെ ജീവിതത്തിലെ പ്രധാനദിവസമായും അവൾക്ക് പക്വത വന്നതിൻ്റെ മുന്നോടിയായും ഇവർ കാണുന്നു. ഒരു പെൺകുട്ടി പച്ചകുത്താതെ മരിച്ചാൽ മരണ ശേഷം ദൈവം ശിക്ഷിക്കുമെന്ന വിശ്വാസവും ഇവർക്കിടയിലുണ്ട്. ഭൂമിയിൽനിന്നും പച്ചകുത്തി ശരീരം അലങ്കരിച്ചുവരുന്നവരെ മാത്രമാണ് ദൈവം സംരക്ഷിക്കുകയുള്ളുവെന്നാണ് ഇവർ വിശ്വസിക്കുന്നത്. മധ്യപ്രദേശിലെ ബെയ്ഗ ഗോത്രസമൂഹങ്ങൾക്ക് സ്ത്രീസൗന്ദര്യത്തെയും സൗന്ദര്യസങ്കല്പങ്ങളെയും സ്വാധീനിക്കുന്ന പ്രധാന മെയ്യലങ്കാരം പച്ചകുത്താണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അധിവസിക്കുന്ന കാണിക്കാരുടെ ഇടയിൽ സ്ത്രീകളും പുരുഷന്മാരും പ്രത്യേക തരത്തിൽ പച്ചകുത്തിയിരുന്നു. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവുമാണ് പച്ചകുത്തിയിരുന്നത്. വയനാട് ജില്ലയിലെ വേട്ടകുറുമസ്ത്രീകൾ നെറ്റിയിൽ നീളത്തിൽ ഒരു ചെവി തൊട്ട് മറുചെവി വരെ കുത്തുകുത്തായി പച്ചകുത്തുന്നു. യവരയുടെ ഇലയും കരിയും ചേർത്തരച്ചെടുത്ത് അതിൽ മുലപ്പാൽ ചേർത്താണ് പച്ചകുത്തലിനുള്ള മഷി ഇവർ ഉണ്ടാക്കുന്നത്. കുത്തിക്കഴിഞ്ഞാൽ ചുണ്ടയുടെ ഇല പിഴിഞ്ഞ് തൊലിപ്പുറത്തായി തേയ്ക്കും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ് വരകളിൽ താമസിക്കുന്ന ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ഗോത്രവിഭാഗങ്ങളിൽ പച്ചകുത്ത് വ്യാപകമായി കാണപ്പെടുന്നു. പച്ചകുത്തുന്നത് കുലമഹിമയായി കാണുന്ന ഇവരിൽ സ്ത്രീകൾ മിക്കവാറും വിവാഹത്തിനു മുമ്പ് തന്നെ പച്ചകുത്തിയിരിക്കും.
അട്ടപ്പാടിയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന കുറുമ്പർ വനത്തിൽനിന്നും ശേഖരിക്കുന്ന തോണ്ടക്കുരുവിന്റെ പരിപ്പെടുത്ത് തേങ്ങ ചിരട്ടയിലിട്ട് കരിയും പച്ചമഞ്ഞളും ചേർത്ത് അരയ്ക്കുന്നു. ഈ മിശ്രിതം ഒരു ചെറിയ കമ്പിൽ മുക്കിയെടുത്ത് ആദ്യം നെറ്റിയിൽ ചിത്രം വരയ്ക്കുന്നു. പിന്നീട് സൂചികൊണ്ട് ചിത്രത്തിൽ കുത്തിവരക്കുന്നു. പച്ചകുത്തുമ്പോൾ പാട്ട് പാടുന്ന പതിവും ഇവർക്കിടയിലുണ്ട്. കുറുമ്പ സ്ത്രീകൾ നെറ്റിയിലാണ് പ്രധാനമായും പച്ചകുത്തു ന്നത്. ചില സ്ത്രീകൾ നെറ്റിയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൂര്യൻ, ചന്ദ്രൻ, ഉലയ്ക്ക, കുറേ കുത്തുകൾ (ചെറിയ പൊട്ടുകൾ) തുടങ്ങിയ ചിത്രങ്ങൾ പച്ചകുത്തുന്നു. ഇതേ സമയം ചില സ്ത്രീകൾ നെറ്റിയിൽ ചന്ദ്രൻ, ഉലയ്ക്ക, ഒറ്റപൊട്ട് എന്നീ ചിത്രരൂപങ്ങൾ മാത്രമോ, ഒറ്റപൊട്ട് മാത്രമോ ആയി പച്ചകുത്ത് ഒതുക്കി നിർത്തിയിരിക്കുന്നതായി കാണാം.നീലഗിരിയിലെ കുറുമ്പർ സ്ത്രീകളുടെ നെറ്റിയിൽ ശിവൻ്റെ അടയാളം പച്ചകുത്താറുണ്ട്. ഇവർ ശിവഭക്തരാണ് തങ്ങളെന്ന് വിശ്വസിക്കുന്നു" എന്ന് ചില പഠനങ്ങളിൽ പറയുന്നു.
അക്ഷരജ്ഞാനമില്ലാതിരുന്ന കാലഘട്ടത്തിൽ പല സമൂഹങ്ങളും വീരപരാക്രമങ്ങൾ രേഖപ്പെടുത്തുവാനുള്ള ഒരു ഉപാധിയായി പച്ച കുത്തലിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു വ്യക്തിയുടെ കുലം, ഗോത്രം, ടോട്ടം, സാമൂഹിക പദവി തുടങ്ങിയവയുടെയെല്ലാം പ്രതീകമായാണ് പച്ചകുത്ത് പല സമൂഹങ്ങളിലും നിലനിന്നിരുന്നത്. "സമൃദ്ധമായി ശരീരത്തിൽ പച്ചകുത്തിയിരുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ മാതാപിതാക്കൾ ഉയർന്ന സാമ്പത്തികനിലവാരമുള്ളവരും, അവളെ അത്യധികം സ്നേഹിക്കുന്നവരുമാണെന്ന് മന സ്സിലാക്കുവാൻ സാധിക്കുമെന്ന്" പച്ചകുത്തലിനെ സമൂഹത്തിലെ പദവിയുമായി ബന്ധപ്പെടുത്തി ഗോൾഡൻ വെയ്സർ പറയുന്നു.
ശത്രുക്കളിൽനിന്നും രക്ഷനേടുന്നതിനും പരലോകത്തെത്തുമ്പോൾ സ്വർഗ്ഗം കിട്ടുന്നതിനും പച്ചകുത്ത് വേണമെന്ന വിശ്വാസിക്കുന്നവരാണ് ഗോത്രവിഭാഗങ്ങൾ. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റേണ്ടതായി വരുമെങ്കിലും ശരീരത്തോടൊപ്പം പോകുന്ന ഏക മെയ്യലങ്കാരമാണ് പച്ചകുത്ത്. ഇതു കൊണ്ട് തന്നെ പച്ചകുത്തിയില്ലെങ്കിൽ മോക്ഷം കിട്ടില്ലെന്ന വിശ്വാസം വേട്ടകുറുമർക്കിടയിൽ പ്രബലമാണ്. വയനാട്ടിലെ കാട്ടുനായ്ക്കൻ സ്ത്രീകൾക്കിടയിൽ പച്ചകുത്താത്തവരെ വളരെ മോശമായി ചിത്രീകരിക്കുന്നു. കയ്യിലും, നെറ്റിയിലും, കവിളിലുമാണ് ഈ സ്ത്രീകൾ പച്ചകുത്തുന്നത്. പച്ചകുത്താത്തവരെ പരലോകത്തെത്തുമ്പോൾ പ്രേതാത്മാക്കൾ പാമ്പിൻ്റെ മുള്ളെടുത്ത് കുത്തുമെന്ന വിശ്വാസമാണ് വയനാട് ജില്ലയിലെ പണിയവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. നെറ്റിയിൽ പച്ചകുത്താതെ പരലോകത്തെത്തുന്ന വരുടെ നെറ്റിയിൽ മറ്റ് പരേതാത്മാക്കൾ മുളകരച്ചിടുമെന്ന് അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗങ്ങളിലെ ചിലർ വിശ്വസിക്കുന്നു.
