|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Kizhakkancheri ilayada |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിഴക്കഞ്ചേരി ഇലയട
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ അങ്ങാടിയോടു ചേർന്നുള്ള ഗണപതിക്ഷേത്രത്തിൽ നിവേദിക്കാനായി ഉണ്ട...
കിഴക്കഞ്ചേരി ഇലയട
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിൽ അങ്ങാടിയോടു ചേർന്നുള്ള ഗണപതിക്ഷേത്രത്തിൽ നിവേദിക്കാനായി ഉണ്ടാക്കുന്ന 'കിഴക്കഞ്ചേരി ഇലയടകൾ' ദേശപ്പെരുമയുടെ സൂചകംകൂടിയാണ്.
ക്ഷേത്രത്തിൽ ചിങ്ങമാസ ചതുർത്ഥിക്ക് 1008-നുമേൽ ഇലയടകൾ ഉണ്ടാക്കി ഗണപതിക്കു നിവേദിക്കുന്നു. പുരുഷന്മാർമാത്രമാണ് ഇലയട ഉണ്ടാക്കുന്നതിൽ ഏർപ്പെടുന്നത്. വലിയ അടുപ്പിൽ പാകിയ മുളകൊണ്ടുള്ള അലകുകൾക്കു മുകളിലാണ് ഇലയടകൾ നിരത്തുക. മുകളിൽ വീണ്ടും അലകുകളും ഇലയടകളും നിരത്തും. ഉയർത്തിയശേഷം മുകളിൽ ചെമ്പുകൊണ്ടു മൂടുകയും വശങ്ങളിൽ മണ്ണു പൊതിയുകയും ചെയ്യും. രാത്രി തീയിട്ടു കഴിഞ്ഞാൽ പുലർച്ചയേ അടകൾ എടുക്കൂ. നാഴി പച്ചരിയും അത്രതന്നെ പുഴുക്കലരിയും രണ്ടു മണിക്കൂർ തുല്യമായി കുതിർത്തെടുത്ത ശേഷം അരയ്ക്കുന്നു. രണ്ടു തേങ്ങ ചിരവി അരക്കിലോ ശർക്കര പാനിയിലിട്ട് ചെറുതീയിൽ ഇളക്കി പറ്റിക്കുന്നു. നെയ്യും ചേർക്കാറുണ്ട്. പൂർണം എന്നാണിതിനു പറയുന്നത്. വാട്ടിയ വാഴയിലയിൽ എണ്ണയോ നെയ്യോ തടവി മാവ് അതിൽ പരത്തി എടുക്കുന്നു. നേരത്തേ തയ്യാ റാക്കിയ തേങ്ങാ ശർക്കരക്കൂട്ട് അടയുടെ പാതിവശത്ത് തടവി ഇല നടുവേ മടക്കുന്നു. വശങ്ങളും മടക്കിവെക്കും. ശേഷം ആവിയിൽ വേവിച്ചെടുക്കുന്നു. ഇതാണ് ഇലയട തയ്യാറാക്കുന്ന രീതി. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733-34.Link
|
| 2 | Kizhakkancheri Vishari |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കിഴക്കഞ്ചേരി വിശറി
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഗ്രാമത്തിൽ പനയോലകൊണ്ട് നിർമ്മിക്കുന്ന വിശറികളാണ് പുകൾപെറ്റ കിഴക്കഞ...
കിഴക്കഞ്ചേരി വിശറി
“പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഗ്രാമത്തിൽ പനയോലകൊണ്ട് നിർമ്മിക്കുന്ന വിശറികളാണ് പുകൾപെറ്റ കിഴക്കഞ്ചേരി വിശറികൾ. ഭംഗിയും ഈടും ലഭിക്കുന്നതിനായി തൈപ്പനയുടെ ഓല ഉപയോഗിച്ചാണു വിശറി ഉണ്ടാക്കുക. വെട്ടിക്കൊണ്ടുവരുന്ന പനമ്പട്ട ചെറുതായി വാട്ടിയാണ് വിശറിയുടെ രൂപത്തിലാക്കുന്നത്. പനമ്പട്ട വിടർ ത്തിയെടുത്ത് ഒരുദിവസം വെയിൽകൊണ്ടശേഷം വൃത്താകൃതിയിലാക്കി മെഴുകുപുരട്ടി ബലവത്താക്കും. ഇരുപതാം നമ്പർ നൂലും ഈർക്കിൽ വണ്ണത്തിൽ ചെത്തിയെടുത്ത ഈറ്റയും ഉപയോഗിച്ചാണ് പട്ടയുടെ വശങ്ങൾ ബലപ്പെടുത്തുന്നത്. വിശറിക്കുചുറ്റും ഈറ്റ വലിച്ചുകെട്ടി പിടിയിൽ ഉറപ്പിക്കും. പനയോലകൊണ്ട് വിശറിയുടെ വശങ്ങൾ മോടിപിടിപ്പിക്കുകയും ചെയ്യും. ചുവന്ന ചായം മുക്കിയ അല ങ്കാരത്തുണികൾ വശങ്ങളിൽ പിടിപ്പിച്ച് ഭംഗികൂട്ടുകയും ചെയ്യാറുണ്ട്. പനമ്പട്ടയുടെ വെള്ളക്കൂമ്പുകളാണു വിശറി ഉണ്ടാക്കുവാനായി ഉപയോഗിച്ചിരുന്നത്. വെള്ളക്കൂമ്പ് മഞ്ഞളിട്ട് വേവിച്ചശേഷം വെയിലത്തിട്ട് ഉണക്കിയാണു വിശറി നിർമ്മിക്കുവാൻ തയ്യാറാക്കുന്നത്. ഇത് വിശറികൾക്കു പൊന്നിൻനിറം നല്കുന്നതിനു കാരണമാകുന്നു. രണ്ടുതരം വിശറികളാണു നിർമ്മിച്ചിരുന്നത്. വശങ്ങളിൽ ഒരു ഈറ്റ വാരി ഉപയോഗിച്ചുണ്ടാക്കുന്നവ 'ഒറ്റവരി' എന്ന പേരിലും രണ്ട് വാരി ഉപയോഗിച്ച് ഉണ്ടാക്കുന്നവ 'ഇരട്ടവാരി' എന്ന പേരിലുമാണ് അറി യപ്പെട്ടിരുന്നത്. ഭംഗിയും തിളക്കവുമുള്ള ലോഹത്തകിടുകളും ഇവ യിൽ ഘടിപ്പിച്ചിരിക്കും. 'ഇരട്ടവാരി' വിശറികൾക്ക് 'ഒറ്റവാരി'കളെ അപേക്ഷിച്ച് ഭംഗിയും ഉറപ്പും കൂടുതലാണ്. അലങ്കാരപ്പണികൾ ഉള്ളതിനാൽ കാണാൻ നല്ല ചന്തമാണ് ഇവയ്ക്ക്.”
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ.രാജഗോപാലൻ.ഡിസി ബുക്സ് , പുറം : 2733-34.Link
|
| 3 | vembayam Kalam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വെമ്പായം കലം
“തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വേളാൻ സമുദായക്ക...
വെമ്പായം കലം
“തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വേളാൻ സമുദായക്കാർ നിർമ്മിക്കുന്ന സവിശേഷമായ കലങ്ങളാണ് വെമ്പായം കലങ്ങൾ. പുളിം പൂവിന്റെ നിറമുള്ളവയാണ് വെമ്പായം കലങ്ങൾ. തീയുടെ അളവും ഉപയോഗിക്കുന്ന വിറകിൻ്റെ ഗുണവും പാത്രനിർമ്മാണത്തിലെ പ്രധാന ഘടകങ്ങളാണ്. അനുയോജ്യമായ മണ്ണ് ശേഖരിച്ച് പാകപ്പെടുത്തലാണ് പാത്രനിർമ്മാണത്തിലെ ആദ്യപടി. കാരംകോട്, പട്ടം വയലേ ലകളിലെ മണ്ണാണ് വെമ്പായകലത്തിന് ഉപയോഗിച്ചിരുന്നത്. തിരി കല്ലിൽവെച്ച് മണ്ണ് അരച്ച് പാകപ്പെടുത്തുന്നു. ഈ മണ്ണ് വീണ്ടും ചവിട്ടി ക്കുഴച്ച് കൈകൊണ്ട് പാകപ്പെടുത്തിയെടുക്കുന്നു. അടിവട്ടമുള്ള കലങ്ങൾ തട്ടുകല്ലിൽ തട്ടി പരുവപ്പെടുത്തുന്നു. പുളിവിറകുപയോ ഗിച്ചാണ് പാത്രങ്ങൾ 24 മണിക്കൂർ ചൂളയിൽ വെക്കുന്നത്. ചുട്ടെടുക്കേണ്ട പാത്രങ്ങൾ അടുക്കിവെച്ച് വൈക്കോൽ പുതയ്ക്കുന്നു. അതിന്റെമേൽ ചെളിതേച്ചാണ് ചൂളയ്ക്കു വെക്കുക. കലം, കുടം, കറിച്ചട്ടി, അടപ്പുചട്ടി, വട്ടച്ചട്ടി, മരവി, കൊച്ചുമരവി, കായക്കുടുക്ക, ഇടിഞ്ഞിൽ, മുട്ടി (കള്ളുകുടം) പാക്ക്... എന്നിവയാണ് വെമ്പായകലങ്ങളുടെ പട്ടികയിൽ വരുന്നത്. തമിഴ്നാട്ടിൽനിന്നും ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം കാവിമണ്ണ് വെള്ളത്തിൽ കലക്കി പാത്രത്തിൻ്റെ പുറത്ത് തേച്ചുപിടിപ്പിച്ച് ചുട്ടെടുത്തും പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവയ്ക്കു നിറവ്യത്യാസം ഉണ്ടായിരിക്കും. ഇത്തരം പാത്രങ്ങൾ ചുട്ടെടുത്തശേഷം മിനുസപ്പെടുത്തുന്ന രീതിയുമുണ്ട് “
Show more
|
.ദേശസൂചകങ്ങൾ, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോളിയം മൂന്ന്, ജനറൽ എഡിറ്റർ ,ഡോ: സി.ആർ.രാജഗോപാലൻ, ഡിസി ബുക്സ് , പുറം : 2738.Link
|
| 4 | cherthala Thadi |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചേർത്തല തടി
‘’ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ...
ചേർത്തല തടി
‘’ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടി വഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് കുഴച്ച്, കവുങ്ങിൻ പാളയിൽ ചുരുട്ടിയെടുത്ത്, മണ്ണിൽ കുഴിച്ചിട്ട് തീയിട്ട് ചുട്ടെടുക്കുന്നതാണ് തടി. രോഗശമനത്തിനായി ഈ വഴിപാട് നടത്തുന്നു.
മൂർത്തിയായ കാവുടയനു നിവേദിക്കുന്ന ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ അപൂർവ്വമായ നൈവേദ്യമാണ് 'തടി.' നാഴി അരിയും ഒരു തേങ്ങയും 300 ഗ്രാം ശർക്കരയും ഒരു കദളിപ്പഴവും 100 ഗ്രാം നെയ്യുമാണ് തടി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. വെള്ള ത്തിലിട്ട് തൊലികളഞ്ഞ പാള ഒരുമുഴം നീളത്തിൽ ചതുരാകൃതിയിൽ മുറിച്ചെടുത്ത് ഇതിലാണു തടി ഉണ്ടാക്കുന്നത്. ശർക്കരപ്പാവുരുക്കി ചൂടാക്കിയശേഷം അരിപ്പൊടിയും ചിരകിയ തേങ്ങയും കുറച്ചു വെള്ളം ചേർത്ത് കുഴച്ചെടുത്തു നെയ്യും കദളിപ്പഴവും ചേർത്ത് ശർക്കര പാവിലിട്ട് ഇളക്കി കട്ടി പരുവത്തിലാക്കുന്നു. തയ്യാറാക്കി വെച്ചിട്ടുള്ള ചതുരാകൃതിയിലുള്ള പാളയിൽ ഇത് പരത്തുന്നു. പാള ചുരുട്ടി രണ്ടറ്റവും പാളയുടെ നാരുകൊണ്ടുതന്നെ കെട്ടി നടുവിലും നാലഞ്ചു കെട്ടുകൾ ഇടുന്നു. മണ്ണിട്ടൊരുക്കിയ തറയിലാണു തടി ചുട്ടെടുക്കു ന്നത്. ചിരട്ടയും തേങ്ങയുടെ തൊണ്ടും കത്തിച്ച് ചുട്ടെടുക്കുന്നതി നുള്ള മണ്ണ് നല്ലപോലെ ചൂടാക്കുന്നു. അതിനുശേഷം മണ്ണ് വകഞ്ഞു മാറ്റി ചുരുട്ടിവെച്ചിട്ടുള്ള തടി നിരത്തി ചൂടുള്ള മണ്ണ് ഇതിൻ്റെ പുറത്ത് വാരിയിടുന്നു. തുടർന്ന് മണ്ണിൻ്റെ മുകളിൽ ചിരട്ടയിട്ട് കത്തിക്കും. ചുട്ടുപഴുത്ത മണ്ണിൽ തടി വെന്തു പാകമാകുന്നു. ഏകദേശം നാലു മണിക്കൂർകൊണ്ടാണ് തടി ചുട്ടെടുക്കുന്നത്. തിങ്കൾ, വ്യാഴം ദിവസ ങ്ങളിൽ ഉച്ചപൂജയ്ക്കുശേഷമാണ് തടിനിവേദ്യം വിതരണം ചെയ്യുന്നത്. “
Show more
|
.ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ടനാട്ടറിവുകൾ,ജനറൽ എഡിറ്റർ’: ഡോ: സി. . രാജഗോപാലൻ, ഡിസി ബുക്സ് വോള്യം മൂന്ന്, പുറം : 2721.Link
|
| 5 | kuzhi thalam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുഴിത്താളം
1.“ മങ്ങാട്ടുകാവു ദേവീക്ഷേത്രത്തിൽ കുംഭമാസം ഭരണിനാളിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ് കുഴിത്താളം. ആവശ്യാർത്ഥം ...
