|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | kalivilakku |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആട്ടവിളക്ക് /കളി വിളക്ക്
1 “കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയവിളക്കാണ് ആട്ടവിളക്ക് അല്ലെങ്കി...
ആട്ടവിളക്ക് /കളി വിളക്ക്
1 “കഥകളി നടക്കുമ്പോൾ അരങ്ങിനുമുന്നിൽ കത്തിച്ചുവയ്ക്കുന്ന വലിയവിളക്കാണ് ആട്ടവിളക്ക് അല്ലെങ്കിൽ കളിവിളക്ക്. അജ്ഞതയുടെ അന്ധകാരവും അബദ്ധധാരണയും കഥകളിപ്പന്തലിൽനിന്നും തുടച്ചു മാറ്റുന്നതാണ് ഇത് എന്നാണു വിശ്വാസം. കളിവിളക്കിന് ചില സവിശേഷ
ലക്ഷ്യങ്ങളുണ്ട്. മനയോല തേച്ച് രൂപപ്പെടുത്തിയിരിക്കുന്ന നടന്റെ മുഖത്തെ ഭാവരസങ്ങൾക്ക് എണ്ണവിളക്കിന്റെ പ്രകാശത്തിൽ വേണ്ടത്ര തിളക്കം ലഭിക്കുന്നു. നടന്റെ മുഖം കാണാവുന്ന ഉയരത്തിലാണ് ആട്ടവിളക്കിന്റെ അല്ലെങ്കിൽ എണ്ണവിളക്കിന്റെ ഉയരം. തിരനോട്ട സമയത്ത് നടൻ തിരശീലകൊണ്ട് വീശിയാലും തിരികെടാത്ത വിധം പടർന്നുകത്തുന്നതാണ്, ഇതിന്റെ സവിശേഷത. തിരനോട്ടത്തിന് ഭംഗിയേറുകയും ചെയ്യുന്നു. കളിവിളക്കിന് ഏകദേശം നാലടി ഉയരമുണ്ടാവും . മേൽത്തട്ടിന് ഒന്നരയടി വ്യാസവും ഉണ്ട്. ഇങ്ങനെയുള്ള വെള്ളോട്ടുവിളക്കാണ് ആട്ടവിളക്ക് “
2.കളിവിളക്ക്
“കലാപ്രകടനങ്ങൾക്ക് അരങ്ങിൽ കത്തിച്ചുവയ്ക്കാറുള്ള നിലവിളക്ക്. മുടിയേറ്റ്, കൃഷ്ണനാട്ടം, കഥകളി, ചാക്യാർകൂത്ത്, കണ്യാർകളി പൂര ക്കളി തുടങ്ങിയ മിക്ക കലാനിർവ ഹണങ്ങൾക്കും കളിവിളക്ക് ഉണ്ടാകും. വൈദ്യുതദീപപ്രകാശത്തിലല്ല പ്രാക്തനകലകൾ അവതരിപ്പിച്ചു പോന്നത്. കഥകളിയിലും മറ്റും വിളക്ക് പേരിനുമാത്രമായിട്ടുണ്ടെങ്കിലും തീരെ ഒഴിവാക്കിയിട്ടില്ല.
കൃഷ്ണനാട്ടം, മുടിയേറ്റ്, കഥകളി തുടങ്ങിയവയ്ക്ക് നടൻമാരുടെ മുഖഭാവങ്ങൾ വ്യക്തമായിക്കാണത്തക്ക ഉയരമുള്ളതായിരിക്കും കളിവിളക്ക്. അരങ്ങിന്റെ മുമ്പിലാണത് വയ്ക്കുക. കണ്യാർ കളി, പൂരക്കളി, തിരുവാതിരക്കളി തുടങ്ങിയ കലാപ്രകടനങ്ങൾ മിക്കതും വിളക്കിനെ ചുറ്റിയുള്ളതായിരിക്കും. കളിവിളക്കിനെ വന്ദിക്കുകയെന്നത് കലാനിർഹണങ്ങളിലെ ഒരു ചടങ്ങാണ്. കളിവിളക്കുകൾ ഓടുകൊണ്ട് വാർത്തുണ്ടാ ക്കുന്നവയാണ്. ചിലേടങ്ങളിൽ, വലിയ കളിവിളക്കു (ആട്ടവിളക്ക്) കളുടെ കാലുകൾ മരംകൊണ്ട് നിർമിച്ച് കാണാറുണ്ട്. ക്ഷേത്രങ്ങളിലും മറ്റും ഉൽസവാദികൾക്കും ആട്ടവിളക്കിന്റെ വലുപ്പമുള്ള വിളക്കുകൾ കത്തിച്ചുവയ്ക്കാറുണ്ട്. കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം തുടങ്ങിയവയ്ക്കു വയ്ക്കുന്ന ആട്ടവിളക്കിന് മൂന്നരയടിയിലധികം ഉയരം കാണാം “.
Show more
|
.1.അനുഷ്ഠാനേതരകലകൾ , എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ, വോള്യം 3,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2629 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം: 208 - 209.Link
|
| 2 | kaliyoottu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാളിയൂട്ട്
1.“ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനും കുടിയിരുത്തുന്നതിനും പ്രേതാത്മാക്കളെ ആവാഹിക്കുന്നതിനുംവേണ്ടിയാണ് '...
കാളിയൂട്ട്
1.“ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനും കുടിയിരുത്തുന്നതിനും പ്രേതാത്മാക്കളെ ആവാഹിക്കുന്നതിനുംവേണ്ടിയാണ് 'കാളിയൂട്ട്’ എന്ന മന്ത്രവാദക്കളം വരയ്ക്കുന്നത്. ദേവപ്രീതിയാണ് അടിസ്ഥാനമെങ്കിലും പ്രേതബാധകളെ ഒഴിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഏഴു വൃത്താകൃതിയും അതിനുള്ളിലൊരു സുദർശനചക്രവും എന്നതാണ് ഇതിന്റെ രീതി.വൃത്താകൃതിക്കുള്ളിൽപഞ്ചാക്ഷരിമന്ത്രംകൊണ്ട് നിറയ്ക്കുന്നു. പഞ്ചവർണ്ണപ്പൊടികളാണ് ഉപയോഗിക്കുന്നതെങ്കിലും ചുവപ്പിനു പ്രഥമസ്ഥാനം ഉണ്ട്. ദേവിയുടെ പിൻബലത്താൽ പ്രേതത്തെ ആവാഹിക്കുന്ന കാളിയൂട്ട് ചില അവസരങ്ങളിൽ കന്യാശാവിനെ കുടിയിരുത്താനും ഉപയോഗിക്കാറുണ്ട്. വാത്തിയെന്ന വിഭാഗക്കാരാണ് ക്ഷേത്രത്തിൽ ഈ കളം വരയ്ക്കുന്നത്.”
2.കാളിയൂട്ട്
‘’കാളീസങ്കല്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ് കാളിയൂട്ട്’. തിരുവനന്തപുരം ജില്ലയിലാണ് കാളിയൂട്ടിനു പ്രാധാന്യം. ഇവിടെ കാളീ ക്ഷേത്രങ്ങൾ മുടിപ്പുരകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.ഭദ്രകാളിയുടെ മുടി സൂക്ഷിക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് മുടിപ്പുര എന്ന പേര് വന്നത്. ശിവൻ്റെ ജടയിൽ നിന്നാണ് കാളി പിറന്നത് എന്ന ഒരു ഐതിഹ്യമുണ്ട്. മുടിപ്പുര എന്ന പേരിന് ആ സങ്കൽപ്പത്തിൻ്റേയും സ്വാധീനമുണ്ടാകാം.
മുടിപ്പുരകളിലെ പൂജാരിമാരെ വാത്തിമാരെന്നാണ് വിളിക്കുന്നത്. വാത്തിമാരാണ് കാളിയൂട്ടിലെ പ്രധാന കാർമ്മികർ. ഭദ്രകാളിയുടെ വേഷം കെട്ടിയ വാത്തി കളംകാവൽ ചടങ്ങ് നടത്തും. മുടിപ്പുരക്കു ചുറ്റുമുള്ള സുരക്ഷ ഉറപ്പാക്കുന്നുവെന്നു സങ്കൽപ്പിക്കുന്ന ചടങ്ങാണിത്. കളംകാവലും അണിയറകെട്ടലും കഴിഞ്ഞതിനു ശേഷമാണ് അനുഷ്ഠാനനാടകം അരങ്ങേറുന്നത്.വിശദമായ ചടങ്ങുകളോടെ നടത്തുന്ന ഉച്ചബലിയാണ് പ്രധാനം. ഭദ്രകാളീയാമത്തിൽ നടത്തുന്ന ചടങ്ങാണിത്. ബലിക്കളത്തിൽ ദേവി വടക്കോട്ട് തിരിഞ്ഞിരിക്കും. ഒരു മടഞ്ഞ ഓലയിൽ മൂന്ന് വാത്തിമാർ ഇരുന്നു പാടും. വാദ്യങ്ങളും ഉണ്ടാകും.48ദിവസമെടുത്തു പാടിത്തീർക്കാനുള്ളതാണ് ഭദ്രകാളിത്തോറ്റം പാട്ട്. എന്നാൽ ഉത്സവദിവസങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലോടെ തോറ്റമവതരിപ്പിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ മുടിക്കഭിമുഖമായിട്ട പന്തലിലിരുന്നാണ്തോറ്റം പാടുന്നത്.കുഴിത്താളമാണ് മുഖ്യ വാദ്യോപകരണം.
ഭദ്രകാളിത്തോറ്റം പാട്ടിലെ ഭാഗം:
1. 'ഓലയിലെന്നെ ചുഴിയരുത്
ഉറക്കത്തിലെന്നെ സ്മരിക്കരുത്
ഇടവഴി നീളെ മുള്ളരുത്
പിള്ളേർ ചെവിയിൽ കൊടുക്കരുത്...'
2. അസുരനായുള്ള തേര്
ദാരികന് വനമുറയാളെ
അവൻ വിളിച്ചുകൊണ്ട്
വനവാസം വാഴുന്ന
വനമുറയാള് ദാരികൻ
മുമ്പിലോടി ചെല്ലുന്നുണ്ട്
കേൾക്കയല്ലോ
എന്റെ വനമുറയാള്...
ദേവി ആവേശിച്ച വാത്തി ഉറഞ്ഞു തുള്ളി അരിയും കമുകിൻ പൂവും ഭസ്മവും മറ്റും തൂവും. കുരുതിയും നടത്തും. തുടർന്ന് ദാരികൻ അയക്കുന്ന സൈനികൻ്റെ സങ്കല്പത്തിലുള്ള ഒരാൾ ബലിക്കളം അലങ്കോലപ്പെടുത്തും.ഇതോടെ ഉച്ചബലി സമാപിക്കും. തുടർന്നാണ് ദിക്കുബലി. ഉച്ചബലിക്ക് സമാനമായ ചടങ്ങുകളാണ് ദിക്കുബലിയിലും നട ത്തുന്നത്. ദിക്കുബലിക്കു ശേഷം ദാരികനെ തിരഞ്ഞ് വീട് തോറും എത്തുന്ന ഭദ്രകാളിയെ നാട്ടുകാർ നിറപറയോടെ എതിരേൽക്കും. നാലു ദിക്കിലും ദാരികനെ കണ്ടെത്താനാകുന്നില്ല. തുടർന്ന് എട്ട് ദിവസം വ്രതാനുഷ്ഠാനങ്ങളോടെയുള്ള നല്ലിരിപ്പ് ചടങ്ങ് നടത്തും. തുടർന്നുള്ള ചടങ്ങാണ് പറണേറ് ആകാശത്ത് കണ്ടെത്തുന്ന ദാരികനുമായുള്ള ആകാശയുദ്ധം അഥവാ പറന്നുള്ള യുദ്ധം എന്നതുകൊണ്ടാവാം ഈ പേര് വന്നത്. ആകാശ യുദ്ധത്തിന് ശേഷം പോര് ഭൂമിയിൽ വെച്ചാകുന്നു. ഘോരമായ യുദ്ധപ്രതീതിയുണ്ടാക്കുന്ന സന്ദർഭമാണിത്. ഏഴു യുദ്ധങ്ങളുടെ അന്ത്യത്തിൽ കാളി ദാരികന്റെ തല കൊയ്തെടുക്കുന്നു എന്നാണ് സങ്കല്പം.
ആറാട്ടിനുശേഷം ദേവി മുടിപ്പുരക്കുള്ളിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കുന്നു. വളരെ ഉയരത്തിൽ തെങ്ങ് നാട്ടിക്കൊണ്ട് കെട്ടിയുണ്ടാക്കിയ തട്ടിൽ വെച്ചാണ് കാളിയും ദാരികനും തമ്മിലുള്ള സംവാദവും പോർവിളിയും. ദേവിക്കു വിജയം നേരാൻ ഭൂതഗണങ്ങൾ നടത്തുന്ന വെള്ളാട്ടംകളിയെന്ന നൃത്തവും ചടങ്ങുകളുടെ ഭാഗമായി നടക്കും. ചില പ്രദേശങ്ങളിൽ വെള്ളാട്ടംകളിക്കു പകരം പപ്പര്കളിയാണ് നടത്തുന്നത്. ശക്തമായ അനുഷ്ഠാനധാരകളോടു കൂടിയ നാടോടിനാടകമാണ് കാളിയൂട്ട്’.ഒരു ഗ്രാമത്തെ മുഴുവൻ വേദിയാക്കി മാറ്റുന്ന ഈ അനുഷ്ഠാന കലാരൂത്തിൽ നാടകാംശങ്ങളും അനുഷ്ഠാനാംശങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നു. “
Show more
|
.റഫറൻസ്: 1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,ജനറൽ എഡിറ്റർ ഡോ.സി .ആർ . രാജഗോപാലൻ, പുറം:2557 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287 അധിക സഹായ ഗ്രന്ഥങ്ങൾ’ 1.ബാലചന്ദ്രൻ കീഴോത്ത്, ഫോക്ലോറും പ്രാദേശിക സംസ്കൃതിയും കണ്ണൂർ, സമയം പബ്ലിക്കേഷൻസ് -2005. 2.ബി.ആർ.സുരേഷ്,പറണേറ്റ്,തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -2008..Link
|
| 3 | Kavadiyattam |  | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കാവടിയാട്ടം
1.“കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മകരമാസത്തിലെ തൈപ്പൂയം നാളിൽ നടത്തിവരുന്ന ഒരു വഴിപാടാണു കാവടിയാട്ടം. ...