പച്ചകുത്ത് പ്രതികൂല അവസ്ഥകളെ പ്രതിരോധിക്കുവാൻ ശക്തിനൽകുമെന്ന് ഗോത്രവിഭാഗങ്ങൾ വിശ്വസിക്കുന്നു. പ്രസവശേഷം അമ്മയ്ക്ക് വിളർച്ച അനുഭവപ്പെട്ടപ്പോൾ രണ്ട് കൈത്തണ്ടകളിലും വളരെ വിപുലമായ തോതിൽ പച്ചകുത്തിയ സ്ത്രീകളെ ഇരുളർക്കിടയിൽ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചകുത്തുന്നതിലൂടെ രക്തം വെച്ച് വിളർച്ച മാറി കിട്ടുമെന്ന വിശ്വാസമാണ് ഇതിനു പുറകിൽ പ്രവർത്തിച്ചത്. കാർഷികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പണിയർ ഞാറ്നടുമ്പോൾ കൈകൾക്ക് നീര് വയ്ക്കാതിരിക്കുവാനും പച്ചകുത്തിയിരുന്നു. വനവിഭവശേഖരണത്തിനായി കാട്ടിൽ പോകുമ്പോൾ വേനൽ,മഞ്ഞ്,മഴ തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുവാനുള്ള പ്രതിരോധശേഷി നൽകുവാൻ പച്ചകുത്തലിന് കഴി യുമെന്ന വിശ്വാസവുമുണ്ട്. മലദൈവങ്ങളുടെ ചിത്രംതന്നെ ശരീരത്തിൽ പച്ചകുത്തിയാൽ വനത്തിൽ പോകുമ്പോൾ എല്ലാവിധ ആപ ത്തുകളിൽനിന്നും ഇവർ തങ്ങളെ രക്ഷിക്കുമെന്ന സങ്കല്പവും ആദിവാസി വിഭാഗങ്ങൾ സൂക്ഷിച്ചുപോരുന്നു. വനത്തിൽ പോകുമ്പോൾ വിഷജന്തുക്കളുടെ കടി ഏല്ക്കാതിരിക്കുവാൻ അവയുടെ ചിത്രങ്ങൾ കൈത്തണ്ടയിൽ പച്ചകുത്താറുണ്ട്. (ഉദാഹരണത്തിന് പാമ്പ്, തേൾ തുടങ്ങിയവയുടെ ചിത്രങ്ങൾ). ശരീരത്തെ ഭൂതപ്രേതാദികളിൽനിന്നും രക്ഷിക്കുന്നതിനു വേ ണ്ടിയും പച്ചകുത്താറുണ്ട്. ഇങ്ങനെ പച്ചകുത്തൽ ഒരു രക്ഷാകവചമായും ഗോത്രസമൂഹങ്ങളിൽ നിലനി ല്ക്കുന്നു”
മെയ്യെഴുത്തുകൾ,ഗോത്രസമൂഹങ്ങളുടെദൃശ്യസംസ്കാരം, മിനി’.പി.വി,കേരള ലളിതകലാ അക്കാദമി, തൃശൂർ, 2011,പുറം പുറം :30 -35
Show more
|
.സൗന്ദര്യവർദ്ധകനാട്ടറിവുകൾ, ഡോ:എം.വി.വിഷ്ണുനമ്പൂതിരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2438അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , ജനറൽഎഡിറ്റർ: ഡോ:സി.ആർ രാജഗോപാലൻ,,വോള്യം 3, ഡി.സി.ബുക്സ്, പുറം: 2674 - 75,മെയ്യെഴുത്തുകൾ,ഗോത്രസമൂഹങ്ങളുടെദൃശ്യസംസ്കാരം, മിനി’.പി.വി,കേരള ലളിതകലാ അക്കാദമി, തൃശൂർ, 2011,പുറം പുറം :30 -35.Link |
| 7 | chankara Nayati | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2650അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട...
അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2650അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2687-88,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 136- 137
Show more
|
.https://youtu.be/TxDyR1ZpPOU?si=smrYbumw_tOyhVAV.Link |
| 8 | Pathichikkali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
പതിച്ചിക്കളി
“പതിയവിഭാഗത്തിലെ സ്ത്രീകൾ ചെയ്യുന്ന ഒരു നൃത്തമാണു പതിച്ചിക്കളി. തെക്കേ വയനാട്ടിൽ കണ്ടുവരുന്ന ആദിവാസി വ...
പതിച്ചിക്കളി
“പതിയവിഭാഗത്തിലെ സ്ത്രീകൾ ചെയ്യുന്ന ഒരു നൃത്തമാണു പതിച്ചിക്കളി. തെക്കേ വയനാട്ടിൽ കണ്ടുവരുന്ന ആദിവാസി വർഗമായ പതിയർ അവരുടെ സ്ത്രീകളെ വിളിക്കുന്നതു പതിച്ചികൾ എന്നാണ്. വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിച്ചികൾ ചില വിനോദങ്ങളിൽ ഏർപ്പെട്ടുപോരുന്നു. നിലവിളക്കിനുചുറ്റും നിന്നുകൊണ്ടു കൈയടിച്ചു പാടിയാണു നൃത്തം ചെയ്യുന്നത് ഇതിനാണു പതിച്ചിക്കളി എന്നു പറയുന്നത്. വള്ളിയൂർക്കാവിലെ ഉത്സവത്തിനു പതി ച്ചിക്കളി പതിവായിരുന്നു. “
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2687
“കേരളത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗമായ പതിയരുടെയിടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് പതിച്ചിക്കളി. പതിയ വിഭാഗത്തിലെ സ്ത്രീകളാണ് പതിച്ചികൾ എന്ന് അറിയപ്പെടുന്നത്. വിവാഹം, ഉത്സവം തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഈ കലാരൂപംഅവതരിപ്പിക്കുന്നത്.നിലവിളക്കിനുചുറ്റും കൈയ്യടിച്ച്, പാട്ടുപാടി, താളത്തിൽ ചുവടുവച്ച് നൃത്തം ചെയ്താണ് ഇത് അവതരിപ്പിക്കുന്നത് “
ഡോ:ഷിഫ എസ്,നാടോടി സ്ത്രീരംഗകലകലകൾ, പുറം.12
പതിച്ചിക്കളി
വയനാട്ടിലെ ആദിവാസി സമൂഹത്തിൽപ്പെട്ട പതിയരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു കലാപ്രകടനമാണ്.
കല്യാണം, ഉത്സവം എന്നിവയോടനുബന്ധിച്ച്,നടത്തപ്പെടുന്ന ഒരു സാമൂഹിക വിനോദകല.
സ്ത്രീകൾമാത്രം പങ്കെടുത്തുവരുന്ന ഈ കലാരൂപത്തിന്റെ ഉല്പത്തികാലം അജ്ഞാത മാണ്. ഈ കലാപ്രകടനത്തിന് എത്ര കലാകാരികൾ വേണമെന്നു തിട്ടപ്പെടുത്തിയിട്ടില്ല. മുററത്തു കൊളുത്തിവച്ച നിലവിളക്കിനു ചുറ്റും നിന്നും കയ്യടിച്ചും പാട്ടുപാടിയും നൃത്തംവെക്കുന്നു. വേഷവിധാനവും താളക്രമവും നൃത്തത്തെ ആകർഷണീയമാക്കുന്നു.പ്രത്യേകിച്ചും വാദ്യോപകരണങ്ങളും അരങ്ങും ഇല്ല. നിലവിളക്കു കൊളുത്തിവെക്കു മെന്നല്ലാതെ മറ്റു ദീപവിധാനങ്ങളില്ല.
കലാകാരികൾ രണ്ടുകൈകളിലും നിറയെ വളകളിട്ടു, കാതിലും കഴുത്തിലും സ്വർണ്ണ ത്തിൻറയോ വെള്ളിയുടേയോ ആഭരണങ്ങൾ അണിഞ്ഞ്, തലയിൽ വൃത്താകൃതിയിൽ പൂക്കൾ ചൂടിയാണു പ്രകടനത്തിനിറങ്ങുന്നത്.
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 203
Show more
|
.അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2687ഡോ:ഷിഫ എസ്,നാടോടി സ്ത്രീരംഗകലകലകൾ, പുറം.12 ,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 203.Link | |
| 9 | pavakkadhakali | ![]() | ഡോ:വിനിത വിജയൻ | പുസ്തകങ്ങൾ | nill |
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2691,നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 162
Show more
|
.https://youtu.be/aUAUhabwK3E?si=3_U8hkb8aM3_5XEH.Link |
| 10 | poochaarikkali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2692-93നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 174
Show more
|
.nill.Link | |
| 11 | pulikkali | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ ...
അനുഷ്ഠാനേതരകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2692,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 201-202
Show more
|
.https://youtu.be/R7_wx1QvpZE?si=momnRxOLTJdHs77a.Link | |
| 12 | Thumbi thullal | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
“സ്ത്രീകളുടെ ഒരു ഓണക്കാലവിനോദമാണ് തുമ്പിതുള്ളൽ.
തിരുവാതിരയ്ക്കും തുമ്പിതുള്ളാറുണ്ട്. കുറേ സ്ത്രീകൾ വട്ടത്തിലിരിക്കുന്ന...
“സ്ത്രീകളുടെ ഒരു ഓണക്കാലവിനോദമാണ് തുമ്പിതുള്ളൽ.