കുഴിത്താളം
1.“ മങ്ങാട്ടുകാവു ദേവീക്ഷേത്രത്തിൽ കുംഭമാസം ഭരണിനാളിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ് കുഴിത്താളം. ആവശ്യാർത്ഥം വീടു കളിലും കുഴിത്താളം നടത്താറുണ്ട്. കൊടുങ്ങല്ലൂർ ദേവി(കാളി) പ്രസാദിക്കുന്നതിനുവേണ്ടിയുള്ള ഈ അനുഷ്ഠാനം വേട്ടുവസമുദാ യക്കാരുടേതാണ്. കുരുത്തോലകൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ള പന്തലിന്റെ കീഴിൽ പ്രത്യേക രീതിയിൽ കളങ്ങൾ ഒരുക്കുന്നു. ചതു രാകൃതിയിലുള്ള കള്ളികളായാണു കളം വരയ്ക്കുന്നത്. കള്ളികളിൽവാൾ, ചിലമ്പ്, പൂവ് തുടങ്ങിയ സാമഗ്രികൾ ഓരോ സ്ഥാനങ്ങളിൽ രേഖപ്പെടുത്തുന്നു. കളത്തിൻ്റെ മധ്യത്തിൽ നാക്കിലയിൽ നെല്ല്, അവിൽ, വെള്ളരി തുടങ്ങിയവയും ഒരുക്കിയിരിക്കും. ഗണപതി, കാരണവന്മാർ, വെളിച്ചപ്പാട്, പാട്ടുകാർ എന്നിവരെ സങ്കല്പിച്ചും കള്ളികളിൽ പ്രത്യേക പൂജാദ്രവ്യങ്ങൾ ഒരുക്കുന്നു. കളംവര പൂർത്തി യായാൽ വീട്ടുകാർ ദക്ഷിണകൊടുത്തു 'കളം സ്വീകരിക്കുന്നു.' തുടർന്നു പാട്ടുകാർ ദേവീപ്രീതിക്കുവേണ്ടി പ്രത്യേക പൂജകൾ നടത്തും. പൂജ അവസാനിക്കുമ്പോഴേക്കും ദേവി കളത്തിലെത്തിയിരിക്കുമെ ന്നാണ് വിശ്വാസം. സന്ധ്യയോടുകൂടി പാട്ട് ആരംഭിക്കുന്നു. ഗണപതി, സരസ്വതിസ്തുതികൾക്കുശേഷം കാളീചരിതം പാടുന്നു. ഇടയ്ക്കു തുള്ളൽക്കാരൻ തുള്ളി ഉറയുന്ന സന്ദർഭങ്ങളിൽ പാട്ടു താൽക്കാലി കമായി നിർത്തുന്നു. ഇതു പലവട്ടം ആവർത്തിക്കും. അവസാനം വെളിച്ചപ്പാടു തുള്ളിഉറഞ്ഞു പുറത്തു മുറിഞ്ഞ വാഴപ്പിണ്ടി നാട്ടുകയും കോഴിയെ അറുത്തു ചോര കളത്തിൽ വീഴ്ത്തുകയും ചെയ്യുന്നതോടെ കുഴിത്താളത്തിനു സമാപനമായി. ഓടുകൊ ണ്ട് ഉണ്ടാക്കിയ നടുഭാഗത്ത് അകത്തേക്കു കുഴിഞ്ഞിരിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് കുഴിത്താളം. ഇതു മുട്ടിക്കൊണ്ട് പാടുന്നതിനാലാണ് ഈ അനുഷ്ഠാനത്തിന് കുഴിത്താളമെന്നു തന്നെ പേർ വന്നത്. “
2 കുഴിത്താളം
“ഓടുകൊണ്ട്നിർമിക്കുന്ന ഒരു ഘനവാദ്യം. കുഴിത്താളം വളരെ ചെറുതാണെങ്കിലും ആകൃതി ഇല ത്താളത്തിന്റെതുതന്നെ. കൈമണി, താളക്കൂട്ടം, താളക്കട്ട എന്നൊക്കെ പറയുന്ന സാധനവും കുഴിത്താ ളവും പേരിലല്ലാതെ ഉപയോഗ ത്തിൽ വ്യത്യാസമില്ല. ചാക്യാർകൂ ത്തിനും കൂടിയാട്ടത്തിനും നങ്ങ്യാർ കുഴിത്താളം മുട്ടും. തുള്ളൽക്കളി, അയ്യപ്പൻപാട്ട്, കളമെഴുത്തുപാട്ടിലെ ചില അടിയന്തിര പ്പാട്ടുകൾ, ഭജന,നാഗസ്വരം തുടങ്ങിയവയ്ക്കും കുഴിത്താളം ആവശ്യമാണ്. “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം മൂന്ന്, ഡി.സി ബുക്സ്, പുറം:2577- 2578 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:268.Link
|
| 6 | Daivam Kanal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ദൈവംകാണൽ
1. “പണിയർ, കളനാടികൾ, അടിയാന്മാർ, എന്നിവർക്കിടയിൽ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങാണ് ദൈവംകാണൽ. ചുവന്ന പട്ടുടുത്തു ...
ദൈവംകാണൽ
1. “പണിയർ, കളനാടികൾ, അടിയാന്മാർ, എന്നിവർക്കിടയിൽ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങാണ് ദൈവംകാണൽ. ചുവന്ന പട്ടുടുത്തു കാലുകളിൽ ചിലമ്പണിഞ്ഞ്, മുഖത്തും ശരീരത്തിലും അരിമാവ്, മഞ്ഞൾ, കരി എന്നിവ പൂശി വെളിച്ചപ്പാടു തുള്ളുന്നപോലെ തുള്ളും. മരച്ചുവട്ടിലെ ദേവതകൾ ശരീരത്തിൽ പ്രവേശിച്ചു വെളിച്ചപ്പെടുമ്പോലെയാണ് തുള്ളുക. തുടി, മരക്കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു പാട്ടുപാടുകയും ദേവതാസ്തുതി നടത്തുകയും ചെയ്യും. വയനാട്ടിലെ അടിയാന്മാർ ഗദ്ദികയുടെ അനുബന്ധമായി ദൈവം കാണൽ നടത്തും. കളനാടികൾ നോമ്പുകഴിക്കൽ കർമ്മത്തോട നുബന്ധിച്ചും ദൈവംകാണൽ നടത്തും”.
2.ദൈവംകാണൽ
പണിയർ, കളനാടികൾ, അടിയാ ൻമാർ, കുണ്ടുവടിയൻമാർ തുടങ്ങി യ ആദിമവർഗങ്ങൾക്കിടയിൽ നില വിലുള്ള ഒരനുഷ്ഠാനച്ചടങ്ങ്. പണിയൻമാരുടെ ദൈവം കാണൽ ഒരു അനുഷ്ഠാനനൃത്തമാണ്. മരച്ചുവടു കളിലുള്ള ദൈവസങ്കേതങ്ങളിൽ വെച്ച് അവർ ദേവതാദർശനം നടത്തുന്നു. വെളിച്ചപ്പാട് തുള്ളുന്നതു പോലെയാണ് അതിന്റെ സമ്പ്രദായം. ചുവന്ന പട്ടുടുക്കും. കാലുകളിൽ ചിലമ്പണിയും. മുഖത്തും ശരീ രത്തും അരിമാവ്, മഞ്ഞൾ, കരി
തുടങ്ങിയവകൊണ്ട് വരയും കുറിയുമു ണ്ടാകും. കൈയിൽ ആയുധമെടു ക്കാറുണ്ട്. ദേവതകൾ ശരീരത്തിൽ ആവേശിച്ച് നർത്തനം ചെയ്യുന്നുവെന്നാണ് സങ്കൽപം, തുടിയും മരക്കുഴലും വാദ്യോപകരണങ്ങളായി ഉപയോഗിക്കും. ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും ആ സന്ദർഭത്തിൽ പാടുക പതിവാണ്.
വയനാട്ടിലെ അടിയാൻമാർ ഗദ്ദികയുടെ അനുബന്ധമായി 'ദൈവം കാണൽ' എന്ന അനുഷ്ഠാനനിർവഹണം നടത്താറുണ്ട്. രോഗം, പ്രസവവേദന എന്നിവ ഉണ്ടാകുമ്പോഴാണ് ഇത് പതിവ്.
കളനാടികൾ വർഷംതോറും നടത്തുന്ന 'കോളുകഴിക്കൽ' കർമത്തോടനുബന്ധിച്ച് "ദൈവംകാണൽ' നടത്തും. 'കോമര'മാകുന്ന വ്യക്തികൾ വ്രതമെടുത്തിരിക്കണം.
പുരുഷദൈവങ്ങൾക്കും സ്ത്രീദേവതകൾക്കും പ്രത്യേകം കോമരങ്ങളുണ്ടായിരിക്കും. വാൾധരിച്ച കോമരങ്ങൾ ഉറഞ്ഞുതുള്ളി അനുഗ്രഹവൃഷ്ടിചെയ്യും. കുണ്ടുവടിയൻമാർ തുലാപ്പത്തിന് നായാട്ടിന്നിറങ്ങുമ്പോൾ ദൈവത്തെകാണൽ നടത്തും. കുറിച്യർ തിരണ്ടുകല്യാണം, മൂപ്പനെ തിരഞ്ഞെടുക്കൽ തുടങ്ങിയ സന്ദർഭങ്ങളിലത്രേ ദൈവംകാണൽ നടത്തുക “
Show more
|
.1.അനുഷ്ഠാനകലകൾ ,ഡോ: സി.ആർ രാജഗോപാലൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം മൂന്ന്, ഡി.സി ബുക്സ്,പുറം:2596 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:474.Link
|
| 7 | njaninmel kali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ഞാണിന്മേൽക്കളി
1. “കയറിന്മേൽകയറി നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കാണ് ഞാണി ന്മേൽക്കളി എന്നു പറയുന്നത്. ഞാൺ എന്നതിനു ചരട...
ഞാണിന്മേൽക്കളി
1. “കയറിന്മേൽകയറി നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കാണ് ഞാണി ന്മേൽക്കളി എന്നു പറയുന്നത്. ഞാൺ എന്നതിനു ചരട്, കയറ് എന്നീ അർത്ഥങ്ങൾ ഉണ്ട്. പണ്ടുകാലങ്ങളിൽ ദേശംതോറും നടത്തിയിരുന്ന വിനോദപ്രകടനമായിരുന്നു ഇത്. ഞാണിന്മേൽക്കളിക്കു ചെണ്ട കൊട്ടുകയും ചെയ്യുമായിരുന്നു. ഞാണിന്മേൽ തൂങ്ങിക്കിടന്നും ഞാണിന്മേൽക്കൂടി നടന്നും തലകുത്തിക്കിടന്നുമൊക്കെ കളിക്കാർ അഭ്യാസപ്രകടനങ്ങൾ നടത്തുന്നു. സഞ്ചാരിവർഗങ്ങളാണ് കൂടുതലും ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത്. “
2.ഞാണിൻമേൽക്കളി
“കയറിൻമേൽ കയറിയുള്ള അഭ്യാസപ്രകടനങ്ങൾ. പണ്ട് ദേശം തോറും നടന്ന് വിനോദപ്രകടനം നടത്തിവന്നവരുണ്ടായിരുന്നു. ഞാ ണിൻമേൽക്കളിയും മറ്റ് അഭ്യാസങ്ങളും അവർ നടത്താറുണ്ടായിരു ന്നു. ആയുധപ്രയോഗവും പതിവുണ്ട്. കളിക്ക് ചെണ്ട കൊട്ടും. നമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ ഞാണിൻമേൽ കളിക്കാരെപ്പറ്റി പറയുന്നുണ്ട്. ഇന്നും ഇത്തരം അഭ്യാസം നടത്തുന്ന സഞ്ചാരി വർഗ്ഗങ്ങളെ കാണാം “
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2681 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:406.Link
|
| 8 | Chavittu nadakam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാ...
ചവിട്ടുനാടകം
1.“പോർച്ചുഗീസ് ആധിപത്യകാലത്ത് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആവിർഭവിച്ച രംഗകലയാണ് ചവിട്ടുനാടകം. പാട്ടും നൃത്തവും പയറ്റും അഭിനയവും ഒക്കെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു നാടകരൂപമാണ് ചവിട്ടുനാടകം. കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ പ്രചരിച്ചിരുന്നത്.
ക്രിസ്തുമതത്തിലെ വിശുദ്ധന്മാരുടെ വീരരസപ്രധാനങ്ങളായ സാഹസികകഥകളാണ് ചവിട്ടുനാടകത്തിൽ അവതരിപ്പിച്ചുവരുന്നത്. ചരിത്രനാടകങ്ങളുടെയും കഥകളിയുടെയും കളരിപ്പയറ്റിന്റെയും ഘടകങ്ങൾ ചേർത്ത രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കലാരൂപത്തിൽ ചുവടിന് (ചവിട്ടിന്) ആണ് പ്രാധാന്യം. അതുകൊണ്ടാണ് ഇതിനു ചവിട്ടുനാടകം എന്ന പേരു വന്നത്.
അടിസ്ഥാനപരമായി 12 ചുവടുകൾ ഉണ്ട്. സൽക്കഥാപാത്രങ്ങൾക്കും നീചകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ചുവടുകളാണുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്കു ലാസ്യത്തിലുള്ള പതിഞ്ഞ ചുവടുകൾ ആണുള്ളത്.
വീതികുറഞ്ഞും നീളംകൂടിയും ചവിട്ടിയാൽ ചെണ്ടപ്പുറത്തെന്ന പോലെ ശബ്ദം കേൾക്കുകയും ചെയ്യത്തക്കരീതിയിൽ പലകകൾ നിരത്തി സജ്ജീകരിക്കുന്ന 'തട്ട്' എന്നറിയപ്പെടുന്ന അരങ്ങിലാണു നാടകം അവതരിപ്പിക്കുക.തട്ടിൻ്റെ രണ്ടറ്റത്തും ഉയരത്തിൽ മേടകൾ തയ്യാറാക്കും. തട്ടി ൽനിന്നും മേടയിലേക്കു കയറുവാൻ പ്രത്യേകം ഗോവണിയും സജ്ജീകരിക്കും. യുദ്ധരംഗങ്ങളിലുംമറ്റും രാജാക്കന്മാർ മേടകളിലാണ് ഇരിക്കുന്നത്. പിൻവശത്തെ തിരശ്ശീലയിൽ കിളിവാതിലുകൾ ക്രമീകരി ച്ചിട്ടുണ്ട്. പിന്നണിക്കാരെ ഈ കിളിവാതിലിലൂടെ കാണാൻകഴിയും. അരങ്ങത്തുള്ള നിലവിളക്കിനടുത്ത് സദസ്സിനെ അഭിമുഖീകരിച്ചാണ് ആശാനും വാദ്യക്കാരും നില്ക്കുക.
വീരരൗദ്രാദിഭാവങ്ങളെ പിന്തുണയ്ക്കാൻ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും പതിഞ്ഞാട്ടങ്ങൾക്കു വേണ്ടി തബല, ഫിഡിൽ, പുല്ലാങ്കുഴൽ, ബുൾബുൾ എന്നിവയും ഉപയോഗിക്കാറുണ്ട്.
കഥനടക്കുന്ന കാലത്തിനനുസരിച്ചുള്ള വേഷവിധാനമാണ് ഇതിൽ ഉപയോഗിക്കുക.നാടകം രാത്രിയിലാണ് അവതരിപ്പിക്കുന്നത്. സന്ധ്യയോടുകൂടി വാദ്യക്കാർ ഒന്നാംകേളി മുഴക്കും. എട്ടുമണിയോടുകൂടി രണ്ടാംകേളി മുഴക്കുന്നതോടെയാണ് വേഷമിട്ടു തുടങ്ങുക. 2-3 മണിക്കൂർനീണ്ടുനില്ക്കുന്ന പ്രാർത്ഥനാഗാനത്തിനുശേഷമാണ് നാടകം ആരംഭിക്കുക. ‘'കട്ടിയക്കാരൻ' എന്നാണു വിദൂഷകൻ്റെ പേര്. അദ്ദേഹം ഇടയ്ക്കി ടക്കു പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും.ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ ഗാനരൂപത്തിലാണു ചിട്ട പ്പെടുത്തിയിരിക്കുന്നത്. പനയോലയിലോ കടലാസ്സിലോ എഴുതി സൂക്ഷിക്കാറുള്ള ചവിട്ടുനാടകത്തിന് ചുവടി എന്നാണു പറയുന്നത്.
നാടകത്തിലെ ആദ്യാവസാനക്കാരൻ ആശാനാണ്. അണ്ണാവി എന്നാണ് ഇദ്ദേഹം അറിയപ്പെടുക. ഇദ്ദേഹം സംഗീതത്തിലും സാഹിത്യത്തിലും ചുവടിലും എല്ലാം പ്രഗല്ഭൻ ആയിരിക്കണം. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് നാടകം പഠിപ്പിക്കുക. നിലവിളക്കിന്റെയും കുരിശിൻ്റെയും മുന്നിൽ ദക്ഷിണവച്ച് ആശാനെ വണങ്ങി ശിഷ്യപ്പെടുന്ന നടന്മാർ അവിടെ താമസിച്ചാണു നാടകം പഠിക്കുന്നത്.
പുരുഷന്മാർമാത്രം അഭിനയിക്കുന്ന ഈ നാടകസമ്പ്രദായത്തിനു സ്ത്രീവേഷംകെട്ടിയും പുരുഷന്മാർ അഭിനയിക്കുന്നുണ്ട് “.