കാവടിയാട്ടം
1.“കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മകരമാസത്തിലെ തൈപ്പൂയം നാളിൽ നടത്തിവരുന്ന ഒരു വഴിപാടാണു കാവടിയാട്ടം. ഇതിന് സുബ്രഹ്മണ്യൻതുള്ളൽ എന്നും പേരുണ്ട്. സുബ്രഹ്മണ്യപ്രീതിക്കുവേണ്ടിയാണിത്.സുബ്രഹ്മണ്യസ്വാമിക്കു സമർപ്പിക്കുന്ന അഭിഷേകക്കാവടിയിൽനിന്നാണു കാവടിയാട്ടത്തിൻ്റെ ഉത്ഭവം. ഒരനുഷ്ഠാന നർത്തനമാണിത്. ഹരിപ്പാട്, കൂർക്കഞ്ചേരി (തൃശൂർ) തുടങ്ങിയ സ്ഥലങ്ങളിലെ ഷണ്മുഖക്ഷേത്രങ്ങളിൽ തൈപ്പൂയം,വിഷു തുടങ്ങിയ ദിവസങ്ങളിൽ കാവടിയഭിഷേകം ആഘോഷപൂർവ്വമായ ഒരുത്സവ പരിപാടിയാണ്. തൃശൂർ, പാലക്കാട് ജില്ലകളിലാണ് കാവടിയാട്ട ത്തിനു കൂടുതൽ പ്രചാരമുള്ളത്. സുബ്രഹ്മണ്യന് അഭിഷേകം ചെയ്യാനുള്ള പാൽ,ഭസ്മം,പനിനീര് എന്നിവ രണ്ടുവശത്തും തൂക്കിയിട്ട ഒരു തണ്ട് ആണ് ഇത്. കാവ് എന്നും പറയും. കാവടിയാട്ടത്തിന് കൂടുതൽ അലങ്കാരവും ഭംഗിയുമുള്ള അമ്പലക്കാവടി,പൂക്കാവടി, ഗോപുരക്കാവടി എന്നിവ ഉപയോഗിക്കും. ഈ കാവടികൾക്ക് അലങ്കരിച്ച 20 മുതൽ 25വരെ തട്ടുകൾ കാണും. പീലിക്കാവടിക്കു മയിൽപ്പീലി ധാരാളം കാണും
പൂക്കൾ ചേർന്ന തട്ടുകളാണ് പൂക്കാവടിക്ക്. ഗോപുരത്തിന്റെ ആകൃതിയിൽ ഗോപുരക്കാവടി നിർമ്മിക്കും.ഊരുചുറ്റുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന കാവടിക്കാരുണ്ട്. ഇവർ ചുമലിൽ വഹിക്കുന്ന കമാനാകൃതിയിലുള്ളതും മരംകൊണ്ട് നിർമ്മിക്കുന്നതുമാണു സാധാരണ കാവടി. ഇതു കൈകൊണ്ടു തൊടാതെ ശരീരം മുഴുവനും സഞ്ചരിപ്പിക്കുന്ന ഒരു മെയ്യഭ്യാസ കലാപ്രകടനമാണ് കാവടിയാട്ടം. മയിൽപ്പീലിക്കെട്ടു പിടിച്ച ഭക്തജനങ്ങളും ഈ കാവടിയാട്ടം നടത്തുന്നവരും നാല്പത്തിയൊന്നു ദിവസമോ ഏഴു ദിവസമോ വ്രതമെടുത്തിരിക്കണം. കൂടാതെ അവരുടെ നാക്കിൽ സുബ്രഹ്മണ്യൻ്റെ ആയുധമായ ശൂലം(വേൽ) കേറ്റി, പീലിക്കെട്ടും കൈയിൽ പിടിച്ചിട്ടുണ്ടായിരിക്കണം.
ദേഹമാസകലം ഭസ്മംപൂശി,ശൂലംകേറ്റി കൗപീനം മാത്രംധരിച്ച് തുള്ളുന്ന സുബ്രഹ്മണ്യഭക്തന്മാർ ഈശ്വരചൈതന്യം ആവാഹിച്ച മനുഷ്യരായി കണക്കാക്കുന്നു. അവരെ ഭക്ത്യാദരവോടെ ജനങ്ങൾ ആരാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ തയ്യാറാക്കിയ കാവടികൾ ഒത്തുചേർന്ന് കാവടിയാട്ടത്തിൽ മത്സരം നടക്കാറുണ്ട്. ദേശക്കാർ തമ്മിലാണു മത്സരിക്കുക. കാവടികളുടെ മുന്നിൽ പൂശാരിമാർ ഉണ്ടാകും. മയിൽപ്പീലിക്കെട്ടു കൈയിൽ പിടിച്ച് താളത്തിൽ ചുവടുവച്ചാണ് പൂശാരികളുടെ നടപ്പ്. കാവടികളുടെ ഘോഷയാത്രയും ചില ക്ഷേത്രങ്ങളിൽ പതിവുണ്ട്. മുത്തുക്കുട,കൊടിക്കൂറകൾ എന്നിവ ഘോഷയാത്രയെ ആകർഷകമാക്കും. പഞ്ചവാദ്യം,നാഗസ്വരം എന്നീ വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്ര വരിക. പന്തലിൽ കയറിയാൽ വാദ്യഘോഷങ്ങൾ മുറുകുകയും കാവടിക്കാരുടെ ആട്ടം ചടുലമാവുകയും ചെയ്യും. കൊട്ടിൻ്റെ ആവേശത്തിൽ കാവടിക്കാരോടൊപ്പം ഭക്തരും ചുവടുവയ്ക്കും. നാവിലൂടെയും ശരീരഭാഗങ്ങളിലൂടെയും ശൂലങ്ങൾ കുത്തിക്കയറ്റി ഭസ്മക്കുറിധരിച്ച് കാവടിയെടുക്കാതെ കാവടിയാട്ടം നടത്തുന്ന ഭക്തന്മാരുമുണ്ട് “
2.കാവടിയാട്ടം
“സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യൻ തുള്ളൽ എന്നും ഈ അനു ഷ്ഠാനത്തിന് പേരുണ്ട്. കമാന ആകൃതിയിലുള്ള കാവടി ചുമലിൽ വെച്ചു കൊണ്ടാണ് ആട്ടം നടത്തുന്നത്. മരം കൊണ്ടാണ് പ്രധാനമായും കാവടി യുണ്ടാക്കുന്നത്. ലോഹത്തകിടുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള കാവടിയും പ്രചാരത്തിലുണ്ട്. മയിൽപ്പീലി,വർണ്ണവസ്തുക്കൾ ഇവകൊണ്ട് കാവടിയെ ആകർഷകമായ രീതിയിൽ അലങ്കരിക്കും. ആട്ടത്തിന് ഉപയോഗിക്കുന്ന കാവ ടികൾ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം,നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.
പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയിൽ ചലിപ്പിച്ചുകൊണ്ടാണ് കാവടിയാട്ടം നടത്തുന്നത്. ഒറ്റക്കും, സംഘം ചേർന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയിൽ മെയ്വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്. കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യൻ്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളിൽ നടത്താറുണ്ട്. “
Show more
|
.1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ,ജനറൽ എഡിറ്റർ’: ഡോ:സി.ആർ രാജഗോപാലൻ ഡിസി ബുക്സ് വോളും 3, പുറം : 2570, 2571 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 93.Link
|
| 4 | kalam pattu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കളംപാട്ട്
1.“ദേവതകളുടെ രൂപം കളമായി വരച്ച് പാട്ടുപാടുന്ന ഒരു അനുഷ്ഠാനകർമ്മമാണ് കളംപാട്ട്. വീട്ടുമുറ്റത്ത് പ്രത്യേകം കെട്...
കളംപാട്ട്
1.“ദേവതകളുടെ രൂപം കളമായി വരച്ച് പാട്ടുപാടുന്ന ഒരു അനുഷ്ഠാനകർമ്മമാണ് കളംപാട്ട്. വീട്ടുമുറ്റത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിൽവച്ചാണ് കളംപാട്ട് നടത്തുന്നത്.കുരുത്തോല,പൂക്കുല മുതലായവകൊണ്ട് കളം അലങ്കരിക്കും. പഞ്ചവർണ്ണപ്പൊടികൊണ്ട്,വിമാനഗന്ധർവൻ, ഭൈരവൻ,രക്തേശ്വരി,ഉടൽവരട്ടി,കരുകലക്കി തുടങ്ങിയ ദേവതകളുടെ രൂപങ്ങൾ കളമായി വരയ്ക്കുന്നു. ഒരു ആശയത്തെയോ വികാരത്തെയോ അല്ല മറിച്ച് അന്തർദർശനത്തിന്റെ ഫലമായുണ്ടാകുന്ന മൂർത്തീസങ്കല്പങ്ങളാണ് ഇവയിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. സാമുദായികനന്മയെ ഉദ്ദേശിച്ചു നടത്തുന്ന ഒരനുഷ്ഠാനം എന്ന പ്രത്യേകതകൂടി കളംപാട്ടിനുണ്ട്. കളമെഴുത്തിലെ വർണ്ണവൈവിധ്യം ഭക്തജനങ്ങൾക്ക് ഔഷധരൂപേണ ഫലം ചെയ്യുന്നു. അത്യുത്തരകേരളത്തിലെ കണിയാന്മാരാണ് ഇതു നടത്തുന്നത്. അപൂർവ്വം ചിലേടങ്ങളിൽ വണ്ണാന്മാരും കളംപാട്ട് നടത്താറുണ്ട്”.
2.കളമ്പാട്ട്
‘’ഉത്തരകേരളത്തിൽ കണ്ണൂർ,തളിപ്പറമ്പ,ഹോസ്ദുർഗ്ഗ് എന്നീ പ്രദേശങ്ങളിൽ കളമ്പാട്ട് എന്ന പേരിലും, മദ്ധ്യകേരളത്തിൽ പൊന്നാനിതാലൂക്ക്, ചാവക്കാട് താലൂക്ക്, പെരിന്തൽമണ്ണ എന്നീ പ്രദേശങ്ങളിൽ കളമെഴുതിപ്പാട്ട് എന്ന പേരിലും പ്രചാരമുള്ള കലാരൂപം
ഉത്തരകേരളത്തിൽ കണിയാന്മാർ, പെരുവണ്ണാന്മാർ എന്നീ സമുദായക്കാരും, മദ്ധ്യകേരളത്തിൽ കല്ലാറ്റക്കുറുപ്പന്മാർ എന്ന വിഭാഗക്കാരും കൈകാര്യം ചെയ്യുന്നു. തികച്ചും അനുഷ്ഠാനപരമായ കലയാണിത്.കലാകാരൻമാർക്ക് പ്രായപരിധിയില്ല.ഓലക്കുടയുണ്ടാക്കൽ,ഗണിതം എന്നീ തൊഴിലുകൾ ചെയ്തു ജീവിക്കുന്നവരാണ് ഉത്തരകേരളത്തിലെ കലാകാരന്മാർ.ഉത്ഭവം ക്രിസ്തുവർഷം പതിമൂന്നാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിലാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആറ് നൂറ്റാണ്ട് പഴക്കമുണ്ടെന്നു വിശ്വസിക്കാം. അഞ്ചു മുതൽ പതിനഞ്ചുപേർ വരെ പങ്കെടുക്കുന്നു
പഞ്ചവർണ്ണപ്പൊടികൾ കൊണ്ട് കളം വരക്കുന്നു. ഭദ്രകാളിരൂപം കളത്തിലെഴുതും. ബാധോപദ്രവമുള്ള സ്ത്രീ മംഗല്യസ്ത്രീകളൊന്നിച്ചു കളത്തിലിറങ്ങും. അപ്പോൾ കണിയാന്മാർ കളമിറക്കുപാട്ടുപാടും. പിന്നെ കളത്തിലരി എന്ന കർമ്മം നടക്കും. പിന്നീടു കിഴിയെടുക്കലാണ്. കളത്തിലിറങ്ങുമ്പോൾ വായമൂടിക്കെട്ടിയ കലത്തിലെ കിഴികളിൽനിന്നും ഒന്ന് എടുക്കും. അതു കഴിഞ്ഞാൽ പൂക്കുല നിവർത്തിപ്പിടിച്ചു സ്ത്രീ കളത്തിനു തൊട്ടുനിൽക്കും. തുടർന്നു, ബാധാചലനപ്പാട്ട് പിന്നെ ബാലിവിജയം, കല്യാണസൌഗന്ധികം,നളചരിതം തുടങ്ങിയവയിലെ പാട്ടുകളാണ് ആലപിക്കുക. അവസാനം സന്താനഗോപാലത്തിലെ പാട്ടു പാടും. പൊലീവുപാട്ടു പാടി പ്രകടനം നിർത്തുന്നു.
മദ്ധ്യകേരളത്തിൽ, കളത്തിൽ ഭദ്രകാളിരൂപം എഴുതുന്നതിനു പുറമെ വേട്ടക്കൊരുമകൻ, അയ്യപ്പൻ,അന്തിമഹാകാളൻ എന്നീ ദേവന്മാരുടെ രൂപങ്ങൾ വരച്ചു കളമ്പാട്ട് നടത്താറുണ്ട്. പാടുന്ന സ്തോത്രങ്ങളും മറ്റും അതതു ദേവന്മാരെക്കുറിച്ചുള്ളവയാണ്.ഉച്ചപ്പാട്ട്കളമെഴുത്തും,സന്ധ്യവേലപൂജ,പാട്ട്,വെളിച്ചപ്പാട്എന്നീ പ്രകാരമാണ് ചടങ്ങുകൾ. കളമെഴുതിപ്പാട്ട് എന്നാണ് ഇതിന്റെ പേർ.വെളിച്ചപ്പാടിന്റെനൃത്തം വൈശിഷ്ട്യമുള്ളതാണ്.