തിരുവാതിരയ്ക്കും തുമ്പിതുള്ളാറുണ്ട്. കുറേ സ്ത്രീകൾ വട്ടത്തിലിരിക്കുന്നു. നടുവിലൊരാൾ തുമ്പച്ചെടികളോ മരത്തുപ്പോകൊണ്ടു മുഖം മറച്ചു കണ്ണുമടച്ചിരിക്കുന്നു. ചുറ്റിലുമിരിക്കുന്ന സ്ത്രീകൾ 'എന്താ തുമ്പി തുള്ളാത്തേ, കിണ്ണത്തിച്ചന്ദനം പോരാഞ്ഞോ' എന്നിങ്ങനെയുള്ള പാട്ടുപാടും. കുറേ കഴിഞ്ഞു തുമ്പി ഉറഞ്ഞുതുള്ളാൻ തുടങ്ങും. കൈയിലുള്ള തുമ്പകൊണ്ടു മറ്റുള്ള പെണ്ണുങ്ങളുടെ പിറകേ ഓടി അടിക്കും. ഇങ്ങനെ ഓടിക്കളിച്ചശേഷം മറ്റൊരു പാട്ടുപാടി സ്ത്രീകൾ അവരുടെ കൈയിലുള്ള തൂപ്പുകൊണ്ട് തുമ്പിയെ അടിക്കും. ഇതാണ് തുമ്പിതുള്ളൽ’’
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684
തുമ്പിതുള്ളൽ
‘’ഓണാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായ കളി. പെൺകുട്ടികളാണ് സാധാരണ കളിക്കുന്നത്. ഒരാൾ നടുവിൽ ഇരിക്കും. കൈയിൽ തുമ്പച്ചെടിയോ മരത്തുപ്പോ ഉണ്ടാ കും. മറ്റുള്ളവർ പാട്ടുപാടി കൊണ്ട് മരത്തൂപ്പ് എടുത്ത് നടുക്ക് ഇരിക്കുന്ന കുട്ടിയെ അടിക്കും. രസകരമായ രീതിയിലാണ് ഈ പാട്ടുകൾ പാടുന്നത്.
തുമ്പിതുള്ളൽ പാട്ട്:
“അക്കര നിക്കണ വേങ്കാമരത്തിലെ
ഒന്നാംതുളസിമേൽ ആടിവാ തുമ്പീ
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
മൂളി വാ തുമ്പീ നീ മുഴങ്ങി വാ തുമ്പീ
ആളുകൾ പോരായോ,
അലങ്കാരം പോരായോ?
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
കൊടുകൾ പോരായോ,
കുരവകൾ പോരായോ?
മുളിവാ തുമ്പീ മുഴങ്ങിവാ തുമ്പീ
എന്തെന്റെ തുമ്പീ നീ
തുള്ളാതിരിക്കുന്നു?
പൂവു പോരായോ,
അലങ്കാരം പോരായോ?
ആടിവാ തുമ്പീ നീ അലഞ്ഞുവാ തുമ്പീ
അലഞ്ഞുവാ തുമ്പീ നീ മൂളി വാതുമ്പീ
മൂളി വാ തുമ്പീ നീ മുഴങ്ങി വാ തുമ്പീ”
മറ്റൊരു പാട്ട്:
“ഒന്നാം തുമ്പിയും അവർ പെറ്റ മക്കളും
പോക നടപ്പറ തുമ്പിതുള്ളാൻ
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടൽ മാല പൊന്മാല”
പാട്ട് മുറുകുന്നതോടെ നടുക്കിരിക്കുന്ന കുട്ടി ഉറഞ്ഞു തുള്ളി മറ്റുള്ളവരുടെ പിന്നാലെ ഓടും. തുടർന്നു മറ്റൊരു പാട്ടു പാടി തുമ്പിയെ അടിക്കും. രസകരങ്ങളായ ഒട്ടേറെ തുമ്പിപ്പാട്ടുകൾ പ്രചാരത്തിലുണ്ട്. തുമ്പി ഉണരാനും തുമ്പിയെ അടിക്കാനും പാട്ടുകൾ വേറെ വേറെയാണ് “
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144
Show more
|
.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,.Link | ||
| 13 | Thira | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2686-2684,ഗോപാലൻ നായർ. ...
അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2686-2684,ഗോപാലൻ നായർ. സി, മലബാറിലെ തിറയാട്ടങ്ങൾ, കോഴിക്കോട്, മാതൃഭൂമി ബുക്സ് 2010. നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 141 - 143
Show more
|
.https://youtu.be/a6OHD-AOxcQ?si=9zS5p80bjD7bKFRF.Link | |
| 14 | Thumbithullal | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷ...
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 144,അനുഷ്ഠാനേതരകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർരാജഗോപാലൻ,പുറം:2684
Show more
|
.https://youtu.be/sgj7z4xp5Rs?si=E2IYpVVFqQxeOdG1.Link | ||
| 15 | Porattu | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
പൊറാട്ട് കൂട്ടപ്പൊറാട്ട് “ഒറ്റപ്പാലം താലൂക്കിൽ നിലനിന്നിരുന്ന ഒരു പൊറാട്ട് നാടകരീതിയാണ് കൂട്ടപ്പൊറാട്ട്. ഈ സംഘത്തി...
പൊറാട്ട് കൂട്ടപ്പൊറാട്ട് “ഒറ്റപ്പാലം താലൂക്കിൽ നിലനിന്നിരുന്ന ഒരു പൊറാട്ട് നാടകരീതിയാണ് കൂട്ടപ്പൊറാട്ട്. ഈ സംഘത്തിൽ 12 പേരുണ്ടാകും. പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടുന്നത്. കുറവൻ, കുറത്തി, ചെറുമി, ചെറുമൻ, ദാസി, പൂക്കാരി, കുമ്പാരൻ, തൊട്ടിയൻ, തൊട്ടിച്ചി, മണ്ണാൻ, മണ്ണാത്തി, കാശിപണ്ടാരം, തിരുവരങ്കൻ എന്നീ വേഷങ്ങളാണു രംഗത്തു വരുന്നത്. ഇതാണ് കൂട്ടപ്പൊറാട്ടിൻ്റെ രീതി. പൊറാട്ട് നാടകം പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു വിനോദകലയാണ് പൊറാട്ട് നാടകം. ഇതിനെ നാടകംകളി എന്നും പെലാട്ടു നാടകമെന്നും പൊറാട്ടുകളിയെന്നും വിളിച്ചിരുന്നു. പൊറാട്ട് നാടകത്തിനു ഗ്രന്ഥങ്ങളോ അപൂർവ്വരേഖകളോ ഉള്ളതായി ആർക്കും അറിയില്ല. പൂർണ്ണമായും ഒരു രംഗകലയായിട്ടാണ് പൊറാട്ട് നാടകം അവതരിപ്പിക്കുന്നത്. പ്രത്യേകമായ കാലമൊന്നും ഇതിൻ്റെ അവതരണത്തിനില്ല. ഏതവസരത്തിലും ഇത് അവതരിപ്പിക്കാറുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ പരസ്പ രവഴക്കും സംശയവും സംശയനിവാരണവും പുനരേകീകരണവും മറ്റും പ്രത്യക്ഷമായും പരോക്ഷമായും ഇതിൽ പ്രതിപാദിക്കുന്നു. സഭ്യേതരമായ പാട്ടുകളും സംഭാഷണങ്ങളുമാണ് ഉപയോഗിക്കുന്നത്. രാമായണത്തിലെ ഭാഗങ്ങളും ഉപയോഗിക്കുന്നു. പൊറാട്ടു നാടകം രാത്രി തുടങ്ങിയാൽ പുലരുന്നതുവരെ നീണ്ടു നില്ക്കാറുണ്ട്. 