2.ചവിട്ടുനാടകം
“ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടു നാടകം. കഥകളിയിൽ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തിൽ ചുവടിനുണ്ട്. കേരളത്തിൽ ക്രിസ്തുമതത്തിൻ്റെ പ്രചാരവും വളർച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളർച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. പോർച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടു നാടകം ആവിർഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടു നാടകത്തിൻ്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ ദൃശ്യകലയായ ഒപേരയുടെ സ്വാധീനം ഇതിൽ കാണാം. മദ്ധ്യകാല ചരിത്രനാടക ങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.സൽക്കഥാപാത്രങ്ങൾ ക്കും, നീചകഥാപാത്രങ്ങൾക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീ വേഷക്കാർക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാൽ ശബ്ദം ഉണ്ടാക്കുന്ന രീതിയിൽ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോൽ വീതിയും, 50-60 കോൽ നീളവും കാണും. തറയിൽ നിന്നും ഒന്നര കോൽ ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് രു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസ്സിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കും. ചെമ്പു കൂടത്തിൽ വായവണ്ണമുള്ള തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കാണ് ആദ്യ കാലങ്ങളിൽ ദീപവിതാനത്തിന് ഉപയോഗിച്ചിരുന്നത്. പന്തങ്ങൾക്കും പഴയ എണ്ണ വിളക്കുകൾക്കും പകരം ക്രമേണ ഹലോജൻ വിളക്കുകളും ആധുനിക ദീപവി താനവും പ്രചാരത്തിലായി. ആകർഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങൾക്കുള്ളത്. ഓരോ കഥാപാത്രത്തിൻ്റെയും സ്വഭാ വത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമൻ ഭടന്മാരേയും യൂറോപ്യൻ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വർണ്ണക്കടലാസുകളും സിൽക്ക് കസവ് വെൽവെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാൻ ഉപയോഗിക്കും. പോർച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോൽ, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കും. തബല, ഫിഡിൽ, ഫ്ളൂട്ട്, ബുൾബുൾ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാർത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടർന്ന് ദർബാർ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരൻ-വിദൂഷകൻ-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാ സ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവൻ ഗാന രൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വർണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാ ഹിത്യം എന്നിവയിലെല്ലാം സാമർത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ചുവടുകൾ പഠിപ്പിക്കും. ചുവടുകൾ ഉറച്ചതിനുശേഷമാണ് അടവുകൾ പഠിപ്പിക്കുക. ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ചുവടുംഅടവും ഉറച്ചതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങൂ. പുരുഷൻമാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളിൽ മതപരമായ
ആഘോഷവേളകളിൽ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.”
3.ചവിട്ടുനാടകം
‘“കൊടുങ്ങല്ലൂർ മുതൽ അമ്പലപ്പു ഴവരെയുള്ള ക്രിസ്ത്യാനികളുടെ ഇടയിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകം. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ണ്. ആട്ടവും ചാട്ടവുമാണ് ചവിട്ടുനാട കത്തിന്റെ ജീവൻ. അധികം കനമില്ലാത്ത പലകകൾ പൊക്കത്തിൽ നിരത്തി തട്ടിട്ട്, അതിൻമേൽ നിന്നാണ് താളത്തോടെ ചവിട്ടുന്നത്.
വീരരസപ്രധാനമായ പല കഥകളും ചവിട്ടുനാടകത്തിൽ അഭിനയി ക്കാറുണ്ട്. വേദപുസ്തകത്തെയോ, പാശ്ചാത്യചരിത്രത്തെയോ, ക്രൈസ് തവസമുദായത്തെയോ സംബന്ധിച്ച കഥകളാണ് മിക്കവാറും. തുർക്കി കൾക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറൽമാൻ ചക്രവർത്തിയുടെ കഥയെ അടിസ്ഥാനമാക്കി യുള്ള 'കാറൽമാൻ നാടകം' ചവിട്ടുനാടകങ്ങളിൽ പ്രാതസ്മരണീയ മാണ്. "
Show more
|
.റഫൻസ് : സെബീന റാഫി, ചവിട്ടു നാടകം, കോട്ടയം, സാഹിത്യ സഹകരണ സംഘം -1964 1.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2652-2654 2.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 125- 127 3.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:364.Link
|
| 9 | Nerchakottukali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
നേർച്ചകൊട്ടുകളി
1.”ദ്രാവിഡ സംസ്കാരത്തിൻ്റെ തനിമ ഇന്നും നിലനിൽക്കുന്നത് കാവുകളിലും പതികളിലും കുലദൈവത്തറകളിലും തറവാട്ടു ത...
നേർച്ചകൊട്ടുകളി
1.”ദ്രാവിഡ സംസ്കാരത്തിൻ്റെ തനിമ ഇന്നും നിലനിൽക്കുന്നത് കാവുകളിലും പതികളിലും കുലദൈവത്തറകളിലും തറവാട്ടു തിരുമുറ്റങ്ങളിലുമാണ്. ഒട്ടുമിക്ക കാവുകളും കൊടുങ്ങല്ലൂരമ്മയുടെ അംശചൈതന്യം കുടികൊള്ളുന്നതാണ്. ഇവിടെയാണ് അടിയാളർ, സ്വന്തം മണ്ണിൽ അയിത്തം കല്പിച്ച് അരികിലേക്കു മാറ്റിനിർത്ത പ്പെട്ട പറയനും പുലയനും മറ്റു കീഴ്ജാതി സമൂഹങ്ങളും തങ്ങളുടെ ദുഃഖങ്ങൾ നിരത്തുന്നത്. ആണ്ടൊരുക്കങ്ങളോടെ, ആചാരങ്ങളോ ടെയുള്ള ഈ ഒത്തുചേരലിനെയാണ് പാക്കനാർതുള്ളലെന്നും കാവേറ്റമെന്നും കാവുതീണ്ടലെന്നും നേർച്ചകൊട്ടുകളിയെന്നും കാളവേലയെന്നുമെല്ലാം പറഞ്ഞുവരുന്നത്.
കാർഷികപ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു അനുഷ്ഠാനകലയാണ് നേർച്ചകൊട്ടുകളി. പുലയവിഭാഗക്കാരാണ് ഈ അനുഷ്ഠാനകല കൊണ്ടുനടക്കുന്നവർ. മണ്ണിനും മക്കൾക്കും കന്നിനും കൃഷിക്കും ദോഷങ്ങൾ വരാതിരിക്കാൻ അമ്മദൈവത്തെ മനസ്സിൽ ധ്യാനിച്ച് നേർച്ചനേരുന്നു. വിളവെടുപ്പിനുശേഷം നേർച്ച കൊടുക്കുന്നു. വിത്തും പുത്തനും വാദ്യവും താളവും പാട്ടും ചുവടുകളിയും ആട്ടവും എല്ലാം നേർച്ചയുടെ പ്രധാന ഭാഗങ്ങളാണ്. ആദ്യകാലങ്ങളിൽ ഈ അനുഷ്ഠാനം കാവുകളിലും പതികളിലും (കുലദൈവത്തറ) തറവാ ട്ടുതിരുമുറ്റങ്ങളിലും മാത്രമാണു നടന്നിരുന്നത്. പിന്നീട് ഇത് ദേശ ദൈവത്തറകളിലേക്ക് കൊണ്ടുവരപ്പെട്ടു. അതിന് ദേശവാഴിയുടെ അനുമതി ലഭിച്ചത്, ഒരു ദേശത്തുള്ളവർ പറയുന്നത് ഇങ്ങനെയാണ്: വിളവെടുപ്പിനുശേഷം കുലദൈവത്തറകളിൽ അടിയാളർ ഒത്തു ചേർന്ന് കുലദൈവങ്ങൾക്കും ദേശദൈവങ്ങൾക്കും കർമ്മങ്ങൾ ചെയ്ത് ചെണ്ട വലംതലകൊട്ടിപ്പാടി മുടിയാടി കളിനടക്കുന്ന സമയം, ഈ അവസരത്തിൽ ദേശദൈവശ്രീകോവിലിൽ ചില ദുഃശകുനങ്ങൾ കാണാൻ ഇടയായി. കാരണമറിയാൻ പ്രശ്നംവെച്ചു. പ്രശനത്തിൽ ദൈവം ശ്രീകോവിലിൽ ഇല്ലെന്നും അടിയാളർ കൊട്ടുംകളിയും നടക്കുന്നിടത്താണെന്നും മനസ്സിലായി. പ്രശ്നപരിഹാരത്തിനായി ഇനിമുതൽ അടിയാളന്മാരുടെ കൊട്ടുംകളിയും ദേശദൈവത്തറ യിലും കൊണ്ടുവരട്ടെ എന്നു കല്പനയുണ്ടായി. അതിനുവേണ്ടി വരുന്ന വിത്തും പുത്തനും അടിയാളർക്കു നൽകുവാനും ഉത്തരവുണ്ടായി. അങ്ങനെയാണ് അടിയാളർ നടത്തിവന്നിരുന്ന കൊട്ടുംകളിയും (മുത്തപ്പനാന) പിന്നീട് നേർച്ചകൊട്ടുകളിയായി ദേശദൈവത്തറക ളിലേക്ക് ആനയിക്കപ്പെട്ടത്.
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള കുഴൂർ പഞ്ചായത്തിലെ ആലമുറ്റം ദേവീക്ഷേത്രത്തിലും മുത്തുകുളങ്ങര ക്ഷേത്രത്തിലും മഠത്തിക്കാവ്, തിരുത്തിക്കുളങ്ങര, പതിയേരിക്കാവ്, പേരൂർക്കാവ്, അന്നമനട മഹാദേവക്ഷേത്രം, പൂന്നിലക്കാവ്, എറണാകുളം ജില്ലയിൽ വാപ്പാലശ്ശേരി മുത്തിക്കല്ല്, ചെറിയതേക്കാനം ദേവീക്ഷേത്രത്തിലും കുണ്ടൂർ പെരിങ്ങണത്ത്, കോഴിക്കൂട് ഇരുമ്പുങ്ങൽത്തറ മുതലായ തറകളിലും വച്ചാരാധാന നടത്തുന്ന തറവാട്ടു തിരുമുറ്റങ്ങളിലും നേർച്ചകൊട്ട് ഉത്സവം നടന്നുവരുന്നു. മകരം, കുഭം, മീനം, മേടം, പത്താം ഉദയം എന്നീ സമയങ്ങളിലാണ് ഈ ഉത്സവം നടക്കുക പതിവ്. എറണാകുളം ജില്ലയിലെ ചെറിയതേക്കാനം ദേവീക്ഷേത്രത്തിൽ മണ്ഡലക്കാലത്തിനുമുമ്പ് തുലാമാസത്തിൽ (വിത്തിറക്കിക്കഴിഞ്ഞാലുടൻ) ദേശദൈവത്തിന് നേർച്ച കൊടുക്കുന്നതായി കണ്ടുവരുന്നു. “
2.നേർച്ചകൊട്ടുകളിപ്പാട്ട്
തൃശൂർ, എറണാകുളം, കോഴി ക്കോട് എന്നീ ജില്ലകളിൽ പലേ ടത്തും പുലയർ നടത്തുന്ന കാർഷി കോൽസവമാണ് നേർച്ചകൊട്ടുകളി. അമ്മ ദൈവത്തിനു നേർന്ന നേർച്ച കൾ വിളവെടുപ്പിനു ശേഷമാണ് നട ത്തുക. പതി, കാവ്, തറവാട് എന്നി വിടങ്ങളിലെന്നപോലെ ദേശദൈവ ങ്ങൾ കുടികൊള്ളുന്നിടങ്ങളിലും അത് പതിവുണ്ട്. മകരം മുതൽ മേടംവരെയാണ് ഈ ഉൽസവ ത്തിന്റെ കാലാവധി. വിളവെടുപ്പുക ഴിഞ്ഞാൽ നാട്ടുമൂപ്പന്റെ നിർദേശപ്ര കാരം പുലയർ (കൂട്ടങ്ങൾ) 'കുല ദൈവത്തറ'യിൽ ഒന്നിച്ചുചേർന്ന് നിശ്ചയിക്കും. പ്രധാനികൾ നാൽപ്പത്തൊന്നു ദിവസം വ്രതമെടുത്തിരിക്കണം.
നേർച്ചകൊട്ടുകളിയുടെ ദിവസം ക്കണം. ഈ ഉൽസവത്തിന്റെ മു ന്നോടിയായി ആഘോഷപൂർവം ഭവനംതോറും ചെല്ലുന്ന പതിവുണ്ട്.
നിശ്ചിതസ്ഥലത്ത് പാലക്കൊമ്പ് നാട്ടി, പഞ്ചവർണപ്പൊടികൊണ്ട് 'പാതിരാകളാട്ടം എന്ന ചടങ്ങ് നടത്തും. അതിനുമുൻപും പിൻപും പാട്ടും കൊട്ടും കളാട്ടവും പതിവുണ്ട്. നേർച്ച കൊട്ടുകളിക്കു പാടുന്ന പാട്ടുകൾ വൈവിധ്യമാർന്നവയാണ്. അർധരാത്രിക്ക്. ദേവിയെ പ്രീതിപ്പെടുത്തുന്ന പാട്ടുകൾ (അമ്മദൈവപ്പാട്ടുകൾ) മുത്തപ്പൻമാരുടെ സ്തുതി എന്നിവ മുഖ്യ മാണ്. ഞാറുപാട്ട്, കൊയ്ത്തുപാട്ട്, വിത്തുപാട്ട്, തേക്കുപാട്ട്, കിളിയാട്ടു പാട്ട് തുടങ്ങിയ കാർഷിക വൃത്തി യുമായി ബന്ധപ്പെട്ട പാട്ടുകൾ നേർ ച്ചകൊട്ടുകളിക്ക് പാടുമത്രെ “.
Show more
|
.1.നാട്ടു സംഗീതവും നേർച്ച കൊട്ടു കളിയും, എം.വി.മോഹനൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2334-2335 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:142.Link
|
| 10 | Sanghakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാ...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
3.സംഘക്കളി
സംഘക്കളിയുടെ ഉൽഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഒരൈതിഹ്യമുണ്ട്. പള്ളിബാണപ്പെരുമാൾ കേരളം ഭരിച്ചിരുന്ന കാലത്ത് ബുദ്ധശാസ്ത്രം പറഞ്ഞുകേൾപ്പിക്കുകയും അത് സത്യമാണെന്ന് ധരിച്ച പെരുമാൾ എല്ലാവരും ആ മാർഗം അനുഷ്ഠിക്കണമെന്ന് കൽപിക്കുകയും ചെയ്തു. ബ്രാഹ്മണർ തൃക്കാ രിയൂരമ്പലത്തിൽ ചെന്ന് പോംവഴിയെന്തെന്ന് ചിന്തിച്ചുകൊണ്ടിരിക്ക വെ, ജംഗമൻ എന്നൊരു മഹർഷി അവിടെവന്ന് നാലുപാദമുള്ള ഒരു മന്ത്രം അവർക്ക് ഉപദേശിച്ചു. ഒരു
മണ്ഡലക്കാലം ഇപ്രകാരം തൃക്കാരി യൂരപ്പനെ ഭജിച്ചപ്പോൾ ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂര(ഘ)ൻ ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്നീ ആറു ശാസ്ത്രികൾ അവിടെ വന്നുചേർന്നു. ഇവരും ബ്രാഹ്മണരും കൂടി പെരുമാളെക്ക ബ്, തങ്ങളും ബൗദ്ധന്മാരും തമ്മിൽ വാദിച്ചാൽ തങ്ങൾ തോറ്റുവെങ്കിൽ നാവുമുറിച്ച് നാട്ടിൽ നിന്ന് തങ്ങളെ അകറ്റാമെന്നും ബൗദ്ധന്മാർ തോറ്റു വെങ്കിൽ അവരെയും അപ്രകാരം ചെയ്യണമെന്നും അഭ്യർഥിച്ചു. ഈ ശാസ്ത്രിമാരുടെ സഹായത്തോടു കൂടി ബ്രാഹ്മണർക്ക് ബൗദ്ധന്മാരെ തോൽപിക്കുവാൻ കഴിഞ്ഞു. 'നാലുപാദം' ചൊല്ലി ദീപപ്രദക്ഷിണം, ചെയ്യുന്നത് ആപത് നിവാരണത്തിന് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിനാൽ, അന്നുമുതൽ ഈ അനുഷ്ഠാനം ആരംഭിച്ചുവത്രെ. സംഘ ക്കളിയുടെ ഉത്ഭവം ഇപ്രകാരമാ ണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും തൃക്കാരിയൂരാണ് പാനേകളിയുടെ ഉത്ഭവസ്ഥാനം. ഈ ഐതിഹ്യത്തോടു സദൃശമായൊരു കഥ പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽ കാ ണാം. സംഘക്കളിയുടെ ആഗമം
പ്രാചീന കേരളത്തിലെ ആയുധാ ഭ്യാസരീതിയെ അവലംബിച്ചാണെന്ന് ചിലർ ഊഹിക്കുന്നുണ്ട്. ബ്രാഹ്മണരെക്കൂടി ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നു. പ്രാരംഭകാ ലത്ത് ഓരോരോ സന്ദർഭങ്ങളിൽ യോധസംഘങ്ങൾ അടവുകളും പയറ്റുകളും അരങ്ങത്തുകാണിച്ചുവ ന്നിരുന്നതിൽ നിന്നായിരിക്കണം സംഘക്കളിയുടെ ആഗമമെന്നും, വെറും ആയുധാഭ്യാസപ്രദർശനമായി തുടങ്ങിവെച്ച സംഘങ്ങളിൽ പിൽക്കാലത്ത് മതപരമായും സാമുദായികമായും പല നവീനാംശങ്ങൾ വന്നു ചേർന്നതായിരിക്കണമെന്നു മാണ് അവരുടെ അഭ്യൂഹം. എന്തായാലും, സംഘക്കളി വിനോദത്തിനു മാത്രമുള്ളതല്ല. ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകർമമാണ്”.
Show more
|
.1.അനുഷ്ഠാനകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2618 - 2619.Link
|
| 11 | koodal manikkam mukkudi Kashayam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊര...
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂടൽമാണിക്യം മുക്കുടി കഷായം “
2.മുക്കുടി
‘’കർക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞൾ, ആടലോടകവേര്, കുട കപ്പാലവേര് എന്നിവ മോരിൽ അരച്ച് തിളപ്പിച്ചാണ് ആ പാനീയമു ണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങൾക്കെല്ലാം പരിഹാരമത യിത്. കുടിക്കുവാൻ സ്വാദില്ലാത്തതുകൊണ്ട് നിർബ്ബന്ധ പൂർവ്വം കുടിപ്പിക്കേണ്ടിവരും.
കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് മുക്കുടിക്കഷായം. ഇത് തുലാം മാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ഭരതസ്വാമിക്ക് (കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ) സമർപ്പിക്കുന്നു.കൂടാതെ, വഴുതനങ്ങ നിവേദ്യവും ഇതോടൊപ്പം പ്രധാനമാണ്.”
Show more
|
.1.അന്നം ദേശസൂചകങ്ങൾ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ , ഡി.സി ബുക്സ്,പുറം 44 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:723.Link
|
| 12 | poovada |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂവട
poovada
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കു...
പൂവട
poovada
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അടചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പന്റെ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റുകളിക്കുന്നത്.പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും, പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും. “
2 .പൂരട
മീനമാസത്തിലെ പൂരോൽസവ ത്തിന് കാമനും മറ്റു ദേവതകൾക്കും നിവേദ്യം കഴിപ്പാൻ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതീക്ഷേത്ര ങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശർക്കരയും നാളികേരവും അൽപം ഉപ്പും ചേർത്തു കുഴച്ച് പ്ലാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയിൽ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരംനാളിൽ സന്ധ്യക്കു മുമ്പായി പൂരപ്പൂക്കളെല്ലാം വാരിയെടുത്ത് പ്ലാവ് തുടങ്ങിയ പാലുള്ള മരത്തിന്റെ മുരട്ടിൽ കൊണ്ടിടുമ്പോൾ അതിനുള്ളിൽ പൂരടയും വയ്ക്കാറുണ്ട്. "
Show more
|
.1.അടയും ചക്കരയും തെക്കഞ്ഞിയും: മോളി ജോസഫ് മാമ്പള്ളി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം ഒന്ന്, ജന:എഡിറ്റർ : സി.ആർ രാജഗോപാലൻ, ഡി.സി ബുക്സ് പുറം :734 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:625.Link
|
| 13 | Kudakkallukal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കുടക്കല്ലുകൾ
1.അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്...
കുടക്കല്ലുകൾ
1.അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുകൾ എന്നറിയപ്പെടുന്ന വെട്ടുകല്ലിൽ നിർമ്മിച്ച ഇവ മെഗാലിത്തിക് കാലത്തെ, ഉദ്ദേശം ക്രി.മു. 1000-500 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുരാതന ജനവിഭാഗങ്ങളുടെ ശവക്കല്ലുകളത്രേ! സവിശേഷമായ ആകൃതിയുൾക്കൊള്ളുന്ന ഇവ സൈലോസൈബെ, അമാനിറ്റ തുടങ്ങിയ മാരകവിഷമേറുന്ന കൂണുകളുമായി ഏറെ സാദൃശ്യം കാണിക്കുന്നു.
വലിയ കൂണുകളുടെ ആകൃതിയിൽ വെട്ടുകല്ലിൽ തീർത്ത 'കുടക്കല്ലുകൾ' പോർക്കുളം, കുന്നംകുളം, എയ്യാൽ, മൊറയൂർ, ദേവികുളം, മായനാട്, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
2. ക്രി.മു. 1000-500 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകശിലകൾ അക്കാലത്തെ പ്രമുഖരെ മറവുചെയ്ത സ്ഥലമത്രേ. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ മുതൽ മലേഷ്യ വരെയുള്ള ഭാഗങ്ങളിൽ ഇത്തരം സ്മാരകസ്തൂപങ്ങൾ കാണുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണധികമായി ഇവ കണ്ടെത്തിയിട്ടുള്ളത്. വ്യത്യസ്ത മനുഷ്യസംസ്കാരമുള്ള ഈ ലോകരാജ്യങ്ങളിൽ നിർമ്മിക്കപ്പെട്ട കുടക്കല്ലുകളിലെ ഈ സമാനതയ്ക്ക് ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
3.പ്രധാനമായും മൂന്നു തരത്തിൽ പെട്ട സ്മാരകശിലകളാണുള്ളത്.
1. ചതുരത്തിലുള്ള ഒരറയ്ക്ക് നാലു വശവും മുകൾത്തട്ടും പരന്ന കല്ലുകൾകൊണ്ടു നിർമ്മിച്ചത്.
2 ചതുരത്തിലുള്ള ഒരറയും മൂന്നു വശവും കൽക്കെട്ടും.
3.നാലു കല്ലുകൾകൊണ്ട് തീർത്ത കാലുകളും അതിനു മുകളിൽ അടി പരന്നതും മുകൾവശം അർദ്ധ വൃത്താകൃതിയിലുള്ളതുമായ ഒറ്റക്കല്ലുള്ളവയാണ്.
കാലുകൾക്കടിയിലെ അറയിൽ ചാരവും എല്ലുകളും അടക്കം ചെയ്തതിന്റെ മറ്റ് അവശിഷ്ടങ്ങളും ചിലതിൽ മരിച്ചയാളുടെ അവശ്യവസ്തുക്കളും കാണുന്നു. ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽപെടു ന്നവയാണ് കുടക്കല്ലുകൾ, ഇവ കേരളത്തിൽ മാത്രം കണ്ടെടുത്തവയാണ് ".
Show more
|
.1. Megalithic Types of South India, Ancient India, Krishnaswamy V.D. (1949), Page45 2.Megalithic Culture in South India, Rao, B.K.G. (1972), University of Mysore. Page 53 3.വംശീയ സസ്യവിജ്ഞാനപരമായ ബന്ധം ഡോ. മണിലാൽ എസ്. / വിവ: അശോകൻ ടി., നാട്ടറിവ് വോള്യം 2, ഡി.സി ബുക്സ് ജന:എഡിറ്റർ. ഡോ: സി.ആർ രാജഗോപാലൻ.Link
|
| 14 | pachakuththal |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പച്ച കുത്തൽ
1.'’ശാരീരികസംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗ...
പച്ച കുത്തൽ
1.'’ശാരീരികസംസ്കരണങ്ങളിൽ ഒന്നാണ് പച്ചകുത്തൽ. മഷിപോലുള്ള ഒരു തരം രാസവസ്തു ത്വക്കിനടിയിലേക്കു കുത്തി ശരീരഭാഗങ്ങളെ അലങ്കരിക്കുകയാണ് അതിൻ്റെ സ്വഭാവം. ഒരു കാലത്ത് ഗ്രാമീണർക്കിടയിൽ പച്ചകുത്ത് സർവസാധാരണമായിരുന്നു. കുറവരും മറ്റുമാണ് ഈ തൊഴിലുമായി നടക്കുന്നത്. പ്രത്യേകതരം ചെടികളുടെ ഇലകളുടെ നീരും ചില രാസവസ്തുക്കളും ചേർത്താണ് പച്ചകുത്തുവാനുള്ള മഷി ഉണ്ടാക്കുന്നത്. കാലുകൾ, പുറം, മാറിടം എന്നിവിടങ്ങളിൽ മാത്രമല്ല മുഖത്തുപോലും പച്ച കുത്തി അലങ്കരി ക്കുമത്രേ. ആദിവാസികൾക്കിടയിൽ ഇന്നും അതു നിലവിലുണ്ട്. എന്നാൽ, ഗ്രാമീണ പ്രദേശങ്ങളിൽ ഇന്നു കണ്ടുവരുന്നില്ല.’’
2.പച്ചകുത്തൽ
“പ്രാകൃതരായ മനുഷ്യർ ശരീരാലങ്കാരത്തിൻ്റെയോ വിശ്വാസങ്ങളുടെയോ ഭാഗമായി ശരീരത്തിൽ പച്ചകുത്തുന്ന സമ്പ്രദായമുണ്ടായി. സാമൂഹ്യസ്ഥിതി, കൂട്ടായ്മ, ലൈംഗികസ്വഭാവം എന്നിവ അതിൽ വരുന്നു. ഏതു ശരീരത്താണോ പച്ചകുത്തിയിരുന്നത് അയാളുടെ വ്യക്തിത്വം പച്ചകുത്തിൽ പ്രതിഫലിച്ചിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്നതും മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞുപോകുന്നതുമായ പച്ചകുത്തു രീതികൾ ഉണ്ടായിരുന്നു. സ്ഥിരമായി നില്ക്കുന്ന പച്ചകുത്ത് ആ സമൂഹത്തിന്റെ സ്ഥിരതയെയാണ് അടയാളപ്പെടുത്തുന്നത്. ചില സമൂഹങ്ങളിൽ പ്രത്യേക ചടങ്ങുകളോടെയാണു പച്ചകുത്തൽ നടക്കുന്നത്.
ആദിവാസികളിൽ സ്ത്രീകളാണു കൂടുതലായും പച്ചകുത്തുന്നതായി കണ്ടുവരുന്നത്. പ്രായപൂർത്തിയായ സ്ത്രീകളാണു പച്ചകു ത്താറുള്ളത്. നെറ്റി, കവിൾ, മാറ്, കൈ, കാല്, എന്നീ ശരീരഭാഗങ്ങളാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. വാൾ, ശംഖ്, സ്വസ്തികം, പൂവ്, പക്ഷി എന്നീ രൂപങ്ങളാണ് പുരുഷന്മാരിൽ കാണുന്ന അടയാളങ്ങൾ. ത്രികോണം, ചതുരം, വർത്തുളം എന്നീ ആകൃതികളിൽ ബിന്ദുക്കൾ സ്ത്രീകൾ ആലേഖനം ചെയ്യുന്നു.
പായപ്പുല്ലും പയർവർഗത്തിൽപെട്ട യവരയിലയും മുലപ്പാലിൽ ചാലിച്ചു കട്ടിയുള്ള ദ്രാവകത്തിൽ മുക്കിയ നാരകമുള്ളുകൊണ്ടോ ഇരുമ്പിന്റെ സൂചികൊണ്ടോ ആണ് പച്ചകുത്തുന്നത്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളെ സ്ത്രീകളുമാണു പച്ചകുത്തിയിരുന്നത്.
പച്ചകുത്തൽ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു വിഭാഗമാണ് കുറവൻമാർ.ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന ഒരു പ്രാചീനസമ്പ്രദായമാണു പച്ചകുത്തൽ. മുഖത്തും ശരീരഭാഗങ്ങളിലുമായി ഒരു പ്രത്യേ കതരം മഷി ഉപയോഗിച്ച് പച്ചകുത്തുന്ന രീതി പല സമൂഹങ്ങളിലും കാണാനാവും. വ്യക്തികളുടെ കുലം,ഗോത്രം,സാമൂഹ്യപദവി,കുലചിഹ്നം എന്നിവയുടെ പ്രതീകമായാണു പച്ചകുത്തൽ നടത്തുന്നത്.പച്ച,നീല എന്നീ നിറങ്ങളിലാണു പച്ചകുത്തൽ നടത്തുന്നത്. സസ്യങ്ങളുടെ ചാറുകൾ, പശകൾ,ധാതുദ്രവ്യങ്ങൾ,കരി,ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതിവസ്തുക്കളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. മഷികൊണ്ടു രൂപം വരച്ച് അതിൽ സൂചികുത്തി മഷി തിരുമ്മിപ്പിടിപ്പിച്ചാണ് ഇതിൻ്റെ ചിത്രണരീതി. പച്ചകുത്തൽ കുലത്തൊഴിലായി ചെയ്യുന്ന ചില സമുദായങ്ങളുണ്ട്. ഓരോ സമുദായവും പ്രത്യേക രീതികളിൽ തയ്യാറാക്കിയ മഷിയാണിതിന് ഉപയോഗിക്കുന്നതും. അകത്തിച്ചീരയും മഞ്ഞളും കൂട്ടിയിടിച്ചു തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി മുലപ്പാലിലോ വെള്ളത്തിലോ ചാലിച്ചാണു കുറുമർ പച്ചകുത്താൻ മഷി നിർമ്മിക്കുന്നത്.ചിലർ കയ്യോന്നി, കറുക എന്നിവയും ഉപയോഗിക്കാറുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു പച്ചകുത്തലിൽ വരയ്ക്കുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, തേര്, വാൾ, ശൂലം, ശംഖ്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.ബിന്ദു,നേർരേഖഎന്നീ രീതികളിലാണു പച്ചകുത്തൽ നടത്താറുള്ളത്.
ഗോത്രവർഗ്ഗക്കാരുടെ പച്ചകുത്തൽ
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണു മിക്ക ഗോത്രവർഗ്ഗക്കാരും പച്ചകുത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാണി ക്കാരുടെ ഇടയിൽ സ്ത്രീപുരുഷഭേദമെന്യേ പച്ചകുത്തൽ നടത്തിയിരുന്നു. സ്ത്രീകളാണ് പച്ചകുത്തൽ സാധാരണയായി ചെയ്തു കൊടുത്തിരുന്നത്. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവും കാണിക്കാർ പച്ചകുത്തിയിരുന്നു. സൂചികൊണ്ടു കുത്തി ചോരപൊടിയുന്ന ഭാഗത്തു ചിരട്ടക്കരിയോ, വിളക്കുമഷിയോ മുലപ്പാലിൽ ചേർത്ത മിശ്രിതവും തേക്കുന്നു. മുറിവു കരിയുന്നതുവരെ ഈ മിശ്രിതം ലേപനം ചെയ്തുകൊണ്ടിരിക്കും. വയനാട്ടിലെ വേട്ടകുറുമർ നെറ്റിയിൽ രണ്ടു ചെവിയെയും ബന്ധിപ്പിക്കത്തക്കവിധം നീളത്തിൽ പച്ചകുത്താറുണ്ട്. മുലപ്പാലും അമരച്ചപ്പും കരിയും ചേർന്ന മിശ്രിതമാണ് ഇവർ ഇതിന് ഉപയോഗിക്കുന്നത്. പാലക്കാട് ജില്ലയിലെ ഇരുളർ, മുഡുഗർ, കുറുമ്പർ തുടങ്ങിയ ഗോത്രവിഭാഗക്കാർ പച്ചകുത്തൽ അനുഷ്ഠാനമായും കുലമഹിമയായും കൊണ്ടുനടക്കുന്നവ രാണ്. പച്ചകുത്തിയാൽ രക്തം വെയ്ക്കുമെന്നും 'വിളർച്ച' മാറുമെന്നും വിശ്വാസമുള്ളതുകൊണ്ട് ഇവർ പ്രസവശേഷം സ്ത്രീകളിലും പച്ച കുത്തൽ നടത്താറുണ്ട്. വനത്തിൽനിന്നുകിട്ടുന്ന തൊണ്ടക്കുരുവിൻ്റെ പരിപ്പെടുത്തു കരിയും പച്ചമഞ്ഞളും ചേർത്തരച്ച മിശ്രിതം ഒരു ചെറുകമ്പിൽ മുക്കിയെടുത്തു വരച്ചശേഷം സൂചികൊണ്ട് അതിന്റെ പുറത്തു വരച്ചാണ് കുറുമ്പർ സമുദായക്കാർ പച്ചകുത്തൽ നടത്തുന്നത്. സൂര്യൻ, ചന്ദ്രൻ, ഉലക്ക തുടങ്ങിയ ബിംബങ്ങളെ കുറുമ്പരുടെ പച്ചകുത്തലിൽ കാണാം.’’
3.പച്ചകുത്ത് (Tattooing)
“പ്രാചീന മനുഷ്യർ ശരീരം മോടി പിടിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ച ഒരുപാധിയാണ് പച്ചകുത്ത് എന്ന ശരീരചിത്രകല, മായ്ച്ചു കളയാൻ പറ്റാത്തവിധം ത്വക്കിനടിയിലേക്ക് ഒരു പ്രത്യേകതരം മഷി കുത്തിച്ചേർത്ത് ശരീരഭാഗങ്ങളെ സ്ഥിരമായി നിറം പിടിപ്പിക്കലാണ് പച്ചകുത്ത്. “ചായങ്ങൾ പൂശി ശരീരം അലങ്കരിക്കുന്ന സ്വഭാവം പ്രാക്തനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഈ സമ്പ്രദായത്തിൻ്റെ മറ്റൊരു രീതിയാകാം പച്ചകുത്ത്. പുകയുന്ന തീക്കൊള്ളി ദേഹത്തേല്ക്കുമ്പോൾ പൊള്ളിയ ഭാഗത്ത് കരിയൂറിച്ചേർത്ത് സ്ഥിരമായ വടു വീഴുന്നത് കണ്ടതിൽനിന്നാകാം പച്ചകുത്തൽ എന്ന ആശയത്തിന്റെ ജനനം" എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇലകളുടെ ചാറുകൾ, പഴങ്ങൾ, ധാതുദ്രവ്യങ്ങൾ, കരി, ധാന്യപ്പൊടികൾ തുടങ്ങിയ പ്രകൃതി വസ്തുക്കളിൽനിന്നും ചാലിച്ചെടുക്കുന്ന കുഴമ്പുകളിൽനിന്നാണ് പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കിയെടുക്കുന്നത്. അകത്തിച്ചീരയും മഞ്ഞളും ചേർത്ത് തുണിയിൽ ചുരുട്ടി ആവണക്കെണ്ണയിൽ കത്തിച്ചുകിട്ടുന്ന കരി വെള്ളത്തിലോ മുലപ്പാലിലോ ചാലിച്ചാണ് പച്ചകുത്തുവിദഗ്ധരായ കുറവർ പച്ചകുത്തലിനുള്ള മഷി ഉണ്ടാക്കുന്നത്. ചില സമുദായങ്ങൾ കയ്യോന്നി,കറുക എന്നീ ഔഷധസസ്യങ്ങളും ഉപയോഗിക്കാറുണ്ട്. മഷികൊണ്ട് രൂപം വരച്ച് അതിൽ സൂചി കുത്തി മഷി തിരുമ്മിപിടിപ്പിച്ച് വരയ്ക്കുന്നതുകൊണ്ടാണ് ചിത്രങ്ങൾ മായാതെ കിടക്കുന്നത്. പച്ച, നീല എന്നീ നിറങ്ങളാണ് സാധാരണയായി പച്ചകുത്തുന്ന ചിത്രങ്ങളിൽ കാണുന്നത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പച്ചകുത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. പൂക്കൾ, പക്ഷികൾ, മത്സ്യം, വാൾ, ശൂലം, ശംഖ്, തേര്, സൂര്യചന്ദ്രാദികൾ, ഉലക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.
'പച്ചകുത്തുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് ആദിവാസി സമൂഹങ്ങൾ. ആദിവാസികളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും പച്ചകുത്തുന്നത്. ഒരു മെയ്യലങ്കാരം എന്നതിനുമപ്പുറം ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മമാണ് പച്ചകുത്തുന്ന ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 'പച്ചകുത്ത് ആദിവാസി സംസ്കൃതി യുടെ മുദ്രയാണ്. നെറ്റി, കവിൾ, കൈകാലുകൾ, മാറ് എന്നീ ശരീര ഭാഗങ്ങളിൽ വിവിധതരം മുദ്രകൾ അടയാളപ്പെടുത്തുന്നത് ഗോത്രസംസ്കാരത്തിന്റെ ഭാഗമാണ്.വാൾ,ശൂലം,ശംഖ്,സ്വസ്തിക,പക്ഷി,പൂവ് എന്നീ ചിത്രരൂപങ്ങൾ പുരുഷന്മാരിലും വർത്തുളം, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ സ്ത്രീകളിലുമാണ് സാധാരണയായി ആലേഖനം ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അധിവസിക്കുന്ന കാണിക്കാരുടെ ഇടയിൽ സ്ത്രീകളും പുരുഷന്മാരും പ്രത്യേക തരത്തിൽ പച്ചകുത്തിയിരുന്നു. പുരുഷന്മാരുടെ നെറ്റിയിൽ വട്ടത്തിലുള്ള ഒരു ചിത്രവും സ്ത്രീകളുടെ കവിളുകളിൽ അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു ചിത്രവുമാണ് പച്ചകുത്തിയിരുന്നത്. വയനാട് ജില്ലയിലെ വേട്ടകുറുമസ്ത്രീകൾ നെറ്റിയിൽ നീളത്തിൽ ഒരു ചെവി തൊട്ട് മറുചെവി വരെ കുത്തുകുത്തായി പച്ചകുത്തുന്നു. യവരയുടെ ഇലയും കരിയും ചേർത്തരച്ചെടുത്ത് അതിൽ മുലപ്പാൽ ചേർത്താണ് പച്ചകുത്തലിനുള്ള മഷി ഇവർ ഉണ്ടാക്കുന്നത്. കുത്തിക്കഴിഞ്ഞാൽ ചുണ്ടയുടെ ഇല പിഴിഞ്ഞ് തൊലിപ്പുറത്തായി തേയ്ക്കും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താഴ് വരകളിൽ താമസിക്കുന്ന ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ഗോത്രവിഭാഗങ്ങളിൽ പച്ചകുത്ത് വ്യാപകമായി കാണപ്പെടുന്നു. പച്ചകുത്തുന്നത് കുലമഹിമയായി കാണുന്ന ഇവരിൽ സ്ത്രീകൾ മിക്കവാറും വിവാഹത്തിനു മുമ്പ് തന്നെ പച്ചകുത്തിയിരിക്കും.
അട്ടപ്പാടിയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന കുറുമ്പർ വനത്തിൽനിന്നും ശേഖരിക്കുന്ന തോണ്ടക്കുരുവിന്റെ പരിപ്പെടുത്ത് തേങ്ങ ചിരട്ടയിലിട്ട് കരിയും പച്ചമഞ്ഞളും ചേർത്ത് അരയ്ക്കുന്നു. ഈ മിശ്രിതം ഒരു ചെറിയ കമ്പിൽ മുക്കിയെടുത്ത് ആദ്യം നെറ്റിയിൽ ചിത്രം വരയ്ക്കുന്നു. പിന്നീട് സൂചികൊണ്ട് ചിത്രത്തിൽ കുത്തിവരക്കുന്നു. പച്ചകുത്തുമ്പോൾ പാട്ട് പാടുന്ന പതിവും ഇവർക്കിടയിലുണ്ട്. കുറുമ്പ സ്ത്രീകൾ നെറ്റിയിലാണ് പ്രധാനമായും പച്ചകുത്തു ന്നത്. ചില സ്ത്രീകൾ നെറ്റിയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സൂര്യൻ, ചന്ദ്രൻ, ഉലയ്ക്ക, കുറേ കുത്തുകൾ (ചെറിയ പൊട്ടുകൾ) തുടങ്ങിയ ചിത്രങ്ങൾ പച്ചകുത്തുന്നു. ഇതേ സമയം ചില സ്ത്രീകൾ നെറ്റിയിൽ ചന്ദ്രൻ, ഉലയ്ക്ക, ഒറ്റപൊട്ട് എന്നീ ചിത്രരൂപങ്ങൾ മാത്രമോ, ഒറ്റപൊട്ട് മാത്രമോ ആയി പച്ചകുത്ത് ഒതുക്കി നിർത്തിയിരിക്കുന്നതായി കാണാം.നീലഗിരിയിലെ കുറുമ്പർ സ്ത്രീകളുടെ നെറ്റിയിൽ ശിവൻ്റെ അടയാളം പച്ചകുത്താറുണ്ട്. ഇവർ ശിവഭക്തരാണ് തങ്ങളെന്ന് വിശ്വസിക്കുന്നു" എന്ന് ചില പഠനങ്ങളിൽ പറയുന്നു.
അക്ഷരജ്ഞാനമില്ലാതിരുന്ന കാലഘട്ടത്തിൽ പല സമൂഹങ്ങളും വീരപരാക്രമങ്ങൾ രേഖപ്പെടുത്തുവാനുള്ള ഒരു ഉപാധിയായി പച്ച കുത്തലിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു വ്യക്തിയുടെ കുലം, ഗോത്രം, ടോട്ടം, സാമൂഹിക പദവി തുടങ്ങിയവയുടെയെല്ലാം പ്രതീകമായാണ് പച്ചകുത്ത് പല സമൂഹങ്ങളിലും നിലനിന്നിരുന്നത്. "സമൃദ്ധമായി ശരീരത്തിൽ പച്ചകുത്തിയിരുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ മാതാപിതാക്കൾ ഉയർന്ന സാമ്പത്തികനിലവാരമുള്ളവരും, അവളെ അത്യധികം സ്നേഹിക്കുന്നവരുമാണെന്ന് മന സ്സിലാക്കുവാൻ സാധിക്കുമെന്ന്" പച്ചകുത്തലിനെ സമൂഹത്തിലെ പദവിയുമായി ബന്ധപ്പെടുത്തി ഗോൾഡൻ വെയ്സർ പറയുന്നു.
ശത്രുക്കളിൽനിന്നും രക്ഷനേടുന്നതിനും പരലോകത്തെത്തുമ്പോൾ സ്വർഗ്ഗം കിട്ടുന്നതിനും പച്ചകുത്ത് വേണമെന്ന വിശ്വാസിക്കുന്നവരാണ് ഗോത്രവിഭാഗങ്ങൾ. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റേണ്ടതായി വരുമെങ്കിലും ശരീരത്തോടൊപ്പം പോകുന്ന ഏക മെയ്യലങ്കാരമാണ് പച്ചകുത്ത്. ഇതു കൊണ്ട് തന്നെ പച്ചകുത്തിയില്ലെങ്കിൽ മോക്ഷം കിട്ടില്ലെന്ന വിശ്വാസം വേട്ടകുറുമർക്കിടയിൽ പ്രബലമാണ്. വയനാട്ടിലെ കാട്ടുനായ്ക്കൻ സ്ത്രീകൾക്കിടയിൽ പച്ചകുത്താത്തവരെ വളരെ മോശമായി ചിത്രീകരിക്കുന്നു. കയ്യിലും, നെറ്റിയിലും, കവിളിലുമാണ് ഈ സ്ത്രീകൾ പച്ചകുത്തുന്നത്. പച്ചകുത്താത്തവരെ പരലോകത്തെത്തുമ്പോൾ പ്രേതാത്മാക്കൾ പാമ്പിൻ്റെ മുള്ളെടുത്ത് കുത്തുമെന്ന വിശ്വാസമാണ് വയനാട് ജില്ലയിലെ പണിയവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. നെറ്റിയിൽ പച്ചകുത്താതെ പരലോകത്തെത്തുന്ന വരുടെ നെറ്റിയിൽ മറ്റ് പരേതാത്മാക്കൾ മുളകരച്ചിടുമെന്ന് അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗങ്ങളിലെ ചിലർ വിശ്വസിക്കുന്നു.
പച്ചകുത്ത് പ്രതികൂല അവസ്ഥകളെ പ്രതിരോധിക്കുവാൻ ശക്തിനൽകുമെന്ന് ഗോത്രവിഭാഗങ്ങൾ വിശ്വസിക്കുന്നു. പ്രസവശേഷം അമ്മയ്ക്ക് വിളർച്ച അനുഭവപ്പെട്ടപ്പോൾ രണ്ട് കൈത്തണ്ടകളിലും വളരെ വിപുലമായ തോതിൽ പച്ചകുത്തിയ സ്ത്രീകളെ ഇരുളർക്കിടയിൽ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചകുത്തുന്നതിലൂടെ രക്തം വെച്ച് വിളർച്ച മാറി കിട്ടുമെന്ന വിശ്വാസമാണ് ഇതിനു പുറകിൽ പ്രവർത്തിച്ചത്. കാർഷികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പണിയർ ഞാറ്നടുമ്പോൾ കൈകൾക്ക് നീര് വയ്ക്കാതിരിക്കുവാനും പച്ചകുത്തിയിരുന്നു. വനവിഭവശേഖരണത്തിനായി കാട്ടിൽ പോകുമ്പോൾ വേനൽ,മഞ്ഞ്,മഴ തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കുവാനുള്ള പ്രതിരോധശേഷി നൽകുവാൻ പച്ചകുത്തലിന് കഴി യുമെന്ന വിശ്വാസവുമുണ്ട്. മലദൈവങ്ങളുടെ ചിത്രംതന്നെ ശരീരത്തിൽ പച്ചകുത്തിയാൽ വനത്തിൽ പോകുമ്പോൾ എല്ലാവിധ ആപ ത്തുകളിൽനിന്നും ഇവർ തങ്ങളെ രക്ഷിക്കുമെന്ന സങ്കല്പവും ആദിവാസി വിഭാഗങ്ങൾ സൂക്ഷിച്ചുപോരുന്നു. വനത്തിൽ പോകുമ്പോൾ വിഷജന്തുക്കളുടെ കടി ഏല്ക്കാതിരിക്കുവാൻ അവയുടെ ചിത്രങ്ങൾ കൈത്തണ്ടയിൽ പച്ചകുത്താറുണ്ട്. (ഉദാഹരണത്തിന് പാമ്പ്, തേൾ തുടങ്ങിയവയുടെ ചിത്രങ്ങൾ). ശരീരത്തെ ഭൂതപ്രേതാദികളിൽനിന്നും രക്ഷിക്കുന്നതിനു വേ ണ്ടിയും പച്ചകുത്താറുണ്ട്. ഇങ്ങനെ പച്ചകുത്തൽ ഒരു രക്ഷാകവചമായും ഗോത്രസമൂഹങ്ങളിൽ നിലനി ല്ക്കുന്നു”
Show more
|
.1.സൗന്ദര്യവർദ്ധകനാട്ടറിവുകൾ, ഡോ:എം.വി.വിഷ്ണുനമ്പൂതിരി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2438 2.അനുഷ്ഠാനേതരകലകൾ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ , ജനറൽഎഡിറ്റർ: ഡോ:സി.ആർ രാജഗോപാലൻ,,വോള്യം 3, ഡി.സി.ബുക്സ്, പുറം: 2674 - 75 3.മെയ്യെഴുത്തുകൾ,ഗോത്രസമൂഹങ്ങളുടെദൃശ്യസംസ്കാരം, മിനി’.പി.വി,കേരള ലളിതകലാ അക്കാദമി, തൃശൂർ, 2011,പുറം പുറം :30 -35.Link
|
| 15 | Poovada/Poorada |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
പൂവട / പൂരട
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയ...