ചെറിയ കൈമണി അല്ലെങ്കിൽ ചെറിയ ഇലത്താളം വാദ്യോപകരണമായി ഉപയോഗിക്കും. കളമെഴുതിപ്പാട്ടിനും നന്തുണിയാണ് സംഗീത വാദ്യോപകരണം ചെണ്ടയും മദ്ദളവും സന്ധ്യവേല എന്ന ചടങ്ങിനുപയോഗിക്കും.രാത്രിയാണ് കലാപ്രകടനം.പന്തലിട്ട് കുരുത്തോലകൊണ്ടലങ്കരിച്ച് അരങ്ങൊരുക്കണം.നിലവിളക്കും ഉപയോഗിക്കും. പന്തലിന്റെ നാലുമൂലക്കും തൂക്കുവിളക്കുണ്ടാകും. സ്ത്രീകൾ ഭംഗിയായി വസ്ത്രധാരണം ചെയ്ത് മുടിചെരിച്ചു കെട്ടിവെച്ച് കളമ്പാട്ടിനും ഒരുങ്ങുന്നു. കളമെഴുതിപ്പാട്ടിൽ വെളിച്ചപ്പാട് നൃത്തത്തിനും പ്രത്യേകവേഷമില്ല.കുറപ്പന്മാർ,തെയ്യമ്പാടികൾ,തിയ്യാടികൾ മുതലായ സമുദായക്കാർ അയ്യപ്പ ഭദ്രകാളി ക്ഷേത്രങ്ങളിൽ കളമെഴുതിപ്പാടുന്നതിനും കളമ്പാട്ട് എന്നാണു പറയുക. എന്നാൽ ഇതു ക്ഷേത്രകലയാണ്.കണിയാന്മാരുടെ കളമ്പാട്ടു സാമൂഹികമായ ഒരാചാരമാണ്. ഗർഭരക്ഷക്കും സന്താന ലാഭത്തിനും ദേഹസുഖത്തിനും വേണ്ടി ഇതു നടത്തുന്നു. “
എം. വി. വിഷ്ണുനമ്പൂതിരി - കളമ്പാട്ട്
വി. എസ്. നമ്പൂതിരിപ്പാട് - കളമെഴുതിപ്പാട്ട്
3.കളം പാട്ട് അഥവാ കളമ്പാട്ട്:
“കളം എഴുതി പാട്ടുപാടുന്ന അനുഷ്ഠാനം ഉത്തരകേരളത്തിലും നിലവിലുണ്ട്. തെക്കൻ കേരളത്തിൽ നടപ്പുള്ളതിൽ നിന്നും വിഭിന്നമാണ് വട ക്കൻ കേരളത്തിലെ അനുഷ്ഠാനങ്ങൾ. ഗർഭബലികർമ്മത്തിന്റെ ഭാഗമായാണ് ഈ അനുഷ്ഠാനം നടത്താറുള്ളത്. കുട്ടികൾ ഇല്ലാതിരിക്കുന്നതും ഗർഭഛിദ്രം ഉണ്ടാകുന്നതും യക്ഷഗന്ധർവന്മാരുടെ ബാധകാരണമാണ് എന്നാണ് വിശ്വാസം, യക്ഷഗന്ധർവന്മാരെ പ്രീതിപ്പെടുത്തുന്നത് വഴി സന്താനലാഭമുണ്ടാകുമെന്നും കൂടാതെ ഗർഭഛിദ്രം ഒഴിവാക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു.കണിയാൻ അഥവാ കണിശന്മാരാണ് കാർമ്മികർ വണ്ണാൻ സമുദായക്കാരും കളംപാട്ട് നടത്താറുണ്ട്. പ്രത്യേകം ഒരുക്കിയ പന്തലിലാണ് കർമ്മങ്ങൾ നടക്കുന്നത്.ഗന്ധർവൻ,കരുകലക്കി, ഭൈരവൻ,രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങളാണ് വരയുന്നത്.കളത്തിലെ രൂപത്തിന് മുന്നിൽ പിണിയാളെ നിർത്തിയാണ് പാട്ട് പാടുന്നത്. ഇലത്താളം മുട്ടികൊണ്ടാണ് പാട്ട് പാടുന്നത്. കല്ല്യാണ സൗഗന്ധികം, ബാലിവിജയം, കുചേലവൃത്തം, കൃഷ്ണലീല,മാരമ്പാട്ട് തുടങ്ങിയ പാട്ടുകളാണ് പാടാറുള്ളത് പാട്ടും താളവും മുറുകുമ്പോൾ പിണിയാൾ ഉറഞ്ഞുതുള്ളുകയും കളം മായ്ക്കുകയും ചെയ്യും.പൊലിച്ചു പാട്ടും ഈ ചടങ്ങിൻ്റെ ഭാഗമാണ്.വീട്ടുകാർക്കും കാണികൾക്കും ഐശ്വര്യം നേർന്നുകൊണ്ടു പാടുന്ന ഈ സന്ദർഭത്തിൽ പാട്ടു കാർക്കു പണവും സമ്മാനങ്ങളും നൽകുന്ന പതിവുമുണ്ട്. “
Show more
|
.1.അനുഷ്ഠാനകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,വോള്യം3,ഡി.സിബുക്സ്,ജനറൽഎഡി:ഡോ:സി.ആർ.രാജഗോപാലൻ, 'പുറം:2561 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 34 -35 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 77 -78.Link
|
| 5 | Kavarakali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കവരകളി
1.”വൈകുന്നേരവും രാത്രികാലങ്ങളിലും മലനായാടി സമുദായത്തിൽപ്പെട്ടവർ ഒരുമിച്ചുകൂടി നേരമ്പോക്കിനുവേണ്ടി കളിക്കുന്ന...
കവരകളി
1.”വൈകുന്നേരവും രാത്രികാലങ്ങളിലും മലനായാടി സമുദായത്തിൽപ്പെട്ടവർ ഒരുമിച്ചുകൂടി നേരമ്പോക്കിനുവേണ്ടി കളിക്കുന്ന ഒരു കലാരൂപമാണ് കവരകളി. മാൻ വർഗ്ഗത്തിൽപ്പെട്ട ഒരു മൃഗമാണ് കവര. കവരയുടെ വേഷംകെട്ടി ഒരാൾ മധ്യത്തിലും മറ്റുള്ളവർ ചുറ്റിലുമായി കളിക്കും. വാഴയിലയും കുരുത്തോലയും കീറി കാലിലും കൈയിലും അരയിലും വച്ചുകെട്ടിയാണ് കവരയെ അലങ്കരിക്കു ന്നത്. സ്ത്രീപുരുഷന്മാരെല്ലാം കളിയിൽ പങ്കെടുക്കും. പുരുഷന്മാർ 'കവരക്കോൽ' കൈയിലെടുക്കും. വക്കാണം കൂടാനുള്ള കാരണങ്ങൾ, വനത്തിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ, മുള്ളുവെട്ടി വഴിയൊരുക്കുന്ന വിധം എന്നിവയെക്കുറിച്ചെല്ലാം കവരകളിയിൽ വർണ്ണിക്കുന്നു.”
2.കവരകളി
തൃശൂർ ജില്ലയിലെ ആദിമനി വാസിവിഭാഗത്തിൽപ്പെട്ട മലനായാ ടികളുടെ ഒരു വിനോദകലാനിർവഹണം. കവര എന്നത് ഒരുതരം മാനാണ്. കവരവേഷം കെട്ടി കളിക്കു ന്നതുകൊണ്ടാണ് ആ പേരുണ്ടായത്. അരയിലും കൈകാലുകളിലും മറ്റും കുരുത്തോല, വാഴയില എന്നി വയാണ് അലങ്കരിക്കുക. കവര വേഷത്തിനുചുറ്റും മലനായാടി വിഭാഗത്തിൽപ്പെട്ട സ്ത്രീകളും പുരുഷന്മാരും ചേർന്നു നിൽക്കും. അവർ ചുവടുവെച്ചു കളിക്കും. പുരുഷന്മാർ 'കവരക്കോൽ' കയ്യിലേന്തും. കവരകളിക്ക് പ്രത്യേകം പാട്ടുകളുണ്ട്.കാട്ടിലെ കാഴ്ച്ചകൾ, നായാട്ടിന്റെ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം പാട്ടിൽ വർണിക്കും. ഒരു പാട്ടിൽ ഭാര്യാഭർത്തൃകലഹം ആഖ്യാനം ചെയ്യുന്നുണ്ട് “.
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2636 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:177.Link
|
| 6 | Sanghakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2618 - 2619 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 226 - 227.Link
|
| 7 | Bda veli |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ബ്ടാവേലി
1.“കുംഭമാസത്തിലെ ശിവരാത്രിദിനത്തിൽ ആലുവ മണൽപ്പുറത്തു നടത്തുന്ന ഒരു അനുഷ്ഠാനമാണ് ബ്ടാവേലി. കർക്കിടകമാസത്തി...
ബ്ടാവേലി
1.“കുംഭമാസത്തിലെ ശിവരാത്രിദിനത്തിൽ ആലുവ മണൽപ്പുറത്തു നടത്തുന്ന ഒരു അനുഷ്ഠാനമാണ് ബ്ടാവേലി. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസം എറണാകുളം, കോട്ടയം ജില്ലയിലെ വീരശൈവരുടെ ഗൃഹങ്ങളിലും ഈ അനുഷ്ഠാനം നടത്താറുണ്ട്. ശിവസ്തുതിപരവും പിതൃക്കളെ സംബന്ധിച്ചതുമായ ഈ അനുഷ്ഠാനം വീടുകളിൽ അവതരിപ്പിക്കുന്നത് ഐശ്വര്യകർമ്മമായി കരുതുന്നു. ചുവരിൽ തൂക്കിയിടാവുന്നതരത്തിൽ പ്രത്യേകം നീളവും വീതിയുമുള്ള ലംബമായ ചിത്രത്തുണിയാണ് ബ്ടാവേലി. നിലവിള ക്കുകൊളുത്തി നിറപറവച്ച് ദക്ഷിണ നല്കിയാണ് ബ്ടാവേലി വായിക്കുന്നത്. നീണ്ടഗദ്യത്തിൽ ഏകസ്വരത്തിലുള്ള ഒരുതരം വായനയാണ് ഇതിനു വേണ്ടത്.
പ്രത്യേക അളവിലുള്ള തുണിയിൽ വരച്ച ചിത്രമാണു ബ്ടാവേലി. വെളുത്ത മൻമൽ തുണിയിൽ മനയോലയും അരിമാവും ചേർത്തു കുറുക്കിയുള്ള പശ തേക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ ഉണങ്ങുന്നതോടെ ചിത്രം വരയ്ക്കാൻ പാകത്തിൽ തുണിക്ക് മിനുസം ലഭിക്കുന്നു. മനയോലയുടെയും അരിമാവിൻ്റെയും കൂട്ട് തുണിക്കു കാവിമഞ്ഞ നിറം നൽകുന്നു. അതിൽ കറുപ്പു നിറം ഉപയോഗിച്ചാണു രൂപങ്ങൾ വരയ്ക്കുന്നത്. ആന, നാഗം, ശിവഭൂതഗണങ്ങൾ, ശിവൻ, വിളക്ക്, പശു, കുടം, കൂവളം, വഞ്ചി, വീട്, പുലി, സരസ്വതി തുടങ്ങിയവരുടെ ദ്വിമാനമായ രേഖാചിത്രങ്ങളാണ് ഓരോ കള്ളിയിലും വരയ്ക്കുക. മയിൽപ്പീലിപ്പാവോ ഈർക്കിലോ ബ്രഷായി ഉപയോഗിക്കുന്നു”.
2.ശിവഭക്തൻമാരായ വീരശൈവർക്ക് തൊഴിൽ ചെയ്ത് ജീവിക്കുവാൻ ശിവൻ ദാനം ചെയ്തതാണത്രേ ബ്ടാവേലി. ഇതിനെ ഡാവേലി, മ്ലാവേലി, രാവേലി എന്നിങ്ങനെയും വ്യവഹരിക്കാറുണ്ട്. പൂർവ്വികരിൽ ഒരാൾക്കു ലഭിച്ച ഈ ചിത്രം ഓരോരുത്തരായി പകർത്തി ഉപയോഗിച്ചുവന്നുവത്രേ. ശിവഭക്തി പ്രകടിപ്പിക്കുന്ന ശിരുതൊണ്ടൻ നായനാരുടെ കഥയാണ് ചിത്രങ്ങളിൽ വരച്ചിരിക്കുന്നത്. ദൈവം അബ്രഹാമിനെ പരീക്ഷിക്കുന്ന പഴയ നിയമത്തിലെ കഥയോട് സാമ്യമുള്ളതാണ് ഈ കഥ.
'പെരിയപുരാണ'ത്തിൽ പറയുന്ന ഈ കഥ ശൈവമാതാനുയായികളിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശിരുതൊണ്ടുനായനാരുടെ (ഭദ്രഭക്തൻ) ഏകമകനായിരുന്നു ശ്രീലാളൻ. ശ്രീപരമേശ്വരൻ ഒരു ദിവസം നായനാരെ പരീക്ഷിക്കുവാൻ സന്യാസിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അതിഥിക്ക് ആവശ്യമായതെന്തും നൽകാൻ നായനാർ തയ്യാറാകുന്നു. മകനെ കൊന്ന് കറിവച്ച് സദ്യനൽകണണെന്ന് സന്യാസി ആവശ്യ പ്പെടുന്നു. ഊണിനിരിക്കുമ്പോൾ ഒരു കുട്ടി ഇല്ലാതെ ഊണുകഴിക്കില്ലെന്ന് സന്യാസി പറയുന്നു. തനിക്ക് ഒരു മകനേ ഉള്ളൂവെന്ന് നായനാർ പറഞ്ഞപ്പോൾ മകനെ വിളിച്ചുനോക്കാൻ സന്യാസി പറഞ്ഞു. നായനാർ ശ്രീലാളനെ വിളിച്ചപ്പോൾ കുട്ടി ഉറക്കത്തിൽ നിന്നെഴുന്നേറ്റപോലെ വരികയും ചെയ്തു. ഇത് തമിഴിൽ അറുപത്തിമൂന്നു നായനാർമാരെ പറ്റിയുള്ള കഥകളിൽ ഒന്നാണ്. മയിലാപ്പൂരിലെ കാപാലീശ്വരക്ഷേത്രത്തിൽ അറുപത്തി മൂന്ന് നായനാർമാരുടേയും വിഗ്രഹമുണ്ട്. അറുപത്തിമൂവർ തിരുവിഴ എന്ന
ഉത്സവത്തിൽ ഈ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നു. വടക്കൻകേരളത്തിലെ പാണൻമാരുടെ ഭൈരവൻ(ചീരാളൻ) തോറ്റത്തിന് ഈ കഥയുമായി സാമ്യമുണ്ട്. ശ്രീഭദ്രഭക്തചരിതം എന്ന തുള്ളൽ കൃതിയിലും ഈ കഥയാണ്.
ശിവരാത്രിയുടെ ഉത്ഭവകഥയും ഇതിനോടനുബന്ധമായി പറയു ന്നുണ്ട്. പതിനെട്ടുകള്ളികളിലായി ഓരോകഥാഭാഗവും വരച്ചിരിക്കുന്നു. വടി കൊണ്ട് ചൂണ്ടിക്കാണിച്ച് അടിയിൽനിന്ന് മുകളിലേയ്ക്കാണ് ചിത്രങ്ങൾ വായിക്കുന്നത്. അടിയിൽ ഇടതുഭാഗത്തുനിന്ന് നിരനിരയായി വായിച്ച് മുകളിൽ വലതുഭാഗത്തുവരെ വായിച്ചവസാനിപ്പിക്കുവാൻ ഒരു മണിക്കൂ റിൽ കൂടുതലെടുക്കുന്നു. വീട്ടിലെ ചുമരിലാണ് ചിത്രം തൂക്കിയിടുക വായിക്കുന്ന ആൾ അതിനുമുന്നിൽ കൂന്തുകാലിൽ ഇരിക്കുന്നു. ഏതു വീട്ടിലാണോ അവതരിപ്പിക്കുന്നത് ആ ഗൃഹനാഥന്റെ പേരും പറഞ്ഞു കൊണ്ടാണ് വായന അവസാനിപ്പിക്കുന്നത്. പാരമ്പര്യമായി ഇതു വായി ക്കുനറിയുന്നവർക്ക് മാത്രമേ പ്രത്യേക ഭാഷയിലും ഈണത്തിലുള്ള ഈ പ്രകടനം സാധ്യമാകൂ. കേട്ടു മാത്രം പരിശീലിക്കാൻ കഴിയില്ല ന്നാണ് കാരണവൻമാരുടെ പക്ഷം. ഡാവേലിവായന തുടങ്ങിയാൽ അ സാനിക്കുന്നതുവരെ നിറുത്താൻ പാടില്ലെന്നാണ് നിയമം.”
Show more
|
.1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2676- 77 2. ബ്ടാവേലി ചിത്രപ്പാട്ടു വായന,ഗോത്രകലാവടിവുകൾ, കേരള സാഹിത്യ അക്കാദമി തൃശൂർ , 2011,ഡോ: സി.ആർ രാജഗോപാലൻ, പുറം: 103 -104.Link
|
| 8 | Kuthiyottam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1. ‘’മധ്യതിരുവിതാംകൂറിലും തെക്കൻ തിരുവിതാംകൂറിലുമുള്ള ദേവീക്ഷേത്രങ്ങളിലും കാളീകാവുകളിലും നടത്തിവരുന്ന അനുഷ്ഠാനമ...
1. ‘’മധ്യതിരുവിതാംകൂറിലും തെക്കൻ തിരുവിതാംകൂറിലുമുള്ള ദേവീക്ഷേത്രങ്ങളിലും കാളീകാവുകളിലും നടത്തിവരുന്ന അനുഷ്ഠാനമാണു കുത്തിയോട്ടം.ഭദ്രകാളിയാണ് കുത്തിയോട്ടത്തിൽ പ്രധാനം. ഉർവരദേവതയായ അമ്മ ഇവിടെ രോഗദേവതയാണ്. വസൂരിപോലുള്ള പകർച്ചവ്യാധികൾകൊണ്ടു ജനങ്ങളെ കഷ്ടപ്പെടുത്താതിരിക്കുന്നതിനു വലിയ ഒരു സമൂഹം നടത്തുന്നതാണ് ഈ വഴിപാട്.