10 മുതൽ 14 വരെ കഥാപാത്രങ്ങൾ നാടകത്തിലുണ്ടാകും. പിൻപാട്ടുകാരനും ചെണ്ട, ഇലത്താളം, മൃദംഗം എന്നിവയും പൊറാട്ടിന്റെ ഭാഗമാണ്. നാടകത്തിൻ്റെ തുടക്കത്തിൽ ഒരു ആൺകുട്ടി ട്രൗസർ, ഷർട്ട്, തൊപ്പി, വലതുകൈയിൽ വടി, ഇടതുകൈയിൽ ടൗവൽ എന്നീ വേഷവിധാനങ്ങളുമായി വന്ന് ഗണപതി, സരസ്വതി എന്നിവരെ സ്തുതിക്കുന്നു. ആശീർവാദം വാങ്ങി നാടകത്തിനു തെറ്റുകളും കുറവുകളും സദയം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. അതിനുശേഷം സ്ത്രീവേഷമാണു (ദാസി) വരുന്നത്. സാരി, ബ്ലൗസ്, ആഭരണങ്ങൾ വേഷഭൂഷാദികളോടുകൂടി ഇടതുകൈയിൽ തുണിയുമായാണു പ്രവേശിക്കുന്നത്. പിന്നീട് രംഗത്തെത്തുന്നത് കോമാളിയാണ് (അച്ഛൻ). ട്രൗസറും ഏതെങ്കിലും തരത്തിലുള്ള കോട്ടുമാണു വേഷം. മുഖത്തു തോന്നിയപോലെ ചായം തേച്ചുപിടിച്ചിരിക്കും. കൂമ്പൻതൊപ്പിയുള്ള ഈ രൂപം ആരെയും ചിരിപ്പിക്കുന്നതാണ്. പിന്നീടു കുറവനും കുറത്തിയും അളിയൻ കുറവനും വരും. കുറവനും അളിയനും തമ്മിൽ വഴക്കടിക്കുന്നു. കോമാളി ഇടപെട്ട് ശാന്തമാക്കുന്നു. അതിനുശേഷം പൂക്കാരത്തീം കള്ളനും ഈ സമയത്തു കടന്നുവരും. മറ്റു രംഗങ്ങളിലേതുപോലെതന്നെ കോമാളി അവരെ പരിചയപ്പെടുത്തുന്നു. അതിനുശേഷമാണു ചെറുമനും ചെറുമിയും വരുന്നത്. ചെറുമനും ചെറുമിയുമായി വഴക്കിടുന്നു. മറ്റു രംഗങ്ങളിലേതുപോലെ കോമാളി അവരെ ഉപദേശിച്ചു പറഞ്ഞുവിടുന്നു. ഇതിനു പുറമേ തെക്കനും-തെക്കത്തിയും മണ്ണാനും-മണ്ണാത്തിയും ഇളംകുറത്തിയും കള്ളിയും തൊട്ട്യാനും തൊട്ടിച്ചിയും കഥാപാത്രങ്ങളാണ്. അവസാനം എല്ലാവരുംകൂടി വട്ടത്തിൽ നിന്നു മംഗളം പാടിക്കളിച്ചു നാടകം അവസാനിപ്പിക്കുന്നു. സ്ത്രീവേഷങ്ങൾ ഈ കലാരൂപത്തിലെ ഒരു അവിഭാജ്യഘടകമാണെങ്കിലും സ്ത്രീകളാരും ഇതിൽ പങ്കെടുക്കുന്നില്ല. പുരുഷന്മാരാണു സ്ത്രീവേഷം കെട്ടുന്നത്. കൊയ്തൊഴിഞ്ഞ നെൽപ്പാടത്തോ മൈതാനത്തോ അമ്പലപ്പറമ്പുകളിലോ ആണ് അരങ്ങേറുന്നത്. ചതുരത്തിലുള്ള പന്തലും അതിനോടുചേർന്നു പിന്നിലേക്ക് അണിയറയും തയ്യാറാക്കുന്നു. സ്റ്റേജിൽ സാധാരണ പാട്ടുകാരും ചോദ്യക്കാരനും എപ്പോഴുമുണ്ടാകും. ചോദ്യക്കാരനെ വിദൂഷകൻ എന്നു പറയും. ഓരോ പൊറാട്ടും പ്രവേശിക്കുന്നു. ചോദ്യക്കാരൻ ചോദ്യങ്ങൾ ചോദിക്കുന്നു, മറുപടി പറയുന്നു. ഈ രീതിയിൽ പറയാനുള്ളത് രംഗവാസികളെ മനസ്സിലാ ക്കുന്നു. ശേഷം അടുത്ത പൊറാട്ട് വരുന്നു. ഇങ്ങനെ വരുന്ന പൊറാട്ടുകൾ വിവിധ ജാതികളിൽപ്പെട്ടതും വൈവിധ്യമുള്ള സ്വഭാ വത്തോടുകൂടിയതുമാണ്. എല്ലാ പൊറാട്ടുകളെയും പരസ്പരം പരിചയപ്പെടുത്തുന്നതും ചോദ്യക്കാരനാണ്. നൃത്തവും സംഗീതവും സംഭാഷണവും അഭിനയവും താളമേളങ്ങളുമെല്ലാം കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ശാലിയപ്പൊറാട്ട് മീനമാസത്തിലെ പൂരോത്സവത്തിൻ്റെ ഭാഗമായി ശാലിയ സമുദായം നടത്തിവരുന്ന പൊറാട്ടു നാടകമാണു ശാലിയപൊറാട്ട്. ശാലിയപ്പൊറാട്ടിനു കണ്ണുതട്ടാതിരിക്കാനായി ആലാമി വേഷമാണു രംഗത്തെത്തുന്നത്. പിന്നീട് ദേവിയുടെ രൂപാന്തരമായ ദൈവക്കോല സമാനമായ അട്ട കൊടംപോതി കെട്ടിയാടുന്നു. മുരിക്കിൻ്റെ വാളും അരയിലും കാലിലും അട്ടകൊടംകൊണ്ടുണ്ടാക്കിയ ചിലങ്കയുമാണിതിന്റെ വേഷം. തുടർന്നു നാട്ടുരാജാക്കന്മാരെ പ്രതിനിധീകരിക്കുന്ന വിധത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കവും തുടർന്നു പയറ്റും. ശാലിയപ്പൊറാട്ടിലെ പ്രധാനവേഷമായ ശാലിയനാണ് അടുത്തതായി രംഗത്തെത്തുന്നത്. തുടർന്ന് വേട്ടുവരും വേട്ടുവത്തിയും വേട്ടയ്ക്കിറങ്ങുന്നു. ശേഷം ചെത്തുകാരൻ, മുസലിയാർ, വാണിയച്ചെ ക്കൻ, മണിയാണി എന്നിങ്ങനെ ഓരോരുത്തർ രംഗത്തെത്തുന്നു. ശ്രീപോർക്കലി ഭഗവതിക്ക് മൂവാളും കുഴിച്ചാമുണ്ഡി പടയുടെ രംഗ ങ്ങൾ കാണിച്ചുകൊടുത്തതിന്റെ സങ്കല്പത്തിലുള്ളതാണ് പുറാട്ട്കളി യെന്നാണ് ഐതിഹ്യം. സാമൂഹ്യവിമർശനസ്വഭാവമുള്ള കലാരൂപ മാണ് ഇത്. അത്യുത്തരകേരളത്തിലെ ചില ഭാഗങ്ങളിലാണ് ശാലിയപൊറാട്ട് കണ്ടുവരുന്നത്. അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2693 - 95 https://share.google/IStEKr2bth3duvQK1 പൊറാട്ടുകളി (പൊറാട്ടുനാടകം) തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിൽ ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നീ താലൂക്കുകളിലും പ്രചാരത്തിലുള്ള കല.സാമൂഹികവിനോദമായ ഈ കല പാണസമുദായക്കാർ കൈകാര്യം ചെയ്യുന്നു. ചെറുപ്പക്കാരും മദ്ധ്യവസ്കരും ഇതിൽ പങ്കെടുക്കുന്നു.ഓലക്കുട കെട്ടുക, കുട്ടയും പനമ്പും നെയ്യുക, കൂലിവേല ചെയ്യുക എന്നിവയാണു ഈ കലാകാരന്മാരുടെ പ്രവർത്തികൾ. ഉദ്ദേശം നൂറ്റിയമ്പതു വർഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. രസകരമായ പാട്ടുകളും നർമ്മഭാഷണവും താളത്തിനനുസരിച്ചുള്ള പടുലമായ നൃത്തവും ഉൾക്കൊള്ളുന്നതാണ് ഈ കലാരൂപം. വിദൂഷകൻ കോമാളിത്തം കലർന്ന സംഭാഷണം കൊണ്ട് എല്ലാവരെയും രസിപ്പിക്കും. ദാസി, മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, ചെറുമനും ചെറുമിയും, തള്ളമണ്ണാത്തി, ചോദ്യക്കാരൻ എന്നിങ്ങനെയുള്ള വേഷക്കാർ രംഗത്തുവരും. ഒപ്പം ഗായകസംഘവും. പൊറാട്ടുകൾക്കിടക്ക് കളിയാശാനും കഥാപാത്രമാകും. ഓരോ സമുദായത്തിൻറയും ജീവിതരീതി ഫലിതം കലർന്ന സംഭാഷണത്തിലൂടെയും പാട്ടിലൂടെയും രംഗത്ത് അവതരിപ്പിക്കുന്നു. ചെണ്ട, മദ്ദളം, ഇലത്താളം, ഹാർമ്മോണിയം എന്നീ വാദ്യോപകരണങ്ങൾ ഉപയോ ഗിക്കും. രാത്രി പത്തുമണിക്കു തുടങ്ങിയാൽ പുലരുംവരെ പ്രദർശനം ഉണ്ടാകും. ഒഴിഞ്ഞ പറമ്പുകളിലോ പാടങ്ങളിലോ പന്തലിട്ട് കളിയമ്പലം നിർമ്മിക്കുന്നു. നാലുകാലുള്ള പന്തലിനു നടുവിൽ കർട്ടൻ കെട്ടുന്നു. ഇരിക്കാൻ ബഞ്ചും കസേരയും. ഇങ്ങനെയാണ് അരങ്ങൊരുക്കുന്നത്. പുരുഷന്മാരാണ് വേഷം കെട്ടുക. ഓരോ സമുദായക്കാരുടെയും സാധാരണ വേഷം കെട്ടി കളിക്കുന്നു. സ്ത്രീകഥാപാത്രങ്ങൾ മാത്രമടങ്ങിയ പുറാട്ടുകളിയും അവതരിപ്പിക്കപ്പെടാറുണ്ട് അതിന് പാങ്കളി എന്നു പേരു പറയും. നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 179 - 180 പൊറാട്ടും പൊറാട്ടുനാടകവും ഫലിതപ്രിയരാണ് മലയാളികളെന്നു കേരളത്തിലെ പരമ്പ രാഗതകലകൾ പരിശോധിച്ചാൽ മനസ്സിലാകും. പ്രാചീന കലാരൂപങ്ങളായ കൂത്തും കൂടിയാട്ടവും ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിരുന്നു. പ്രാചീന കലകളുടെ അംശങ്ങളെ ചേർത്തുകൊണ്ട് കുഞ്ചൻ നമ്പ്യാർ രൂപം കൊടുത്തെ തുള്ളലിന്റെ ജീവൻ ഫലിതമാണ്. ആദിവാസികലകളിലും നാടൻ കലകളിലും ചിരിയുടെ ഈ മിന്നലാട്ടം കാണാം. ഗോത്രകലാരൂപങ്ങളിലും മറ്റു നാടൻകലകളിലും ഹാസ്യത്തിൻ്റെ ഈ ദൗത്യം ഏറ്റെടുത്തിരുന്നത് പൊറാട്ടുകളാണ്. പുറമെയുള്ള ആട്ടം എന്ന അർത്ഥത്തിലാണത്രെ പൊറാട്ട് എന്ന വാക്ക് രൂപംകൊണ്ടത്. തെയ്യം, കാളിയൂട്ട്, മുടിയേറ്റ്, കെന്ത്രോൻപാട്ട്, കണ്യാർകളി, ഐവർ നാടകം, ചവിട്ടു നാടകം, കോതാമ്മൂരിയാട്ടം, കുറ ത്തിയാട്ടം, പടയണി തുടങ്ങിയ കലാരൂപങ്ങളിലെല്ലം പൊറാട്ട് രൂപമോ അതിന്റെ വകഭേദങ്ങളോ പ്രത്യക്ഷമാണ്. പൂരക്കളിയിലും പൊറാട്ടുണ്ട്. കാളിയൂട്ടിലെ പൊറാട്ടുകളാണ് പരദേശിയും ബ്രാഹ്മണനും കുടിയനും. വെലിക്കളിയിൽ മായിലോൻ, മാപ്പിള, യോഗി; കണ്യാർകളിയിൽ കുറവൻ, കുറത്തി, മണ്ണാത്തി, പറയൻ, ചക്കിലിയൻ, കുടിയൻ, നായ്ക്കൻ, പാമ്പാട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പൊറാട്ടാണ്. മുടിയേറ്റിലെ കൂളിയെ പൊറാട്ടായി കരുതാം. പൊറാട്ടുകളി പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാ ട്ടുനാടകം. പൊറാട്ടുകളി എന്നും പറയും പാണന്മാരാണ് പൊറാട്ടുനാടകം അവതരിപ്പിക്കുന്നത്. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകൾ എന്നിവ പൊറാട്ടിൽ കാണാം. വിദൂഷകൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, മണ്ണാത്തി, ദാസി, ചൊക്ലിയൻ ഇവരൊക്കെ യാണ് പൊറാട്ടിലെ കഥാപാത്രങ്ങൾ. സ്ത്രീ കഥാപാത്രങ്ങളെ പുരുഷന്മാർ തന്നെയാണ് അവതരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലാണ് പൊറാട്ടിന് പ്രചാരം. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിലും പൊറാട്ടുകളി അവതരിപ്പി ക്കാറുണ്ട്. അമ്പലപ്പറമ്പിലോ, കൊയ്ത്തു കഴിഞ്ഞ പാടത്തോ, മൈതാനത്തോ തയ്യാറാക്കിയ പന്തലിലാണ് പൊറാട്ടുനാടകം അരങ്ങേറുന്നത്. ചതുരാ കൃതിയിലുള്ള പന്തലിനോട് ചേർത്ത് കലകാരന്മാർക്ക് ഒരുങ്ങാനുള്ള അണിയറ പണിയും. കളി നടക്കുന്നതിന് മുന്നോടിയായി കേളികൊട്ട് ഉണ്ടാകും. ചെണ്ടയും ഇലത്താളവുമാണ് കേളികൊട്ടിനുപയോഗിക്കുന്ന വാദ്യങ്ങൾ. ഒരു ചോദ്യക്കാരൻ, ദാസി, കുറവൻ, കുറത്തി, പൂക്കാരി, വണ്ണാത്തി, വണ്ണാൻ, തൊട്ടിയൻ, തൊട്ടിച്ചി, ചെറുമി തുടങ്ങിയ പൊറാട്ട് വേഷങ്ങൾ രംഗത്ത് വരാറുണ്ട്. വിദൂഷകൻ്റെ റോളാണ് ചോദ്യക്കാരന്റേത്. ചോദ്യക്കാരൻ പൊറാട്ടുനാടകത്തിലെ സ്ഥിരം കഥാപാത്രമാണ്. നാടകവും കാണികളും തമ്മിലുള്ള സുദൃഢമായ ബന്ധം ഉറപ്പുവരുത്തുന്നത് ചോദ്യക്കാരനിലൂടെയാണ്. പൊറാട്ടുകളെ പരിചയപ്പെടുത്തുന്നതു മുതൽ ഫലിത പ്രയോഗങ്ങളും അശ്ലീലച്ചുവയുള്ള പരാമർശങ്ങളുമായി നാടകം നിറഞ്ഞുനിൽക്കുന്ന ചോദ്യക്കാരൻ നാട്ടരങ്ങിലെ 'സൂത്രധാര നാണെന്നു പറയാം. പൊറാട്ടുനാടകത്തിലെ ചോദ്യക്കാരന്റെ സ്തുതി: ശരണം ശരണം ഉണ്ണിമറവനേ അൻപാ ശരണം ഉണ്ണിമറവനേ അരുളിടും പൊരുളേ മേനിയൻ അംബ മതിരയിലുറയിൻ്റെ മീനാംബികയേ ദേവി ശരണം ശരണം ഉണ്ണിമറവനേപരമേശ്വരീ നമുക്കരുളും ചിഞ്ചീവി പാർത്തലത്തോർ മഹിമ പരമ കൃപാകരി പരമാനന്ദപാദം കഥാപാത്രമായ മണ്ണാത്തിയുടെ പാട്ട്: ദേശം തറയൊക്കെ ചുറ്റി തുണിവാങ്ങാൻ വന്നവളാണെന്റെ പേര് ചീരുവാണ്. ദേശം തറയൊക്കെ ചുറ്റി തുണിവാങ്ങി നല്ലോണം ആവിങ്കൽ വെച്ച് പുഴുങ്കിട്ട് നല്ലോണം വെന്ത തുണികളെടുത്തിട്ട് വെള്ളമുള്ള സ്ഥലം തേടി നടന്നിട്ട് കല്ലതും ചെരിച്ചുവച്ചിട്ടറഞ്ഞിട്ട് നീളം പിടിച്ചു തുണിയൂരിയിട്ട് നീലവും നിറുത്തി കഞ്ഞിപിഴിഞ്ഞിട്ട് വേലിയിലോ വെയിലത്തോ ഇട്ടുണക്കിയിട്ട് പട്ടുപോലെയതിനെയും മടക്കീട്ട് പക്വമായ കട്ടികൊണ്ടൊന്നടിച്ചിട്ട് ദേശത്തും തറയിൽക്കൊണ്ട് കൊടുത്തിട്ട് ഏറ്റുകൂലി വാങ്ങിയെന്റെ നാള് കഴിച്ചു മാറ്റിവച്ചിട്ടെന്റെ മക്കൾ പുലരില്ല ചോറ്റിനും കഞ്ഞിക്കും വേണ്ടീട്ടയയ്ക്കില്ല കോടിമുണ്ടലക്കീടുവാൻ പാട്ടമുണ്ടല്ലോ. പാടറിഞ്ഞു കൂലിതരാനാളുമില്ലല്ലോ. കുത്തടക്കം മുണ്ടു തന്നാൽ ബുദ്ധിമുട്ടാണ് കുറ്റവും പറഞ്ഞിട്ടെന്നെ വിട്ടയയ്ക്കല്ലേ എണ്ണത്തട്ടു കയ്യിലുണ്ടു തമ്പുരാട്ടി എണ്ണതന്നിട്ടെന്നെ വേഗം അയയ്ക്കണെ. പ്രധാന കഥാപാത്രമായ ചോദ്യക്കാരൻ എല്ലാ പൊറാട്ടുകളുമായി രസകരമായ സംഭാഷണത്തിലേർപ്പെട്ടു കൊണ്ടാണ് കളി മുന്നോട്ട് കൊണ്ട് പോകുന്നത്. പരിഹാസവും ഫലിതവും ചേർന്ന സംഭാഷണത്തിന് അശ്ലീലച്ചുവയും കാണും. അശ്ലീലം കൂടിയാൽ കളിയാശാൻ ഇടപെടും. പല നിറത്തോടു കൂടിയ ഉടുപ്പും, അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് ചോദ്യക്കാരന്റെ വേഷം. നീളം കൂടിയ തൊപ്പിയും ധരിക്കും. ചടുലമായ ചുവടു കളാണ് ചോദ്യക്കാരൻ്റേത്. കളി തുടങ്ങുന്നതിന് മുമ്പ് പ്രധാന പാട്ടു കാരനായ ചോദ്യക്കാരൻ്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് സ്തുതിഗീതം അവതരിപ്പിക്കുന്ന രീതിയും ഉണ്ട്. എല്ലാ പൊറാട്ടുകളും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് തങ്ങളുടെ ഭാഗം തുടങ്ങുന്നത്. ഒരോ പൊറാട്ട് വേഷത്തിന്റേയും ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അരങ്ങിൽ വിസ്തരിക്കും. പൊറാട്ടുനാടകത്തിലെ കഥാപാത്രങ്ങളെല്ലാം സമൂഹത്തിൽ താഴേക്കിടയിൽ നിൽക്കുന്നവരാണെന്നു കാണാം. അവരുടെ ജീവിതത്തിന്റെ വിശദീകരണങ്ങളാണ് ഒരോ പൊറാട്ടും രംഗത്ത് അവതരിപ്പിക്കുന്നത്. മംഗളഗാനത്തോടെയാണ് കളി അവസാനിക്കുന്നത്. കുറിപ്പുകൾ: ഉണ്ണിമറ വേനേ =ഉണ്ണി ഗണപതി; മതിര=മധുര; ചിഞ്ചീവി=ചിരംജ്ജീവി; ഉഷൽ മാതു =ഭൂമിദേവി; യാവരെൻ്റെ എക്കം കൊള്ള=എൻ്റെ ആഗ്രഹം ആര് കേൾക്കും; ഭാസി =ദേവദാസി; പാർപുകൾപരം കുൻറു വാഴുമേ = പാരിൽ പുകൾ പെറ്റ കുന്നിൽ വാഴും കൈലാസവാസൻ (ശിവൻ), ഫേലനേ =വേലനേ; ശിങ്കാരി = ശൃംഗാരി 1. (പാട്ട് അവലംബം) ജി. ഭാർഗ്ഗവൻ പിള്ള, പൊറാട്ടുനാടകവും മറ്റും, കോട്ടയം, നാഷനൽ ബുക് സ്റ്റാൾ -2000. 2. കെ. വിശ്വം, ചെമ്പകശ്ശേരി, പൊറാട്ടുനാടകം-പശ്ചാത്തലം (പൊലിക ത്രൈമാസിക, - vol.III Issue.1). നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 218- 221 https://youtu.be/q56BLddHx6w?si=AizjUq9Flg-rhZsn |
.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2693 - 95,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 218- 221.Link | |
| 16 | pothottam | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2695,...
അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2695,നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 222- 23
Show more
|
.https://youtu.be/86DJIau1J1A?si=GKTKPIiDLj7elEyb.Link | |
| 17 | Mangalam Kali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്...
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്രീകളാണ് ഇതിൽ പാട്ടും നൃത്തവും ചെയ്യുന്നത്. പുരുഷന്മാർ പാട്ടു പാടുകയും തുടികൊട്ടുകയും ചെയ്യും. പത്തുമിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കളിയിൽ പ്രത്യേക ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ല. വ്യത്യസ്ത തരത്തിലുള്ള ചുവടുകളാണ് തുടിപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് വയ്ക്കുക. സ്ത്രീകൾ ചൂരൽകൊണ്ടു സ്വന്തം പുറ ത്തടിച്ചു കളിക്കുകയും ചെയ്യും.അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായ ക്കാരുടെ മംഗള കർമ്മങ്ങൾക്ക് മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
സ്ത്രീകൾ കൈമുട്ടിക്കളിക്കുകയും സംഗീതത്തിനനുസരിച്ച് ചുവടുകൾ മാറ്റുകയും ചെയ്യും. ഈ സമയത്തു പുരുഷന്മാർ സ്ത്രീകളുടെ ചുറ്റും നടന്ന് തുടികൊണ്ടുമുട്ടി കാൽ അല്പം മടക്കി ചുവടുകൾ വയ്ക്കും. രാവിലെ തുടങ്ങുന്ന കളി വൈകിട്ടുവരെയും വൈകിട്ടാണ് കളിയെങ്കിൽ രാവിലെ വരെയും നീണ്ടുനില്ക്കും. കല്യാണപ്പന്തലിലാണ് മംഗലംകളിയുടെ വേദി. പന്തലിന്റെ നടുക്കുള്ള തൂണിനെ ചുറ്റിയാണു കളി നടക്കുക. രാത്രിയാണ് സാധാരണയായി കളി നടക്കുക. വിവാഹത്തിനുശേഷം വധൂവരന്മാർ ജന്മിമാരെ സന്ദർശിക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിൻ്റെ സമയത്തും മംഗലംകളി നടക്കും. വൈവിധ്യമാർന്ന പാട്ടുകളാണു മംഗലംകളിയുടേത്. പന്തൽവന്ദനം, ഗുരുവന്ദനം എന്നിവയ്ക്കു ശേഷമാണു പാട്ട് ആരംഭിക്കുക. അളിയൻപാട്ട്, ചാളപ്പാട്ട്, അറണപ്പാട്ട്, പൂതപ്പാട്ട് എന്നിങ്ങനെ പലതരം പാട്ടുകൾ മംഗലംകളിക്കു പാടാറുണ്ട് ‘’
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697
മങ്ങലംകളി
‘’ അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായക്കാരുടെ മംഗള കർമ്മങ്ങൾക്ക് ‘മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങ ലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
‘’ഹരിഹരി ശങ്കര നാരായണ ദൈവേ
പത്തും പലപേരും കൂടിയ സഭയില് നാലുകാലും വീതമുള്ള പന്തലും സഭയിന്ന് ആളേറെക്കൂടിയിരിക്കും സഭയിങ്കൽ
ഒന്നു മറിയാത്ത ബാലപുരുഷൻ ഞാൻ അറിവില്ലാക്കിടാവ് ഞാനാകുന്നു പയിതല് ചുങ്കുചുമലേറ്റി നിന്നു സഭയില്
കൂടിയ സഭയില് അനുവാദം ചോതിച്ചു എൻറെ കുരുവറു പഠിപ്പിച്ച നാടകം ഞാനൊന്നു സഭയില് ചൊല്ലട്ടെ ലോകരേ എടകയ്യകൊട്ടൊരു വീമ്പുറയെ കൊട്ടാകും വലം കയ്യ കെട്ടൊരു വീമ്പുറയെ കൊട്ടാകും ഞാൻ തട്ടും തട്ടിനങ്ങൊരു
തട്ടുമോശം വന്നിനെങ്കില് കൊട്ടിത്തിരിച്ചുതരേണമെന്റെച്ചന്മാരെ കാരണന്മാരെ ഞാൻ പാടും പാട്ടിനങ്ങാരു നാവുമോശം വന്നുവെങ്കില്
പാടിത്തിരിച്ചു തരേണമെൻ്റെച്ചന്മാരെ കാരണന്മാരെ എന്റെ ഗുരുവിന്റെ നാടകം ചൊല്ലുന്നു പന്തലരങ്ങതിലും ചൊല്ലിക്കളിക്കട്ടെ പന്തലരങ്ങതിലും ചൊല്ലിക്കളിക്കുന്നു.’’