പൂവട / പൂരട
1.‘“വറുത്തപൊടി ചൂടുവെള്ളമൊഴിച്ച് കുഴച്ച് ഇലയിൽ പരത്തി മധുരമിടാതെ തേങ്ങവച്ച് ചുടും. മൺകലത്തിൽ ചുട്ടെടുക്കുകയാണു പതിവ്. അടചുടും മുമ്പ് ചുടുന്ന പെണ്ണ് കുളിച്ചു തൊഴുതശേഷമാണ് ഇതു ചെയ്യുന്നത്. ഈ അട പൂക്കളത്തിലെ തൃക്കാക്കരയപ്പന്റെ വലത്തുഭാഗത്തുവച്ച ഇലയിൽ വയ്ക്കും. തൃത്താവിൻ്റെ ഇലയും, അരി, നെല്ല്, പൂവ് എന്നിവയും വെക്കും. ഈഴവരും നായന്മാരും പുറത്ത് പൂക്കളത്തിൽവെച്ച് ഓലക്കുട ചൂടിക്കൊടുക്കും. നമ്പൂരിമാർ ഇടനാഴിയിലാണു പൂക്കളമിട്ട് തൃക്കാക്കരയപ്പനെവച്ച് ചുറ്റുകളിക്കുന്നത്.പണ്ട് പണിയാളുകൾക്കു പൂക്കളമിടുന്ന രീതിയില്ല. അവര് ആർപ്പുവിളി കേട്ട് ചെല്ലും, പൂവട കിട്ടും. അവരുടെ ഓണം ധനുമാസത്തിലെ തിരുവാതിരയാണ്. 7 ദിവസം തിരുവാതിര കുളിച്ച് 7-ാം ദിവസം കൂവപ്പൊടികൊണ്ട് പായസംവെച്ചു കുടിക്കും. വാഴക്കൊല പഴുപ്പിക്കും. “
2 .പൂരട
മീനമാസത്തിലെ പൂരോൽസവ ത്തിന് കാമനും മറ്റു ദേവതകൾക്കും നിവേദ്യം കഴിപ്പാൻ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതീക്ഷേത്ര ങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശർക്കരയും നാളികേരവും അൽപം ഉപ്പും ചേർത്തു കുഴച്ച് പ്ലാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയിൽ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരംനാളിൽ സന്ധ്യക്കു മുമ്പായി പൂരപ്പൂക്കളെല്ലാം വാരിയെടുത്ത് പ്ലാവ് തുടങ്ങിയ പാലുള്ള മരത്തിന്റെ മുരട്ടിൽ കൊണ്ടിടുമ്പോൾ അതിനുള്ളിൽ പൂരടയും വയ്ക്കാറുണ്ട്. "
Show more
|
.1.അടയും ചക്കരയും തെക്കഞ്ഞിയും: മോളി ജോസഫ് മാമ്പള്ളി, എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം ഒന്ന്, ജന:എഡിറ്റർ : സി.ആർ രാജഗോപാലൻ, ഡി.സി ബുക്സ് പുറം :734 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:625.Link
|
| 16 | koodalmanikkam mukkudi Kashayam |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയ...
കൂടൽമാണിക്കം മുക്കുടിക്കഷായം
1.“പ്രാദേശികഅഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ടിനുണ്ട്. ഇവ പ്രാദേശികമായ കൈപ്പുണ്യങ്ങളുടെ ലോകമാണ്. ഭൂമിശാസ്ത്ര സൂചകങ്ങളുടെ പരിധിയിൽ വരുന്ന അന്ന വിഭവങ്ങൾ വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ല.ഇവയിൽ പലതും ദേശ സൂചകങ്ങളായി, നാടിൻ്റെ പേരിൽ കേൾവികേട്ടതാണ്. ഭക്ഷണ ഭൂമിശാസ്ത്ര സൂചകങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി പേറ്റൻ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ അന്നദേശസൂചകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൂടൽമാണിക്യം മുക്കുടി കഷായം “
2.മുക്കുടി
‘’കർക്കടകമാസത്തിലെ ഒരു ഔഷധസേവ. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞൾ, ആടലോടകവേര്, കുട കപ്പാലവേര് എന്നിവ മോരിൽ അരച്ച് തിളപ്പിച്ചാണ് ആ പാനീയമു ണ്ടാക്കുക. ഉദരസംബന്ധമായ രോഗങ്ങൾക്കെല്ലാം പരിഹാരമത യിത്. കുടിക്കുവാൻ സ്വാദില്ലാത്തതുകൊണ്ട് നിർബ്ബന്ധ പൂർവ്വം കുടിപ്പിക്കേണ്ടിവരും.
കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് മുക്കുടിക്കഷായം. ഇത് തുലാം മാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ഭരതസ്വാമിക്ക് (കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ) സമർപ്പിക്കുന്നു.കൂടാതെ, വഴുതനങ്ങ നിവേദ്യവും ഇതോടൊപ്പം പ്രധാനമാണ്.”
Show more
|
.1.അന്നം ദേശസൂചകങ്ങൾ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ , ഡി.സി ബുക്സ്,പുറം 44 2.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:723.Link
|
| 17 | Sanghakkali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാ...
സംഘക്കളി
1. “കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാനകലയാണ് സംഘക്കളി. പാനേങ്കളി, പാനയും കളിയും, യാത്രക്കളി, ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ആഗമം,സ്വരൂപം,അനുഷ്ഠാനം,ചടങ്ങ് മുതലായവയെ ആശ്രയിച്ചാണ് ഈ പേരുകൾ വരുന്നത്. പന്ത്രണ്ടാം മാസം, ഉപനയനം, അന്നപ്രാശനം, വേളി തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് സംഘക്കളി നടത്തുന്നത്. ചാത്തിരര് എന്നത് കേരളബ്രാഹ്മണരെ വിളിക്കുന്ന പേരാണ്.പണ്ടുകാലത്ത് ആയുധാഭ്യസനം നടത്തി ഗ്രാമത്തെ രക്ഷിച്ചവരും അടുക്കളയ്ക്കും അരങ്ങിനും അവകാശമു ള്ളവരുമായിരുന്നു ഇവർ. സംഘക്കളി നടത്തുന്ന വിഭാഗം ഇവരാണ്. വേദം പഠിച്ച നമ്പൂതിരിമാർകൂടി ഉണ്ടെങ്കിലേ സംഘക്കളി പൂർണമാവുകയുള്ളൂ. വാക്യവൃത്തി, പരിഷ, കിഴിപ്പുറം എന്നീ സ്ഥാനങ്ങൾക്ക് ഈ നമ്പൂതിരിമാരാണ് അവകാശികൾ.
നടത്തിപ്പുചുമതലയും സേനാനായകത്വവുമാണ് പരിഷയുടെ ചുമതല. നാലു പാദം തുടങ്ങി കർമ്മങ്ങൾ ചെയ്യുന്നത് വാക്യവൃത്തിക്കാരാണ്. കിഴിപ്പുറം എന്ന വിഭാഗത്തിന് ധനകാര്യച്ചുമതലയാണ്. സംഘംകളിക്ക് അനേകം ചടങ്ങുകളുണ്ട്. കളിക്കാരുടെ സത്രത്തിലേക്കുള്ള ആഘോഷയാത്രയാണ് ആദ്യത്തെ ചടങ്ങ്. കൊട്ടിച്ചകം പൂകൽ എന്നാണ് ഇതിൻ്റെ പേര്. കണമിരിക്കുക, കേളി,ചെമ്പുകെട്ടിയാർക്കൽ എന്നീ ചടങ്ങുകൾക്കുശേഷമുള്ള നാലുപാദമാണ് സംഘക്കളിയിലെ മുഖ്യമായ അനുഷ്ഠാനം. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണംചെയ്ത് പ്രത്യേകസ്വരത്തിൽ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ടു നാലുപാദം പാടുകയാണ് ഇതിൻ്റെ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടുപാടും. പിന്നീട് പാനയാണ്. പാനപ്പാട്ടിനുശേഷം ഇട്ടിക്കണ്ടപ്പൻ്റെ പുറപ്പാടാണ്. അടുത്തതായി പൊലിയാണ്. പിന്നെ കുറത്തിയാട്ടം നടത്തും. പാനയുടെ ഒടുവിലത്തെ ചടങ്ങ് ബലിയുഴിച്ചിലാണ്. പിന്നീട് വട്ടമിരിപ്പുകളിയും അവസാനം ആയുധമെടുപ്പാണ്. ഇതോടെ ചടങ്ങുകൾ അവസാനിക്കുന്നു. “
2.സംഘക്കളി
“സംഘക്കളി, യാത്രകളി,പാനേങ്കളി, പ ചാത്തിരകളി എന്നിങ്ങനെ വിവിധ പേരു കളിൽ അറിയപ്പെടുന്നു. നമ്പൂതിരി സമുദായക്കാർക്കിടയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലിരിക്കുന്നു.
സംഘക്കളിക്കാരായ നമ്പൂതിരിമാരെ ചാത്തിരന്മാരെന്നുപറയുന്നു. പണ്ട് പതിനെട്ടു സംഘങ്ങൾ ഉണ്ടായിരുന്നുപോൽ. ഓരോന്നിനും പ്രത്യേകം തലവൻ, ഓരോ പ്രത്യേക ഉപാ സനാമൂർത്തി.വേളി, ഉപനയനം, ചോറൂണ് മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തപ്പെടുന്ന അനുഷ്ഠാനപരമായ സാമൂഹ്യവിനോദം.ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡന്മാരിൽനിന്നും ആക്രമണമുണ്ടായപ്പോൾ നമ്പൂതിരിമാർ ആയുധമെടുത്തും യുദ്ധത്തിനിറങ്ങേണ്ടിവന്നതിനെ അനുസ്മരിപ്പിക്കുന്നു എന്ന് ഒരു പക്ഷം ; ബുദ്ധമതക്കാരുമായി വാദം നടത്തി വേദപ്രാമാണ്യം സ്ഥാപിക്കാൻ നിർബന്ധിതരായപ്പോൾ, തൃക്കാരിയൂർ പോയി ഭജിച്ചു എന്നും ജംഗമമഹർഷി ദീപപ്രദക്ഷിണം ചെയ്യാൻ ഉപദേശിച്ചു എന്നും അങ്ങനെ പാനേങ്കളി ഉണ്ടായി എന്നും മറെറാരു പക്ഷം. പാനേങ്കളിക്കു ചുററും മറ്റംശങ്ങൾ ചേർന്നുവത്രേ.
ചെമ്പുകൊട്ടി ആക്കൽ
നാലുപാദം ചൊല്ലൽ
പാട്ടും കൊട്ടും
ഇട്ടിക്കണ്ടപ്പൻ വരവ്
പാട്ടും പാടിയുള്ള അഭിനയം
പ്രച്ഛന്ന വേഷങ്ങൾ
ആയുധമെടുപ്പ്
ഇവയെല്ലാമാണ് ഈ കലാവിദ്യയുടെ സുപ്രധാന ചടങ്ങുകൾ.
കമഴ്ത്തിയിട്ട ചെമ്പും, മരക്കൈയിലും, ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയു
മാണ് വാദ്യോപകരണങ്ങൾ,അരങ്ങ് കാണികളുടെ ഇടയിൽത്തന്നെയാണ്.
ചുവന്നപട്ടും നാടകത്തിലെന്നപോലെ കോമാളിവേഷങ്ങളും.
തീവെട്ടികളും നിലവിളക്കുമാണ് ദീപവിധാനം. കയ്മൾക്കു വലിയ കുപ്പായം, ഉടുപ്പ്, മുഖമ്മൂടി എന്നിവ വേഷവിധാനം. കുറവൻ, കുറത്തി, വണ്ണാൻ, കള്ളുകുടിയൻ തുടങ്ങിയവർക്ക് അതിനനുയോജ്യമായ വേഷങ്ങൾ “
3.സംഘക്കളി
സംഘക്കളിയുടെ ഉൽഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഒരൈതിഹ്യമുണ്ട്. പള്ളിബാണപ്പെരുമാൾ കേരളം ഭരിച്ചിരുന്ന കാലത്ത് ബുദ്ധശാസ്ത്രം പറഞ്ഞുകേൾപ്പിക്കുകയും അത് സത്യമാണെന്ന് ധരിച്ച പെരുമാൾ എല്ലാവരും ആ മാർഗം അനുഷ്ഠിക്കണമെന്ന് കൽപിക്കുകയും ചെയ്തു. ബ്രാഹ്മണർ തൃക്കാ രിയൂരമ്പലത്തിൽ ചെന്ന് പോംവഴിയെന്തെന്ന് ചിന്തിച്ചുകൊണ്ടിരിക്ക വെ, ജംഗമൻ എന്നൊരു മഹർഷി അവിടെവന്ന് നാലുപാദമുള്ള ഒരു മന്ത്രം അവർക്ക് ഉപദേശിച്ചു. ഒരു
മണ്ഡലക്കാലം ഇപ്രകാരം തൃക്കാരി യൂരപ്പനെ ഭജിച്ചപ്പോൾ ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂര(ഘ)ൻ ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്നീ ആറു ശാസ്ത്രികൾ അവിടെ വന്നുചേർന്നു. ഇവരും ബ്രാഹ്മണരും കൂടി പെരുമാളെക്ക ബ്, തങ്ങളും ബൗദ്ധന്മാരും തമ്മിൽ വാദിച്ചാൽ തങ്ങൾ തോറ്റുവെങ്കിൽ നാവുമുറിച്ച് നാട്ടിൽ നിന്ന് തങ്ങളെ അകറ്റാമെന്നും ബൗദ്ധന്മാർ തോറ്റു വെങ്കിൽ അവരെയും അപ്രകാരം ചെയ്യണമെന്നും അഭ്യർഥിച്ചു. ഈ ശാസ്ത്രിമാരുടെ സഹായത്തോടു കൂടി ബ്രാഹ്മണർക്ക് ബൗദ്ധന്മാരെ തോൽപിക്കുവാൻ കഴിഞ്ഞു. 'നാലുപാദം' ചൊല്ലി ദീപപ്രദക്ഷിണം, ചെയ്യുന്നത് ആപത് നിവാരണത്തിന് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിനാൽ, അന്നുമുതൽ ഈ അനുഷ്ഠാനം ആരംഭിച്ചുവത്രെ. സംഘ ക്കളിയുടെ ഉത്ഭവം ഇപ്രകാരമാ ണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും തൃക്കാരിയൂരാണ് പാനേകളിയുടെ ഉത്ഭവസ്ഥാനം. ഈ ഐതിഹ്യത്തോടു സദൃശമായൊരു കഥ പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽ കാ ണാം. സംഘക്കളിയുടെ ആഗമം
പ്രാചീന കേരളത്തിലെ ആയുധാ ഭ്യാസരീതിയെ അവലംബിച്ചാണെന്ന് ചിലർ ഊഹിക്കുന്നുണ്ട്. ബ്രാഹ്മണരെക്കൂടി ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നു. പ്രാരംഭകാ ലത്ത് ഓരോരോ സന്ദർഭങ്ങളിൽ യോധസംഘങ്ങൾ അടവുകളും പയറ്റുകളും അരങ്ങത്തുകാണിച്ചുവ ന്നിരുന്നതിൽ നിന്നായിരിക്കണം സംഘക്കളിയുടെ ആഗമമെന്നും, വെറും ആയുധാഭ്യാസപ്രദർശനമായി തുടങ്ങിവെച്ച സംഘങ്ങളിൽ പിൽക്കാലത്ത് മതപരമായും സാമുദായികമായും പല നവീനാംശങ്ങൾ വന്നു ചേർന്നതായിരിക്കണമെന്നു മാണ് അവരുടെ അഭ്യൂഹം. എന്തായാലും, സംഘക്കളി വിനോദത്തിനു മാത്രമുള്ളതല്ല. ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകർമമാണ്”.