ഭഗവതിക്കു കുട്ടികളെ ബലിനല്കുന്നുവെന്നാണു സങ്കല്പം. കുത്തിയോട്ടത്തിനു നിയോഗിച്ചിട്ടുള്ള കുട്ടികളുടെ ഉദരപാർശ്വങ്ങളിൽ ഏകദേശം രണ്ടു മാറോളം (10 അടിയോളം) നീളമുള്ളതും വെള്ളിയിലോ സ്വർണ്ണത്തിലോ തീർത്തതുമായ ചെറിയ നൂൽകമ്പി കുത്തി വരിയുക എന്നാണ് ഉദ്ദേശിക്കുന്നത്. കമ്പി കുത്തിയിറക്കുന്ന സ്ഥലത്തുനിന്നും ക്ഷേത്രത്തോളം എത്തിക്കുന്നതാണ് ചടങ്ങ്. ഇതിനു ചൂരൽക്കൂത്ത് എന്നു പറയുന്നു. കുട്ടികളാണു പ്രധാന കഥാപാത്രങ്ങൾ. ആടുകയും പാടുകയും ചെയ്യുന്ന കലാകാരന്മാരുടെ അടുത്ത് അവർ എപ്പോഴും ഉണ്ടാകും. കുംഭമാസത്തിലെ ശിവരാത്രിക്കാണു കുത്തിയോട്ടം നടക്കുന്നത്. അവസാന ദിവസത്തെ കെട്ടുകാഴ്ചനാളിൽ കുതിരകെട്ടുന്നവർക്കു കൊടുക്കുന്ന കഞ്ഞിയാണ് കുതിരച്ചുവട്ടിൽ കഞ്ഞി.
കുത്തിയോട്ടത്തിൽ 'കുത്തലും ഓട്ടവും' നടക്കുന്നുണ്ട്. പ്രാർത്ഥനനടത്തുന്ന വ്യക്തിയുടെ വീട്ടിൽ പന്തലിട്ട് അലങ്കരിച്ച് ദേവിക്കു സ്ഥാനം കല്പിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ആശാന്റെ കീഴിൽ അഭ്യസനം ആരംഭിക്കും. കളരിയഭ്യാസമുറപ്രകാരമുള്ള ചാട്ടവും കളിയുമാണ് അഭ്യസിക്കുക. ഗൃഹത്തിൽ അലങ്കരിച്ച ദേവീസ്ഥാനത്തിൻ്റെ മുന്നിൽവച്ചും അഭ്യസനം നടക്കും. ദേവിസന്നിധിയിൽ വച്ചുതന്നെയാണു വേഷമണിയുക. മുഖത്തു വർണ്ണപ്പുള്ളികൾ, തലയിൽ പാളത്തൊപ്പി, ചുവന്നപട്ടുടുപ്പ്, ശരീരത്തിൽ മറ്റ് ആഭരണങ്ങൾ എന്നിവയാണു പ്രധാന വേഷങ്ങൾ. ചെണ്ട, കുറുങ്കുഴൽ, താലപ്പൊലി, കുരവ എന്നിവയാണു വാദ്യങ്ങൾ.കുത്തിയോട്ടത്തിൻ്റെ ചടങ്ങുകൾക്ക് പ്രാദേശികഭേദങ്ങൾ ഉണ്ട്. നാല്പത്തൊന്നുദിവസം മുമ്പേ വ്രതം എടുക്കുന്നവരും ഒരാഴ്ചത്തെ വ്രതമെടുക്കുന്നവരും ഉണ്ട്. മത്സ്യ മാംസങ്ങൾ ഉപേക്ഷിക്കുക പതിവുണ്ട്.ആലപ്പുഴജില്ലയിൽ ചില പ്രദേശങ്ങളിൽ കുത്തിയോട്ടസംഘങ്ങൾ വീടുകൾ സന്ദർശിക്കുക പതിവുണ്ട്. കുംഭത്തിലെ ഭരണിമുതൽ മീനത്തിലെ അശ്വതിവരെയാണ് ഈ സന്ദർശനം. “
2.കുത്തിയോട്ടം
“തിരുവനന്തപുരം ജില്ലയിൽ പ്രചാരത്തിലുള്ള കലയാണിത്.ചിറയിൻകീഴ് താലൂക്കിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ നടക്കുന്നു.അനുഷ്ഠാനപരമായ ഈ കല ഈഴവ സമുദായക്കാർ കൈകാര്യം ചെയ്യുന്നു.മദ്ധ്യവയസ്കരാണ് ഇതിൽ പങ്കെടുക്കുന്നത്.കലാകാരന്മാർ കർഷകത്തൊഴിലാളികളാണ്.അഞ്ചുപേർ
പങ്കെടുക്കുന്ന ഈ പ്രകടത്തിനുദ്ദേശം ആയിരത്തി ഇരുനൂറുവർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.
ദേവീക്ഷേത്രങ്ങളിൽ ഉത്സവവേളകളിൽ പ്രദർശിപ്പിക്കുന്ന കലയാണിത്. ഓട്ടൻതുള്ളലിന് ഉപയോഗിക്കുന്നതുപോലെയുള്ള കിരീടംധരിച്ച ഒരാളും മൂന്നു നിറത്തിൽ ചുട്ടികുത്തിയ നാലുപേരും ചേർന്നു താളംചവുട്ടി നൃത്തംവയ്ക്കും. ദുർഗ്ഗയെ കീർത്തിക്കുന്ന പാട്ടുകളും,പടപ്പാട്ടുകളും, കളരിപ്പാട്ടുകളും,ഈശ്വരകീർത്തനങ്ങളും പാടിക്കൊണ്ട് വാദ്യമേളത്തോടെയാണ് നൃത്തം നടത്തുക. ഫലിതപ്രധാനമായ പാട്ടുകളും പാടും. ഗഞ്ചിറ,കൈമണി,ചപ്ലാക്കട്ട എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഈ പ്രകടനം ഒരു മണിക്കൂർവരെ നീണ്ടുനിൽക്കും.രംഗത്ത് ചുവന്ന പട്ടുകൾകൊണ്ട് മറകൾ ഉണ്ടാക്കുക പതിവാണ്.നിലവിളക്കും ഉപയോഗിക്കുന്നു. പ്രത്യേക വേഷവിധാനമില്ല. “
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2574 , 2575 2.നാടോടി ദൃശ്യകലാ സൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 30.Link
|
| 9 | karuneeliyattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരുനീലിയാട്ടം
1” “പറയർ ആടിയും പാടിയും വന്നിരുന്ന കരുനീലിയാട്ടം (കരിനീലിയാട്ടം) ഭാരതപ്പുഴയുടെ തീരങ്ങളിലാണു കാണുന്നത്...
കരുനീലിയാട്ടം
1” “പറയർ ആടിയും പാടിയും വന്നിരുന്ന കരുനീലിയാട്ടം (കരിനീലിയാട്ടം) ഭാരതപ്പുഴയുടെ തീരങ്ങളിലാണു കാണുന്നത്. ഈ പാട്ട് തുടങ്ങുന്നത് സ്തുതിപ്പോടുകൂടിയാണ്. ഇവിടെ ദിക്കുകളെയും ആകാശത്തെയും ഭൂമിയെയും വണങ്ങുന്നു. കരുണവും ഭക്തിയും കലർന്ന ആലാപനശൈലിയാണ് ആദ്യം.
തെക്കേ മലബാറിലെ പറയർ അവരുടെ കുടിലുകളുടെ മുറ്റത്ത് മകരം, കുംഭം മാസങ്ങളിൽ ചെറിയ തറയുണ്ടാക്കി കുങ്കുമംവച്ച് കരുനീലിയെ കുടിയിരുത്തി ആരാധിക്കുമായിരുന്നു. ഓരോ വീട്ടിലും ആരാധിക്കാൻ പറ്റുകയില്ലെന്നുവന്നപ്പോൾ ഓരോ സമൂഹത്തിലുമുള്ള ചില വീടുകളിൽമാത്രം കരുനീലിയാട്ടം അവശേഷിച്ചു. പകർച്ച വ്യാധികളുണ്ടാകാതിരിക്കുക, സന്താനസൗഭാഗ്യമുണ്ടാവുക, പ്രകൃതികോപം ഉണ്ടാകാതിരിക്കുക, നല്ല വിളവ് കിട്ടുക എന്നെല്ലാമുള്ള പ്രാർത്ഥനയോടെ കരുനീലിയെ പ്രീതിപ്പെടുത്താനാണ് കരുനീലിയാട്ടം നടത്തുന്നത്.
കരുനീലിയാട്ടത്തിലെ വേഷങ്ങൾക്കു പ്രത്യേകതയുണ്ട്. കാട്ടുവള്ളി ചതച്ചെടുത്തു നാരുകളാക്കി കറുപ്പിച്ച മുടിയും കരി, മഞ്ഞൾ, അരിപ്പൊടി, പച്ചിലയരച്ച കൂട്ട് എന്നിവകൊണ്ടുള്ള മുഖത്തെഴുത്തുമാണ് വേഷം. ശരീരത്ത് നിറങ്ങൾ തേച്ചുപിടിപ്പിച്ചിരിക്കും. നീലിക്കു വലിയ ഒരരിവാളും മുറവും കൈവശമുണ്ട്. കരുനീലിയാട്ടത്തിലെ മാണി ഒരു ഫലിത കഥാപാത്രമാണ്. നീലിയുടെ പ്രതിഷ്ഠയായി സങ്കല്പിച്ചുള്ള നീലിക്കല്ലിൽ കോഴിക്കുരുതി നടത്തിയാണു ചടങ്ങുകൾ അവസാനിപ്പിക്കുന്നത്.ചെണ്ട, മരം, കുറുംകുഴൽ എന്നിവയാണു പ്രധാന വാദ്യങ്ങൾ.നൃത്തവും സംഗീതവും നാടകീയതയുംചേർന്ന പറയരുടെ വ്യത്യ സ്തമായ കലയാണു കരുനീലിയാട്ടം’’.
2.കരിനീലിയാട്ടം /മലവായിയാട്ടം
“നീലിയാട്ടം. മലവഴിയാട്ടം. "മലവായി' ആട്ടത്തിന് മലപ്പുറം ജില്ലയിലെ ചിലഭാഗങ്ങളിൽ കരിനീലിയാട്ടം എന്നു പറയും. പറയസമുദായക്കാരുടെ ആരാധനാമൂർത്തിയാണ് ഈ നീലി. . കരിനീലിയാട്ടത്തിന് പ്രത്യേകം പാട്ടുകളുമുണ്ട്. പറയർ ഈ ദേവതയെ പ്രീണിപ്പിക്കുവാൻ മലവാഴിയാട്ടം നടത്തി വുരുന്നു. തലപ്പിള്ളി താലൂക്കിലും പരിസരപ്രദേശങ്ങളിലുമാണ് മലവാ ഴിയാട്ടം നടത്തിവരുന്നത്. ഉർവരാരാധനാപരമാണ് ഇത്. മലവാഴിയാ ട്ടത്തിന് പ്രത്യേകം പാട്ടുകളുണ്ട്. കളമെഴുത്തും ഇതോടനുബന്ധിച്ച് നടത്തും. ചെണ്ട, മരം, കുറുംകുഴൽ എന്നീ വാദ്യോപകരണങ്ങളാണ് ആട്ടത്തിനുപയോഗിക്കുക”.
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2540 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:180 .Link
|
| 10 | karagattam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കരകാട്ടം
1.”പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ഒരു കലാരൂപമാണ് കരകാട്ടം. കുംഭക്കളിയെന്നും ഇതിനു പേരുണ്ട്. അലങ്കരിച്ച കുംഭ...
കരകാട്ടം
1.”പൊങ്കലിനോടനുബന്ധിച്ചു നടത്തുന്ന ഒരു കലാരൂപമാണ് കരകാട്ടം. കുംഭക്കളിയെന്നും ഇതിനു പേരുണ്ട്. അലങ്കരിച്ച കുംഭം ശിരസ്സിലേറ്റി വാദ്യത്തോടൊപ്പം അഭ്യാസപ്രകടനങ്ങളോടെ നൃത്തംവയ്ക്കുന്നു.സ്ത്രീയും പുരുഷനും ഈ നൃത്തരൂപത്തിലെ അംഗങ്ങളാണ്. തമിഴ് മലയാളം ചുവയുള്ള പാട്ടുകൾ പാടി ആടിത്തിമിർക്കുന്നു. പൊയ്ക്കാൽ കുതിരകളും ഇതോടൊപ്പം ചുവടുവയ്ക്കും. കുതിരയുടെ ശരീരഭാഗം ഉണ്ടാക്കി അതിനു നടുവിൽ കൃത്രിമക്കാലുകൾ ഘടിപ്പിച്ച കലാകാരൻ കുതിരപ്പുറത്തു സവാരി ചെയ്യുന്നതുപോലെ നീങ്ങും. ഇടയ്ക്ക് ഇയാൾ നൃത്തവും ചെയ്യും. പാലക്കാടാണ് കരകാട്ടം നടന്നുവരുന്നത്. “
2.കരഗാട്ടം
“പളിയന്മാർ,മലപ്പുലയർ തുടങ്ങിയ ചില ആദിമനിവാസികൾ മുത്തുമാരിയമ്മയെ പാട്ടുപാടി സ്തുതിച്ചുകൊണ്ടു നടത്തിവരുന്ന ആട്ടം. തലയിൽ അമ്മൻകുടം ഉണ്ടാകും. കുടത്തിൽ ചേമ്പിന്റെ ഇലകളും ചെറുനാരങ്ങയും മറ്റും അടങ്ങിയിരിക്കും. വ്രതമെടുത്തുകൊണ്ട് ചെയ്യുന്ന താളപ്രധാനമായ കരഗാട്ടത്തിന് 'പത്തടിപ്പാട്ടുക'ളെന്ന ആവർത്തനസ്വഭാവമുള്ള അനുഷ്ഠാനപ്പാട്ടുകളാണ് പാടുക. “
Show more
|
. 1.അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2638 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:177.Link
|
| 11 | Kannal kalam Pattu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കന്നൽകളം പാട്ട്
1.”ഉത്തരകേരളത്തിൽ പുലയസമുദായക്കാർ നടത്തുന്ന അനുഷ്ഠാനകർമ്മമാണ് കന്നൽകളം പാട്ട്.കളംകുറിക്കൽ,പാട്ടുപാടൽ,ദേ...