മാവിലരുടെ മങ്ങലംകളിപാട്ട്:
‘’ചെന്നുമ ചെന്നുമത്തോ ചെന്നു കള്ളര മയ്യച്ചെന്നു ഒന്നാം കൊല്ലിബയ്യേ പാവാ ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ
രണ്ടാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ
മൂന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ നാലാം കൊല്ലി വയ്യേ വാവാ
ചിങ്കിരി നായാടുവാൻ അഞ്ചാം കൊല്ലി വായ്യേ വാവാ
ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ’’
ഏഴോളം തുടികൾ ഉപയോഗിച്ചുകൊണ്ടാണ് മാവിലർ അവരുടെ മങ്ങലംകളി അവതരിപ്പിക്കുന്നത്. മുപ്പതോളം പേർ കളിസംഘത്തിലുണ്ടാവും. കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിമാരുടെ വീടുകളിൽ ചെല്ലുമ്പോഴും പാട്ട് പാടും. ഓരോ പാട്ടിലും ഓരോ കഥയാണ് പറയുന്നത്. ഒരു പാട്ടിൽ നിന്ന് മറ്റൊരു പാട്ടിലേക്ക് മാറുന്നതിനനുസരിച്ച് ഈണവും താളവും മാറും കൂട്ടായ്മയുടെ ജീവിതപരിസരവും അവരുടെ ദുരിതങ്ങളും ദുഃഖങ്ങളു മെല്ലാം പാട്ടിൽ വിശദീകരിക്കുന്നതായി കാണാം.
വൃത്താകൃതിയിൽ നിന്നാണ് കളിക്കുന്നത്. വാദ്യക്കൊഴുപ്പിൽ ചടുലമായി ചുവടുകൾവെച്ചും വട്ടംകറങ്ങിയും കളിക്കും. മാവിലരുടെ മങ്ങലംകളിക്കു തുടിയാണ് വാദ്യം. പുരുഷന്മാരും സ്ത്രീകളും ഇതിൽ പങ്കെടുക്കും. തുടിയുടെ താളത്തിൽ മതിമറന്നു നൃത്തം ചെയ്യും. ചില പ്രദേശങ്ങളിൽ വധൂവരന്മാരെ നാട്ടുപ്രമാണിയുടേയോ ജന്മിയുടേയോ വീട്ടിലേക്ക് ആനയിച്ച് അവിടെവെച്ചാണ് കളി. പ്രമാണിമാരോടുള്ള വിധേയത്വം തെളിയിക്കുന്നതാണ് ഈ ചടങ്ങ്. അതോടെ മങ്ങലത്തിന് അംഗീകാരമായി. പ്രമാണിമാരുടെ വീട്ടിൽ നിന്ന് വധൂവരൻമാർക്കും കളിക്കാർക്കും സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്.
സാംസ്കാരിക സദസ്സുകളിലും അടുത്ത കാലത്തായി മങ്ങലംകളി അവതരിപ്പിച്ചു വരുന്നുണ്ട്’’
ആവേദകർ:
1. കെ. കുമാരൻ, മാട്ടൂൽ, കണ്ണൂർ ജില്ല.
2. കുഞ്ഞിരാമൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
3. എം. അനന്തൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
റഫാൻസ്
1. ഡോ. എം.വി. വിഷ്ണ നമ്പൂതിരി, പഴയപാട്ടുകൾ, കോട്ടയം, നാഷനൽ ബുക്സ്റ്റാൾ -1986.
2. സി. ബാലൻ (എഡിറ്റർ) കാസർകോട് ചരിത്രവും സമൂഹവും, കാസർകോട് ജില്ലാ പഞ്ചായത്ത് -2000.
3. ഡോ. ആർ.സി. കരിപ്പത്ത്, മലയിലെ മാവിലന്മാർ, തിരുവനന്തപുരം, സാംസ്കാരിക വകുപ്പ് -2005.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240
Show more
|
.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240,അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697,.Link | |
| 18 | Mangalam Kali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്...
മംഗലംകളി
“മലബാറിലെ വേട്ടുവർ, മാവിലർ എന്നീ സമുദായങ്ങളിൽ കല്യാണങ്ങൾക്ക് അവതരിപ്പിക്കാറുള്ള വിനോദകലയാണ് മംഗലംകളി. സ്ത്രീകളാണ് ഇതിൽ പാട്ടും നൃത്തവും ചെയ്യുന്നത്. പുരുഷന്മാർ പാട്ടു പാടുകയും തുടികൊട്ടുകയും ചെയ്യും. പത്തുമിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കളിയിൽ പ്രത്യേക ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ല. വ്യത്യസ്ത തരത്തിലുള്ള ചുവടുകളാണ് തുടിപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് വയ്ക്കുക. സ്ത്രീകൾ ചൂരൽകൊണ്ടു സ്വന്തം പുറ ത്തടിച്ചു കളിക്കുകയും ചെയ്യും.അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായ ക്കാരുടെ മംഗള കർമ്മങ്ങൾക്ക് മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
സ്ത്രീകൾ കൈമുട്ടിക്കളിക്കുകയും സംഗീതത്തിനനുസരിച്ച് ചുവടുകൾ മാറ്റുകയും ചെയ്യും. ഈ സമയത്തു പുരുഷന്മാർ സ്ത്രീകളുടെ ചുറ്റും നടന്ന് തുടികൊണ്ടുമുട്ടി കാൽ അല്പം മടക്കി ചുവടുകൾ വയ്ക്കും. രാവിലെ തുടങ്ങുന്ന കളി വൈകിട്ടുവരെയും വൈകിട്ടാണ് കളിയെങ്കിൽ രാവിലെ വരെയും നീണ്ടുനില്ക്കും. കല്യാണപ്പന്തലിലാണ് മംഗലംകളിയുടെ വേദി. പന്തലിന്റെ നടുക്കുള്ള തൂണിനെ ചുറ്റിയാണു കളി നടക്കുക. രാത്രിയാണ് സാധാരണയായി കളി നടക്കുക. വിവാഹത്തിനുശേഷം വധൂവരന്മാർ ജന്മിമാരെ സന്ദർശിക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിൻ്റെ സമയത്തും മംഗലംകളി നടക്കും. വൈവിധ്യമാർന്ന പാട്ടുകളാണു മംഗലംകളിയുടേത്. പന്തൽവന്ദനം, ഗുരുവന്ദനം എന്നിവയ്ക്കു ശേഷമാണു പാട്ട് ആരംഭിക്കുക. അളിയൻപാട്ട്, ചാളപ്പാട്ട്, അറണപ്പാട്ട്, പൂതപ്പാട്ട് എന്നിങ്ങനെ പലതരം പാട്ടുകൾ മംഗലംകളിക്കു പാടാറുണ്ട് ‘’
അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697
മങ്ങലംകളി
‘’ അത്യുത്തരകേരളത്തിൽ താഴ്ന്നതെന്നു കരുതിയിരുന്ന സമുദായക്കാരുടെ മംഗള കർമ്മങ്ങൾക്ക് ‘മങ്ങലം' എന്നു പറയും. മുൻപ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാർക്കിടയിൽ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയർ, കുറവർ, മലയർ, തീയ്യർ എന്നീ സമുദായക്കാർ അപൂർവമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്. മാവിലർ സമുദായക്കാർക്കിടയിൽ ഇപ്പോഴും മങ്ങലംകളിക്കു നല്ല പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. കല്ല്യാണത്തിന് അമ്മി ഉപയോഗിച്ച് കറിക്കൂട്ടുകൾ അരക്കുമ്പോൾ പാടുന്ന അരവുപാട്ടും, പണം സ്വീകരിച്ചുകൊണ്ടു പാടുന്ന പൊലിച്ചു പാട്ടും മങ്ങലംപാട്ടിൻ്റെ ഭാഗമാണ്. വ്യത്യസ്തത സമുദായക്കാർക്കിടയിൽ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങ ലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കും.
കൂട്ടായ്മ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പാട്ടിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേർന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം.