Show more
|
. 1.അനുഷ്ഠാനകലകൾ ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2618 - 2619 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 226 - 227 3.ഫോക് ലോർ നിഘണ്ടു. ഡോ:എം.വി. വിഷ്ണുനമ്പൂതിരി , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:833.Link
|
| 18 | Seethakali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
സീതകളി
1.“കേരളത്തിലെ അനാഢ്യവർഗ്ഗത്തിൻ്റെ രംഗകലകളിൽ ഒന്നാണ് സീതകളി. പഴയ തിരുവിതാംകൂറിലെ ചില ദിക്കുകളിൽ ഈ കലാരൂപം കണ്ടുവര...
സീതകളി
1.“കേരളത്തിലെ അനാഢ്യവർഗ്ഗത്തിൻ്റെ രംഗകലകളിൽ ഒന്നാണ് സീതകളി. പഴയ തിരുവിതാംകൂറിലെ ചില ദിക്കുകളിൽ ഈ കലാരൂപം കണ്ടുവരുന്നു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലും തിരുവനന്തപുരം ജില്ലയിലെ ഉൾനാടുകളിലും സീതകളി അവതരിപ്പിക്കുന്നുണ്ട്. രാമായണകഥയെ അടിസ്ഥാനമാക്കി തൗര്യത്രികത്തിന്റെ അകമ്പടിയോടെ വീടുകൾതോറും കയറിയിറങ്ങി, പകൽവെട്ടത്തിലാണ് ഈ കലാരൂപം അരങ്ങേറുക. വെറും നിലത്ത് ഉമ്മറത്തിന് അഭിമുഖമായി നിന്ന് ഒരേ താളത്തിലും ചുവടിലും ഈ നാടകം അവതരിപ്പിക്കുന്നു. ഇരുപതോളം വരുന്ന സംഘത്തിൽ കുറച്ചുപേർ പാടുകയും അല്ലാത്തവർ ആടിക്കളിക്കുകയും ചെയ്യും.
ഒന്നാം ഓണം മുതൽ അഞ്ചാം ഓണംവരെയുള്ള ദിവസങ്ങളിൽ അരങ്ങേറുന്ന ഈ കലാരൂപം ജാതിമതഭേദമെന്യേ എല്ലാ വീടുകളുടെ മുന്നിലും അവതരിപ്പിക്കുന്നു. വീട്ടുകാർ നൽകുന്ന സംഭാവനയും പൊലിവും സീതകളിക്കാരുടെ പ്രതിഫലവും ഓണാഘോഷവുമായിത്തീരുന്നു. വേടർ, കുറവർ, പുലയർ മുതലായ സമുദായക്കാർ അവതരിപ്പിക്കുന്ന ഈ രംഗകല അനുഷ്ഠാനേതരമാണെന്നതും ഇവിടെ പ്രസ്താവ്യമത്രേ! പ്രത്യേക ക്ഷണപ്രകാരം കാവുകളിലോ വ്യക്തികളുടെ പറമ്പുകളിലോ മുൻകാലത്ത് സീതകളി അരങ്ങേറിയിരുന്നു.
പകൽവെട്ടത്തിൽ വീട്ടുമുറ്റത്ത് അരങ്ങേറുന്ന ഈ കലാരൂപം ശ്രദ്ധേയമാകുന്നത് നടീനടന്മാരുടെ അംഗാഭിനയവൈദഗ്ദ്ധ്യം കൊണ്ടാണ്. ഏറിയകൂറും ലളിതമായ ചുവടുകൾവച്ച്, നേർരേഖയിൽ നിന്ന് അകത്തും പുറത്തും ചവിട്ടുന്ന ചലനമാണ് ഉള്ളത്. എന്നാൽ പിന്നിലെ പാട്ടും താളവും മുറുകുമ്പോൾ ശരീരചലനവും ചുവടുകളും ദ്രുതമാകുന്നു. പ്രത്യേക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരിയിൽ നിന്നും മുന്നോട്ടിറങ്ങി മുറ്റം നിറഞ്ഞ് അഭിനയിക്കുന്ന സന്ദർഭങ്ങളുമുണ്ട്. അഭ്യാസപ്രകടനത്തോടൊപ്പം മുഖാഭിനയത്തിൻ്റെ മിഴിവും ഇവിടെ പ്രകടമാക്കാറുണ്ട്. ലങ്കാദഹനം അഭിനയിക്കുന്ന ഹനുമാൻ, തീപിടിച്ച വാലുമായി വീടിനു ചുറ്റും ഓടിക്കളിക്കുന്ന രംഗങ്ങളും ഇതിൽ കാണാൻ കഴിയും. സമുദ്രലംഘനത്തിനായി കുതിച്ചുയരുന്ന രംഗത്തിൽ അന്തരീക്ഷത്തിൽ പരമാവധി ഉയരുന്ന നടനും മണ്ണിൽ ഒറ്റച്ചിറകടിച്ച് പിടഞ്ഞുവീഴുന്ന ജഡായുവും സീതകളിയിലുണ്ട്.”
2.സീതകളി
“കരിമ്പാലരുടെ ഒരു കലാരൂപമാണു സീതകളി. സീത, മരമുടൻ, ചനിയൻ എന്നീ മൂന്നു കഥാപാത്രങ്ങളാണു സീതകളിയിലുള്ളത്.മാർമുല,തലപ്പാളി എന്നിവയാണ് സീതയുടെ വേഷവിധാനം. പനിയനു മുഖത്ത് കണ്ണാമ്പാളയും മരമുടനു മരംകൊണ്ടുള്ള പൊയ്മുഖവും ഉണ്ടായിരിക്കും. മരമുടൻ കൈയിൽ ഒരു വടി എടുത്തിരിക്കും. അരയിലും നെറ്റിയിലും വാഴയില കീറിക്കെട്ടി ഉടുത്ത ഒറ്റമുണ്ടിന്റെ കോന്തല പിടിച്ചുകൊണ്ടാണു പനിയൻ്റെ നർത്തനം. സീതവേഷവും അവരോടൊപ്പം നർത്തനംചെയ്യും. പുരുഷന്മാർതന്നെയാണ് സീതയുടെ വേഷവും കെട്ടുക. പേറ്റിക്കളി, മേറ്റിക്കളി എന്നെല്ലാം ഇതിനെ പറയാറുണ്ട്.
തുടിയാണു പ്രധാനവാദ്യം. വീടുകൾതോറുംചെന്നു സീതകളി നടത്തുക പതിവാണ്.നെല്ല്,അരി,പണം മുതലായവ ഭവനങ്ങളിൽനിന്നും ലഭിക്കും. സീതകളിപ്പാട്ടുകൾ സീതകളിക്കു പാടുന്ന പാട്ടുകൾ ആണ്.വടക്കേമലബാറിലെ മാവിലർക്കിടയിൽ സീതകളി പതിവുണ്ട്. സീതയും പൊട്ടൻ,പനിയൻ എന്നീ മക്കളുമാണ് മാവിലരുടെ സീതകളിയിലെ വേഷങ്ങൾ. “
3.സീതകളി
വേടർ,കുറവർ,പുലയർ എന്നിവർ ഓണക്കാലത്ത് ഓരോ വീടുകളുടെ മുന്നിലും അവതരിപ്പിച്ചിരുന്ന അനുഷ്ഠാനേതരകലാരൂപമാണ്സീതകളി. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഉൾഗ്രാമങ്ങളിൽ സീതകളി ഉണ്ടായിരുന്നു. ഇരുപതോളം പേർ ഇതിൽ ഉണ്ട്. വീട്ടുമുറ്റത്തുള്ള വെറും നിലത്ത് താളത്തിൽ ചുവടുവച്ച് ഇവർ പാടിയാടുന്നു. നേർരേഖയിൽ അകത്തും പുറത്തും ചവിട്ടുന്ന ചലനമാണിത്. മുഖാഭിനയവും ഉണ്ട്. ലങ്കാദഹനവും ഹനുമാൻ്റെ ആകാശഗമനവും ജടായുവിന്റെ പ്രകടനവും സീതകളിയിലുണ്ട്.
ഇതിലെ വാദ്യങ്ങൾ ഗഞ്ചിറ, ഡ്രം, ചെണ്ട, കൈമണി, ജാലരു,ചപ്ലക്കട്ട എന്നിവയാണ്. പാട്ട് ഇഴഞ്ഞമട്ടിൽ ആരംഭിച്ച് അനുക്രമം മുറുകി അവസാനിക്കുന്നു.നടീനടന്മാർക്ക് ഉടുത്തുകെട്ടും മുഖത്തെഴുത്തുമുണ്ട്. രാമലക്ഷ്മണന്മാർക്കു മീശയില്ലെങ്കിലും രാവണനു മീശയും കൃതാവും വരയ്ക്കാറുണ്ട്.പകൽസമയത്താണ് ഈ കലാരൂപം അരങ്ങേറുന്നത്
കരിമ്പാലരുടെ സീതക്കളി
കണ്ണൂർ-കാസർകോട് ജില്ലകളിൽ താമസിക്കുന്ന കരിമ്പാലരുടെ ഇട യിൽ പ്രചാരമുള്ള കലാരൂപമാണ് സീതക്കളി. ചീതക്കളി എന്നും പറയും. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലാണ് കരിമ്പാലർ കൂടുതലായും അധിവസിക്കുന്നത്. പുനം കൃഷിയായിരുന്നു ഇവരുടെ പ്രധാന തൊഴിൽ, കാട്ടിലും കാടിനടുത്ത സ്ഥലങ്ങളിലും താമസിക്കുന്ന കരിമ്പാലരുടെ മറ്റൊരു പ്രധാന തൊഴിൽ മൃഗങ്ങളെ വേട്ടയാടലാണ്. കരിമ്പാലർ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. കരി എന്ന വാക്കിന് കൃഷിസ്ഥലവുമായി ബന്ധപ്പെട്ട അർത്ഥമുണ്ട്. മലയിൽ കൃഷി ചെയ്യുവാൻ കാട് വെട്ടിത്തെളിയിച്ച് തീയിടണം. ഇതിന് തീയിട്ടു കരിക്കുക എന്നും പറയാറുണ്ട്. നിലം കരിച്ച് പാലിക്കുന്നവരെന്ന നിലക്കായിരിക്കണം കരിമ്പാലർ എന്ന പേര് വന്നത് എന്ന് വിശ്വസിക്കുന്നു. മരുമക്കത്തായ സമ്പ്രദായക്കാരാണ് കരിമ്പാലർ.
വിവിധ അനുഷ്ഠാനങ്ങളും അതുമായി ബന്ധപ്പെട്ട കലാരൂപങ്ങളം കരിമ്പാലരുടെ ഇടയിൽ നിലവിലുണ്ട്. ജനനം, തിരണ്ടുകല്ല്യാണം, വിവാഹം, മരണം എന്നീ ചടങ്ങുകൾക്ക് കരിമ്പാലരുടെ ഇടയിൽ ഒട്ടേറെ കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇതി ലധികവും. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങളും നിലവിലുണ്ട്.തെയ്യത്തോടനുബന്ധിച്ചുള്ള കന്നിയാട്ടം, കൂളിയെ പ്രസാദിപ്പിക്കാനുള്ള കൂളിയാട്ടം, കൃഷിയുമായി ബന്ധപ്പെട്ട മൂർച്ചക്കലശം, പുത്തരിക്കലശം, നായാട്ടുമായി ബന്ധപ്പെട്ട ഇറച്ചിക്കലശം എന്നിവ അവയിൽ ചിലതാണ്. സീതക്കളിയിൽ സീതയാണ് പ്രധാന കഥാപാത്രം. രാമായണത്തിലെ സീതയുടെ കഥയുമായി സാമ്യമുണ്ടെങ്കിലും അവതാരകരായ ആദി വാസികളുടെ ലോകവീക്ഷണത്തിനനുസരിച്ച മാറ്റം കഥയിലും കളിയിലും പ്രകടമാണ്. സീതയും രണ്ട് മക്കളും രംഗത്ത് വന്നാണ് കളി തുടങ്ങുന്നത്. കെട്ടുന്നത്.തുടി,കുഴൽ തുടങ്ങിയ വാദ്യങ്ങളും ഉപയോഗിക്കും.പൊട്ടൻ,പനിയൻ എന്നിവരാണ് മക്കൾ. പുരുഷന്മാരാണ് സ്ത്രീവേഷവും കെട്ടുക ഹാസ്യത്തിലൂന്നിയ പാട്ടാണ് സീതക്കളിയുടെ മറ്റൊരു സവിശേഷത.പാട്ടുപാടിക്കൊണ്ടാണ് കളി അവതരിപ്പിക്കുന്നത്.
സീതക്കളിക്ക് പാടുന്ന പാട്ട്:
രാവണകൂലോത്തെ രാവണത്തമ്പുരാൻ
മേലാനംമേൽക്കോട്ടപണിയാലെടുക്കുവാൻ കല്ലുകൊത്തുംകൈക്കൊത്ത്യാളെ തേടിവരുത്തുന്നേൻ
മണ്ണെടുക്കുംമൺകോര്യാരെ
തേടിവരുത്തുന്നേൻ.
ആശാരിമൂശാരേതേടിവരുത്തുന്നേൻ
ജാതിയും ചന്ദനംമരങ്ങൾ മുറിക്കുന്നേൻ
ഈറുന്നം പാറുന്നം പലകയാലാക്കുന്നേ
ഏഴുകൊല്ലം കൊണ്ടൊരുങ്ങുന്ന കോട്ടയും
മൂക്കാതം കൊണ്ടങ്ങു കോട്ടപണിതീർത്തു
പട്ടുംവളയുംകൊടുക്കുന്നുവാശിക്ക് പണിക്കാരെക്കൂലികൊടുക്കുന്നുതമ്പുരാൻ രാവണക്കൂലോത്തെരാവണത്തമ്പുരാൻ, മൂത്താശാരിയെവിളിക്കുന്നതെന്തെല്ലോ
സീത,മരമീടൻ,പനിയൻ എന്നീ വേഷങ്ങൾ സീതക്കളിയിൽ ഉണ്ടാകും.മാവിലർ പോലുള്ള മറ്റു ചിലസമുദായങ്ങൾക്കിടയിലുംസീതക്കളിപ്രചാരത്തിലുണ്ട്.