കന്നൽകളം പാട്ട്
1.”ഉത്തരകേരളത്തിൽ പുലയസമുദായക്കാർ നടത്തുന്ന അനുഷ്ഠാനകർമ്മമാണ് കന്നൽകളം പാട്ട്.കളംകുറിക്കൽ,പാട്ടുപാടൽ,ദേവതകളുടെ കോലംകെട്ടിയാടൽ തുടങ്ങിയവ കന്നൽകളം പാട്ടിൻ്റെഭാഗമാണ്.ഗർഭിണികളെ യക്ഷഗന്ധർവാദികൾ ബാധിക്കുമെന്നും അവയെ ഉച്ചാടനം ചെയ്തില്ലെങ്കിൽ അപകടമാണെന്നും പുലയർ വിശ്വസിക്കുന്നു.ഗർഭത്തിന്റെ അഞ്ചാം മാസത്തിലാണു കന്നൽകളമ്പാട്ടു നടത്തുന്നത്. ഇതൊരു മാന്ത്രികകർമ്മമാണ്.മാന്ത്രികന്മാരായ കുരിക്കന്മാരുടെ മേൽനോട്ടത്തിലാണ് കന്നൽകളം പാട്ടുനടത്തുക.ഉതിരക്കാളി,കരുവാൾ,ഗന്ധർവൻ,പരവ,വൈരവൻ തുടങ്ങിയ ദേവതകൾ ദുർമരണം സംഭവിച്ചു പ്രേതാത്മാക്കളായിത്തീർന്നു.ഈ മൂർത്തികളുടെ കോലംകെട്ടി നർത്തനം ചെയ്യുന്നതാണ് ആദ്യചടങ്ങ്. ചോതിയൻ, മാവിലത്തി, മാവിലൻ,മാപ്പിള,ചുടല എന്നീ കോലങ്ങളാണു കെട്ടിയാടുന്നത്.ഐങ്കോലം എന്നാണിതിനു പേര്. ഒരു പാലക്കൊമ്പ് കുഴിച്ചിട്ട് അതിനു ചുറ്റും മാന്ത്രികചക്രങ്ങൾ വരയ്ക്കും.കോഴി, തേങ്ങ എന്നിവ പാലക്കൊമ്പിനു സമീപം വച്ചിരിക്കും. കർമ്മങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ പാലക്കൊമ്പു കിളച്ചെടുത്ത് ഗർഭിണിയെയും കൂട്ടി ആറ്റിൻകരയിലേക്കു കൊണ്ടുപോകും. അവിടെ ചില ചടങ്ങുകൾ നടത്തി പിണിയാളെ ആറ്റിൽ കുളിപ്പിച്ചുകൊണ്ടുവരും.ആറ്റിൻകരയിൽനിന്നു മടങ്ങുന്നതോടൊപ്പം പാല ആറ്റിലൊഴുക്കുന്നു.
പാലക്കൊമ്പിനൊപ്പം യക്ഷി ഗന്ധർവന്മാർ ഒഴിഞ്ഞുപോകുമെന്നാണു വിശ്വാസം.കന്നൽകളം പാട്ടുമായി ബന്ധപ്പെടുത്തി 'ചിമ്മാനക്കളി' എന്ന വിനോദകലാപ്രകടനം പുലയർ നടത്താറുണ്ട്. വണ്ണാന്മാർ. മാവിലർ, കണിയാന്മാർ എന്നിവരുടെ മാന്ത്രികകർമ്മമായ കെന്ത്രോൻപാട്ടുമായി ഇതിന് ഏറെ സാമ്യമുണ്ട്.”
2.കന്നൽകളമ്പാട്ട്
“ഉത്തരകേരളത്തിൽ ഗർഭിണികളെ പുരസ്കരിച്ചു നടത്താറുള്ള കർമം.കളംകുറിക്കൽ, പാട്ടുപാടൽ,ദേവതകളുടെ കോലം കെട്ടിയാടൽ തുടങ്ങിയവ കന്നൽകളമ്പാട്ടിന്റെ ഭാഗമാണ്. കണിയാന്മാരുടെയും വണ്ണാന്മാരുടെയും കളംപാട്ട്, വണ്ണാന്മാരുടെ കെന്ത്രോൻപാട്ട്,കന്നൽക്കൂത്ത് എന്നിവ കന്നൽകളമ്പാട്ടിന്റെ ധർമം തന്നെയാണ് നിർവഹിക്കുന്നത്.
അഞ്ചാംമാസത്തിലാണ് പുലയർ കന്നൽകളംപാട്ട് നടത്തുന്നത്. മാന്ത്രികന്മാരായ കുരിക്കന്മാരുടെ മേൽനോട്ടത്തിലാണ് ആ കർമം നടത്തുക.പരവ, വൈരോൻതിറ,ഇതിരക്കാളി,കരുവാൾ,പാലോചന്തൻ(കാമൻ),കെന്ത്രോൻ(ഗന്ധർവൻ) തുടങ്ങിയ ദേവതകളുടെയും ദുർമരണം പ്രാപിച്ച് മൂർത്തികളായിത്തീർന്ന ചോതിയാൻ, മാവിലത്തി, മാവിലൻ,മാപ്പിള,ചുടല എന്നിവരുടെ (ഐങ്കോലം)യും കോലങ്ങൾ കെട്ടി നർത്തനം ചെയ്യും. ഒരുപാലക്കൊമ്പ് കളത്തിൽ കുഴിച്ചിട്ട് അതി നുസമീപം മാന്ത്രികചക്രങ്ങൾ കുറിക്കും. കർമസമാപനത്തിൽ പാലക്കൊമ്പ് പൊരിച്ചെടുത്ത് ആറ്റിൻകരയിലേക്കു പോകും.പിണിയാളെ ആറ്റിൽ കുളിപ്പിച്ചുകൊണ്ടുവരും.കന്നൽകളംപാട്ടിനോടനുബന്ധിച്ച് 'ചിമ്മാനക്കളി' എന്ന വിനോദവും നടത്താറുണ്ട്.കന്നൽകളമ്പാട്ടിന് ദേവതകളെയും മൂർത്തികളെയും സംബന്ധിച്ച പാട്ടു കളും തോറ്റങ്ങളും പാടാറുണ്ട്. പ്രധാനവാദ്യം തുടി’.
Show more
|
.1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം 2538 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:152.Link
|
| 12 | Kambalam Natti |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കമ്പളം നാട്ടി /കമ്പളക്കളി
1.“ജന്മിമാരുടെ കീഴിൽ അടിമപ്പണിയെടുക്കുന്ന അടിയരെയും പണിയരെയും ചേർത്ത് വിശാലമായ നെൽവയലുകളി...
കമ്പളം നാട്ടി /കമ്പളക്കളി
1.“ജന്മിമാരുടെ കീഴിൽ അടിമപ്പണിയെടുക്കുന്ന അടിയരെയും പണിയരെയും ചേർത്ത് വിശാലമായ നെൽവയലുകളിൽ ഉൽസവാന്തരീക്ഷത്തിൽ നടത്തുന്ന നടീൽപ്രവൃത്തിയാണ് കമ്പളംനാട്ടി. തുടി എന്ന വാദ്യം ഉപയോഗിച്ച് താളത്തിൽ ആടുകയും പാടുകയുംചെയ്യുന്നു.വയൽവരമ്പിൽവെച്ചായിരിക്കും ആട്ടവും പാട്ടും. തുടിയുടെ താളത്തിലുള്ള ആട്ടവും കൂടിയാവുമ്പോൾ അതൊരു കളിയായി മാറും. അതിനാലാവാം ഇതിന് കമ്പളക്കളി എന്ന പേരുകൂടി ഉണ്ടായത്. പത്തും പതിനഞ്ചും ഏക്കർ വിസ്തൃതിയുള്ള പാടങ്ങളിൽ നിലവിലുള്ള പണിക്കാരെ വെച്ച് തനത് രീതിയിൽ കൃഷിപ്പണി നടത്തിയാൽ നിശ്ചിതദിവസംകൊണ്ട് ഞാറുനടീൽ തീരില്ല എന്ന തോന്നലുണ്ടാവുമ്പോൾ ജന്മി കമ്പളക്കളി ആസൂത്രണം ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം സ്ത്രീകളും പുരുഷന്മാരും വയലിലിറങ്ങി കമ്പളക്കളിയുടെ ആവേശം ഏറ്റുവാങ്ങി പുരുഷന്മാർ നിലമൊരുക്കുകയും സ്ത്രീകൾ നട്ട്കയറുകയും ചെയ്യുന്നു.ഞാറ് നട്ടുതുടങ്ങാൻ പാകത്തിൽ കുറച്ച്സ്ഥലം തലേന്നുതന്നെ ഒരുക്കിവെച്ചിരിക്കും. തുടിപ്പാട്ടിൻ്റെ പശ്ചാത്തലത്തിൽ അതിലലിഞ്ഞ് കൃഷിപ്പണിയിൽ മുഴുകുന്ന കൃഷിക്കാർ വാദ്യത്തിന്റെ താളത്തിനനുസരിച്ച് കൈകൾ ചലിപ്പിക്കുകയാണ്. മനസ്സ് മുഴുവൻ വാദ്യത്തിലും താളത്തിലും ആയതിനാൽ ആയാസമറിയാതെയാണ് അവർ ജോലി ചെയ്യുന്നത്. പണിയരെയും അടിയരെയും സംബന്ധിച്ചിടത്തോളം തുടിശബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ആചാരത്തിന്റെയും അനുഷ്ഠാനത്തിൻ്റെയും രൂപത്തിൽ തുടിശബ്ദം കേട്ടാണ് കുട്ടികൾ വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ തുടിതാളം കേൾക്കുമ്പോൾ ഒരനുഷ്ഠാനപ്രക്രിയയുടെ ഭാവം അവരുടെ മനസ്സിൽ വന്നുചേരും. തുടിയിൽ മുഴുകി ഭക്ഷണവും വിശ്രമവും മറന്ന് പണിയെടുക്കുമ്പോൾ മൂന്നുമണിയോടെ പതിനഞ്ച് ഏക്കർവരെയുള്ള വയലുകളിൽ ഞാറുനടൽ പൂർത്തിയായിരിക്കും. ഇരുന്നൂറ് മുതൽ മുന്നൂറ് വരെ അടിമകൾ ഇത്തരം ഉത്സവപ്രക്രിയയ്ക്ക് നിയോഗിക്കപ്പെടാറുണ്ട് “
2.കമ്പളം നാട്ടി
“വയനാട്ടിലും കുടകിലും മറ്റും ഞാറുനടുന്ന രീതി. വലിയ കൃഷിയുടമകൾ വേഗത്തിൽ ഞാറുനട്ടു തീരുവാൻ ചെയ്യുന്ന ഒരു ഏർപ്പാടാണ് കമ്പളംനാട്ടി. അറുപതും എഴുപതും പേർ വയലിൽ ഇറങ്ങി നാട്ടി നടുകയാണതിൻ്റെ സ്വഭാവം. ഞാറുനടുന്നതിന്റെ ക്രമമനുസരിച്ച് തുടികൊട്ടുവാനും കുഴൽ ഊതുവാനും ആളുകളുണ്ടാകും. ഞാറുനടുന്നവരിൽ ചിലർ ഉത്സാഹത്തിമിർപ്പു കൊണ്ട് നൃത്തം ചെയ്യും. കൃഷിപ്പണിയിലേർപ്പെടുന്ന സ്ത്രീപുരുഷന്മാർക്ക് പതിവിൽക്കവിഞ്ഞ കൂലിയും കിട്ടും. കമ്പളം നാട്ടി ഒരു ഉത്സവത്തിൻ്റെ പ്രതീതി തന്നെ ഉളവാക്കും. അതിനാൽ തദ്ദേശവാസികൾ അതു കാണുവാൻ കൃഷിസ്ഥലത്തു വന്നുചേരാറുണ്ട്. "കമ്പള'ങ്ങളിൽ ഞാറ് നടുന്നതുകൊണ്ടായിരിക്കാം 'കമ്പളംനാട്ടി' എന്നു പറയുന്നത്. “
1.കുണ്ടൽപ്പണി ഡോ: കുമാരൻ വയലേരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം ഒന്ന്,ഡി.സി.ബുക്സ്,ജന:എഡിറ്റർ ഡോ: സി.ആർ രാജഗോപാൽ,പുറം :339
2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:174
Show more
|
.1.കുണ്ടൽപ്പണി ഡോ: കുമാരൻ വയലേരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , വോള്യം ഒന്ന്,ഡി.സി.ബുക്സ്,ജന:എഡിറ്റർ ഡോ: സി.ആർ രാജഗോപാൽ,പുറം :339 2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:174.Link
|
| 13 | Kuttiyum Kolum |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുറ്റിയും കോലും
Kuttiyum kolum
1.ഒരു ചെറിയവടിയും ഒരു വലിയ വടിയുമാണ് കുറ്റിയും കോലും. നിലത്ത് ചെറിയ കുഴിയുണ്ടാക്കി കു...
കുറ്റിയും കോലും
Kuttiyum kolum
1.ഒരു ചെറിയവടിയും ഒരു വലിയ വടിയുമാണ് കുറ്റിയും കോലും. നിലത്ത് ചെറിയ കുഴിയുണ്ടാക്കി കുറ്റി അതിനു കുറുകെ വയ്ക്കുന്നു. എന്നിട്ട് കോലുകൊണ്ട് തട്ടുന്നു. തട്ടുമ്പോൾ എതിർടീമിലെ ആരെങ്കിലും പിടിച്ചാൽ അവർക്ക് പത്ത് മാർക്ക്. പിടിച്ചില്ലെങ്കിൽ തുടർന്നു കളിക്കാം. പിന്നീട് എതിർ ടീമിലെ ആൾ കുറ്റി ഇട്ടു കൊടുക്കുന്നു. കളിക്കുന്നയാൾ കോലുകൊണ്ടു തട്ടുന്നു. തുടർന്ന് കൈത്തണ്ടയിൽ കോലുവച്ചും, നെറ്റിയിന്മേൽ വച്ചും, കാല് കണ്ണിയിൽ വച്ചും തട്ടുന്നു. തട്ടുന്നതിൻ്റെ ഊക്കനുസരിച്ച് കോൽ അകലേക്കു പോകുന്നു. അകലം അനുസരിച്ചു പോയിൻ്റ് കൂടുന്നു. കുഴിയുടെ ചാൺ അകലത്തിൽ വീണാൽ കളിയിൽനിന്ന് പുറത്താകും. പോയിന്റ് അള ക്കുന്ന വിധം ഇങ്ങനെയാണ്.
'സാദാ, മുറി, നായ, ഐറ്റി, ആർങ്ക്, ബില്ലീസ്, ഒന്ന്
സാദാ, മുറി, നായ, ഐറ്റി, ആർങ്ക്, ബില്ലീസ്, രണ്ട്...' എന്നിങ്ങനെ തുടർന്നുപോകുന്നു.
2.കുട്ടിയും കോലും
“ഇട്ടീം കോലും, ഉണ്ടയും കോലും എന്നീ കളികൾക്കു തുല്യമായ കളി.കളിക്കുപയോഗിക്കുന്ന കട്ട (പൂള്) ആണ് 'കട്ടി'. കളിയുടെ പേരിലെന്ന പോലെ കളിക്കുന്ന രീതിയിലും പ്രാദേശികവ്യത്യാസമുണ്ട്.
Show more
|
.1.നാടൻകളികൾ,കെ.എം.ആഷിഫ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ജനറൽ എഡിറ്റർ: ഡോ:സി.ആർ.രാജഗോപാലൻ. ഡി.സി ബുക്സ്, പുറം:3101 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:152.Link
|
| 14 | olakkuda |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓലക്കുട
1 “പണ്ടത്തെ നമ്പൂതിരിസ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒരു തരം കുടയാണിത്. അക്കാലത്ത് അന്തർജ്ജനങ്ങളെ അന്യന്മാർ കാണാ...
ഓലക്കുട
1 “പണ്ടത്തെ നമ്പൂതിരിസ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒരു തരം കുടയാണിത്. അക്കാലത്ത് അന്തർജ്ജനങ്ങളെ അന്യന്മാർ കാണാൻ പാടില്ലായിരുന്നു. അതിനാൽ അവർ ഈ കുടകൊണ്ട് സ്വയം മറച്ചിരുന്നു. ഇതിൻ്റെ മുകൾഭാഗത്തിനു കുറേ വിസ്താരമുണ്ടാകും. കാലിന്റെ നീളം കുറവുമായിരിക്കും. ഇതു മറച്ചുപിടിക്കാ നുള്ള സൗകര്യത്തിനുവേണ്ടിയാണ്. "വട്ടക്കുട' എന്നും ഇതിനു പേരുണ്ട്.