പുലയരുടെ ഇടയിലുള്ള മങ്ങലം പാട്ട്:
‘’ഹരിഹരി ശങ്കര നാരായണ ദൈവേ
പത്തും പലപേരും കൂടിയ സഭയില് നാലുകാലും വീതമുള്ള പന്തലും സഭയിന്ന് ആളേറെക്കൂടിയിരിക്കും സഭയിങ്കൽ
ഒന്നു മറിയാത്ത ബാലപുരുഷൻ ഞാൻ അറിവില്ലാക്കിടാവ് ഞാനാകുന്നു പയിതല് ചുങ്കുചുമലേറ്റി നിന്നു സഭയില്
കൂടിയ സഭയില് അനുവാദം ചോതിച്ചു എൻറെ കുരുവറു പഠിപ്പിച്ച നാടകം ഞാനൊന്നു സഭയില് ചൊല്ലട്ടെ ലോകരേ എടകയ്യകൊട്ടൊരു വീമ്പുറയെ കൊട്ടാകും വലം കയ്യ കെട്ടൊരു വീമ്പുറയെ കൊട്ടാകും ഞാൻ തട്ടും തട്ടിനങ്ങൊരു
തട്ടുമോശം വന്നിനെങ്കില് കൊട്ടിത്തിരിച്ചുതരേണമെന്റെച്ചന്മാരെ കാരണന്മാരെ ഞാൻ പാടും പാട്ടിനങ്ങാരു നാവുമോശം വന്നുവെങ്കില്
പാടിത്തിരിച്ചു തരേണമെൻ്റെച്ചന്മാരെ കാരണന്മാരെ എന്റെ ഗുരുവിന്റെ നാടകം ചൊല്ലുന്നു പന്തലരങ്ങതിലും ചൊല്ലിക്കളിക്കട്ടെ പന്തലരങ്ങതിലും ചൊല്ലിക്കളിക്കുന്നു.’’
മാവിലരുടെ മങ്ങലംകളിപാട്ട്:
‘’ചെന്നുമ ചെന്നുമത്തോ ചെന്നു കള്ളര മയ്യച്ചെന്നു ഒന്നാം കൊല്ലിബയ്യേ പാവാ ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ
രണ്ടാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ
മൂന്നാം കൊല്ലി വയ്യേ വാവാ ചിങ്കിരി നായാടുവാൻ നാലാം കൊല്ലി വയ്യേ വാവാ
ചിങ്കിരി നായാടുവാൻ അഞ്ചാം കൊല്ലി വായ്യേ വാവാ
ചിങ്കിരി നായാടുവാൻ ചിങ്കിരി ചിങ്കിരിയോ വാവാ ചിങ്കിരി ചിങ്കിരിയോ’’
ഏഴോളം തുടികൾ ഉപയോഗിച്ചുകൊണ്ടാണ് മാവിലർ അവരുടെ മങ്ങലംകളി അവതരിപ്പിക്കുന്നത്. മുപ്പതോളം പേർ കളിസംഘത്തിലുണ്ടാവും. കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിമാരുടെ വീടുകളിൽ ചെല്ലുമ്പോഴും പാട്ട് പാടും. ഓരോ പാട്ടിലും ഓരോ കഥയാണ് പറയുന്നത്. ഒരു പാട്ടിൽ നിന്ന് മറ്റൊരു പാട്ടിലേക്ക് മാറുന്നതിനനുസരിച്ച് ഈണവും താളവും മാറും കൂട്ടായ്മയുടെ ജീവിതപരിസരവും അവരുടെ ദുരിതങ്ങളും ദുഃഖങ്ങളു മെല്ലാം പാട്ടിൽ വിശദീകരിക്കുന്നതായി കാണാം.
വൃത്താകൃതിയിൽ നിന്നാണ് കളിക്കുന്നത്. വാദ്യക്കൊഴുപ്പിൽ ചടുലമായി ചുവടുകൾവെച്ചും വട്ടംകറങ്ങിയും കളിക്കും. മാവിലരുടെ മങ്ങലംകളിക്കു തുടിയാണ് വാദ്യം. പുരുഷന്മാരും സ്ത്രീകളും ഇതിൽ പങ്കെടുക്കും. തുടിയുടെ താളത്തിൽ മതിമറന്നു നൃത്തം ചെയ്യും. ചില പ്രദേശങ്ങളിൽ വധൂവരന്മാരെ നാട്ടുപ്രമാണിയുടേയോ ജന്മിയുടേയോ വീട്ടിലേക്ക് ആനയിച്ച് അവിടെവെച്ചാണ് കളി. പ്രമാണിമാരോടുള്ള വിധേയത്വം തെളിയിക്കുന്നതാണ് ഈ ചടങ്ങ്. അതോടെ മങ്ങലത്തിന് അംഗീകാരമായി. പ്രമാണിമാരുടെ വീട്ടിൽ നിന്ന് വധൂവരൻമാർക്കും കളിക്കാർക്കും സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്.
സാംസ്കാരിക സദസ്സുകളിലും അടുത്ത കാലത്തായി മങ്ങലംകളി അവതരിപ്പിച്ചു വരുന്നുണ്ട്’’
ആവേദകർ:
1. കെ. കുമാരൻ, മാട്ടൂൽ, കണ്ണൂർ ജില്ല.
2. കുഞ്ഞിരാമൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
3. എം. അനന്തൻ, ദ്രാവിഡ കലാസമിതി, കാലിച്ചാനടുക്കം, കാസർകോട് ജില്ല.
റഫാൻസ്
1. ഡോ. എം.വി. വിഷ്ണു നാരായണൻ നമ്പൂതിരി പഴയപാട്ടുകൾ, കോട്ടയം, നാഷനൽ ബുക്സ്റ്റാൾ -1986.
2. സി. ബാലൻ (എഡിറ്റർ) കാസർകോട് ചരിത്രവും സമൂഹവും, കാസർകോട് ജില്ലാ പഞ്ചായത്ത് -2000.
3. ഡോ. ആർ.സി. കരിപ്പത്ത്, മലയിലെ മാവിലന്മാർ, തിരുവനന്തപുരം, സാംസ്കാരിക വകുപ്പ് -2005.
നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240
Show more
|
.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 239 - 240,അനുഷ്ഠാനേതരകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697,.Link | |
| 19 | vatithallu | ![]() | ഡോ : വിനിത വിജയൻ | പുസ്തകങ്ങൾ |
വടിതല്ല്
“താളനിബദ്ധമായ ചുവടുവയ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയും ചെയ്യുകയാണു വടിതല്ലിൻ്റെ സ്വഭാവം. ഇതൊരുവിനോ...
വടിതല്ല്
“താളനിബദ്ധമായ ചുവടുവയ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയും ചെയ്യുകയാണു വടിതല്ലിൻ്റെ സ്വഭാവം. ഇതൊരുവിനോദകലയാണ്. മധ്യകേരളത്തിലെ ഹരിജനങ്ങൾക്കിടയിലാണ് ഇതു കൂടുതൽ പ്രചാരത്തിലിരിക്കുന്നത്. രണ്ടുപേർക്കാണ് ഇതിൽ പങ്കെടുക്കാവുന്നത്. കളി നടക്കുമ്പോൾ താളമേളക്കൊഴുപ്പ് കൂട്ടു വാൻ ചെണ്ടകൊട്ടും നടത്താറുണ്ട്. കളരിപ്പയറ്റിലെ വടിപ്പയറ്റി നോട് ഈ കലയ്ക്കു സാമ്യമുണ്ട്’’
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:
2697-98
വടിതല്ല്
‘’എറണാകുളം, പറവൂർ, കുറ്റിപ്പുഴ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള കല.
ഹരിജനങ്ങളാണ് ഇതിൻ്റെ നടത്തിപ്പുകാർ. അനുഷ്ഠാനമായും സാമൂഹിക വിനോദ മായും നടത്തിവരുന്നു.ഇതിൽ ഭാഗഭാക്കാകുന്ന കലാകാരന്മാർക്കും പ്രായപരിധിയില്ല. കൃഷിയാണ് ഈ കലാകാരന്മാരുടെ തൊഴിൽ.
ഉല്പത്തികാലം - ഉദ്ദേശം ബി. സി. അഞ്ഞൂറ് എന്നു കണക്കാക്കുന്നു.രണ്ടു പേർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചെണ്ടകൊട്ടിൻറെ താളക്രമമനുസരിച്ച് ചുവടുവെച്ച് ഒരാൾ വടികൊണ്ട് അടിക്കുന്നു . അപരൻ കലാപരമായി ചുവടുവെച്ച് അടിതടുക്കുന്നു.ചെറിയ ചെണ്ടയാണ് വാദ്യോപകരണം.
ഏതു സമയത്തും പ്രദർശിപ്പിക്കാം.
പ്രദർശനത്തിനും ഒന്നോ രണ്ടോ മണിക്കൂർ വേണം.അരങ്ങോ, ദീപവിധാനമോ, വേഷവിധാനമോ, ചമയമോ, ആവശ്യമില്ല.
രണ്ടു പേരുടെ കയ്യിലും ഓരോ വടി ഉണ്ടായിരിക്കും“
നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 209
Show more
|
.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2697-98നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 209,.Link | |
| 20 | vattakkali | ![]() | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ |
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 269...
അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2698 -99നാടോടിദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 211,
Show more
|
.https://youtu.be/X6eONs32BzE?si=yotiC-fE0z3U05eU https://youtu.be/X6eONs32BzE?si=nCOwtCrF384LM3cr.Link | |
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര് സെന്റര്, കേരള സര്വകലാശാല കേരള സര്വകലാശാല
