ആവേദകർ:
വിവരണവും പാട്ടും തന്നത് -ആലിച്ചേരി ചാമൻ, കയനി കോളനി, പരിക്കളം, കണ്ണൂർ ജില്ല.
Show more
|
.1.നാട്ടരങ്ങിൻ്റെ സീതകളി , ഡോ:എൽ തോമസ് കുട്ടി, എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ,വാല്യംഒന്ന്,ഡി.സിബുക്സ് ജന:എഡിറ്റർ,ഡോ:സി.ആർ.രാജഗോപാലൻ, പുറം:158 2.അനുഷ്ഠാനേതരകലകൾ,ഡോ:സി.ആർ രാജഗോപാലൻ,എന്നുംകാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്, പുറം: 2713 - 14 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 70-72.Link
|
| 19 | Villadichan Pattu |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വില്ലടിച്ചാൻപാട്ട്
1.‘“തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ ...
വില്ലടിച്ചാൻപാട്ട്
1.‘“തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന അനുഷ്ഠാനകലയാണ് വില്ലടിച്ചാൻപാട്ട്.കഥകൾ ആണ് ഈ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. വില്ലുപാട്ട്, വില്ലടിപ്പാട്ട്,വില്ലുകൊട്ടിപ്പാട്ട് എന്നിങ്ങനെ വിവിധ പേരുകൾ ഈ കലാരൂപത്തിനുണ്ട്. വില്ല്,കുടം, കോൽ എന്നിവയാണ് പാട്ടിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.കരിമ്പനക്കാതൽ കടഞ്ഞെടുത്ത കമ്പിൽ ചരടുകെട്ടി ചിലങ്കകൾ ഘടിപ്പിച്ചാണു വില്ലു നിർമ്മിക്കുന്നത്. വില്ലുകോൽകൊണ്ടാണു വില്ലിൽ കൊട്ടുന്നത്. ലോഹനിർമ്മിതമാണ് കുടം. കുടത്തിൻ്റെ മുഖം തോൽകൊണ്ടു പൊതിഞ്ഞിരിക്കും. ആശാൻ വില്ലിലും ശിഷ്യന്മാർ കുടത്തിലും കോൽകൊണ്ടു തട്ടും. വില്ല് മുഖ്യഉപകരണമായതിനാലാണു വില്ലടിച്ചാൻപാട്ട് എന്നു പേരുവന്നത്. വയ്ക്കോൽ വലയത്തിലാണു കുടം വയ്ക്കുന്നത്. ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്തുന്നതിനാണു വില്ലടിച്ചാൻപാട്ടു നടത്തുന്നത്. വീരപുരുഷാരാധനയും പാതിവ്രത്യത്തിൻ്റെ മഹത്ത്വവും ഇതിന് അടിസ്ഥാനമാകുന്നു. വീരനോ പതിവ്രതയ്ക്കോ അപമൃത്യു സംഭവിച്ചാൽ അവർ മാടൻ, മറുത, യക്ഷി തുടങ്ങിയ ബാധകളായി മാറുമെന്നും വിശ്വസിച്ചുപോരുന്നു. അവരുടെ ചരിതങ്ങൾ, വീരകഥകൾ എന്നിവ പാടി പുകഴ്ത്തിയാൽ ബാധോപദ്രവം ഇല്ലാതാക്കാം എന്നാണ് വിശ്വാസം. ഗണപതി, സരസ്വതി, ഇഷ്ടദേവത, സഭ, ഗുരു എന്നിവരെ വന്ദിച്ചു ശ്ലോകങ്ങൾ പാടിക്കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്. ദേവതാചരിതമാണ് പിന്നീടു പാടുക. ഇത് ഒരു കഥാഗാനമാകും. പന്തൽവരം, പൂപ്പട, കുടിയിരുത്ത് എന്നീ പേരുകളിലുള്ള ചില ഗാനങ്ങൾ പിന്നീടുപാടും. തെക്കൻ തിരുവിതാംകൂറിൻ്റെ പ്രാദേശികഭാഷയിലാണു മിക്ക ഗാനങ്ങളും രചിച്ചിട്ടുള്ളത്. തമിഴിൻ്റെ സ്വാധീനം മിക്ക പാട്ടുകളിലും ഉണ്ട് “.
2.വില്ലടിച്ചാൻ പാട്ട്
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലും പരിസരപ്രദേശങ്ങളി >ലും പ്രചാരമുള്ള കലയാണ്. നാടാർ സമുദായക്കാരാണ് ഈ കലാപ്രകടനം സാധാരണ നടത്തിവരാറുള്ളത്. അനുഷ്ഠാനപരമായും വിനോദപരമായും നടത്തപ്പെടുന്നു. മുപ്പതുവയസ്സിൽ കൂടുതൽ പ്രായമുള്ളവരാണ് പങ്കെടുക്കാറുള്ളത്. കൃഷിയും കൂലിവേലയുമാണ് കലാകാരന്മാരുടെ മററു തൊഴിലുകൾ. പ്രാചീനകാലം മുതലേ നിലവിലുള്ള ഈ കലയുടെ കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
ഈ കലാപ്രകടനത്തിന് അഞ്ചു പേരെങ്കിലും വേണം.
ഓരോ കുടുംബത്തിലേയും പരദേവതാലയങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് വില്ലടിച്ചാൻ പാട്ട് പാടിക്കുന്നു. അതതു ദേവാലയങ്ങളിലെ ദേവതമാരെക്കുറിച്ചുള്ള പാട്ടാണു പാടുക പതിവ്.
ചിലങ്ക ഘടിപ്പിച്ച വില്ല്, ഞാൺ, വീശുകോൽ, ജാലർ, കടം, വിശറി, ഡോലക്ക് എന്നിവയാണു വാദ്യോപകരണങ്ങൾ.
പകലും രാത്രിയും പാടും. ഒരു കഥ തുടങ്ങിയാൽ അവസാനിക്കുന്നതുവരെയാണ് പ്രദർശനസമയം. ഗണപതി പൂജക്കുള്ള സാധനങ്ങൾ ഒരുക്കിവെച്ച ഒരു സ്ഥലമാണ് അരങ്ങ്. നിലവിളക്കല്ലാതെ മറ്റു ദീപവിധാനങ്ങളൊന്നുമില്ല.തലയിൽ നേര്യതുകൊണ്ടുള്ള ഒരു കെട്ടും ചന്ദനക്കുറികളും ആണ് കലാകാരന്മാരുടെവേഷം’’
Show more
|
.1.അനുഷ്ഠാനകലകൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം3 ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2616 2.നാടോടി ദൃശ്യകലാസൂചിക, കേരള സംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 213.Link
|
| 20 | Velakali |  | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ | Nill |
വേലകളി
1.“ദക്ഷിണകേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ആയോധന നൃത്ത രൂപമാണ് വേലകളി. ഇതു രൂപംകൊണ്ടത് അമ്പലപ്പുഴ ക്ഷേത്രത്തി ൽന...
വേലകളി
1.“ദക്ഷിണകേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ആയോധന നൃത്ത രൂപമാണ് വേലകളി. ഇതു രൂപംകൊണ്ടത് അമ്പലപ്പുഴ ക്ഷേത്രത്തി ൽനിന്നാണ് എന്നു വിശ്വസിക്കപ്പെടുന്നു.
ഇരുപത്തിയഞ്ചിലധികം ആളുകൾ ഇതിൽ പങ്കെടുക്കുന്നു. ഇതിലെ വേഷം യോദ്ധാക്കളുടേതാണ്. ദേവാസുരയുദ്ധത്തിന്റെ സങ്കല്പമാണ് വേലകളിക്കു പിന്നിൽ. ചുവന്ന തലക്കെട്ട്, കൈവള, മാല, പരിച,വാൾ തുടങ്ങിയവ വേഷത്തിൻ്റെ ഭാഗമാണ്. അരയിൽ ചുവപ്പുവസ്ത്രമാണു ധരിക്കുന്നത്. വേഷങ്ങൾ കണ്ണെഴുതി പൊട്ടു തൊടും. കൈയിൽ പരിചയും ചുരികക്കോലും ഉണ്ടാകും.
മദ്ദളം, ഇലത്താളം, കുറുങ്കുഴൽ, തപ്പ് തുടങ്ങിയ വാദ്യങ്ങളാണു വേലകളിക്കായി ഉപയോഗിക്കുന്നത്. യുദ്ധമുറപോലുള്ള ചുവടുവയ്പാണു വേലകളിയുടെ രീതി. വേലകളി പ്രധാനമായും മധ്യകേര ളത്തിലാണു കാണുന്നത്. അപൂർവമായി തെക്കൻകേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ചും വേലകളി നടത്താറുണ്ട്. കുരുക്ഷേത്രയുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് വേലകളി. പ്രായം കുറഞ്ഞവർ മുമ്പിലും കൂടിയവർ പിന്നിലുമായിട്ടാണ് അണിനിരക്കുക”.
2.വേലകളി
“മദ്ധ്യതിരുവിതാംകൂറിൽ ചില ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു നടത്തിവരുന്ന വൃന്ദനൃത്തമാണിത്. പ്രത്യേക ജാതിക്കാരുടേതാണെന്നു പറയുവാൻ വയ്യ. ഹിന്ദുക്കളിൽ പല വിഭാഗക്കാരും കൈകാര്യം ചെയ്യുന്നുണ്ടു്.
അനുഷ്ഠാനപരമായ ഈ കലാരൂപം ഏതു പ്രായത്തിലുള്ളവരും അവതരിപ്പിക്കാറുണ്ട്. വിവിധതൊഴിലുകളിൽ കഴിയുന്നവരാണ് ഈ കളി നടത്തുന്നതും, കുരുപാണ്ഡവ യുദ്ധത്തിൻറയോ ദേവാസുര യുദ്ധത്തിൻറയോ സങ്കല്പമാണ് ഇതിനു പിന്നിലെന്നു പഴമക്കാർ വിശ്വസിക്കുന്നു. ഉല്പത്തികാലത്തെക്കുറിച്ചും യാതൊരു വിവരവുമില്ല.
അൻപതും അതിൽ കൂടുതലും പേർ പങ്കെടുക്കുന്ന സംഘനൃത്തമാണിത്. ഭടന്മാരുടെ വേഷമണിഞ്ഞ നടന്മാർ യുദ്ധമുറയിൽ ചുവടുവച്ച് കളിക്കുന്നു. നർത്തകരുടെ നിരയിൽ നിന്നു ഒന്നോ രണ്ടോ പേർ മുന്നോട്ടുകയറി അടവുകൾ കാണിക്കും. വൈവിധ്യമുള്ള നില്പുകളും ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമായ ഒരു നൃത്തവിശേഷമാണിത്.
ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ചു കൊണ്ടു നടത്തുമ്പോൾ ഇതിനെ 'തിരുമുമ്പിൽ വേല' എന്നു പറയുന്നു. കുളക്കടവിൽ വച്ചും നടത്തും. അപ്പോൾ ‘കുളത്തിൽ വേല' എന്നാണു പറയുക.
നടന്മാരുടെ പിന്നിൽ കൊടി തുള്ളിച്ചുകൊണ്ടും വായ്ത്താരികൾ പറഞ്ഞുകൊണ്ടും നാട്ടുകാർ ചിലർ ചാടിക്കളിക്കാറുണ്ട്. ഒറ്റ, മാത്ര, പടിവട്ടം എന്നെല്ലാം പേരായ താളങ്ങൾ ഉപയോഗിക്കുന്നു.ചില പ്രദേശങ്ങളിൽ കരടിയുടേയും കടുവയുടേയും പൊയ്മുഖംവച്ചുകെട്ടിയ 'വേല മുടക്കി'കൾ നൃത്തക്കാരുടെ കൂടെ ഗോഷ്ടികാണിച്ചു തുള്ളാറുണ്ട്.
തവിൽ, ശുദ്ധമദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു.
പ്രദർശനത്തിനു നിശ്ചിതസമയമില്ല.
അരങ്ങ് ഒരുക്കേണ്ടതില്ല. അമ്പലമുറ്റത്തും കുളക്കരയിലുമാണ് കളി. ഭടൻ്റെ വേഷം കെട്ടുന്നു. തലയിൽ കട്യാവു കൊണ്ട് കോണിലേക്ക് കൂർത്തു നിൽക്കുന്ന കെട്ട്, അതിനു കസവു കൊണ്ടുള്ള അരിക്ക് വെച്ചിരിക്കും മാറിൽ നിറയെ മാല. തോൾ വളയും കൈവളയും അണിയും ഇടത്തേ കയ്യിൽ ചായം തേച്ച പരിചയും വലത്തേ കയ്യിൽ ചൂരൽ കൊണ്ടുള്ള ചുരികക്കോലുമായി കളിക്കൊരുങ്ങുന്നു അമ്പലപ്പുഴ (ചെമ്പകശ്ശേരി )യിലാണ് ഈ ദൃശ്യകല രൂപം കൊണ്ടത് .രാജാവിൻ്റെ കീഴിൽ മാത്തൂർ പണിക്കരും വെള്ളൂർ കുറുപ്പും വേലകളി സംഘങ്ങളെ പുലർത്തിയിരുന്നു. അമ്പലപുഴ വാണിരുന്ന ‘പൂരാടം പിറന്ന പുണ്യപുരുഷൻ’കളിപരിഷ്കരിച്ച് പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു’’
3.വേലകളി
“മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനപരമായ ആയോധനകലയാണ് വേലകളി. അമ്പലപ്പുഴ അഥവാ ചെമ്പകശ്ശേരിയിലാണ് വേലകളി രൂപം കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്നു. മഹാഭാരത യുദ്ധത്തിന്റേയോ, ദേവാസുര യുദ്ധത്തിൻ്റേയോ സങ്കല്പമാണ് ഇതിൻ്റെ പിന്നിലെന്നാണ് വിശ്വാസം. അമ്പതിലേറെ ആളുകൾ പങ്കെടുക്കും. ആകർഷകമായ വേഷമാണ് കളിക്കാരുടേത്. കളിസംഘം പരിചയും ചുരികയും ഏന്തി അരയിൽ കച്ചയോ പട്ടയോ ധരിച്ചിരിക്കും. കണ്ണെഴുതി ചന്ദനക്കുറിയും തൊടും. വൈവിധ്യമാർന്ന നില്പുകളും താളത്തികവാർന്ന ചുവടുകളും കളിയുടെ പ്രത്യേകതയാണ്. നർത്തകരോടൊപ്പം നാട്ടുകാരും കൊടി പാറിപ്പിച്ചു കൊണ്ട് വായ്ത്താരികളും ചൊല്ലി കൂടെ കൂടുന്നതോടെ കളിക്കു ഹരമേറും. മദ്ദളം, ഇലത്താളം, കുഴൽ എന്നീ ഉപകരണങ്ങൾ കളിക്കു മേളക്കൊഴുപ്പേ കുന്നു. ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ചു വേലകളി അരങ്ങേ റാറുണ്ട്. ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ട് നടത്തുമ്പോൾ 'തിരുമുമ്പിൽ വേല' എന്നും കുളക്കടവിൽ വെച്ചുള്ളതിനെ 'കുളത്തിൽ വേല' എന്നും പറയും.’’
Show more
|
.1.അനുഷ്ഠാനേതരകലകൾ ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 3, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 2700 - 01 2 .നാടോടി ദൃശ്യകലാസൂചിക, കേരളസംഗീത നാടക അക്കാദമി, തൃശൂർ, 1978, പുറം 217-218 3.നമ്മുടെ നാടൻ കലകൾ, ബാലകൃഷ്ണൻ കൊയ്യാൽ, കേരള ഫോക് ലോർ അക്കാദമി, തൃശൂർ - 2012 , പുറം 287.Link
|