ഓലക്കുടകൾ നിർമ്മിച്ചിരുന്നതു പ്രധാനമായും പാണസമുദായത്തിൽ പെട്ടവരായിരുന്നു. ഹരിജനങ്ങളിൽ ചിലരും ഈ ജോലിയിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ ഒരു കൈത്തൊഴിലായിരുന്നു ഇത് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചു വീട്ടിൽവെച്ച് ജോലി ചെയ്യു കയായിരുന്നു പതിവ്. പണി പൂർത്തിയായാൽ ആവശ്യക്കാർ അവിടെ ചെന്നു വാങ്ങിക്കൊണ്ടുപോകും. ഇല്ലെങ്കിൽ ഇവർതന്നെ മറ്റു വീടുകളിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്നു “
2.ഓലക്കുട
പന(കുടപ്പന)യോല, മുള (ഓട) മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ചൂരലിന്റെയോ, ഓടയുടെയോ, മുളയുടെയോ കമ്പാണ് കുടയുടെ കാലായി ഘടിപ്പിക്കുന്നത്. കേരളത്തിൽ ഓലക്കുടയു ണ്ടാക്കുന്ന തൊഴിലിൽ പാരമ്പര്യവഴിക്ക് ഏർപ്പെട്ടുപോരുന്ന സമുദായക്കാരാണ് കണിയാന്മാരും പാണന്മാരും. 'കണി' എന്ന പദത്തിന്റെ അർഥം 'ഓലക്കുടച്ചട്ടം ഉണ്ടാക്കുക' എന്നാണ്. ചില കാവുകളിലും ക്ഷേത്രങ്ങളിലും ആണ്ടുതോറും കുട സമർപ്പിക്കാനുള്ള അവകാശം അവർക്കുണ്ട്. ചിലേടങ്ങളിൽ പാണന്മാർക്കാണ് ഈ അവകാശം. ദേശം, സമുദായം, തൊഴിൽ, ആചാരം, തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി കുടകൾക്ക് തരഭേദമുണ്ട്. തെക്കൻ കുടകളും വടക്കൻ കുടകളും ആകൃതി ഭേദമുള്ളവയാണ്.
പദവിയനുസരിച്ച് രാജാക്കന്മാർ സമ്മാനിക്കാറുണ്ടായിരുന്ന കുടയാണ് 'നെടിയകുട,' കേരള ബ്രാഹ്മണർ ഉപയോഗിച്ചുപോന്ന ഓലക്കുടയെ 'മനക്കുട' എന്നാണ് പറഞ്ഞിരുന്നത്. അന്തർജനങ്ങൾ ഉപയോഗിക്കുന്ന മനക്കുട (മറക്കുട)കൾക്ക് ദേശഭേദമനുസരിച്ച് ആകൃതിവ്യത്യാസമുണ്ട്. ഉത്തരകേരളത്തിൽ ഉപയോഗിക്കുന്ന മറക്കുട, 'വട്ടക്കുട'യാ ണ്. അതിന്റെ കാലിന് അധികം നീളമുണ്ടാകയില്ല. ദക്ഷിണകേരളത്തിലെ 'മറക്കുടകൾക്ക് കാലിന് നീളക്കൂടുതലുണ്ട്; വിസ്താരം കുറ വാണ്.
കന്യകമാർ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകൾ.' അവയ്ക്ക് കൂടുതൽ വലിപ്പം കാണുകയില്ല. അവർണ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ഉപയോഗിക്കുന്ന കുടകളാണ് 'കന്നിക്കുട'കൾ. അവ അൽപം കൂടി വലിപ്പമുള്ളവയാണ്. ഏകദേശം ഇവയോടു സാമ്യമുള്ള കുടകൾക്ക് 'കാൽക്കുട' എന്നാണ് ചിലേടങ്ങളിൽ പറയുക.
നായന്മാരും മറ്റും കല്യാണത്തിന് ഉപയോഗിക്കുന്ന ഒരുതരം കുടകളുണ്ട്, 'മങ്ങലക്കുട' കളാണവ. വധു കുടചൂടിയിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. നമ്പൂതിരിമാർ വേളിക്ക് പ്രത്യേക കുട എടുക്കുക പതിവായിരുന്നു. അതിൻ്റെ കാലിന് ഏഴു കമ്പുകൾ വേണമെന്നുണ്ട്. അതിനാൽ 'വേളിക്കുട'യ്ക്കു നീളം കൂടുതൽ കാണാം.
കൃഷിപ്പണിക്കാർ ഉപയോഗിക്കുന്ന കുട പ്രത്യേകതരമാണ്. ഒരു തരം 'കുണ്ടൻകുട'യാണ് കർഷകസ്ത്രീകൾ ഉപയോഗിക്കുക. ഉത്തര കേരളത്തിൽ അവയെ 'കളക്കുട' (പൊരിക്കുട) എന്നു പറയും. ഇവ തന്നെ കാലുള്ളവയും കാലില്ലാത്തവയും ഉണ്ട്. പുരുഷന്മാർ പണിയെടുക്കുമ്പോൾ ധരിക്കുന്ന തലക്കുട കളെ 'തൊപ്പിക്കുട' എന്നും പറയും. കന്നു പൂട്ടുമ്പോഴും മറ്റും തൊപ്പിക്കുടകൾ ധരിക്കും. മത്സ്യബന്ധനത്തിന് പോകുന്നവർ ധരിക്കുന്ന തൊപ്പിക്കു ടകൾ വലിപ്പം കുറഞ്ഞവയാണ്. അതിന് ചിലർ 'വീച്ചിൽക്കൂട' എന്നു പറയും.
ഓലക്കുടകളിൽ മറ്റൊരിനം ഉത്സവാദികൾക്ക് ഉയർത്തിപ്പിടിക്കുന്ന ചിത്രക്കുടകളാണ്. ചില കാവുകളിൽ കുട പിടിക്കുവാൻ പ്രത്യേകം അവകാശപ്പെട്ട 'കുടക്കാരൻ' ഉണ്ടായിരിക്കും.
ഓലക്കുടകളിൽ 'ആചാരക്കുട'കൾ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്. കാവുകളിലും മറ്റും ആചാരപ്പെട്ടവർ എടുക്കുന്ന കൂടയാണത്. ആചാരക്കുടകൾക്കും കന്യാക്കുടകൾക്കും ചിത്രക്കുടകൾക്കും ഉൾഭാഗത്ത് പട്ടുകൾ കൊണ്ട് അലങ്കരിച്ചോ, ചായങ്ങൾ തേച്ചോ മോടിവരുത്താറുണ്ട്. ഉത്തരകേരളത്തിലെ ചില തെയ്യങ്ങൾ ഓലക്കുട എടുക്കും. പാണന്മാരുടെ 'ഓണേശ്വരനും,' പുലയരുടെ 'സമ്പ്രദായം' എന്ന തെയ്യവും വണ്ണാ ന്മാരുടെ 'പാടാർകുളങ്ങര വീരനും' അതിന് തെളിവാണ്. ഓലക്കുടയെടുക്കുകയെന്നത് അനുഷ്ഠാനത്തിന്റെ ഒരു വശം കൂടിയാണ്. നമ്പൂതിരിമാർ സമാവർത്തനം, വേളി തുട
ങ്ങിയ കർമങ്ങൾക്ക് ക്രിയാംഗമായി ഓലക്കുട എടുക്കണമെന്നുണ്ട്.
ഇപ്രകാരം ഓലക്കുടകൊണ്ട് ആഘോഷം ആചാരം, അനുഷ്ഠാനം, തൊഴിൽ, തുടങ്ങിയ പല രംഗങ്ങളിലും പ്രയോജനമുണ്ടെന്നു പറയാം
കുടയെ സംബന്ധിച്ച പഴഞ്ചൊല്ലുകളും ശൈലികളും ഭാഷയിൽ ഉണ്ടാകുവാൻ കാരണം അത് ജീവിതവുമായി അത്രത്തോളം ബന്ധപ്പെട്ടതുകൊണ്ടുതന്നെ.
Show more
|
. 1.കുടകൾ പലവിധം,സി.ജി.എൻ.,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ,പുറം.2121 -2124 2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:140.Link
|
| 15 | onavillu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണവില്ല്
1.“തിരുവനന്തപുരം ഭാഗങ്ങളിൽ ഓണക്കാലത്ത് കൈകൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഓണവില്ല്. വില്ലിന്റെ പ...
ഓണവില്ല്
1.“തിരുവനന്തപുരം ഭാഗങ്ങളിൽ ഓണക്കാലത്ത് കൈകൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് ഓണവില്ല്. വില്ലിന്റെ പാത്തി പനയുടെയോ കവുങ്ങിന്റെയോ പുറംപാളികൊണ്ടാണ് നിർമ്മിക്കുക. മുളകൊണ്ടാണ് ഞാൺ ഉണ്ടാക്കുക. ഇതിൻ ഞാണിൽ ചെറിയ കമ്പുകൊണ്ട് കൊട്ടിയാൽ വിവിധ ശബ്ദങ്ങൾ കേൾക്കാൻ കഴിയും. വൈദഗ്ദ്ധ്യമുള്ളവർ ഈ വില്ലിൽ മേൽതായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്.”
2.ഓണവില്ല്
“ഓണക്കാലത്ത് കൊട്ടിക്കളിക്കാൻ ഉപയോഗിച്ചിരുന്ന വില്ലിനെ ഓണവില്ല് എന്നാണ് വിശേഷിപ്പിച്ചി ട്ടുള്ളത്. വില്ലിന്റെ പാത്തി പനയുടെ യോ, കവുങ്ങിന്റെയോ പുറം പൊളി കൊണ്ട് നിർമിക്കും. മുളയും ഉപ യോഗിക്കും. വൈദഗ്ധ്യമുള്ളവർ മാത്രമല്ല, കുട്ടികൾ പോലും വില്ലിൽക്കൊട്ടി പലവിധ ശബ്ദങ്ങളുണ്ടാക്കി വിനോദിക്കുക പതിവായിരുന്നു. ഇന്ന് അത് നാമമാത്രമായിത്തീർന്നി രിക്കുന്നു.
മുളങ്കമ്പുകൊണ്ടോ മറ്റോ ചെറി യൊരു വില്ലുണ്ടാക്കി അലക്കിയ വസ്ത്രം, കൃഷ്ണപ്പാട്ടുഗ്രന്ഥം എന്നിവയോടൊപ്പം ചിങ്ങമാസം മുഴുവൻ പടിഞ്ഞാറ്റയിൽ വയ്ക്കുന്ന പതിവ് ഉത്തരകേരളത്തിൽ പല സമുദായക്കാർക്കിടയിലും ഇന്നും നിലവിലുണ്ട്. ഈ ചെറിയ വില്ലും ഓണവില്ലുതന്നെയാണ്. “ചിറ്റാടയും ചെറു ചിലമ്പുമൊരോണവില്ലു" മായി ഓടിക്കളിച്ച ഉണ്ണിക്കൃഷ്ണനെ ക്കുറിച്ചുള്ള ഭക്തിയായിരിക്കാം മേൽപ്പറഞ്ഞ ചടങ്ങിന് അവലംബം. ഓണത്താർ എന്ന തെയ്യം,ഒരു കൈയിൽ ചെറിയൊരു ഓണവില്ലും ധരി ച്ചാണ് വീടുതോറും വന്നാടുന്നത്”
Show more
|
.1.ദേശസൂചകങ്ങൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന്, ജനറൽ എഡിറ്റർ ,ഡോ: സി.ആർ.രാജഗോപാലൻ, ഡിസി ബുക്സ് , പുറം : 2742 2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:140.Link
|
| 16 | Aryammala Nadakam |  | ഡോ: വിനിതാ വിജയൻ | പുസ്തകങ്ങൾ | Nill |
ആര്യമ്മാലാനാടകം
1.‘’പാലക്കാടുജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ആര്യമ്മാലാനാടകം. ആര്യമ്മാലയാട്ടം, ആര്യമ്മാല കൂത്ത്, ആര...
ആര്യമ്മാലാനാടകം
1.‘’പാലക്കാടുജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ആര്യമ്മാലാനാടകം. ആര്യമ്മാലയാട്ടം, ആര്യമ്മാല കൂത്ത്, ആര്യമ്മാലക്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. തമിഴ് സംഗീതപാരമ്പര്യം ഉൾക്കൊള്ളുന്ന കലാരൂപമാണിത്. ശിവനെ പരീക്ഷിക്കുന്ന പാർവ്വതി ശപിക്കപ്പട്ട് ഭൂലോകത്തിലെത്തുന്നു. ഇവിടെ ഗംഗാതീരത്ത് കാമാക്ഷി എന്ന പേരിൽ തപസ്സുചെയ്യുന്നു. ശിവനാൽ സൃഷ്ടിക്കപ്പെട്ട കാത്തവരായൻ മാതാവിനെ ശുശ്രൂഷിച്ചു കഴിയുന്നതിനിടയിൽ ഒരുനാൾ ആര്യമ്മാലയെ കണ്ട് മോഹിക്കാനിടവരുന്നു. ആരിയപ്പുരാജൻ കഴിച്ച യാഗാഗ്നിയിൽനിന്നും പിറന്ന ആര്യമ്മാല പുരുഷ ദർശനംപോലും കൂടാതെ കന്യകയായി കഴിയുന്നു. ആര്യമ്മാലയെ നേടിയെടുക്കാൻ വരം ചോദിക്കുന്ന കാത്തവരായനെ, ആര്യമ്മാലയിൽനിന്നും പല അടയാളസാധനങ്ങളും വാങ്ങിവരുവാൻ കാമാക്ഷി നിർദ്ദേശിക്കുന്നു. പല തടസ്സവാദങ്ങളും കാമാക്ഷി ഉന്നയിച്ചെങ്കിലും കാത്തവരായൻ ആര്യമ്മാലയെ വിവാഹം ചെയ്യുന്നു; ദമ്പതിമാരായി ജീവിക്കുന്നു. ഇതാണ് കഥ.
പുരുഷന്മാരാണ് ഈ നാടകത്തിൽ വേഷം കെട്ടുന്നത്. മുഖം മിനുക്കി, കിരീടം ധരിച്ച് മറ്റ് ആഭരണങ്ങൾ അണിഞ്ഞ് പ്രത്യേകം കെട്ടിയുണ്ടാക്കിയ കളിപ്പന്തലിൽ ആണ് നാടകം നടക്കുക. പദ്യങ്ങളും വിരുത്തങ്ങളും പാടി കഥ പൂർത്തിയാക്കും. ഇടയ്ക്കിടെ സംഭാഷണങ്ങളും ഉണ്ടാകും. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് പ്രധാന വാദ്യങ്ങൾ. ഹാർമോണിയം, ഗഞ്ചിറ എന്നിവയും പ്രധാന വാദ്യങ്ങളായി ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്.കഥാപാത്രങ്ങൾതന്നെയാണു പാടുകയും ആടുകയും ചെയ്യുന്നത്. വാദ്യമേളങ്ങൾക്കു വേറേ ആൾക്കാരുണ്ട്. കളി നിയന്ത്രിക്കുന്നതിനു കളിയാശാന്മാരുണ്ട്.കൈക്കെട്ട്, അരക്കെട്ട്, കഥകളി കുപ്പായങ്ങൾ എന്നിവയാണു വേഷവിധാനം.മനയോലതേച്ചാണു മുഖംമിനുക്കുന്നത്. എണ്ണവിളക്കിനു മുന്നിലാണു കളിനടക്കുക. ഗണേശപൂജയോടെ ആരംഭിക്കുന്ന കളി പുലർച്ചയാണ് അവസാനിക്കുക”.
2.ആര്യമ്മാലയാട്ടം
“തമിഴ് സംഗീതനാടക പാരമ്പര്യം ഉൾക്കൊണ്ട ഒരു കലാരൂപം. ആര്യമ്മാലക്കളി, ആര്യമാലക്കൂത്ത് എന്നീ പേരുകളിലാണ് പണ്ട് അറിഞ്ഞിരുന്നത്. ഇപ്പോൾ 'ആര്യമാലനാടകം' എന്നും പറയാറുണ്ട്. പാല ക്കാടുജില്ലയിലാണ് ഇന്ന് കൂടുതൽ പ്രാചുര്യം. വേഷം കെട്ടുന്നത് പുരുഷന്മാരാണ്. മുഖംമിനുക്കി, തലയിൽ കിരീടം ധരിക്കും. മറ്റ് ആഭരണങ്ങളുമുണ്ടാകും. പ്രത്യേകം കെട്ടിയുണ്ടാക്കുന്ന കളിപ്പന്തലിലാണ് അവതരിപ്പിക്കുക. നടന്മാർക്ക് സംഗീതവാസനയും മെയ് വഴക്കവും വേണം. 'വിരുത്ത' ങ്ങളും പദങ്ങളു മാണ് പാടുക. ഇടയ്ക്കിടെ ഗദ്യസംഭാഷണവും കാണും.ചെണ്ട,മദ്ദളം,ഇലത്താളം എന്നിവയാണ് പിന്നണിവാദ്യങ്ങളായി ഉപയോഗിച്ചുവന്നത്. ഹർമോണിയം,ഗഞ്ചിറ തുടങ്ങിയവയും ഇപ്പോൾ പിന്നണി വാദ്യങ്ങളായി പതിവുണ്ട്. കഥാപാത്രങ്ങൾ പാടിയാടും.പക്കമേളക്കാരുടെ വായ്ത്താരിയും കേൾക്കാം.
പ്രത്യേകം ആശാന്റെ മേൽനോട്ടത്തിലാണ് ഈ കലാരൂപം അഭിനയിച്ചു പഠിക്കുന്നത്. ഈ ദേശീയ നൃത്തം തമിഴിൽ നിന്ന് ദത്തെടുത്ത താണെന്നൊരഭിപ്രായമുണ്ട്.
ഒരു ദേവകന്നിയായ ആര്യമാലയുടെ കഥയാണ് ആര്യമാല നാടകത്തിന് ഇതിവൃത്തം. ഭൂലോകത്ത് അഗ്നിയിലാണ് അവളുടെ ജനനം. ആര്യപ്പൂരാജാവ് അവളെ സംരക്ഷിച്ചു. കാർത്തവരാജൻ ആര്യമാലയെ വിവാഹം കഴിപ്പാൻ ആഗ്രഹിച്ചു. അമ്മയായ കാമാക്ഷിക്ക് അത് ഇഷ്ടമായിരുന്നില്ല. പല തടസ്സങ്ങൾക്കു ശേഷം അവർ ദമ്പതിമാരായി ത്തീർന്നു “
Show more
|
.1.അനുഷ്ഠാനേതരകലകൾ,നാട്ടറിവുകൾ,ഡി.സിബുക്സ്,ജനറൽഎഡി:ഡോ: സി.ആർ രാജഗോപാലൻ, പുറം:2622 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:75.Link
|
| 17 | Aranmula Kannadi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ആറന്മുളക്കണ്ണാടി
1. “പത്തനംതിട്ടജില്ലയിൽ പമ്പാനദിക്കരയിലെ ആറന്മുളഗ്രാമത്തിൽ മാത്രം നിർമ്മിക്കപ്പെടുന്ന ലോഹക്കണ്ണാടിയാണ്...
ആറന്മുളക്കണ്ണാടി
1. “പത്തനംതിട്ടജില്ലയിൽ പമ്പാനദിക്കരയിലെ ആറന്മുളഗ്രാമത്തിൽ മാത്രം നിർമ്മിക്കപ്പെടുന്ന ലോഹക്കണ്ണാടിയാണ്ആറന്മുളക്കണ്ണാടി.ലോഹപ്പണികളിൽഏറ്റവുംവിശിഷ്ടവുംവിശ്വപ്രസിദ്ധവുമാണിത്.ലോഹപാത്രങ്ങൾ നിർമ്മിക്കുന്നതുപോലെ മൂശയിൽ വാർത്തെടുക്കുന്ന സമ്പ്രദായമാണിതിനുള്ളത്. എന്നാൽ ഇതിന്റെ നിർമ്മാണപ്രവർത്തനത്തിന്റെ രീതിയും മറ്റും ആറന്മുളക്കണ്ണാടിയെ വ്യത്യസ്തമാക്കുന്നു.
സാധാരണ ഓട്ടുപാത്രങ്ങളിൽനിന്ന് ഒന്നരയിരട്ടി വെളുത്തീയം ചേർത്താണ് ആറന്മുളക്കണ്ണാടി നിർമ്മിക്കുന്നത്. കണ്ണാടി നിർമ്മാണത്തിന്റെ ആദ്യഘട്ടം ലോഹമുണ്ടാക്കുന്നതിനുള്ള 'മൂശ' അഥവാ 'കരു' നിർമ്മിക്കലാണ്. ഇതിനായി മണ്ണുകൊണ്ടു വൃത്താകൃതിയിൽ നിർമ്മിച്ച കട്ടകളെന്നുപേരുള്ള രണ്ടു വട്ടങ്ങൾ ചുട്ടെടുക്കുന്നു. പശയുള്ള ആറ്റുമണ്ണ് അരച്ചെടുത്താണ് ഇതു നിർമ്മിക്കുന്നത്. വൻതേനിൻ്റെ മെഴുകും വെളിച്ചെണ്ണയും ആവണക്കെണ്ണയും ചെഞ്ചല്യവും ചേർത്തു തയ്യാറാക്കുന്ന മെഴുകിലാണു കണ്ണാടിരൂപം നിർമ്മിക്കുന്നത്. മെഴുകു കടുത്തുപോകുമ്പോൾ വെള്ളത്തിൽ നനച്ചു ലോലമാക്കിയെടുക്കാറുണ്ട്. ഈ കൂട്ടുലോഹം രാത്രിയിലാണ് ഉരുക്കിയെടുക്കുന്നത്. രണ്ടും വെള്ളംപോലെ ഉരുകിപൊൻനിറമാകുമ്പോഴാണു കരുവിൽ ഒഴിക്കുക. നിരന്നപ്രതലത്തോടുകൂടിയ ഈ കട്ടകൾ ചേർത്തുവെച്ച് അതിനെ വീണ്ടും ചെളികൊണ്ടുപൊതിയും.ഇതിന്റെഉപരിതലത്തിൽഗോളാകൃതിയിൽരൂപപ്പെടുത്തിയെടുത്തിട്ടുള്ള അറയായ താളിൽ ലോഹക്കൂട്ടു നിറച്ചു മൂശ പൂർണ്ണമായും ചെളി കൊണ്ടു മൂടുന്നു. ഈ കരുവിനെ താള് കീഴ്വശത്തുവരുംവിധം നിറുത്തി ഉലയിൽവെച്ചു ചുട്ടെടുക്കും. ലോഹം ഉരുകിക്കഴിയുന്ന തുവരെ അഗ്നിയിൽ വയ്ക്കണം. അതിനുശേഷം ഉലയിൽനിന്നെടുത്തു വളരെ സൂക്ഷ്മതയോടെ കീഴ്ഭാഗം മുകളിലേക്കാക്കി മണ്ണിൽ കുഴിച്ചു നിർത്തുന്നു. ഉരുകിയ ലോഹക്കൂട്ടു വട്ടുകൾക്കിടയിൽ പരന്നു കണ്ണാടിയുടെ ആകൃതി രൂപപ്പെടും. ഉള്ളിലെ ലോഹക്കൂട്ടു തണുത്തുറയുമ്പോൾ വളരെ ശ്രദ്ധാപൂർവം മൂശതട്ടിയുടച്ചു വട്ടുകൾക്കിടയിൽനിന്നു ലോഹക്കണ്ണാടിയെ പുറത്തെടുക്കുന്നു. ഇതിനെ വിവിധ പ്രതലങ്ങളിൽ ഉരച്ചു മിനുസപ്പെടുത്തിയാണു കണ്ണാടി ശില്പം ഉണ്ടാക്കുന്നത്.
കണ്ണാടി മിനുസപ്പെടുത്തുന്നതിനുവേണ്ടി ആദ്യമായി പലകയിൽ ചാക്ക് ആണികൊണ്ടുറപ്പിക്കുന്നു. മൂശ പൊടിച്ചത് കിഴികെട്ടി ഈ ചാക്കിനു മുകളിൽ വിതറിയശേഷം മരോട്ടിയെണ്ണ തേച്ചുപിടിപ്പിക്കുന്നു. ഈ പ്രതലത്തിൽ ആദ്യം കണ്ണാടി ഉറയ്ക്കും. അതുകഴിഞ്ഞു മൃദുവായി പരുത്തിത്തുണിയിൽ മരോട്ടിയെണ്ണതേച്ച് അതിൽ ഉരച്ചു വീണ്ടും അതിമൃദുവായ പരുത്തിത്തുണിയിലുരച്ചുംഒടുവിൽ എണ്ണതേച്ച പട്ടുതുണിയിലുരച്ചും കണ്ണാടിമിനുസപ്പെടുത്തിയെടുക്കുന്നു. പലകയിൽ മെഴുകുകൊണ്ടു കണ്ണാടി ഉറപ്പിച്ചെടുത്താണു മിനുസ പ്പെടുത്തൽ നടത്തുക. ഇതിനായി ചെഞ്ചല്യവും മെഴുകും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം പശയായി ഉപയോഗിക്കുന്നു.മിനുക്കിയെടുത്ത കണ്ണാടി പിത്തളക്കൂട്ടിൽ ഉറപ്പിച്ചെടുക്കുകയാണു പതിവ്. രാകി മിനുസപ്പെടുത്തി ആകർഷകമാക്കിയ പിത്തളക്കൂട്ടിലെ അകത്തുള്ള വൃത്തത്തിന്റെ അളവിനൊത്തു കണ്ണാടി രാകിമുറിക്കുന്നു. മൂശപ്പൊടിയും പശയും ചേർത്തു ചട്ടക്കൂട്ടിൽ തേച്ചുപിടിപ്പിച്ചശേഷം ഫ്രെയിം ചൂടാക്കും. ഉരുകിയ പശയിൽ കണ്ണാടി പതിപ്പിച്ചശേഷം ദ്വാരങ്ങളടയ്ക്കാൻ ഈ മിശ്രിതം പുറം പ്രതലത്തിലും തേച്ചു പിടിപ്പിക്കും. ഇങ്ങനെയാണ് ആറന്മുളകണ്ണാടിയുടെ നിർമ്മിതി."ആറന്മുളയിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കു പൂജാപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനായി മഹാരാജാവ് നാലഞ്ചുകുടുംബങ്ങളെ ക്ഷേത്രപരിസരത്ത് കൊണ്ടുവന്നു താമസിപ്പിച്ചു. ഇവർ ക്ഷേത്രത്തിലേക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനിടയിൽ ചെമ്പും ഈയവും ഒരു പ്രത്യേക അനുപാതത്തിൽ ഉരുക്കിയൊഴിച്ചപ്പോൾ അവിചാരിതമായി കണ്ണാടിപോലെ ഒരു ഫലകം രൂപപ്പെട്ടുവെന്നും അതു മിനുക്കിയെടുത്തതാണ് ആറന്മുളക്കണ്ണാടി എന്നുമാണു കഥ.
2.ആറന്മുളക്കണ്ണാടി
‘’ലോഹക്കണ്ണാടി. വെള്ളോടു പോലുള്ള ചില പ്രത്യേക ലോഹ ങ്ങൾ മൂശയിലുരുക്കി വാർത്തുണ്ടാക്കുന്നു. ഈ വാർപ്പുവിദ്യയുടെ രഹസ്യം ആറന്മുളദേശത്തുള്ള, പാരമ്പര്യ ലോഹവാർപ്പുകാരായ ഒന്നു രണ്ടു കുടുംബക്കാർക്കേ അറിയുകയുള്ളൂ. വെള്ളോടുകൊണ്ടുള്ള വാൽക്കണ്ണാടി അഷ്ടമംഗല്യ ത്തിനും മറ്റും വയ്ക്കുവാൻ വേണ്ടി മൂശാരിമാരെല്ലാം വാർത്തുണ്ടാക്കാറുണ്ട്. പക്ഷേ, ആറന്മുളക്കണ്ണാടി യിൽ കാണുന്നതുപോലെ അവയിൽ രൂപം തെളിഞ്ഞുകാണുകയില്ല. ലോഹശിൽപകലയുടെ മേന്മ വിളിച്ചറിയി ക്കുന്നതാണ് ആറന്മുളക്കണ്ണാടി.ഇന്ന് ആറന്മുളയിലുള്ള ഈ വാർപ്പു വേലക്കാർ തമിഴ്നാട്ടിൽ നിന്നുവന്ന ശിൽപവിദഗ്ധന്മാരുടെ പരമ്പരയിൽപ്പെട്ടവരാണ്”.
Show more
|
. 1.ദേശസൂചകങ്ങൾ ,നാട്ടറിവുകൾ ,ജനറൽ എഡിറ്റർ :സി. ആർ . രാജഗോപാൽ ,ഡിസി ബുക്സ് വോളിയം 3, പുറം : 2744 -46 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:80 .Link
|
| 18 | kumbha Kuda |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
1.കുംഭകുടപൊങ്കൽ
“ഒരനുഷ്ഠാനകലയാണ് കുംഭകുടപൊങ്കൽ. കുംഭം നിറച്ച് ആഘോഷം ആരംഭിക്കുന്നു. പിച്ചളകൊണ്ടു നിർമ്മിച്ചതാണ് കുടം. ...
1.കുംഭകുടപൊങ്കൽ
“ഒരനുഷ്ഠാനകലയാണ് കുംഭകുടപൊങ്കൽ. കുംഭം നിറച്ച് ആഘോഷം ആരംഭിക്കുന്നു. പിച്ചളകൊണ്ടു നിർമ്മിച്ചതാണ് കുടം. നദിയിൽനിന്നും കുംഭത്തിൽ വെള്ളം നിറച്ച് കോവിലിലേക്കു കൊണ്ടുവരുന്നു. ആര്യവേപ്പിലയും പൂക്കളും അണിയിച്ച് കുംഭം ആകർഷകമാക്കിയിരിക്കും. കുടത്തിൽ ദൈവക്കോലംവച്ച് അതിൽ നാരങ്ങാമാല ചാർത്തുന്നു. ഇതു ശിരസ്സിലേറ്റി നൃത്തംവയ്ക്കുന്നയാളിൽ ദേവിയുടെ ശക്തി ആവാഹിക്കപ്പെടുന്നു. ഈ കുംഭത്തെ എതിരേറ്റ് പൂജിക്കാൻ ഓരോ വീടുകൾക്കു മുമ്പിലും പൂജാദ്രവ്യങ്ങളും ജലകുംഭവുമായി ആളുകൾ കാത്തുനില്ക്കും. കുംഭക്കാരൻ, കളഭം, ഭസ്മം കുങ്കുമം എന്നിവ അണിഞ്ഞിരിക്കും. അഗ്നിമാടൻ്റെ വേഷമിട്ട ഒരാളും കൂടെയുണ്ടാവും. ആര്യവേപ്പില കൈയിലേന്തി അതിനു മുകളിൽ ചട്ടിയിൽ വിറകിട്ട് എണ്ണ പകർന്നു തീ കത്തിച്ച് അഗ്നിമാടൻ തുള്ളും. തീച്ചട്ടിയെടുക്കാത്ത ഒരു മാടനും ഒപ്പം കൂടും. ഇതു ചുടലമാടനാണ്. ഈ നർത്തകൻ്റെ കൈയിൽ ചാട്ടവാറുണ്ട്. തുള്ളലിനൊപ്പം ചാട്ടവാർ ചുഴറ്റി സ്വന്തം ശരീരത്തിൽ അടിക്കും. ഇവർ കാലിൽചിലമ്പണിഞ്ഞിട്ടുണ്ടാവും.വാദ്യോപകരണങ്ങൾചടങ്ങിന്കൊഴുപ്പുകൂട്ടും.
ചെട്ടികുളങ്ങര, വെട്ടിയാർ, ചാമക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ തേരും കുതിരയും. ചേർത്തല,നീലംപേരൂർഎന്നിവിടങ്ങളിൽഅന്നവും,ചുനക്കര,ഓച്ചിറതുടങ്ങിയശിവക്ഷേത്രങ്ങളിൽ കാളയും. കൊല്ലംതാലൂക്കിലെ ക്ഷേത്രങ്ങളിൽ ചമയക്കുതിരകളും മറ്റു ചിലയിടങ്ങളിൽ പാണ്ഡവന്മാരുടെയും ഹനുമാന്റെയും ഭീമാകാരരൂപങ്ങളും കെട്ടുകാഴ്ചയായി പ്രദർശിപ്പിക്കുന്നു. മുഹ്റത്തോടനുബന്ധിച്ച് മുസ്ലിം സമുദായത്തിൽപെട്ടവരും ചിലേടങ്ങളിൽ കെട്ടുകാഴ്ച നടത്താറുണ്ട് “.
2.അമ്മൻ (കുടം) തുള്ളൽ
‘’അമ്മൻകോവിലുകളിൽ വെച്ച് നടക്കാറുള്ള അനുഷ്ഠാനനർത്തനം.ദേവതയുറഞ്ഞുതുള്ളുന്ന ഒരു തരം വെളിച്ചപ്പാടുതന്നെയാണത്. അലങ്കരിച്ച പിച്ചളക്കുടം തലയിൽ എഴുന്നള്ളിച്ചുവെച്ചാണ് 'അമ്മൻ' തുള്ളുക. ചെണ്ട, ഉടുക്ക്, ഇല ത്താളം തുടങ്ങിയ വാദ്യങ്ങൾ പശ്ചാത്തലമായുണ്ടാകും. ‘’
Show more
|
. 1.അനുഷ്ഠാനകലകൾ ,നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2578 2.ഫോക് ലോർ നിഘണ്ടു, ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:34.Link
|
| 19 | onam thullal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഓണംതുള്ളൽ
1.‘“ശൈവവിശ്വാസികളായ വേലൻസമുദായക്കാരുടെ കലാരൂപമാണ്ഓണംതുള്ളൽ.കള്ളക്കർക്കിടകത്തിൽ പട്ടിണിയായി ഒന്നിച്ചു കൂടുന്...
ഓണംതുള്ളൽ
1.‘“ശൈവവിശ്വാസികളായ വേലൻസമുദായക്കാരുടെ കലാരൂപമാണ്ഓണംതുള്ളൽ.കള്ളക്കർക്കിടകത്തിൽ പട്ടിണിയായി ഒന്നിച്ചു കൂടുന്ന വേലന്മാർ ചിങ്ങമാസത്തിൽ നാടുചുറ്റാനിറങ്ങുന്നു. ഈ നാടു ചുറ്റലിൽ ഓണത്തെ പ്രകീർത്തിച്ച് തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്നുസ്ത്രീകളും മൂന്നു പുരുഷന്മാരും വേണം. മൂന്നുപുരുഷന്മാർ തുടികൊട്ടാനും പാടാനും രണ്ടു പെൺകുട്ടികൾ തുള്ളൽ അവതരിപ്പിക്കുവാനും മൂന്നാമത്തെയാൾ ഒരുക്കുകാരിയും കിണ്ണംകൊട്ടുകാരിയുമായി രംഗത്തുവരും.മുടിചൂടി ചോലപ്പുടവ ഞൊറിഞ്ഞുടുത്ത് കുരുത്തോലകൊണ്ടുള്ള കൈത്താമര പിടിച്ചാണ് തുള്ളൽക്കാരികൾ തുള്ളുക. വീടുകളിൽ നിലവിളക്ക് കത്തിച്ചു ഗണപതിക്കളമൊരുക്കി അതിനു മുന്നിലാണ് തുള്ളൽ നടത്തുക
ഗണപതിസ്തുതി, സന്താനഗോപാലം, മഹാബലികഥ എന്നിവയാണ് പാടുക. ഇതിനുശേഷം പലതരം വിദ്യകൾ അവതരി പ്പിക്കുന്നു. ഈ വിദ്യകൾ ഇരുന്നാണ് ചെയ്യുക. പാറാവളയം, നോക്കുവിദ്യ, നാലുപടവ്,എട്ടുപടവ്,കുഴലുംമടിയുംവിദ്യ,അറക്കക്കാരൻ,ആലുംകിളിയും,കിണ്ണം തുടങ്ങിയവയാണ് വിദ്യകൾ. ഒരു കോലിലധികം നീളം വരുന്ന 'ഉണ്ടക്കോൽ' എന്ന മരവടിയാണ് നോക്കുവിദ്യയിൽ ഉപയോഗിക്കുന്നത്. മൂക്കേവിദ്യ എന്നും ഇതിനു പറയും. നാലുപടവ്, എട്ടുപടവ് എന്നീ വിദ്യകൾ അവതരിപ്പിക്കുന്നതും മരം കൊണ്ടുള്ള ഉപകരണങ്ങൾ കൊണ്ടുതന്നെയാണ്. ഉപകരണങ്ങൾ മേൽചുണ്ടിന്റെ സഹായത്തോടെ മുഖത്തു നിവർത്തിയാണു വിദ്യകൾ അവതരിപ്പിക്കുന്നത്. കൈകളിലും കാലുകളിലും 'പാറാവളയം' എന്ന ഒരുതരം വളയമിട്ടു പാട്ടുപാടിയാണ് പാറാവളയം വിദ്യയുടെ അവതരണം. വിദ്യകളിൽ ഒടുവിൽ കാണിക്കുന്നത് കിണ്ണം എന്ന വിദ്യയാണ്. ഓണംതുള്ളലിലെ അവസാന ഇനം അമ്മാനയാട്ടമാണ്. ഇതിലാണ് തുള്ളൽക്കാരികളുടെ മികവ് ഏറ്റവും പ്രകടമാകുന്നത്. തടികൊണ്ടുള്ളതോ ഓടുകൊണ്ടുള്ളതോ ആയ 'അമ്മാനക്കാകൾ' ആണ് ഉപയോഗിക്കുക. ഒരേസമയം ഒരു തുള്ളൽക്കാരി നാല് അമ്മാനക്കാകൾകൊണ്ടാണ് ആടുന്നത്. പലതരം അമ്മാനപ്പാട്ടുകൾ ഉണ്ട്. അമ്മാനയാട്ടസമയത്ത് പാടുന്ന പാട്ടുകൾ ആണ് അമ്മാനപ്പാ ട്ടുകൾ. ദക്ഷയാഗം അമ്മാനപ്പാട്ട്, കിരാതം അമ്മാനപ്പാട്ട്, രാമായണം അമ്മാനപ്പാട്ട് എന്നിവ ഇവയിൽ ചിലതാണ്. അമ്മാനപ്പാട്ടുകൾ എല്ലാം ഇതിഹാസ അവലംബിതങ്ങളാണ്. അന്നത്തെ കാലത്തെ ചില പ്രമേയങ്ങളും ആഖ്യാനപ്പാട്ടുകളിൽ വിരളമായി കാണുന്നുണ്ട്. “
2.ഓണംതുള്ളൽ
“ദക്ഷിണകേരളത്തിൽ നടപ്പുള്ള കലാവിശേഷം. ഓണാഘോഷവുമായി ബന്ധപ്പെടുത്തി നടത്തുന്നതു കൊണ്ടാണ് 'ഓണംതുള്ളൽ' എന്നു പേരുണ്ടായത്. വേലസമുദായക്കാരുടെ തുള്ളലായതിനാൽ 'വേലൻ തുള്ളൽ' എന്നും പറയാം. രണ്ടു സ്ത്രീകളാണ് തുള്ളുന്നത്. തലയിൽ പ്രത്യേകതരം കിരീടം ധരിക്കും. കൈകളിൽ കുരുത്തോലത്തൊങ്ങൽ വീശിക്കൊണ്ടാണ് നർത്തനം. തുടിയും കിണ്ണവുമാണ് വാദ്യങ്ങൾ. രണ്ടോ മൂന്നോ വേലന്മാർ തുടികൊട്ടിപ്പാടും.കിണ്ണംകൊട്ടുന്നത് സ്ത്രീകളായിരിക്കും. മഹാബലിയുടെ ചരിതങ്ങളാണ് അപ്പോൾ പാടുന്നത്.
ഓണത്തുള്ളലിനോടനുബന്ധിച്ച് അമ്മാനാട്ടം, മൂക്കേവിദ്യ (നോക്കുവിദ്യ) എന്നീ കലാപ്രകടനങ്ങ ളുമുണ്ടാകും. മൂക്കിന്മേൽ ഒരു വടി നിറുത്തിവെച്ച് അതിന്മേൽ മരംകൊണ്ടുള്ള ഒരു പക്ഷിരൂപം വെച്ചുള്ള കളിയാണ് മൂക്കേവിദ്യ. അമ്മാനാട്ടത്തിനും, മൂക്കേവിദ്യയ്ക്കും പ്രത്യേകം പാട്ടുകൾ പാടാറുണ്ട്.ഓണക്കാലത്ത് വീടുതോറും ചെന്ന് ഓണംതുള്ളൽ നടത്തിയാൽ അവർക്ക് നെല്ലും അരിയും പണവും മറ്റും ലഭിക്കുമായിരുന്നു. മുറ്റത്ത് നിലവിളക്കു കത്തിച്ചുവച്ച് ഇവരെ സ്വീകരിക്കും. ഈ കലാവിദ്യ ഇന്ന് ക്ഷയോന്മുഖമാണ്. “
Show more
|
. 1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 'പുറം:2627 2.ഫോക്ലോർനിഘണ്ടു.ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:139 - 140.Link
|
| 20 | Padathu Pooja |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പാടത്തുപൂജ
1 “തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും തെക്കേ മലബാറിൽ ചുരുക്കം ചില പ്രദേശങ്ങളിലും 'പാടത്ത...
പാടത്തുപൂജ
1 “തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും തെക്കേ മലബാറിൽ ചുരുക്കം ചില പ്രദേശങ്ങളിലും 'പാടത്തുപൂജ' എന്ന പ്രകൃത്യാരാധനാപരമായ ഒരു ചടങ്ങ് നിലവിലുണ്ട്. ഇതിന് ഉദയംപൂജ, ആദിത്യപൂജ എന്നീ പേരുകളും പറയും. വയലുകളിൽ രണ്ടാം വിളവെടുപ്പിനുശേഷം, പന്തലുകൾ കെട്ടിയുണ്ടാക്കി അലങ്കരിക്കും. അവിടെവെച്ചാണ് ചടങ്ങുകൾ നടത്തുക. സൂര്യാഭിമുഖമായി നിന്നു കൊണ്ട് കീർത്തനാദികൾ പാടുകയെന്നത് പാടത്തുപൂജയുടെ പ്രത്യേകതയത്രേ. കൊട്ടും കുരവയും ആർപ്പുമൊക്കെ ഉണ്ടാവും.
പൂജാതാലം
മധുരക്കള്ളിൽ കുഴച്ചുണ്ടാക്കുന്ന അപ്പമാണ് കള്ളപ്പം.മീനം, മേടം മാസങ്ങളിലാണ് പാടത്തുപൂജ പ്രായേണ നടത്തിവരുന്നത്”
കള്ളപ്പം
2. ഉദയൻ പൂജ
“കോട്ടയം, ആലപ്പുഴ, തിരുവനന്ത പുരം എന്നീ ജില്ലകളിലും തെക്കേ മലബാറിൽ അപൂർവം ചിലേടങ്ങളിലും നിലവിലുള്ള അനുഷ്ഠാന കർമം. 'ഉദയൻപൂജ' എന്ന ഈ ആദിത്യപൂജക്ക് 'പാടത്തു പൂജ' എന്നും പേരുണ്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വയലുകളിൽ നിർമിച്ച അലങ്കരിച്ച പന്തലുകളിൽവെച്ചാണ് ഈ ആരാധന നടത്തുന്നത്. ഈ പ്രകൃതിപൂജക്ക് മധുരക്കള്ളിൽ കുഴ ച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യസാധനമാണ്. വയലുകളിലെ പന്തലുകളിൽ നിന്നുതന്നെയാണ് അപ്പം വാർക്കുന്നത്. അപ്പം നിറച്ച പാത്രങ്ങൾ കൈയിലേന്തി സൂര്യന്നഭിമുഖമായിനിന്ന് കീർത്തനങ്ങൾ പാടുക യെന്നത് ഈ ആരാധനയുടെ ഒരു സവിശേഷതയാണ്. കൊട്ടും കുരവയും ആർപ്പുമൊക്കെ ഉണ്ടാകും. ഈ സന്ദർഭത്തിൽ കൃഷ്ണപ്പരുന്ത് ആ അന്തരീക്ഷത്തിൽ പറന്നുകളി ക്കുമെന്നാണ് വിശ്വാസം. ഉർവരതാനുഷ്ഠാനപരമായ ഒരാരാധനാക്രമമാണിത്. തിരുവനന്തപുരത്തെ പുല യർക്കിടയിൽ ഉദയൻ (ഉദയം) പൂജയ്ക്ക് പ്രചാരമുണ്ട്. മീനം, മേടം മാസങ്ങളിലാണ് അവർ ഈ സൂര്യപൂജ നടത്തുന്നത്‘.പത്താമുദയം കൊണ്ട് അവസാനിക്കും തിരുവനന്തപുരത്തെ ‘ഉച്ചിനി’ മഹാകാളി ക്ഷേത്രത്തിൽ പുലയരുടെ ഉദയൻ പൂജ പതിവുണ്ട്’’
Show more
|
.1.വയൽ സംസ്കൃതിയും വയൽ പേരുകളും ഡോ : എം.വി വിഷ്ണുനമ്പൂതിരി ,നാട്ടറിവുകൾ വോള്യം - ഒന്ന് ഡിസി ബുക്സ്, ജനറൽ എഡിറ്റർ ഡോ: സി ആർ രാജഗോപാൽ, പേജ് നമ്പർ : 349 2.ഫോക്ലോർനിഘണ്ടു.ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:100.Link
|